മിഴി നിറയും മുമ്പേ: ഭാഗം 4

മിഴി നിറയും മുമ്പേ: ഭാഗം 4

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


വണ്ടി നിർത്തണോ…
ജഗൻ കൃഷ്ണയെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു….

മ്മ്..
വേണം..
പരിഭ്രമം നിറഞ്ഞ ശബ്ദത്തിൽ കൃഷ്ണ മറുപടി കൊടുത്തു…

ജഗൻ ഇന്നോവാ പതിയെ റോഡിനു സൈഡിലേക്ക് ഒതുക്കി…

ന്തേ പേടിയാണോ എന്നെ…..

മ്മ്…
കൃഷ്ണ മൂളി..

ന്തിനാടോ താൻ പേടിക്കുന്നത്…
അറിയില്ല…
എനിക്ക് അങ്ങനെ ഒക്കെ കേൾക്കുന്നത് തന്നെ പേടിയാണ്…

ഹ ഹ…
താൻ ഇത്രേം പാവമാണോ….
ഇച്ചിരി കൂടി തന്റേടം വേണ്ടേ പെൺകുട്ടികളയാൽ…
ഞാൻ കരുതി ഒരു പേടിയും ഇല്ലാതെ കൂടെ വന്നപ്പോൾ താൻ ഒരു സംഭവം ആണെന്ന്..
ഇതിപ്പോ മൊത്തം സീൻ ശോകമായല്ലോ…

അതു പിന്നെ പെട്ടന്ന് വണ്ടി ഒന്നും കിട്ടാതെ ആയപ്പോൾ…
പിന്നെ വീടിന്റെ കുറച്ചടുത്തു വരേ എത്താമെന്നും കരുതി..
അതാണ് മറ്റൊന്നും കരുതാതെ കൂടെ കേറിയത്..
പിന്നെ ജഗനെയും കൂടെ ഉള്ള ആളെയും കണ്ടപ്പോൾ കുഴപ്പക്കാരല്ല എന്നും തോന്നി…
എവിടെയോ കണ്ടത് പോലുള്ള ഒരു തോന്നലും……
നിഷ്കളങ്കമായ ഭാഷയിൽ കൃഷ്ണ പറയുന്നത് കേട്ടിരുന്നു ജഗൻ…

താൻ ഇപ്പോൾ ഇവിടെ ഇറങ്ങിട്ട് ന്ത് ചെയ്യാനാ..
വേറെ ഒരു വണ്ടിയും കിട്ടില്ല..
പിന്നെ എന്റെ കൂടെ വന്നാൽ തനിക്കു പേടിക്കാതെ വീട്ടിൽ എത്താം…
ഇച്ചിരി ശബ്ദം കനപ്പിച്ചായിരുന്നു ജഗൻ അതു പറഞ്ഞത്..

പിന്നെ ഞാൻ സ്ത്രീകളെ ഉപദ്രവിക്കാറില്ല…
കാരണം എനിക്കൊരു അമ്മയുണ്ട്…
അനിയത്തിയുണ്ട്..
പിന്നെ ഈ ജോലി..
ഇതിൽ ഇങ്ങനെ വന്നു തലയിട്ട് പോയി..
ഇനി ഒരിക്കലും തിരിച്ചു പോകാൻ കഴിയാത്ത പോലുള്ള ഒരു കുരുക്കിൽ…
അത് പറയുമ്പോൾ ജഗന്റെ
ശബ്ദം കുറച്ചു നേർത്തിരുന്നോ എന്ന് കൃഷ്ണക്ക് തോന്നി…

ന്ത് പറയുന്നു..
താൻ ഇവിടെ ഇറങ്ങുന്നുണ്ടോ..
ജഗൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
ജഗന്റെ കണ്ണുകളിലേക്ക് അവൾക്കു നോക്കാൻ കഴിഞ്ഞില്ല..
അത്രയും തറച്ചിറങ്ങുന്ന പോലുള്ള നോട്ടം ആയിരുന്നു ജഗന്റെ..
കൃഷ്ണ വേഗം നോട്ടം മാറ്റി..

പറ..
കൂടെ പോരുന്നോ അതോ ഇറങ്ങുന്നോ…

കൂടെ വരാം….

ന്താന്നു ന്ന്…
ജഗൻ ചിരിച്ചു കൊണ്ട് ചോദിച്ചു..

കൂടെ വരാം ന്ന്…

എവിടേക്ക്…
കുസൃതി നിറഞ്ഞ ശബ്ദത്തിൽ ജഗൻ ചോദിച്ചപ്പോൾ കൃഷ്ണ ഒന്നു പരുങ്ങി…
അവൾ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കി ഇരുന്നു…
ജഗൻ ഇന്നോവ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു…

ചോദിച്ചാൽ ദേഷ്യം വരുമോ..
കുറച്ചു നേരത്തെ നിശബ്ദതക്കു ശേഷം കൃഷ്ണ അവനെ നോക്കി ചോദിച്ചു…

താനല്ലേ…..
ചോദിച്ചോ..
എനിക്ക് ദേഷ്യം വരില്ല…

ന്തിനാ ഇങ്ങനെ മനുഷ്യരെ ഉപദ്രവിക്കുന്ന ജോലി ചെയ്യുന്നത്…

കുറച്ചു ദേഷ്യത്തോടെ ആയിരുന്നു കൃഷ്ണയുടെ ചോദ്യം..

ഇതല്ലാതെ തനിക്കു വേറെ എന്തെങ്കിലും ചോദിക്കാൻ ഉണ്ടോ…
കുറച്ചു നീരസത്തോടെ ആയിരുന്നു ജഗന്റെ മറുപടി..

ഇതുകൊണ്ടാണ് ഞാൻ ആദ്യം പറഞ്ഞത് ദേഷ്യം വരരുത് എന്ന്..

എന്നാലും മനുഷ്യന്റെ കയ്യും കാലും വെട്ടുക എന്നു പറഞ്ഞാൽ…
ഹോ ഓർക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു..
ഇങ്ങനെ ഒക്കെ ചെയ്തിട്ട് ന്താ കിട്ടാ നിങ്ങൾക്കു…

പൂത്ത കാശു കിട്ടും..
ഒരു മയവുമില്ലാതെ ആയിരുന്നു ജഗന്റെ മറുപടി..
ഇങ്ങനെ ഉള്ളവരെ ഒക്കേ എങ്ങനെയാ വിശ്വസിക്കുക…
ജഗനെ നോക്കി അൽപ്പം ദേഷ്യത്തിൽ ആയിരുന്നു കൃഷ്ണയുടെ ചോദ്യം…

ജഗൻ പെട്ടന്ന് വണ്ടി നിർത്തി….

കൃഷ്ണയുടെ നെറ്റി പോയി ഡാഷ്ബോർഡിൽ പതിയെ തട്ടി..
പെട്ടന്നുള്ള ബ്രേക്ക്‌ഇടൽ കാരണം…

ഇറങ്ങടീ…. വണ്ടീന്ന്..
ജഗൻ അലറി…
കൃഷ്ണയുടെ ഉള്ളിൽ ഒരു ആന്തൽ ഉണ്ടായി പെട്ടന്ന്…
അവൾ വേഗം ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി..
വേഗം ഡോർ അടച്ചു…
ചുട്ട കലിപ്പിൽ ജഗൻ വണ്ടി മുന്നോട്ടെടുത്തു….

കുറച്ചു ദൂരം മുന്നോട്ടു പോയി…
അതു പോലെ തന്നെ റിവേഴ്‌സ് വന്നു അവൻ…
കൃഷ്ണയെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടിൽ വണ്ടി കൊണ്ടു നിർത്തി..
കൃഷ്ണ വേഗം റോഡിൽ നിന്നും മാറി നിന്നു…

ഡോർ തുറന്നു ജഗൻ പുറത്തിറങ്ങി…
കൃഷ്ണയുടെ കയ്യിൽ പിടിച്ചു…
കൃഷ്ണ ഒന്നു ഞെട്ടി….
ന്താ നിങ്ങൾ കാണിക്കുന്നത്..
ന്തിനാ ന്റെ കയ്യിൽ പിടിക്കുന്നത്..
ന്റെ കയ്യിന്നു വിട്..
കൃഷ്ണ കരയാൻ തുടങ്ങി…
മിണ്ടി പോകരുത് നീ കൊന്നു കളയും ഞാൻ…
മര്യാദക്ക് വണ്ടി കേറടീ…
ഡോർ തുറന്നു പിടിച്ചു കൊണ്ട് ജഗൻ പറഞ്ഞത് കേട്ട് കൃഷ്ണ വേഗം വണ്ടിയിൽ കയറി…

ഇപ്പുറം വന്നു ഡോർ തുറന്നു ജഗൻ ഇന്നോവാ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ടെടുത്തു…

കൃഷ്ണ ഏങ്ങലടിച്ചു കരയാൻ തുടങ്ങി….
താൻ കരയണ്ട ഞാൻ ഒന്നും ചെയ്യില്ല തന്നെ…
പെട്ടന്നുള്ള ദേഷ്യത്തിൽ ചെയ്തതാ…

ജഗൻ അവളെ നോക്കി പതിയെ പറഞ്ഞു….
പെട്ടന്നുള്ള നിന്റെ ചോദ്യം എനിക്ക് പിടിച്ചില്ല അതാണ് ഞാൻ അങ്ങനെ പെരുമാറിയത്…
വീടെത്തും വരേ ഇനി നിന്നോട് ഞാൻ ഒന്നും സംസാരിക്കില്ല സോറി…
അതും പറഞ്ഞു ജഗൻ ഇന്നോവയുടെ വേഗത കൂട്ടി…

ഒരു കാര്യം പറഞ്ഞോട്ടെ..
കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ജഗൻ കൃഷ്ണയെ നോക്കി ചോദിച്ചു…

കൃഷ്ണ ഒന്നും മിണ്ടാതെ മുന്നോട്ടു നോക്കിയിരുന്നു…
ജഗൻ പിന്നെ ഒന്നും മിണ്ടിയില്ല…

രണ്ടാളും ഒന്നും മിണ്ടാതെ…
ഇന്നോവാ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു….
ജഗൻ സ്റ്റീരിയോ മൊബൈൽഫോണുമായി കണക്ട് ചെയ്തു…

പഞ്ചാഗ്നി സിനിമയിലെ ആ രാത്രി മഞ്ഞു പോയി എന്ന ഗാനം പതിയെ ഇന്നോവക്കുള്ളിൽ അലയടിച്ചു…
അതു കഴിഞ്ഞു ചമ്പക്കുളം തച്ചനിലെ മകളെ പാതി മലരേ…
ആ ഗാനവും വന്നു….
മെലഡികളുടെ ഒരു ഘോഷയാത്ര…

കുറച്ചു നേരത്തിനു ശേഷം കൃഷ്ണ തല ചെരിച്ചു ജഗനെ നോക്കി…
സ്റ്റിയറിങ്ങിൽ താളം പിടിച്ചു ജഗൻ മുന്നോട്ടു നോക്കി കാർ പായിച്ചു കൊണ്ടിരുന്നു….
************

വിഷ്‌ണുവേട്ടന്‌ സുഖാണോ….
പെട്ടന്നായിരുന്നു ജഗന്റെ ചോദ്യം…
ന്താന്ന്…
ഒന്നു ഞെട്ടി കൊണ്ട് കൃഷ്ണ ചോദിച്ചു..

നിന്റെ ഏട്ടനില്ലേ വിഷ്ണു..
ആൾക്ക് സുഖാണോ ന്ന്…

ഏട്ടനെ എങ്ങനെ അറിയാം…
അൽപ്പം ഞെട്ടലോടെ ആയിരുന്നു കൃഷ്ണയുടെ ചോദ്യം…

അതൊക്കെ അറിയാം…
അപ്പൊ എന്നേം അറിയുല്ലോ….
തെല്ലു കൌതുകത്തോടെ കൃഷ്ണ ചോദിച്ചു…
അറിയാം…
പക്ഷെ പേരൊന്നും അറിയില്ലായിരുന്നു…
കണ്ടിട്ടുണ്ട് ഒന്നു രണ്ടു വട്ടം വിഷ്‌ണുവേട്ടന്റെ കൂടെ…

എന്നിട്ട് ഞാൻ കണ്ടിട്ടില്ല ല്ലോ…
കുറച്ചു സംശയത്തോടെ കൃഷ്ണ പറഞ്ഞു…

അതൊന്നും എനിക്കറിയില്ല..
ഞാൻ കണ്ടിട്ടുണ്ട്…
ഡാൻസും കൊള്ളാം, പാട്ടും കൊള്ളാം..
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ മറുപടി…

അപ്പോൾ അറിഞ്ഞു കൊണ്ടാണോ വണ്ടിയിൽ ലിഫ്റ്റ് തന്നത്…
അല്ല…
വണ്ടിയിൽ കയറിയപ്പോൾ ആണ് മനസിലായത്..
എവിടെയോ കണ്ട മുഖപരിചയം ഉണ്ടായിരുന്നു..
പക്ഷെ എത്തേണ്ട സ്ഥലം പറഞ്ഞപ്പോൾ ഒരു സംശയം..
പിന്നെ മൊബൈലിൽ ഏട്ടന്റെയും നിന്റെയും അല്ലേ പ്രൊഫൈൽ പിക്ചർ…

ഓ…
അതു കണ്ടോ..
ഇതിനിടയിൽ..
പിന്നെ…
നാലു സൈഡിലും കണ്ണുണ്ട് എനിക്ക്..
അതു കൊണ്ടാണ് ചോദിച്ചത്..

മ്മ്..
കൃഷ്ണ മൂളി…
ആ സമയം കൃഷ്ണയുടെ മൈബൈൽ റിങ്ങ് ചെയ്തു..
അച്ഛനാണ്..
വോളിയം കുറച്ചു കുറയ്ക്കുമോ…

ജഗൻ വേഗം സ്റ്റീരിയോയിൽ സൗണ്ട് കുറച്ചു…

അച്ഛാ…
ഞങ്ങൾ കാവിൽക്കര എത്തുന്നു..
മ്മ്..
മ്മ്..
മ്മ്…
മ്മ്..

ശരി അച്ഛാ…
അതും പറഞ്ഞു കൃഷ്ണ ഫോൺ കട്ട്‌ ചെയ്തു…

ന്തേ എല്ലാം മ്മ് എന്ന് പറഞ്ഞു നിർത്തിയത്….
അച്ഛൻ വരാൻ കുറച്ചു ലേറ്റ് ആവും ന്ന്..
ഞാൻ കൊണ്ട് വിടുന്നത് കൊണ്ട് ബുദ്ധിമുട്ട് ഉണ്ടോ..
ജഗന്റെ ചോദ്യം അവളെ ഒന്നു ഉലച്ചു…

ഒന്നും മിണ്ടാതെ മുന്നോട്ടു നോക്കിയിരുന്നു..

ജഗാ…
തന്നെ കണ്ടാൽ പറിയില്ലടോ…
ആളുകളെ വെട്ടാനും കുത്താനും നടക്കുന്ന ഒരാളാണെന്ന്….
അൽപ്പം സങ്കടം ഉണ്ടായിരുന്നു കൃഷ്ണയുടെ ശബ്ദത്തിൽ…

അതു വിട് കൃഷ്ണേ….
ഏട്ടന്റെ കല്യാണം കഴിഞ്ഞോ..

ഉവ്വാ….
ശ്യാമ തന്നെ ആണോ ഭാര്യ…

ഇത്തവണ കൃഷ്ണ ഒന്നുടെ ഞെട്ടി…
ജഗാ…
നീ ആരാ…
നിനക്ക് എങ്ങനെ അറിയാം ശ്യാമേച്ചിയെ..
ഒറ്റ ശ്വാസത്തിലായിരുന്നു കൃഷ്ണയുടെ ചോദ്യം…
അതൊക്കെ വഴിയേ കൃഷ്ണക്ക് അറിയാം….

എന്നാലും പറ ജഗാ…
അറിയാൻ ഉള്ള ആഗ്രഹം കൊണ്ടല്ലേ….

പിന്നീട് ഒരിക്കൽ എന്നെങ്കിലും ഇനി അവസരം കിട്ടിയാൽ പറയാം…

ഞാൻ ഡാൻസ് ചെയ്യും പാട്ട് പാടും എന്നൊക്ക എങ്ങനെ അറിയാം..
വീണ്ടും സംശയം… കൃഷ്ണക്ക്…

എല്ലാം എന്നെങ്കിലും ഒരിക്കൽ ഞാൻ പറയാം….

മ്മ്…
കൃഷ്ണ മൂളി…
അവളുടെ ഉള്ളിൽ നൂറായിരം ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു..
ജഗൻ വണ്ടി മുന്നോട്ടു പായിച്ചു കൊണ്ടിരുന്നു…
************

എവിടാ വിടേണ്ടത് ഞാൻ…
വീട്ടിലേക്ക് ന്തായാലും ഞാൻ ഇല്ല..
ആൽത്തറയുടെ അടുത്ത് വിടാം അവിടന്ന് പാടം കടന്നാൽ വീടായില്ലേ…
ജഗൻ പറഞ്ഞത് കേട്ട് വീണ്ടും ഞെട്ടി കൃഷ്ണ….

എങ്ങനെ ജഗാ…
നീ ആരാ…
പറ… പ്ലീസ്…
കൃഷ്ണയുടെ ശബ്ദം വളരെ നേർത്തിരുന്നു…

ജഗൻ ഇന്നോവ ആൽത്തറയുടെ സൈഡിൽ ഒതുക്കി നിർത്തി…

ഇറങ്ങിക്കോ…
ജഗൻ കൃഷ്ണയെ നോക്കി പറഞ്ഞു…
അവളുടെ മിഴികൾ പിടയുന്നുണ്ടായിരുന്നു അപ്പോൾ…
ജഗൻ പതിയെ നോട്ടം മാറ്റി….
കൃഷ്ണ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി….

ഡോർ അടക്കും നേരം ഒന്നൂടെ ജഗനെ നോക്കി…

തുടരും….

മിഴി നിറയും മുമ്പേ: ഭാഗം 1 
മിഴി നിറയും മുമ്പേ: ഭാഗം 2 
മിഴി നിറയും മുമ്പേ: ഭാഗം 3
ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

CLICK

ഓപ്പൺ ആകുമ്പോൾ ഫെയ്‌സ്ബുക്ക് സെലക്ട് ചെയ്യണം.

Share this story