പ്രണയിനി : PART 9

പ്രണയിനി : PART 9

നോവൽ
എഴുത്തുകാരി: സേഷ്മ ധനേഷ്‌

പിന്നീടുള്ള ദിവസങ്ങളിൽ ദേവദത്തൻ ശിവന് മുഖം കൊടുക്കാതെ നടന്നു. ശിവനെ അത് ഒത്തിരി വേദനിപ്പിച്ചു. “സാരമില്ല…ഇപ്പൊ കുറച്ചു വേദനിച്ചാലും കുറച്ചു കഴിയുമ്പോൾ എല്ലാം ശരിയാകും. എൻറെ മനസ്സിനെ പാകപ്പെടുത്തണം എങ്കിൽ എനിക്ക് ഇവിടെ നിന്നും മാറിയേ പറ്റൂ. അത്രമേൽ സ്നേഹിച്ചു പോയി ഗൗരി നിന്നെ.” അവൻ സ്വയം സമാധാനിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അവന് പോകേണ്ട ദിവസം വന്നെത്തി. ട്രെയിനിൽ ആയിരുന്നു അവൻ പോകാൻ ഉദ്ദേശിച്ചിരുന്നത്. ഫ്ലൈറ്റിലെ യാത്രയേക്കളും അവനു ഏറെ ഇഷ്ടം ട്രെയിനിൽ പോകുന്നതായിരുന്നു. കാഴ്ചകൾ കാണാനും ഒരുപാട് സംസ്കാരങ്ങൾ നേരിട്ട് കണ്ടു പഠിക്കാനും …. ഓരോ യാത്രകളും ഓരോ അനുഭവങ്ങളാണ്.

അച്ഛൻമാരുടെ അനുഗ്രഹത്തിനായി അവൻ അവരുടെ അടുത്തേക്ക് എത്തി.

“പോകണമെന്ന് തന്നെ തീരുമാനിച്ചു അല്ലേ.എൻറെ സഹോദരിയുടെ മകൻ ആയിട്ടല്ല സ്വന്തം മകനെ പോലെ തന്നെയാണ് ഞാൻ നിന്നെ വളർത്തിയത്.എന്തോ ഒരു വിഷമം നിന്നെ അലട്ടുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി അത് മാറ്റുവാൻ വേണ്ടിയാണ് നിൻറെ ഈ ഒളിച്ചോട്ടം തന്നെ. ഞാൻ തടയുന്നില്ല മോനേ അത്രയുമധികം വിഷമം ഉള്ളതുകൊണ്ടാണ് നിന്റെ മാറ്റമെന്നും എനിക്ക് തോന്നുന്നു. എന്താ കാരണം എന്നും ഞാൻ ചോദിക്കുന്നില്ല. കാരണം ദത്തനോട് പറയാൻ പറ്റാത്തത് നീ എന്തായാലും എന്നോട് പറയില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പോയിട്ട് വായോ നന്നായി പഠിക്കണം എന്താവശ്യത്തിനും ഒരു വിളിപ്പാടകലെ ഞാൻ ഇവിടെ ഉണ്ടാകും. ഇത് കൈയിൽ വച്ചോളൂ”

ശിവൻറെ കയ്യിൽ ഒരു എടിഎം കാർഡ് കൊടുത്ത് അവൻറെ തലയിൽ തലോടി ബാല മാമ പറഞ്ഞു.

കൃഷ്ണവാര്യർ ഒരു അഡ്രസ് എഴുതിയ കടലാസ് അവൻറെ കയ്യിൽ ഏൽപ്പിച്ചു. എന്നിട്ട് ശിവനോട് ആയി പറഞ്ഞു.

“ഇത് എൻറെ ഒരു കൂട്ടുകാരൻ ഹരികുമാർ അവൻറെ അഡ്രസ് ആണ്. അവൻ നിനക്ക് അവിടെ താമസസൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്. ഒരു ഫ്ലാറ്റ് അവൻറെ അടുത്ത് അല്ല കേട്ടോ. നീ പോകുന്ന വഴിയിൽ അവനെ കോണ്ടാക്ട് ചെയ്യണം റെയിൽവേസ്റ്റേഷനിൽ അവൻ വന്നു നിന്നെ പിക് ചെയ്യും. പഠിത്തത്തിൽ എപ്പോഴും ശ്രദ്ധിക്കണം. പഠിത്തത്തിൽ മാത്രമായിരിക്കണം ശ്രദ്ധ.പാർടൈം ജോബ് അല്ലെങ്കിൽ വേറെ എന്തെങ്കിലും ജോലിക്കു ശ്രമിക്കരുത്. അത്യാവശ്യം പ്രോജക്റ്റും കാര്യങ്ങളും നിങ്ങൾ ചെയ്തുകൊടുക്കുന്നുണ്ട് അറിയാം. അതു മാത്രം നോക്കിയാൽ മതി പിന്നെ ലക്ഷ്യത്തിലേക്കുള്ള പഠനവും ആയിരിക്കണം മുന്നിൽ. കേട്ടല്ലോ ”

കൃഷ്ണവാരിയർ ഒരു ശാസനയോടെ ശിവനോട് പറഞ്ഞു.അവനെ പുണർന്നു. അമ്മമാർ രണ്ടുപേരും ഒരു വലിയ ബാഗുമായി വന്നു. അത്യാവശ്യം വേണ്ടുന്ന തലയിൽ തേക്കുന്ന എണ്ണ, പലതരം അച്ചാറുകൾ, വറ്റലുകൾ, ചമ്മന്തി, ചമ്മന്തി പൊടികൾ എല്ലാം തന്നെ ഭദ്രമായി പാക് ചെയ്തു ആ ബാഗിലാക്കി വച്ചിരുന്നു. ശിവൻ അവരുടെയും അനുഗ്രഹം വാങ്ങി. രണ്ടുപേരും അവനെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു. അവന്റെ കണ്ണിലും ഒപ്പം അമ്മമാരുടെ കണ്ണിലും നനവൂർന്നു. പിന്നെ അവന് അവിടെ നിൽക്കാൻ തോന്നിയില്ല. വേഗം കാറിലേക്ക് നടന്നു.

പടി ഇറങ്ങും മുമ്പേ അവൻ ഒന്നുകൂടി തിരിഞ്ഞു നോക്കി… കണ്ണ് നിറഞ്ഞു കാഴ്ച മങ്ങി തുടങ്ങിയിരുന്നു.

“അതേ എൻറെ ചേട്ടൻ നാട് വിട്ടു പോകൊന്നുമല്ലാലോ. ഇതൊരുമാതിരി സിനിമയിൽ കാണുന്നപോലെ സെന്റി അടിച്ചു കരഞ്ഞു മൂക്കു പിഴിഞ്ഞു… ഇരുപതാം നൂറ്റാണ്ടിലും ഇതിനൊന്നും ഒരു മാറ്റവുമില്ല…കഷ്ടം തന്നെ” ദുർഗ ഒരു നെടുവീർപ്പോടെ പറഞ്ഞു.

പലപ്പോഴും അസ്ഥനത്തുള്ള അവളുടെ ചളി വർത്തമാനം എന്നത്തേയും പോലെ ഇന്നും നേരിയ ഒരു ചിരി പടർത്തി.

“ഇന്നും ഏറ്റില്ല”… ദുർഗ അത്മാഗതം പറഞ്ഞു.

കിച്ചു ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ കയറിയത്. പുറകിൽ ആയി നന്ദുവും ദുർഗ്ഗയും ഭദ്രയും ഇരിക്കാമെന്ന് കിച്ചു പറഞ്ഞു.

“നന്ദേട്ട(കിച്ചു)… അതുവേണ്ട ശിവേട്ടൻ ഇന്ന് എൻറെ അടുത്ത് ഇരുന്നോട്ടെ…കുറച്ചു നേരം കൂടിയല്ലേ”

ഭദ്രയുടെ കണ്ണിൽ മിഴിനീർ കണങ്ങൾ…ഭദ്ര പറഞ്ഞതുകൊണ്ട് കിച്ചു മറുത്തൊന്നും പറഞ്ഞില്ല. “നന്ദു നീ മുന്നിലേക്ക് വാ”. നന്ദു തലയാട്ടി മുൻ സീറ്റിലേക്ക് വന്നു. ശിവൻ മറ്റു രണ്ടുപേരുടെയും നടുക്കായി ഇരുന്നു. ഭദ്രയും ദുർഗയും ശിവൻറെ കൈകളിൽ സ്വന്തം കൈകൾ വച്ച് അവന്റെ ഇരു തോളിലും അവർ ചാഞ്ഞു ഇരുന്നു. കിച്ചു അത് കണ്ണാടിയിലൂടെ കണ്ടു ചിരിച്ചു.

ദേവദത്തനോടുള്ളതിനേക്കാൾ അടുപ്പം അവർക്ക് ശിവനോട് ആയിരുന്നു. ഭദ്ര ആയിരുന്നു എപ്പോഴും ശിവൻറെ കൂടെ. ദേവദത്തൻ പെട്ടന്ന് ദേഷ്യം വരുന്നതുകൊണ്ട് ഒരു ചെറു പേടിയോടെ മാത്രമേ അവർ ചെന്നിരുന്നുള്ളൂ. ദുർഗ്ഗയുടെ കുറുംബിനും വാശിക്കും എന്നും മുന്നിൽ ശിവൻ ആയിരിക്കും കൂട്ട് നിൽക്കുക. അതുപോലെ ഭദ്ര ഒറ്റക്ക് ആണെന്നുള്ള തോന്നൽ പോലും ഇടവരുതത്തെ എന്നും അവളുടെ നിഴലായി അവനൊപ്പം തന്നെ ഉണ്ടാകുമായിരുന്നു. ഓരോന്ന് ആലോചിച്ചു സ്റ്റേഷൻ എത്തിയത് അവർ അറിഞ്ഞില്ല. സ്റ്റേഷനിൽ ഇറങ്ങിയിട്ടും ശിവൻ ചുറ്റും കണ്ണോടിച്ചു. ദത്തൻ അവിടെ എവിടെയെങ്കിലും ഉണ്ടാകുമെന്ന് അവൻ പ്രതീക്ഷിച്ചു. കണ്ടില്ല.

കാർ പാർക്ക് ചെയ്ത് ബാഗും സാധനങ്ങളും ആയി അവർ ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് നടന്നു. ഒരു 15 മിനിറ്റ് കൂടിയേ ഉണ്ടായിരുന്നുള്ളൂ പുറപ്പെടാൻ. എല്ലാവരുടെ മുഖത്തും ഒരു മൂകത തളം കെട്ടി നിന്നിരുന്നു. ആരും ആരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല. അപ്പോഴും ശിവൻറെ കണ്ണുകളും ചുറ്റിലും പരതി കൊണ്ടിരിക്കുകയായിരുന്നു. അവൻറെ ആ നിൽപ്പ് കണ്ടപ്പോൾ കിചുവിനും സങ്കടമായി. ആ സമയം കിച്ചുവിന് ദേവദത്തനോട് ഒരു ചെറിയ ദേഷ്യം പോലെ തോന്നി. “ഒന്നു വരായിരുന്നു അവന്”.

“അവൻ വരും കിച്ചു. എനിക്ക് ഉറപ്പുണ്ട്”

കിച്ചു ശിവന് നേരെ ചിരിച്ചു. അവർ ഒന്നുകൂടി ചുറ്റിലും കണ്ണോടിച്ചു. അപ്പോഴാണ് ശിവൻ ഒരു സൈഡിലേക്ക് മാത്രം നോക്കി നിൽക്കുന്നത് കണ്ടത്. കിച്ചുവും അങ്ങോട്ട് നോക്കി ആ രൂപം അവരുടെ അടുത്തേക്ക് എത്തി.

ഒരു കൈയിൽ വാട്ടർബോട്ടിലും മറുകൈയ്യിൽ ഒരു വലിയ കവറുമായി ദേവദത്തൻ.

വാട്ടർബോട്ടിൽ ശിവന് നേരെ നീട്ടി. ഒരു ചെറുചിരിയോടെ ശിവനത് വാങ്ങി. ട്രെയിനിനുള്ളിൽ കയറി തൻറെ സീറ്റിൽ അതുവച്ച് അവൻ പുറത്തേക്കിറങ്ങി.

ദേവദത്തൻ എന്തുകൊണ്ടോ ശിവൻറെ മുഖത്തേക്ക് നോക്കാൻ മടിച്ചു. എങ്കിലും കയ്യിൽ കരുതിയ കവർ ശിവൻറെ കയ്യിൽ ഏൽപ്പിച്ചു.

“ഇതു കുറച്ചു റഫറൻസ് നോട്ടുകളാണ് പിന്നെ റഫറൻസ് ചെയ്യാൻ പറ്റിയ കുറച്ചു പുസ്തകങ്ങളും” ശിവൻ അത് വേടിക്കുനില്ല എന്ന് കണ്ടപ്പോൾ ദേവദത്തൻ മുഖം ഉയർത്തി ശിവനെ നോക്കി. ശിവൻ ആ സമയം അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. മറ്റുള്ളവരും അവരെ ഉറ്റു നോക്കി നിന്നു. ദേവദത്തന്റെ കണ്ണുകളിൽ നീർക്കണങ്ങൾ.. ഒരു വേള ശിവനും അതു കണ്ട് സഹിച്ചില്ല. ദേവദത്തൻ അവനെ ഇറുകെ പുണർന്നു. ശിവൻറെ തോളിൽ മുഖം അമർത്തി. ഷർട്ടിലെ നനവിൽ നിന്നും മനസ്സിലായി ദേവദത്തൻ കരയുകയാണെന്ന്.

പെട്ടന്ന് ട്രെയിൻ പുറപ്പെടാൻ സൈറൺ മുഴങ്ങി. ദേവദത്തനെ അടർത്തി മാറ്റി. ദുർഗ്ഗയേയും ഭദ്രയെയും അവൻ ചേർത്തുപിടിച്ചു മൂർധാവിൽ ചുംബിച്ചു.അവൻ നോക്കുമ്പോൾ നന്ദുവും കണ്ണിൽ ഈറനോടെ നിൽക്കുന്നു.ഒരു പുഞ്ചിരി നൽകി ശിവൻ ചോദിച്ചു “എന്താ ഗൗരി കൊച്ചെ… എന്റെ അനിയത്തി കുട്ടികളെ വഴിതെറ്റിക്കാതേ നോക്കണം കേട്ടോ”
“പോണ പോക്കിലും എന്റെ വായിലിരിക്കുന്നത് കേട്ടാലേ ഒരു സുഖമുള്ളൂ. മൂക്കുള രാമ..പിന്നെ അനിയത്തി കുട്ടികളെ വഴിതെറ്റിക്കുന്ന കാര്യം ഞാൻ ഏറ്റു..” അതും പറഞ്ഞു അവള് ഒരു കുസൃതി ചിരിയും നൽകി. തിരിച്ചു അവനും ഒരു പുഞ്ചിരി നൽകി. അവന്റെയാ ചിരിയിൽ വേദന കൂടിയുണ്ടെന്ന് കിച്ചുവിനും ദേവദത്തനും തോന്നി. കിച്ചുവിനോടും കെട്ടിപിടിച്ചു യാത്ര ചോദിച്ചു. തിരിഞ്ഞ് ദേവദത്തനെ നോക്കി. പെയ്യാൻ വെമ്പി നിൽക്കുന്ന മഴ മേഘം പോലെ തോന്നിപ്പിച്ചു അവന്റെ മുഖം കണ്ടപ്പോൾ. ശിവൻ അവനടുത്തേക്ക് ചെന്ന് തോളിൽ കൈ വച്ചു ” ദത്ത ഞാൻ…” പൂർത്തിയാക്കും മുന്നേ അവനെ ഇറുകെ പുണർന്നു. ഒരേ മനസ്സും ഒരേ ആത്മാവും ആയിരുന്നു അവർ മൂവരും.കിച്ചുവിന്റെ കണ്ണും നിറഞ്ഞു അവൻ അവിടെ നിന്നും മാറി.
ശിവൻറെ കാതിൽ അവൻ കേൾക്കാൻ മാത്രം ദേവദത്തൻ മന്ത്രിച്ചു.
“നന്ദുട്ടൻ… അവള് എന്റെ ജീവനായി പോയെട… എനിക് കഴിയില്ല അവളെ വിട്ടു നൽകാൻ… എന്നെക്കാൾ ഒരായിരം മടങ്ങ് നീയവളെ സ്നേഹിച്ചത് കൊണ്ടല്ലേ നിന്റെ ഈ ഒളിച്ചോട്ടം. ഇതിനൊരു പരിഹാരം എന്റെ കയ്യിൽ ഇല്ല. എന്നോട് ക്ഷമിക്കണം നീ” ശിവൻ പകപ്പോടെ ദേവദത്തനെ നോക്കി. അവനെ തന്നിൽ നിന്നും അടർത്തി മാറ്റി. അപ്പോഴേക്കും ട്രെയിൻ ഓടി തുടങ്ങിയിരുന്നു. ശിവൻ വേഗം കേറി നിന്നു. എത്ര ആലോചിച്ചിട്ടും അവന് മനസ്സിലായില്ല ദത്തൻ ഇതൊക്കെ എങ്ങനെ അറിഞ്ഞുവെന്ന്. കൺമുന്നിൽ കാഴ്ച്ച മറയും മുന്നേ ദത്തൻ തന്നെ അതിനുള്ള ഉത്തരം നൽകി. “എന്റെ ഡയറി..”

ശിവന്റെ ഡയറി ദത്തൻ മാറോടു അടക്കി പിടിച്ചിരുന്നു. കൺമുന്നിൽ ശിവൻ മറയും വരെ ദേവദത്തൻ അവിടെ നിന്നു മനസ്സിൽ ആയിരം വട്ടം ഒരു വാക്ക് മന്ത്രം പോലെ ഉരുവിട്ടുകൊണ്ട്

“മാപ്പ്”

ദിവസങ്ങൾ പിന്നെയും ഓടി കൊണ്ടിരുന്നു. കിച്ചുവും ദത്തനും പിജി കോഴ്സ് ചെയ്യാൻ നാട്ടിലെ തന്നെ കോളേജ് തിരഞ്ഞെടുത്തു.ഒപ്പം തന്നെ വായനശാലയിലെ പരിശീലനവും തുടർന്ന് പോന്നു. അവർക്കൊപ്പം സ്കൂളിൽ പഠിച്ചിരുന്ന സുഹൃത്തുക്കളെയും ആ നാട്ടിലെ തന്നെ മറ്റു കുട്ടികളെയും ചേർത്ത് അവർ ഒരു പി എസ് സി പരിശീലന ക്ലാസ്സ് തുടങ്ങി. രാത്രി എട്ടുമണി വരെയോക്കെ ക്ലാസ്സ് എടുത്തു പോന്നിരുന്നു. തുടക്കത്തിൽ താൽപര്യം ഇല്ലാതിരുന്നവർ ദത്തന്റെ ക്ലാസ്സ് എടുക്കുന്നത് കൂടി കഴിഞ്ഞപ്പോൾ ഒരു ഗവൺമെന്റ് ജോലി വേടിക്കുന്നത് സ്വപ്നം കാണാൻ തുടങ്ങി. സത്യത്തിൽ ദേവദത്തൻ ചെയ്തത് അങ്ങനെ ഒരു സ്വപ്നം അവരിൽ കുത്തി നിറക്കുകയും പ്രേരിപ്പിക്കുകയും ആണ് ചെയ്തത്. അതിലേക്ക് ആയി ചെറിയ പ്രോത്സാഹനം കൂടി ആയപ്പോൾ എല്ലാവർക്കും ഉത്സാഹം ആയി. ശിവൻ വീഡിയോ ചാറ്റിംഗ് കൂടി ക്ലാസ്സ് എടുക്കാൻ തുടങ്ങി. പരിശീലനം കഴിഞ്ഞു ശിവനും ദേവദത്തനും കൂടി കമ്പൈൻ സ്റ്റഡി തുടങ്ങും. കിച്ചു സിവിൽ സർവീസ് ലക്ഷ്യത്തിൽ ഇല്ല. അവന്റെ തലയിൽ പ്രോഗ്രാം മാത്രേ ഉള്ളൂ. ആ സമയം അവൻ അവന്റെ ജോലിയുമായി ഒരു ലാപ് ടോപ് വച്ചു ദേവദത്തന് കൂട്ടിരിക്കും.

നന്ദുവും കൂട്ടരും ഇപ്പോ സൂപ്പർ സീനിയേഴ്സ് ആയി. അവരും പഠിത്തത്തിൽ തന്നെ കൂടുതലും ശ്രദ്ധ കൊടുത്തു. ചേട്ടന്മാർ ഇല്ലെങ്കിലും വല്ലാതെ തല്ലിപൊളികൾ ആകാൻ അവർക്ക് താൽപര്യം ഇല്ലായിരുന്നു. ഒന്നുമില്ലെങ്കിലും ചേട്ടന്മാരുടെ പേര് കാത്തു സൂക്ഷിക്കണം അല്ലോ.

ഹോസ്റ്റലിൽ പഠനം കഴിഞ്ഞു മൂവരും കിടക്കാൻ പോവുകയായിരുന്നു. പഠിക്കാൻ അധികം ഉണ്ടായതിനാൽ കിടക്കാൻ കുറച്ചു നേരം വൈകി. നന്ദുവും ദുർഗ്ഗയും കിടന്നു. ഭദ്ര തന്റെ ഡയറി എടുത്തു എഴുതുവാൻ തുടങ്ങി.

“മതി എന്റെ ഭദ്ര കുട്ടി. നീ ഇതിനും മാത്രം എന്താ അതിൽ എഴുതുന്നെ. വന്നു കിടക്കാൻ നോക്കൂ.” നന്ദു ഉറക്ക ചടവോടെ പറഞ്ഞു കിടക്കയിൽ കിടന്നു.

ഭദ്ര നന്ദുവിനെ നോക്കി ചിരിച്ചു. പെട്ടന്ന് ദുർഗ ഡയറി കൈക്കലാക്കി. “ഞാൻ ഒന്ന് നോക്കട്ടെ എന്താ ഇതിലെന്ന്”

അതുകണ്ടു ഭദ്രക്ക് ദേഷ്യം ഇരച്ചു കയറി. “ദുർഗ വേണ്ട..നീ അത് ഇങ്ങ് തന്നേക്ക്.ഒരാളുടെ ഡയറി അയാളുടെ സമ്മതം ഇല്ലാതെ വായിക്കുന്നത് തെറ്റാ”അതും പറഞ്ഞു ഭദ്ര ഡയറി അവളുടെ കൈയിൽ നിന്നും പിടിച്ചു പറിക്കാൻ ശ്രമിച്ചു. അത് തിരികെ വേടിക്കാനുള്ള ഭദ്രയുടെ ആവേശം നോക്കി കാണുകയായിരുന്നു ദുർഗ. അവളുടെ കൈകൾ പതുക്കെ അഴഞ്ഞു. ഭദ്ര ഡയറി വാങ്ങി വെച്ച് തിരിഞ്ഞു.”എനിക്ക് ഇഷ്ടമല്ല വേറെ ഒരാൾ അത് വായിക്കുന്നത്..sorry” അതും പറഞ്ഞു ഭദ്ര ദുർഗ്ഗയുടെ താടി പിടിച്ചു കൊഞ്ചിചു. “കിന്നാരം കഴിഞ്ഞെങ്കിൽ രണ്ടും വന്നു കിടക്ക്”
നന്ദു ദേഷ്യപ്പെട്ടു പറഞ്ഞു.
“ഇങ്ങനെ ഒരു ഉറക്ക ഭ്രാന്തി”ഭദ്ര പറഞ്ഞു കിടന്നു. ദുർഗ്ഗയുടെ മനസ്സ് അപ്പോ മുതൽ അസ്വസ്ഥമാകുവാൻ തുടങ്ങി. അവള് തിരിഞ്ഞു ഭദ്രയെ നോക്കി. ശാന്തമായി ഉറങ്ങുകയാണ്.

“ഒരു ദിവസം അതിലെ രഹസ്യം ഞാൻ കണ്ടൂ പിടിക്കും കേട്ടോ” അവള് മനസ്സിൽ പറഞ്ഞു കണ്ണുകൾ അടച്ചു.

പ്രോജക്ട് സബ്മിറ്റ് ചെയ്തു ദുർഗ ഭദ്രയേ അന്വേഷിച്ചു നടന്നു. ലൈബ്രറിയിൽ കാണുമെന്ന് ഉറപ്പുള്ളത് കൊണ്ട് അവള് അവിടേക്ക് വച്ച് പിടിച്ചു. നന്ദുവിനെ കമ്പ്യൂട്ടർ ലാബിലേക്ക് ടീച്ചർ വിളിച്ചു കൊണ്ടുപോയി. ദുർഗ നന്ദുവിനോട് പറഞ്ഞു ഭദ്രയുടെ അടുത്തേക്ക് നടന്നു. ലൈബ്രറിയിൽ എത്തിയപ്പോൾ ആണ് ജനലിൽ കൂടി അവള് കാശിയെ കാണുന്നത്. “ഇവൻ എന്താ ഇവിടെ”. കുറച്ചു കൂടി നീങ്ങി നിന്നപ്പോൾ ഭദ്രയുടെ അടുത്താണ് കാശി ഇരിക്കുന്നത് എന്ന് മനസ്സിലായി. അവള് അവനെ ശ്രദ്ധിക്കാതെ അവൻ ചോദിക്കുന്നതിനു മറുപടി മാത്രം പറയുന്നു. പക്ഷേ അവന്റെ മുഖത്തെ ഭാവങ്ങൾ കണ്ടപ്പോൾ ദുർഗ്ഗക്ക് എന്തോ പോലെ തോന്നി. അവള് കുറച്ചു നേരം കൂടി അവരെ നോക്കി വീക്ഷിച്ചു. എന്നിട്ട് അവരുടെ അടുത്തേക്ക് ചെന്നു.”കാശിയെട്ടൻ എന്താ ഇവിടെ. കോളേജ് വിട്ടിട്ടും പോകാൻ തോന്നുന്നില്ലേ”

അവൻ ഒരു ചമ്മിയ ചിരി ചിരിച്ചു. ശേഷം ഭദ്രയെ കൂട്ടി ദുർഗ നടന്നു. ദുർഗ തിരിഞ്ഞു നോക്കുമ്പോൾ കാശി ഭദ്രയെ മതി മറന്ന് നോക്കുന്നപോലെ.

ഭദ്രയോട് ഓരോന്ന് ചോദിച്ച കൂട്ടത്തിൽ കാശിയേ കുറിച്ച് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞു ഭദ്രയെ കാണാൻ അവൻ ഇടക്ക് ഇടക്ക് വരുന്നുണ്ട്. അതും കുഞ്ഞി കുഞ്ഞി കാരണങ്ങൾ ഉണ്ടാക്കി. പക്ഷേ ഇതൊന്നും തന്നെ ഭാധകം അല്ല എന്ന രീതിയിൽ ആണ് ഭദ്ര പറഞ്ഞത്.

ശിവനും ദേവദത്തനും സിവിൽ സർവീസ് മികച്ച റാങ്കൊട് കൂടി തന്നെ പാസ് ആയി. ട്രെയിനിംഗ് പോകുന്നതിന്റെ തലേ ദിവസം അവർ ഭഗവതി കാവിൽ വിളക്ക് വയ്ക്കാൻ വന്നിരുന്നു. ശിവൻ മാത്രം അന്ന് പോയതിൽ പിന്നെ മടങ്ങി വന്നില്ല. ദുർഗ്ഗയും ഭദ്രയും കിച്ചുവും നന്ദുവും ദേവദത്തനും വിളക്ക് വച്ചു തൊഴുതു. ദേവദത്തന്റെ പ്രാർത്ഥന ശിവനും കൂടി വേണ്ടി ആയിരുന്നു. വിളക്ക് വച്ച് ആലിഞ്ചുവട്ടിൽ വന്നിരുന്നപ്പോൾ എല്ലാവരും ഒന്ന് മൂകമായി. കാരണം ശിവൻ തന്നെ. ആരും ഒന്നും മിണ്ടിയില്ല. ദുർഗ തന്നെ പതിവ് ചളികളും ആയി അവരെ ചിരിപ്പിക്കാൻ തുടങ്ങി.

അന്ന് ദുർഗ പതിവില്ലാതെ കിച്ചുവിനോട് കൂടുതൽ അടുത്തു ഇട പഴകുന്നത് ഒരാൾ ശ്രദ്ധിച്ചു. കാരണം നന്ദുവും ദേവനും പരസ്പരം സംസാരിച്ചുകൊണ്ട് അവരുടെ ലോകത്ത് ആയിരുന്നു. മറ്റു മൂന്നുപേരും ഒരുമിച്ച് ആയിരുന്നു. ഭദ്രയുടെ കണ്ണിൽ വേദന നിറഞ്ഞു വന്നു. ദുർഗ്ഗയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അത് തന്നെയാണ് അവൾക്ക് വേണ്ടിയിരുന്നത്.

ട്രെയിനിംഗ് കഴിഞ്ഞു ദേവദത്തൻ തിരിച്ചെത്തി. അവന്റെ ആദ്യ പോസ്റ്റിംഗ് പത്തനതിട്ടയിലെ സബ് കളക്ടർ ആയിട്ട് ആയിരുന്നു. ദിവസങ്ങൾ ചെല്ലും തോറും ദേവദത്തൻ അറിയപ്പെടാൻ തുടങ്ങി. നൂതന മായ പല പദ്ധതികളും നടപ്പിലാക്കാൻ തുടങ്ങിയപ്പോൾ രാഷ്ട്രീയ പ്രമുഖരുടെ കണ്ണിലെ കരടു ആയപ്പോൾ ജനങ്ങളുടെ കണ്ണിലുണ്ണി ആയി മാറി. സോഷ്യൽ മീഡിയകളിൽ ഇത്രയധികം സപ്പോർട്ട്… ജന പിന്തുണയുള്ള ഭരണാധികാരി ആയി മാറി അവൻ. ശിവൻ ഡൽഹിയിൽ തന്നെ പോസ്റ്റിംഗ് ലഭിച്ചു. അവൻ ഐ പി എസ് ആയിരുന്നു തിരഞ്ഞെടുത്തത്.

എത്ര തിരക്കുകൾ ഉണ്ടെങ്കിലും അവൻ ദിവസവും നന്ദുവിനെ വിളിക്കും. അവന്റെ തിരക്കും ജോലിയുടെ പ്രാധാന്യവും നന്ദുവിന് അറിയുന്നത് കൊണ്ട് അതിനു അനുസരിച്ച് തന്നെ അവളും നിൽക്കും. അവന്റെ ഒരു ദിവസത്തെ ഭാരം മുഴുവൻ വാക്കുകളിലൂടെ അവളിലേക്ക് പകരും അവൻ.ക്ഷമയോടെ അവള് കേൾക്കുകയും ചെയ്യും. ദിവസങ്ങൾ പിന്നെയും നീങ്ങി.

കിച്ചു ടിവി കാണുകയായിരുന്നു. വാർത്ത ചാനൽ ആയിരുന്നു. അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നു. നന്ദു മുകളിൽ നിന്നും ഇറങ്ങി കിച്ചുവിന്റെ അടുത്ത് ഇരുന്നു. പതുക്കെ അവന്റെ തോളിൽ തല വച്ചു.പിന്നീട് അവന്റെ മടിയിലേക്ക് കിടന്നു. കിച്ചു പതുക്കെ അവളുടെ മുടിയിഴകളിൽ തലോടി കൊണ്ടിരുന്നു. അവൻറെ കാലുകളിൽ നനവ് പടരുന്നത് അവൻ അറിഞ്ഞു.”മോളെ നീ കരയുകയാണോ”അവൻ നന്ദുവിനെ മുഖംതിരിച്ച് നോക്കി. “എന്താടാ ഇത്രയ്ക്ക് വിഷമം.”

“ഏട്ടാ ഒരു മാസത്തിനു അടുത്തായി ദേവേട്ടൻ ശരിക്കൊന്നു വിളിച്ചിട്ടും മിണ്ടിയിട്ടും കണ്ടിട്ടും.”

“നിനക്കറിയില്ലേ മോളെ അവൻറെ ജോലിത്തിരക്ക്”അച്ഛനായിരുന്നു മറുപടി കൊടുത്തു സമാധാനിപ്പിച്ചത്.

“അതല്ല ഏട്ടാ എത്ര തിരക്കുണ്ടെങ്കിലും ഒരു പ്രാവശ്യമെങ്കിലും വിളിക്കാതെ ഇരുന്നിട്ടില്ല ഇതുവരെ. അതുമാത്രമല്ല ഏട്ടാ ദുർഗ്ഗയേയും ഭദ്രയും വിളിച്ചിട്ടും ആരും ഫോൺ എടുക്കുന്നില്ല. ദുർഗ കുറച്ചുനാളുകളായി എന്തോ മാറ്റമുണ്ട് അവൾക്ക്. നേരാംവണ്ണം ഒന്നും സംസാരിക്കുന്നു കൂടിയില്ല. എന്തോ വല്ലാത്ത ഒരു അകൽച്ച ഫീൽ ചെയ്യുന്നു എനിക്ക്. അരുതാത്തതെന്തോ നടക്കാൻ പോകുന്ന പോലെ.”

“നീ ഇതുതന്നെ മനസ്സിലിട്ട് ആലോചിച്ചിട്ടാണ് അല്ലാതെ ഒരു കുഴപ്പവുമില്ല. അവൻറെ ജോലിത്തിരക്ക് കൊണ്ടാകും മോളെ.”കിച്ചു സമാധാനിപ്പിച്ചു കൊണ്ടേയിരുന്നു.

“അച്ഛാ വൈകാതെ തന്നെ ഇവളെ ഇവിടുന്നു പറഞ്ഞു അയക്കണം അവൻറെ അടുത്തേക്ക്. അച്ഛൻ സമയം വൈകാതെ ബാലൻ മാമയെ വിളിച്ച് കാര്യങ്ങൾ വേഗം നീക്കണം.” കിച്ചു ഒരു കുസൃതിച്ചിരിയോടെ പറഞ്ഞു നന്ദുവിനെ മുഖത്ത് നുള്ളി.

“ഏട്ടാ “….എന്ന് ചിണുങ്ങി കൊണ്ട് നന്ദു കിച്ചുവിൻറെ കവിളിൽ പിടിച്ചു.

പെട്ടെന്ന് എല്ലാവരുടെയും ശ്രദ്ധ ബ്രേക്കിങ് ന്യൂസിലേക്ക് പോയി.

“യുവ കളക്ടർ ദേവദത്തൻ ഐഎഎസ് യും കേന്ദ്രമന്ത്രി അശോക നമ്പ്യാരുടെ മകൾ ദേവിക നമ്പ്യാരുടെയും കല്യാണം അടുത്തമാസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു ”

തുടരും…..

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

 

 

പ്രണയിനി : PART 9

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

പ്രണയിനി : ഭാഗം 1

പ്രണയിനി : ഭാഗം 2

പ്രണയിനി : ഭാഗം 3

പ്രണയിനി : ഭാഗം 4

പ്രണയിനി : ഭാഗം 5

പ്രണയിനി : ഭാഗം 6

പ്രണയിനി : ഭാഗം 7

പ്രണയിനി : ഭാഗം 8

Share this story