രുദ്രാക്ഷ : PART 7

രുദ്രാക്ഷ : PART 7

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

സൂര്യരശ്മികൾ ജനാലവഴി മുഖത്ത് തൊട്ടപ്പോൾ ചുളിഞ്ഞ മുഖവുമായി സിദ്ധു വലതുവശത്തേക്ക് പരതി.
അവിടെ രുദ്രയെ കാണാതവൻ തല തടവിക്കൊണ്ട് എഴുന്നേറ്റു.
ഫ്രഷ് ആയി താഴെ വന്നപ്പോൾ അടുക്കളയിൽനിന്നും ദോശ മൊരിയുന്നതിന്റെയും കടുക് താളിക്കുന്നതിന്റെയും ആസ്വാദ്യകരമായ ഗന്ധം അവനെ തേടിയെത്തി.

നീളൻ മുടി വിടർത്തിയിട്ട് ഇളംമഞ്ഞ നിറത്തിലുള്ള സാരി ചുറ്റി അടുക്കളയിൽ പാചകം ചെയ്യുന്ന രുദ്രയെ കണ്ടവന്റെ മനം നിറഞ്ഞു.

അവൾക്കുമുൻപിൽ നിന്ന് അവനവളെ ഇമ ചിമ്മാതെ നോക്കി. അവന്റെ സാമീപ്യമറിഞ്ഞവൾ ഉൾക്കിടിലത്തോടെ തലയുയർത്തി.
തലേന്ന് രാത്രിയിലെ കടന്നുപോയ നിമിഷങ്ങൾ മനസ്സിൽ തെളിഞ്ഞപ്പോൾ മുഖം കുനിയുകയും മേൽച്ചുണ്ടിൽ വിയർപ്പുമണികൾ സ്ഥാനം പിടിക്കുകയൂം ചെയ്തു.
അവൻ കൈനീട്ടിയവളുടെ മുഖം കോരിയെടുത്തു.
തലേന്ന് രാത്രിയിലെ നിമിഷങ്ങളുടെ പ്രതീകമായി രക്തം കല്ലിച്ചു കിടക്കുന്ന അധരങ്ങളിലേക്കവന്റെ മിഴികൾ തങ്ങിനിന്നു.

വേദനിപ്പിച്ചോ പെണ്ണേ നിന്നെ ഞാൻ.. പിന്നിൽ നിന്നവളെ വാരിപ്പുണരുന്നവൻ കേട്ടപ്പോൾ തലേന്ന് രാത്രിയിൽ തന്റെ ഉടലിനെയൊന്നാകെ അനുവാദം കൂടാതെ ഉഴുതുമറിച്ച മനുഷ്യനാണോ തന്റെ മുൻപിൽ നിൽക്കുന്നതെന്ന് ഒരുമാത്ര അവൾ സംശയിച്ചുപോയി.

ഒരുപാട് കൊതിച്ചതാ ഞാൻ നിന്നെ. നീ പൂർണ്ണമായും എന്റേതായപ്പോൾ എത്ര സന്തോഷമായെന്നോ എനിക്ക്. എന്റെ മാത്രമാ നീ മറ്റാരും നിന്നിൽ അവകാശം പറയുന്നത് സഹിക്കാൻ എനിക്ക് കഴിയില്ല. അത്രയ്ക്ക് ഞാൻ നിന്നെ സ്നേഹിക്കുന്നു. ഈ ലോകത്ത് കെട്ടിപ്പടുത്തുയർത്തിയ ബിസിനസ് സാമ്രാജ്യം മാത്രമുള്ളവന്റെ ജീവിതത്തിലേക്ക് എനിക്ക് സ്നേഹിക്കാനും എന്നെ സ്നേഹിക്കാനുമായി നീയേയുള്ളൂ..
കാതോരം ചുണ്ട് ചേർത്തവൻ പറഞ്ഞ വാക്കുകൾ കേട്ട് അവളുടെ ഉടൽ കോരിത്തരിച്ചു. ആദ്യമായി അവൾക്കവനോട് വല്ലാത്ത സ്നേഹം തോന്നി. അല്ലെങ്കിലും എത്ര വലിയ വേദനയ്ക്കും പരിഹാരമാണല്ലോ താലി ചാർത്തിയവന്റെ വായിൽനിന്നും കേൾക്കുന്ന സ്നേഹവചനങ്ങൾ.
“തന്നെ ആഹ്ലാദിപ്പിക്കുന്നവനെ മാത്രമല്ല തന്നെ വേദനിപ്പിക്കുന്നവനെയും സ്നേഹിക്കാൻ സ്ത്രീകൾക്ക് മാത്രമേ കഴിയൂ ” എന്ന് ആരോ പറഞ്ഞത് എത്ര ശരിയാണെന്ന് അവളോർത്തു.

അന്ന് മുഴുവൻ സിദ്ധു അവളുടെ കൂടെയുണ്ടായിരുന്നു.
അവളുടെ മടിയിൽ തലവച്ച് വയറിൽ മുഖം പൂഴ്ത്തി അവൻ കിടന്നപ്പോൾ എത്ര പെട്ടെന്നാണ് താനൊരു ഭാര്യയിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടതെന്നവൾ ഓർത്തു. ഒരു പ്രത്യേക വാത്സല്യം അവൾക്കവനോട് തോന്നി.

രാത്രിയായപ്പോൾ മദ്യപിക്കാൻ അവനൊരുങ്ങിയപ്പോൾ അവളവനെ നിറകണ്ണുകളോടെ നോക്കി. അത് കണ്ടിട്ടാണെന്നപോലെ അവനത് തിരികെ വച്ചു.

അന്നവന്റെ സ്പർശം അവളെ വേദനിപ്പിച്ചില്ല. അവന്റെ ചുണ്ടുകൾ ഒഴുകി നടന്നപ്പോൾ അവളുടെ ഉടൽ കോരിത്തരിച്ചു.
നാഭിച്ചുഴിയിൽ ദന്തക്ഷതം ഏൽപ്പിച്ചവൻ പിൻവാങ്ങിയപ്പോൾ അവളുടെ വിരലുകൾ അവന്റെ തലമുടിയിൽ കോർത്തുപിടിച്ചിരിക്കുകയായിരുന്നു. പുറത്തുപെയ്യുന്ന മഴപോൽ അവനവളിൽ പെയ്തിറങ്ങി.
ഉറങ്ങിക്കിടക്കുന്ന അവനെയുണർത്താതെ കുളിച്ചിറങ്ങി ഇളംനീല സാരിയണിഞ്ഞവൾ ബാൽക്കണിയിലേക്കിറങ്ങി.

പുറത്തു ആർത്തലച്ച് പെയ്യുന്ന മഴയെ കണ്ടുനിന്നപ്പോഴാണവൻ അവളെ ചേർത്തു പിടിച്ചത്.
മഴയിൽ ലയിച്ചു നിൽക്കുന്നവളെ കണ്ട്
മതി മഴ കണ്ടത്.. എന്ന് പറഞ്ഞവൻ അവളെ കോരിയെടുത്തു.
കിടക്കയിലേക്കവളെ കിടത്തി അവളിലേക്ക് അമരാൻ വീണ്ടുമൊരുങ്ങിയപ്പോൾ അവളവനെ തടഞ്ഞു.
ഞൊടിയിടയിൽ അവന്റെ ഭാവം മാറുന്നതും കൂടുതൽ വാശിയോടെ തന്നിലഭയം നേടുന്നതതുമവൾ അമ്പരപ്പോടെയാണ് നോക്കിക്കണ്ടത്.

മൂന്നുനാൾ കഴിഞ്ഞപ്പോഴാണ് വീട്ടിലേക്ക് പോയി അമ്മയെ കാണാമോയെന്നവൾ ചോദിച്ചത്.
വലിയ താല്പര്യമില്ലാതെ അവൻ സമ്മതിച്ചു.

അവന്റെ കൈയും പിടിച്ച് വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ അവളെ കാത്തുനിന്ന അമ്മയെയാണ് കണ്ടത്. അമ്മയെ കണ്ട സന്തോഷത്തിൽ അവന്റെ കൈകളിൽ നിന്നും പിടിവിട്ട് അവരുടെ അടുത്തേക്കവൾ ഓടിയണഞ്ഞു.
അതുവരെ സന്തോഷത്തിലിരുന്ന സിദ്ധുവിന്റെ മുഖം മാറാൻ തുടങ്ങി.
വൈകുന്നേരത്തോടെ പോകാനിറങ്ങിയ അവരെ നോക്കി ആ അമ്മ നിന്നു.
മകളുടെ മുഖത്തെ സന്തോഷം അവരിൽ സമാധാനം നിറച്ചു.

വീട്ടിലേക്ക് പോകുമ്പോഴും അവൾ വാതോരാതെ അമ്മയെക്കുറിച്ച് സംസാരിച്ചു കൊണ്ടിരുന്നു.
എല്ലാം മൂളിക്കേട്ടുകൊണ്ട് സിദ്ധു ഡ്രൈവ് ചെയ്തു.

വീട്ടിലെത്തി ഏറെനേരം കഴിഞ്ഞിട്ടും അമ്മയെപ്പറ്റിയവൾ വീണ്ടും സംസാരിക്കുന്നത് കണ്ടപ്പോൾ ദേഷ്യം കൊണ്ടവൻ വിറച്ചു.

നിർത്തെടീ.. കുറേ നേരമായി അമ്മ പുരാണം തുടങ്ങിയിട്ട്. രാവിലെ മുതൽ അമ്മ അമ്മ അമ്മ. ഞാൻ എന്ന വ്യക്തി ഇവിടെ ഉണ്ടെന്ന കാര്യം നീ മറന്നുപോയോ.
ഞാൻ മതി ഞാൻ മാത്രം മതി നിന്റെ മനസ്സിൽ. നിന്റെ നാവ് പോലും മന്ത്രിക്കേണ്ടത് സിദ്ധുവേട്ടനെന്ന് മാത്രമാകണം. കേട്ടല്ലോ
അവളെ പിടിച്ചുലച്ച് കൊണ്ടവൻ അലറി.

പെട്ടെന്നുണ്ടായ അവന്റെ കോപം കണ്ട് അടിമുടി വിറച്ചുപോയി രുദ്ര.

അവന്റെ ഭാവമാറ്റത്തിൽ പകച്ചു നിൽക്കുമ്പോൾ തന്നെ സോഫയിലേക്കെറിഞ്ഞ് മുകളിലേക്ക് കയറിപ്പോകുന്ന സിദ്ധുവിനെ നോക്കി അവളുടെ മിഴികൾ പേമാരിപോലെ ആർത്തലച്ചു പെയ്തിറങ്ങി.

ദിവസങ്ങൾ കഴിയും തോറും സിദ്ധുവിനെ മനസ്സിലാക്കുന്നതിൽ ഒരു പരിധി വരെ രുദ്ര വിജയിച്ചു.
രുദ്രയെന്നാൽ ജീവനാണ് സിദ്ധുവിന്. ചില സമയങ്ങളിൽ ഭ്രാന്തമായും ശാന്തമായും അവനവളെ സ്നേഹിച്ചു.
മറ്റാരെയെങ്കിലും കുറിച്ചവൾ വാചാലയാകുന്ന നിമിഷം സിദ്ധുവിന്റെ ഭാവം മാറും.
ഒരേസമയം രുദ്രയെ വേദനിപ്പിച്ചുo സന്തോഷിപ്പിച്ചും അവന്റെ ശൈലിയിൽ അവനവളെ സ്നേഹിച്ചു.
മരിച്ചുപോയ അമ്മയ്ക്കുശേഷം അവൻ സ്നേഹിക്കുന്ന പെണ്ണായിരുന്നു അവന്റെ രുദ്ര.

തന്റെ വേദനകൾ ആരും അറിയാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.
പെണ്ണെന്നാൽ ഭൂമിയോളം ക്ഷമിക്കേണ്ടവളാണെന്ന തത്വം അവൾ സ്വീകരിച്ചു കഴിഞ്ഞിരുന്നു.
ഇടയ്ക്കിടെ അമ്മയെ കാണുവാൻ പോകാൻ അവൾ അതിയായി ആഗ്രഹിച്ചുവെങ്കിലും അവനെയോർത്തവൾ അതടക്കി.

രുദ്രയോട് ആരെങ്കിലും സ്നേഹമായി പെരുമാറുന്നതും അവന് സഹിച്ചിരുന്നില്ല.

ബി എസ് സി നല്ല മാർക്കോടുകൂടി അവൾ വിജയിച്ചു.

എം എസ് സി ക്ക് ചേരാനായവൾ അതിയായി ആഗ്രഹിച്ചു.

സിദ്ധുവേട്ടാ.. എം എസ് സി ക്ക് അപ്ലൈ ചെയ്തു തുടങ്ങണം. ഞാൻ നാളെ അതിനുവേണ്ടി പൊയ്‌ക്കോട്ടെ.. ചെറിയ ഭയത്തോടെയാണവൾ അവനോട് അക്കാര്യം പറഞ്ഞത്.

അതിനെന്താ.. വിവാഹത്തിന് മുൻപേ പറഞ്ഞതല്ലേ അക്കാര്യം.
നാളെ എനിക്ക് വരാൻ പറ്റില്ല അത്യാവശ്യമായി ഒരു പ്രോജക്ട് പ്രിപ്പറേഷൻ ഉണ്ട്. അവൻ പറഞ്ഞു.

ഞാൻ ശ്രദ്ധയെയും കൂട്ടി പൊയ്‌ക്കോട്ടെ. അവളും ഉണ്ട് കൂടെ അവളുടെ ചോദ്യത്തിന് ശരിയെന്ന് സമ്മതിക്കുമ്പോൾ അവളൊരുപാട് സന്തോഷിച്ചിരുന്നു.

ക്ലാസ്സ്‌ തുടങ്ങിയപ്പോൾ അവൾ ഉത്സാഹത്തോടെ പോയി വന്നു. സിദ്ധുവാണ് കൊണ്ടാക്കിയിരുന്നതും വിളിച്ചു കൊണ്ട് വരുന്നതുമെല്ലാം.
സിദ്ധുവിന്റെ ദേഷ്യത്തെ ഭയന്ന് ക്ലാസ്സിലെ ശ്രദ്ധയുടെയും മറ്റും രസകരമായ കാര്യങ്ങൾ പോലും അവൾ തുറന്നു പറഞ്ഞിരുന്നില്ല.

വലിയ കുഴപ്പമില്ലാതെ അവളുടെ ജീവിതവും പഠനവും പൊയ്ക്കൊണ്ടിരുന്നു.
മാസങ്ങൾ കടന്നുപോയി.

ഒരു വൈകുന്നേരം അവളെ വിളിക്കാനായി വന്ന സിദ്ധു കണ്ടത് ഒരു യുവാവുമായി സംസാരിച്ചും ചിരിച്ചും നടന്നുവന്ന രുദ്രയെയാണ്.
അടിമുടി വിറഞ്ഞുകയറിയ സിദ്ധു ആദ്യം അരിശം തീർത്തത് രുദ്രയുടെ കവിളിലായിരുന്നു.
കാര്യമറിയാതെ പകച്ചു നിൽക്കുമ്പോഴും ആ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
തടയാൻ ശ്രമിച്ച യുവാവിനെ പഴന്തുണി പോലവൻ ചവിട്ടിക്കൂട്ടുമ്പോൾ അതെന്റെ സാറാണെന്ന് പറഞ്ഞവൾ അവനെ തടയാൻ ഒരുപാട് ശ്രമിച്ചു.

ചുറ്റും കൂട്ടo കൂടിയ അധ്യാപകർക്കും വിദ്യാർഥികൾക്കും നടുവിൽ ഒരു പരിഹാസപാത്രമായി നിലകൊള്ളുമ്പോൾ അപമാനം കൊണ്ടവൾ ഉരിഞ്ഞുപോയി.

കണ്ടവന്മാരോട് ആടിക്കുഴയാനാണല്ലേടീ നീ പഠിത്തം എന്ന് പറഞ്ഞിങ്ങോട്ട് കെട്ടിയെടുക്കുന്നത്.. തലങ്ങും വിലങ്ങും തല്ലിയവന്റെ ദേഷ്യമവൻ തീർത്തു.
ദേഷ്യം അതിന്റെ സീമകളെല്ലാം ലംഘഇച്ച് അതിന്റെ ഉച്ചസ്ഥായിലെത്തിയ ആ നിമിഷത്തിൽ താൻ നിൽക്കുന്നത് പൊതുസ്ഥലത്താണെന്നോ ചുറ്റും ആളുകൾ കൂടി നിൽക്കുന്നുവെന്നോ അവൻ തീർത്തും വിസ്മരിച്ചിരുന്നു.

എന്നാൽ മകളെ കോളേജിൽ കാണാനെത്തിയ രുദ്രയുടെ അമ്മ ഇതുകണ്ട് ഞെട്ടി നിൽക്കുകയായിരുന്നു.
ഒടുവിൽ മോളേയെന്നാർത്ത് വിളിച്ചു കൊണ്ടവർ അവളെ പൊതിഞ്ഞു പിടിച്ചു.

മാറി നിൽക്ക് തള്ളേ.. എന്ന് പറഞ്ഞ് സിദ്ധു അവരെ പിടിച്ച് തള്ളി.

അമ്മേയെന്ന് വിളിച്ച് രുദ്ര മുന്നോട്ട് കുതിക്കും മുൻപേ അവന്റെ കൈകൾ അവളുടെ മുടിയിൽ ചുറ്റിയിരുന്നു.

അവളെ പിടിച്ച് കാറിൽ കയറ്റുമ്പോഴും ചുറ്റും നിന്നവരുടെ മുറുമുറുപ്പുകൾ അവൾ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു.

പാഞ്ഞു പോകുന്ന കാറിലിരുന്ന് നിസ്സഹായത പ്രകടമാകുന്ന മുഖത്തോടെ നിൽക്കുന്ന ഒരു സ്ത്രീരൂപം അവൾ കാണുന്നുണ്ടായിരുന്നു. തന്റെ അമ്മയുടെ..

വീട്ടിലെത്തി തുടർന്നും മർദ്ദനങ്ങൾ ഏറ്റു വാങ്ങുമ്പോഴും അവൾ എല്ലാം ഏറ്റുവാങ്ങി.

സിദ്ധു മദ്യപിക്കുന്നതും എല്ലാം തല്ലി തകർന്നതുമെല്ലാം അവളറിഞ്ഞുവെങ്കിലും ശില പോലെയവൾ ഇരുന്നു.

പിറ്റേദിവസം വൈകുന്നേരം സിദ്ധു വന്ന് കാറിൽ കയറാൻ പറയുമ്പോഴും മടിക്കാതെ അനുസരണയോടവൾ കയറി.
മരവിച്ച മനസ്സിന് അല്ലെങ്കിലും എന്തറിയണം.

തന്റെ വീടിനുമുൻപിൽ കാർ നിൽക്കുമ്പോൾ അവൾ തലയുയർത്തി അവനെ നോക്കി.
ഉപേക്ഷിക്കുകയാണോ എന്ന ചിന്ത അവളിലൂടെ കടന്നുപോയി. അങ്ങനെയെങ്കിലും അമ്മയുടെ തണലേറ്റ് കഴിയാമല്ലോയെന്നവൾ സമാധാനിച്ചു.

എന്നാൽ ആ സമാധാനത്തിന് നിമിഷങ്ങളുടെ ആയുസ്സേ ഉള്ളുവെന്നവൾ അപ്പോഴറിഞ്ഞിരുന്നില്ല.
തന്റെ ജീവിതത്തിലെ കയ്പുനീരുകൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന യാഥാർഥ്യം അപ്പോഴവൾ മനസ്സിലാക്കിയുമില്ല.വിധിയുടെ കരിനിഴൽ തന്റെ മേൽ പതിഞ്ഞുകിടക്കുന്നുവെന്ന സത്യമറിയാതെ രുദ്ര കാറിലിരുന്നു.
അപ്പോഴുമവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നത് അമ്മയുടെ ചൂടേറ്റ് എല്ലാം മറന്നുറങ്ങാൻ കഴിയുമല്ലോ എന്ന ചിന്തയായിരുന്നു.
മകളെയോർത്ത് നീറിക്കൊണ്ട് നിന്നിരുന്ന ഒരമ്മയുടെ മുഖം കാരണം അവളിൽ അത്രമേൽ ആഴത്തിൽ… വേദനയോടെ പതിഞ്ഞിരുന്നു.

(തുടരും )

Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.

രുദ്രാക്ഷ : PART 1

രുദ്രാക്ഷ : PART 2

രുദ്രാക്ഷ : PART 3

രുദ്രാക്ഷ : PART 4

രുദ്രാക്ഷ : PART 5

രുദ്രാക്ഷ : PART 6

Share this story