പാർവതി : ഭാഗം 1

പാർവതി : ഭാഗം 1

നോവൽ
എഴുത്തുകാരി: ദേവിക എസ്

” ഇവൾ തന്നെ അടുത്ത ദേവി ആവേണ്ട കുട്ടി..”

കിളിശ്ശേരി ഇല്ലത്തിൽ പരമേശ്വരൻ നമ്പൂതിരിയുടെയും ദേവിക അന്തർജനത്തിന്റെയും ഇളയ മകളായി പിറന്ന പാർവതി കുട്ടിയെ നോക്കി രാമൻ ജോൽസ്യർ പ്രവചിച്ചു.ഇതുകേട്ട് അച്ഛൻ നമ്പൂതിരി യുടെ മുഖം പ്രസന്നമായി. അമ്മ അന്തർജനം ആവട്ടെ ഇത് കേട്ട് ഞെട്ടി വിറച്ചു

” അതെന്തേ ജോൽസ്യരെ അങ്ങനെ അവാൻ കാരണം “അമ്മ ചോദിച്ചു.

” ദേവിയുടെ അതെ നക്ഷത്രം മകം …!!!കർക്കിടക വാവിലെ അമാവാസി നാളിൽ കൃത്യം 12 നാഴിക കഴിഞ്ഞു ജനിച്ച കുട്ടി….മാത്രല്ല കുട്ടിയുടെ തിരുനെറ്റിയിൽ ചന്ദ്രക്കലയുടെ അടയാളവും ഉണ്ട്. ദേവി ചൈതന്യവും ഐശ്വര്യവും കാണുന്നില്ലേ മുഖത്ത്…..ഇത്തരം അടയാളം ഉള്ള പെൺകുട്ടിയെ 5 ആം വയസ്സുമുതൽ ദേവിക്ക് അർച്ചന നടത്തി വളർത്തനമെന്നും , വയസ്സറിയിക്കുന്ന സമയത്ത് ചെറുവിരളിൽ നിന്നും രക്തo എടുത്ത് തങ്കം കൊണ്ട് തീർത്ത ദേവി ശില്പത്തിൽ സിന്ദൂരം ചാർത്തി , പിന്നെ ആ വിഗ്രഹം നാഗത്തറക്ക് സമീപമുള്ള ആറ്റിൽ കരയിലെ ആല്മരത്തിനു കീഴെ ഒറ്റക്ക് ചെന്നു പ്രതിഷ്ടിക്കണം എന്നാണ് പ്രമാണം .

ഇത് കേട്ട് അച്ഛൻ സന്തോഷത്തോടെ പറഞ്ഞു ” തൃപ്‌തി ആയി ജോൽസ്യരെ …എന്റെ രക്തബന്ധത്തിൽ നിന്നു തന്നെ ഒരു ദേവി ഉണ്ടായല്ലോ..ഞാൻ കൃതാർതഥൻ ആയി.

എന്നാൽ ഈ സമയം അമ്മ ഉരുകുക ആയിരുന്നു. ആദ്യ പ്രസവത്തിലെ പെൺ കുട്ടിയെ പ്രേതീക്ഷിച്ച തനിക്ക് ദൈവം ആൺ കുട്ടിയെ ആണ് തന്നത് . രണ്ടാമത് അറ്റുനോറ്റ് ഉണ്ടായ കുഞ്ഞിനെ അങ്ങോട്ടു തന്നെ എടുക്കുകയും ചെയ്തു.

ശരൺ മൂത്ത പുത്രൻ മിടുകനായി തന്നെ വളർന്നു.ഇതിപ്പോ അവനു ശേഷം 8 വര്ഷം കാത്തിരുന്ന് അറ്റുനോറ്റ് ഒരു പെൺകുട്ടി ഉണ്ടായതാ.. വയസ്സുകാലത്ത് ഇത്തിരി വെള്ളം തരാൻ ആളുണ്ടാവുമല്ലോ എന്നു കരുതി.ഇതിപ്പോ തന്ന കുഞ്ഞിനെ ദേവിക്ക് തന്നെ സമർപ്പിക്കണമത്രേ…

അവർ ഇതൊന്നും അറിയാതെ നിലത്ത് പായയിൽ കിടന്ന് കൈകാലിട്ട് അടിക്കുന്ന കുഞ്ഞിനെ നോക്കി.ശെരിക്കും ദേവിതന്നെ സ്വർണം പോലെ തിളങ്ങുന്ന ദേഹം…!!.വിടർന്ന കണ്ണുകളിൽ നിന്നും പ്രകാശം പരക്കുന്നു…..

ഹോ 3 മാസം പ്രായം ആയതെ ഉള്ളു എന്റെ മകൾ ഒരു ദേവി തന്നെ …അമ്മ അവളെ വാരിയെടുത്തു ഉമ്മ വച്ചു.

അപ്പോൾ ജോൽസ്യർ തുടർന്നു. ” വയസ്സ് അറിയിച്ചു 18 വയസ്സു തികയുംവരെ നിങ്ങൾക്ക് അവളെ വളർത്താം .കഠിനമായ ചര്യകളോടെ. അതുവരെ മനസുകൊണ്ടും ശരീരം കൊണ്ടും അവൾ പരിശുദ്ധ ആയിരിക്കണം.സ്നേഹം ,പ്രേമം, കോപം, ഇത്യാതി വികാരങ്ങൾ ഒന്നും അറിയാനെ പാടില്ല. 18 വയസ്സു തികയുന്ന അന്ന് ആ കർക്കിടക അമാവാസി നാളിൽ മകം നക്ഷത്രം പിറന്ന് 6 നാഴിക കഴിയുമ്പോൾ മുതൽ പൂജ തുടങ്ങണം. 24 മണിക്കൂർ നടക്കുന്ന പൂജ കഴിഞ്ഞു കന്യക പൂർണമായും ദേവിയുടേത് ആകും. അവൾ നിത്യകന്യക ആയിരിക്കണം. ദേവിക്ക് സമർപ്പിച്ചാൽ അവൾ മറ്റു പുരുഷൻമാരെ അത് അച്ഛൻ ആയാലും സഹോദരൻ ആയാലും കണ്ണുകൊണ്ട് ദർശിക്കാൻ പോലും പാടില്ല.

ഇത് കേട്ടപ്പോൾ അച്ഛൻ നമ്പൂതിരിയുടെ മുഖവും ഒന്ന് വാടി.

ഇത് കേട്ടു കൊണ്ടാണ് സ്കൂൾ വിട്ട് 9 വയസ്സായ ശരൺ അവിടേക്ക് എത്തിയത് .അമ്മ കരഞ്ഞുകൊണ്ട് പറഞ്ഞു ” വേണ്ട നമ്മുക്ക് അവളെ ദേവി ഒന്നും അക്കണ്ട ..നമ്മുടെ മോളായി വളർത്താം.”

അപ്പൊ ജോൽസ്യർ പറഞ്ഞു.” ദേവിക്ക് ആയി ജനിച്ച കന്യകയെ അതിന് അനുവധികാത്തിരിക്കുന്നത് കഠിനമായ പ്രത്യാഗാതങ്ങൾ ഉണ്ടാക്കും ഇല്ലം കത്തി ചാമ്പൽ ആകാനും ഈ നാട് മുഴുവൻ നശിക്കാനും അത് മതി.”

ഇത് കേട്ട് അച്ഛൻ നമ്പൂതിരിയും അമ്മ ഞെട്ടി പോയി.

” എന്തൊക്കെയാ അമ്മേ പറയുന്നേ കുഞ്ഞവയെ എനിക്ക് വേണം അമ്മെ… കൂടെ കളിയ്ക്കാൻ..” ശരൺ കരഞ്ഞു കൊണ്ടു പറഞ്ഞു.

_______________

പാർവ്വതിക് ഇന്ന് 5 വയസ്സു തികയും ഇല്ലത്തു ഇന്ന് പിറന്നാൾ ആഘോഷം ആണ്.
ജോൽസ്യർ പറഞ്ഞ പോലെ അച്യുതൻ പൂജാരി വന്നു. പൂജ ഒകെ തുടങ്ങി.കളം വരച്ചു ഹോമകുണ്ഡം തീർത്തു, അച്യുതൻ പൂജാരി പൂജ തുടങ്ങി

“കന്യകയെ കൊണ്ടു വരൂ ”

സ്വർണ്ണ കസവുള്ള മുണ്ട് ഉടുത്ത് പാർവതികുട്ടി അവിടേക്ക് വന്ന് കളത്തിൽ ഇരുന്നു.ആ കുഞ്ഞിന്റെ സൗന്ദര്യം അവിടമാകെ പരന്നത് പോലെ തോന്നി.മുളച്ചു പൊങ്ങിയ തുമ്പപ്പൂ പല്ലും.നെറ്റിയിലേക് പാറി വീണ ചുരുണ്ട മുടിയും വിടർന്ന അതിമനോഹരമായാ കണ്ണുകളും അതിമനോഹരമായ പുഞ്ചിരിയും. പൂജാരി അവളെ ഒരു ദേവി വിഗ്രഹം എന്ന പോലെ മഞ്ഞൾ വെള്ളം കൊണ്ടും പാലുകൊണ്ടും ശുദ്ധി വരുത്തി. അമ്മയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉറ്റുവീണു. അപ്പോൾ ആണ് ശരൺ അവിടെക്ക് വന്നത് അവനും ശക്തനും സുന്ദരനുമായ ഒരു കൗമാരക്കാരൻ ആയിരിക്കുന്നു.

” എന്തിനാണമേ പാറുനെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നേ അവൾ കൊച്ചു കുട്ടി അല്ലെ ”

” എന്ത് ചെയ്യാനാ മോനെ വിധിച്ചത് അല്ലെ നടക്കൂ..”

” അവളെ ദേവിക്ക് കൊടുകത്തിരുന്നുടെ..”

” അങ്ങനെ ചെയ്താൽ ദേവിയുടെ കാവൽക്കാരായ നാഗങ്ങൾ ഈ നാട് നശിപ്പിക്കും മോനെ..”

” അതിനായി എന്റെ അനിയത്തിയുടെ ജീവിതം നശിപ്പിക്കണോ..” അവൻ ദേഷ്യത്തോടെ അകത്തേക്ക് പോയി

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

Share this story