രുദ്രാക്ഷ : ഭാഗം 1

രുദ്രാക്ഷ : ഭാഗം 1

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

ഡിസൈൻസ് ഞങ്ങൾക്കിഷ്ടമായി.. ഡീൽ.. നീട്ടിയ കൈകളിൽ കൈ ചേർത്തുകൊണ്ടവൾ പുഞ്ചിരിച്ചു.
അപ്പോൾ എൻഗേജ്മെന്റ്, ഹൽദി, ഇൻഡോർ ഔട്ട്‌ഡോർ ഫോട്ടോഷൂട്ട്, ഇരു വീട്ടിലെയും മാര്യേജ്, റിസപ്ഷൻ ഇതിനെല്ലാം നിങ്ങളുടെ ഡിസൈൻസ് മതി. ഇന്റീരിയർ ആൻഡ് ഫാഷൻ.

കസ്റ്റമർ ഡീൽ സൈൻ ചെയ്തശേഷം മാനേജിങ് ഡയറക്ടറുടെ പേരിന് താഴെയവൾ സൈൻ ചെയ്തു.
മാനേജിങ് ഡയറക്ടർ ആശ്ചര്യത്തോടെയവർ തന്റെ മുൻപിൽ ഇരിക്കുന്ന ഇരുപത്തിയെട്ട് വയസ്സ് പ്രായം മതിക്കുന്ന യുവതിയെ നോക്കി.
അതുകണ്ട് അടുത്തിരുന്ന ഡിസൈനേഴ്സ് പരസ്പരം നോക്കി മന്ദഹസിച്ചു.
”രുദ്രാക്ഷ” അവർ മന്ത്രിച്ചു.
അതേയെന്ന ഭാവത്തിൽ തലയനക്കുമ്പോൾ രുദ്രാക്ഷയുടെ ചുണ്ടിൽ നേരത്തെയുണ്ടായിരുന്ന അതേ പുഞ്ചിരിയായിരുന്നു നിലനിന്നത്.
ഇങ്ങനൊരു ഡീൽ കൈകാര്യം ചെയ്യാൻ മാഡം നേരിട്ട്.. അവർ സംശയത്തോടെ നോക്കി.
അതിനെന്താ.. ഈ സ്ഥാപനത്തിലെ ഒരു തൊഴിലാളി കൂടിയല്ലേ ഞാൻ. ഇവിടെ എല്ലാവർക്കും ഞാൻ കൊടുക്കുന്നത് ഒരേ ബഹുമാനം തന്നെയാണ്. ഞാനും അവരിലൊരാൾ തന്നെയാണ്.
“ദ്രുവാസ് ഡിസൈൻസ് ” ഇന്നീ നിലയിലെത്താൻ സഹായിച്ചതും അതുതന്നെയാണ്.

“ദ്രുവാസ് ഡിസൈൻസ് “മൂന്ന് നിലയിൽ ആഡംബരമായി കെട്ടിയുയർത്തിയ സ്ഥാപനം. അതിന്റെ മാനേജിങ് ഡയറക്ടർ രുദ്രാക്ഷ.ഇന്ത്യയിൽ മൂന്ന് സ്ഥാപനങ്ങളാണ് അവർക്ക് ഉള്ളത്.

വൈകുന്നേരം രുദ്രാക്ഷ ഓഫീസിൽ നിന്നുമിറങ്ങി. അത്യാവശ്യമായി നോക്കേണ്ട ഫയലുകൾ കാറിലേക്ക് വച്ചവൾ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു.
അത്യാവശ്യം വേണ്ട വീട്ടുസാധനങ്ങൾ വാങ്ങിയവൾ വീട് തുറന്നകത്തേക്ക് കടന്നു. ഫ്രഷായി അയഞ്ഞ പൈജാമയും ടോപ്പും ധരിച്ചവൾ കോഫി മഗ്ഗുമായി ബാൽക്കണിയിലേക്കിറങ്ങി. മനോഹരമായ ഫുള്ളി ഫർണിഷ്ഡ് വില്ലയായിരുന്നു അത്. അടുത്ത വില്ലകളിലെ കുഞ്ഞുങ്ങളുടെ പാർക്കിൽ വച്ചുള്ള കളിചിരികൾ കണ്ടവൾ സമയം കളഞ്ഞു.

രാത്രി ചപ്പാത്തിയും വെജിറ്റബിൾ കറിയും ഉണ്ടാക്കി കഴിച്ച് ഫയലുകൾ ചെക്ക് ചെയ്തവൾ കിടന്നു.

പിറ്റേന്ന് പതിവുപോലവൾ ഓഫീസിലേക്കിറങ്ങി. അവിടെയെത്തി തിരക്കുകളുമായി ഇരുന്നപ്പോഴാണ് മാനേജർ ഗോപിനാഥ്‌ കയറി വന്നത്.

ഇരിക്ക് ഗോപിയേട്ടാ.. പുഞ്ചിരിയോടവൾ അയാളോട് പറഞ്ഞു.

മാഡം.. അക്കൗണ്ടിംഗ് സെക്‌ഷനിൽ രണ്ട് ഒഴിവ് റിപ്പോർട്ട്‌ ചെയ്തിരുന്നു. അഡ്വെർടൈസ്മെന്റ് നൽകിയിരുന്നു നമ്മൾ. അതിൽനിന്നും വന്ന ആപ്ലിക്കേഷൻസുകളാണ് ഇതൊക്കെ. അതിൽനിന്നും ആപ്റ്റ് ആയിട്ടുള്ള 7 പേരുടെ ഡീറ്റെയിൽസ് ആണിത്. അവളാ പേപ്പറുകൾ വാങ്ങി പരിശോധിച്ചു.
ചുണ്ടിലൂറിയ ചിരിയിലൂടവൾ അതിൽനിന്നുമൊരു ഫയൽ എടുത്ത് അയാൾക്കുനേരെ നീട്ടി.
എങ്ങനെയായാലും ഈ വ്യക്തി “ദ്രുവാസിൽ ” ഉണ്ടായിരിക്കണം ഗോപിയേട്ടാ. ഇന്റർവ്യൂ ബോർഡിൽ ഞാൻ കാണില്ല ഗോപിയേട്ടൻ നോക്കിയാൽ മതി അതെല്ലാം.
അവളെ ഒരുനിമിഷമൊന്ന് നോക്കിയിട്ട് അയാൾ പുറത്തേക്കിറങ്ങി.

സംഗീത.. ഈ ഏഴുപേർക്ക് ഇന്റർവ്യൂ ഷെഡ്യൂൾ അറേഞ്ച് ചെയ്യണം. സംഗീതയെന്ന ഓഫീസ് സ്റ്റാഫിനെ ഫയലുകൾ ഏൽപ്പിച്ചു കൊണ്ടയാൾ പറഞ്ഞു.

ഇന്ന് ജോയിൻ ചെയ്യാൻ പറഞ്ഞിരുന്നു. ജോയ്‌നിങ് ലെറ്റർ റിസപ്‌ഷനിൽ കാണിക്കുമ്പോൾ അവർ മാനേജരുടെ റൂമിലെത്താൻ അറിയിച്ചു.
മാനേജരുടെ റൂമിൽ അവരെക്കാത്ത് ഗോപിനാഥൻ ഇരിപ്പുണ്ടായിരുന്നു.
കൃത്യനിഷ്ഠ ഇവിടെ പ്രധാനമാണ്. 9.30 ക്ക് മുൻപായി പഞ്ച് ചെയ്തിരിക്കണം. അത് കഴിയുകയയാണെങ്കിൽ ഹാഫ് ഡേ ലീവ് ആക്കും. മുൻകൂട്ടി ലീവ് വേണമെന്നുള്ളവർ വൺ വീക്ക്‌ മുൻപ് മെയിൽ ചെയ്യണം. എമർജൻസി ലീവിന് അത് ബാധകമല്ല. ജോലിയിൽ കള്ളത്തരം പാടില്ല. എല്ലാം കൃത്യമായിരിക്കണം. ബോണ്ട്‌ 3 ഇയർ ആണ്. അതിനുള്ളിൽ പിരിഞ്ഞ് പോകുകയാണെങ്കിൽ 8 lakshs കോമ്പൻസേഷൻ നൽകേണ്ടി വരും. ഇതെല്ലാം റൂൾസ്‌ ആൻഡ് റെഗുലേഷൻസിൽ ഉള്ളതാണ്. ജസ്റ്റ് ഞാൻ ഓർമിപ്പിച്ചുവെന്നേയുള്ളൂ. യു ക്യാൻ മീറ്റ് ഔർ മാനേജിങ് ഡയറക്ടർ ഇൻ ഹേർ ക്യാബിൻ. ഗോ സ്ട്രൈറ്റ് ആൻഡ് ടേക്ക് ലെഫ്റ്റ്.

മാനേജിങ് ഡയറക്ടറുടെ ക്യാബിന്റെ മുൻപിൽ നിന്ന് ഒരുനിമിഷം നിന്നശേഷം നോക്ക് ചെയ്തശേഷം അകത്തേക്ക് കയറി.

മാഡം.. ഭവ്യതയോടെ വിളിച്ചപ്പോൾ റിവോൾവിങ് ചെയറിൽ നിന്നും സുന്ദരിയായൊരു പെൺകുട്ടി തിരിഞ്ഞിരുന്നു.
വെൽക്കം മിസ്റ്റർ സിദ്ധാർഥ്‌ നാരായൺ ഔർ ന്യൂ അക്കൗണ്ടിംഗ് സ്റ്റാഫ്‌.. ഉറച്ച സ്വരത്തിൽ പുഞ്ചിരിയോടെ തന്റെ മുൻപിലിരിക്കുന്ന കരിംപച്ച കോട്ടൺ സാരിയുടുത്ത പെൺകുട്ടിയെ കണ്ടയാളുടെ ചുണ്ടുകൾ വിറച്ചു.

“രുദ്ര “……

(തുടരും )

Nb: ഒന്നുകൂടി പറയുന്നു… ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹

Share this story