പകൽ മാന്യൻ: ഭാഗം 1

പകൽ മാന്യൻ: ഭാഗം 1

നോവൽ


പകൽ മാന്യൻ: ഭാഗം 1

എഴുത്തുകാരൻ: അഷ്‌റഫ്‌

ജീവിതത്തിൽ ഒറ്റപ്പെട്ടു പോകുന്ന ഒരുപാട് പേരുണ്ട് ഈ ലോകത്ത്..
ഒരു പക്ഷെ എല്ലാവരും ഉണ്ടായിട്ടും അതൊന്നും സ്വന്തമാക്കാൻ കഴിയാത്തവർ.. അല്ലെങ്കിൽ ആരും ഇല്ലാത്തവർ അതുമല്ലെങ്കിൽ ഒഴിവാക്കി സ്വന്തം സന്തോഷം തേടി പോയവർ…
അവർ വലിയവരാണെങ്കിൽ അവർക്ക് സ്വയം തിരഞ്ഞെടുക്കാൻ വഴികൾ ആയിരം.. ചെറുത് ആണെകിൽ അനാഥാലയങ്ങൾ എന്ന ബോർഡ് തൂക്കിയ ഒരു കെട്ടിടത്തിൽ വളർച്ച വരെ ഉറക്കവും ഭക്ഷണവും… ചിലർ അവിടെ നിന്ന് വളരെ പെട്ടെന്ന് ഉറ്റവരെ മറന്നു പോകുന്നു.. മറ്റു ചിലർ മറക്കാൻ വേണ്ടി പെടാപാട് പെടുന്നു…
*********************
(മേലാറ്റൂർ പോലീസ് സ്റ്റേഷൻ)

സമയം രാവിലെ 11 മണി…
മെയ്‌(23)
മേ കമിങ് സർ…. വാട്ടർ ബോട്ടിലിൽ നിന്നും ഒരു തുള്ളി വെള്ളം ഇറക്കവേ ആരെന്ന മട്ടിൽ SI ജേക്കബ് വാതിലിന്റെ അടുത്തേക്ക് നോക്കി… കോൺസ്റ്റബിൾ അപ്പു ആണ്… യെസ് കമിങ്… എന്താടോ… സർ ഒരു മിസ്സിംഗ്‌ കേസ് ഉണ്ട്… മിസ്സ്‌ ആയ ആളുടെ ഭാര്യ പുറത്ത് കംപ്ലയിന്റ് മായി വന്നിട്ട് ഉണ്ട്.. സർ നെ കാണണം എന്ന് പറഞ്ഞപ്പോൾ….. അപ്പു ഒറ്റ ശാസത്തിൽ പറഞ്ഞു നിർത്തി…
ഓ…. ok വരാൻ പറയൂ…
അൽപ സമയത്തിന്റെ ഇടവേളക്ക് ശേഷം ഒരു 34 വയസ്സ് തോന്നിക്കുന്ന സ്ത്രീ അങ്ങോട്ട്‌ കയറി വന്നു..
വരൂ… ഇരിക്കൂ… എന്താണ് കാര്യം…
ആ സ്ത്രീ അവിടെ ഇരുന്ന് കൊണ്ട് പറഞ്ഞു തുടങ്ങി..
സർ എന്റെ ഹസ്ബെന്റിനെ 4 ദിവസായിട്ട് കാണുന്നില്ല… ഫോണിൽ വിളിച്ചിട്ട് ആണേൽ സ്വിച്ച് ഓഫ്‌….
ആൾടെ ഫോട്ടോ ഉണ്ടോ കയ്യിൽ.. ആ യസ്.. അവൾ ഫോണിലെ ഗാലറിയിൽ നിന്നും ഒരു ഫോട്ടോ എടുത്ത് അയാളെ കാണിച്ചു…
Ok… കാണാതായിട്ട് 4 ദിവസം ആയി എന്നല്ലേ പറഞ്ഞെ…
അതേ സർ അവൾ മറുപടി നൽകി..
ഇത്രെയും ദിവസം ആയിട്ടും എന്തെ ഇത് വരെ പോലീസിൽ അറിയിക്കാഞ്ഞേ…
ഇടക്ക് ഇങ്ങനെ ജോലിയുടെ ആവ്യശത്തിന് മാറി നിൽക്കാർ ഉണ്ട്.. ഇടക്ക് ഒക്കെ പോയിട്ട് 2 ദിവസം കയിഞ്ഞിട്ടെ വിളിക്കൂ… എന്നാലും ഞാൻ അങ്ങോട്ട് വിളിച്ചാൽ ഫോൺ റിങ് ചെയ്യാറ് ഉണ്ട്… ഇത് ഇപ്പൊ 4 ദിവസം കഴിഞ്ഞിട്ടും അവർ വിളിക്കാതെ ഇരുന്നപ്പോ…
ഇയാളുടെ പേര് എന്താണ്..
ഹമീദ്… എന്ന് അവൾ മറുപടി നൽകി. ..
ഇയാളുടെ ജോലി….. അവർ ഹോസ്പിറ്റലിൽ മരുന്നിന്റെ un loading ന്റെ ഹെഡ് ആണ് സർ…
ഏത് ഹോസ്പിറ്റലിൽ…
എറണാകുളം മേരി മാതാ ഹോസ്പിറ്റലിൽ… അവൾ അയാൾക് മറുപടി നൽകി..
Ok… എന്തായാലും ഞങ്ങൾ ഒന്ന് അനേഷിക്കട്ടെ… നിങ്ങളുടെ മൊബൈൽ നമ്പറും ബാക്കി deatiles ഉം അവിടെ എഴുതി കൊടുത്തിട്ട് പോയിക്കോളൂ…
അവൾ എണീറ്റ് പോകാൻ ഒരുങ്ങിയപ്പോൾ അയാൾ പിറകിൽ നിന്നും വിളിച്ചു…
Mr ഹമീദിന് ഏതേലും രീതിയിൽ വല്ല ശതൃക്കലും ഇല്ലാതായിട്ട് വല്ല അറിവും ഉണ്ടോ… അങ്ങനെ ഉള്ള വല്ലതും ഹമീദ് നിങ്ങളോട് പറഞ്ഞിട്ട് ഉണ്ടോ??..
ഒരു നിമിഷം ആലോചിച് കൊണ്ട് അവൾ “അങ്ങനെ ഒന്നും ഇല്ല സർ.. എന്നോട് അതിനെ കുറിച് ഒന്നും സംസാരിച്ചിട്ടില്ല…. എന്ന് അവൾ മറുപടി പറഞ്ഞു.
-*******–******-*****-**—-

സമയം 12 മണി….

ഡോ പിസി… അയാൾ ഉറക്കെ വിളിച്ചു.. എന്നിട്ട് ആ ഫോട്ടോ കൊടുത്തു.. ഇയാളെ കുറിച്ച് ഒന്ന് അനേഷിക്കണം… ജോലിയുടെ ഭാഗമായി വല്ല സ്ഥലത്തേക്കും പോയോ എന്ന് ഇയാൾ വർക്ക്‌ ചെയ്യുന്ന ഹോസ്പിറ്റലിൽ പോയി ചോദിക്കണം… പിന്നെ…. ഇയാളുടെ നമ്പറിന്റെ ലാസ്റ്റ് ടവർ ലൊക്കേഷൻ ഒന്ന് കണ്ട് പിടിക്കണം…
Ok സർ.. എന്നും പറഞ്ഞു പിസി പുറത്തേക്ക് പോയി…

രണ്ട് ദിവസം കാര്യമായ അനേഷണം നടത്തി എങ്കിലും ഫലം ഒന്നും ഉണ്ടായില്ല… അയാളുടെ ഫോട്ടോ കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഇമെയിൽ ചെയ്തു എങ്കിലും അയാളെ കുറിച് ഒന്നും കണ്ടെത്താൻ പൊലീസിന് ആയില്ല….

2 ദിവസങ്ങൾക്കു ശേഷം (മെയ്‌ 25)
(സമയം പുലർച്ചെ 4മണി)
ട്രിങ്…. ട്രിങ്…. ട്രിങ്….. ജേക്കബിന്റെ ഫോൺ ശബ്ദിച്ചു…. സ്റ്റേഷനിൽ നിന്നും ഉള്ള കാൾ ആണ്… അയാൾ ഫോൺ എടുത്തു… ഹെലോ..SI ജേക്കബ് hear… ..
സർ ഞാൻ SI ഷമീർ ആണ്.. കിഴക്കേതല നോർത്തിൽ നിന്നും ആണ്..
യെസ് ഷമീർ പറയൂ… എന്താണ് ഈ നേരത്ത് something fishy…..
യസ് സർ… വാട്ടർ ഹബ്ബിലെ മരത്തിൽ ഒരു അഞ്ജാത മൃദദേഹം കണ്ടെത്തിയിട്ട് ഉണ്ട്… ഇന്നലെ രാത്രിയാണ് സർ കണ്ടെത്.. ബോഡി identify ചെയ്തപ്പോൾ സർ… അന്ന് കാണാതായ ഹമീദിന്റെ ആണെന്ന കണ്ടെത്തിയിട്ട് ഉണ്ട്…
Oh my ഗോഡ്… ok ഞാൻ ഇപ്പോൾ തന്നെ വരാം.. യു carry ഓൺ..
Ok സർ..
ജേക്കബ് കാർ എടുത്ത് നേരെ സമീർ അയച്ച ലൊക്കേഷൻ സ്ഥാനത്തേക്ക് വണ്ടി ഓടിച്ചു.. ആ കാർ ഒരു ഫോറൻസിക് ഓഫീസിന്റെ മുന്നിൽ ബ്രേക്ക്‌ ഇട്ടു… ജേക്കബ് കാറിൽ നിന്നും ഇറങ്ങി അയാളെ കാത്ത് സമീർ പുറത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു…gd മോർണിംഗ് സർ… സല്യൂട്ട് അടിച്ചു കൊണ്ട് സമീർ പറഞ്ഞു…
“ഒരു ഗുഡ് മോർണിംഗ് ആണോ സമീറെ ഇത്.. ആരാണ് ബോഡി identify ചെയ്തത്… ജേക്കബ് ചോദിച്ചു..
അയാളുടെ ഭാര്യയാണ് സർ.. ആ ഫോട്ടോയിൽ അയാളുടെ ഇടത് കയ്യിന്റെ തലപ്പത്തായിട്ട് ഒരു പച്ച കുത്തിയത് ശ്രദ്ധയിൽ പെട്ടിരുന്നു… ഈ ബോഡിയിലും അത് കണ്ടപ്പോ ജസ്റ്റ്‌ ഒന്ന് ഉറപ്പ് വരുത്താൻ അവരെ വിളിച്ചതാണ്.. അപ്പൊ കൺഫോം ആയി…
Ok എനിക്ക് ബോഡി ഒന്ന് കാണണം..
യസ് offcourse…
അയാൾ കിടത്തി വെച്ചിരിക്കുന്ന ഹമീദിന്റെ ദേഹത്തിന്റെ അടുത്തേക്ക് നടന്നു… അവിടെ ആ നേരത്തും ഒരാൾ ഉണ്ടായിരുന്നു…
സർ ഇത് ഫോറൻസിക് സ്റ്റാഫ് mr കമൽ..
ഹെലോ കമൽ… എന്താണ് ഇതിനെ കുറിച്ച്…
സർ… തലക്ക് ഏറ്റ വലിയ ഒരു അടി… അത് കമ്പി കൊണ്ടാവാം അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ട്.. അതാണ് മരണ കാരണം… ബട്ട് ഒരു തുള്ളി രക്തം പോലും പുറത്ത് വന്നിട്ട് ഇല്ല എന്നതാണ് ഇതിന്റെ മെയിൻ…
വേറെ ദേഹോബദ്രവം ഒന്നും ഇല്ല…
Ok ബട്ട് തലയിൽ ഇത്രെയും വലിയ അടി അടിച്ചിട്ടും രക്തം പുറത്ത് വരാതെ ഇരിക്കുന്നത് എങ്ങനെയാണ്… ഒരു മുറിവ് പോലും… ജേക്കബ് അയാളോട് സംശയ രൂപേണ ചോദിച്ചു..
Exactly…. തലയുടെ അടിഭാഗത്താണ് ക്ഷതം വന്നിട്ട് ഉള്ളത്… ഒബ്ലാം കേറ്റയുടെ മുകൾ ഭാഗത്ത്‌ ആയിട്ട്… അടിച്ച ആൾ ഒരു പക്ഷെ രക്തം കളയാതെ ഒരാൾ കൊല്ലാൻ മാത്രം മാസ്റ്റർ ബ്രെയിൻ ഉള്ള ആളാണ്…
ഓ…. അവിടെ നിന്നും വല്ല ഫിംഗർപ്രിന്റ് ബൂട്ട് പ്രിന്റ് അങ്ങനെ വല്ലതും…
ബോഡിക്ക് ഏകദേശം 3ദിവസത്തെ പഴക്കം ഉണ്ട്… so ഇന്നലെ പെയ്ത മഴയിൽ അതെല്ലാം ബാഷ്പമായിട്ട് ഉണ്ടാവാം…
അയാൾ ഞെട്ടി കൊണ്ട് കമലിന്റെ മുഖത്തേയ്ക്ക് നോക്കി… 3 ദിവസം ആയോ അപ്പൊ ഇയാൾ…
യസ് സർ….
ബോഡി പോസ്റ്റുമാർട്ടം ചെയ്ത് ബാക്കി വേണ്ട ഫോര്മാലിറ്റി ഒക്കെ കയിഞ്ഞ് കുടുംബത്തിന് വിട്ട് കൊടുത്തേക്ക്… ചിലപ്പോൾ മറ്റെന്തെങ്കിലും ആണ് മരണ കാരണം എന്ന് ഉറപ്പിക്കാൻ പറ്റില്ല….
Ok സർ…
പിന്നെ താൻ ഒരു 10 മണി ആകുമ്പോ എന്റെ ഓഫീസിൽ വരണം.. നമുക്ക് ഇയാൾ വർക്ക്‌ ചെയ്ത സ്ഥലത്തേക്ക് ഇയാളുടെ വീട് അങ്ങനെ കുറച്ചു സ്ഥലങ്ങൾ ഇന്വെസ്റ്റിക്കേഷൻ ചെയ്യണം…
Ok സർ.. എന്നും പറഞ്ഞു ജേക്കബ് കാർ എടുത്ത് വീട് ലക്ഷ്യമാക്കി ഓടിച്ചു….
**************************

സമയം രാവിലെ 9 (മെയ്‌ 26)
… ഇച്ചായ…. ഇച്ചായാ…. ഭാര്യയുടെ നിർത്താതെ ഉള്ള വിളി കേട്ടാണ് ജേക്കബ് രാവിലെ കണ്ണ് തുറക്കുന്നത്…
എന്ത് ഉറക്കാൻ മനുഷ്യ… നിങ്ങടെ മൊബൈൽ കുറേ നേരായി ഒച്ച വെക്കാൻ തുടങ്ങീട്ട്… അത് എങ്ങനെ ഉറങ്ങി കയിഞ്ഞാ പിന്നെ ആന കുത്താൻ വന്നാൽ അറിയോ…. ഭാര്യ നാൻസി പിറുപിറുത്തു..
നിനക്ക് ഒന്ന് എടുക്കാൻ മേലാഞ്ഞോ…
ഞാൻ എടുത്തു ഏതോ ഒരു ഷമീർ ആണ്.. അയാൾ ഓഫീസിൽ കാത്ത് നിൽപ്പ് ഉണ്ടെന്ന്…
അപ്പോഴാണ് രാവിലെ അയാളോട് വരാൻ പറഞ്ഞത് ജേക്കബ് ഓർക്കുന്നത്… ജേക്കബ് ഫോൺ എടുത്ത് ഷമീറിനോട് അര മണിക്കൂറിനുള്ളിൽ എത്താം എന്ന് പറഞ്ഞു ബാത്‌റൂമിൽ കയറി… കുളിയൊക്കെ കഴിഞ്ഞു യൂണിഫോം ഇട്ട് അയാൾ ഓഫീസിലേക്ക് ഇറങ്ങാൻ നേരം ഭാര്യ പിറകിൽ നിന്നും വിളിച്ചു…
നിങ്ങൾ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കുന്നില്ല… ഭാര്യ ചോദിച്ചു..
എനിക്ക് വേണ്ട.. ഞാൻ പുറത്ത് നിന്ന് കഴിക്കാം.. ഒരാൾ അവിടെ വെയിറ്റ് ചെയ്യുന്നുണ്ട്.. കുറച്ചു സ്ഥലങ്ങൾ പോവാൻ ഉണ്ട്..
ഇന്നലെ പുലർച്ചെ എവിടെ പോയത് ആയിരുന്നു ഭാര്യ ചുണുങ്ങി കൊണ്ട് ചോദിച്ചു..
കുറച്ചു ദിവസം മുമ്പ് ഒരു മിസ്സിംഗ്‌ കേസ് ആയിട്ട് ഒരു സ്ത്രീ വന്നിരുന്നു.. അയാൾ ഇന്നലെ മരിച്ച നിലയിൽ കിഴക്കേത്തലയിൽ വെച്ച് കണ്ടെത്തി.. ബട്ട്‌ അയാൾ മരിച്ചിട്ട് 3ദിവസം ആയിട്ടുണ്ട്.. ഇന്നലേക്ക് മുമ്പ് അങ്ങനെ ഒരു ബോഡി അവിടെ ആരും കണ്ടിട്ടും ഇല്ല.. എപ്പഴും ആള്പെരുമാറ്റം ഉള്ള സ്ഥലം ആണ്.. കൊല നടത്തിയിട്ട് 3ദിവസം ബോഡി സൂക്ഷിക്കുക.. എന്നിട്ട് croud ഉള്ള സ്ഥലത്ത് അത് തൂക്കി ഇടുക… എനിക്ക് എന്തോ ഇത് അത്ര സിമ്പിൾ ആയിട്ട് തോന്നുന്നില്ല… ജേക്കബ് ഭാര്യയോട് മൊഴിഞ്ഞു.
ഓ.. ഞാൻ ഇറങ്ങട്ടെ… അവൻ അവിടെ കാത്ത് നിൽക്കാവും.. നീ ഇന്ന് ഓഫീസിൽ പോകുന്നില്ലേ…(ജേക്കബിന്റെ ഭാര്യ അടുത്തുള്ള സ്വകാര്യ ബാങ്കിൽ ക്യാഷെർ ആണ് )
ആ ഇറങ്ങണം ഇച്ചായൻ പോയിക്കോ… നാൻസി പറഞ്ഞു..
ജെക്കബ് ഓഫീസ് ലക്ഷ്യമാക്കി കാർ എടുത്തു..
***-*-***************–**-*****

ഗോഡ് മോർണിംഗ്… ഞാൻ കുറച്ചു വൈകി അല്ലെ.. iam സോറി.. ജേക്കബ് ഷമീറിനോട് പറഞ്ഞു..
ഓ കുഴപ്പമില്ല സർ. Its ok!ഷമീർ മറുപടി നൽകി..
എനിക്ക് ഡിജിപി വിളിച്ചിരുന്നു.. ആദ്യം നമുക്ക് അങ്ങോട്ട് ഒന്ന് പോകണം..
Ok സർ..
ഷമീർ നേരെ ഡിജിപി ഓഫീസിലേക്ക് വണ്ടി എടുത്തു..
May i കമിങ് സർ…
യെസ് കമിങ് ഡിജിപി അവരെ അകത്തേക്ക് വിളിച്ചു..
വരൂ… ഇരിക്ക് ജേക്കബിനോട് അയാൾ ഇരിക്കാൻ പറഞ്ഞു..
അവർ രണ്ട് പേരും അവിടെ സ്ഥാനം ഉറപ്പിച്ചു..
ഇത് “””””ആരെന്ന മട്ടിൽ ജേക്കബിനോട് ഡിജിപി ചോദിച്ചു..
നോർത്ത് si ഷമീർ ആണ് സർ.. ഇവരുടെ സ്റ്റേഷൻ അതിർത്തിയിൽ നിന്നാണ് ഹമീദിന്റെ ബോഡി കിട്ടിയത്. ജേക്കബ് മറുപടി നൽകി..
അയാളെ കുറിച്ച് നിങ്ങൾ അനേഷിച്ചോ? ഡിജിപി ഷമീറിനോടായി ചോദിച്ചു..
ഇയാൾ മേരി മാതാ ഹോസ്പിറ്റലിലെ മെഡിസിൻ unloading സ്റ്റാഫ്‌ ആണ്.. 10 വർഷമായി ഇയാൾ അവിടെ ജോലി ചെയ്യുന്നു.. ഇടക്ക് ഒക്കെ മരുന്ന് വരുന്ന കണ്ടെയ്നറിൽ ഇയാൾ പോവർ ഉണ്ട്.. അങ്ങനെ പോയത് ആയിരുന്നു ഈ പ്രവിശ്യവും… പിന്നെ മരിച്ച നിലയിൽ ആണ് കാണുന്നത്.. ഷമീർ പറഞ്ഞു നിർത്തി..
ഓ… വണ്ടി ഓടിച്ചിരുന്ന ഡ്രൈവറിനെ കുറിച്ച് വല്ല വിവരവും ഉണ്ടോ…
അയാൾ മിസ്സിംഗ്‌ ആണ്.. അയാളെ കുറിച്ച് ഞങ്ങൾ അനേഷിച്ചിരുന്നു..
ഓ ok you carry on.. എന്ത് ആവിശ്യം ഉണ്ടെങ്കിലും വിളിക്കണം.. നിങ്ങടെ ടീമിൽ ഒരു ലേഡി ഓഫീസർ അടക്കം 2പേരെയും കൂടി ഉൾപ്പെടുത്തണം.. ഇത്രെയും പെട്ടെന്ന് പോസിറ്റീവ് ആയ ഒരു റിപ്പോർട്ട്‌ എനിക്ക് കിട്ടണം.. മുകളിൽ നിന്ന് നല്ല plassure ഉണ്ട്..
Ok സർ.. ജേക്കബും ഷമീറും പുറത്തേക്ക് ഇറങ്ങി.. si പ്രിയക്ക് ഫോൺ ചെയ്തു… ഒരാളെയും കൂട്ടി മേരി മാതാ ഹോസ്പിറ്റലിലേക്ക് ചെല്ലാൻ പറഞ്ഞു…
ജേക്കബും ഷമീറും എത്തുന്ന മുമ്പേ അവർ അവിടെ എത്തിയിരുന്നു ..
അവർ ജേക്കബിന് സല്യൂട്ട് ചെയ്തു… സർ ഞങ്ങൾ അയാളെ കുറിച്ച് ചോദിച്ചു.. ബട്ട് ആർക്കും കൂടുതൽ ഒന്നും അറിയില്ല അന്ന് മെഡിസിൻ കൊണ്ട് വരാൻ പോയ വണ്ടിയിൽ ഇയാൾ പോയിരുന്നു എന്നല്ലാതെ…
ഓ ok.. നിങ്ങൾ വാ.. ജേക്കബ് നേരെ ഹോസ്പിറ്റലിൽ കയറി.. പ്രിയയോട് ആയി പറഞ്ഞു.. എനിക്ക് ഇതിന്റെ എംഡി യെ ഒന്ന് കാണണം…
Offcouse സർ.. അവൾ നേരെ റിസപ്ഷനിൽ ചെന്ന് കാര്യം പറഞ്ഞു.. അവർ എംഡിയുടെ ഫോണിലേക്ക് അടിച്ചു… sir ഇവിടെ കുറച്ചു പോലീസ് വന്നിട്ട് ഉണ്ട്.. sir നെ ഒന്ന് കാണണം എന്ന് പറഞ്ഞു..
എന്താ കാര്യം അയാൾ തിരക്കി… അപ്പോയെക്കും നഴ്സിന്റെ കയ്യിൽ നിന്നും പ്രിയ ഫോൺ വാങ്ങി കഴിഞ്ഞിരുന്നു…
കാര്യം പറഞ്ഞാൽ മാത്രമേ താൻ ഇങ് വരൂ എന്ന് ഒള്ളോ…
കുറച്ചു ശബ്ദത്തിൽ പ്രിയ അയാളോട് ചോദിച്ചു..
സോറി സർ.. ഇപ്പോ തന്നെ വരാം അയാൾ മറുപടി നൽകി
ഫോൺ തിരിച്ചു കൊടുത്ത ശേഷം പ്രിയ റിസപ്ഷനിൽ ഇരുന്നിരുന്ന നഴ്സിനോട് ചോദ്യ ഭാവേന ചോദിച്ചു.. ഞങ്ങൾ എന്തിനു വന്നു എന്ന് നിനക്ക് അറിയില്ലേ…
അത് മേടം… അവൾ തല ചൊറിഞ്ഞു… ഹമീദ്ക്കായുടെ മരണത്തിന്റെ അനേഷണത്തിന് ആണെന്ന മനസ്സിലായി… അവൾ വിക്കി വിക്കി മറുപടി നൽകി..
പിന്നെ എന്താ അത് നിന്റെ എംഡിയോട് പറയാൻ ഇത്ര താമസം..
അത്……. അപ്പോയെക്കും ജേക്കബ് പ്രിയയെ വിളിച്ചു..
സർ… നിങ്ങൾ ഇവിടുത്തെ മെഡിസിൻ കോഡവുൻ ഒന്ന് ചെക് ചെയ്യ്.. ജേക്കബ് ആവ്യശ്യപ്പെട്ടു..
യെസ് സർ.. പ്രിയയും കൂടെ ഉള്ള ശരത്തും നേരെ അവിടേക്ക് ചെന്നു..
അപ്പോയെക്കും എംഡി അവിടെ എത്തിയിരുന്നു..

ഹെലോ സർ ഗുഡ് മോർണിംഗ്… അയാൾ കൈ കൊടുത്തു കൊണ്ട് ഇറങ്ങി വന്നു..
മോർണിംഗ് എന്ന് ജേക്കബ് മറുപടി nനൽകി..
എന്താടോ ഇത്രയും താമസം വരാൻ.. അവിടെ എന്താ ഇത്രെയും വലിയ പണി.. ജേക്കബ് ആരാഞ്ഞു…
സോറി സർ.. പെട്ടെന്ന് വിളിച്ചപ്പോൾ ഒന്ന് പേടിച്ചു പോയി.. കാര്യം എന്താ എന്ന് അറിയതോണ്ട്..
ഓ ഹമീദ് മിസ്സിംഗ്‌ ആയ വിവരം നിങ്ങൾക്ക് അറിയില്ലായിരുന്നോ??
ഇല്ല സർ ഇന്നലെ രാത്രി ന്യൂസ്‌ കണ്ടപ്പഴാ ഞങ്ങൾ തന്നെ.. എംഡി മറുപടി നൽകി..
അത് എങ്ങനെ ശെരിയാവും… നിങ്ങളുടെ മരുന്ന് എടുക്കാൻ അല്ലെ ഹമീദ് ഇവിടെ നിന്ന് പോയത്… പോയിട്ട് ഇത്രെയും ദിവസം കാണാതെ ആയിട്ടും നിങ്ങൾ എന്ത് കൊണ്ട് അനേഷിച്ചില്ല…
അയ്യോ.. sir ഞാൻ അനേഷിച്ചു അവന്റെ ഫോൺ ഓഫ്‌ ആയിരുന്നു ഒരു കംപ്ലയിന്റ്മായി സ്റ്റേഷനിലോട്ട് വരാൻ നിന്നതാ… അപ്പോൾ ആണ് അയാൾ തല തായ്തി…
ന്യൂസ്‌ കണ്ട ശേഷം ആണ് അയാളെ കാണാൻ ഇല്ല എന്ന വിവരം പോലും താൻ അറിഞ്ഞത് എന്ന് അല്ലെ ഇപ്പൊ പറഞ്ഞെ… പിന്നെ താൻ എന്തിനാ അയാളെ മിസ്സിംഗ്‌ ആണ് എന്ന് കേസ് തരാൻ വരുന്നേ….
അയാൾ പെട്ടെന്ന് തല ഉയർത്തി ജേക്കബിനെയും ഷമീറിനെയും മാറി മാറി നോക്കി...തുടരും

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

കൊറോണ വൈറസിന്നും നിങ്ങൾ എത്രത്തോളം സുരക്ഷിതരാണെന്ന് ടെസ്റ്റ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

പകൽ മാന്യൻ: ഭാഗം 1

Share this story