പ്രണയിനി : PART 6

പ്രണയിനി : PART 6

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

നന്ദു ചിരിച്ചുകൊണ്ട് ഓടി പൂമുഖത്തേക്ക് വന്നു. പെട്ടന്ന് ബ്രേക്ക് ഇട്ടപോലെ നിന്നു. ശിവൻ മുന്നിൽ നിൽക്കുന്നു. ശിവനോട് മാത്രം നന്ദു അധികം വഴക്കിന് പോകില്ല …എന്തുകൊണ്ടോ അവനോട് എപ്പോളും ഒരു കൈ അകലത്തിൽ മാത്രമേ നില്ക്കു. എങ്കിലും ശിവൻ അതൊന്നും കാര്യമാക്കാരെയില്ല. ശിവൻ ദേഷ്യം പിടിപ്പിക്കും നന്ദുവിനെ…ഗൗരി നന്ദ എന്ന അവളുടെ പേരിൽ ഗൗരി എന്ന് വിലിക്കുനതവൾക്ക് ഇഷ്ടമല്ല. ശിവൻ ആണെങ്കിലോ നന്ദു എന്ന് വിളിക്കില്ല… എപ്പോഴും ഗൗരി എന്നെ വിളിക്കൂ.

“എന്താ ഗൗരി നല്ല സന്തോഷത്തിൽ ആണല്ലോ… ദത്തനു നല്ല ഭേഷായി കൊടുത്തുന്ന് തോന്നുന്നല്ലോ…?”

നന്ദു ആദ്യം ഒന്ന് അവനെ ദേഷ്യത്തിൽ നോക്കി. പിന്നെ എന്തോ ആലോചിച്ചെന്ന പോലെ ചിരിച്ചു.

“അതേ ഇന്ന് ഇൗ നിമിഷത്തിൽ ഞാൻ ആണ് ഏറ്റവും സന്തോഷിക്കുന്നത്…അതുകൊണ്ട് മാത്രം ഗൗരി എന്ന വിളിക്ക് ഞാൻ ഒന്നും പറയുന്നില്ല… കെട്ടോട മൂക്കുള്ള രാമ”

നന്ദു പറഞ്ഞു ചിറി കോട്ടി അവനെ കടന്നു നടന്നു.

“ഇന്ന് ഇൗ നിമിഷത്തിൽ ഏറ്റവും വേധനിക്കുനതും ഞാൻ മാത്രം ആയിരിക്കും ഗൗരി ..” അവന്റെ ആത്മഗതം…അതിനോടൊപ്പം കണ്ണിലെ മിഴിനീരും പൊടിഞ്ഞു. അവളുടെ പോക്കു നോക്കിക്കൊണ്ട് നിൽക്കെ അവന്റെ തോളിൽ ഒരു കരസ്പർശം..”കിച്ചു”

ശിവൻ അറിഞ്ഞിരുന്നു കിച്ചുവിന്റെ സാനിദ്ധ്യം.

അവർ പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല… പലപ്പോഴും രണ്ടുപേരുടെയും മൗനം പോലും നമുക്ക് സമാധാനം തരാറുണ്ട്.

“ദത്തൻ എന്തെ മോളെ… ഞങ്ങൾക്ക് ഇന്ന് പോകണ്ടെണ്ടതല്ലെ…എന്തായി രണ്ടുപേരുടെയും തല്ലുപിടുത്തവും വഴക്കിടലുമൊക്കെ…. അവനുള്ള ശിക്ഷ കൊടുത്തോ മോളെ…?”

“നിങ്ങളെ എല്ലാവരും അവൾക്ക് സപ്പോർട്ട് ആണല്ലോ…”

ദത്തൻ പുറകിൽ എത്തിയിരുന്നു.

“ഇത് എന്താ ദത്ത നിന്റെ കവിൾ ചുവന്നിരിക്കുന്നെ….” കിചുവിൻെറ ആയിരുന്നു ചോദ്യം അതും ഒരു ആക്കിയമട്ടിൽ.. എന്നിട്ടൊരു ചിരിയും

“നിന്റെ പുന്നാര പെങ്ങളുടെ ശിക്ഷ തന്നെ… അവളുടെ കവിളത്ത് അടിച്ചു ചുവപ്പിച്ചതിനു പകരം എന്റെ കവിളത്ത് അവള് ചെയ്തു വച്ചതാ…പിശാശിന്റെ പല്ല്….നാളെ ഒരു TT എടുക്കണം.. എന്നാലേ ഇനി കോളജിൽ ചെല്ലാൻ പറ്റൂ”

നന്ദു ദത്തൻ പറയുന്നത് കേട്ടു കൂർപ്പിച്ചു നോക്കി.

സീതമ്മ വന്നു നന്ദുവിന്റെ ചെവി പിടിച്ചു പതുക്കെ തിരുമ്മി.

“പെണ്ണിന് കുറുമ്പ് കുറച്ചു കൂടുതൽ ഉണ്ട് കേട്ടോ….”

“അയ്യോ…അമ്മെ വിടു…വിടു അമ്മ”

“അവളെ വിട്ടേക്ക് അമ്മെ…കൊടുക്കുമ്പോൾ ദേ ബാക്കി രണ്ടെന്നത്തിനും കൂടെ കൊടുക്കണം.”

കിച്ചു ദുർഗയെയും ഭദ്രയെയും നോക്കി പറഞ്ഞു.

“ഞാൻ ഒന്നും ചെയ്തില്ല…ഞാൻ ഇവരോട് പറഞ്ഞതാ ഒന്നും ഒപ്പിക്കരുതെന്ന്…”

“മോള് അല്ലെങ്കിലും ഒന്നും ചെയ്യില്ലെന്ന് ഞങ്ങൾക്കറിയാം…ചെയ്യുന്നവര് ഇവിടെ ഉണ്ടല്ലോ”

ദുർഗ വേഗം നന്ദുവിൻെറ അടുത്തേക്ക് നീങ്ങി.

എല്ലാവരും അവരെ ഉഴപ്പിച്ച്‌ നോക്കി….രണ്ടുപേരും ഒരു മനോഹരമായ പുഞ്ചിരി അതിൽ 32 പല്ലും കാണിച്ചു കൊടുത്തു. പിറ്റെ ദിവസം ഭഗവതി കാവിൽ കാണാം എന്നും പറഞ്ഞു അവർ അന്നതേക്ക് പിരിഞ്ഞു പോയി.

പോകാൻ ഇറങ്ങും നേരം ദത്തൻ കണ്ണുകൾ കൊണ്ട് നന്ദുവിനോട് യാത്ര പറയാനും മറന്നില്ല.
തിരിച്ച് നന്ദു നാണം കലർന്ന ചിരിയിൽ നിന്നു.

ദത്തനും ശിവനും കിച്ചുവും കോളജിന് അടുത്ത് വീട് എടുത്തു ആണ് താമസം. അടുപ്പിച്ചു കിട്ടുന്ന എല്ലാ ഒഴിവ് ദിനങ്ങളിലും അവർ വീടുകളിലേക്ക് വരും അതാണ് പതിവ്. താമസവും പാചകവും പഠനവും എല്ലാം അവർ ഒരുമിച്ച് തന്നെ. മൂവർ സംഘത്തിനു തങ്ങൾ പഠിക്കുന്ന കോളജിൽ തന്നെ admittion കിട്ടിയപ്പോൾ അവർക്ക് ഒരുപാട് സന്തോഷമായി. എങ്കിലും അവരെ കൂടെ താമസിപ്പിക്കാൻ അവർ ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് തന്നെ അവരെ ഹോസ്റ്റലിൽ തന്നെയാണ് നിർത്തിയത്. നാളെ ഭഗവതി കാവിൽ വിളക്ക് കൊളുത്തി അവർ കോളേജ് ഹോസ്റ്റലിലേക്ക് മാറും.

രാത്രി കിച്ചു കോളജിലേക്ക് കൊണ്ടുപോകാനുള്ള ഡ്രസ്സ് ബുക്സ് എല്ലാം എടുത്തു വയ്ക്കുന്ന തിരക്കിലായിരുന്നു. പുറകിലെ ആളനക്കം…. നോക്കിയപ്പോ നന്ദു പമ്മി പമ്മി നിൽക്കുന്നു.

“എന്താണ് പതിവില്ലാത്ത ഒരു നിൽപ്പ്…നിന്റെ പാക്കിംഗ് എല്ലാം കഴിഞ്ഞോ…?”

“എന്റെ കഴിഞ്ഞല്ലോ…ഞാൻ ഏട്ടനെ സഹായിക്കാൻ വന്നതാ”

കിച്ചു കണ്ണ് മിഴിച്ചു.

“ഏട്ടാ… ഡാ ഇങ്ങനെ നോക്കിയാൽ നിന്റെ കണ്ണു താഴെ വീഴും”

“പതിവില്ലാത്ത നിന്റെ സ്നേഹം കണ്ട് കണ്ണുപോലും മിഴിച്ചുപോയത മോളെ”

“കളിയാകാതെ ഏട്ടാ…ഞാൻ …പിന്നെ…എനിക്കൊരു…”

“ഏട്ടന്റെ മോളു ഇങ്ങനെ കിടന്നു പറയാൻ വിഷമിക്കണ്ട”

ഒരു ചിരിയോടെ അവളെ ചേർത്തുപിടിച്ചു ബാൽക്കണി വാതിലിലേക്ക് നടന്നു. അവിടെ നിന്നും അവൻ പറഞ്ഞു തുടങ്ങി.

“മോളു പറയാൻ വന്നത് എന്താണെന്ന് ഇൗ ഏട്ടന് അറിയാം. എന്നിൽ നിന്നും ഒളിക്കാൻ നിൽക്കാതെ അത് പറയാൻ വന്നില്ലേ..എനിക്ക് സന്തോഷമായി. ദത്തൻ…അവന് കുറച്ചു ദേഷ്യം കൂടുതൽ ആണെന്നെയുള്ളു പാവമാണ്. നിന്നോട് ഒരുപാട് ഇഷ്ടമുണ്ട്. ഏട്ടനും സമ്മതമാണ്. പിന്നെ അച്ഛനും അമ്മയും നമ്മുടെ ഇഷ്ടങ്ങൾക്ക് ഒരിക്കലും എതിര് നിൽക്കുമെന്ന് തോന്നുന്നില്ല. അതോർത്ത് പേടിക്കണ്ട. അച്ഛനോട് ഞാൻ തന്നെ പറഞ്ഞൊളാം. ഇപ്പൊ സമാധാനം ആയോ എന്റെ കാന്താരി കുട്ടിക്ക്.”

നന്ദുവിൻെറ കണ്ണുകൾ നിറഞ്ഞിരുന്നു. അവള് പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി. മിഴികളിൽ നിന്നും കണ്ണുനീർ ഒലിച്ചു കൊണ്ടിരുന്നു. കിച്ചു അവളെ ചേർത്തുപിടിച്ച് കണ്ണുനീർ തുടച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്തു. കവിളിൽ തലോടി നിന്നു.

“ഇത് സന്തോഷ കണ്ണുനീർ അല്ലേ…സാരമില്ല…കരയാതെ മോളെ…പോയി കിടന്നോ…നാളെ അമ്പലത്തിൽ പോകണം…ചെല്ല്”

കണ്ണെല്ലാം തുടച്ചു കിചുവിന് നേരെ ചിരിച്ചു അവനെ ഒന്നുകൂടി കെട്ടിപിടിച്ചു കൊണ്ട് തിരിച്ച് തന്റെ റൂമിലേക്ക് വന്നു. സമാധാനം ആയി…ഒരു വലിയ ഭാരം ഇറക്കി വചപോലെ…പിന്നെ ദേവനെ മനസ്സിൽ താലോലിച്ചു കിടന്നു.

പിറ്റേന്ന് ഭഗവതി കാവിലേക്ക് കിച്ചുവും നന്ദുവും കൂടി പോയി. കിച്ചു നല്ല വെള്ളി കസവു മുണ്ടും സ്കൈ ബ്ലൂ കളറ് ഷർട്ടും ആയിരുന്നു… നന്ദു ആകട്ടെ നല്ല പഴ മാങ്ങ കളർ ദാവണി പാവാടയും അതിൽ മെറൂൺ ബ്ലൗസ്….നീണ്ട മുടി കുളി പിന്നൽ ഇട്ടു അറ്റം മടക്കി കെട്ടി വച്ച് ഒരു ചെമ്പകപൂ ചൂടി..ഒരു കുഞ്ഞു പൊട്ടും…കരിമഷി കണ്ണിൽ അൽപം കരിമഷി…

പണ്ടും നന്ദു ഇത്രക്കും മാത്രേ ഒരുങ്ങി നടക്കു. അത്രയും മതി… ഭഗവതി കാവിലെ ദേവി ആണെന്ന് തോന്നി പോകും…അത്രയും ഐശ്വര്യം ആയിരുന്നു നന്ദു.

കിച്ചുവും നന്ദുവും ഒരുമിച്ച് നടന്നാണ് പോയത്. വയൽ വരമ്പിലൂടെ ചേട്ടനും അനിയത്തിയും പലതരം കല പിലകൾ പറഞ്ഞു നടന്നിരുന്നു. വഴിയിൽ കണ്ട എല്ലാ പുൽകൊടിയോട് പോലും സംസാരിചാണ് രണ്ടിന്റെയും നടപ്പ്.

കാവിലെത്തിയപ്പോൾ ദത്തനും ദുർഗ്ഗയും ഭദ്രയും ശിവനും എത്തിയിരുന്നു. ദത്തൻ റെഡ് കളർ ഷർട്ടും കസവു മുണ്ടുമായിരുന്നു. അവന്റെ വെട്ടി ഒതുക്കിയ കുറ്റി താടി കുറച്ചു കൂടി ഭംഗി കൂട്ടി. കാന്തതേക്കാൾ ശക്തിയുള്ള അവന്റെ കണ്ണുകളിലെ തിളക്കം നന്ദുവിനെ കണ്ടപ്പോൾ ഒന്നുകൂടി കൂടി. ശിവൻ മെറൂൺ കളറ് ഷർട്ടും കസവു മുണ്ടും തന്നെ ആയിരുന്നു. ദുർഗ്ഗയും ഭദ്രയും ആകട്ടെ പച്ച കളറ് പട്ട് പാവാടയും ഓറഞ്ച് കളറ് ബ്ലൗസ് ആയിരുന്നു. രണ്ടുപേരും ഒരുപോലെ ഒരുങ്ങി നല്ല സുന്ദരീ മണികളായിരുന്നു. ആർക്കാണ് കൂടുതൽ സൗന്ദര്യമെന്നു വേർതിരിക്കാൻ കഴിയില്ല.

എല്ലാവരും തൊഴുതു… ഇറങ്ങി… ആലിഞ്ചുവട്ടിലേക്ക് കൂടി നിന്ന് വർത്തമാനം തുടങ്ങി. ഇല ചീന്തിൽ നിന്നും ഒരു നുള്ള് ചന്ദനം എടുത്തു നന്ദു ദേവന് ചാർത്തി കൊടുത്തു. കിചുവിനു നേരെ വിരൽ നീട്ടുമ്പോളേക്കും ദുർഗ അവന്റെ നെറ്റിയിൽ കുറി വരച്ചു കഴിഞ്ഞിരുന്നു. കിച്ചു അവളുടെ മിഴിയിൽ നോക്കി… ആ കണ്ണിലെ തിളക്കം… നന്ദുവിൻെറ ചുണ്ടിൽ ഒരു ചിരി വന്നു ചേർന്നു…അവള് നോക്കേ ശിവന്റെ നെറ്റിയിൽ കുറി ഉണ്ടായിരുന്നില്ല. അത് കണ്ട് തന്നെ ശിവന്റെ നെറ്റിയിൽ വരച്ചു.

നന്ദു പെട്ടന്ന് ചെയ്തത് കൊണ്ട് തന്നെ അവനു ഒരു നിമിഷം എന്താ സംഭവിച്ചതെന്ന് മനസ്സിലാക്കാൻ പറ്റിയില്ല… ഒരു സ്വപ്നം പോലെ തോന്നി…അവന്റെ ശരീരത്തിൽ ആകെ ഒരു തണുപ്പ് വ്യാപിക്കുന്നത് അവൻ അറിഞ്ഞു. അവളുടെ വിരൽ തുമ്പിന് ഇത്രക്കും തണവുണ്ടോ. കിച്ചുവിന്റെ കൈ തോളിൽ അമർന്നപ്പൊഴാണ് അവൻ സ്വബോധത്തിലേക്ക്‌ വന്നത്.

ആ സന്ദർഭത്തിൽ തന്നെ ….ഇഷ്ടപെട്ട ആൾക്ക് വളരെ നാളുകൾ ആയി ഒരു നുള്ള് ചന്ദനം തൊടുവാൻ ആഗ്രഹിചിരുന്നു…വിരൽ തുമ്പിൽ എടുത്ത ചന്ദനം തിരിച്ച് അതിലേക്ക് തന്നെ വച്ചത് മറ്റാരും ശ്രദ്ധിക്കാതെ പോയി. ആ കണ്ണുകളിലെ പിടച്ചിൽ ആരും കാണാതെ പോയി.

ശിവനാണ് സംസാരത്തിന് തുടക്കം ഇട്ടത്.

“നാളെ കോളജിലേക്ക് വരുമ്പോൾ എട്ടൻമാരുണ്ട് അതുകൊണ്ടുതന്നെ എന്ത് വേലത്തരം വേണമെങ്കിലും ഒപ്പിക്കാം എന്ന ചിന്തയും കൊണ്ട് മൂന്നും ആ വഴിക്ക് വന്നു പോകരുത്. കോളേജ് ആണ് വന്നാൽ പഠിക്കുക …അത്യാവശ്യം enjoyment ആകാം..അതിനപ്പുറത്തേക്ക് വരുന്ന കുസൃതികൾ അനുവദിച്ചു തരില്ല കേട്ടോ…”

അതുകേട്ടു ദുർഗ്ഗയും നന്ദുവും ചിറി കോട്ടി.

ഇതുകണ്ട കിച്ചു ദുർഗ്ഗയുടെ ചെവിയിൽ പിടിച്ചു. “ഞങ്ങൾക്കും ഇത് തന്നെ പറയാനുള്ളൂ. ഇതുവരെ നിങ്ങളെ ഞാൻ ആണ് കൂടുതൽ support ചെയ്തത് ഇൗ ഒരു കാര്യത്തിന് എന്നെ പ്രതീക്ഷിക്കണ്ട കേട്ടോ”

“അയ്യോ…പിടി വിടു നന്ദേട്ടാ…വേദനിക്കുന്നു”

അവളുടെ നന്ദേട്ടാ എന്ന വിളിയിൽ കിച്ചുവിന്റ്റ് ഉള്ളിൽ ഒരു കുളിരു വന്നു നിറഞ്ഞു… അവിടെ നിന്ന വേറെ ഒരാളുടെ മനസ്സിൽ തീ കോറിയിട്ടത് ആരും അറിഞ്ഞില്ല….!

അച്ചൻമാരുടെയും ചേട്ടന്മാരുടെയും കൂടെ അവർ മൂന്നുപേരും കോളേജ് ഹോസ്റ്റലിൽ എത്തി. പിറ്റെ ദിവസം ആണ് കോളേജ് തുറക്കുന്നതെങ്കിലും തലേ ദിവസം തന്നെ അവർ ഹോസ്റ്റലിൽ എത്തിച്ചേരാൻ തീരുമാനിച്ചിരുന്നു. വീട്ടിൽ നിന്നും അത്യാവശ്യം നല്ല ദൂരമുണ്ട് കോളജിലേക്ക്. അതുകൊണ്ട് തന്നെ ദത്തൻ ആണ് പറഞ്ഞത് തലേന്ന് തന്നെ ഹോസ്റ്റലിൽ എത്തിച്ചേരാം എന്ന്. അവർക്ക് മൂന്നുപേർക്കും ഒരു റൂം തന്നെ കിട്ടി.

അവരെ കോളജിൽ ചേർക്കാൻ വന്നപ്പോൾ തന്നെ ടീച്ചേഴ്സ് എല്ലാവരുടെയും ഭാഗത്ത് നിന്നും വളരെ വലിയ സ്നേഹം ആണ് കിട്ടിയത്. അന്നേ മൂവർ സംഘത്തിനു മനസ്സിലായി ചെട്ടന്മരോടുള്ള സ്നേഹമാണ് അവരോട് കാണിക്കുന്നത്. കാരണം പഠനത്തിൽ മാത്രമല്ല മറ്റെല്ലാ മേഖലകളിലും കഴിവ് തെളിയിച്ച മുതലുകൾ ആണ് അവർ. കോളജിലെ കുറച്ചു സുന്ദരീ മണികളും അന്നെ അവരെ നോട്ടം ഇട്ടുവച്ചിരുന്നു. ആരെയെങ്കിലും മണിയടിച്ച് ഏതെങ്കിലും മുതലിന്റെ മനസ്സിൽ കയറിപ്പറ്റാൻ സഹോദരികളെ കയിൽ എടുക്കണം.

ഹോസ്റ്റലിൽ വാർഡനും ചെട്ടൻമരോടുള്ള സ്നേഹമാണ് അവരോടും കാണിക്കുന്നത്. ഇതൊക്കെ കണ്ട് മൂവർസംഘത്തിന്റെ കിളി പോയി. അവരെ റൂമിൽ ആക്കി അവരെല്ലാം തിരിച്ചുപോയി.

റൂമിൽ അവരുടെ സാധനങ്ങളെല്ലാം സെറ്റ് ചെയ്യുകയായിരുന്നു അവർ മൂവരും കൂടി. കുറച്ചു കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേൾക്കുന്നു. ഭദ്ര ചെന്ന് വാതിൽ തുറന്നു. ഒരു കൂട്ടം ചേച്ചിമാർ കേറി വന്നു. പരിചയപ്പെടാൻ ആണെന്നും പറഞ്ഞു. എല്ലാവരും വളരെ ആവേശത്തോടെയാണ് അവരോട് സംസാരിക്കുന്നത്. തങ്ങളുടെ എട്ടന്മാരോട് ഇത്രക്കും ആരാധനയോ… ഒഹ്ഹ്‌

“ദത്തനും കിച്ചുവും ശിവനും ഇവർക്ക് ഇവര് മൂന്ന് പേര് കഴിഞ്ഞിട്ടേ വേറെ കൂട്ട് ഉള്ളൂ. മറ്റുള്ളവരോട് ഫ്രണ്ട്ഷിപ്പ് ഉണ്ടെങ്കിലും എല്ലാം ഒരു കൈ അകലത്തിൽ എന്നപോലെയാണ്. എങ്കിലും പഠിത്തത്തിൽ കാര്യത്തിലോ പ്രോജക്ടിന്റെ കാര്യത്തിലോ ഏതു കാര്യത്തിലായാലും എപ്പോ വേണമെങ്കിലും ഹെൽപ് ചോദിക്കാം…ഞങ്ങളുടെയെല്ലാം ഹീറോ ആണ് അവരു മൂന്നാളും.”

കൂട്ടത്തിലെ ഒരു സുന്ദരി വക ആയിരുന്നു അങ്ങനെയൊരു കമൻറ്.

എല്ലാവരും പറയുന്നത് നല്ലൊരു ചിരിയോടെ മൂവരും വരവേറ്റു.

“ദേവന്റെ…സഹോദരിമാർ നിങ്ങളിൽ ആരൊക്കെയാ”

വേറെ ഒരു സുന്ദരിയുടെ സംശയം.

ദേവൻ എന്ന വിളി നന്ദുവിനെ ദേഷ്യം പിടിപ്പിച്ചു. കാരണം തന്റെ മാത്രം ദേവെട്ടൻ ആണ്..ഞാൻ മാത്രം അങ്ങനെ വിളിച്ച മതി. നന്ദു ചിറി കോട്ടി നിന്നു.

“കീർത്തി ദത്തൻ ഇവിടെ ഇല്ലതെപോയത് നിന്റെ ഭാഗ്യം കേട്ടോ. ഇപ്പൊ വിളിച്ചത് അവന്റെ മുൻപിൽ ആണെങ്കിൽ നല്ലത് കേട്ടിട്ടുണ്ടാകും”

“സത്യം ദീപ്തി…ഞാൻ എന്റെ മനസ്സിൽ വിളിക്കുന്നത് അങ്ങ് പുറത്തേക്ക് വന്നുപോയതാ… ദത്തൻ ഒരുപാട് തവണ warning തന്നിട്ടുണ്ട് ദേവൻ എന്ന് വിളികരുതെന്ന്.അവന് ഇഷ്ടമല്ല അങ്ങനെ വിളിക്കുന്നത്”

അതു കേട്ടപ്പോൾ നന്ദുവിന് സന്തോഷം അടക്കാനായില്ല.

“ഞാനും ദേ ഇവളുമാണ് ദത്തെട്ടന്റെ സഹോദരിമാർ”

ഭദ്ര പരിചയപെടുത്തി.

“അപ്പോ ഇൗ കുട്ടി…നമ്മുടെ നന്ദ കിഷോറിന്റെ സഹോദരിയാന്നോ”

“അതേ”

ആഹാ..

“വന്നപ്പോൾ തന്നെ നിങ്ങളെ കുപ്പിയിലാക്കാം എന്ന് കരുതി വന്നതുതന്നേയ ഞങ്ങള്”

“ദേ ഇൗ കീർത്തി ഒരുപാട് ആയന്നെ ദത്തന്റെ പുറകെ നടക്കാൻ തുടങ്ങിയിട്ട്…ഒരു തരത്തിലും വഴങ്ങുന്നില്ല…എന്നെ ഒന്ന് സഹായിക്കണേ സഹോദരിമാരെ”

അത് കേട്ട് മൂന്നുപേരുടെയും കണ്ണ് തള്ളി വന്നു.

“ദീപ്തി നീയും മോശമല്ല…നന്ദന്റെ പുറകെ ഇവളും കുറെ ആയന്നേ..നന്ദു ഒന്ന് സഹായിക്കണം”

ഇവരിത് എന്തൊക്കെയാ ഇൗ പറയുന്നെ..ഏട്ടനും ദേവെട്ടനും എല്ലാം ആരാധിക കൂട്ടങ്ങളുടെ നടുവിൽ ആണല്ലോ ദൈവമേ… ദേവേട്ടാ നിങ്ങളെ എന്റെ കയ്യിൽ കിട്ടിയാലുണ്ടല്ലോ… നന്ദു നിന്നു ആത്മഗതം പറഞ്ഞു.

എന്റെ അടുത്ത് തന്നെ കൈകൂലി കൊണ്ട് വന്നേക്കുന്നു…വച്ചിട്ടുണ്ട് ചേച്ചിമാരെ…

“ഞങ്ങൾ ഇവിടെയൊക്കെ ഉണ്ടല്ലോ ചേച്ചിമാരെ നമുക്ക് നോക്കാമെന്ന്”

ദുർഗ പറഞ്ഞു നിർത്തി. നന്ദു അവളെ രൂക്ഷമായി നോക്കി.

“ഓ സമാധാനമായി…അത്രയും പറഞ്ഞല്ലോ thanks മുത്തെ…”അതും പറഞ്ഞു കെട്ടിപിടിച്ചു .

നന്ദു കൂൾ…നന്ദു കൂൾ…അവള് സ്വയം പറഞ്ഞു കൊണ്ടിരുന്നു.

“ഇനി കോളജിൽ വച്ച് കാണാം…എന്ത് സഹായത്തിനും ഞങ്ങളെ വിളിച്ചാൽ മതി…good night sisters ”

അവർ അതും പറഞ്ഞു ഇറങ്ങി.

നന്ദു പുറകെ ചെന്ന് വാതിലടച്ചു.

“ദേവേട്ടൻ കേൾക്കണ്ടാട്ടോ… നീ സ്വന്തം ഏട്ടന് ലൗ സെറ്റ് ആക്കാൻ വന്നതാണോ ”

“അതിനു നിനക്കെന്ത്. എന്നായാലും ചേട്ടന് ഒരു കൂട്ട് വേണം… ആ കീർത്തി ചേച്ചി കുഴപ്പമില്ല അല്ലേ ഭദ്രേ… ഏട്ടന് ചേരും… നല്ല ഭംഗിയുണ്ട്..പിന്നെ …”

“പിന്നെ കുന്തം…”

നന്ദു അടിമുടി ദേഷ്യം കൊണ്ട് നിന്നു വിറച്ചു. കണ്ണുരുട്ടി..

അതുകണ്ടു ദുർഗ അവളുടെ അടുത്ത് ചെന്ന് മൂക്ക് പിടിച്ചു വലിച്ചു… തുടർന്നു

“പക്ഷേ എന്തു പറയാനാ ഞങ്ങളുടെ ഏട്ടന്റെ ഹൃദയത്തിന്റെ ഭൂരിഭാഗത്തിനും ഒരു കാന്താരി മാത്രം ആണത്രെ അവകാശി… ആണോടി കാന്താരി ”

നന്ദു നാണം കൊണ്ട് ചുവന്നു തുടുത്തു.

“നിങ്ങൾക്ക് അറിയാമല്ലോ അല്ലേ ..എന്നിട്ടാണോ ”

“അതുകൊണ്ട് അല്ലേ നിന്റെ മുഖം ഇങ്ങനെ ചുവന്നു തുടുത്തു കാണാൻ പറ്റിയത്”

ഭദ്ര ആയിരുന്നു.

“ഞങ്ങൾ രണ്ടാളുടെയും മുന്നിൽ പിടിച്ചു നിൽക്കാനേ നിനക്കു മാത്രേ കഴിയൂ പെണ്ണേ…പിന്നെ ചേച്ചിമാരെ ഒന്ന് സന്തോഷിപ്പിച്ചു വിട്ടതാ…ഇവിടുത്തെ റാഗിംഗ് രക്ഷ ഇവരേകൊണ്ടെ നടക്കു”

ദുർഗ പറഞ്ഞു നിർത്തി. അവർ മൂന്നാളും പരസ്പരം പുണർന്നു.

പിറ്റേന്ന് സാധാരണ പോലെ തന്നെ മൂവരും നേരത്തെ എണീറ്റ് കുളിച്ചു പ്രാർത്ഥനയും കഴിഞ്ഞു ഭക്ഷണം കഴിക്കാൻ മെസ്സിൽ എത്തി. അവിടുത്തെ ഭക്ഷണം വായിൽ വെച്ചപ്പോൾ തന്നെ സീതമ്മയുടേ ഇഡ്ഡിലിയും സാമ്പാറും മിസ്സ് ചെയ്തു നന്ദു. മെസ്സിലെ ഭക്ഷണം അത്രക്ക് taste ഉണ്ടായിരുന്നു…ഈശ്വര ഇനി അടുത്ത കുറെ വർഷം ഇത് തന്നെ കഴികണമല്ലോ എന്നാലോചിച്ചു ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി നന്ദു. മറ്റു രണ്ടുപേരുടെയും അവസ്ഥയും അതു തന്നെയായിരുന്നു. ഒരു കണക്കിന് ഫുഡ് കഴിച്ചു ബാഗ് എടുത്ത് മൂവരും കോളേജിലേക്ക് ഇറങ്ങി. ഹോസ്റ്റലിൽ നിന്നും ഒരു 5 മിനിറ്റ് നടക്കാനുള്ള ദൂരമേഉള്ളൂ.

റാഗിംഗ് പേടി ഉണ്ടായിരുന്നു എങ്കിലും ചേട്ടന്മാർ ഉണ്ടല്ലോ എന്ന ഒരു ധൈര്യം കൂടി അവർക്കുണ്ടായിരുന്നു.

അവർ കോളജിന്റെ ഗേറ്റ് കടന്നു മുന്നോട്ട് പോയി. അവിടെ ഇവിടെയൊക്കെ ആയി കുറച്ചു കൂട്ടം കൂടി സീനിയർ ചേട്ടന്മാർ റാഗ് ചെയ്യാൻ ഇരയെ നോക്കി നിൽക്കുന്നു. അവരുടെ മുന്നിൽ കിട്ടിയവരെ ഡാൻസ് ചെയ്യിപ്പിക്കുന്നു പിന്നെ ഓരോന്ന് പറഞ്ഞു അഭിനയിക്കാൻ പറയുന്നു. ഭദ്ര ഉള്ള ധൈര്യം ചോർന്നു പോയപോലെ. നന്നായി വിയർക്കുന്നുടായിരുന്നു. ഒരു ധൈര്യത്തിന് ദുർഗ്ഗയുടെ കയിൽ മുറുകെ പിടിച്ചു. ദുർഗ തിരിച്ചും അവളുടെ കൈ കോർത്ത് തന്നെ പിടിച്ചു.

“ഹേയ് പച്ച കിളികൾ ..ഇവിടെ …ഇവിടെ”

മൂവരും തിരിഞ്ഞു നോക്കി.

സിമെന്റ് ബഞ്ചിന് അടുത്തായി ഒരു ഗ്യാങ്ങ് നിൽക്കുന്നു.

അവരോട് ചെല്ലാൻ കൈ കാട്ടി വിളിച്ചു.

“ഡാ…കാശി നോക്കിയെട മൂന്ന് നാടൻ പച്ച കിളികൾ”

തിരിഞ്ഞു ആരോടോ സംസാരിക്കുകയായിരുന്ന കാശി വിളി കേട്ട ഭാഗത്തേക്ക് നോക്കി. അവന്റെ കണ്ണിൽ ഉടക്കിയത് പേടിച്ച പേട മാനിനെ പോലെ മിഴികൾ പിടയ്ക്കുന്ന രണ്ടു കണ്ണുകളിലേക്ക് ആയിരുന്നു.

അവൻ കാശിനാഥൻ …..ഒറ്റവാക്കിൽ പറയുകയാണെങ്കിൽ കോളജിലെ ചോക്ലേറ്റ് ഹീറോ. ദേവ ദത്തനും കിച്ചുവും ശിവനും ഇതുവരെ ആർക്കും പിടികൊടുക്കാത്തതുകൊണ്ട് ഒട്ടു മിക്ക സുന്ദരികളും ഇവന്റെ പുറകെയാണ്. ഇവനാണെങ്കിലോ നല്ല ഒന്നാം തരം കോഴിയും. സ്നേഹിക്കാൻ വന്നവരെ സ്നേഹിച്ചു തന്നെ വിടും. ഇങ്ങനെയൊക്കെ ആണെങ്കിലും ഒരു പെണ്ണിനെയും ശരീരം കൊണ്ട് അവൻ ഉപയോഗിച്ചിട്ടില്ല.

അവൻ മൂവരും വരുന്നതും നോക്കി നിന്നു. അവന്റെ കണ്ണുകൾ അപ്പോളും പേടിച്ചരണ്ട ആ മിഴികളിൽ തന്നെ തങ്ങി നിന്നു.

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

 

 

പ്രണയിനി : PART 6

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

Share this story