❤️അപൂര്‍വരാഗം❤️ ഭാഗം 41

Share with your friends

നോവൽ
എഴുത്തുകാരി: മിനിമോൾ രാജീവൻ എം

****

” പാടില്ല മോളേ.. ഇനിയും നിന്നെ ഒളിപ്പിച്ച് നിര്ത്താന് ഞങ്ങൾക്ക് പറ്റില്ല.. എല്ലാം എല്ലാരും അറിയണം.. എന്റെ മോൾക്ക് എല്ലാ സൗഭാഗ്യങ്ങളും വേണം… അതിനു പാറു അപ്പു ആയ കഥ നീ അറിഞ്ഞേ പറ്റുള്ളൂ… ”

മാധവന് അപ്പുവിന്റെ തലയിൽ തലോടി കൊണ്ട് പറഞ്ഞു…

പാറു അപ്പു ആയ കഥ കേൾക്കാൻ എല്ലാരും ചെവി കൂർപ്പിച്ചു..

മാധവന് അപ്പുവിനെ ചേര്ത്തു പിടിച്ചു ബെഡ്ഡിലേക്ക് ഇരുന്നു… അവര്ക്കു അരികില് ആയി ദേവിയും…

ദേവും വീർ ഉം അടുത്തുള്ള കസേരയില് ഇരുന്നു…

” ഇത് എന്റെ കഥയാണ്… എന്റെ പൊന്നു മോളുടെ… അപ്പുവിന്റെ കഥ… പിന്നെ പാറുവിന്റെയും ”

മാധവന്റെ മിഴികള് നിറഞ്ഞു..

ദേവി കരച്ചില് അടക്കാൻ പാട് പെട്ട് കൊണ്ട് ഇരുന്നു…

*********

ആന്ധ്ര പ്രദേശിലെ ഇരുപത്തി മൂന്ന് വര്ഷങ്ങള്ക്കു മുന്പുള്ള ഒരു പ്രഭാതം….

ലേബർ റൂമിന് മുന്നിൽ അക്ഷമരായി ഇരിക്കുകയാണ് മാധവനും ഗോപിയും…

രണ്ട് പേരും ഇടയ്ക്കു ഇടയ്ക്കു അസ്വസ്ഥതയോടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്…

അല്പ നേരം കഴിഞ്ഞു വാതിൽ തുറന്നു ഒരു നഴ്സ് പുറത്തേക്ക് വന്നു..

രണ്ട് പേരും അവരുടെ അടുത്തേക്ക് ഓടി…

“ഗൗരി പ്രസവിച്ചു.. പെണ് കുഞ്ഞാണ്…”

അവര് തെലുങ്കില് പറഞ്ഞു…

ഗോപിയുടെ മുഖത്ത് ആശ്വാസം നിറഞ്ഞു…

“ദേവിക്കു എങ്ങനെ ഉണ്ട്..”

മാധവന് വെപ്രാളത്തോടെ ചോദിച്ചു…

“ഷി ഈസ് ഫൈന്… അമ്മയെയും

കുഞ്ഞിനെയും പെട്ടെന്ന് തന്നെ മുറിയിലേക്ക് മാറ്റും… പിന്നെ ഗൗരിയെ കുറച്ച് കഴിഞ്ഞ് മാറ്റും… ”

അവര് അതും പറഞ്ഞ് തിരിച്ചു നടന്നു..

“നഴ്സ്… ഞങ്ങൾക്ക് കുഞ്ഞിനെ ഒന്ന് കാണാന്… ”

മാധവന് വെപ്രാളത്തോടെ ചോദിച്ചു…

“മുറിയിലേക്ക് മാറ്റുമ്പോൾ കണ്ടോളൂ… ”

അതും പറഞ്ഞ് അവര് തിരിച്ച് അകത്തേക്ക് കയറി..

” അവര്ക്കു കുഞ്ഞിനെ ഒന്ന് കാണിച്ചാല് എന്താ…”

മാധവന് ദേഷ്യത്തോടെ പറഞ്ഞു…

“പനിയും മറ്റ് പകര്ച്ചവ്യാധികളും ഒക്കെ പടർന്നു പിടിച്ച സമയം അല്ലെ മാധവാ… ഇൻഫെക്ഷൻ ആകാതെ ഇരിക്കാൻ ആവും..അതാണ് ഇത്രയും സ്ട്രിക്ട്… ”

ഗോപി അയാളുടെ തോളില് തട്ടി ആശ്വസിപ്പിച്ചു…

“മം… എന്തായാലും മുറിയിലേക്ക് മാറ്റട്ടെ….. ”

മാധവന് ഒന്ന് ദീര്ഘമായി നിശ്വസിച്ചു..

********

“റൂം നമ്പര് 203… ആഹ്.. ഇത് തന്നെ… താൻ ഇങ്ങോട്ട് വാ.. ”

ഗോപി മാധവനെയും കൂട്ടി മുറിയിലേക്ക് കടന്നു..

രണ്ട് മറ്റേർണിറ്റി ബെഡ്ഡുകൾ ഉള്ള ഒരു മുറിയായിരുന്നു അത്..

” ഇതിപ്പൊ ആശ്വാസമായി… രണ്ടാളും ഒരു മുറിയില് തന്നെ കാണുമല്ലോ…”

മാധവന് നെഞ്ചത്ത് കൈ വച്ചു കൊണ്ട് പറഞ്ഞു…

മുറിയില് ഉണ്ടായിരുന്ന നഴ്സ് മരുന്നിന്റെ ചില ലിസ്റ്റും മറ്റും ഗോപിയുടെ കൈയിൽ ഏല്പിച്ച് ചില നിര്ദേശങ്ങളും നല്കി കൊണ്ട് പുറത്തേക്ക് പോയി…

രണ്ട് പേരും തങ്ങളുടെ പിഞ്ചോമനകളെ കാണാന് ഉള്ള തിരക്കില് ആയിരുന്നു…

ഒരു ബെഡ്ഡിൽ ദേവിയും കുഞ്ഞും… മറ്റേ ബെഡ്ഡിൽ ഗൗരിയും കുഞ്ഞും…

രണ്ട് പേരും അവരവരുടെ ഭാര്യമാരുടെ അടുത്തേക്ക് നടന്നു..

തങ്ങളുടെ ജീവനെ ഭൂമിയിലേക്ക് കൊണ്ട് വന്നതിന്റെ തളര്ച്ചയിൽ കിടക്കുന്ന അവരെ കണ്ടു രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു…

ഗൗരിയും ദേവിയും പരസ്പരം നോക്കി… പിന്നെ രണ്ടാളും പുഞ്ചിരിച്ചു…

“ഇതിപ്പൊ നമ്മൾ ആണോ അതോ ഇവരാണോ പ്രസവിച്ചത് ദേവി…”

ഗൗരി ചിരിയോടെ തളര്ന്ന സ്വരത്തില് ചോദിച്ചു…

“എനിക്കും അതേ സംശയം ആണ് ഗൗരി.. ഇവരുടെ നോട്ടം കണ്ടാല് തോന്നും നമ്മൾ ആദ്യായിട്ടാ ഇങ്ങനെ കിടക്കുന്നത് എന്ന്..”

ദേവി കളിയായി പറഞ്ഞു..

“ചിരിക്കേണ്ട രണ്ടാളും.. ഞങ്ങള് പുറത്ത് ഉരുകിയാ ഇരുന്നത്… ഒന്നാമത് ആകെ പകര്ച്ചവ്യാധികള് പടര്ന്നു പിടിച്ച സമയം ആണ്..ചെറിയ അശ്രദ്ധ മതി… ഇപ്പഴാ ഒന്ന് സമാധാനം ആയതു… ”

മാധവന് ഗൌരവത്തോടെ പറഞ്ഞു..

ഗോപിയും അത് ശരി വച്ചു…

” അല്ല.. ഞങ്ങളുടെ പിള്ളാര് എവിടെ…”

ഗൗരി വേവലാതിയോടെ ചോദിച്ചു…

” ആഹ്.. രണ്ടാളും മീനമ്മയുടെ കൂടെ ഉണ്ട്… പാവത്തിനെ ഒരു വിധം ആക്കി കാണും… ”

ഗോപി ചിരിയോടെ പറഞ്ഞു…

” ആഹ്.. രണ്ടാളും ഇപ്പൊ എത്തും.. ഞാൻ പറഞ്ഞിട്ടുണ്ട് അവരെ ഇങ്ങോട്ട് കൊണ്ട് വരാൻ.. ആദ്യം ഞങ്ങള് ഇവരെ ഒന്ന് കാണട്ടെ… ”

അതും പറഞ്ഞു രണ്ടാളും അവരവരുടെ കുഞ്ഞിനെ എടുത്തു…

മാധവന് തന്റെ കൈയിലെ കുഞ്ഞിനെ നോക്കി..

അവള് ഉറക്കത്തിൽ ആയിരുന്നു.. എങ്കിലും കുഞ്ഞ് കണ്ണുകൾ മുറുക്കി അടച്ചും തുറന്നും അവള് വികൃതി കാണിച്ചു കൊണ്ടേ ഇരുന്നു…

ഗോപിയും തന്റെ കുഞ്ഞിനെ ലാളിക്കുന്ന തിരക്കില് ആയിരുന്നു…

“എന്റെ മോള് ഇപ്പൊ ഒരു കൊച്ചു ഗൗരി തന്നെയാണ് അല്ലെ…”

ഗോപി കുസൃതിയോടെ പറഞ്ഞു..

“ഒന്ന് പോ ഗോപിയേട്ടാ..”

ഗൗരി അയാളുടെ കൈയിൽ നുള്ളി…

“എന്റെ പൊന്ന് ഗോപിയേട്ടാ.. അങ്ങനെ ഒന്നും പറയല്ലേ… ഞാൻ മാളുവിനെ പ്രസവിച്ച സമയത്ത് മാധവേട്ടനും ഇതേ ഡയലോഗ് ആണ് പറഞ്ഞത്… ഇനി വീണ്ടും അതേ ഡയലോഗ്‌ കേൾക്കാൻ വയ്യാ.. ”

ദേവി പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു..

മാധവന് പരിഭവത്തോടെ അവളെ നോക്കി..

” ദേ.. അധികം ശരീരം ഇളക്കണ്ട… സ്റ്റിച്ച് പൊട്ടും… ”

പിന്നാലെ വന്ന മീനമ്മ പറഞ്ഞു..

” അമ്മേ..കുഞ്ഞ് വാവ വന്നോ… ”

അവര്ക്കു പിന്നാലെ വന്ന ഭദ്രനും മാളുവും സന്തോഷത്തോടെ അവര്ക്കു അരികിലേക്ക് ഓടി വന്നു…

മാധവനും ഗോപിയും കുഞ്ഞുങ്ങളെ തിരിച്ചു കിടത്തി..

മാളുവും ഭദ്രനും അവരെ താലോലിക്കുന്നത് എല്ലാരും ചിരിയോടെ നോക്കി നിന്നു…

ഇതാണ് മാധവനും ഗോപിയും… മാധവന് ആന്ധ്രയിലെ ഒരു പ്രൈവറ്റ് കമ്പനിയിൽ മാനേജർ ആണ്…

ഗോപി വി ആര് ഹോസ്പിറ്റലിൽ ഡോക്ടർ ആണ്…

രണ്ട് പേരും ഒരു വീട്ടില് തന്നെയാണ് താമസം..മുകളിലും താഴെയുമായി അവര് ജീവിച്ചു…. മാധവനും ഗോപിയും സൗഹൃദത്തിൽ ആയപ്പോൾ ഗൗരിയും ദേവിയും പെട്ടെന്ന് തന്നെ കൂട്ടായി…

മാധവനും ദേവിക്കും ഒരു മകള് ആയിരുന്നു.. മൂന്ന് വയസ്സുകാരി അര്പ്പിത എന്ന മാളു… ഗോപിക്കും ഗൗരിക്കും ഒരു ആൺകുട്ടിയും.. അഞ്ച് വയസ്സുകാരന് ഭദ്രൻ…

സൌഹൃദത്തിൽ ഉപരി ഒരു കുടുംബമായാണ് അവർ ജീവിച്ചത്..

ഇതിനിടയിൽ ആണ് കുഞ്ഞ് മാളുവിനും ഭദ്രനുമിടയിലേക്ക് അവരുടെ കുഞ്ഞ് അനിയത്തിമാര് കൂടി കടന്നു വന്നത്…

മിനിറ്റുകളുടെ വ്യത്യാസത്തിൽ പിറന്ന രണ്ടു പെണ്കുഞ്ഞുങ്ങൾ…. അപ്പു എന്ന അപൂര്വയും പാറു എന്ന പാർവതിയും…

അവരെ നോക്കാൻ ആയി വരുന്ന സ്ത്രീ ആയിരുന്നു മീനമ്മ….

സന്തോഷത്തിന്റെ നാളുകള് ആയിരുന്നു അങ്ങോട്ട്…

അപ്പുവിന്റെയും പാറുവിന്റെയും കളി ചിരികളാൽ നിറഞ്ഞ വീട്.. രണ്ടു പേരെയും പൊന്നു പോലെ കൊണ്ട് നടക്കുന്ന മാളുവും ഭദ്രനും….

വൈകിട്ട് ജോലി കഴിഞ്ഞ് വന്നാല് മക്കള്ക്ക് ഒപ്പം സമയം ചെലവഴിക്കാന് അവര് മറന്നില്ല..

മിനുട്ടുകളുടെ വ്യത്യാസത്തിൽ പിറന്ന അപ്പുവും പാറുവും ഒരുമിച്ച് പിറന്നാളുകൾ ആഘോഷിച്ചു…

ആഹ്ലാദത്തിന്റെ നാളുകള്

വർഷങ്ങൾ മൂന്ന് കഴിഞ്ഞു…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!