തനുഗാത്രി: ഭാഗം 10

തനുഗാത്രി: ഭാഗം 10

നോവൽ

എഴുത്തുകാരി: മാലിനി വാരിയർ

തനുഗാത്രി: ഭാഗം 10

“ഞാൻ ഇയാൾക്ക് ഒരു ബുദ്ധിമുട്ടാണോ? അറിയാതെ എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ, ഐ ആം സോറി”

തനു കരഞ്ഞുകൊണ്ട് പറഞ്ഞു. അവൻ കാർ വഴിയിൽ ഒതുക്കി നിർത്തി.

“ശ്രീ ഞാൻ അങ്ങനെയൊന്നും ഉദ്ദേശിച്ച് ചെയ്യുന്നതല്ല. അമ്മയോട് പറഞ്ഞാൽ അമ്മ സമ്മതിക്കില്ല അത് കൊണ്ടാണ് ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞ് നിന്നെ ഇങ്ങോട്ട് കൊണ്ട് വന്നത്. പിന്നെ നമ്മുടെ കല്ല്യാണം നാലാള് കാൺകെ നടത്തണമെന്ന് അമ്മ ആഗ്രഹിക്കുന്നു. അച്ഛൻ മരിച്ച് ഒരു മാസം പോലും തികഞ്ഞിട്ടില്ലല്ലോ. നീ കുറച്ചു റിലാക്സ് ആകട്ടെ.
ഇപ്പൊ നീ നല്ലോണം പഠിക്ക്. അഞ്ച് മാസം എന്നത് പെട്ടെന്ന് ഓടി പോകും. ഹോസ്റ്റൽ ലൈഫ് നല്ല വ്യത്യാസം ഉണ്ടാകും, ഫ്രണ്ട്സുമായി എല്ലാം ആസ്വദിക്ക്. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണിത്. അത് നീ മിസ്സ്‌ ചെയ്യാൻ പാടില്ല.
ഞാൻ ഫോൺ ചെയ്യും. നിന്നോട് സംസാരിക്കും. പോരെ… ”

അവൻ വ്യക്തമായി പറഞ്ഞു.

“എന്നും വിളിക്കുമോ..? ”

“ഉം.. sure”

“ഹ്മ്മ്.. ”

“ഗുഡ് ഗേൾ. ഒരു പേപ്പറിൽ ഡെയിലി യൂസ് ചെയ്യുന്ന സാധനങ്ങൾ എന്തൊക്കെയാണെന്ന് എഴുതി താ. ഞാൻ വാങ്ങി വരാം. ”

എന്ന് പറഞ്ഞതും അവൾ എഴുതാൻ തുടങ്ങി.

അവന്റെ കാർ ഒരു സൂപ്പർ മാർക്കറ്റിനു മുന്നിൽ വന്നു നിന്നു.

“ഇറങ്ങ്.ഞാൻ കാർ പാർക്ക്‌ ചെയ്തിട്ട് വരാം.”

അവളെ ഇറക്കി അവൻ കാർ പാർക്കിങ്ങിലേക്ക് വണ്ടി നീക്കി. കാർ പാർക്ക്‌ ചെയ്ത് അവൻ ഒരു ട്രോളിയുമായി വന്നു.

“താ.. എന്തെങ്കിലും വിട്ട് പോയിട്ടുണ്ടോ എന്ന് നോക്കട്ടെ..”

അവൻ കൈ നീട്ടി.


“വേണ്ട.. ഞാൻ തന്നെ നോക്കി വാങ്ങിക്കോളാം.”

അവൾ പേപ്പർ കൊടുക്കാൻ വിസമ്മതിച്ചു.

“താ ശ്രീ.”

അവൻ അവളുടെ കൈയ്യിൽ നിന്നും പേപ്പർ പിടിച്ചു വാങ്ങി.

‘ബ്രഷ്,പേസ്റ്റ്, സോപ്പ്, ഷാംപു, വിസ്‌പ്പർ…’

അവൻ ഒന്ന് പരുങ്ങി.

“ഇന്നാ നീ തന്നെ പോയി വാങ്ങിച്ചോ.ഞാനിപ്പോ വരാം.”

അവൻ മെല്ലെ അകന്നു.

‘ഏയ് തോട്ടി, അതാണ് ഞാൻ ആദ്യമേ പറഞ്ഞത് ഞാൻ തന്നെ വാങ്ങിക്കോളാം എന്ന്’

അവൾ മനസിൽ ചിരിച്ചുകൊണ്ട് സാധനങ്ങൾ നോക്കി എടുത്ത് ട്രോളിയിൽ ഇട്ടു. ബിൽ അടിക്കാൻ പോയതും അവൻ അവളുടെ അടുത്തേക്ക് വന്നു.അവന്റെ ട്രോളിയിൽ ബദാം,കാശ്നട്ട്, ഉണക്ക മുന്തിരി, ഈന്തപഴം, ബ്രെഡ്, ജാം എന്നീ സാധനങ്ങളും ഉണ്ടായിരുന്നു.

ബിൽ അടിച്ചതും രണ്ട് പേരും കാർഡ് എടുത്ത് നീട്ടിയതും അവൻ അവളെ ഒന്ന് നോക്കി. അവൾ പെട്ടെന്ന് തന്നെ കൈ പിൻ വലിച്ചു. അവന്റെ ചുണ്ടുകളിൽ പുഞ്ചിരി വിരിഞ്ഞു.

“ഇനി നിന്റെ ആവശ്യങ്ങൾ നിറവേറ്റേണ്ട ചുമതല എനിക്കാണ്.”

എന്ന് പറഞ്ഞതും അവളുടെ മനസ് അത്ഭുതപ്പെട്ടു.

അവർ വീണ്ടും യാത്ര തുടർന്നു.

“ശ്രീ.. അമ്മ വിളിച്ചാൽ, നീ അമ്മയെ കൺവിൻസ് ചെയ്യണം”

“ഉം”

അവൾ മൂളി.

“പിന്നെ ഒരു കാര്യം,കോളേജ് വിട്ടാൽ നേരെ ഹോസ്റ്റലിൽ വന്നോളണം, വേറെ എവിടേം പോകരുത്.അങ്ങനെ പോകണമെന്ന് തോന്നിയാൽ എന്നോട് ചോദിക്കണം.അറ്റ്ലീസ്റ്റ് എവിടെയാണ് പോകുന്നതെന്ന് ഇൻഫോം എങ്കിലും ചെയ്യണം”

“ഉം”

“പഠിപ്പിൽ കോൺസെൻട്രേറ്റ് ചെയ്യണം..”

“ഉം.”

“എന്താ എന്ത്‌ ചോദിച്ചാലും ഉം എന്ന് പറയുന്നേ..”

അവൻ അവളെ ഒന്ന് നോക്കി കൊണ്ട് ഒരു റെസ്റ്റോറെന്റിനു മുന്നിലേക്ക് വണ്ടി ഒതുക്കി നിർത്തി.

“അളിയാ…”

“ശ്രീ ഇത് കാർത്തിക്ക്, എന്റെ ഫ്രണ്ടാണ്”

“ആശുപത്രിയിൽ വെച്ച് കണ്ട ഓർമ്മയുണ്ട്, പക്ഷെ ഈ പോലീസ് വേഷത്തിൽ.”

“പെങ്ങളെ.. അളിയൻ വല്ല പ്രശ്നോം ഉണ്ടാക്കിയാൽ പറഞ്ഞാൽ മതി തൂക്കി അകത്തിട്ടോളം..”

കാർത്തിക്ക് ചിരിച്ചുകൊണ്ട് പറഞ്ഞു.

“മതിയെടാ.. ഒരു വക്കീലിനോട് തന്നെ വേണോ? അതും sp..”

അവൻ പറഞ്ഞതും കാർത്തിക്ക് അവനെ കണ്ണുകൾ കൊണ്ട് തടഞ്ഞു.

“പിന്നെ മിസ്സിസ് സണ്ണി.എന്തൊക്കെയുണ്ട്.അവിടെ ഡെയ്‌സിയമ്മയോട് വാ തോരാതെ സംസാരിക്കും എന്നാണല്ലോ പറഞ്ഞത്, ഇപ്പൊ എന്താ മിണ്ടാതെ നിൽക്കുന്നത്.”

“അത് പിന്നെ പോലീസിനെ എനിക്ക് പേടിയാ. സോറി എന്താ പറഞ്ഞുകൊണ്ട് ഇരുന്നേ? “(അപ്പൊ അവൻ വക്കീലാണെന്ന് പറഞ്ഞത് നീ കേട്ടില്ലേ.)

“ഇപ്പൊ പേടി മാറിയോ”

“മാറി എന്നാലും..”

“എന്നാലും..”

കാർത്തിക്കിന്റെ ചോദ്യത്തിന് അവൾ കണ്ണനെ നോക്കി.

“പറ തനുശ്രീ..എന്നാലും എന്നെ കാണുമ്പോൾ മാത്രം കുറച്ചു പേടി. ശരിയല്ലേ..”

അവൻ കാർത്തിക്കിനോട്‌ പറഞ്ഞു

“ഉം”

അവൾ മൂളി.


“ഇതാണ് നിന്റെ അടുത്ത് ഒരാൾ പോലും എടുക്കാത്തത്.”

“ടാ നിനക്ക് അറിയാലോ കോളേജിൽ എനിക്ക് എത്ര ലവ് ലെറ്റർ വന്നിട്ടുണ്ടെന്ന്..”

കണ്ണൻ കോളർ പിടിച്ചുകൊണ്ട് പറഞ്ഞു.

“പിന്നെ വല്ല്യ കാര്യമായി പോയി. ഏതെങ്കിലും ഒന്നിന് നീ മറുപടി കൊടുത്തിട്ടുണ്ടോ.. തനു ഇവൻ ഏതൊരു പെണ്ണും സിസ്റ്റർ ആണെന്ന് പറഞ്ഞ് വന്നാൽ വാതോരാതെ സംസാരിക്കും പക്ഷെ പ്രേമം വല്ലതുമാണെങ്കിൽ നോക്കി ദഹിപ്പിച്ചുകളയും”

രണ്ട് പേരുടെയും സംസാരം കേട്ട് അവൾ അവനെ നോക്കി. ഇത്രയും പ്രണയാഭ്യർത്ഥനകൾ വന്നിട്ടും എന്നെ എന്തിനാ തിരഞ്ഞെടുത്തത് അവൾ ചിന്തിച്ചു.

അപ്പോഴേക്കും അവർ ഓഡർ ചെയ്ത ഭക്ഷണം വന്നിരുന്നു. അവൾ അത് രുചികൊണ്ടിരുന്നു.

“ശ്രീ നിന്റെ ഫോൺ ഒന്ന് തന്നെ..”

അവൻ ഫോൺ വാങ്ങി കാർത്തിക്കിന്റെ നമ്പർ അതിൽ സേവ് ചെയ്തു.

“ശ്രീ എന്നെ വിളിച്ചിട്ട് കിട്ടിയില്ലങ്കിൽ ഉടനെ കാർത്തിക്കിനെ വിളിച്ചാൽ മതി..”

അവൾ തലയാട്ടി.

“ഇനി എന്താ അടുത്ത പ്ലാൻ”

“തനുശ്രീയെ ഹോസ്റ്റലിൽ ആക്കിയിട്ടു. ഈവെനിംഗ് ട്രെയ്നിൽ നാട്ടിലേക്ക് തിരിക്കണം”

അത് കേട്ടതും ശ്രീയുടെ മുഖം വാടി.

അവൻ വിളിക്കാം എന്ന് പറഞ്ഞെങ്കിലും എന്തോ ഒരു വിഷമം.

കാർത്തിക്കിനോട് യാത്ര പറഞ്ഞ് അവർ ഹോസ്റ്റിലേക്ക് തിരിച്ചു. ഹോസ്റ്റൽ മുറ്റത്ത് വന്ന് ഇറങ്ങിയതും അവളുടെ കണ്ണുകൾ നിറഞ്ഞു. അവൻ അത് കാണാതിരിക്കാൻ അവൾ ശ്രമിച്ചു. ഒരുപാട് അന്വേഷിച്ചു കണ്ടെത്തിയ ഏറ്റവും നല്ല ഹോസ്റ്റാകുകളിൽ ഒന്നാണ് അതെന്ന് അവൾക്ക് മനസ്സിലായി.

“സാർ.. സിംഗിൾ റൂം അല്ലെ ചോദിച്ചത്.. അത് റെഡിയാണ്..”

അവനെ കണ്ടതും റെസ്പിറേഷനിൽ നിന്ന പെൺകുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു.

“ഞാൻ ഒന്ന് പോയി നോക്കട്ടെ”

“Sure sir”

“ശ്രീ വാ..”

എന്ന് പറഞ്ഞ് ലഗേജുമായി റൂമിലേക്ക് നടന്നു.

“ഓക്കേ not bad.”

മുറിയുടെ വാതിൽ തുറന്നുകൊണ്ട് അവൻ പറഞ്ഞു.

“തനു..എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് താഴേക്ക് വാ..”

അവൾ വാതിൽ അടച്ചുകൊണ്ട് താഴേക്ക് നടന്നു. ഹോസ്റ്റലിൽ നിന്നും അല്പം മാറി കാറിനുള്ളിൽ അവർ ഇരുന്നു.

“നിനക്ക് റൂം ഒക്കെ അല്ലെ.. കോളേജ് ഇവിടെ നിന്നും രണ്ട് സ്റ്റോപ് അപ്പുറത്താണ്. ബസ്സിൽ പോയാൽ മതി. ഓട്ടോയിലൊന്നും പോകണ്ട.അതാണ് കൂടുതൽ സേഫ്.പിന്നെ ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ്. വേറെങ്ങും പോകരുത്.പിന്നെ പരിചയം അല്ലാത്തവരോട് കൂടുതൽ അടുക്കണ്ട..”

“ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല..”

അല്പം സാമർത്യത്തിൽ അവൾ പറഞ്ഞു.

“പക്ഷെ കാണാൻ കൊള്ളാവുന്ന ഒരു പെണ്ണല്ലേ..”

“ഞാൻ…”

“പ്ലീസ്.. ഞാൻ പറയുന്നത് കേൾക്ക്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ ഉടനെ കാർത്തിക്കിനെ വിവരം അറിയിക്കണം.
എന്താ നീ ഒന്നും മിണ്ടാത്തെ”

“ഡെയ്‌സിയമ്മയെ കാണാതെ ഇരിക്കാൻ പറ്റണില്ല..”

“ഇനി ഒരു അഞ്ച് മാസം പെട്ടെന്ന് പോകും.
Then നിന്റെ ഫ്രണ്ടിന്റെ പേരെന്താ.”

“സ്വാതി..”

“Yes അവളുടെ നമ്പർ താ.”

അവൻ സ്വാതിയുടെ നമ്പർ സേവ് ചെയ്തു.
എന്തിനാ എന്റെ മനസ്സിനുള്ളിൽ കയറി എന്നെ ഇങ്ങനെ കൊല്ലുന്നത്. അവൾ അവനെ പ്രണയത്തോടെ നോക്കി.

“Then..”

അവൻ അവളെ നോക്കിയതും അവളുടെ കണ്ണുകളിലെ പ്രണയം അവന്റെ കണ്ണുകളിലേക്കും പകർന്നു. കണ്ണുകൾ മാത്രം പരസ്പരം നോക്കി നിന്നു.

ഒരു ഐസ് ക്രീം വണ്ടിയുടെ മണി ശബ്ദം അവനെ ഉണർത്തി.

“ശരി ശ്രീ.. ഞാൻ ഇറങ്ങട്ടെ ”

എന്ന് പറഞ്ഞ ഉടനെ കാറിൽ നിന്ന് ഇറങ്ങി. അവളെ ഹോസ്റ്റലിലേക്ക് പറഞ്ഞു വിട്ടു. ഹോസ്റ്റൽ ഗേറ്റിന് അടുത്ത് എത്തിയതും അവൾ അവനെ തിരിഞ്ഞു നോക്കി. അവനും കാറിൽ നിന്നും അവളെ നോക്കികൊണ്ട് മനസ്സില്ലാ മനസോടെ യാത്രയായി.

അവൾ നേരെ റൂമിലേക്ക് പോയി.ആദ്യം തന്റെ ഡ്രെസ്സുകൾ അടുക്കി വെച്ചു, പിന്നെ പുസ്തകങ്ങൾ, പിന്നെ മേശയിൽ അവളുടെ അച്ഛന്റെ ഫോട്ടോയും കുറച്ചു പുസ്തകങ്ങളും അടുക്കി വെച്ചു. ശേഷം ഒന്ന് മയങ്ങാം എന്ന് കരുതി അവൾ കട്ടിലിലേക്ക് ചാഞ്ഞു.നല്ല ക്ഷീണം ഉള്ളത് കൊണ്ട് അവൾ പെട്ടെന്ന് തന്നെ ഉറങ്ങി.

ആരോ വാതിലിൽ മുട്ടുന്നത് കേട്ടാണ് അവൾ ഉണർന്നത്. തുറന്നപ്പോൾ ഉച്ചക്ക് കണ്ട പെൺകുട്ടിയും ഒരു സ്ത്രീയും.

“ഞാൻ ഈ ഹോസ്റ്റലിലെ വാർഡൻ ആണ്.കഴിക്കാൻ വരുന്നില്ലേ. ഇവിടെ 8 മണിക്കാണ് ഡിന്നർ. പുതിയതായി വന്നത് കൊണ്ട് വന്ന് പറഞ്ഞതാണ്..”

“താങ്സ് മാഡം.. ഇനി എല്ലാം ചോദിച്ചു മനസ്സിലാക്കി ചെയ്തോളാം..”

എന്ന് പറഞ്ഞ് അവൾ അവരുടെ പിന്നാലെ നടന്നു. ഒരു ഹാൾ ചൂണ്ടി കാണിച്ച് അവർ നടന്നകന്നു.അവിടെ ചെന്ന് നോക്കിയപ്പോൾ കുറെ പെൺകുട്ടികൾ അവിടെ ഇരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടു.

“ഹലോ..പുതിയ ആളാണോ.. ആദ്യം പാത്രം എടുത്ത് പോയി ഭക്ഷണം എടുക്ക്..”

ഒരു പെൺകുട്ടി പറഞ്ഞു. അവൾ അത്പോലെ ചെയ്തു. ശേഷം ഒരു ടേബിളിൽ വന്നിരുന്നു.

“ഹായ് ഞാൻ മൈഥിലി.നിന്റെ പേരെന്താ..”

“തനു..തനുശ്രീ..”

“വന്നപ്പോൾ കൂടെ ഉണ്ടായിരുന്ന ആൾ ആരാ? ”

“എന്റെ..ഹ.. ഹസ്ബൻഡ്..”

“കല്യാണം കഴിഞ്ഞതാണോ..”

“ഹ്മ്മ്..”

“ഓക്കേ ഓക്കേ.”


“മതിയടി മിനി..ആ കുട്ടി പേടിച്ചു പോകും.”

മൈഥിലി തന്റെ കൂട്ടുകാരിയെ തടഞ്ഞു.

“പോടീ..തനു നീ പറ എത്ര നാളായി കല്യാണം കഴിഞ്ഞിട്ട്..”

“ഒരു മാസം പോലും ആയിട്ടില്ല. അച്ഛന് പെട്ടന്ന് വയ്യാതായി. അച്ഛന്റെ ആഗ്രഹപ്രകാരം ആശുപത്രിയിൽ വെച്ച് മോതിരം മാറി കല്യാണം കഴിക്കേണ്ടി വന്നു. പക്ഷെ അച്ഛൻ മരിച്ചു. പിന്നെ കുറച്ചു നാൾ അദ്ദേഹത്തിന്റെ വീട്ടിൽ ആയിരുന്നു.പഠിപ്പ് മുടങ്ങണ്ട എന്ന് കരുതി. ഇവിടെ ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ തീരുമാനിച്ചു..”

തനു പറഞ്ഞു.

“അപ്പൊ കാര്യങ്ങളൊന്നും കഴിഞ്ഞിട്ടില്ലേ..”

മിനി ചോദിച്ചു..

“ഹേയ് മിനി.ഒന്ന് മിണ്ടാതെ ഇരിക്കുന്നുണ്ടോ.. തനു നീ പേടിക്കണ്ട.. അവൾ ഇങ്ങനെയാ..”

“ഇറ്റ്സ് ഓക്കേ..”

തനു പറഞ്ഞു. അവർ പിന്നെയും സംസാരിച്ചു. കഴിച്ചു കഴിഞ്ഞതിനു ശേഷം
റൂമിലേക്ക് മടങ്ങാൻ പോയ തനുവിനോട്‌.

“എങ്കിൽ ശരി തനു. നിന്റെ റൂമിന്റെ അടുത്ത റൂമാണ് മിനിയുടെ, അതിന്റെ അടുത്തത് എന്റെ റൂം. എന്ത്‌ ആവശ്യം ഉണ്ടെങ്കിലും പറയാൻ മടിക്കേണ്ട..”

അവരുടെ നമ്പർ അവർ പരസ്പരം കൈമാറി…(തുടരും)

 

തനുഗാത്രി: ഭാഗം 10

നിങ്ങളുടെ സുഹൃത്തിന് നിങ്ങളോട് എത്ര ശതമാനം സ്‌നേഹമുണ്ട്. ക്ലിക്ക് ചെയ്ത് നോക്കൂ… വാട്‌സാപ്പിൽ ഷെയർ ചെയ്യൂ…

തനുഗാത്രി: ഭാഗം 1

തനുഗാത്രി: ഭാഗം 2

തനുഗാത്രി: ഭാഗം 3

തനുഗാത്രി: ഭാഗം 4

തനുഗാത്രി: ഭാഗം 5

തനുഗാത്രി: ഭാഗം 6

തനുഗാത്രി: ഭാഗം 7

തനുഗാത്രി: ഭാഗം 8

തനുഗാത്രി: ഭാഗം 9

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

നിങ്ങൾ വീട്ടിൽ ചടഞ്ഞിരിക്കുകയാണോ മെട്രോ ജേണൽ ഒരുക്കുന്ന ഒരു ചാലഞ്ച് ഗെയിം കളിക്കാൻ ക്ലിക്ക് ചെയ്യുക…

ഇന്നത്തെ സ്വർണ്ണവില അറിയാൻ ക്ലിക്ക് ചെയ്യുക

Share this story