തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 5

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 5


തനു കരയുന്നത് കണ്ടാണ് അവൻ മുകളിലോട്ട് കയറി വന്നത്, അവളെ ഒരിക്കലും തനിച്ചാക്കി കൂടാ.. മൊഴിയോട് എപ്പോഴും അവളുടെ കൂടെ തന്നെ ഉണ്ടാകണമെന്ന് പറയണം എന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് തിരിഞ്ഞതും,

“അച്ഛനെ ഓർമ്മ വന്നുകാണും.. പാവം.. ”

ഡെയ്സി അവളെ നോക്കികൊണ്ട് സഹതാപത്തോടെ അവനോട് പറഞ്ഞു..

“അമ്മേ.. അവളെ മൊഴിയുടെ കൂടെ തോട്ടമൊക്കെ ഒന്ന് കണ്ടിട്ട് വരാൻ പറയൂ..
അവൾ തനിച്ചാണെന്ന തോന്നൽ അവൾക്ക് ഉണ്ടാവരുത്.. എപ്പോഴും മൊഴി അവളുടെ കൂടെ തന്നെ ഉണ്ടാവണം.. ”

എന്ന് പറഞ്ഞു കൊണ്ട് അവൻ മെല്ലെ പുറത്തേക്ക് നടന്നു. ഡെയ്‌സി അവളുടെ അടുത്തേക്കും.

“എന്താ മോളെ വിഷമിച്ചിരിക്കുന്നത്. ”

ഡെയ്‌സിയെ കണ്ടതും അവൾ കണ്ണുകൾ തുടച്ച് പുഞ്ചിരിക്കാൻ ശ്രമിച്ചു..

“ഒന്നുല്ലമ്മേ.. ”

“മോൾക്ക്.., ഇവിടം ഇഷ്ടമായോ..,? ”

അവൾ മറുപടി പറയാതെ ഡെയ്സിയെ നോക്കി..

“മോള് ഇവിടുത്തെ തൊട്ടമൊന്നും കണ്ടിട്ടിണ്ടിട്ടില്ലല്ലോ.. മൊഴിയുടെ കൂടെ പോയി എല്ലാം ഒന്ന് ചുറ്റി കണ്ടിട്ട് വാ.. ”

ശേഷം ഡെയ്‌സി മൊഴിയെ അടുത്തേക്ക് വിളിപ്പിച്ചു.

“മൊഴി… നീ താനുമോളെ തൊട്ടമൊക്കെ ഒന്ന് ചുറ്റി കാണിച്ചിട്ട് വാ… പതിയെ പോയ മതി.. വയറ്റിൽ വേറൊരാൾ കൂടി വളരുന്നുണ്ടെന്നു മറക്കണ്ട.. ”

“ശരിയമ്മേ.. ”

എന്ന് പറഞ്ഞുകൊണ്ട് ഇരുവരും പുറത്തേക്ക് നടന്നു.

എങ്ങോട്ട് നോക്കിയാലും പച്ചപ്പ്, അത് അവളുടെ കണ്ണുകൾ വിടർത്തി.

“ഇനി എത്ര ദൂരം ഉണ്ട്.. മൊഴി.. ”

അല്പം നടന്നതും തനു മൊഴിയോട് ചോദിച്ചു.

“ഇനി കുറച്ചു ദൂരം കൂടി ഉള്ളൂ.. എന്തെ നടന്നു മതിയായോ..? ”

“അങ്ങയൊന്നുമില്ല മൊഴി.. ഞാൻ വല്ലപ്പോഴും അച്ഛന്റെ കൂടെ വാക്കിങ്ങിനൊക്കെ പോകാറുണ്ട്.. പക്ഷെ ഞാനിവിടെ ആദ്യമായിട്ടല്ലേ.. അതാണ് വല്ലാത്ത ദൂരം പോലെ തോന്നുന്നു.. ”

തനു അവളോടൊപ്പം നടന്നുകൊണ്ടേ പറഞ്ഞു.. പിന്നീട് മൊഴി വാ തോരാതെ സംസാരിച്ചു കൊണ്ടേ ഇരുന്നു. മുത്തുവാണ് അവളുടെ ഭർത്താവെന്നും അവരുടെ വീട് അവിടെ നിന്നും അരമീറ്റർ നടക്കാവുന്ന ദൂരമേ ഉള്ളൂ എന്നും അവൾ പത്താം ക്ലാസ്സ്‌ വരെ പഠിച്ചിട്ടുണ്ടെന്നും അവരുടെ ജാതിയിൽ പെൺകുട്ടികളെ പതിനഞ്ച് വയസ്സിൽ തന്നെ വിവാഹം കഴിപ്പിച്ചു അയക്കുമെന്നും എന്നാൽ അവൾ പതിനെട്ടാം വയസ്സിലാണ് കല്യാണം കഴിച്ചതെന്നും മൊഴി തനുവിനോട് പറഞ്ഞു.

അത് കേട്ടതും തനുവിന് ആശ്ചര്യം കൂടി.

“ഇപ്പോഴും പെൺകുട്ടികളെ പഠിക്കാൻ അനുവദിക്കാത്ത നാടോ..? അതും പതിനഞ്ച് വയസ്സിൽ കല്ല്യാണം..? ”

ഉത്കണ്ഠയോടെ ചോദിച്ചു കഴിഞ്ഞതും പേരക്ക തോട്ടം എത്തി.

“ഹായ് പേരക്ക.. ”

അവൾ കണ്ണുകൾ അത്ഭുതത്തോടെ വിടർത്തികൊണ്ട് പറഞ്ഞു. കേട്ട മാത്രയിൽ തന്നെ മൊഴി രണ്ട് പേരക്ക പറിച്ച് അവൾക്ക് നേരെ നീട്ടി.

“ഹേയ്.. മൊഴി.. ഇതൊക്കെ പറിച്ചാൽ ഇതിന്റെ ഉടമസ്ഥൻ വഴക്ക് പറയില്ലേ.. ”

അവൾ അല്പം ഭയത്തോടെ ചോദിച്ചു.

“സ്വന്തം തോട്ടത്തിൽ നിന്നും പറിക്കുന്നതിന് എന്തിനാ പേടിക്കുന്നെ..”

മൊഴി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഹോ.. മൊഴിക്ക് സ്വന്തമായി തോട്ടമൊക്കെ ഉണ്ടോ എന്ന് തനു കരുതി.

ശേഷം അവർ തൊട്ടടുത്തുള്ള മാമ്പഴ തോട്ടത്തിലേക്ക് നടന്നു. ഉയരം കുറഞ്ഞ ചെറിയ മാവുകളിൽ തൂങ്ങിയാടുന്ന മാമ്പഴങ്ങൾ കണ്ടതും തനുവിന്റെ വായിൽ വെള്ളമൂറി..

“മാവിൽ മാങ്ങ പഴുത്ത് നിൽക്കുന്നത് കണ്ടിട്ടുണ്ട്.. പക്ഷെ ഇതുപോലെ തോട്ടത്തിൽ.. എന്ത്‌ രസമാ..”

“നിനക്ക് വേണോ..? ”

മൊഴി ചോദിച്ചു..

“ഉം.. ”

അവൾ തലയാട്ടി.

മൊഴി ഒരു പഴുത്ത മാങ്ങ പറിച്ച് അവൾക്ക് കൊടുത്തു ശേഷം മറ്റൊരു മാങ്ങ പറിക്കാനായി അവൾ കൈ നീട്ടി.

“ഹേയ്..മൊഴി.. അത് പച്ചയാ… പഴുത്തിട്ടില്ല..”

“അറിയാം തനു.. ഇതിന് നല്ല പുളിയായിരിക്കും..”

അല്പം നാണത്തോടെ മാങ്ങയിൽ കടിച്ചുകൊണ്ട് മൊഴി പറഞ്ഞു..

“ഓഹ്.. നീ ഗർഭിണി ആണല്ലോ അല്ലെ.. ഞാനതങ്ങ് മറന്നു..”

തനുവും ചുണ്ടിൽ പുഞ്ചിരി നിറച്ചു.. പിന്നെയും കളിവാക്കുകൾ പറഞ്ഞ് അവർ അവിടെ ചുറ്റി തിരിഞ്ഞു..

“അല്ല മൊഴി.. ആരാ ഇത് നിന്റെ കൂടെ ഒരു പുതുമുഖം..ഇതിന് മുൻപ് ഇവിടൊന്നും കണ്ടിട്ടില്ലല്ലോ..”

തോട്ടത്തിലെ പണിക്കാരികളിൽ ഒരുവൾ തനുവിനെ കണ്ടതും മൊഴിയുടെ അടുത്തേക്ക് വന്നു ചോദിച്ചു..

“മുനിയമ്മാ.. ഇത് തനു.. ഡെയ്സിയമ്മയുടെ വീട്ടിൽ വന്നതാ..”

മൊഴി അവർക്ക് മറുപടി നൽകി.

അപ്പോഴാണ് കുറച്ചു പണിക്കാർ മാങ്ങ പറിച്ച് അവരുടെ സഞ്ചിയിൽ നിറയ്ക്കുന്നതും കഴിച്ചു രസിക്കുന്നതും തനുവിന്റെ ശ്രദ്ധയിൽപ്പെട്ടത്.

“മൊഴി ആർക്ക് വേണമെങ്കിലും.. പറിച്ചു വീട്ടിൽ കൊണ്ട് പോകാമോ..? ”

അവൾ സംശയത്തോടെ ചോദിച്ചു.

“ഞങ്ങളൊക്കെ ഇവിടുത്തെ ജോലിക്കാരാ മോളെ.. ഞങ്ങളുടെ ആവശ്യം കഴിഞ്ഞുള്ളത് മാത്രമേ കണ്ണൻ സാർ വിൽക്കാൻ കൊണ്ട് പോകാറുള്ളൂ..”

മുനിയമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഹോ.. അത്രയ്ക്ക് വിശാല ഹൃദയയനാണോ നിങ്ങളുടെ മുതലാളി..”

ഏതോ കണ്ണൻ സാറിന്റെയാണ് തോട്ടം എന്ന് തനുവിന് മനസ്സിലായി.

“പിന്നല്ലാതെ.. കണ്ണൻ സാർ നല്ലൊരു മനുഷ്യനാ. പഠിക്കണം എന്ന ആവശ്യവുമായി വരുന്ന കുട്ടികൾക്ക് എന്ത്‌ സഹായം വേണമെങ്കിലും അദ്ദേഹം ചെയ്യും.. മാത്രമല്ല, പെൺകുട്ടികളെ അവർക്ക് ഇഷ്ടമുള്ള വരെ പഠിപ്പിക്കണം എന്ന് ഞങ്ങൾക്ക് ബോധ്യപ്പെടുത്തി തന്നത് ഈ കണ്ണൻ സാറാണ്.. വിദ്യാഭ്യാസം പോലെ തന്നെ വിവാഹത്തിന് പെണ്ണിന്റെ ഇഷ്ടം നോക്കണമെന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ടായിരുന്നു..”

മുനിയമ്മ പറഞ്ഞു നിർത്തിയതും ആരാണ് കണ്ണൻ സാറെന്നറിയാൻ അവൾക്ക് ആകാംഷ കൂടി.

മൊഴി അവളെയും കൂട്ടി പിന്നെയും നടന്നു.
ഒരു പന്തല് പോലെ പടർന്നു പിടിച്ചു കിടക്കുന്ന മുന്തിരി തോട്ടം. അവളിൽ വീണ്ടും കൗതുകമേറി.. ആരോ ചിട്ടയായി കോർത്തിണക്കിയത് പോലെ തൂങ്ങിയാടുന്ന മുന്തിരി കുലകൾ. അവൾ അതിലൊന്ന് അടർത്തി എടുത്ത് വായിൽ വെച്ചു. ഒരേ സമയം പുളിയും മധുരവും അവളുടെ മുഖത്ത് മിന്നി മറഞ്ഞു..

“തനു അധികം കഴിക്കണ്ട കേട്ടോ..? ”

മൊഴി അവൾക്ക് മുന്നറിയിപ്പ് എന്നോണം പറഞ്ഞു.

“ഹേയ് മൊഴി..”

മുന്തിരി തോട്ടത്തിന് അരികുലുള്ള നാട്ടു വഴിയിൽ നിന്നും കേട്ട പുരുഷ ശബ്ദം കേട്ട് ഇരുവരും തിരിഞ്ഞു നോക്കി. മുത്തു തന്റെ സൈക്കിളിൽ ഇരുന്നു കൊണ്ട് അവരെ നോക്കി ചിരിച്ചു.

“തനു ഇതാണ് മുത്തു.. എന്റെ ഭർത്താവ്..”

അവന്റെ അടുത്തേക്ക് നടന്നുകൊണ്ട് മൊഴി പറഞ്ഞു.

“എന്താ മൊഴി ഇത്.. പേരെടുത്ത് വിളിക്കുന്നത്.”

അവൻ ഗൗരത്തോടെ മൊഴിയെ നോക്കി.

“ചേട്ടാ.. ഞാനാ പറഞ്ഞേ അങ്ങനെ വിളിക്കാൻ..”

തനു ചിരിച്ചുകൊണ്ട് പറഞ്ഞു. മൊഴി അതെ എന്ന അർത്ഥത്തിൽ തലയാട്ടി.

“എന്നാലും കുഞ്ഞേ..”

“സാരമില്ല ചേട്ടാ പേര് വിളിക്കുന്നതാണ് എനിക്ക് ഇഷ്ടം…”

“ഉം.. ശരി കുഞ്ഞേ.. പിന്നെ ചിന്നയ്യാ പേരക്ക തോട്ടത്തിലുണ്ട്, കുഞ്ഞിനോട് അങ്ങോട്ട്‌ വരാൻ പറഞ്ഞു… മൊഴി നമുക്ക് പോകാം..”

“ശരി തനു ഞാൻ പോട്ടെ.. നാളെ കാണാം..”

സൈക്കിളിൽ കയറി ഇരുന്ന് കൊണ്ട് അവളോട്‌ യാത്ര പറഞ്ഞു. അവർ കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു. ശേഷം പിന്തിരിഞ്ഞു നടന്നു.

എന്തായിരിക്കും അദ്ദേഹത്തിന്റെ പേര്.. എന്തായാലും ഇന്ന് തന്നെ ചോദിച്ചറിയണം.പിന്നെ വീട്ടിൽ ചെന്ന് ഡെയ്‌സിയമ്മയോട് പറഞ്ഞ് കണ്ണൻ സാറിന് അഭിനന്ദനങ്ങൾ അറിയിക്കണം.. എന്ന ചിന്തയോടെ അവൾ വന്ന വഴിയിലൂടെ തന്നെ നടന്നു.

“ഹേയ് ശ്രീ… ഇവിടെ… ”

അവൻ ജീപ്പിൽ ഇരുന്ന് കൊണ്ട് അവളെ കൈ കാട്ടി വിളിച്ചു. സത്യത്തിൽ അവൾ അതിശയിച്ചു പോയി. കാരണം ഇത് വരെ തന്നെ ആരും ശ്രീ എന്ന് വിളിച്ചിട്ടില്ല. അവനെ കണ്ടതും ചോദിക്കാൻ ഇരുന്നതെല്ലാം മറന്നു പോയി. ഭയത്താൽ അവളൊന്നും മിണ്ടാതെ മൗനയായി ഇരുന്നു, അവനും ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ ചെലുത്തി.

വീട്ടിൽ എത്തിയതും അവൾ ഒരു കുഞ്ഞിനെ പോലെ ഡെയ്‌സിയുടെ മാറിലേക്ക് ഓടിയടുത്തു.

“അമ്മേ…”

എന്ന് വിളിച്ചുകൊണ്ടു അവൾ അവരെ ഒരു കുഞ്ഞിനെ പോലെ വാരി പുണർന്നു. അവളുടെ മുഖത്ത് സന്തോഷം കണ്ടപ്പോൾ ഡെയ്‌സിയുടെ ചുണ്ടുകളും പുഞ്ചിരിച്ചു.

“ഹാ.. എത്തിയോ.. തോട്ടമൊക്കെ ഇഷ്ടമായോ..? ”

ഡെയ്സി അവളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് ചോദിച്ചു..

“ഉം… നല്ല ഫ്രഷ് പേരക്കയും മാമ്പഴവും.. മുന്തിക്ക് മാത്രം ഇത്തിരി പുളിപ്പ് ഉണ്ടായിരുന്നു.. എങ്കിലും കൊള്ളാം..”

തനു ഒരു കൊച്ചു കുഞ്ഞിനെ പോലെ മറുപടി പറഞ്ഞു.

“മുന്തിരി കഴിച്ചോ നീ..”

അവന്റെ ഗൗരവമേറിയ ശബ്ദം കേട്ട് അവൾ ഭയത്തിൽ അതെ എന്ന് തലയാട്ടി..

“അമ്മേ അവൾക്ക് വല്ല മരുന്നും കൊടുക്ക്.. ഇല്ലെങ്കിൽ തൊണ്ടയടഞ്ഞു ആകെ പ്രശ്‌നമാകും… നല്ല പുളിയുള്ള മുന്തിരിയാ..”

അവൻ പറഞ്ഞു കൊണ്ട് ജീപ്പിന്റെ താക്കോൽ മേശപ്പുറത്തേക്ക് വെച്ചു.

“രണ്ടു പേരും കൈകഴുകി വാ.. ഭക്ഷണം കഴിക്കാം.. കഴിച്ചു കഴിഞ്ഞിട്ട് നമുക്ക് മരുന്ന് കഴിക്കാം..”

ഡെയ്‌സി രണ്ട് പേരെയും കഴിക്കാനായി വിളിച്ചു. നല്ല ചൂട് മീൻ കറി ചോറിലേക്ക് പകർത്തിയതും അവൻ കഴിച്ചു തുടങ്ങി.

“അമ്മേ ഈ കണ്ണൻ സാർ ആരാ..? ”

മെല്ലെ കഴിച്ചുകൊണ്ട് അവൾ ഡെയ്സിയോട് ചോദിച്ചു.. അവൻ തലയുയർത്തി അവളെ നോക്കി..

“നിനക്കറിയില്ലേ…”

ഡെയ്‌സിയുടെ ചോദ്യം കേട്ട് അവൾ അറിയില്ല എന്ന അർത്ഥത്തിൽ തലയാട്ടി..

“ദേ ഇവൻ തന്നെ.. നിന്റെ ഭർത്താവ്..”

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി..ഇവനാണോ കണ്ണൻ.

“പക്ഷെ നിങ്ങൾ ക്രിസ്ത്യൻ അല്ലെ.. പിന്നെന്താ ഇങ്ങനെ ഒരു പേര്..”

അത് കേട്ട് ഡെയ്സി അവളെ നോക്കി ചിരിച്ചു.ശേഷം,

“മോളെ തനു.. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് കുറെ നാളുകൾ ആയിട്ടും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല. ഒരിക്കൽ ഇവിടെ അടുത്തുള്ള ഒരു ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിനടുത്ത് വരെ ഞങ്ങൾക്ക് പോകേണ്ടി വന്നു. അന്ന് മൊഴിയുടെ മുത്തച്ഛൻ അവിടുത്തെ കണ്ണന് ഒരു തോട്ടിൽ കെട്ടി പ്രാർത്ഥിച്ചാൽ സന്താന ഭാഗ്യം ഉണ്ടാവുമെന്ന് പറഞ്ഞു.മതത്തിലൊന്നും വിശ്വസിക്കാത്ത ആളായിരുന്നു ഇവന്റെ അച്ഛൻ, എനിക്കും അങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ ഞങ്ങൾ കണ്ണന് തോട്ടിൽ കെട്ടി. ഒരു മാസം കഴിഞ്ഞതും ആ കണ്ണൻ എന്റെ വയറ്റിൽ ജന്മം കൊണ്ടു..അത് കൊണ്ട് ഞാനും അദ്ദേഹവും ഇവനേ കണ്ണൻ എന്ന് വിളിച്ചു. കണ്ണൻ തന്ന ഞങ്ങളുടെ കണ്ണൻ. ഇവിടെ ഇവനേ അയ്യാ, ചിന്നയ്യാ , കണ്ണൻ സാർ എന്നൊക്കെയാ ആളുകൾ വിളിക്കാറ്.. ”

ഡെയ്സി പുഞ്ചിരിയോടെ പറഞ്ഞു.. അവൻ കഴിച്ചു കഴിഞ്ഞു മെല്ലെ എഴുന്നേറ്റു..

“അപ്പൊ അമ്മേ.. ഈ മോതിരത്തിൽ s എന്ന എഴുതിയിട്ടുണ്ടല്ലോ..”

തനു തന്റെ കൈ ഉയർത്തി കാണിച്ചു.

“ഇവന്റെ ശരിയാ പേര് സണ്ണി ഫിലിപ്പ് എന്നാണ്.. ”

തനുവിന്റെ മനസ്സിൽ മറ്റാരും ഇല്ലെന്ന് ഡെയ്‌സിക്ക് ബോധ്യമായി. അങ്ങനെ ആരെങ്കിലും ഉണ്ടായിരുണെങ്കിൽ നിന്റെ ഭർത്താവ് എന്ന് പറഞ്ഞപ്പോൾ അവളുടെ മുഖം വാടിയേനെ. ഇപ്പോൾ അവളുടെ മുഖത്ത് നാണമാണ്, ഡെയ്‌സിക്ക് സമാധാനമായി.

ഡെയ്‌സിയെ കാണുമ്പോഴൊക്കെ അവൾക്ക് തന്റെ അമ്മയെ ഓർമ്മ വരും. അമ്മ ഉണ്ടായിരുന്നെങ്കിൽ ഇത് പോലെ ആയിരിക്കും എന്നവൾ ചിന്തിച്ചു. ഡെയ്‌സിക്കും ഒരു മകളെ കിട്ടിയ സന്തോഷമായിരുന്നു.

ഒരാഴ്ച കഴിഞ്ഞു..,
കണ്ണൻ കൂടുതൽ സമയവും തോട്ടത്തിലായിരിക്കും, അടുത്ത ജില്ലകളിലേക്ക് പഴങ്ങൾ കയറ്റു മതി ചെയ്യുന്ന തിരക്കിൽ അവൻ വീട്ടിൽ വളരെ കുറച്ചു സമയം മാത്രമേ ഉണ്ടാകാറുള്ളൂ. അത്കൊണ്ട് തന്നെ തനു ഡെയ്‌സിയോടും മൊഴിയോടും കൂടുതൽ സന്തോഷത്തോടെ ഇടപഴകി. അവനെ കണ്ടാൽ പിന്നെ അവൾ ഒരക്ഷരം മിണ്ടില്ല.

അങ്ങനെ ഇരിക്കെ അവരെ തമ്മിൽ സംസാരിപ്പിക്കണം എന്നും അവളുടെ ഭയം മാറ്റണമെന്നും ഡെയ്‌സി തീരുമാനിച്ചു. കണ്ണന്റെ ആവശ്യങ്ങൾ ഡെയ്‌സി തനുവിനെ കൊണ്ട് ചെയ്യിച്ചു. ആദ്യം ഒന്ന് മടിച്ചെങ്കിലും, മൊഴിക്ക് സ്റ്റെപ്പുകൾ കയറാൻ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞപ്പോൾ അവൾക്ക് സമ്മതിക്കേണ്ടി വന്നു.

അങ്ങനെ അന്ന് കണ്ണനുള്ള ചായയുമായി അവന്റെ മുറിയിലേക്ക് പോയതാണ് തനു. കതവിൽ മുട്ടാമെന്ന് കരുതി കൈ ഉയർത്തിയതും അത് തുറന്നു കിടക്കുവാണെന്ന് അവൾക്ക് മനസ്സിലായി. എങ്കിലും അവൾ മെല്ലെ വാതിലിൽ മുട്ടി.
അകത്തു അവൻ ആരോടോ സംസാരിക്കുകയായിരുന്നു അല്ല അവൻ ആരോടോ ഫോണിൽ വാദിക്കുകയായിരുന്നു എന്ന് വേണം പറയാൻ. അത് കൊണ്ട് തനു മെല്ലെ അകത്തേക്ക് കയറി. അവൾക്ക് നല്ല പേടി ഉണ്ടെങ്കിലും അവൾ ചായ മേശ പുറത്ത് വെച്ചുകൊണ്ട് തല ഉയർത്തിയതും അവൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു.. അവൻ ദേഷ്യത്തോടെ ഫോൺ കട്ട്‌ ചെയ്തു.

“ഹേയ്.. മറ്റുള്ളവരുടെ മുറിയിലേക്ക് കയറുമ്പോൾ ഒന്ന് knock ചെയ്യണമെന്ന സാമാന്യ ബോധം പോലും നിനക്കില്ലേ..”

അവന്റെ ശബ്ദം ആ വീട്ടിൽ ഒരിടി പോലെ മുഴങ്ങി കേട്ടു..

പെട്ടെന്നുള്ള ഭാവമാറ്റമായതിനാൽ അവൾ ശെരിക്കും പേടിച്ചു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. പറഞ്ഞു കഴിഞ്ഞപ്പോഴാണ് ദേഷ്യപെടേണ്ടിയിരുന്നില്ല എന്ന് അവന് തോന്നിയത്. അവൾ നിറകണ്ണുകളുമായി തന്റെ മുറിയിലേക്ക് ഓടി.

താഴെ നിന്ന് ശബ്ദം കേട്ട ഡെയ്‌സിയും ഞെട്ടാതിരുന്നില്ല. ഇവനെന്താ ഇവളോട് ഇങ്ങനെ പെരുമാറുന്നത്. ഇനി അവളോട്‌ ഇങ്ങനെ കയർത്ത് സംസാരിക്കരുതെന്ന് അവനോട് പറയണം, ഡെയ്സി മനസ്സിൽ കരുതി.

പെട്ടന്ന് അവന്റെ ഫോൺ ശബ്‌ദിച്ചു..

“ഹലോ..”

“എന്താ ഇത്.. ആദ്യമായിട്ടാണ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ sp സാർ ഫോൺ കട്ട് ചെയ്യുന്നത്.. ഇതാണ് ഞാൻ പ്രതീക്ഷിച്ചത്.. ഇത് തന്നെയാണ് എന്റെ വിജയം..മര്യാദക്ക് ഒതുങ്ങുന്നതാണ് നിനക്ക് നല്ലത്.. നീ കാരണം വെറുതെ ആ പെണ്ണിനെ കൊലയ്ക്ക് കൊടുക്കരുത്..പറഞ്ഞില്ലെന്നു വേണ്ട..”

ഒരു ബീപ് ശബ്ദത്തോടെ ഫോൺ കട്ടായി..

തുടരും..

മാലിനി വാരിയർ.

ഇന്നലെ കുറച്ചു തിരക്കായി പോയി. അതാണ് ഇന്നലെ പോസ്റ്റാൻ കഴിയാത്തത്.. എല്ലാവരോടും ക്ഷമ ചോദിക്കുന്നു…(തുടരും)

 

തനുഗാത്രി: ഭാഗം 5

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story