ഗൗരി: ഭാഗം 4

ഗൗരി: ഭാഗം 4

എഴുത്തുകാരി: രജിത പ്രദീപ്‌


കേട്ടത് വിശ്വസിക്കനാവാത്തത് പോലെ അഭിരാമി ശരത്തിനെ നോക്കി

”എന്താ … എട്ടത്തിയമ്മേ പേടിച്ച് പോയോ ,ആർച്ച ഇവിടേക്ക് വന്നാൽ ഏട്ടത്തിയമ്മക്ക് ഒരു എതിരാളിയായിരിക്കും ,ഏട്ടത്തിയമ്മ അടിയറവ് പറയും ”

“പേടിച്ചിട്ടല്ല ശരത്തേ ,ചേരണ്ടതേ ചോരാവു അതുകൊണ്ടാണ് ,അല്ലെങ്കിലത് ഒത്തിരി പ്രശ്നങ്ങൾ ഉണ്ടാക്കും ”

”അതെന്താ അങ്ങനെ പറഞ്ഞത് ”

“ആർച്ചയെ പൊലൊരു കുട്ടിയെ ശരത്തിനിഷ്ടാവുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല”
ശരത്തിന്റെ സ്വാഭാവമനുസരിച്ച് ആർച്ചയെ പോലൊരു പെൺകുട്ടിയെ ഒരിക്കലും ഇഷ്ടപെടാൻ സാധ്യതയില്ലെന്ന് അഭിരാമിക്ക് തോന്നി

“ആഹാ … കൊള്ളാലോ വന്നപ്പോഴെക്കും എല്ലാവരെയും മനസ്സിലാക്കിയല്ലോ ”

“എല്ലാവരെയും ഇല്ല ശരത്തിന്റെ ചേട്ടനെ ഒഴിച്ച് ബാക്കിയെല്ലാവരെയും ” മനസ്സിലാക്കാൻ പറ്റി അതു പറയുമ്പോൾ അഭിരാമിയുടെ കണ്ണു നിറഞ്ഞു

അത് കണ്ടപ്പോൾ ശരത്തിനും വിഷമമായി

“അതൊക്കെ ശരിയാവില്ലേ ,ഏട്ടത്തിയമ്മ വിചാരിച്ചാൽ അതൊക്കെ സിമ്പിൾ ആയ കാര്യമാണ് ,ചേട്ടനെ വരച്ചവരയിൽ നിറുത്താം”

അവന്റെ പറച്ചിൽ കേട്ടപ്പോൾ അവൾക്ക് ചിരി വന്നു

“വരച്ചവരയിൽ നിന്നില്ലെങ്കിലും എന്റെ മുഖത്ത് നോക്കിയാൽ മതിയായിരുന്നു”

“ഒക്കെ ശരിയാവും ,ഞങ്ങളൊക്കെയില്ലേ ഇവിടെ ”

“ശരിയാവട്ടേ,
എന്നിട്ട് ആർച്ചയുമായുള്ള നിശ്ചയമൊക്കെ കഴിഞ്ഞതാണോ ”

“നിശ്ചയമോ ഏട്ടത്തിയമ്മ ചോദിച്ചത് എനിക്ക് മനസ്സിലായില്ല ”

“വിവാഹ നിശ്ചയം ”

“അയ്യോ … അങ്ങനെയൊന്നും ഇല്ല
എന്റെ ഏട്ടത്തി …..ആർച്ച അമ്മയുടെ റിലേഷനിൽ പെട്ട കുട്ടിയാണ്, ഒറ്റ മോളാണ് പിന്നെ കാശുള്ളതിന്റെ അഹംങ്കാരം അത് ഇത്തിരി കൂടുതലാണ് ,
പിന്നെ കെട്ടാൻ പോകുന്ന പെണ്ണ് എന്ന് ഞാൻ പറഞ്ഞത് അവളുെടെ മനസ്സിലുള്ള കാര്യമാണ് ,രണ്ടു മൂന്നു പേര് എന്നോട് നേരിട്ട് ചോദിച്ചിട്ടുണ്ട് ഞാനത് കാര്യമാക്കിയിരുന്നില്ല,

”ഓ അങ്ങനെയാണോ ”

”ഞാൻ അങ്ങനെ പറഞ്ഞത് ഏട്ടത്തിയെ ഒന്നു പേടിപ്പിക്കാനാണ് ,ആർച്ചയെ പോലുള്ള ഒരു ആളല്ല എന്റെ മനസ്സിലുള്ളത”

“പിന്നെ എങ്ങനെയുള്ള കുട്ടിയാണ്”

”ഏട്ടത്തിയമ്മ ആള് കൊള്ളാലോ ,അങ്ങനെ ഒരാളെ കണ്ടെത്തിയാൽ ആദ്യം ഏട്ടത്തിയമ്മയോട് പറയാട്ടോ ” അവൻ ചിരിച്ച് കൊണ്ട് പറഞ്ഞു

* * *

രാത്രി എല്ലാവരും കൂടിയിരുന്നാണ് ഭക്ഷണം കഴിച്ചത്

ശ്യാം അഭിരാമിയുടെ നേരെയാണ് ഇരുന്നത് ,ശ്യാം അഭിരാമിയുടെ മുഖത്തേക്ക് നോക്കിയതേ ഇല്ല

അഭിരാമിയായിരുന്നു ഭക്ഷണം ഉണ്ടാക്കിയത്

കഞ്ഞിയും ചെറുപയർ തോരൻ ,തേങ്ങ
ചുട്ടരച്ചചമ്മന്തി

”എല്ലാം നന്നായിട്ടുണ്ട് മോളെ ”
അച്ഛൻ ചിരിച്ച് കൊണ്ട് പറഞ്ഞു

“നല്ലൊരു പാചകകാരിയെ ഭാര്യയായി കിട്ടിയത് ശ്യാമേട്ടന്റെ ഭാഗ്യം “ശരത്ത് ഒന്നുകൊള്ളിച്ചു പറഞ്ഞു

അതിന് രൂക്ഷമായ നോട്ടമായിരുന്നു ശ്യാമിന്റെ മറുപടി

“ശരത്തേ ഭക്ഷണം കഴിക്കുമ്പോഴെങ്കിലും നിനക്ക് മിണ്ടാതെയിരുന്ന് കഴിച്ചൂടെ ”

“അമ്മേ ഞാൻ ഉള്ള കാര്യമല്ലേ പറഞ്ഞത് ”

“എന്താലും നീ മിണ്ടാതെയിരുന്ന് കഴിക്ക് “,അവൻ പറഞ്ഞത് ശ്യാമിന് ഇഷ്ടമായില്ലെന്നമ്മക്ക് മനസ്സിലായി ,അവൻ ദേഷ്യപ്പെട്ട് എന്തെങ്കിലും പറയുമെന്ന പേടിയായിരുന്നു അമ്മക്ക്

ശ്യാം വേഗം കഴിച്ച് എഴുന്നേറ്റ് പോയി

“അവനെ ഏണീപിച്ച് വിട്ടപ്പോൾ നിനക്ക് സമാധാനമായില്ലേ”

“ചേട്ടൻ കഴിച്ച് കഴിഞ്ഞിട്ടാ ഏണിറ്റത് അല്ലാതെ കഴിക്കാതെ ഏണിറ്റ് പോയതല്ല
അമ്മ അതു ശ്രദ്ധിച്ചില്ലേ ”

“ഞാൻ ശ്രദ്ധിച്ചില്ല”

“അമ്മ ശ്രദ്ധിക്കില്ല ,എന്റെ കുറ്റം കണ്ടു പിടിക്കാനിരിക്കുകയല്ലേ ”

അഭിരാമി ഒന്നും മിണ്ടിയില്ല ,ശ്യാം എണീറ്റ് പോയപ്പോൾ അവൾക്കും ഒരു അരുതായ്മ തോന്നി

ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അറിയാതെ ആണെങ്കിലും തന്നെ ഒന്നു നോക്കിയത് അഭി ശ്രദ്ധിച്ചിരുന്നു

ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോൾ അച്ഛൻ അഭിരാമിയെ വിളിച്ചു

“എന്താ അച്ഛാ ”

“മോൾക്ക് അച്ഛനോട് ദേഷ്യമുണ്ടോ ”

“ദേഷ്യമോ അച്ഛനോടോ ,എന്തിനാ അച്ഛാ എനിക്ക് ദേഷ്യം ഞാൻ മനസ്സിൽ പോലും കരുതിയിട്ടില്ല”

“മോൾക്ക് ഇങ്ങനെ ഒരവസ്ഥ വന്നത് ഞാൻ കാരണമല്ലേ”

“അച്ഛനിങ്ങനെയൊന്നും എന്നോട്‌ പറയരുത് ,അച്ഛൻ കാരണമാണ് എന്റെ അച്ഛൻ ഇപ്പോഴും ജീവിച്ചിരിക്കുന്നത് ,എത്ര വലിയ നാണക്കേടിൽ നിന്നുമാണ് അച്ഛൻ ഞങ്ങളെ രക്ഷിച്ചത് ,അതൊന്നും ഞങ്ങൾ മറക്കില്ല”

“മോളെ അതൊന്നുമല്ല ഇപ്പോ പ്രധാനപ്പെട്ട കാര്യം നിന്റെയും ശ്യാമിന്റെയും ജീവിതമാണ്, അവൻ നിന്നോട് മിണ്ടാത്തതും റൂമിലേക്ക് കയറ്റാത്തതും ,ഇതൊക്കെ കാണുമ്പോൾ ഒന്നും വേണ്ടിയിരുന്നില്ല എന്ന് തോന്ന ഇപ്പോൾ ”

”അച്ഛൻ അതൊന്നും ഓർത്ത് വിഷമിക്കണ്ട, ഒക്കെ ശരിയാവുമെന്നെന്റെ മനസ്സ് പറയുന്നുണ്ട് ,പെട്ടെന്നുള്ള വിവാഹമല്ലേ അതൊന്നു ഉൾകൊള്ളാൻ ശ്യാമേട്ടന് സമയം കൊടുക്കാം”

“മോളെ നിനക്കെങ്ങനെ ഇങ്ങനെ ചിന്തിക്കാൻ കഴിയുന്നു ,നിന്നെ പോലെയൊരു മോളെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യമാണ് ”

”ഈ വീട്ടിലേക്ക് വരാൻ കഴിഞ്ഞതും എന്റെ ഭാഗ്യമാണ് ”

“എന്താ അച്ഛനും മോളും കൂടി ഒരു ഗൂഢാലോചനാ ,ശ്യാമേട്ടനെ മുട്ടുകുത്തിക്കാനുള്ള എന്തെങ്കിലും പദ്ധതിയാണോ ”

”പോടാ ….”

“ഏട്ടത്തിയമ്മക്ക് പറ്റിയ കൂട്ട് തന്നെ , ഒരാളെ സംസാരിക്കാൻ കിട്ടിയാൽ കത്തി വെച്ച് കൊല്ലും അച്ഛൻ”

”ഇവന് അസൂയയാണ് മോളെ……
മുട്ടൻ അസൂയ ,ഞാൻ ഇവന്റെ ചേട്ടനാണോന്നാണ് എല്ലാവരും ചോദിക്കാറ്”

“എന്റെ അച്ഛാ പതുക്കെ തള്ള് ട്ടോ ”

“മോള് പോയി കിടന്നോ ,ഒന്നും ഓർത്ത് വിഷമിക്കണ്ടാട്ടോ ”

അഭിരാമി മുറിയിലേക്ക് പോയി

“പാവം കുട്ടി അതിന്റെ കണ്ണുനീര് അധികം കാലം ഈ വീട്ടിൽ വീഴ്ത്തല്ലേ ഈശ്വരാ …..”

“അച്ഛനെന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുന്നേ ,ചേട്ടൻ മാറും അതെനിക്കുറപ്പാണ് ,ഇന്ന് എല്ലാവരുടെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചില്ലേ അതു തന്നെ ഒരു നല്ല കാര്യമല്ലേ ,പിന്നെ ഒന്നു രണ്ടു പ്രാവശ്യം ഏട്ടത്തിയെ നോക്കുന്നുണ്ടായിന്നു ഞാനതു ശ്രദ്ധിച്ചു ”

“നീ അതൊന്നും നോക്കാൻ നിക്കണ്ട അവര് കല്യാണം കഴിഞ്ഞ വരാ ,നീയെന്തിനാ അവരെ നോക്കിയിരിക്കുന്നത് ”

“അതു കൊള്ളാം ഞാനായി കുറ്റക്കാരൻ ,ഞാനെ ഇനി ആരെയും നോക്കണില്ല ,കണ്ണടച്ചിരുന്നോളാം”

അവന്റെ പറച്ചിൽ കേട്ടിട്ട് അച്ഛൻ ഉറക്കെ ചിരിച്ചു

*

ബാങ്ക് അവധി ആയതിനാൽ ശരഞ്ഞ് ശ്യാമിന്റെ ഷോപ്പിലേക്ക്, ടൗണിലെ വലിയ ഷോപ്പായിരുന്നു

ഷോപ്പിൽ നല്ല തിരക്കുണ്ടായിരുന്നു

ശ്യാമുണ്ടായിരുന്നു ഷോപ്പിൽ

“എന്താടാ ഷർട്ടോ എന്തെങ്കിലും എടുക്കാനുണ്ടോ ”

“ഇല്ല ,ഞാൻ ചുമ്മാ വന്നതാണ് ”

“അല്ല സാധാരണ നീ വരാറില്ലല്ലോ ”

”ഞാനെ ഇതു തരാൻ വന്നതാണ്”

“എന്താ ഇത് ”

”ചേട്ടന് ഉച്ച ഭക്ഷണം ”

” ഉച്ചഭക്ഷണോ?”

“അമ്മ തന്നയച്ചതാ ഞാനിങ്ങോട്ട് വരുന്ന തെന്ന് പറഞ്ഞപ്പോ ”

“ഞാനെന്താ കൊച്ചു കുട്ടിയാണോ ”

“അതൊന്നും എനിക്കറിയില്ല അമ്മ തന്നത് ഞാനിവിടെ കൊണ്ട് തന്നു, എന്റെ ജോലി കഴിഞ്ഞു ”

“ദേ അവിടെ വച്ചേക്ക് ”

പെട്ടെന്ന് ശ്യാമിന്റെ ക്യാബിനുള്ളിലെ സിസി ടിവിയിൽ ഗൗരിയെ പോലെ ഒരു കുട്ടിയെ കണ്ടപ്പോലെ തോന്നി ശരത്തിന്,
തനിക്ക് തോന്നിയതാണോ ചിലപ്പോ ആയിരിക്കും

“എന്നാ ശരി ഞാൻ പോവാണ് ”

ശരത്ത് കൗണ്ടറിനടുത്തെത്തി

“സാർ ”

ശരത്ത് തിരഞ്ഞു നോക്കി

ഗൗരിയുടെ അച്ഛനായിരുന്നു കൂടെ ഗൗരിയും ഉണ്ടായിരുന്നു
അപ്പോ താൻ കണ്ടത് ഗൗരിയെ ആണ്

“സാറെന്താ ഇവിടെ ഡ്രസ്സ് എടുക്കാൻ വന്നതാണോ ”

”അല്ല ,ഇത് ചേട്ടന്റെ ഷോപ്പാണ് ”

“ആണോ “ആളുടെ മുഖത്ത് ആശ്ചര്യമായിരുന്നു

ഗൗരി അച്ഛന്റെ മറയിൽ നിൽക്കുകയായിരുന്നു

“ഗൗരിക്ക് ഒരു ചുരിദാറ് വങ്ങാൻ വന്നതാ ,നാളെ പിറന്നാളാണ്”

ഗൗരി അച്ഛനെ ഒന്നു മുറുക്കെ പിടിച്ചു, ഇതൊക്കെ എന്തിനാ ആളോട് പറയുന്നതെന്ന മട്ടിൽ

”എന്നിട്ട് പിറന്നാളുക്കാരിക്ക് ഡ്രസ്സ് വാങ്ങിയോ”

“വാങ്ങി ,ബില്ലടച്ചാൽ മതി ”

ശരത്ത് കൗണ്ടറിൽ പോയി

“ജോസേട്ടാ ..”

“എന്താ ശരത്തേ ”

“ദേ ആ നിൽക്കുന്ന ചേട്ടനില്ലെ എനിക്ക് വളരെ വേണ്ടപ്പെട്ട ആളാ ബില്ലിലൊന്ന് പരിഗണിചേക്കണേ”

“അത് ഞാനെറ്റു ശരത്ത് ആദ്യമായി ഒരു കാര്യം ആവശ്യപ്പെട്ടതല്ലേ ”

ശരത്ത് തിരിച്ച് വന്നു

“എന്നാ ശരി , ഞാനിറങ്ങാ ”

“ശരി സാറെ … ”

ശരത്ത് ഗൗരിയെ ഒന്നു നോക്കി പക്ഷേ ഗൗരി വേറെ എവിടെയോ നോക്കി നിൽക്കുകയായിരുന്നു

കാറിലേക്ക് കയറുന്നതിനു മുൻപ് ഒന്നുകൂടി തിരിഞ്ഞ് നോക്കി അവൻ

ആ മൂക്കുത്തിക്ക് ഒന്നു നോക്കിയാലെന്താ ആകാശം ഇടിഞ്ഞു വീഴോ അവൻ മനസ്സിൽ ചോദിച്ചു

* * *

“ശരത്തേ നീ വരുന്നുണ്ടോ ഒരു കാപ്പി കുടിക്കാം”

ബാങ്കിൽ നിന്നിറങ്ങിയപ്പോൾ മാനേജർ ചോദിച്ചു
ആൾക്ക് ശരത്തിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്

“അതിനെന്താ സാർ ഞാൻ റെഡി”

“കാപ്പി കുടി കഴിഞ്ഞാൽ നീയെന്നെ ഒന്നു വീട്ടിൽ വിടണം ,എന്റെ കാറിന് ചെറിയൊരു റിപ്പയർ അതാണ് ”

“ഓ അപ്പോ മണിയടിയാണ് കാപ്പി കുടി ” ശരത്ത് ചിരിച്ച് കൊണ്ട് പറഞ്ഞു

കാപ്പി കുടിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു പറ്റം പെൺകുട്ടികൾ കയറി വന്നത്

ചിരിച്ചും ഒച്ചയിട്ടുമാണ് അവർ കയറി വന്നത്

അവിടത്തെ രണ്ടു മൂന്നു ടേബിളുകൾ അവർ കയ്യടക്കി ,ഉച്ചത്തിലുള്ള ചിരികൾ ആയിരുന്നു അവരുടെ ത് ,അവിടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ആളുകളും അവരെ നോക്കുന്നുണ്ടായിരുന്നു, രണ്ടു മൂന്നു പയ്യൻമാർ അവരോട് എന്തോ കമ്മന്റ് പറയുന്നുണ്ടായിരുന്നു

ശരത്തിന് അവരെ കണാൻ പറ്റുന്നുണ്ടായിരുന്നില്ല ,കാണണമെങ്കിൽ പുറകിലേക്ക് തിരിഞ്ഞ് നോക്കണമായിരുന്നു ,അവരുടെ ഒച്ചയും ബഹളമൊക്കെ കേൾക്കുന്നുണ്ടായിരുന്നു അവൻ

“ഇപ്പോഴത്തെ കുട്ടികളുടെ ഒരു കാര്യം ആരെയും പേടിയില്ല , ഈ കുട്ടികൾ ഇതൊക്കെ കഴിഞ്ഞ് എപ്പോഴാ വീട്ടിലെത്തുന്നത് ,വീട്ടിലിരിക്കുന്നവർ അറിയുന്നുണ്ടോ വീട് നിന്ന് പോന്ന് കഴിഞ്ഞാൽ ഇവരെന്തൊക്കെയാ ചെയ്യുന്നതെന്ന് ”

“ശരിയാ സർ പറഞ്ഞത്, ആരോടാ എന്താ പറയണ്ടതെന്നറിയില്ല ,അന്നുതന്നെ ആ ചെളി തെറിപ്പിച്ച സംഭവത്തിൽ ആ കുട്ടി എന്നെ എന്തൊക്കെയാണ് പറഞ്ഞത് ”

“അതു പോരാണ്ട് അവർ തനിക്കൊരു പണിഷ്മെൻറും തന്നില്ലേ “സാർ ചിരിച്ച് കൊണ്ട് പറഞ്ഞു

“സാറിന് ചിരി .. ”

രണ്ടു പേരും പോകാനായി ഏണീറ്റപ്പോഴാണ് ശരത്ത് ആ പെൺകുട്ടികളെ കണ്ടത്

പെട്ടെന്ന് അവന്റെ മുഖം ഇരുണ്ടു

ആ കൂട്ടത്തിൽ ഗൗരി ഉണ്ടായിരുന്നു (തുടരും)

ഗൗരി: ഭാഗം 1 

ഗൗരി: ഭാഗം 2

ഗൗരി: ഭാഗം 3

ഗൗരി: ഭാഗം 4

Share this story