മിഴി നിറയും മുമ്പേ: ഭാഗം 6

മിഴി നിറയും മുമ്പേ: ഭാഗം 6

എഴുത്തുകാരൻ: ഉണ്ണി കെ പാർഥൻ


പ്ലീസ് കാൾ മീ…

സ്ക്രീൻ ഓപ്പൺ ചെയ്യും മുൻപ് ടെക്സ്റ്റ്‌ മെസ്സേജ് മുകളിൽ കിടക്കുന്നു….
ജഗന്റെ ഉള്ളിൽ ഒരു മിന്നൽ…..
അപ്പോൾ പറഞ്ഞത് സത്യമാണ് ല്ലേ….
കാവേരിയെ നോക്കി അവൻ ഉള്ളിൽ സ്വയം പറഞ്ഞു….
വിളി…
വിളി…
വേഗം വിളി…
ന്താ പറയാൻ ഉള്ളത് എന്ന് ഞാൻ കേൾക്കട്ടെ….
കാവേരി അവനെ വട്ടം പിടിച്ചു….

കുട്ടികൾ കേൾക്കേണ്ട കാര്യങ്ങൾ അല്ല ഇത്…
ന്താ കാര്യം ന്ന് ഞാൻ ചോദിക്കട്ടെ വിളിച്ചിട്ട്…
കപട ഗൗരവം വരുത്തി ജഗൻ എഴുന്നേറ്റു….

എടാ സാമദ്രോഹി…
ഇപ്പോൾ ഈ ഞാൻ പുറത്തു…
മ്മ്…
വരും മോനെ എന്നെ തേടി വരും….
കാവേരി ഉറക്കെ വിളിച്ചു പറഞ്ഞൂ..

ജഗൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് ഇറങ്ങി നമ്പർ ഡയൽ ചെയ്തു…

ജഗനാണ്…
ന്തേ വിളിക്കാൻ പറഞ്ഞത്..
മുഖവുര ഇല്ലാതെയായിരുന്നു ജഗന്റെ ചോദ്യം…..

ഒന്നുമില്ല ചുമ്മാ…
കൃഷ്ണപ്രിയ അൽപ്പം പരുങ്ങലോടെ ശബ്ദം വളരെ താഴ്ത്തി പറഞ്ഞു…

ന്തേ ഈ നേരത്ത് വിളിച്ചത് ബുദ്ധിമുട്ടയോ…
ജഗന്റെ ചോദ്യം കഴിയും മുൻപേ അവൾ ഇടയിൽ കയറി പറഞ്ഞു…

ഏട്ടനും ഏടത്തിയും അമ്മയും അടുത്തുണ്ട്..
ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചാൽ മതിയോ…

അല്ല അവര് ഉണ്ടെങ്കിലും ന്തേ സംസാരിക്കാൻ ബുദ്ധിമുട്ട്..
അങ്ങനെ ന്തേലും ആണോ സംസാരിക്കാൻ….

അത് കൊണ്ടല്ല…
ന്തോ അറിയില്ല..
ചെറിയ ഒരു ഡിസ്റ്റർബ് പോലെ…

ആഹാ…
ഞാൻ വിളിച്ചതാണോ ഡിസ്റ്റർബ്…
എന്ന സോറി ട്ടാ..
വിളിക്കില്ല..
അനിയത്തി പെണ്ണ് പറഞ്ഞു ഏതോ ഒരു കൃഷ്ണപ്രിയ വിളിച്ചിരുന്നു..
ആ നമ്പറിൽ തിരിച്ചു വിളിക്കാൻ…

അയ്യോ ജഗൻ ഡിസ്റ്റർബ് ആണ് എന്നല്ല ഞാൻ ഉദേശിച്ചത്‌..
ഇവിടെ എല്ലാരും ഉണ്ടല്ലോ അതാണ് ഉദേശിച്ചത്‌..

എന്ന ശരി ഞാൻ ഫോൺ കട്ട്‌ ചെയ്യാ…
ജഗൻ പറഞ്ഞു..

വേണ്ട..
ഒരു മിനിറ്റ് ഹോൾഡ് ചെയ്യോ..
ഞാൻ ഇവിടെന്ന് ഒന്നു മാറട്ടെ….
കൃഷ്ണ പറഞ്ഞു..

മ്മ്….
ജഗൻ മൂളി…

ആരാ മോളേ ഫോണിൽ…
ആരോ ചോദിക്കുന്നത് ജഗൻ കേട്ടു…

ഒരു ഫ്രണ്ട് ആണ് ഏട്ടാ…
ടീവി യുടെ ശബ്ദം ഒന്നും കേൾക്കുന്നില്ല..
ഒന്നു വിളിച്ചിട്ട് വരാം..

കുറച്ചു നേരം ഒരു അനക്കവും ഇല്ല….

ഹെലോ…
പോയോ…
കൃഷ്ണയുടെ ശബ്ദം വീണ്ടും…

ഇല്ല..
ആരാ ചോദിച്ചത് വിഷ്ണുവേട്ടനാണോ…

മ്മ്..
ആള് കുറച്ചു സ്ട്രിക്ട് ആണ്…
മൊബൈൽ യൂസ്ന്റെ കാര്യത്തിൽ..
പ്രേത്യേകിച്ചു രാത്രിയിൽ ഉള്ള ഫോൺ കാൾ…

മ്മ്…
ജഗൻ മൂളി…

അത് പോട്ടെ…
ജഗൻ എവിടാ ഇപ്പൊ…
വീട്ടിൽ…
ന്താ പരിപാടി…
ഗ്രൗണ്ടിൽ പോയി ഫുട്ബോൾ കളിച്ചു..
ദേ തിരിച്ചു വീട്ടിൽ വന്നു കുളിച്ചു…
ഫോൺ വിളിക്കുന്നു..

ആഹാ കൊള്ളാലോ..
അപ്പോ ഇന്ന് വെട്ടും കുത്തും ഒന്നുമില്ലേ…
അൽപ്പം കുസൃതി നിറഞ്ഞ ശബ്ദത്തിൽ കൃഷ്ണ ചോദിച്ചു…

ഹേയ്…
അത് പിന്നെ…
ജഗൻ നിന്നു പരുങ്ങി…

അല്ല ന്തിനാ വിളിക്കാൻ പറഞ്ഞത്…
വിഷയം മാറ്റാൻ ജഗൻ ചോദിച്ചു…

ഒന്നുല്ല ചുമ്മാ…

അല്ല ന്റെ നമ്പർ എങ്ങനെ കിട്ടി…

ഫ്‌ബി കേറി തപ്പി സങ്കടിപിച്ച്…

ആഹാ അങ്ങനെ ഒക്കെ നമ്പർ കിട്ടുമോ…

പിന്നല്ലാതെ…
ഞാൻ വാട്സാപ്പ് ചെയ്തുല്ലോ…
ബട്ട്‌ മെസ്സേജ് സിംഗിൾ ടിക് മാത്രമാണ് വീണത്..

ഞാൻ ഇതൊന്നും നോക്കാറില്ല..
ഇഷ്ടമല്ല അതൊന്നും..
യൂസ് ചെയ്യാറില്ല എന്നു എനിക്ക് മനസിലായി…

അതോണ്ടാണ് വിളിച്ചു നോക്കിതു…

ആ വിളിക്കാൻ ഉള്ള കാരണമാണ് ഞാൻ ചോദിച്ചത്…

ഞാൻ ഒരു കാര്യം പറഞ്ഞാൽ അനുസരിച്ചു കൂടെ നിക്കുമോ…
കൃഷ്ണ നേർത്ത ശബ്ദത്തിൽ പറഞ്ഞു..

അങ്ങനെ പറഞ്ഞാൽ…
ഞാൻ ന്താ പറയാ…
താൻ ആദ്യം കാര്യം പറ…
എന്നെകൊണ്ട് കഴിയുന്നത് ആണെങ്കിൽ ശ്രമിക്കാം…

ജഗനു ഗുണമുള്ള കാര്യമാണ്….
ആണോ…
എങ്കിൽ പറ..
കട്ടക്ക് കൂടെ നിക്കാം…

ഈ വെട്ടും കുത്തും നിർത്തിയാൽ ഞാൻ കൂടെ ഉണ്ടാവും ജീവിതകാലം മുഴുവനും..

പെട്ടന്നുള്ള കൃഷ്ണയുടെ മറുപടി ജഗനെ ഒന്നു ഞെട്ടിച്ചു..
എങ്കിലും ആ ഞെട്ടൽ ശബ്ദത്തിൽ വരുത്താതെ അവൻ ചിരിച്ചു…

ഹ ഹ ഹ…. അടിപൊളി ട്വിസ്റ്റ്‌ ആയല്ലോ കൃഷ്ണേ ഇത്…

ന്തേ..
കൃഷ്ണയുടെ ശബ്ദം വല്ലാതെ നേർത്തു…

തമാശ പറയുമ്പോൾ ശരിക്കും എനിക്ക് ചിരി വരും..
പണ്ടേ ഉള്ള ശീലമായി പോയി…

ദേ ചെക്കാ..
നിന്നു കളിക്കാതെ കാര്യം പറ…
കട്ടക്ക് കൂടെ നിക്കോ…
ഇല്ലേ ഇപ്പൊ പറയണം..
നാളേം ഒരു കൂട്ടരു വരുന്നുണ്ട് എന്നെ കാണാൻ…
ചിലപ്പോൾ അത് അങ്ങ് ഉറപ്പിക്കാൻ ചാൻസ് ണ്ട്..
ഒരു കൂസല്മില്ലാതെയായിരുന്നു കൃഷ്ണയുടെ മറുപടി…

അല്ലേ..
ഇതെന്താ വെള്ളരിക്കാ പട്ടണമോ…
ഇങ്ങോട്ട് വന്നു പ്രൊപോസ് ചെയ്യാൻ..
ചിരിച്ചു കൊണ്ടായിരുന്നു ജഗന്റെ മറുപടി..

ദേ മനുഷ്യാ…
ഒരുമാതിരി കോപ്പിലെ വർത്താനം പറയരുത് ട്ടാ..
ഈ നേരത്ത്…
ഇച്ചിരി ദേഷ്യത്തോടെ ആയിരുന്നു കൃഷ്ണയുടെ മറുപടി..

അല്ല താൻ ഇത് ന്ത് ഭാവിച്ചാ…
എന്നെ പോലുള്ള ഒരാളെ ഒരു പെണ്ണും ഇഷ്ടപ്പെടില്ലന്ന് താൻ തന്നെ അല്ലെ പറഞ്ഞത്..
എന്നിട്ടിപ്പോ..
ന്തേ ഇങ്ങനെ പറയുന്നത്..

അങ്ങനെയൊന്നും ചോദിച്ചാൽ എനിക്ക് അറിയില്ല..
അപ്പോൾ ദേഷ്യമായിരുന്നു..
അത് സത്യം തന്നെയാണ്..
പക്ഷെ ന്തോ..
കയ്യിലെ ആ പിടുത്തവും പൊട്ടി പോയ എന്റെ കുപ്പിവളയും..
അത് തന്ന മുറിവും…
ആ മുറിവ് ഇടക്ക് ഇടക്ക് തരുന്ന സുഖമുള്ള നോവും…
പിന്നെ നിന്നേ കാണാനും കുഴപ്പില്ല..
നോട്ടം കിടുവല്ലേ….
മുടി സൂപ്പർ..
കണ്ണ് സൂപ്പർ..
നീ ന്താ താടി വടിക്കാറില്ലേ..
അങ്ങനെ അങ്ങനെ പതിയെ നീ എവിടെയോ ഞാൻ അറിയാതെ എന്നെ കീഴ്പെടുത്താൻ തുടങ്ങിയിരുന്നു…
അരുത് അരുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല…
പോരാത്തതിന് നിന്റെ ഒടുക്കത്തെ ഒരു ഡയലോഗ്…

കൂടെ കൂടാൻ പേടിയില്ലെങ്കിൽ കൂടെ കൂടിക്കോ എന്നൊരു ഡയലോഗ്….
പേടിയൊക്കെ തന്നെയാണ്…
പക്ഷെ..
ആ പേടി ഇഷ്ടത്തിന് വഴിമാറുന്നത് ഞാൻ പതിയെ അറിഞ്ഞു തുടങ്ങിയിരുന്നു…
വല്ലാതെ തരളിതമായിരുന്നു കൃഷ്ണയുടെ ശബ്ദം…
ജഗൻ വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അപ്പോൾ…

പ്രേമമൊന്നും ഉണ്ടായിരുന്നില്ലയെങ്കിലും ഉള്ളിലുള്ള ഇഷ്ടം തുറന്നു പറഞ്ഞ പെൺകുട്ടിയുടെ മനസാണ് തനിക്കു മുന്നിൽ തുറന്നത്..
ജഗൻ ഒന്നും മിണ്ടാതെ നിന്നു..

ജഗാ…
കൃഷ്ണ വിളിച്ചു…

മ്മ്..
ജഗൻ മൂളി..

ന്തേ ഒന്നും പറയാത്തെ…
ജഗൻ എന്നെ കൂടെ കൂട്ടുമോ…
എല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള ഒരു ജീവിതം എനിക്ക് നൽകുമോ..

ന്താ കൃഷ്ണേ…
ഇങ്ങനെ ഒരു മാറ്റം…
ഇഷ്ടമാണ്….
പക്ഷെ അത് കൃഷ്ണ പറയുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് എനിക്ക് ഒരിക്കലും കഴിയില്ല…
കാരണം ഒരിക്കൽ വീണു കഴിഞ്ഞു..
ഇനി ഒരു തിരിച്ചുപോക്ക്..
അത് എന്റെ മരണം കൊണ്ട് മാത്രമേ ഉണ്ടാവു..
അതാണ് ഈ ജോലി…
അതാണ് എന്റെ അവസ്ഥ….

ആദ്യമാദ്യം ചുമ്മാ ഒരു രസമായിരുന്നു എല്ലാം…
പിന്നെ കയ്യിലേക്ക് പൈസ വരാൻ തുടങ്ങി..
പൈസ വന്നതോടെ ജീവിതം മാറി തുടങ്ങി..
പിന്നെ പതിയെ പതിയെ മാറി മാറി വന്നു ജീവിതം..
ഒടുവിൽ അറിഞ്ഞു…
ഇതൊരു ചത്പ്പ് നിലമാണ്..
എപ്പോൾ വേണമെങ്കിലും താഴ്ന്നു പോകാവുന്ന ചത്പ്പ് നിലം…
തിരിച്ചു കേറി വരാൻ കഴിയില്ല ഒരിക്കലും…
ജഗന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു ഒടുവിൽ..

ജഗാ…
കൃഷ്ണ പതിയെ വിളിച്ചു…
പിന്നെ വിളിക്കാം ഞാൻ….
ഏട്ടൻ വരുന്നു…
കൃഷ്ണ വേഗം ഫോൺ കട്ട്‌ ചെയ്തു..

ചെവിയിൽ നിന്നും മൊബൈൽ എടുത്തു ജഗൻ തിരിഞ്ഞതും മുന്നിൽ പ്രമീളയും കാവേരിയും അവനെ നോക്കി നിൽപുണ്ടായിരുന്നു…
അവരെ നോക്കി വിളറിയ ഒരു ചിരി ചിരിച്ചുകൊണ്ട് അവൻ അകത്തേക്ക് കയറി…
************

ജഗാ…
മോനേ..
കൃഷ്ണയെ മോൻ അങ്ങ് മറന്നേക്ക് ട്ടാ…..

ജഗന്റെ വണ്ടിക്ക് കുറുകെ നിന്നുകൊണ്ടായിരുന്നു വിഷ്ണുവിന്റെ സംസാരം…
നമ്മളുടെ തൊഴിൽ ഒന്നാണ് എന്ന് അറിയാലോ..
നീ ചെയുന്നത് നാട്ടുകാർ മൊത്തം അറിയുന്നു..
ഞാൻ അവരറിയാതെ നിന്നെ കൊണ്ട് അത് ചെയ്യിക്കുന്നു..
ആ എനിക്കിട്ട് നീ പണിയാൻ വന്നാൽ പുന്നാര മോനേ….
റോഡിലൂടെ പോകുന്ന ഒരു കാറിന്റെ ഡോർ തുറന്നടച്ചാൽ തീരും നിന്റെ ആ യാത്ര…
പറയുന്നത് ആരാണ് എന്ന് നിനക്ക് നല്ല പോലെ അറിയാലോ…

പിന്നെ എനിക്ക് ഇതാണ് തൊഴിലെന്നു നീ കൃഷ്ണയോടോ മറ്റോ പറഞ്ഞാൽ അതിനുള്ള പരിപ്പ് വടേം ചായേം ബോണസായി തരും നിനക്ക്…
ചിരിച്ചു കൊണ്ട് ജഗനോട് പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്കു തിരിച്ചറിയാൻ കഴിയാത്ത വിധം സൗഹൃദമായി പറയും പോലെ ആയിരുന്നു വിഷ്ണുവിന്റെ സംസാരം..

അപ്പൊ ശരിടാ…
രാത്രി ക്ലബ്ബിൽ കാണാം…
ജഗന്റെ തോളിൽ തട്ടി കൊണ്ട് വിഷ്ണു പറഞ്ഞു…
പറഞ്ഞത് ഓർമയുണ്ടല്ലോ..
ഇപ്പൊ ഈ നിമിഷം ഇവിടെ നിർത്തിക്കോ നീ…
ചിരിച്ചു കൊണ്ട് വീണ്ടും ആരുമറിയാതെ പറഞ്ഞു കൊണ്ട് വിഷ്ണു തിരിച്ചു നടന്നു….

ജഗൻ ഒന്നും മിണ്ടാതെ നിന്നു..
താടിയിൽ തടവി…
മീശ ഒന്നു പതിയെ താഴേക്ക് ആക്കി കൊണ്ട് ബൈക്ക് സ്റ്റാൻഡിൽ വെച്ച് ഇറങ്ങി..

വിഷ്ണുവേട്ടാ..
ജഗൻ വിളിച്ചു…

വിഷ്ണു തിരിഞ്ഞു നോക്കി…
ജഗൻ പതിയെ വിഷ്ണുവിന്റെ അടുത്തേക്ക് വന്നു..

ഏട്ടാ… അത് പിന്നെ..
വിഷ്ണുവിന്റെ തോളിലൂടെ കയ്യിട്ടു ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു…

ഏട്ടന്റെ പെങ്ങള് എന്നെ വേണമെന്ന് തീരുമാനിച്ചാൽ….
എനിക്ക് വേണമെന്ന് ഞാനും അങ്ങനെ തീരുമാനിക്കും…
പിന്നെ…
ഈ ഭീഷണി…
അത് അറിയാലോ…
എന്റെ സ്വഭാവം…
അതായത് എനിക്ക് *@####ണ് ന്ന്..
ചിരിച്ചു കൊണ്ട് തന്നെയായിരുന്നു ജഗന്റെയും മറുപടി…
പുന്നാര വിഷ്ണുവേട്ടാ എനിക്കിട്ട് പണിത പണിയൊന്നും ഞാൻ മറന്നിട്ടില്ല…
പക്ഷെ അവളൊരു പാവം പെണ്ണാ..
അവളെ ഞാനങ്ങു കൂടെ കൂട്ടാൻ പോവാ…
ഇയ്യാൾക്ക് പറ്റുമെങ്കിൽ അതൊന്ന് തടയാൻ നോക്ക് ട്ടാ…

അപ്പൊ ശരി വിഷ്‌ണുവേട്ടാ..
നാളെ കാണാം ഞാൻ ക്ലബ്ബിൽ വരില്ല ന്നേ..
കാര്യങ്ങൾ നല്ല തീയും പൊകയും പോലെ വെടിപ്പായി തീരുമാനം ആക്കണം നമുക്ക്..
അങ്ങനെ പറഞ്ഞു ചിരിച്ചു കൊണ്ട് ജഗൻ തിരിച്ചു നടന്നു…(തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

മിഴി നിറയും മുമ്പേ: ഭാഗം 1 

മിഴി നിറയും മുമ്പേ: ഭാഗം 2 

മിഴി നിറയും മുമ്പേ: ഭാഗം 3 

മിഴി നിറയും മുമ്പേ: ഭാഗം 4 

മിഴി നിറയും മുമ്പേ: ഭാഗം 5

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story