രുദ്രാക്ഷ : ഭാഗം 11

രുദ്രാക്ഷ : ഭാഗം 11

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌

കൃഷ്‌ണയെ കാണുന്നതിനായി ഹോസ്പിറ്റലിൽ എത്തിയതായിരുന്നു രുദ്ര.
തലേന്നായിരുന്നു അവളുടെ സർജറി.

കൃഷ്ണ ഐ സി യുവിൽ ആണെന്നും സർജറി കഴിഞ്ഞ് കണ്ടുവെന്നും അവളുടെ അമ്മ പറഞ്ഞു.
മകളുടെ ജീവൻ രക്ഷിച്ച രുദ്രയോട് എത്ര നന്ദി പറഞ്ഞിട്ടും അവർക്ക് മതി വരുന്നുണ്ടായിരുന്നില്ല.

നന്ദിയൊന്നും വേണ്ട ആന്റീ.
ആന്റി മുൻപിൽ നിന്നപ്പോൾ എനിക്കെന്റെ അമ്മയെയാ ഓർമ വന്നത്. രുദ്ര ഇടർച്ചയോടെ പറഞ്ഞു.

മോളുടെ അമ്മ.. അവർ ചോദിച്ചു.

പോയി.. എന്നെ ഒറ്റയ്ക്കാക്കി പോയി. ആക്‌സിഡന്റ് ആയിരുന്നു. റോഡിലൂടെ പോകുമ്പോൾ നിയന്ത്രണം വിട്ട ടിപ്പർ ഇടിച്ചതാണെന്നാ അറിഞ്ഞത്.
ഏഴുവർഷം ആകുന്നു.ഇടറിയ സ്വരത്തിൽ പറഞ്ഞു നിർത്തി രുദ്ര.

കേസ് ഒന്നുമാക്കിയില്ലേ മോളേ. അവർ ചോദിച്ചു.

അയാളെ അറസ്റ്റ് ചെയ്തു. പിന്നെ അയാൾക്കുമില്ലേ കുടുംബം. പാവത്തിന് പെട്ടെന്ന് നിയന്ത്രിക്കാനായില്ല. അയാളുടെ മോൻ ഹോസ്പിറ്റലിൽ ആയിരുന്നത്രേ. അത്രയേ അറിയിച്ചുള്ളൂ എന്നെ.

മോളേ… അവർ വിളിച്ചു.

മ്.. രുദ്ര തലയുയർത്തി.

ഒന്നുമില്ലെന്ന് പറയുമ്പോഴും അവരുടെ മിഴികൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവരോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ രുദ്രയുടെ മനസ്സ് ഒട്ടും ശാന്തമല്ലായിരുന്നു. ഇനിയും ഡ്രൈവ് ചെയ്താൽ ശരിയാകില്ലെന്ന് മനസ്സിലാക്കി അവൾ സഞ്ജുവിന്റെ നമ്പർ ഡയൽ ചെയ്ത് അവൾ ചെവിയോട് ചേർത്തു.

സഞ്ചൂ.. നീ മെഡിസിറ്റി ഹോസ്പിറ്റലിനടുത്ത് ഒന്ന് വരുമോ.

ഏയ്‌ എനിക്ക് കുഴപ്പമൊന്നുമില്ലെടാ. എന്തോ ഡ്രൈവ് ചെയ്താൽ ശരിയാകില്ലെന്ന് തോന്നി. മറുവശത്തുനിന്നും സഞ്ജുവിന്റെ പരിഭ്രമം കലർന്ന ശബ്ദം കേട്ടപ്പോൾ അവൾ പറഞ്ഞു.

പതിനഞ്ച് മിനിറ്റായപ്പോൾ അവനവിടെ എത്തി.

വാടി ബുള്ളറ്റിൽ പോകാം.എന്നും കാറിലല്ലേ അവന്റെ നിർബന്ധത്തിന് വഴങ്ങി കാർ ഒതുക്കി പാർക്ക്‌ ചെയ്തശേഷം അവൾ അവന് പിന്നിൽ കയറി.

ഓഫീസിന്റെ മുൻപിൽ അവർ വന്നിറങ്ങുമ്പോൾ അത് സിദ്ധു കാണുന്നുണ്ടായിരുന്നു.
സിദ്ധുവിനെ കണ്ട രുദ്ര പെട്ടെന്ന് സഞ്ജുവിന്റെ കൈചേർത്ത് പിടിച്ച് അകത്തേക്ക് നടന്നു.
അവരുടെ സന്തോഷം കണ്ട് സിദ്ധുവിന്റെ മുഖം വലിഞ്ഞു മുറുകി. ദേഷ്യം കൊണ്ടവന്റെ കണ്ണുകൾ ചുവപ്പ് രാശി പൂണ്ടു.

വൈകുന്നേരം വീട്ടിലെത്തി കോഫി കുടിച്ചുകൊണ്ടിരിക്കെ ആണ് കോളിംഗ് ബെൽ ശബ്‌ദിച്ചത്.

വാതിൽ തുറന്നതും മുൻപിൽ നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവളുടെ മുഖം ചുളിഞ്ഞു.

അലസമായി കിടക്കുന്ന തലമുടിയും ചുവന്ന കണ്ണുകളുമായി അവനവളെ നോക്കി.

മദ്യത്തിന്റെ രൂക്ഷഗന്ധം അവിടെ പരന്നു.

നീയെന്താ ഇവിടെ.. പുറത്തിറങ്ങ്.. അകത്തേക്ക് കടന്ന സിദ്ധുവിനെ നോക്കി ഒരുനിമിഷത്തെ ഞെട്ടലിന് ശേഷം അവൾ ചീറി.

ആഹാ.. അങ്ങനങ്ങു പോകാനല്ലല്ലോ മോളേ നിന്റെ സിദ്ധുവേട്ടൻ വന്നത്. ഭാര്യയും ഭർത്താവും ഒന്നിച്ചല്ലേ താമസിക്കേണ്ടത്. അതുകൊണ്ട് നമ്മളിനി ഒന്നിച്ചേ ജീവിക്കുന്നുള്ളൂ. നീയെവിടെയാണോ അവിടെ ഞാനും കാണും മനസ്സിലായോടീ.. സിദ്ധു ഉറച്ച സ്വരത്തിൽ പറഞ്ഞു. അത് താൻ മാത്രമങ്ങ് തീരുമാനിച്ചാൽ മതിയോ.

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story