രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 3

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കുളി കഴിഞ്ഞിറങ്ങി ടവ്വലുപയോഗിച്ച് മുടിയിലെ ജലാംശം തുടച്ചുമാറ്റുമ്പോൾ കുറച്ച് മുൻപ് നടന്ന സംഭവങ്ങളായിരുന്നു അവളുടെ മനസ്സിൽ.

മുറിയിൽ വച്ചിരിക്കുന്ന വലിയ കണ്ണാടിയിൽ പ്രതിഫലിക്കുന്ന തന്റെ പ്രതിബിംബം നോക്കിയവൾ പുഞ്ചിരിച്ചു.
മുൻപ് ചെറിയൊരു കാര്യത്തിനുപോലും നിറഞ്ഞിരുന്ന തന്റെ മിഴികൾ ഇന്ന് നിറയാറേയില്ല.
എത്ര വലിയ പ്രതിസന്ധി വന്നാലും അതിനെ പുഞ്ചിരിയോടെ നേരിടുവാനും ആത്മവിശ്വാസത്തോടെ തരണം ചെയ്യാനും രുദ്രാക്ഷ പഠിച്ചു കഴിഞ്ഞിരിക്കുന്നു.

ആരോടോ ഫോണിൽ ചിരിച്ചു സംസാരിച്ചു വരുന്ന രുദ്രാക്ഷയെ സിദ്ധാർഥ്‌ ക്യാബിനിൽ ഇരുന്ന് കാണുന്നുണ്ടായിരുന്നു. പീച്ച് കളറിൽ പിങ്ക് കലർന്നൊരു കുർത്തിയും ലെഗ്ഗിൻസുമാണ് വേഷം. മുടി പതിവുപോലെ ഒഴുകിക്കിടക്കുന്നു.
നടത്തവും പ്രവർത്തിയും രൂപവും മാത്രമല്ല ഓരോ ചലനങ്ങളും അവളൊരു ഇരുത്തം വന്ന ബിസിനസ്‌ വുമൺ ആണെന്ന് തെളിയിച്ചു കൊണ്ടിരുന്നു.

ബാക്കിയുള്ളവരോടെല്ലാം സ്വാതന്ത്രത്തോടെ സംസാരിക്കുമ്പോഴും തന്നെയവൾ പാടേ ഒഴിവാക്കുകയാണെന്നയാൾക്ക് മനസ്സിലായി. അതവന്റെ വാശി ഓരോ നിമിഷവും കൂട്ടിക്കൊണ്ടിരുന്നു.

ഉച്ചയ്ക്കുശേഷം ബിസിനസ്‌ മാഗ്‌നെറ്റ് പ്രതാപ് ശർമയുടെ മകളുടെ ബ്രൈഡൽ ലഹങ്കയുടെ വർക്ക്‌ നടന്നു കൊണ്ടിരിക്കുന്നു. ഡിസൈനേഴ്സിന്റെ കൂടെ രുദ്രാക്ഷയും അതിലുണ്ടായിരുന്നു. ആ ഡിസ്കഷനിടയിലാണ് പിന്നിലൂടെ വന്നയാൾ രുദ്രാക്ഷയെ എടുത്തുയർത്തിയത്.

ഏയ്‌.. എന്ന ഉറക്കെയുള്ള ശബ്ദം കേട്ട് സിദ്ധു നോക്കുമ്പോൾ ഒരു പുരുഷൻ അവളെ എടുത്തുയർത്തി കറക്കുന്നതാണ് കണ്ടത്.
വർദ്ധിച്ച കോപത്തോടെയവൻ ക്യാബിന്റെ ഡോർ വലിച്ചു തുറന്നുകൊണ്ട് അവർക്കടുത്തേക്ക് പാഞ്ഞു.
എന്നാൽ അതിന് മുൻപുതന്നെ “സഞ്ജു” എന്ന് പറഞ്ഞവൾ അവനെ ആലിംഗനം ചെയ്തിരുന്നു. പെട്ടെന്നുണ്ടായ ആ കാഴ്ച കണ്ട് സിദ്ധു തറഞ്ഞ് നിന്നുപോയി. അവളെപ്പോലെതന്നെ എല്ലാവരോടും വളരെ സൗഹൃദപരമായവൻ ഇടപെടുന്നത് സിദ്ധു നോക്കിനിന്നു.
രുദ്രാക്ഷ അവന്റെ വലംകൈയിൽ പിടിച്ചു നിൽപ്പുണ്ട്. അത് കാണുംതോറും അവന്റെ കോപം നുരഞ്ഞു പൊങ്ങി.

അതിനിടയിലാണ് സഞ്ജു തന്നെ നോക്കിനിൽക്കുന്ന സിദ്ധുവിനെ കണ്ടത്.

സംശയഭാവത്തിൽ സിദ്ധുവിനെയൊന്ന് നോക്കിക്കൊണ്ടവൻ തിരിഞ്ഞ് രുദ്രാക്ഷയെ നോക്കി. അവളുടെ മുഖത്തുനിന്നെന്തോ വായിച്ചെടുത്തപോലെ അവൻ തിരിഞ്ഞുനിന്നു.

യു.? സഞ്ജു അവനെ ചോദ്യഭാവത്തിൽ നോക്കി.
പരിചിതമല്ലായെന്ന ഭാവത്തിൽ സിദ്ധുവിന്റെ നോട്ടം തന്നിൽ പതിക്കുന്നത് കൊണ്ടാവാം അവൻ സ്വയം പരിചയപ്പെടുത്തി.

ആം സഞ്ജയ്‌.. സഞ്ജയ്‌ നരേന്ദ്രൻ. ദ്രുവാസിന്റെ ആൾ റൗണ്ടർ എന്ന് പറയാം. കേട്ടോ പുഞ്ചിരിയോടവൻ പറഞ്ഞിട്ട് അവളെ നോക്കി കണ്ണിറുക്കി.

സിദ്ധാർഥ്‌ നാരായൺ.. അക്കൗണ്ടിങ്ങിലെ ന്യൂ എംപ്ലോയീ.. മറ്റു വഴികളില്ലാതെ സിദ്ധു തിരികെ മറുപടി പറഞ്ഞു.

ഓക്കേ..

രുദ്രു.. കം വിത്ത്‌ മീ.
വില്ലയിൽ പോകാം ആം ടോട്ടലി ടയേർഡ്. നിന്റെ കൈകൊണ്ടുണ്ടാക്കിയ ഒരു കപ്പ്‌ കോഫി വേണം. അധികാരത്തോടെയവൻ പറയുന്നത് കേട്ട് സിദ്ധു രുദ്രാക്ഷയെ രൂക്ഷമായി നോക്കി.
സിദ്ധുവിന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ രുദ്ര മുഖത്തൊരു പുച്ഛച്ചിരി മറുപടിയായി നൽകി.

സഞ്ജയ്‌ രുദ്രയെ ചേർത്ത് പിടിച്ചു കൊണ്ട് പോകുന്നത് നിസ്സഹായനായി നോക്കി നിൽക്കാനേ സിദ്ധുവിനായുള്ളൂ.

ബാൽക്കണിയിലിരുന്ന് തണുത്ത കാറ്റേറ്റ് രുദ്ര കൊടുത്ത ചൂട് കോഫി നുണഞ്ഞിറക്കുകയായിരുന്നു സഞ്ജു.
അപ്പോൾ ദി ഗ്രേറ്റ്‌ സിദ്ധാർഥ്‌ നാരായൺ ലാൻഡ് ചെയ്തല്ലേ.
നിനക്കെന്താണിപ്പോൾ തോന്നുന്നത് രുദ്രു.. അവനവളുടെ മുഖത്തേക്ക് നോക്കി.

അത് ഞാൻ പറയാതെ തന്നെ നിനക്കറിയില്ലേ സഞ്ജു. പിന്നെയീ ചോദ്യം അതെനിക്ക് മനസ്സിലായി ഒരു കുസൃതിച്ചിരിയവളിൽ മിന്നി മറഞ്ഞു.
എന്നാൽ ആ ഭാവത്തിൽ നിന്നവൾ നിമിഷനേരം കൊണ്ട് പുറത്തുകടന്നു.
സിദ്ധാർഥ് നാരായൺ “രുദ്രാക്ഷ”യുടെ ജീവിതം മാറ്റിമറിച്ച ഏകവ്യക്തി. അവന്റെ കോപം അതെനിക്ക് നന്നായറിയാം. കോപം കൊണ്ട് തിളച്ചു മറിയുകയാവും അവനിപ്പോൾ. രുദ്രാക്ഷയെ അവന്റെ കൈയിലിട്ട് അമ്മാനമാടാൻ അവൻ ആഗ്രഹിക്കുണ്ടാകും പല്ല് ഞെരിച്ചവൾ പറഞ്ഞു.
ഒരുനിമിഷം സഞ്ജുവിന്റെ നോട്ടം ആ മുഖത്തുതന്നെ തങ്ങിനിന്നു.

രുദ്രാക്ഷ പറഞ്ഞതുപോലെ ആ നിമിഷം സിദ്ധുവിന്റെ കോപം അതിന്റെ കെട്ടുകൾ പൊട്ടിച്ച് പുറത്തു വന്നിരുന്നു.
റൂമിലുണ്ടായിരുന്ന വസ്തുക്കൾ തകർന്നടിയുമ്പോഴും അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് സഞ്ജുവിനെ കെട്ടിപ്പിടിക്കുന്ന രുദ്രയുടെ മുഖമായിരുന്നു.
സഞ്ജയ്‌.. അവനെന്നല്ല ആർക്കും വിട്ടുകൊടുക്കില്ല ഞാനവളെ. എനിക്ക് വേണമവളെ. സിദ്ധു മോഹിച്ചതെല്ലാം സ്വന്തമാക്കിയിട്ടേയുള്ളൂ.
രുദ്രു.. എന്റെ പെണ്ണിന്റെ പേര്.. ഞാനവളെ വിളിക്കുന്ന പേര് അത് ഉച്ചരിക്കാൻ പോലും അവകാശം തരില്ല ഞാൻ പകയോടെ സിദ്ധു മുരണ്ടുകൊണ്ടിരുന്നു.

ഇരുതല മൂർച്ചയുള്ള വാളുപോലെ രുദ്രാക്ഷയും സിദ്ധുവും ആ വാളിന്റെ മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു. അതിഭയങ്കരമായ പ്രളയത്തെപ്പോൽ എല്ലാം അപ്പാടെ വിഴുങ്ങാൻ തക്ക പകയോടെ..

പിറ്റേന്ന് ഓഫീസിൽ രുദ്രാക്ഷയും സഞ്ജുവും ഒരുമിച്ചാണ് വന്നിറങ്ങിയത്. പരസ്പരം കളിച്ചു ചിരിച്ച് കയറിപ്പോകുന്നവരെ കണ്ട് സിദ്ധു പല്ല് ഞെരിച്ചമർത്തി.

ക്യാബിനകത്ത് രണ്ടുപേരും മാത്രമാണെന്ന ചിന്ത ഓരോ നിമിഷവും അവനെ ചുട്ടു പൊള്ളിച്ചു കൊണ്ടേയിരുന്നു.
ഇനിയും ഓഫീസിൽ ഇരുന്നാൽ ജോലി ചെയ്യാൻ കഴിയില്ല എന്നതുകൊണ്ട് ഹാഫ് ഡേ ലീവ് ചോദിക്കാനായി അവൻ അവളുടെ ക്യാബിനിലേക്ക് പോയി.
നോക് ചെയ്ത് അകത്തുകയറിയ സിദ്ധു തറഞ്ഞു നിന്നു.

കമ്പ്യൂട്ടർ സ്ക്രീനിലേക്ക് നോക്കി കീബോർഡിൽ എന്തോ ചെയ്യുന്ന രുദ്രയുടെ ചെയറിന് പിന്നിൽ നിന്നും അവൾക്കൊപ്പം ചേർന്നുനിന്ന് സ്‌ക്രീനിൽ നോക്കി എന്തോ പറയുകയാണ് സഞ്ജയ്‌.
ഇടയ്ക്കിടെ എന്തോ പറഞ്ഞ് ചിരിക്കുന്നുമുണ്ട്.

ഓടിച്ചെന്നവളെ വലിച്ചു മാറ്റി ഇരുകവിളിലും മാറിയടിക്കാൻ അവന്റെ കൈ തരിച്ചെങ്കിലും സാഹചര്യമോർത്തവൻ വികാരത്തെ അടക്കി നിർത്തി.

ഹാഫ് ഡേ ലീവ് ചോദിച്ച അവനോട് അവൾ കയർത്തു. ജോയിൻ ചെയ്ത് ടു വീക്ക്‌സ് തികഞ്ഞില്ല അതിനുമുൻപേ ലീവ് എടുത്ത് തുടങ്ങി. ജോലി അത് കൃത്യമായി ചെയ്തിരിക്കണം. കഴിഞ്ഞ മാസത്തിലെ അക്കൗണ്ട്സ് മുഴുവൻ നാളെ രാവിലെ എന്റെ ടേബിളിൽ ഉണ്ടായിരിക്കണം ദിസ്‌ ഈസ്‌ മൈ ഓർഡർ ആൻഡ് യു ക്യാൻ ഗോ നൗ.

തിരിച്ച് ക്യാബിനിൽ നിന്നിറങ്ങുമ്പോൾ അടക്കി നിർത്തിയിരുന്ന തന്റെ കോപം അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തുന്നത് സിദ്ധു അറിഞ്ഞു. അണപൊട്ടിയൊഴുകുന്ന പ്രളയക്കടലിൽ ആർക്കൊക്കെ എന്തൊക്കെ നഷ്ടങ്ങൾ സംഭവിക്കുമെന്നറിയാതെ എല്ലാം ശാന്തമായി തോന്നിച്ചു അപ്പോൾ. അതൊരു വെറും തോന്നലാണെന്ന് യാതൊരുവിധ ഉറപ്പുമില്ലാത്തതുപോലെ..

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

Share this story