അൻപ്: ഭാഗം 39

അൻപ്: ഭാഗം 39

എഴുത്തുകാരി: അനു അരുന്ധതി

ആദി ഏട്ടാ.. എനിക്കു ഒരു കാര്യം പറയാൻ ഉണ്ട്.. ഏതാ അഭി.. അതു ഏട്ടാ.. ഞാൻ… ഏട്ടന് അറിയാലോ എന്റെ കേസിന്റെ കാര്യം.. ഉം.. അതു നമ്മൾ ജയിച്ചല്ലോ..പിന്നെ എന്താ.. അതേ…ഏട്ടാ.. ആ കേസ്.. അതിലെ കംപ്ലെയിനൻന്റ് അതു… ഏട്ടത്തി ആയിരുന്നു എന്താ… എന്താ അഭി നിയ് പറയുന്നത്‌ അതേ ഏട്ടാ… മരിച്ചു പോയ ഏട്ടത്തിടെ ചേട്ടന് വേണ്ടി ഏട്ടത്തി ആണ് കേസ് കൊടുത്തതു.. അഭി എനിക്കു മനസ്സിലായില്ല.. അതു ഏട്ടാ… ഞാൻ പഠിച്ച കോളേജിൽ തന്നെ ആണ് ഏട്ടത്തിടെ ചേട്ടൻ കതിർ വേലും പഠിച്ചത്… ഒരു ദിവസം എന്റെ ഗ്യാങിൽ ഉള്ള എന്റെ ഫ്രണ്ട് ജീവനു പൂങ്കോടി എന്ന കുട്ടിയുമായി ചെറിയ ഒരു ഇഷ്യൂ ഉണ്ടായി . എന്തു ഇഷ്യൂ.. ഏട്ടാ.. ജീവന് ആ കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ടം തോന്നി…അവളെ അന്നെഷിച്ചപ്പോൾ അതു കതിർ വേൽലിന്റെ ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണെന്ന് മനസിലായി..

കതിർ വേലുന്റെ ബെസ്റ്റ് ഫ്രണ്ടും ആയിരുന്നു ആ കുട്ടി… എന്നിട്ട്.. അവൻ ആ കുട്ടിയെ പോയി പ്രൊപ്പോസ് ചെയ്തു.. അവൾ അവനെ റീജക്ടും ചെയ്തു…ഞങ്ങൾ ഫ്രണ്ട്‌സ് അതും പറഞ്ഞു അവനെ കളിയാക്കാൻ തുടങ്ങി..ആ ദേഷ്യത്തിൽ ജീവൻ തരം കിട്ടുമ്പോൾ ഒക്കെ അവളെ കുറച്ചൊക്കെ ടോർച്ചേർ ചെയ്തു കൊണ്ടിരുന്നു… ഒരു ദിവസം ക്ലാസിൽ മദ്യപിച്ച് വന്നു ജീവൻ ആ കുട്ടിയെ കിസ്സ് ചെയ്യാൻ ശ്രമിച്ചു.. അന്ന് അവൾ ജീവന് എതിരെ ഒരു പരാതി പ്രിൻസിപ്പാളിനു കൊടുത്തു അതിനു….. വേലു എങ്ങനെ ആണ് അഭി ഇതിൽ ഇൻവോൾവിഡ് ആകുന്നതു.. അത് ഏട്ടാ.. വേലു ആയിരുന്നു മുഖ്യ സാക്ഷി…പരാതി എഴുതാനും വേലു ആണ് അതിനു അവളെ ഹെല്പ് ചെയ്തത് എന്നു ഞങ്ങൾ അറിഞ്ഞു … പിന്നെ എന്തുണ്ടായി.. ജീവന് മൂന്ന് മാസം സസ്‌പെൻഷൻ കിട്ടി. അതും കൂടി ആയപ്പോൾ പിന്നെ വേലു, അവനും ഞങ്ങളുടെ ബ്ലാക്ക്‌ലിസ്റ്റിൽ പ്പെട്ടു ..ഒരു ചാൻസ് വന്നാൽ രണ്ടു പേർക്കും ഓരോന്നു കൊടുക്കാൻ ഞങ്ങൾ പ്ലാൻ ഇട്ടു..

അങ്ങനെ ഇരിക്കുമ്പോൾ ആണ് കോളേജിൽ ആർട്‌സ് ഡേ വന്നത്.. അന്ന് എല്ലാരും പ്രോഗ്രാം കാണാൻ ഓഡിറ്റോറിയത്തിൽ ആയിരുന്നു.. ഞങ്ങൾ ഫ്രണ്ട്‌സ് ഗ്രൗണ്ടിൽ ഇരുന്നു മദ്യപിച്ചു ഇരിക്കുമ്പോൾ ആണ് ജീവൻ അവിടേക്ക് വന്നത്..അവനെ കണ്ടപ്പോൾ ഞങ്ങൾക്ക് സഹിക്കാൻ പറ്റിയില്ല പിന്നെ ഉള്ളിൽ വെള്ളവും ..കുറച്ചു കൂടി സന്ധ്യ ആയപ്പോൾ വേലുവും പൂങ്കോടിയും കൂടി നടന്നു പോകുന്നതു കണ്ടു ..ജീവന് അതു കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല എന്റെ ബൈക്കും എടുത്തു അവൻ സ്റ്റാർട്ട് ആക്കി എന്നോട് കയറാൻ പറഞ്ഞു ..ഞാൻ കയറി എന്നിട്ടു.. എന്നിട്ടു അവരെ ഇടിച്ചു തെറിപ്പിച്ചു അല്ലേ അഭി… ഏട്ടാ ഞാൻ ഒന്നും മനപ്പൂർവ്വം അല്ല. പറ്റി പോയി ഹും ഒരാളുടെ ജീവൻ പോയത് പറ്റി പോയത് ആണ് പോലും. നിനക്കു അറിയാമോ അഭി അവളുടെ ചേട്ടന്റെ മരണം നടന്നു കുറച്ചു കഴിഞ്ഞപ്പോൾ ആ ദുഃഖം സഹിക്കാൻ പറ്റാതെ അവളുടെ അച്ഛൻ ആത്‍മഹത്യ ചെയ്തു..

പിന്നെ മനോവിഷമം താങാൻ ആകാതെ രോഗി ആയി ആണ് അവളുടെ അമ്മയും മരിച്ചത്.. നിനക്കു ഭാഗ്യം ഉണ്ട് അഭി അവൾക്ക് നിന്നെ ഇതു വരെ തിരിച്ചു അറിയാൻ പറ്റിയിട്ടില്ല.. അറിയുമ്പോൾ അവൾ എങ്ങനെ ഇതു എടുക്കും എന്നു എനിക്ക് അറിയില്ല.. ഏട്ടാ.. നേരിട്ടുള്ള തെളിവുകളും സാക്ഷികളും ഇല്ലാത്തതു കൊണ്ടും പിന്നെ കാഷ് വാരി എറിഞ്ഞതു കൊണ്ടും കേസ് നമ്മൾ ജയിച്ചു അഭി ..എന്നിട്ടോ ആ ശാപം അതു നമ്മളെ വിട്ടു പോകില്ല അഭി.. ഏട്ടത്തിയെ ഇവിടെ കണ്ടപ്പോൾ ഞാൻ ആകെ തകർത്തു പോയി ഏട്ടാ.. കനി ഈ വീട്ടിൽ വന്നു കയറണം എന്നു ദൈവത്തിന്റെ ഒരു തീരുമാനം ആകും അഭി .. ഏട്ടാ.. ഉം…സാരമില്ല അഭി എല്ലാം ഞാൻ അവളോട്‌ പറയാം…പിന്നെ ജിനി അവളെ പറ്റി എല്ലാം അറിയാലോ.. അറിയാം ഏട്ടാ.. അഭി നിന്നോട്‌ അവളെ വിവാഹം കഴിക്കാൻ ഞാൻ പറഞ്ഞപ്പോൾ നീ അതുപോലെ ചെയ്തു… നിനക്ക് അവളെ ശരിക്കും ഇഷ്ടപ്പെട്ടിട്ടു ആണോ അഭി… നീ അതെ ഏട്ടാ..

ആദ്യമൊക്കെ ഒരു തമാശ ആയി തുടങ്ങി പിന്നെ പിന്നെ ഞാൻ പോലും അറിയാതെ അവളെ എന്റെ മനസ്സ് സ്വീകരിച്ചു എന്നു ഞാൻ മനസ്സിലാക്കി.. അവൾക്കു ജീവിതം എന്താണ് എന്ന് ഇപ്പോഴും അറിയില്ല അഭി …അവളുടെ പപ്പ ആ മനുഷ്യൻ അന്ന് എന്റെ നെഞ്ചിൽ കിടന്നു കരഞ്ഞതു ഞാൻ ഇന്നും ഓർക്കുന്നു.. ഏട്ടാ.. അതേ അഭി.. അന്ന് നിങ്ങൾ വരുന്നതിനും മുൻപ് ഞങ്ങൾ കുറെ സംസാരിച്ചു.. ജിനിടെ പപ്പ അവളുടെ ഓരോ കാര്യങ്ങൾ എന്നോട് പറഞ്ഞു… എന്താ ഏട്ടാ… ചെറുപ്പത്തിൽ അമ്മ മരിച്ചു പോയ അവളെ കുറച്ചു കൂടുതൽ ലാളിച്ചു വളർത്തി അതിന്റെ കുറെ പ്രോബ്ലം അവൾക്ക് ഉണ്ട്.. അഭി.. അവളുടെ അമ്മ അവൾക്ക്‌ 6 വയസ്സ്‌ ഉള്ളപ്പോൾ ആണ് മരിച്ചത്.. അതു അവൾക്ക് ചെറിയ മാനസിക പ്രശ്നമാണ് ഉണ്ടാക്കിയത്..കുറച്ചു ട്രീറ്റ്‌മെന്റ് ഒ‌ക്കെ അതിനു വേണ്ടി വന്നു.. പിന്നെ അവളുടെ ഓരോ വാശിയുടെ മുൻപിലും ആ പാവം മനുഷ്യൻ തോറ്റു കൊടുത്തു…

അന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞ് ഞാൻ അവളുടെ പപ്പക്ക് വാക്കു കൊടുത്തിട്ടാണ് വന്നതു.. എന്താ ഏട്ടാ.. അവളെ നമ്മുടെ വീട്ടിലെ മകൾ ആയി മാറ്റാം എന്ന വാക്ക്..അതിനു നിയ് എന്നെ ഹെല്പ് ചെയ്യണം.. ഏട്ടാ.. ഏട്ടൻ ആണ് എന്റെ എല്ലാം.. ഒരുപാട് താങ്ക്യൂ ഏട്ടാ.. ഉം.. മതി മതി.. ഇപ്പൊ തന്നെ ലേറ്റായി പോയി കിടക്കാൻ നോക്കു..goodnight.. Goodnight ഏട്ടാ.. ചെല്ലു… ആദി അഭിയുടെ തോളിൽ ചെറുതായി ഒന്ന് തട്ടി… അഭി ചിരിച്ചു കൊണ്ട് അവിടെ നിന്നും പൊന്നു.. അഭി പോന്ന ശേഷം ആദി നേരെ അമ്മയുടെ റൂമിലേക്ക് നടന്നു 🦋🦋🦋🦋 കനി വെലു അണ്ണനെ പറ്റി ഓർത്തു ഇരിക്കുമ്പോൾ ആണ് ചന്തു വന്നു കതകിൽ തട്ടിയത്.. കനി വേഗം കണ്ണുകൾ തുടച്ചു ,,പിന്നെ പതിയെ ചെന്നു കതകു തുറന്നു.. ആഹാ.. കനി കുറെ ആയല്ലോ ഞാൻ വിളിക്കുന്നു ഇവിടെ എന്തു എടുക്കുവാ.. ഞാൻ ചുമ്മാ.. എന്താ അണ്ണാ.. കനി എന്തുപറ്റി ..നീ കരഞ്ഞോ… ഇല്ല അണ്ണാ.. യേ.. ചുമ്മാ നുണ പറയല്ലേ.. എന്താ കാര്യം..എന്നോട് പറ ഞാൻ നിന്റെ അണ്ണൻ അല്ലേ.. അതു..അണ്ണാ ഞാൻ വേലു അണ്ണനെ ഓർത്തു പോയി അതാ.. ഉം… സാരമില്ല എല്ലാം നമ്മൾ സഹിച്ചല്ലേ പറ്റു…

ആദിക്കു വലിയ ക്ലാസ് എടുത്ത ആള് ഇപ്പൊ ഡൗണ് ആയോ.. ഇല്ല.. എങ്കിൽ ഒന്നു ചിരിച്ചേ.. പോ അണ്ണാ.. ആ അങ്ങനെ ഫോമിൽ വാ.. എനിക്കു ഈ കനിയെ ആണ് ഇഷ്ടം .. പിന്നെ നമ്മുടെ പ്ലാൻ എന്തായി.. ആദി ഏട്ടൻ വന്നില്ല.. അവിടെ അഭിയും ആയി സംസാരിച്ചു നിൽക്കുന്നു.. ആണോ.. ഉം.. എങ്കിൽ തുടങ്ങിക്കോ ..ചളി ആണെന് അറിയാം ..എന്നാലും അതൊന്നും നോക്കേണ്ട.. അണ്ണാ..വേണമാ.. അയ്യോ പരിപാടിയിൽ ഇനി ബേധഗതി ഇല്ലാട്ടോ..അപ്പോ പറഞ്ഞപോലെ ഞാൻ ഈ വഴി വന്നിട്ടും ഇല്ല കനിയെ കണ്ടിട്ടും ഇല്ല.. അണ്ണാ.. കനി ശുഭനിദ്ര… സുഖ നിദ്ര.. അതും പറഞ്ഞു ചന്തു കതകും ചാരി പുറത്തേക്ക്‌ പോകുന്നതും നോക്കി കനി നിന്നും..പിന്നെ പതിയെ വന്ന് അലമാര തുറന്ന് ഡ്രെസും എടുത്തു ബാത്റൂമിലേക് കയറി.. 🦋🦋🦋🦋

അഭി റൂമിൽ എത്തുമ്പോൾ വീഡിയോ ഗെയിം കളിച്ചു കൊണ്ടു ബെഡിൽ കമന്നു കിടക്കുകയായിരുന്നു ജിനി.. നേരിയ ഒരു നൈറ്റ് ഡ്രെസ് ആയിരുന്നു അവൾ ധരിച്ചിരുന്നതു, അഭി അനങ്ങാതെ ബെഡിൽ ഇരുന്നു..എന്നിട് ജിനിയെ ഒന്നു തോണ്ടി.. അഭി.. ഒന്നു ചുമ്മാ ഇരി അഭി വീണ്ടും അവളെ ഒന്നു തോണ്ടി.. അഭി….. ഞാൻ ഇവിടെ ഒരു ജോലി ചെയ്യുന്നത് കണ്ടില്ലേ.. ഓഹോ എന്തു ജോലി.. ഈ വീഡിയോ ഗെയിം കളിക്കുന്നതു ആണോ ജോലി… ആ… അതേ എനിക്കു കിടക്കണമായിരുന്നു.. കിടന്നോ.. അതിനു എന്നോട് എന്തിനാ പറയുന്നത്.. അല്ല.. ഒരു കമ്പനി വേണമായിരുന്നു.. പുറത്തു ചന്തു ചേട്ടനും ആദി സാറും ഉണ്ടല്ലോ.. ജിനി ഗെയിം കളിച്ചു കൊണ്ടാണ് അഭിക്കു മറുപടി കൊടുക്കുന്നതു അതെ ഉണ്ട്..

ഏട്ടന് ഏട്ടത്തി ഉണ്ട് കമ്പനി കൊടുക്കാൻ… ചന്തു ചേട്ടനു ആരെയോ ഫോണിൽ കിട്ടി..ഞാൻ മാത്രം ആണ് ഇവിടെ ഫ്രീ. എങ്കിൽ വല്ലതും എടുത്തു വെച്ചു വായിക്കാൻ നോക്ക്… അഭി വേഗം വീഡിയോ ഗെയിം ജിനിയുടെ കയ്യിൽ നിന്നും തട്ടിപിടിച്ചു വാങ്ങി അതു ഓഫാക്കി അടുത്തുള്ള ടേബിളിലേക്ക് വച്ചു..എന്നിട്ടു ജിനിയെ രണ്ടു കൈ കൊണ്ടും കെട്ടി പിടിച്ചു കൊണ്ടു ബെഡിലേക്ക് ചരിഞ്ഞു .. 🦋🦋🦋 അമ്മയെ കണ്ടശേഷം തിരികെ റൂമിലേക്ക് വന്നു ആദി കതക് അടച്ചു തിരിയുമ്പോൾ ആണ് കനി പുറകിൽ നിന്നും വന്നു ആദിയെ വട്ടമിട്ടു പിടിക്കുന്നത്.. ആദി ഏട്ടാ… കനി.. അതേ അന്ന് പറഞ്ഞ കാര്യം ഇല്ലെ.. എന്തു കാര്യം.. കൊളന്ത .. എന്തു.. അയ്യോ.. കുട്ടികൾ അതു എനിക്കു വേണം.. കനി.. ഞാൻ വേണ്ടെന്നു പറഞ്ഞതു കൊണ്ടാണോ ആദി ഏട്ടൻ എന്നോട് മിണ്ടാതെ നടക്കുന്നത്.. ആദി അവളുടെ രണ്ടു കയ്യും തന്റെ നെഞ്ചിൽ നിന്നും വിടുവിച്ചു.. പിന്നെ അവളെ തന്റെ മുൻപിലേക്ക് നീക്കി നിർത്തി..

ആദി കനി അടി മുടി നോക്കി ഒരു സെറ്റ് സാരി ആണ് ധരിച്ചിരിക്കുന്നതു..അത്യാവശ്യം ഒരുങ്ങിയിട്ടുണ്ട് ഒരു ചെറിയ പൊട്ടും നെറ്റിയിൽ സിന്ദൂരവും ഇട്ടിട്ടുണ്ട്.. മുടി കുളി പിന്നൽ ഇട്ടു അഴിച്ചു ഇട്ടിരിക്കുന്നു.. മുടിയിൽ നിറയെ മുല്ലപ്പൂ വച്ചിട്ടുണ്ട്.. ആദി കനിയെ കതകിനോട് ചേർത്തു നിർത്തി എന്നിട്ടു അവളുടെ കാതിൽ വന്നു പറഞ്ഞു.. കനി.. ആദി ഏട്ടാ.. നിന്നോട്‌ ഈ വേഷം കെട്ടാൻ ആ ചന്തു ആണോ പറഞ്ഞതു കനി ആദിയുടെ നേരെ നോക്കിയപ്പോൾ ആദിയുടെ മുഖം വല്ലാതെ ആയി ഇരിക്കുന്നതു കണ്ടു.. ചോദിച്ചത് കെട്ടോ കനി .. ആ ചന്തു പറഞ്ഞിട്ടു ആണോ നിയ് ഈ വേഷം കെട്ടിയത് എന്നു.. ആദി ഏട്ടാ.. ഞാൻ ആരും പറഞ്ഞില്ല ഞാൻ തനിയെ ആണ്..

നീ എന്നെ പറ്റി എന്താ വിചാരിച്ചതു ..കനി ഞാൻ നിന്റെ ശരീരം മാത്രമാണ് സ്നേഹിക്കുന്നതു എന്നോ… ഒന്നും വിചാരിച്ചില്ല..ആദി ഏട്ടാ.. എത്ര നാളായടി നീ എന്റെ കൂടെ ജീവിക്കാൻ തുടങ്ങിയിട്ടു എന്നിട്ടും ഞാൻ നിന്നെ മനസിലാക്കിയ പോലെ നീ എന്നെ മനസിലാക്കിയിട്ടുണ്ടോ കനി… ഞാൻ… അല്ല ഇത്ര ദിവസം ഇല്ലാത്ത ഒരു വേഷം കേട്ട് കണ്ടു ചോദിച്ചതാ…കാര്യം ഇത്ര ദിവസം ഞാൻ നിന്നെ ശ്രദിചില്ല.. അതു മനപ്പൂർവം അല്ല ..ഞാൻ ഓരോ ടെൻഷൻ അടിക്കുന്നത് ഇവിടെ ആരും അറിയുന്നില്ല..എല്ലാരും എന്നെ എങ്ങനെയാണ് കാണുന്നത് എന്നു എനിക്ക് അറിയില്ല കനി .. ഇപ്പൊ തന്നെ അമ്മ പറഞ്ഞു ഞാൻ നിന്നോട് സംസാരിച്ചില്ല എന്നു..എപ്പോഴും സ്നേഹിച്ചു ഭാര്യയെ കെട്ടിപിടിച്ചു ഇരിക്കാൻ എനിക്കു പറ്റില്ല.. അതിനു സമയവും ഇല്ല…ഓരോ പ്രോബ്ലം തിർന്നു വരുമ്പോൾ അടുത്ത പ്രോബ്ലം വരും…

പിന്നെ അതിന്റെ പുറകിൽ പോകേണ്ടി വരും.. അമ്മയും ആയി ഉള്ള പ്രശനം മാറിയപ്പോൾ ദേ അഭി ..അതിന്റെ ഇടയിൽ ഞാൻ പെട്ടു പോയി…പ്രോബ്ലസ് ഇല്ലാത്ത ഒരു ജീവിതം എനിക്കില്ല കനി… ഇപ്പൊ തന്നെ ജിനി അവൾ ഇവിടെ എത്തും എന്ന്‌ സ്വപ്നത്തിൽ പോലും ഞാൻ ഓർത്തില്ല… അഭിയും ജിനിയും എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടു പോകും എന്ന് ഓർത്തു ടെൻഷൻ ആയിരുന്നു… അതിന്റെ ഇടയിൽ നിന്നെ നോക്കാൻ എനിക് സമയം കിട്ടിയില്ല ഞാൻ സമ്മതിക്കുന്നു നിന്നോട്‌പുറമെ ഗൗരവം കാണിക്കുന്നെ ഉള്ളൂ കനി എന്റെ മനസ് നിറയെ നിന്നോട്‌ സ്നേഹമാണ്.. അതൊന്നും പ്രകടിപ്പിച്ചു നടക്കാൻ എനിക്ക് അറിയില്ല…

ഞാൻ ഒന്നും ഓർത്തില്ല ആദി ഏട്ടാ എന്നോട് ഇഷ്ടം കുറയുന്ന പോലെ തോന്നി അതു ചിലപ്പോൾ എന്റെ പൊട്ട ബുദ്ധിയിൽ തോന്നിയത് ആകും.. മന്നിചിട്… സാരമില്ല.. പിന്നെ എനിക്കു ലീവ് ഇനി രണ്ടു ദിവസം കൂടിയേ ഉള്ളൂ.. ആണോ.. അപ്പൊ അമ്മ നോക്കട്ടെ നീട്ടി കിട്ടുമോ എന്നു.. ഉം.. ആദിക്കു കനിയോട് അഭി പറഞ്ഞ കാര്യം പറയണം എന്നു തോന്നി…പക്ഷേ എന്തോ പറഞ്ഞില്ല….ആദി നോക്കിയപ്പോൾ കനി ബെഡിൽ വന്നു ഇരിക്കുന്നതു കണ്ടു…അവളുടെ മുഖത്ത് നോക്കിയപ്പോൾ സന്തോഷം ഉള്ളത് പോലെ തോന്നി… പക്ഷെ താൻ ഇപ്പൊ പറയാൻ പോകുന്ന കാര്യം അവളെ എങ്ങനെ ബാധിക്കും എന്നു അറിയില്ല… കനി.. എന്താ നമുക്ക് ഒന്നു നടന്നാലോ.. ഈ രാത്രിയിലോ.. അതിനു എന്താ..ഞാൻ അല്ലേ കൂടെ ഉള്ളത്… എങ്കിൽ ok.. ചന്തു അണ്ണനെ കൂടി വിളിച്ചാലോ… ചന്തുനെ മാത്രം ആക്കണ്ട ..ഉണ്ണി അങ്കിളും അമ്മയേയും കൂടെ വിളിച്ചോ.. ആദി ഏട്ടാ.. വാടി………തുടരും…….

Share this story