മഴപോൽ : ഭാഗം 2

മഴപോൽ : ഭാഗം 2

നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ

അമ്മൂട്ടീ…. അമ്മൂട്ടീ….

ചെല്ല് അമ്മൂട്ടീ അച്ഛ വിളിക്കണത് കേട്ടില്ലേ??? അവൾക്ക് കയ്യും വായയും കഴുകികൊടുത്തുകൊണ്ട് ഗൗരി പറഞ്ഞു…
ഗൗരിമ്മേം വായോ… അച്ഛ ദാരി മിൽക്ക് കൊണ്ടൊന്നിണ്ടാകും….
ഗൗരിമ്മ ഇല്ല… അമ്മൂട്ടീ പോയി വാങ്ങി കഴിച്ചോട്ടൊ…
ഗൗരിമ്മേം വാ അച്ഛ എല്ലാർക്കും കൊണ്ടൊന്നിട്ടുണ്ടാകുവല്ലോ…. വാ ഗൗരിമ്മേ വാ… അവൾ ചിണുങ്ങികരയാൻ തുടങ്ങി…
ഗൗരിമ്മേടെ മോളുട്ടി കരയണ്ടാട്ടോ വാ നമ്മക് പോകാം…
കേൾക്കേണ്ട താമസം അവൾ മുന്നിൽ ചാടിത്തുള്ളി പോയി…..ഗൗരി, മോൾക്ക്‌ പിന്നിലായും…

അച്ഛേ….
ആഹാ നല്ലയാളാ അച്ഛൻ എത്ര നേരായി അച്ഛന്റെ കുറുമ്പികുട്ടിയെ കാണാതെ വിഷമിച്ചിരിക്കുന്നു… അവൻ മുഖം ചുളിച്ചു കരയുന്നപോലെ കാണിച്ചു……
അച്ഛേ… മോൾ ദോസ കഴിച്ചേർന്നു…. ഗൗരിമ്മ വിട്ടില്ല….
അവളാ പറഞ്ഞത് കിച്ചുവിനിഷ്ടപ്പെട്ടില്ല…

നിന്റെ ഗൗരിമ്മ വിട്ടാലേ മോളച്ചനെ കാണാൻ വരൂ????….. അവൻ ദേഷ്യത്തിൽ ചോദിച്ചു…
അമ്മൂട്ടീ പേടിച്ച് ഓടിച്ചെന്ന് ഗൗരിടെ കാലിനെ ചുറ്റിപിടിച്ചു നിന്നു…

അത് പിന്നെ… മോളുച്ചയ്ക്ക് മീനില്ലാത്ത കാരണം മരിയാദയ്ക് ഒന്നും കഴിച്ചില്ല… അതോണ്ട് ഞാൻ നിർബന്ധിച്ചു രണ്ട് ദോശ കൊടുത്തതാ കിച്ചുവേട്ടാ…

കിച്ചുവേട്ടനോ….??? ആരാടി നിന്റെ കിച്ചുവേട്ടൻ…??? മേലിൽ…. മേലിൽ നീയെന്നെ അങ്ങനെ വിളിക്കരുത്…. അവൻ ക്രോധത്തോടെ അവൾക്കടുത്തേക്ക് നടന്നടുത്തു…

പേടിച്ച അമ്മൂട്ടീ ഗൗരിടെ കാലിൽ ചുറ്റിപ്പിടിച്ച് അവളുടെ ബാക്കിലേക്ക് കയറി നിന്നു…
അതുകണ്ടപ്പൊ കിച്ചു ഒന്ന് തണുത്തു….. സ്വയം നിയന്ത്രിച്ചു…
പോക്കറ്റില്നിന്നും ഡയറി മിൽക്ക് എടുത്തുകൊണ്ടവളെ മാടിവിളിച്ചു….
അതു കണ്ടതും അവളോടി ചെന്നു…. അവന്റെ കയ്യിൽനിന്നും അത് തട്ടിപ്പറിച്ചുവാങ്ങി….
ഇനി അച്ഛമ്മയ്ക്ക്… അവൾ മറ്റേ കൈ നീട്ടികൊണ്ട് അവനോടായി ചോദിച്ചു…
അവൻ ഒരെണ്ണം കൂടെ എടുത്ത് അവൾക്കായി നൽകി…..
ഇനി അച്ഛെടെ പതിവിങ്ങ് തന്നെ… അവൻ ചൂണ്ടുവിരൽ കവിളിൽ ചേർത്തുവച്ച് പറഞ്ഞു….
അപ്പം ഗൗരിമ്മേടെ എവിടെ???… അവൾ കൊഞ്ചിക്കൊണ്ട് ചോദിച്ചു….
ഗൗരിമ്മയ്ക്ക് ഇല്ലേ അച്ഛേ….???
അവൻ മറുപടിയൊന്നും പറയാതെ എഴുന്നേറ്റ് നടന്നു……

വാതിൽക്കൽ ചാരി ഗൗരി നിർവികാരയായി നിന്നു…. കിച്ചു ഇറങ്ങിപോകുമ്പോ അവളെ പുച്ഛിച്ചൊന്ന് നോക്കാനും മറന്നില്ല…..

സാരല്യാട്ടോ ഗൗരിമ്മേ… അമ്മൂട്ടിടേൽ വലുതാ… ഇതിൽന്ന് തരാമേ….
ഗൗരിമ്മയ്ക്ക് വേണ്ട… അമ്മൂട്ടീ കഴിച്ചോട്ടോ….. അവൾ അമ്മൂട്ടീടെ മുടിയിൽ തഴുകി പുറത്തേക്കിറങ്ങി…

❇❇❇❇❇❇❇❇❇❇❇❇❇❇

ഗൗരി ഒന്ന് നിന്നേ… പിന്നിൽനിന്നും ഉള്ള കിച്ചുവിന്റെ വിളികേട്ടാണവൾ നിന്നത്…

വിവരമില്ലാത്ത എന്റെ കൊച്ചിനെ കുറെ സ്നേഹിച്ച് അതിനെ പറ്റിച്ചു നിന്റെ വരുതിയിൽ ആക്കിയാലൊന്നും നിനക്കീ സാരംഗ് ചന്ദ്രദാസിന്റെ മനസ്സിൽ കയറി പറ്റാനൊന്നും കഴിയില്ല പറഞ്ഞേക്കാം…
നിന്റെ ഈ അഭിനയം കണ്ട് എന്റെമോൾ ഒരുപക്ഷെ വിശ്വസിച്ചേക്കാം… അതും അവൾക്ക് വിവരം വയ്ക്കുന്നത് വരെ മാത്രം….
ഒരിക്കൽ അവൾ തിരിച്ചറിയും നീ വെറും വളർത്തമ്മയാണെന്ന്… വെറും ഡ്യൂപ്ലിക്കേറ്റ്… അന്നെന്റെ കുട്ടി നിന്നെയായിരിക്കും ഈ ലോകത്ത് ഏറ്റവും വെറുക്കുക….
ഞാനീ പറഞ്ഞത് നീ ഓർത്തു വച്ചോ…

അവനിറങ്ങിപോകുന്നതവൾക്ക് കണ്ണുനീരിന്റെ മറകാരണം കാണാൻ പറ്റിയില്ല…. ഒരുനിമിഷത്തേയ്ക്ക് ഹൃദയം നിലച്ചുപോയതുപോലെ തോന്നി… ചുമരിലൂടെ നിലത്തേക്ക് ഊർന്നിറങ്ങി… കാൽമുട്ടിൽ തലചായ്ച്ചവൾ ശബ്ദം പുറത്തുവരാതെ കരഞ്ഞുതീർത്തു……
എപ്പഴോ… താഴെനിന്ന് അമ്മൂട്ടീടെ ഗൗരിമ്മേന്നുള്ള വിളി കാതിൽ പതിച്ചപ്പോൾ ഗൗരി കണ്ണുതുടച്ച് എഴുന്നേറ്റു…. ചുണ്ടിൽ ഒരു നേരിയ പുഞ്ചിരിയുമായി താഴേക്കിറങ്ങി……

❇❇❇❇❇❇❇❇❇❇❇❇❇❇

ഗൗരിമ്മേ…. ഗൗരിമ്മേ…..
വിളികേട്ടവൾ പൂജാമുറിയിൽ ചെന്ന് നോക്കിയതും മുന്നിൽ നിൽക്കുന്ന അമ്മൂട്ടീടെ കോലം കണ്ട് പൊട്ടിച്ചിരിച്ചു……
കുറച്ചുനേരം ഗൗരിയെ പേടിയോടെ നോക്കിയ അവൾ ഗൗരിടെ ചിരികണ്ടതോടെ കൂടിച്ചേർന്ന് പൊട്ടിച്ചിരിക്കാൻ തുടങ്ങി…

എന്താടി കുറുമ്പി നീ കാണിച്ച് വച്ചത്??…
അച്ഛമ്മ കാണണ്ട നിന്നെ കെട്ടിയിട്ട് അടിക്കുവല്ലോ….

മോൾ മുങ്കുമം തൊറ്റതല്ലേ… അവൾ ആർത്ത് ചിരിച്ചുകൊണ്ട് പറഞ്ഞു…
ഹാ ബെസ്റ്റ് ഇങ്ങനെ മേൽ മുഴുവനും ആരേലും കുങ്കുമം ഇടുവോടി കുറുമ്പീ…???
നീയിങ്ങുപോര് അച്ഛമ്മ കാണനേന് മുൻപ് അമ്മ കുളിപ്പിച്ചു തരാം….
അവളേം എടുത്തുകൊണ്ടു ഗൗരി നടന്നു… അവൾ ഗൗരിയെ ചുറ്റിപ്പിടിച്ച് ഗൗരിടെ മുഖത്തും ദേഹത്തുമെല്ലാം കുങ്കുമം തേച്ചു കൊടുത്തുകൊണ്ടിരുന്നു…..
✳✳✳
നീയെന്ത് പണിയാ ഉഷേ കാണിച്ചത്???…
മോനെകൊണ്ട് കെട്ടിക്കാനാണേൽ വേറെ എത്രനല്ല കുട്യോളെ കിട്ടിയേനെ…
അടുക്കളയുടെ വശത്തൂടെ മോളുമായി നടക്കുമ്പോഴാണ് ഗൗരിയത് കേൾക്കാനിടയായത്….
നീ നിന്റെ മോനോട് തന്നെ ചെയ്തൊരു ചതിയായേ ഞാനിതിനെ പറയൂ….
നിനക്കവളുടെ ചരിത്രം ഒക്കെ അറിയാലോ…??? ആാാ നശിച്ചവൾക്ക് ഉണ്ടായതല്ലേ ആ ഒരു കാര്യം നീ മറക്കരുതായിരുന്നു….. പോരാത്തേന് ആാാ പരനാറി ശിവൻ കൊറേനാള് കൊണ്ടുനടന്നതാണെന്നും അവൻറെ വിഴുപ്പാണെന്നും ഒക്കെ നാട്ടിലൊരു സംസാരമുണ്ട്….

കേട്ടത് വിശ്വസിക്കാനാവാതെ ഗൗരി തറഞ്ഞു നിന്നു….
തന്നെപ്പറ്റി ഇങ്ങനൊക്കെ ആളുകൾ പറയുന്നുണ്ടെന്ന് അവൾക്ക് പുതിയൊരു അറിവായിരുന്നു… അത്രയും നേരം പുഞ്ചിരി നിറഞ്ഞുനിന്നമുഖം ഒരു നിമിഷം കൊണ്ട് മങ്ങിപോയി….
ഗൗരിമ്മേ… വാ കുളിപ്പിച്ചു തായോ…

അമ്മൂട്ടിയുടെ മേൽ വെള്ളം ഒഴിക്കുമ്പോളും കുളിപ്പിച്ച് തോർത്തുമ്പോളും ഗൗരി കരയുകയായിരുന്നു…. മോളതൊന്നും കാണാതെ ഗൗരിയേയും നനച്ചുകൊണ്ടിരുന്നു…..

❇❇❇❇❇❇❇❇❇❇❇❇❇❇

അമ്മേ… എന്റെ ആാാ ഫയൽ എവിടെയാ വച്ചേക്കണേ??..
ഒരു സാധനം വച്ച വച്ചോടത്ത് കാണില്ല നാശം…
നീയെന്തിനാ കിച്ചു എന്നെ വിളിച്ചു കൂവുന്നേ നിന്റെ കാര്യംകൂടി നോക്കാനല്ലേ ഗൗരിമോളെ നീ കെട്ടിയത്…???

നാശം ഏത് നേരവും ഒരു ഗൗരിമോൾ….
ഇത്ര പെട്ടന്നമ്മയെന്റെ പ്രിയയെ മറന്നോ… അവൻ ദേഷ്യത്തോടെ ചോദിച്ചു… അവൻ അത് ചോദിച്ചു കഴിയുന്നതും ഗൗരി അവിടേക്ക് വന്നു കയ്യിൽ ഫയൽ ഉം ഉണ്ടായിരുന്നു…

ഉഷാമ്മേ… ഇതാണെന്ന് തോന്നുന്നു ഫയൽ നീട്ടിക്കൊണ്ടവൾ പറഞ്ഞു….
അതുവാങ്ങി ഉഷ കിച്ചുവിനെ ഏല്പിച്ചു ഇതാ കിടക്കുന്നു നിന്റൊരു ഫയൽ…. ഇപ്പം അതെടുത്തു തരാൻ എന്റെ കൊച്ചു തന്നെ വേണ്ടി വന്നില്ലേ….???

ഹും.. അവളോടമ്മ പറഞ്ഞേക്ക് എന്റെ ഭാര്യ ചമയാൻ തല്ക്കാലം വരണ്ടാന്നു… അതാവും ഇവിടെല്ലാർക്കും നല്ലത്… അതും പറഞ്ഞവൻ വേഗത്തിൽ കാറിൽ കയറി പൊയ്‌കളഞ്ഞു….

ഗൗരി… അവൻപോയ വഴിയേ നോക്കി നിന്നു… കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു…
ഇതൊക്കെ മാറും ഗൗരീ… അവന്റെ സർവത്ര സാധനവും നീ തന്നെ എടുത്ത് കൊടുക്കണമെന്ന് വാശി വരുന്നൊരു ദിവസം വരും , അവന്റെല്ലാ കാര്യവും നീ തന്നെ നോക്കി ചെയ്താലേ തൃപ്തി വരൂ എന്ന് അവൻ മനസിലാക്കുന്നൊരു ദിവസം വരും…. അതുവരെ എന്റെമോൾ കാത്തിരിക്കണം…….

ഉഷാമ്മേടെ വാക്കുകൾ പ്രതീക്ഷകൾ ഒന്നും തന്നെ ഉണ്ടാക്കിയില്ലെങ്കിലും… എവിടെയോ ഒരിത്തിരി സന്തോഷം ആ മുഖത്ത് തെളിഞ്ഞു…
ഒന്നാ താലിയെ കയ്യിലിറുക്കി പിടിച്ചു… തല തിരിച്ചു മുറ്റത്ത് കളിക്കുന്ന അമ്മൂട്ടിയെയും ഒന്ന് നോക്കി… ആ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….

എനിക്ക് ഈ ലോകത്ത് നിങ്ങൾ രണ്ടാളും മാത്രമേയുള്ളു കിച്ചുവേട്ടാ സ്വന്തമായി…. എനിക്ക് ഒന്നും തരേണ്ട… പക്ഷെ ഇനിയും എന്നെ അനാഥയാക്കി കളയല്ലേ…

തുടരും…

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

Share this story