രുദ്രവീണ: ഭാഗം 54

രുദ്രവീണ: ഭാഗം 54

എഴുത്തുകാരി: മിഴിമോഹന

എന്നാലും രുദ്ര….. ഈ ജലന്ധരൻ ആരായിരിക്കും “”””””””ചന്തു ആലോചനകൾക്കു വിരാമം ഇട്ടു രുദ്രന് നേരെ തിരിഞ്ഞു….അവൻ ഒരു നിമിഷം കണ്ണ് തള്ളി……. ഒന്നും ശ്രദ്ധിക്കാതെ വീണയുടെ മുഖത്ത് ഉമ്മ വയ്ക്കുന്ന രുദ്രൻ….. ഡാ….. രുദ്രാ…. “””” രുദ്രൻ ഒന്ന് ചമ്മി നോക്കി അത് മറച്ചു വച്ചു.. മ്മ്മ്… എന്താ… ഡാ ഇന്നലെ നാട്ടുകാർ അറിഞ്ഞു ഇവളെ നിന്റെ കയ്യിൽ തന്നോ എന്നിട്ട് നീ ഇപ്പോഴും പാത്തു പാല് കുടിക്കാൻ പോകുന്ന കള്ള പൂച്ച…. നീ എന്തിനാ ഇപ്പോൾ തിരിഞ്ഞു നോക്കിയത് ആ ജലന്ദരന്റെ പുറകെ പോകാൻ വയ്യായിരുന്നു… ആ… പോകുമെടാ ജലന്ധരന്റേം വേണ്ടി വന്നാൽ ശശാങ്കന്റെ പുറകെ പോകും നീ ഇവിടെ പുതുമോടി ആഘോഷിച്ചു ഇരുന്നോ….. എന്നാൽ എന്റെ പൊന്നു മോൻ ചെല്ല് എല്ലാത്തിന്റെയും മടയിൽ പോയി വാങ്ങാൻ ഉള്ളത് വാങ്ങി കൂട്ട് എന്നത്തേയും പോലെ രക്ഷിക്കാൻ എന്നെ വിളിച്ചേക്കരുത് എനിക്കു കുറച്ചു പ്രണയിച്ചു നടക്കണം….

രുദ്രൻ വീണയുടെ തോളിലൂടെ കൈ ഇട്ടു കൊണ്ടു ചിരിച്ചു…. ഓ… ആയിക്കോട്ടെ ഞാൻ ഒന്ന് മീനൂനെ സ്വന്തം ആക്കട്ടെ നിന്നെ കാണിച്ചു തരാം…. ഉവ്വേ “””അവളെ കാണുമ്പോൾ അവന്റെ കയ്യും കാലും വിറക്കും….. രുദ്രൻ ചന്തുവിനെ പിടിച്ചു മുൻപോട്ടു തള്ളി…. നിങ്ങൾ ഇത്‌ എവിടെ പോയി കിടക്കുവരുന്നു പിള്ളേരെ നേരം ഉച്ച ആയി ഊണ് കഴിക്കൊന്നും വേണ്ട “””തങ്കു ശാസനയോടെ ഇറങ്ങി വന്നു… അപ്പച്ചി നല്ല വിശപ്പുണ്ട് ഇപ്പോൾ കഴിക്കാൻ എടുക്ക് ഞാൻ ഇത് പൂജ മുറിയിൽ വെക്കട്ടെ “” അയ്യടാ നീ നിന്റെ പെണ്ണിനോട് പറ… അതിനൊക്കെ ആണ് കെട്ടി കൂടെ തന്നത് അമ്മ എനിക്കു വിളമ്പി താ… ചന്തു ഒരു കളക്ടർ ആണെന്ന് പോലും ചിന്തിക്കാതെ നിന്നു ചിണുങ്ങി…. പോടാ ചെറുക്കാ ഇത്രയും പ്രായം ആയി നിന്നു കൊഞ്ചുന്നു…… തങ്കു അവന്റെ തോളിൽ ഒന്ന് അടിച്ചു….. രുക്കുവും ആവണിയും അപ്പോഴേക്കും വന്നിരുന്നു..

നിങ്ങളെ വെയിറ്റ് ചെയ്യുവാരുന്നു ഞങ്ങൾ രുക്കു മുഖം കൂർപ്പിച്ചു…. അച്ചോടാ മക്കളെ സത്യത്തിൽ സമയം പോയത് അറിഞ്ഞില്ലഡാ വാ നമുക്ക് കഴികാം രുദ്രൻ ഒരു കസേര നീക്കി രുക്കുനെ പിടിച്ചു അതിൽ ഇരുത്തി…. എന്നാലും മണിവർണ്ണയെ പറ്റി ബാക്കി അറിഞ്ഞില്ലാലോ രുദ്ര…. ചന്തു പരിഭവിച്ചു കൊണ്ടു വാഷ്‌ബേസിന്റ അടുത്തേക് പോയി…. മണിവർണ്ണയോ അതാരാ…. ആവണി ചന്തുവിന്റെ മുഖത്തേക്കു നോക്കി ഇരിപ്പാണ്… നിന്റെ കെട്ടിയോന്റെ കഴിഞ്ഞ ജന്മത്തിൽ പിറക്കാതെ പോയ സഹോദരി…. പോ….ചന്തുവേട്ടാ കളിയാക്കാതെ….. ആവണി പരിഭവിച്ചു… ശെടാ… “””സീരിയസ് ആയി ഒരു കാര്യം പറഞ്ഞാലും തമാശ ആണോ… നീ ഒരുപാട് തമാശിക്കണ്ട ഇരുന്നു കഴിക്കാൻ നോക്കെടാ…. രുദ്രൻ ചന്തുവിന്റെ നേരെ നോക്കി ചിരിച്ചു…. കഴിച്ചു തുടങ്ങിയപ്പോൾ വീണ രുദ്രനെ ഒന്ന് നോക്കി…. മ്മ്…. എന്താ…. അവൻ തല ഉയർത്തി ചോദിച്ചു..

അവൾ അവന്റെ ചോറിലേക്കു മിഴികൾ പായിച്ചു രുദ്രൻ ഒരു ചിരിയോടെ ഒരു ഉരുള ചോറ് എടുത്തു അവളുടെ വായിൽ വച്ചു കൊടുത്തു….അപ്പോഴേക്കും രുക്കുവും ആവണിയും ഓടി വന്നു ഞങ്ങൾക്കും “””””””””ഒരു ചെറു ചിരിയോടെ വാല്സല്യത്തോടെ അവൻ അവർക്കും വാരി കൊടുത്തു…. എനിക്ക് കൂടി…. “”””ചന്തു വാ പൊളിച്ചു വന്നു… അയ്യടാ തന്നെ വാരി കഴിക്കട ചെറുക്കൻ കൊഞ്ചുന്നു…. രുദ്രൻ അവനെ കളിയാക്കി… പ്ലീസ് ഡാ ഒരു കൊതി നിന്റെ കൈ കൊണ്ടു കഴിക്കാൻ……. അവൻ കണ്ണ് കൊണ്ടു അപേക്ഷ ഭാവത്തിൽ രുദ്രനെ നോക്കി… രുദ്ൻ ഒരു ഉരുള നന്നായി കുഴച്ചു അവന്റെ വായിലേക്കു വച്ചു… “”””ഇന്നാ കഴിക്ക്…. ആ ഉരുള ആസ്വദിച്ചു തന്നെ ചന്തു കഴിച്ചു… വാ “”””””ഇതിന്റെ രുചി ഒന്ന് വേറെ ആണ് നിന്റെ സ്നേഹം ആണ് അതിലെ കൂട്ട്….. എന്നും പറഞ്ഞു മോൻ ഇനി വാ തുറന്നു വരണ്ട…. തന്നെ എടുത്തു കഴിച്ച മതി….. ഹ്ഹിഹി “””””

ചന്തു ഒന്ന് ചിരിച്ചു……. കഴിച്ചു കഴ്ഞ്ഞു ബാൽക്കണിയിൽ ഇരുന്ന രുദ്രന് സമീപം ചന്തു വന്നിരുന്നു…. രുദ്ര…. “””” എന്താടാ “”””നിനക്ക് ഒരു വിഷമം പോലെ രുദ്രൻ അവനെ തന്നെ നോക്കി ഇരുന്നു അറിയില്ലഡാ മീനൂനെ കാണാൻ തോന്നുന്നു അവളുടെ സാമീപ്യം അത്… അത് ഞാൻ ഇപ്പോൾ ആഗ്രഹിക്കുനെടാ….. ഇപ്പോൾ പോകണോ… വാ നീ ഒരുങ്ങു… രുദ്രൻ അവന്റെ കൈയിൽ പിടിച്ചു.. ഇപ്പോൾ വേണ്ടെടാ ഇന്നലെ നിങ്ങളുടെ വിവാഹം കഴിഞ്ഞത് അല്ലെ ഉള്ളു… രണ്ട് ദിവസം കഴിഞ്ഞു പോകാം……….. ചന്തു നമുക്ക് അച്ഛനോട് കാര്യങ്ങൾ പറഞ്ഞാലോ ഒരു പൊട്ടിത്തെറി അത് പ്രതീക്ഷിക്കാം……. എന്നാലും എത്ര നാൾ മൂടി വെയ്ക്കാൻ പറ്റും.. മ്മ്മ്…. സമയം പോലെ പറയണം അവൾ ഇല്ലാതെ എനിക്ക് പറ്റില്ലടാ അവളുടെ കൂടെ ജീവിക്കാൻ കൊതി ആകുന്നു പാവം ഒരുപാട് വേദന തിന്നു ഇതിനോടകം…….ചന്തു ചാരുപാടിയിലേക്ക് കിടന്നു..രുദ്രൻ കുറച്ചു നേരം കണ്ണുകൾ ഇറുക്കി അടച്ചു….

അച്ഛൻ ഇത്‌ അറിഞ്ഞാൽ ചന്തുവിനെ പുറത്താക്കും അങ്ങനെ വന്നാൽ അപ്പച്ചി, വാവ അവർക്ക് അത് താങ്ങാൻ കഴിയില്ല… അവർക്ക് മാത്രം അല്ല എനിക്കും നീ എന്റെ കുടെ ഇല്ലങ്കിൽ ഞാൻ… ഞാൻ ഉണ്ടോടാ രുദ്രന്റെ കണ്ണ് നിറഞ്ഞൊഴുകി……. അവന്റെ ആഗ്രഹം അത് എത്രയും പെട്ടന്നു നടക്കണം… രുദ്രൻ കണ്ണ് തുടച്ചു ചന്തുവിനെ നോക്കി.. പാവം ചാരുപാടിയിൽ കിടന്നു ഉറങ്ങി കഴിഞ്ഞിരുന്നു…. രുദ്രൻ അവന്റെ തലയിൽ പതുക്കെ തലോടി ആ നെറുകയിൽ ഒന്ന് മുത്തി… മുറിയിലേക്കു പോകുമ്പോഴും അവൻ തിരിഞ്ഞു നോക്കി ശാന്തമായി ഉറങ്ങുന്ന ചന്തു….. പാവം അവൻ ഒന്ന് ചിരിച്ചു… മുറിയിൽ ചെല്ലുമ്പോൾ വീണ കട്ടിലിൽ ഇരുന്നു കാര്യമായ ആലോചന ആണ്…. മ്മ്മ്….. എന്താ എന്റെ സഹധർമ്മിണി ആലോചിക്കുന്നത് അവൻ അവളുടെ മടിയിലേക്ക് കിടന്നു…..ഞാൻ മണിവർണ്ണയെ പറ്റി ആലോചിച്ചതാ ബാക്കി കഥ രുദ്രേട്ടൻ വായിച്ചില്ലലോ ആ രസം അങ്ങ് പൊട്ടിച്ചു ദുഷ്ടൻ… അവൾ അവന്റെ നെഞ്ചിൽ ആഞ്ഞു പിച്ചി….. എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് വാവേ ജലന്ധരൻ നമുക്ക് മുൻപിൽ എത്തും മുൻപ് നമ്മൾ അത് വായിച്ചിരിക്കും… ജലന്ധരൻ “””

“””അയാൾ ആരാ….? അയാൾ ഇനി വരുവോ രുദ്രേട്ട… എനിക്കു പേടി ആവുന്നുണ്ട്… വരും വരാതിരിക്കില്ല പക്ഷേ അതിനെ നമ്മൾ നേരിടും അതിനുള്ള ശക്തി നമുക്ക് ലഭിച്ചു കഴിഞ്ഞില്ലേ…… അവൻ കള്ള ചിരിയോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു… അവൾ കീഴ്ചുണ്ട് കടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു ചിരിച്ചു “”””””ആ നാണത്തിൽ നുണക്കുഴി തെളിഞ്ഞു വന്നു….. നീ ഇങ്ങനെ ചിരിക്കാതെ എന്റെ പൊന്നോ.. എനിക്കു പിന്നേം ശക്തി പ്രാപിക്കണം എന്ന് തോന്നും…. അയ്യടാ ഇപ്പോൾ ഈ ഒരു ചിന്തയെ ഉള്ളോ…അവൾ രണ്ടു കൈ കൊണ്ട് അവന്റെ നെഞ്ചത്ത് ഇടിച്ചു…ഇങ്ങനെ ഇടിച്ചു കൊല്ലാതേടി പെണ്ണേ…..പറഞ്ഞു തീരും മുൻപ് അവൻ അവളുടെ മുകളിലേക്കു ചാഞ്ഞു….അവളുടെ തിളങ്ങുന്ന കണ്ണുകളിലേക്കു നോക്കി ആ ചിത്രത്തിലേ കണ്ണുകൾക് ജീവൻ വച്ചതു പോലെ അവളിലെ മണിവർണ്ണയെ രുദ്രൻ കണ്ടു……. “””””””മണിക്കുട്ടി …… അവന്റെ നാവിൽ നിന്നും അവൻ അറിയാതെ ആ പേര് വന്നു രുദ്രൻ സിദ്ധാർഥൻ ആയി മാറുകയായിരുന്നു ….. അവൾ മണിവർണ്ണയും…

“”” ചിത്തേട്ടന്റെ മണിക്കുട്ടി “”” സിദ്ധാർത്ഥൻ ആയി മണിവർണ്ണയിലേക്കു അവൻ പടർന്നു കയറി……….. കാലഭൈരവന്റെ ഉള്ളിൽ പതുങ്ങി ഇരുന്ന മുത്തു കൂടുതൽ ശോഭയോടെ തിളങ്ങി തന്റെ രക്ഷകന്റെ വരവ് അത് മനസ്സിൽ ആക്കി കഴിഞ്ഞിരുന്നു……. ഇരികത്തൂർ മന…… സഞ്ജയൻ കണ്ണുകൾ അടച്ചു കിടക്കുവാണ്….. ഗൗരി “”””””””താമര ഇതൾ പോലത്തെ കണ്ണുകളിൽ ജീവൻ ഇല്ലാത്ത രണ്ട് ഗോളങ്ങൾ പക്ഷേ അത് തന്നെ കൊത്തി വലിക്കും പോലെ…….ഇത്‌ വരെ തോന്നാത്ത ഒരു ആകർഷണം…………. അവൻ പതുക്കെ എഴുനേറ്റു മട്ടുപ്പാവിലേക്കു കയറി….. ദൂരെ അസ്തമയ സൂര്യൻ തല താഴ്ത്തി തുടങ്ങിയിരുന്നു…….. വേണ്ട മോഹിക്കാൻ പാടില്ല ശാപം കിട്ടിയ മന ആണ്…. സ്ത്രീകൾ വാഴില്ല…. ഒരു നിമിഷം അവൻ ഓർത്തു…. വീണയുടെ ഉദരത്തിൽ ഒരു കുഞ്ഞ് ജന്മം കൊണ്ടാൽ അവൻ…. അവൻ വിചാരിച്ചാൽ ഈ മനയുടെ ശാപം തീരും അങ്ങനെ സംഭവിച്ചാൽ അവളുടെ കണ്ണിനു പ്രകാശം ആയി ഈ ജന്മം മുഴുവൻ ഞാൻ കുടെ കാണും….. സഞ്ജയന്റെ നുണക്കുഴി വികസിച്ചു…. പക്ഷേ ആ മുത്തു എവിടെ എന്നു ജയദേവന് മാത്രമേ അറിയൂ…..

ഉണ്ണി ജയദേവൻ ആകണം അവന്റെ ഉപബോധ മനസിലെ ജയദേവൻ ഉണരണം എങ്കിൽ മാത്രമേ അത് അറിയാൻ പറ്റു………. സഞ്ജയൻ തിരിഞ്ഞു നടന്നു മട്ടുപ്പാവിലെ ചുവരിൽ തൂക്കിയ തന്റെ മുത്തശ്ശൻ മാനവേദൻ തിരുമേനി…. “”””””””മണിവർണ്ണയുടെ കൈയിൽ തൂങ്ങി നിന്ന പത്തു വയസുകാരൻ സഹോദരൻ തന്റെ മുത്തശ്ശൻ… (മണിവണ്ണയുടെ കഥയിൽ പറയുന്നുണ്ട് സിദ്ധാർത്ഥൻ ഇരികത്തൂർ വരുമ്പോൾ മണിവർണ്ണയുടെ കൈയിൽ പിടിച്ചു കൊച്ച് സഹോദരൻ അത് സഞ്ജയന്റെ മുത്തശ്ശൻ ആണ് അയാൾ പറഞ്ഞതും ഗ്രന്ധം വായിച്ചതും ആയ അറിവാണ് സഞ്ജയാനുള്ളത് ) വൈകിട്ടു വല്യൊതെ ബാൽക്കണിയിൽ എല്ലാവരും ഒരുമിച്ചു ചിരിച്ചു ഉല്ലസിച്ചു ഇരിക്കുവാണ്….. രുദ്രൻ വീണയുടെ തോളിലൂടെ കൈ ഇട്ടു ഇരുപ്പുണ്ട്… ചന്തുവിന്റെ ഫോണിലേക്കു തുരു തുരെ മെസേജ് വന്നു കൊണ്ടിരിന്നു …. മീനാക്ഷി ആയിരിക്കും പോയി സംസാരിക്കട രുദ്രൻ പതുക്കെ അവന്റെ ചെവിയിൽ പറഞ്ഞു…. ചന്തു ഒരു കള്ളച്ചിരിയോടെ ഫോണുമായി അല്പം ദൂരേക്കു മാറി…….കശ്യപിന്റെ മെസേജ്…..

“”””” ആ മെസേജ് വായിച്ചു അവൻ ഒന്ന് ഞെട്ടി… “””””രുദ്രനോട് പറയാൻ ഓടിയതും അവൻ കണ്ടു വീണയുടെ ചേർന്നു ഒരുപാട് സന്തോഷത്തിൽ ഇരിക്കുന്ന രുദ്രനെ….. വേണ്ട…. പാവം അവന്റെ സന്തോഷം അത് ഞാൻ ആയിട്ടു കളയാൻ പാടില്ല………അവൻ കാറിന്റെ കീ എടുത്തു വന്നു…… നീ എവിടെ പോവാ…..? രുദ്രൻ അവന്റെ പുറകെ വന്നു… അത്… ഞാൻ എനിക്കൊരു സാദനം വാങ്ങണം…. എന്ത് സാദനം….? രുദ്രൻ സംശയത്തോടെ നോക്കി… അത് മീനുനു കൊടുക്കാൻ….. ചന്തു രുദ്രന്റെ മുഖത്തു നോക്കാതെ പറഞ്ഞു ഒപ്പിച്ചു….ഈ രാത്രി നീ അജിത്തിന്റെ വീട്ടിൽ പോവണോ…. രുദ്രൻ വിടാൻ ഉദ്ദേശ്യം ഇല്ലായിരുന്നു… ഇല്ല രുദ്ര നാളെ പോകുന്നുള്ളൂ ഞാൻ ഇപ്പോൾ പോയി വാങ്ങി വരാം…. എന്നാൽ ഒരു മിനിറ്റു ഞാനും വരാം ഡ്രെസ് ഒന്ന് ചേഞ്ച്‌ ചെയ്യട്ടെ….. വേണ്ട ഞാൻ പോയിട്ടു പെട്ടന്നു വരാം……. ചന്തു കാർ എടുത്തു മുൻപോട്ടു പോയി…. രുദ്രൻ അവൻ പോകുന്നതും നോക്കി നിന്നു…… ഒരു വലിയ അപകടം അത് ചന്തുവിനായി ഒരുക്കി കാത്തിരിയ്ക്കുവാന് ശശാങ്കനും ധര്മേന്ദ്രനും…………………………………… (തുടരും) ……………….

രുദ്രവീണ: ഭാഗം 53

Share this story