പ്രണയിനി : PART 3

പ്രണയിനി : PART 3

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

സൂചി വീണാൽ കേൾക്കുന്ന നിശ്ശബ്ദത.

അത് നന്ദക്കും കുറച്ചു അരോചകമായി തോന്നി.

ആരും പരസ്പരം ഒന്ന് നോക്കുന്നു കൂടി ഇല്ല.

നന്ദ തന്നെ നിശബ്ദതയെ ഭേദിച്ച് തുടങ്ങി.

“ഏട്ടാ നീ എന്തെങ്കിലും പറയൂ.ഇതുപോലെ മിണ്ടാതെ ഇരിക്കല്ലെ.നിന്റെ വാക്കുകൾ ആണ് എന്റെ മനോബലം എന്ന് നിനക്കു അറിയില്ലേ ”

ഒരു നിമിഷം കിച്ചു നന്ദയെ ഇമ വെട്ടാതെ നോക്കി നിന്നു.

അവന്റെ മനസ്സിലും ഒരു സംഘർഷം നടക്കുന്നത് നന്ദ അവന്റെ മുഖത്ത് നിന്നു വായിച്ചു.

അവന്റെ വാക്കുകൾക്ക് ആയി അവള് കാതോർത്തു.

“നമ്മൾ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും ആണ് നമ്മുടെ ജീവിതത്തിൽ നടന്നത്.ആഗ്രഹിക്കുന്നത് എന്തോ ദൈവം നിശ്ചയിച്ചത് വേറെ എന്തോ.അതെല്ലാം എന്റെ മോള് മറന്നു തുടങ്ങി എന്ന് തന്നെയാണ് ഞാൻ കരുതിയത്.പക്ഷേ നിന്റെ ഇപ്പോളത്തെ ഇൗ വിഷമം ഒന്നും നിന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയിട്ടില്ല എന്ന് മനസ്സിലായി”

“അതൊക്കെ പെട്ടന്ന് മറക്കാൻ പറ്റുന്ന കാര്യങ്ങൾ ആണോ ഏട്ടാ”

അവളുടെ ശബ്ദം ഇടറിയിരുന്നു.

“മറന്നെ പറ്റൂ മോളെ…5 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.അവന് എല്ലാം മറന്നു ജീവിക്കാം എങ്കില് നിനക്കും ആകാം മോളെ..എനിക്ക് അറിയാം കഴിഞ്ഞ ഒന്നൊന്നര വർഷങ്ങൾ ആയി നീ അവനെ പൂർണ്ണമായും മറന്നു കഴിഞ്ഞു എന്ന്.അവന്റെ ഓർമകൾ നിന്നെ വേട്ട ആടുനില്ല എന്ന്. ഇപ്പൊളുള്ള നിന്റെ പ്രശ്നം അവനെ അഭിമുഖീകരിക്കുന്നത് ഓർത്താണ്.നീ അവനെ ആലോചിച്ചു ജീവിതം കളയുന്ന ഒരു വിഡ്ഢി ആണെന്ന് അവനെ കാണിക്കാൻ നിനകുള്ള വിഷമം.”

“ഏട്ടാ ഞാൻ….”

“ഞാൻ പറയട്ടെ നന്ദു……. മോള് ഇതുവരെ ഒളിച്ചോടുകയയിരുന്നു.അവന്റെ പേര് കേൾക്കുന്ന ഇടത്തു നിന്ന്…അവന്റെ സാനിദ്ധ്യം ഉണ്ടായിരുന്ന ഇടത്തു നിന്നു..അവന്റെ ഓർമകൾ വരാത്ത സ്ഥലങ്ങളിൽ മാത്രമേ നീ പോകൂ…എന്തിനേറെ നമ്മുടെ അമ്പലത്തിൽ നീ പോയിട്ട് 5 വർഷം കഴിഞ്ഞിരിക്കുന്നു നന്ദു. ഇനിയും നീ ഒളിച്ചോടുന്നു…മതി മോളെ ഇനിയും നിനക്ക് ഓടാൻ കഴിയില്ല…മനസ്സ് കൊണ്ട് തീരുമാനം അതും ശക്തമായ തീരുമാനം എടുക്കേണ്ട സമയമായി.ഇത്രെയും നാളുകൾ ഞാനും അച്ഛനും അമ്മയും എല്ലാം നിന്നെ ആലോചിച്ചു കൊണ്ടാണ് ഒന്നിനും നിർബന്ധം പറയാതെ നിന്റെ മനസ്സ് ശരിയകുന്നത് വരെ കാത്തിരിക്കുന്നത്….നിന്നെ എനിക്കും അച്ഛനും അമ്മക്കും മനസ്സിലാകുന്നത് പോലെ ആർക്കും കഴിയില്ല.നിന്റെ ഒരു ഇഷ്ടത്തിനും ഞങ്ങള് എതിരും പറഞ്ഞിട്ടില്ല…നന്ദു ഇനിയും നീ നിന്റെ സമയം ആർക്ക് വേണ്ടി കളയണം…അച്ഛനും അമ്മക്കും ഒരുപാട് ആഗ്രഹം കാണില്ലേ മോളെ നിനക്ക് ഒരു ജീവിതം ഉണ്ടായി കാണാൻ…ഇനി ഞങ്ങളെ കുറിച്ച് ആലോചിക്കാൻ സമയം ആയി മോളെ”

ഇത്രെയും പറയുമ്പോൾ കിച്ചുവിൻെറ കണ്ണ് നിറഞ്ഞു വന്നിരുന്നു….ശബ്ദം ഇടറി തുടങ്ങിയിരുന്നു

നന്ദു കിച്ചുവിനെ സ്നേഹപൂർവം നോക്കി.പതുക്കെ എണീറ്റു അച്ഛന് മുമ്പിൽ മുട്ട് കുത്തി ഇരുന്നു.അച്ഛന്റെ രണ്ടു കൈകളും ചേർത്ത് പിടിച്ചു അവള് പറഞ്ഞു തുടങ്ങി….

“അച്ഛാ ഞാൻ ഒരുപാട് വിഷമിപ്പിച്ചല്ലേ…ഇനി ഉണ്ടാകില്ല…അച്ഛന്റെ നന്ദു നല്ല കുട്ടി ആകും.ഒരു മാറ്റം വേണം എന്ന് ഞാനും എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചു ആയി…ഇനി വിഷമിപികില്ല എന്റെ അച്ഛനെയും അമ്മയെയും”

അവസാനത്തെ വാചകങ്ങൾ പറയുമ്പോൾ കണ്ണീരിൽ കുതിർന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു.

ഭദ്ര ചുമരും ചാരി കണ്ണടച്ച് നിൽക്കുകയായിരുന്നു.അവളുടെ കണ്ണുനീർ മിഴികളും നനച്ചു കരി മഷിയുടെ അകമ്പടിയോടെ ഒരു മിഴിനീർ ചാലു തീർത്തിരുന്നു.

നന്ദു എണീറ്റു കിചുവിന്റെ അടുത്ത് വന്നു ഇരുന്നു.

“ഏട്ടാ…നിന്നെയും ഞാൻ ഒരുപാട് വേദനിപിച്ചല്ലെ”

“ഇല്ല മോളെ…നിന്നെ ഞങ്ങൾക് ഞങ്ങളുടെ പഴയ നന്ദു ആയി വേണം.നിന്റെ കളിച്ചിരികൾ വേണം…എന്നോട് പഴയ നന്ദു ആയി വഴകിടണം…തല്ല് പിടിക്കണം…നിന്റെ കാലിൽ ചിലങ്ക കെട്ടണം…ഞാൻ വീണ മീട്ടിയിട്ടും നീ കാലിൽ ചിലങ്ക കെട്ടിയ ആടിയിട്ടും വർഷങ്ങൾ ആയി…നിന്റെ ചിലങ്കയുടെ അലയൊലികൾ നമ്മുടെ വീട്ടിൽ ഇനിയും നിറയണം മോളെ”

നന്ദു അവളുടെ കണ്ണുകൾ പെയ്തൊഴികുക ആയിരുന്നു…കരഞ്ഞു കൊണ്ട് കിച്ചുവിന്റേ നെഞ്ചില് തല ചായ്ച്ചു.പിന്നെയും പിന്നെയും കരഞ്ഞു…അവനും പിടിച്ചു മാറ്റാൻ കഴിഞ്ഞില്ല…എല്ലാം പെയ്തൊഴിയൻ കാത്തു നിന്നു…കരച്ചിൽ നേർത്തു വന്നപ്പോൾ അവൻ വീണ്ടും തുടർന്നു….

“മോളു എല്ലാം ഇന്നത്തെ രാത്രിയിൽ കഴിയണം.നാളെ എനിക്ക് എന്റെ പഴയ നന്ദുവിനെ തിരിച്ചു തരണം…”

അവൻ അവളെ നെറുകയിൽ തലോടി ആശ്വസിപ്പിച്ചു…കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ നന്ദു തല ഉയർത്തി കിച്ചുവിനേ നോക്കി.അവൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു നെറുകയിൽ ചുംബിച്ചു.പതുക്കെ കവിളിൽ തലോടി.രണ്ടു പേരും ചിരിച്ചു… നന്ദുവിൻെറ പുഞ്ചിരിയിൽ കണ്ണ് നീരിന്റെ അകമ്പടി ഉണ്ടായിരുന്നു.

ഭദ്ര ഇതെല്ലാം കണ്ട് സന്തോഷത്തോടെ ചിരിച്ചു.അവളുടെ മിഴികളും ഈറൻ ആയി.സീതമ്മ എല്ലാവരോടും ആയി പറഞ്ഞു…

“എന്റെ മോള് നല്ല കുട്ടി തന്നെയാ…അതെ എല്ലാരും വന്നെ എനിക്കും അച്ഛനും വിശപ്പിന്റെ വിളി വന്നു തുടങ്ങി കേട്ടോ”

“അയ്യോ…മോളെ അപ്പോ ഇനി നാളെ…കഴിക്കാം നമ്മുക്ക്…”

കിച്ചു എണീക്കാൻ തുടങ്ങിയതും നന്ദു അവന്റെ കൈ തണ്ടയിൽ പിടിച്ചു ഇരുത്തി

“ഇനി എന്താ”

“ഇനി ഉണ്ടല്ലോ”

“എന്താ മാക്രി കുഞ്ഞേ…വിശക്കുന്നു എനിക്ക്”

“കഴിക്കാം….ഏട്ടത്തി ഇവിടെ വാ ചോദിക്കട്ടെ”

ഭദ്ര കിച്ചുവിന്റ മുഖത്തേക്ക് പരിഭ്രമിച്ചു നോക്കി.

നന്ദു അത് ശ്രദ്ധിച്ചിരുന്നു.

“ഏട്ടനെ നോക്കണ്ട…എന്നോട് ഒന്നും പറഞ്ഞിട്ടില്ല…പക്ഷേ എനിക്ക് മനസ്സിലാകും”

അച്ഛനും അമ്മയും മുഖത്തോട് മുഖം നോക്കി…അവർക്ക് ഒന്നും മനസിലായില്ല.

“എന്താ നന്ദു…നീ എന്താ പറയാൻ വരുന്നേ ”

“അച്ഛാ …അച്ഛനും അമ്മയും ശ്രദ്ധിച്ചോ..ഏട്ടനും ഏട്ടത്തിയും തമ്മിൽ എന്തൊക്കെയോ പ്രശ്നം ഉണ്ട്.”

“നിനക്കു എന്താ നന്ദു… ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല…അല്ലേ ഭദ്രേ”

അതിനു ഭദ്ര ഉത്തരം പറഞ്ഞില്ല…മുഖം കുനിച്ചു.

“നന്ദു അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരു തന്നെ തീർത്തോളും മോളെ …അവസാനം നമ്മൾ പുറത്താകും..”

അമ്മ ചിരിച്ചു കൊണ്ട് ആണ് പറഞ്ഞത്.

“ഞാനും അങ്ങനെ തന്നെയാണ് കരുതിയത്.അത് കൊണ്ട് തന്നെ ഇത്ര നാളും ഞാൻ നോക്കി ഇരുന്നു..ഇന്ന് തീരും നാളെ തീരും എന്ന് കരുതി.പക്ഷേ അങ്ങനെ അല്ല.”

കിച്ചുവിനും മറുപടി ഒന്നും പറയാൻ ഇല്ലായിരുന്നു.

നന്ദു തുടർന്നു….

“ഏട്ടാ എന്താ ഏട്ടാ…എന്നോട് പറയാൻ പറ്റാത്തത് ആയിട്ട് എന്താ ഏട്ടാ…നമുക്കിടയിൽ എല്ലാ പ്രോബ്ലം പറഞാൽ തീരും എന്ന് നീ തന്നെയല്ലേ പറയാറ്”

ഭദ്ര അടുത്ത ചുമരിനോട് ചേർന്ന് കണ്ണുകൾ അടച്ചു നിന്നു.മിഴികൾ നിറഞ്ഞു …നിശബ്ദമായി കരഞ്ഞു.

കിച്ചു പതിയെ ഭദ്രയേ തല ഉയർത്തി നോക്കി.അവനും അവളുടെ നിൽപ്പ് കണ്ട് നെഞ്ച് പിടഞ്ഞു.

“ഏട്ടാ…പറയൂ… നിങ്ങളു തമ്മിൽ സംസാരം തന്നെ വളരെ കുറവാണ്. പരസ്പരം ഉണ്ടായിരുന്ന കളി ചിരികൾ വരെ കാണാൻ ഇല്ല. പറഞാൽ…പരസ്പരം തുറന്നു സംസാരിച്ചാൽ തീരാത്ത ഒന്നുമില്ല ഏട്ടാ”

കിച്ചു നന്ദു പറയുന്നത് കേട്ടപ്പോൾ അവള് വളരെ machuyed ആയപോലെ തോന്നി.

അച്ഛന്റെയും അമ്മയുടെയും നന്ദുവിന്റെയും കണ്ണുകൾ എന്നിൽ ആണെന്ന് കിച്ചുവിന് മനസ്സിലായി.അവൻ ഒന്ന് ദീർഗശ്വാസം എടുത്തു വിട്ടു. ഭദ്രയുടെ കണ്ണുകളും അവന്റെ മുഖത്ത് ആണെന്ന് അവൻ കണ്ടൂ.ഭദ്രയുടെ മുഖത്ത് നോക്കി അവൻ പറഞ്ഞു തുടങ്ങി.

“ഭദ്ര…അവള് പറയുന്നു ..അവളെ ഉപേക്ഷിക്കാൻ…എന്നോട് വേറെ കല്യാണം കഴിക്കാൻ…mutual divorce… ”

“ഏട്ടാ…എന്താ പറയണേ”

“നീ നിന്റെ എട്ടത്തിയോട് ചോദിക്ക് എന്താ കാരണം എന്ന്”

ഭദ്ര നിന്നു കരയുകയാണ്..ഇപ്പൊ അവളുടെ കരച്ചിൽ പുറത്തേക്ക് വീണു.

ബാക്കി മൂന്നു പേരും പരസ്പരം നോക്കി.

“എന്താ ഭദ്രേ…ഇപ്പൊ ചോദിക്കുന്നത് എന്റെ കളികൂട്ടുകാരി ഭദ്രയോട് ആണ്”

നന്ദുവിൻെറ ശബ്ദം ദൃഢ മായിരുന്നു.

ഭദ്ര ഭിത്തിയോട് ചാരി മുട്ടുകാലിൽ മുഖം ചേർത്ത് കരഞ്ഞു.

“നന്ദു..അവൾക് ഒരു അമ്മ ആകാൻ കഴിയുന്നില്ല എന്നതാണ് പ്രശ്നം.അടുത്ത തലമുറ നില നിർത്താൻ വേണ്ടി ആണ് അവളെ ഉപേക്ഷിക്കാൻ പറയുന്നത്.”

“ഏട്ടാ ഇനി ഒന്നും പറയണ്ട.എനിക്ക് മനസ്സിലായി”

നന്ദു അമ്മയുടെ മുഖത്തേക്ക് നോക്കി. അവിടെയും കണ്ണുനീർ തളം കെട്ടി നിൽക്കുന്നു.
അമ്മ ഭദ്രയുടെ അടുത്ത് ചെന്ന് അവളുടെ തലയിൽ തലോടി.

“മോളെ….നിന്നെ ഞാൻ എന്റെ നന്ദുവിനെ പോലെ തന്നെയാ നിന്നെയും കാണുന്നെ…ചിലപ്പോ അവളോട് ഉള്ളതിനേക്കാൾ സ്നേഹം നിന്നോട് തോന്നും.ഇതുവരെയും അച്ഛനോ ഞാനോ കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ നിന്നെ സങ്കട പെടുത്തിയിട്ടില്ല.ഞങ്ങൾക്ക് അതിനു കഴിയില്ല മോളെ.കുട്ടികൾ ഉണ്ടാകുന്നത് അത് ഒരു ദൈവനുഗ്രഹം ആണ്..അത് ദൈവം നിശ്ചയിച്ച സമയത്ത് നടക്കും”

ഇത്രെയും പറഞ്ഞപ്പോൾ അമ്മയും കരഞ്ഞിരുന്നു.

അച്ഛനും അവൾക് അരികിലേക്ക് വന്നു.

“മോളെ.ഏത് സാഹചര്യത്തിൽ ആണ് മോള് ഇവന്റെ കൈയും പിടിച്ചു വന്നത് എന്ന് അറിയാമല്ലോ.. അന്ന് മുതൽ ഈ വീടിന്റെ വിളക്ക് നീ മാത്രം ആണ്…എന്റെ മോള് വിഷമിക്കരുത്.അതുപോലെ വിഷമിപ്പക്കരുത്..കേട്ടോ”

ഭദ്ര എണീറ്റു അച്ഛന്റെ നെഞ്ചില് വീണു കരഞ്ഞു.അയാള് അവളെ ചേർത്ത് നെറുകയിൽ തലോടി.ഇത് നോക്കി നിൽക്കെ കിച്ചുവിന്റ് കണ്ണും നിറഞ്ഞു.

“ഇനി ഇതിനെ കുറിച്ച് ഇവിടെ ഒരു സംസാരം വേണ്ട. കേട്ടല്ലോ”

അവള് ചിരിച്ചു കൊണ്ട് തല ആട്ടി…മുഖം തുടച്ചു.

“അപ്പോ ഏട്ടത്തി അമ്മെ ഒരു കാര്യം…എന്റെ കിചുവിനെ ഇനിയും വിഷമിപിചാൽ ഉണ്ടല്ലോ….ഇതുവരെ എടുക്കാത്ത നാത്തൂൻ പോര് ഞാൻ എടുക്കും കേട്ടോ ”

എല്ലാവരുടെയും മുഖത്ത് ഒരു ചിരി വന്നു പെട്ടന്ന്
അമ്മ നന്ദുവിൻെറ തലയിൽ കൊട്ടി പറഞ്ഞു

“എങ്കിൽ മോള് ചൂരൽ കഷായം കുടിക്കാൻ ready ആക്”

“നല്ല അടി കിട്ടും നന്ദു മോളെ ”

അച്ഛന്റെ വക

“ആഹാ… ഇപോ നിങ്ങള് എല്ലാവരും ഒന്നായി…ഞാൻ പുറത്തും”

“ഡി പെണ്ണേ മതി ഇനി നാളെ ..ഇന്നത്തെ കോട്ട കഴിഞ്ഞു…പോയി കഞ്ഞി വിളമ്പി വെക്ക്”

അച്ഛനും അമ്മയും നന്ദുവും ഊണ് മേശയിൽ എത്തി.

ഭദ്ര അവിടെ തന്നെ നിൽക്കുക ആയിരുന്നു.കിച്ചുവും.

ഭദ്രക്കു കിച്ചുവിൻറ മുഖത്ത് നോക്കുവാൻ ശക്തി ഇല്ലായിരുന്നു.തല കുമ്പിട്ടു നിൽക്കുന്ന ഭദ്ര യെ നോക്കി കിച്ചു ഭക്ഷണം കഴിക്കാൻ പോയി.പുറകെ ഭദ്ര എത്തി.

എല്ലാവരും വളരെ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു എണീറ്റു.പാത്രങ്ങൾ ആയി നന്ദുവും അമ്മയും അടുക്കളയിൽ എത്തി.ഭദ്ര ടേബിൾ എല്ലാം വൃത്തിയാക്കി അടുക്കളയിലേക്ക് എത്തുമ്പോളേക്കും എല്ലാ പണികളും കഴിഞ്ഞിരുന്നു.അന്നത്തെ രാത്രി വിടപറയാൻ ആയി.എല്ലാവരോടും കിടക്കാൻ പറഞ്ഞു അച്ഛനും അമ്മയും മുറിയിലേക്ക് പോയി.കിച്ചുവിനു കുടിക്കാനുള്ള വെള്ളം പകർത്തുമ്പോൾ നന്ദു വന്നു ഭദ്രയോടു പറഞ്ഞു

“എന്റെ കിച്ച്‌വിന്റെ എല്ലാ സന്തോഷവും നിന്നിൽ ആണ് ഭദ്രേ…..ഞാൻ ഒത്തിരി വിഷമിപ്പിക്കുന്നു…നിന്റെ അടുത്ത് ആണ് കുറച്ചെങ്കിലും സന്തോഷം ലഭിക്കുന്നത്…നീ അത് കളയല്ലേ മോളെ….എനിക്ക് നീ വാക്ക് താ ഒരിക്കലും ഏട്ടനെ വിട്ടു പോകില്ലഎന്ന്.”

“ഒരിക്കലും ഇല്ല നന്ദു…ഏട്ടനെ വിട്ടു ഇൗ വീട് വിട്ടു അച്ഛനെയും അമ്മയെയും എന്റെ മോളെയും വിട്ടു ഞാൻ പോകില്ല എവിടേക്കും”

നന്ദു ഭദ്രയുടെ മുഖം കൈകളിൽ കോരി എടുത്തു നെറുകയിൽ അമർത്തി ചുംബിച്ചു.ഒരു തുള്ളി കണ്ണ് നീർ അവളുടെ സിന്ദൂരതിൽ വീണു ചിതറി.

“ഏട്ടൻ പറഞ്ഞത് ഓർമയില്ലേ മോളെ…ഇന്ന് രാത്രിയോടെ എല്ലാം മറക്കണം”.

അതും പറഞ്ഞു ഭദ്ര പതുക്കെ നന്ദുവിൻെറ കവിളിൽ തലോടി മുറിയിലേക്ക് നടന്നു.

നന്ദു ഭദ്ര പോകുന്നത് നോക്കി ഒരു ചിരി അവളുടെ ചുണ്ടിൽ വിടർന്നു…പൊട്ടി പെണ്ണ്…ആത്മഗതം പറഞ്ഞു സ്വന്തം മുറിയിലേക്ക് നടന്നു.

@@@@@@@@@@@@@@@@@@@@@@

ഭദ്ര റൂം തുറന്നു അകത്തേക്ക് നോക്കി.വിശാലമായ മുറിയാണ് അത്.അവരുടെ മുറിയോട് ചേർന്ന് തന്നെ ഒരു ചെറിയ മുറി കൂടിയുണ്ട്.പിന്നെ ഒരു ചെറിയ മേശ.അവരുടെ മുറിയോടു ചേർന്നുള്ള ബാൽക്കണി…ചെറിയ മുറി കിച്ചുവീന്റെ പണി പുരയാ.അതിനുള്ളിൽ ഒരു ചെറിയ ടേബിൾ അതിൽ ഒരു കമ്പ്യൂട്ടർ.പിന്നെ ഒരു സോഫ സെറ്റ്.അത്യാവശ്യം വലുപ്പം ഉള്ള ബുക്ക് ഷെൽഫ്.അവന്റെ ജോലികൾ എല്ലാം അവിടെയാണ് നടക്കുന്നത്.ആളൊരു കമ്പ്യൂട്ടർ എഞ്ചിനീയർ ആണ്.പക്ഷേ അവന് കൂടുതൽ ഇഷ്ടം കൃഷി ആണ്.അച്ഛന്റെ കൂടെ പാടത്തും വരമ്പിലും അവനും കൂടും.അവന്റെ പണി പുരയിൽ അധികം ഭദ്ര കയറിയിട്ടില്ല. അവന് ആരും തന്നെ അധിൽ കയറുന്നത് ഇഷ്ടവുമല്ല.ഭദ്ര ഓർത്തു നിന്നു.ഇപ്പൊ അധികം സമയവും കിച്ചു അവിടെ ആയിരിക്കും.താൻ തന്നെയാണ് കാരണവും. അത്രമാത്രം അകലാൻ ശ്രമിച്ചു കിച്ചുവിൽ നിന്നും.കുടിക്കാൻ ഉള്ള വെള്ളം ടേബിൾ വച്ചു ബെഡ് കുടഞ്ഞു വിരിച്ചു.നല്ല കാറ്റ് വന്നു അവളെ പൊതിഞ്ഞു.ബാൽക്കണി വാതിൽ അടച്ചിട്ടില്ല.അവള് പതിയെ അങ്ങോട്ട് നടന്നു.അപ്പോളേക്കും നല്ല മഴ പെയ്യുന്നുണ്ടായിരുന്നു.അവള് എത്ര നേരം മഴയെ നോക്കി നിന്നു എന്നറിയില്ല.

അവളുടെ വയറിനെ രണ്ടു കൈകൾ പൊതിഞ്ഞു.ഒരു കൈകൊണ്ട് പിന്നി ഇട്ടു വച്ചിരുന്ന മുട്ടോളം ഉള്ള അവളുടെ മുടി മുന്നിലേക്ക് ഇട്ടു കൊണ്ട് അവളുടെ പിൻ കഴുത്തിൽ താടി കുത്തി നിന്നു കിച്ചു.ഭദ്ര പതിയെ തല അവന്റെ നെഞ്ചില് ചയ്ച്ച് നിന്നു.രണ്ടുപേരും മഴയെ നോക്കി നിന്നു.

“നന്ദേട്ട….”

ഭദ്ര വിളിച്ചപ്പോൾ അവളുടെ ചുട് നിശ്വാസം അവന്റെ കവിളിൽ തട്ടി നിന്നു.

വയറിൽ ചേർത്ത് പിടിച്ച അവന്റെ കൈകൾ ഒന്നുകൂടി മുറുകി. ആ കൈകളിൽ അവളുടെ കൈകളും ചേർത്ത് അവളും പിടിച്ചു.

“എത്ര നാളുകൾ ആയി എന്റെ ശ്രീമോൾ എന്നെ ഇങ്ങനെ വിളിച്ചിട്ട് എന്ന് അറിയുമോ ”

അവൻ കിച്ചു…കിച്ചു എന്ന നന്ദ കിഷോർ…..എല്ലാവർക്കും അവൻ കിച്ചു ആണ്..പക്ഷേ ഭദ്രയുടെ മാത്രം നന്ദേട്ടൻ. ഭദ്ര….ശ്രീഭദ്ര എല്ലാവരും ഭദ്ര എന്ന് വിളിക്കുമ്പോൾ അവന്റെ മാത്രം ശ്രീമോൾ.

ഭദ്ര ഒന്നും മിണ്ടിയില്ല.പകരം രണ്ടു തുള്ളി കണ്ണുനീർ അവന്റെ കയിൽ തട്ടി ചിതറി.

അവള് കരയുക ആണെന്ന് അവന് മനസ്സിലായി.അവളെ തിരിച്ചു നിർത്തി അവളുടെ മുഖം കൈകളിൽ കോരി എടുത്തു.അവളുടെ മിഴികൾ അവനെ നേരിടാൻ കഴിയാതെ ഇറുക്കി അടച്ചിരുന്നു.അവളുടെ കൺപോളകളിൽ പതിയെ ചുംബിച്ചു അവളുടെ മുഖം അവനിലേക്ക് അടുപ്പിച്ചു പതിയെ വിളിച്ചു

“ശ്രീ എന്നെയൊന്നു നോക്ക് മോളെ”

അവള് പതിയെ കണ്ണ് തുറന്നു നോക്കി.അവരുടെ മിഴികൾ പരസ്പരം കോർത്ത് നിന്നു.കുറെ നിമിഷങ്ങൾ അവരുടെ കണ്ണുകൾ പരിഭവങ്ങൾ പറഞ്ഞു തീർത്തു നിന്നു.അവളുടെ കണ്ണ് നിറഞ്ഞു ഒഴുകുകയായിരുന്നു.അവന് മനസിലായി അവള് ക്ഷമാപണം നടത്തുക ആണെന്ന്.പതിയെ അവളുടെ കണ്ണ് നീരിനെ അവന്റെ അധരങ്ങൾ സ്വന്തമാക്കി….അവള് നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു.

അവനിലേക്ക് അവളെ ചേർത്ത് നിർത്തി.മുഖം താഴ്ത്തി വെളുത്ത കഴുത്തിലെ കറുത്ത മറുകിലേക്ക് അവന്റെ ചുണ്ടുകൾ കൊരുത്ത് നിന്നു.അവന്റെ ചുടു നിശ്വാസം അവളിൽ മിന്നൽ പിണർ ഉണ്ടാക്കി.അവന്റെ മൂക്ക് കൊണ്ട് കഴുത്തിൽ ഉരസി മുകളിലേക്ക് നീങ്ങി .

പരിഭവം പോലെ അവള് പറഞ്ഞു.

“എത്ര നാളുകൾ ആയി നന്ദേട്ട എന്റെ മറുകിൽ ഉമ്മ വച്ചിട്ട്….എന്നിൽ ഏറ്റവും ഇഷ്ടം ഈ മറുക് ആണെന്ന് എപോളും പറയാറുണ്ടല്ലോ”

അവൻ വശ്യമായ ഒരു ചിരി സമ്മാനിച്ചു.

“എന്റെ പെണ്ണേ…നീയെന്റെ സ്വന്തമായി 5 വർഷങ്ങൾ ആകുന്നു.ഒരു രാത്രി പോലും ഇൗ മറുകില്‌ ഉമ്മ വെക്കാതെ ഞാൻ ഉറങ്ങിയിട്ടില്ല.പല ദിവസങ്ങളിലും നീ ഉറങ്ങുന്നത് വരെ കാത്തിരിക്കും…തമ്പുരാട്ടി എന്നെ അകറ്റി നിർത്തുക അല്ലയിരുന്നോ”

“എന്നോട് ക്ഷമിക്കൂ നന്ദേട്ട….ഇനി ഒരിക്കലും ഞാൻ അകന്നു പോകില്ല.അവന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു

പ്രേമ ആർദ്രമായി അവൻ അവളെ നോക്കി.അവന്റെ കൈകളിൽ അവളെ കോരി എടുത്തു മുറിയിലേക്ക് നടന്നു. അപ്പോളും അവന്റെ മിഴികൾ അവളുടെ മിഴികളും ആയി കോർത്ത് തന്നെ ഇരുന്നു.ബെടിലേക്ക് കിടത്തി.

അവൻ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു.അവളുടെ മിഴികൾ താമര മൊട്ടുപോലെ കൂമ്പി അടഞ്ഞു.പതിയെ അവന്റെ അധരങ്ങൾ അവളുടെ അധരങ്ങളുമയി കോർത്ത് നിന്നു.അവന്റെ മനസ്സിന്റെയും ശരീരത്തിന്റെയും ചൂട് അവളിലേക്കും പകർന്നു കൊടുത്തു. അവർ മത്സരിച്ചു സ്നേഹിച്ചു…മതി വരുവോളം… ആ രാത്രി മുഴുവൻ…സങ്കടങ്ങളും പരിഭവങ്ങളും എല്ലാം രണ്ടു പേരുടെയും വിയർപ്പിൽ ഒരുമിച്ച് അലിഞ്ഞു ചേർന്നു.

ഒടുവിൽ നഞ്ഞൊട്ടിയ അവന്റെ നെഞ്ചില് തല ചേർത്ത് വച്ചു അവള് കിടന്നു.അവളെ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു മറു കൈകൊണ്ട് അവളുടെ വിരലിൽ കൈകോർത്ത് കിടന്നു അവൻ.

“ശ്രീ…മോളെ ”

അവളൊന്നു മൂളി

“നന്ദുവിൻെറ കൂടെ നീയും പോകുന്നില്ലേ അവനെ കാണാൻ”

“പോകണം…”

“ഇത്ര നാളുകൾ ആയിട്ടും അവനെ കാണാൻ നിനക്കു തോന്നിയില്ലേ ”

“ഏട്ടൻ ഒരു ഭർത്താവിന്റെ സ്നേഹം മാത്രമല്ല ഒരു സഹോദരന്റെ സ്നേഹം കൂടി അല്ലേ എനിക്ക് തന്നത്.എനിക്ക് അച്ചന്റെയോ അമ്മയുടെയോ അനിയത്തിയുടെയോ സഹോദരന്റെ ഒക്കെ സ്നേഹം നഷ്ടമയെന്ന് ഇതുവരെ തോന്നിയില്ല. അങ്ങനെ ചിന്തിക്കാൻ പോലും ഉള്ള അവസരം ഇവിടെ എനിക്ക് ഇല്ല അങ്ങനെ അല്ലേ ഇവിടെ ഉള്ളവർ എന്നെ സ്നേഹിച്ചു കൊല്ലുന്നത്”

“ഞങ്ങളെ ഫെയ്സ് ചെയ്യാനുള്ള മടി കൊണ്ട് ആയിരിക്കും നിന്നെ അവൻ അനേഷികതത്”

“ആയിരിക്കും”

അവള് അലസമായി മറുപടി പറഞ്ഞു.

“നിനക്കു ഇപ്പോളും ദേഷ്യം ആണോ അവനോടു ”

“എനിക്ക് …എനിക്ക് അറിയില്ല എന്റെ സഹോദരനോട് എനിക്ക് ഇപ്പൊ ദേഷ്യം ആണോ വെറുപ്പ് ആണോ എന്ന്…ദേവ ദത്തൻ …എന്നെ എത്ര മാത്രം സ്നേഹിച്ചത് ആണ് ..ഒരിക്കൽ പോലും അന്വേഷിച്ചില്ല എന്നെ കുറിച്ച്…എനിക്ക് സുഖമാണോ സന്തോഷമാണോ എന്നൊന്നും….അയാളെ കുറിച്ച് സംസാരിക്കാൻ എനിക്ക് ഇഷ്ടമില്ല”

പതിയെ അവളുടെ നെറുകയിൽ ചുംബിച്ചു.

“എന്നെ ഇനി വിഷമിപിക്കല്ലെ മോളെ…കുട്ടികൾ ഇല്ലെങ്കിൽ വേണ്ട… തറവാട്ട് അമ്മ അനുഗ്രഹിക്കും നമ്മളെ…സമയം ആയിട്ടില്ല എന്ന് കരുതിയാൽ മതി”

“ഇല്ല ഏട്ടാ…ഇനി ഒരിക്കലും ഞാൻ വീഷമിപികില്ല.സത്യം”

അവന്റെ സ്നേഹം നിറച്ച നെഞ്ചില് ഉമ്മ വച്ചു പറഞ്ഞു.

“എന്റെ നെഞ്ചിലെ താളം നില്കുന്നത് വരെ അത് കേട്ട് ഉറങ്ങാൻ എനിക്ക് നീ വേണം മോളെ”

അവളെ അവനിലേക്ക് വലിഞ്ഞു മുറുക്കി…അവള് വീണ്ടും വീണ്ടും ഒരു പേമാരി ആയി ആ രാത്രിയിൽ അവനിൽ പെയ്തു

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

Share this story