പരിണയം – ഭാഗം 1

പരിണയം – ഭാഗം 1

നോവൽ
******
എഴുത്തുകാരൻ: ഉല്ലാസ് ഒ എസ്

എങ്ങനെ എങ്കിലും ഈ മാരണം ഒന്ന് തലയിൽ നിന്നൊഴിഞ്ഞാൽ മതി ദേവേട്ടാ…. മീര ഉറഞ്ഞു തുള്ളുകയാണ്….
എടോ… ആ ചെറുക്കൻ വന്നു കണ്ടിട്ട് പോട്ടെ… എന്നിട്ട് തീരുമാനിക്കാം…. ദേവൻ മയത്തിൽ തന്നെ ആണ് ഭാര്യയോട് സംസാരിക്കുന്നത്…

ആരും വന്നു കണ്ടില്ലലോ അവളെ…ചെറുക്കനും അമ്മയും കൂടി വരും എന്നാണ് പറഞ്ഞത്.. . ചെക്കന്റെ ‘അമ്മ വഴി വന്ന ആലോചന ആണ് എന്നായിരുന്നു ദേവേട്ടൻ പറഞ്ഞത്…

ദേവേട്ടാ… അവളുടെ അപ്പനേം അമ്മയേം കുറിച്ചു ചോദിച്ചപ്പോൾ ഏട്ടൻ എന്താ പറഞ്ഞത്…..

എന്റെ വകയിൽ ഒരു പെങ്ങളുടെ മകളാണ്…അവൾ അന്യ ജാതിയിൽ പെട്ട പുരുഷനോട് ഒപ്പം വീട്ടിൽ നിന്ന് ഇറങ്ങി പോയപ്പോൾ അവൻ അവളുടെ മാനം മാത്രം കവർന്നെടുക്കുകയാണ് ചെയ്തതെന്നും.. ആരോരും ഇല്ലാത്ത ഗർഭിണിയായ അവൾക്ക് അഭയം കൊടുത്തത് നമ്മുടെ അമ്മയാണ് എന്നും, പ്രസവത്തോടെ അവൾ മരിച്ചപ്പോൾ നമ്മൾ അവളുടെ മകളെ ഏറ്റെടുത്തു എന്നാണ് പറഞ്ഞത്….

എന്നിട്ട് ആ സ്ത്രീ എന്ത് പറഞ്ഞു ഏട്ടാ…. മീര ചോദിച്ചു…

അവർക്ക് ആർക്കും കുഴപ്പം ഇല്ലെടോ…. അവർക്ക് സുന്ദരിയായ ഒരു പെണ്ണ് മതി… പ്രിയമോൾ മിടുക്കിയാണല്ലോ കാണാൻ… ദേവൻ പറഞ്ഞു…

ഓഹ് ഒരു സുന്ദരിക്കോത…. നിങ്ങൾക്ക് സ്വന്തം മക്കളെ കാട്ടിലും സ്നേഹം അവളോട് ആണല്ലോ… മീര ചൊടിച്ചു…

ആര്യക്കും ഹേമയ്ക്കും സ്നേഹിക്കാന് അവരുടെ ഭർത്താക്കന്മാർ ഉണ്ട്… പക്ഷെ പ്രിയമോൾക്ക് ആരാടോ ഉള്ളത്… ദേവന്റെ ശബ്ദം ഇടറിയിരുന്നു…

അല്ല ദേവേട്ടാ ഈ പട്ടാമ്പിയിൽ എങ്ങും പെണ്ണില്ലാഞ്ഞിട്ടാണോ ഇവർ ഈ ട്രിവാൻട്രം വന്നു പെണ്ണാലോചിച്ചത്… അതാ എനിക്ക് മനസിലാകാത്തത്… മീര പിന്നെയും പറഞ്ഞു…

പ്രിയമോൾ അമ്പലത്തിൽ നൃത്തം പഠിപ്പിക്കാൻ ചെന്നപ്പോൾ അവിടെ വെച്ച് കണ്ടുമുട്ടിയതാണ് അരുന്ധതി വർമ്മ…. എന്തോ വഴിപാട് നടത്താൻ വന്നതാണ് അവർ…. കഴകക്കാരൻ രാമനുണ്ണിയോട് ആണ് അവർ പ്രിയമോളെ കുറിച്ച് തിരക്കിയത്… അങ്ങനെ അത് ഇവിടെ വരെ എത്തിച്ചു.

അത് ഇപ്പോൾ മീരയോട് പറഞ്ഞാൽ അവൾക്ക് വീണ്ടും കാലികയറും..
ദേവനും മീരക്കും രണ്ട് പെൺമക്കൾ ആണ്.. ആര്യയും ഹേമയും.. രണ്ടുപേരും ചെറുപ്പത്തിലേ വിവാഹിതർ… ദേവന്റെ ‘അമ്മ ഭാരതിയമ്മ മരിക്കും മുൻപ് ഏൽപ്പിച്ചതാണ് കൃഷ്ണപ്രിയയെ ദേവന്റെ കൈയിൽ… 17വര്ഷമായി അവൾ ദേവന്റെ വീട്ടിൽ എത്തിയിട്ട്… അവൾക്ക് അഞ്ചു വയസ് ഉള്ളപ്പോൾ ആണ് അവൾ എത്തിയത് ഇവിടെ… അന്നു മുതൽ അവൾ അനുഭവിക്കുന്നതാണ് നരകയാതന…

ബിഎ വരെ മാത്രം അവളെ മീര പഠിക്കാൻ വിട്ടൊള്ളു… കാരണം അവളുടെ മക്കൾ പ്ലസ് ടു വരെ പോയൊള്ളു, കാരണം അവർ അത്രക്ക് പഠിക്കാൻ മിടുക്കികൾ ഒന്നും അല്ലായിരുന്നു..

നൃത്തം പഠിപ്പിക്കാൻ പോയതാണ് പ്രിയ..മീര അതിനു വിട്ടത് തന്നെ കാശ് കിട്ടും എന്നുപറഞ്ഞാണ്..

വീടിന്റെ ഉമ്മറത്ത് ഇരിക്കുമ്പോൾ കാണാം പാടവരമ്പത്തൂടെ നടന്നു വരുന്ന കൃഷ്ണപ്രിയയെ.. നോക്കെത്താ ദൂരത്തോളം നെൽപ്പാടങ്ങൾ ആണ്… കൊയ്ത്തു അടുക്കാറായിരിക്കുന്നു… സ്വർണവർണമാർന്നു കിടക്കുന്ന നെൽക്കതിരുകൾ കാണാൻ എന്തൊരു ചേലാണ്…

പടിപ്പുര കടന്നു വരുന്ന പ്രിയയെ കണ്ട നന്ദിനികിടാവ് ഒന്ന് നീട്ടി മൂളി..

വരുന്നീടി പെണ്ണേ.. ഈ ഡ്രസ്സ് ഒന്ന് മാറട്ടെ കേട്ടോ.. ഇതും പറഞ്ഞു അവൾ ചായിപ്പിലേക്ക് പോയി..

വേഷം മാറി അടുക്കളയിൽ വന്നപ്പോൾ കണ്ടു എന്നത്തേയും പോലെ കുമിഞ്ഞുകൂടി കിടക്കുന്ന എച്ചില്പാത്രങ്ങൾ.. ഒരു കട്ടൻ ചായയും കുടിച്ചു വേഗത്തിൽ പത്രങ്ങൾ എല്ലാം അവൾ കഴുകി വൃത്തിയാക്കി… നന്ദിനിക്കും അമ്മയ്ക്കും വൈക്കോൽ ഇട്ടുകൊടുത്തിട്ട് അവർക്കുള്ള കഞ്ഞിവെള്ളം എടുക്കാനായി അടുക്കളയിലേക്ക് വീണ്ടും ഓടി അവൾ….

എടി… നീ എന്താടി ഡാൻസ് കളിച്ചോണ്ട് ആന്നോ നടക്കുന്നത്… ആ തുണി എല്ലാം കുടി ഒന്ന് എടുത്ത് അലക്കിയേരെ.. നാളേ കുറച്ചു വിരുന്നുകാർ ഉണ്ട്.. ഇതും പറഞ്ഞു മീര നടന്നു നീങ്ങി..

ആരാണാവോ ഇപ്പോൾ വിരുന്നുവരുന്നതെന്നു ഓർത്തു അവൾ തുണിയും വാരികെട്ടി കുള്ളക്കടവിലേക്കു നടന്നു…

അലക്കും കുളിയും കഴിഞ്ഞു വന്നപ്പോൾ മീര സന്ധ്യാനാമം ചൊല്ലുന്നുണ്ടാരുന്നു…

വൈകിട്ടിത്തേക്ക് ഉള്ള കഞ്ഞിയും ചമ്മന്തിയും പയർത്തൊരാനും പപ്പടവും എല്ലാം ഉണ്ടാക്കി കഴിഞ്ഞപ്പോൾ പാവം പ്രിയയുടെ നടു ഒടിഞ്ഞു…

മോളേ പ്രിയേ… ചെറിയച്ഛൻ ആണല്ലോ വിളിക്കുന്നത്… അവൾ പോയി വാതിൽ തുറന്നപ്പോൾ ദേവൻ മുൻപിൽ നിക്കുന്നു…

അയാൾ പതിയെ അകത്തേക്ക് കയറി… അച്ഛനേം അമ്മയേം കണ്ടിട്ടുപോലും ഇല്ലാത്ത എന്റെ കുട്ടി…. പ്രിയമോളെ… അയാൾ വാത്സല്യത്തോടെ വിളിച്ചു…

എന്താ ചെറിയാച്ചാ.. അവൾ ചോദിച്ചു…

ന്റെ കുട്ടീടെ കഷ്ടപ്പാട് ഒക്കെ മാറും കെട്ടോ.. നാളെ പട്ടാമ്പിയിൽ നിന്നു ഒരു കൂട്ടർ വരുന്നുണ്ട് മോളേ കാണാൻ…പയ്യനു എന്തോ ബിസിനസ് ആണ്… നല്ല ആളുകൾ ആന്നെന്നു രാമനുണ്ണി പറഞ്ഞു… അയാളോട് മോളെ കണ്ടിട്ട് അന്വഷിച്ചറിഞ്ഞതാ അവർ…

പ്രിയ മറുപടി ഒന്നും പറഞ്ഞില്ല..

നാളെ എന്റെ കുട്ടി മിടുക്കിയായിട്ട് നിൽക്ക് കെട്ടോ… അധികം ഉറക്കളക്കണ്ട… ഇതും പറഞ്ഞു അയാൾ മുറിയ്ക്ക് പുറത്തിറങ്ങി..

പ്രിയയെ ഇഷ്ടമാണ് എന്ന് ഒരുപാട് ആണ്കുട്ടികള് വന്നു പറഞ്ഞിട്ടുണ്ടെങ്കിലും അവൾക്ക് ആരോടും പ്രണയം എന്ന വികാരം തോന്നിയിട്ടില്ല… അതിനുള്ള അന്തരീക്ഷവും അവൾക്ക് ഇല്ലായിരുന്നു…

ഓരോന്ന് ആലോചിച്ചു എപ്പോളാ ഉറങ്ങിയതെന്നു പോലും അവൾക്ക് അറിയില്ലാരുന്നു…

രാവിലെ എണിറ്റു അവൾ അടുക്കളയിലേക്ക് പ്രവേശിച്ചു… പതിവ്പോലെ തന്നെ പണികളിൽ ഏർപ്പെട്ടു… ഇന്ന് അവളെ പെണ്ണുകാണാൻ വരും എന്നുപോലും അവൾ മറന്നു…

ഉച്ചയായപ്പോൾ രാമനുണ്ണിയും കൂടെ സുന്ദരിയായ ഒരു സ്ത്രീയും കൂടെ രണ്ടുപേരും കൂടി മുറ്റത്തേക്ക് വന്നു..

ദേവനും മീരയും അവരെ സ്വീകരിച്ചു ഇരുത്തി..

ഞാൻ അരുന്ധതി..ഇത് എന്റെ ഏട്ടനും ഭാര്യയും ആണ്… അവർ പരിചയപ്പെടുത്തി..

മുറ്റത്തു വണ്ടി ഒന്നും വരില്ലാത്തത്കൊണ്ട് ഒരുപാട് ബുദ്ധിമുട്ടിയല്ലേ… ദേവൻ ചോദിച്ചു..

ഏഹ്.. അതൊന്നും സാരമില്ല.. കുട്ടിയെ വിളിക്കുമോ ഇങ്ങട് അരുന്ധതി ചോദിച്ചു…

പ്രിയയെം കൂട്ടി ഉള്ള മീരയുടെ വരവ് കണ്ടാൽ ആരും പറയില്ല മീര ഭയങ്കരിയാണെന്നു… അത്ര നല്ല അഭിനയം ആണ് അവൾ കാഴ്ചവെച്ചത…

പ്രിയ മോളേ.. ഇതാണ് ‘അമ്മ കെട്ടോ ദേവൻ പറഞ്ഞപ്പോൾ കൃഷ്ണപ്രിയ അവരെ നോക്കി..

ഒറ്റനോട്ടത്തിൽ ഊർമിള ഉണ്ണിയെ പോലെ ആണ് അവൾക് തോന്നിയത്…

അരുന്ധതിയും പ്രിയയെ കാണുകയായിരുന്നു…കാശ്മീരി ആപ്പിൾ പോലൊരു പെണ്കുട്ടി..അവളുടെ നീണ്ടു വിടർന്ന കണ്ണുകളും മുല്ലമൊട്ടുപോലുള്ള പല്ലുകളും നീണ്ട മുക്കും ഒക്കെ കാണുകയാണ് അരുന്ധതി….അവളുടെ താടിയിൽ ഒരു ചുഴി ഉണ്ടല്ലോന്ന് അരുന്ധതി ഓർത്തു… തന്റെ മകന്റെ പെണ്ണാണ് ഇവൾ എന്നു അരുന്ധതി ഉറപ്പിച്ചു…

മോളേ ന്റെ മകൻ വന്നില്ല കെട്ടോ… ബിസിനസ് ആവശ്യത്തിനായി അവൻ ഹൈദരബാദ് വരെ പോയിരിക്കുവാ… അവൻ വന്നിട്ട് ഞങൾ ഒന്നുടെ വരാം കെട്ടോ…. അവർ പറഞ്ഞു..

ഏട്ടനും എട്ടാത്തിക്കും കുട്ടിയെ പിടിച്ചോ… അരുന്ധതി ചോദിച്ചു..

അതിനു മറുപടി പറഞ്ഞത് അവരുടെ സഹോദരൻ ആയ കൃഷ്ണപ്രസാദ്‌ ആയിരുന്ന്
എന്ത് ചോദ്യമാ അരുന്ധതി…..മോളേ കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു ഇത് നിരഞ്ജന്റെ പെണ്ണാണ് എന്ന്….

തുടരും

… (തുടരും)

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ഞങ്ങളുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പിൽ അംഗമാകൂ… പുതിയ പുതിയ നോവലുകൾ നിങ്ങൾക്ക് വായിക്കാം

Share this story