പ്രണയവിഹാർ: ഭാഗം 15

പ്രണയവിഹാർ: ഭാഗം 15

നോവൽ: ആർദ്ര നവനീത്‎


ബൈക്ക് പാർക്കിങ്ങിൽ ഒതുക്കിയശേഷം കീ വിരലിലിട്ട് കറക്കിക്കൊണ്ട് മൗലി മുൻപിൽ നടന്നു. തെല്ലൊന്ന് സംശയിച്ചു നിന്നിട്ട് ശ്രാവണി പിന്നാലെ നടന്നു.
ഉച്ചയോടടുത്തതിനാൽ നല്ല വെയിലുണ്ടായിരുന്നു.

കടൽ ഇളംപച്ച നിറത്തിലും സ്വർണ്ണനിറത്തിലുമായി കാണപ്പെട്ടു.
ഓരോ തിരകളും കരയോടെന്തോ സ്വകാര്യമോതിയിട്ട് പിൻവലിഞ്ഞു.

വിഹാനുമൊന്നിച്ച് ഒരു വൈകുന്നേരം ഇവിടെ വന്നിട്ടുണ്ടെന്നവൾ ഓർത്തു.
അവന്റെ കൈയിൽ ചുറ്റിപ്പിടിച്ച് ചിരിയോടെ പോകുന്ന അവളുടെ രൂപം മുൻപിൽ തെളിയുന്നതുപോലെ.

രണ്ടുതുള്ളി കണ്ണുനീർ അടർന്നുവീണ് മണ്ണോടലിഞ്ഞു ചേർന്നു.
നിറമിഴികളോടെ തന്നെ ഉറ്റുനോക്കി നിന്ന വിഹാന്റെ മുഖം അവളെ വല്ലാതെ നൊമ്പരപ്പെടുത്തി. വെയിലിന്റെ കാഠിന്യത്താലും നിറഞ്ഞ കണ്ണുകളാലും മുൻപിലെ പാറ അവൾ ശ്രദ്ധിച്ചില്ല.
കൈമുട്ടിടിച്ചു തന്നെ വീണു.

മൗലി പിടിച്ചെഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ വല്ലാത്ത വാശിയോടവൾ അവന്റെ കൈ തട്ടിക്കളഞ്ഞു. വാശി മാത്രം കൈമുതലായുള്ളവന്റെ സ്വഭാവത്തിന് മുൻപിൽ അത് നിഷ്ഫലമായിരുന്നു.
വല്ലാത്തൊരു വാശിയോടെ അവനവളെ വലിച്ചെഴുന്നേല്പിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story