മഴപോൽ : ഭാഗം 1

മഴപോൽ : ഭാഗം 1

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

അമ്മൂട്ടി , അവളുടെ അമ്മയല്ല നീയെന്നറിയുന്ന ദിവസം തീരും നിനക്കീ വീടുമായും ഞങ്ങളുമായും ഉള്ള എല്ലാ ബന്ധവും……
നിറയാൻ തുടങ്ങിയ കണ്ണുകളെ ശാസിച്ചു പിടിച്ചുനിർത്തി ഗൗരി…
പ്രിയയുടെ സ്ഥാനത്ത് എനിക്ക് നിന്നെയെന്നല്ല ഗൗരി വേറൊരു പെണ്ണിനേയും സങ്കല്പിക്കാൻ പോലും ആവില്ല…. അത് പറഞ്ഞവസാനിപ്പിക്കുമ്പോൾ കിച്ചുവേട്ടന്റെ കണ്ണുകളും ഈറനായിരുന്നു….
ആാാ കണ്ണിലെ നീർത്തിളക്കം അതൊന്ന് മതിയായിരുന്നു പ്രിയ അദ്ദേഹത്തിന് എത്രമാത്രം പ്രിയപെട്ടവളാണെന്ന് മനസിലാക്കാൻ…..
*******************
അച്ഛേ…… വാതിലിനിടയിലൂടെ ഒരു കുഞ്ഞു കാല്പാദം കണ്ടു…. നിറയെ കിലുങ്ങുന്ന മണികളുള്ള വെള്ളികൊലുസും ഇട്ടവൾ ചിണുങ്ങി നിൽക്കുകയായിരുന്നു……

അച്ഛെടെ അമ്മൂട്ടീ എന്താ അവിടെ നിൽക്കണെ… ഓടിയിങ് വായോ….
അവൾ കിലുങ്ങി ചിരിച്ചുകൊണ്ട് ഓടി കിച്ചുവിന്റെ കാലിൽ ചുറ്റിപിടിച്ചു….
പതിയെ ഒളികണ്ണിട്ട് ഗൗരിയേയും നോക്കി….

ഗൗരിമ്മ….. ആാാ കുഞ്ഞിക്കണ്ണുകൾ തിളങ്ങി….
ഗൗരി രണ്ടുകൈയ്യുകളും വിടർത്തി അമ്മൂട്ടിയെ മാടി വിളിച്ചു…
ഓടിചെന്നവൾ ഗൗരിയുടെ കാലിൽ ചുറ്റിപിടിച്ചു……
ഗൗരി കുനിഞ്ഞിരുന്നവളെ കെട്ടിപിടിച്ചു….

ഇത് ഗൗരിമ്മ കണ്ടോ… അച്ഛമ്മ കെട്ടിത്തന്നതാ…. രണ്ടുഭാഗത്തും കെട്ടികൊടുത്ത കുഞ്ഞുമുടി തൊട്ടവൾ പറഞ്ഞു…
ഹായ് അമ്മേടെ മോളുട്ടി ചുന്ദരിയായല്ലോ………..

കിച്ചു രൂക്ഷമായി ഗൗരിയെ നോക്കി
അവൾക്കടുത്തേക്ക് പാഞ്ഞടുത്തു… എന്റെ മോൾക്ക്‌ ഒരമ്മയെ ഉള്ളൂ… എന്റെ പ്രിയ… നിനക്കെന്നല്ല ഒരുവൾക്കും എന്റെമോളുടെ അമ്മയ്ക്ക് പകരക്കാരി ആവാനാവില്ല….. എന്റെമോളെ അധികനാൾ പറ്റിയ്ക്കാമെന്നും നീ കരുതണ്ട…… അവൻ വാതിൽ തുറന്ന് ഇറങ്ങിപ്പോയി……

ഗൗരിമ്മേ കരയണ്ടാട്ടോ… അമ്മൂട്ടീ കണ്ണുനീർ തുടച്ചപ്പോഴാണ് താൻ കരയുകയായിരുന്നെന്ന് ഗൗരിക്ക് മനസിലായത്…… അവൾ അമ്മൂട്ടിയെ ചേർത്തുപിടിച്ചു……
അമ്മൂട്ടിക്ക് ഉറങ്ങണ്ടേ??? വായോ ഗൗരിമ്മ ഉറക്കിത്തരാം…..

ഗൗരിമ്മേം മോളും ഇന്നിവിടാണോ ഉറങ്ങാ????……
മോളും മോൾടെ ഗൗരിമ്മേം ഇനിയെന്നും ഇവിടെയാണ്‌ട്ടൊ ഉറങ്ങാ….
വാതിലിനടുത്തുന്നുള്ള ശബ്ദം കേട്ട് ഗൗരിയും അമ്മൂട്ടിയും അങ്ങോട്ട് നോക്കി….
എന്തിനാ ഉഷാമ്മേ വയ്യാത്തകാലും വച്ചിങ്ങോട്ട് കയറി വന്നത്????…. വിളിച്ചാൽ പോരെ ഞാൻ അങ്ങട് വരൂലേ…..

അവൻ പോയി ലേ….???
ഗൗരി നിലത്തേക്ക് മിഴികളൂന്നി മറുപടി പറയാതെ നിന്നു…
അച്ഛ ഗൗരിമ്മേനെ വഴക്ക് പറഞ്ഞു… ഗൗരിമ്മ കരയായിരുന്നു അച്ഛമ്മേ….
അമ്മൂട്ടീ ചുണ്ടുകൾ പുറത്തേക്കുന്തി സങ്കടത്തോടെ പറഞ്ഞു….

എല്ലാം ശരിയാവും കുട്ടിയെ… അവന്റെ മനസിലെ മുറിവുണക്കാൻ നിന്നെക്കൊണ്ട് സാധിക്കും… അത്രയും പറഞ്ഞു ഉഷ താഴേക്കിറങ്ങി….
*******************

കണ്ണുനീർ തലയിണയെ നനയ്ക്കുന്നുണ്ടായിരുന്നു…. ഇനിയും കരയാൻ തനിക്കെവിടെനിന്നാ ഇത്രയും കണ്ണുനീരെന്ന് അവൾക്ക് അത്ഭുതം തോന്നി….

അഭയം തേടി അച്ഛന്റെ അകന്നബന്ധുവായ ഉഷാമ്മേടെ വീട്ടിൽ വന്നു കേറിയന്ന് കരുതിയില്ല ഇവിടത്തെ മോളുടെ അമ്മയായി കിച്ചുവേട്ടന്റെ ഭാര്യയായി മാറാനാണ് വിധിയെന്നെ ഇവിടെ കൊണ്ടുവന്ന് എത്തിച്ചതെന്ന്…..
പതിയെ കഴുത്തിലെ സാരംഗ് എന്നെഴുതിയ താലിയിലേക്ക് കൈകൾ മുറുകി ചേർന്നു…
പതിയെ എപ്പഴോ അവളെ കെട്ടിപിടിച്ചുറങ്ങുന്ന അമ്മൂട്ടിയെയും ചേർത്തുപിടിച്ചു അവളും ഉറങ്ങി….
*******************

രാവിലെ പതിവിലും വൈകിയാണ് ഗൗരി ഉണർന്നത്… അവളുടെ മാറോടൊട്ടിച്ചേർന്ന ഉറങ്ങുന്ന അമ്മൂട്ടിയെ ഒന്ന് ചുംബിച്ചവൾ വേഗം കുളിച്ചിറങ്ങി…
അടുക്കളയിൽ ചെല്ലുമ്പോ ഉഷ ഉണ്ടായിരുന്നു അവിടെ…
ഇത്തിരി വൈകിപ്പോയി ഉഷാമ്മേ…
അത് സാരല്യ ഗൗരികുട്ടിയെ…അവൻ ഇതുവരെ വന്നില്ലാല്ലേ…???
ഉഷമ്മ മാറിക്കെ ഞാൻ ചെയ്യാം….
ഗൗരിമോൾ ഇനിയെന്നെ അമ്മെന്ന് വിളിച്ചാമതി…
അതുകേട്ടപ്പോൾ ഗൗരിയുടെ കണ്ണുകൾ ചുവന്നു….. വേണ്ട ഉഷാമ്മേ അങ്ങനെ ഞാനിനി ഒരു സ്ത്രീയെപ്പോലും വിളിക്കില്ല…. അതിലും മഹത്വവും സ്നേഹവുമുണ്ട് ഞാൻ ഉഷാമ്മെന്ന് വിളിക്കുന്ന വിളിയിൽ…..
*******************

ഡാ കിച്ചു നീയെഴുന്നേറ്റു വീട്ടിൽ പോവാൻ നോക്ക് അവിടെ അമ്മേം അമ്മൂട്ടീം ഒക്കെ നിന്നെ കാത്തിരിക്കുവായിരിക്കും…
എനിക്കങ്ങോട്ട് പോവാൻ തോന്നുന്നില്ല ശരൺ..
ഞാൻ ചാർത്തികൊടുത്ത താലിയും സിന്ദൂരവും ഇട്ടൊരുവൾ എന്റെമോള്ടെ അമ്മയായി തകർത്തഭിനയിക്കുന്നുണ്ട് അവിടെ….
എന്റെകുഞ്ഞിന് തന്റെ അമ്മയല്ല അതെന്ന് മനസിലാക്കാനുള്ള ബുദ്ധിയുമായില്ല….. അവളുടെ അഭിനയത്തിൽ വീണിരിക്യാ എന്റെ മോള്…
സാരല്യാട നീയിപ്പം അങ്ങോട്ട് ചെല്ല്…
പിന്നെ ഇന്ന് 11.30ക്ക് മീറ്റിംഗ് ഉള്ള കാര്യം മറക്കണ്ട…
*******************

ഈൗ ഒരു കഷ്‌ണംകൂടെ… അത് കഴിഞ്ഞാൽ നിർത്താംട്ടോ… ഗാർഡനിൽ ഇരുന്ന് അമ്മൂട്ടിക്ക് ഭക്ഷണം കൊടുക്കുകയായിരുന്നു ഗൗരി…
വേണ്ട വേണ്ട….
ദേ ലാസ്റ്റ്.. അല്ലെങ്കിൽ ഗൗരിമ്മ പിണങ്ങും ട്ടൊ… അതും പറഞ്ഞു ഗൗരി പിണക്കത്തിൽ തലതിരിച്ചു…
അവളോടിവന്നു ഗൗരിടെ കവിളിൽ ഒരുമ്മ കൊടുത്തു… ലാസ്ഥാണെ.. ചിണുങ്ങിക്കൊണ്ടവൾ വായതുറന്ന് കൊടുത്തു… ഒരു കഷ്ണം ദോശകൂടെ വായിലേക്ക് വച്ചുകൊടുത്തവൾ അമ്മൂട്ടീടെ വയറിൽ രണ്ട് തട്ട് തട്ടി…
ഹാ ഇപ്പം നിറഞ്ഞു…
ചേർത്ത് പിടിച്ചവൾ കുഞ്ഞുവയറിൽ ഒരു മുത്തം കൊടുത്തു…
അമ്മൂട്ടീ ഇക്കിളികൊണ്ട് കിണുങ്ങി ചിരിച്ചു…

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തങ്ങളെ നോക്കിനിൽക്കുന്ന കിച്ചുവേട്ടനെ….
ഞാൻ കണ്ടെന്നു മനസ്സിലായതും രൂക്ഷമായി നോക്കി അകത്തേക്ക് കയറിപ്പോയി…
നിർവികാരതയോടെ ഗൗരിയാ പോക്ക് നോക്കി നിന്നു…..

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

Share this story