മഴപോൽ: ഭാഗം 14

മഴപോൽ: ഭാഗം 14

എഴുത്തുകാരി: മഞ്ചാടി

വൈകി കിടന്നത് കൊണ്ട് ഏറെ വൈകി തന്നെയാണവൾ ഉണർന്നത്…..മുറിയിൽ പകൽ വെട്ടം വീണിരുന്നു….തിരിഞ്ഞു നോക്കുമ്പോൾ കിടക്കയിൽ ഉണ്ണിയേട്ടനില്ല…. ഒരു നിമിഷം ആ പെണ്ണൊന്ന് ഭയന്നു…. താലി മാലയിൽ മുറുകെ പിടിക്കുമ്പോൾ ഉച്ചത്തിലുള്ള നിലവിളികൾ ആ പെണ്ണിന്റെ കാതിലേക്ക് തുളച്ചു കയറുകയായിരുന്നു….. പുതപ്പ് വകഞ്ഞു മാറ്റി കിടക്ക വിരിയിൽ നിന്നും ചാടി ഇറങ്ങി….ഗോവണി പടികൾ തിടുക്കത്തിൽ ഇറങ്ങുമ്പോൾ ആ പെണ്ണിന്റെ ഹൃദയം പെരുമ്പറ മുഴക്കുകയായിരുന്നു….താഴേക്കെത്തും തോറും നിലവിളികൾ ഉച്ചത്തിലായി…..പുറത്ത് പെരു മഴയാണ് തറവാടിന്റെ അകത്തളങ്ങളിലൊന്നും ആരുമില്ല….. വല്ലാത്തൊരു ഭയം ആ പെണ്ണിനെ വരിഞ്ഞു മുറുക്കി കൊണ്ടിരുന്നു……

സിന്ദൂര ചുവപ്പുള്ള നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു…. കൈ കാലുകൾ വിറ കൊള്ളും പോലെ….കഴുത്തിടം കൂടുതലായി നീറി കൊണ്ടിരുന്നു….. ഇറയത്തേക്കെത്തുമ്പോൾ മനക്കലെ തറവാട്ടിലെ മുതിർന്നവരൊക്കെയും ഉണ്ട്…. “”അച്യുതാ…. മതിയെടാ…. ആ ചെറുക്കൻ ചത്തു പോകും…. “” പെരു മഴയത്തിട്ട് ഉണ്ണിയേട്ടനെ പൊതിരെ തല്ലുകയായിരുന്നു വല്യച്ഛൻ…. ആ ഭ്രാന്തൻ അലറി വിളിക്കുന്നുണ്ട്….. ഉച്ചത്തിലുള്ള നിലവിളികൾ ആ ശക്തമായ മഴയിലും പ്രതിധ്വനി സൃഷ്ട്ടിച്ചു കൊണ്ടിരുന്നു…. നോക്കി നിൽക്കാൻ ആ പെണ്ണിന് കഴിഞ്ഞില്ല…. ആ പെയ്യുന്ന മഴയിലേക്ക് ഓടി ഇറങ്ങി….നീളമുള്ള വല്യച്ഛന്റെ പുളി വടി ആ ഭ്രാന്തനിൽ പ്രഹരങ്ങൾ ഏൽപ്പിക്കുമ്പോൾ അവൻ ഉച്ചത്തിൽ അട്ടഹസിച്ചു…. അയാളെ തിരിച്ചു തല്ലാനും ചവിട്ടാനും ശ്രമിക്കുന്നുണ്ടെങ്കിലും തറവാട്ടിൽ പണിക്കു വന്നവർ അവനെ കൈകൾ പിറകിലേക്കാക്കി വല്യച്ചനു മുന്നിൽ പിടിച്ചു കൊടുത്തിട്ടുണ്ട്….

ഞെളി പിരി കൊണ്ട് കുതറുന്നുണ്ടവൻ…. ആ ഭ്രാന്തന്റെ ശരീരത്തിലെ പലയിടത്തും ചോര പൊടിഞ്ഞിട്ടുണ്ട്….. എന്നിട്ടും കലിയടങ്ങാതെ അയാളവനെ തല്ലി ചതച്ചു….. “”വേണ്ട….വല്യച്ചാ…. മതി…. ന്റെ ഉണ്ണിയേട്ടനെ തല്ലല്ലേ…… ന്തോരം നൊന്തിട്ടുണ്ട്….. വേണ്ട…. തല്ലല്ലേ….. “” വല്യച്ഛന്റെ കയ്യിൽ നിന്നും പുളി വടി പിടിച്ചു വാങ്ങിയവൾ….പൊട്ടി കരയുകയായിരുന്നാ പെണ്ണ്…അവനെ പിടിച്ചു വെച്ചിരുന്ന പണിക്കാരെ തള്ളി മാറ്റി….അടി കൊണ്ടും അലറിയും ഏറെ അവശനായിരുന്നവനെ പൊതിഞ്ഞു പിടിച്ചു….. കെട്ടി പുണർന്നു…..വേദനയോടെ അവനു വേണ്ടി കണ്ണീരൊലിപ്പിച്ചു…… “”മാറി നിൽക്ക് കുട്ടീ….. “” വല്യച്ഛൻ ഒച്ചയിട്ടിട്ടും ആ പെണ്ണിനൊരു കുലുക്കവും ഉണ്ടായിരുന്നില്ല….. അവന്റെ നെഞ്ചിൽ അള്ളി പുടിച്ചങ്ങനെ കിടന്നു…..ഇടയ്ക്കിടെ അവളിലെ തേങ്ങലുകൾ പുറത്ത് വരുന്നുണ്ട്…. “”ഉണ്ണിയേട്ടാ….ഒത്തിരി നൊന്തില്ലേ ന്റെ ഉണ്ണിയേട്ടന്…..

നിക്ക് സഹിക്കില്ല….. ന്റെ ഉണ്ണിയേട്ടന് നൊന്താല് നിക്ക് സഹിക്കില്ല….. അമ്പൂട്ടി കരയും…. ഉണ്ണിയേട്ടാ…..”” പദം പറഞ്ഞു കരഞ്ഞവൾ പിന്നെയും അവനെ ഇറുകെ പുണർന്നു….. ആ ഭ്രാന്തനിൽ ഒരു തരം ഭാവമായിരുന്നു….. ചുവന്നു കലങ്ങിയിട്ടുണ്ട് കണ്ണുകൾ…. പല്ല് ഞെരിച്ചു കൊണ്ടിരുന്നു….. പെയ്യുന്ന മഴയിലേക്ക് തന്നേ തുറിച്ചു നോക്കുന്നുണ്ടവൻ…. വേദന കൊണ്ട് ഇടയ്ക്കിടെ അവനൊന്ന് പിടഞ്ഞു…. “”ഉണ്ണിയേട്ടാ….. “” ആർദ്രമായി ആ പെണ്ണൊന്ന് വിളിച്ചു….എങ്കിലും അവന്റെ മറുപടി അതി ക്രൂരമായിരുന്നു…. അള്ളി പിടിച്ചു കിടന്നിരുന്നവളുടെ മുടി കുത്തിൽ പിടിച്ചടർത്തി മാറ്റി….പെണ്ണൊരു പിടച്ചിലായിരുന്നു….. കാതിൽ കിടന്നിരുന്നവളുടെ കുഞ്ഞു ജിമ്മിക്കിയിൽ അമർത്തി വലിച്ചതും പൊട്ടി പിളരുന്ന വേദന തോന്നി….. “”പ്പോ…. പോ…. “” അട്ടഹസിച്ചു കൊണ്ട് നനഞ്ഞു കുതിർന്ന മണ്ണിലേക്കവളെ തള്ളി ഇടുമ്പോൾ ആ പെണ്ണ് തളർന്നിരുന്നു…

“”ഹും…. ഞാൻ പറഞ്ഞതല്ലേ…. കുട്ടിയോട്…. പോവാൻ… ന്നിട്ട് ഇപ്പൊ… എന്തായി…. “” നിലത്ത് വീണു കിടക്കുന്നവളെ നോക്കി വല്യച്ഛൻ ശകാരിച്ചു….. അപ്പോഴേക്കും ഗായു ഓടി വന്നവളേ എഴുന്നേൽപ്പിച്ചിരുന്നു….മിഴികൾ ആ പെണ്ണിന്റെ ഉണ്ണിക്കുട്ടന് വേണ്ടി പെയ്തു കൊണ്ടിരുന്നു…. “”ആാാഹ് “” മനക്കലെ ഭ്രാന്തൻ അലറുകയായിരുന്നു….ഉച്ചത്തിൽ നിലവിളിച്ചു….നാലഞ്ചു പണിക്കാര് ചേർന്നവനെ മുറുകെ പിടിച്ചിട്ടുണ്ട്…. കുതറി രക്ഷപ്പെടാൻ കഴിയാത്ത ദേഷ്യത്തിൽ പിന്നെയും അട്ടഹസിച്ചു…. മഴ കൂടുതൽ ശക്തി ആർജ്ജിച്ചു പെയ്യുകയായിരുന്നു…. “”ന്നെ… വിട്…. വിടാൻ… വിടടാ….. നിക്കവനെ കൊല്ലണം….. കൊല്ലണം…. അവനെ കൊല്ലണം…. അവനെ രക്ഷപ്പെടാൻ ഞാൻ സമ്മതിക്കില്ല…. വിടടാ….വെച്ചേക്കില്ല അവനെ…… വെട്ടി നുറുക്കും…..”” ആരോടെന്നില്ലാതെയവൻ അലറുമ്പോൾ ഉള്ളിൽ നിറഞ്ഞ പരിഭ്രമത്തോടെ അമ്പൂട്ടി ഗായുവിന്റെ കയ്യിൽ മുറുകെ പിടിച്ചു…. ഉള്ളിൽ സംശയത്തിന്റെ നാമ്പുകൾ തളിരിടുകയായിരുന്നു….

നിലത്ത് വീണു കിടന്നിരുന്ന പുളി വടി വല്യച്ഛൻ കയ്യിലെടുത്തതും അമ്പൂട്ടിയിൽ ഒരു തരം പരിഭ്രാന്തിയായിരുന്നു…. ഇനിയും വല്യച്ഛൻ ഉണ്ണിക്കുട്ടനെ അടിക്ക്യാ…. ഇന്നലേയും ഇന്നുമായി ആ പാവത്തിന് ഒത്തിരി തല്ല് കിട്ടിയിട്ടുണ്ട്…..എന്തോരം നൊന്ത് കാണും…. ഇന്നലെ ഉച്ചക്ക് ചോറുണ്ടതാ…. പിന്നേ ഒന്നും കഴിച്ചിട്ടില്ല….പാവല്ലേ ഉണ്ണിയേട്ടനൻ….. സുഖമില്ലാത്തത് കൊണ്ടല്ലേ ഒത്തിരി വികൃതി കാണിച്ചു കൂട്ടുന്നത്….. ആ കുഞ്ഞിളം മനസ്സിൽ വെറും നിഷ്കളങ്കത മാത്രേ ഉള്ളു….. അടി കൊണ്ട് മേനി മൊത്തം മുറിവാ…. വേദന സഹിക്കാതെ ഇന്നലെ എന്തോരം ഏങ്ങി… ഏങ്ങി കരഞ്ഞതാ…. പാവാ…. അമ്പൂട്ടീടെ ഉണ്ണിക്കുട്ടൻ പാവാ…. ഒത്തിരി വികൃതി കാണിക്കും എന്നേ ഉള്ളു….. ആ ഭ്രാന്തൻ അമ്പിളി പെണ്ണിന്റെ പ്രാണനാ….. ഉണ്ണിക്കുട്ടന്റെ കുഞ്ഞു കളിയൊക്കെ അമ്പൂട്ടിക്ക് ഒത്തിരി ഇഷ്ട്ടാ…. എത്ര വികൃതി കാണിച്ചാലും നോവിച്ചാലും വേണ്ടില്ല….ജീവനാ അമ്പൂട്ടീടെ ജീവനാ ഉണ്ണിയേട്ടൻ…..

ഒത്തിരി ഇഷ്ട്ടാണല്ലോ…. ഒത്തിരി ഒത്തിരി ഇഷ്ട്ടാണല്ലോ….. ഉണ്ണിയേട്ടനെ ഇനിയും നോവിക്കാൻ അമ്പൂട്ടി സമ്മതിക്കില്ല… വല്യച്ഛനെ തടയാനവൾ തുനിഞ്ഞതും മുറ്റത്ത് ഒരാആംബുലൻസ് വന്നു നിന്നു….അമ്പിളിക്കുള്ളിൽ വല്ലാത്തൊരു ഭയമായിരുന്നു….. ആ പെരുമഴയിലും വിയർപ്പ് പൊടിയും പോലെ…. “”ന്നെ വിട്….. വിടാനാ പറഞ്ഞെ…കൊല്ലണം…. അവനെ കൊല്ലണം…”” ഉണ്ണിയേട്ടൻ വീണ്ടും ഉറക്കെ ഉറക്കെ അലറി വിളിച്ചു… ഞെളി പിരി കൊണ്ട് കുതറി മാറി…. വെളുത്ത വസ്ത്രതാരികളായ രണ്ട് പേർ ആ വാഹനത്തിൽ ഇറങ്ങി വന്നതും ആ ഭ്രാന്തൻ കൂടുതൽ ഉച്ചത്തിൽ നിലവിച്ചു… അവന്റെ നോട്ടം മുഴുവൻ അവർ കയ്യിൽ കരുതിയിരുന്ന സിറിഞ്ചിലേക്കായിരുന്നു…. ഒരു തരം ഭയവും പരിഭ്രാന്തിയും ആ പാതിരാ കണ്ണിൽ നിറഞ്ഞു കൊണ്ടിരുന്നു…. “”ഗായു…. അവര് ഉണ്ണിയേട്ടനെ…. കൊണ്ട് പോകോ….

നിക്ക് പേടിയാ… ഗായു… അവര് ഉണ്ണിയേട്ടനെ നോവിച്ചാലോ…. അവരോട് സൂചി കുത്തേണ്ടെന്ന് പറാ…. ന്റെ ഉണ്ണിയേട്ടന് നോവും…. ഒത്തിരി നോവും…”” ഏറെ ഭയത്താലാപെണ്ണ് ഗായത്രിയുടെ കൈ തണ്ടയിൽ മുറുകെ പിടിച്ചു…. “”ചേച്ചി…. പേടിക്കണ്ട….. ചില മാസങ്ങളില് ഉണ്ണിയേട്ടൻ വല്ലാതെ വയലന്റ് ആകുമ്പോ ഹോസ്പിറ്ററ്റലിൽ കൊണ്ട് പോകാറാ പതിവ്…..അവര്… എന്തോ മരുന്ന് കൊടുക്കുമ്പോ നോർമലാവും….”” ചേർത്ത് പിടിച്ചവളെ ആശ്വസിപ്പിച്ചെങ്കിലും അവളിൽ ആദിയായിരുന്നു….ഉണ്ണിക്കുട്ടനെ അവര് നോവിച്ചാലോ….ഒത്തിരി വേദനിക്കില്ലേ…. പാവല്ലേ ഉണ്ണിയേട്ടൻ…. പേടിയാ…. അമ്പൂട്ടിക്ക് പേടിയാ…. മഴയിൽ കുതിർന്ന് നെറ്റിയിൽ ചാർത്തിയിരുന്ന കുങ്കുമം പടർന്നിരുന്നു…. ഉടുത്തിരുന്ന സാരി ദേഹത്തോട് ഒട്ടിയാണ് കിടക്കുന്നത്…. ബലിഷ്ടമായ അവരുടെ കൈകൾ ഉണ്ണിയേട്ടനെ അടക്കി നിർത്തുമ്പോൾ ആ പെണ്ണ് തേങ്ങി കരയുകയായിരുന്നു…. ഉയരുന്ന നിലവിളികളുടെ ചീളുകൾ ഹൃദയത്തിൽ കുത്തി ഇറങ്ങുന്നത് പോലെ… വല്യച്ഛനും പണിക്കാരും ഹോസ്പിറ്റലിൽ നിന്ന് വന്നവരും കൂടി ചേർന്ന് അവനെ വണ്ടിയിലേക്ക് പിടിച്ചു കയറ്റുകയായിരുന്നു….

“”വേണ്ട… കൊണ്ട് പോവണ്ടാ….ഞാൻ എങ്ങും വരില്ല…കൊല്ലണം… നിക്ക് അവനെ കൊന്ന് കുഴിച്ച് മൂടണം… ന്നെ വിടടാ…. വിടാൻ…..”” കലി തുള്ളിയാ ഭ്രാന്തൻ ആരെയോ അമർത്തി കടിച്ചു….പിച്ചിയും മാന്തിയും പ്രതിരോധം സൃഷ്ടിച്ചെങ്കിലും മയക്കുന്ന മരുന്ന് നിറച്ച സൂചി അവന്റെ മാംസത്തിലൂടെ കുത്തി ഇറങ്ങി…അവന്റെ ശബ്ദം നേർത്തു വന്നു… കണ്ണുകൾ കൂമ്പി അടഞ്ഞു….കൈകാലുകൾ മെല്ലെ തളർന്നു പോയി….സൂചിയിൽ നിറച്ചിരുന്ന മരുന്ന് ആ ഭ്രാന്തനെ മയക്കിയിരുന്നു…. ബോധരഹിതനായവനെ അവർ സ്‌ട്രെച്ചറിൽ കിടത്തി അകത്തേക്ക് കയറ്റി…. വല്യച്ഛൻ എന്തൊക്കെയോ സംസാരിച്ച് തിരിഞ്ഞതും അവരർ ആംബുലൻസിന്റെ വാതിൽ കൊട്ടി അടക്കുകയായിരുന്നു….. എങ്കിലും ആ പെണ്ണ് ഉച്ചത്തിൽ അലറി…. ആ ഭ്രാന്തനോടുള്ള ഭ്രാന്തമായ പ്രണയത്തിൽ അവളുമൊരു ഭ്രാന്തിയെ പോലെ…. “”എങ്ങോട്ടാ….. നിങ്ങളെന്റെ ഉണ്ണിയേട്ടനെ കൊണ്ട് പോകുന്നെ…..എങ്ങോട്ടാന്ന്….നിങ്ങള് നോവിക്കും…. ന്റെ ഉണ്ണിക്കുട്ടനെ നോവിക്കും…. ഞാനും വരും… ഞാനും വരും…. ന്നെ കൂടി കൊണ്ട് പോ….ഉണ്ണിയേട്ടന്റെ കൂടെ….”

നിലവിളിച്ചു കൊണ്ട് അകത്ത് കയറാൻ ശ്രമിക്കുന്നവളെ വല്യച്ഛനും ഗായുവും കൂടി പിടിച്ചു മാറ്റുകയായിരുന്നു…. “”അടങ്ങി… നിൽക്ക് കുട്ടീ…. മരുന്ന് കൊടുത്ത് അവനൊന്ന് നോർമലായാൽ തിരിച്ചു വരും….അങ്ങോട്ട് മാറി നിൽക്കൂ വെറുതെ വാശി പിടിക്കരുത്….”” “”വേണ്ടാ…. നിക്ക് പോണം…. ന്റെ ഉണ്ണിക്കുട്ടനെ അവര് നോവിക്കും….”” പൊട്ടി കരച്ചിലിനിടെ ആ പെണ്ണിന്റെ വാക്കുകൾ തേങ്ങലുകളായി പുറത്ത് വന്നു…. നോവുന്നുണ്ടാ പെണ്ണിന്… വല്ലാതെ വല്ലാതെ നോവുന്നുണ്ട്…. ആ പെണ്ണിന്റെ പ്രണാനാ… അത്രക്ക് ഇഷ്ട്ടാ അമ്പൂട്ടിക്ക് ഉണ്ണിയേട്ടനെ…. ആ ഭ്രാന്തനെ നോവിക്കുന്നത് അവക്ക് സഹിക്കില്ല…. ഒത്തിരി ഇഷ്ട്ടായിട്ടല്ലേ….നിറയെ പ്രണയമല്ലേ അവനോട്…!! താലി ചാർത്തിയവനാ…!! നെറ്റിയിൽ ആദ്യമായി കുങ്കുമം പടർത്തിയവനാ….!! ആ പെണ്ണിന്റെ ജീവനാ….!! നിലത്തേക്ക് ഊർന്നിരുന്നു…. കണ്ണിൽ ഇരുട്ട് മൂടും പോലെ തോന്നി….തലയിലൂടെ പൊട്ടി പിളരുന്ന വേദന…. കണ്ണുകൾ കൂമ്പിയടയുമ്പോൾ ആ പെണ്ണ് കണ്ടിരുന്നു … ഒരു പൊട്ട് പോലെ… അകലങ്ങളിലേക്ക് മായുന്ന ആ വാഹനത്തെ…………………………………………….. തുടരും…………..ഇഷ്ട്ടായോ…. കഴിഞ്ഞ പാർട്ടിന് നിങ്ങള് തന്ന സ്നേഹത്തിന് ഒത്തിരി നന്ദി…. തുടർന്നും പ്രതീക്ഷിക്കുന്നു…  ✍മഞ്ചാടി

മഴപോല്‍ : ഭാഗം 13

മുഴുവൻ പാർട്ടുകളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story