ആകാശഗംഗ : ഭാഗം 19

ആകാശഗംഗ : ഭാഗം 19

നോവൽ
എഴുത്തുകാരി: ജാൻസി


വിഷ്ണു… ഇവിടെ.. ” ഗംഗ ചിന്തിച്ചു.. “എന്താടി ഇങ്ങനെ നോക്കുന്നേ.. കാണാത്തതുപോലെ.. നീ എവിടെ പോയാലും ഞാൻ കാണും നിന്റെ പുറകേ.. എന്റെ കൈയിൽ നിന്ന് രക്ഷപെട്ടു എന്ന് നീ വിശ്വസിക്കണ്ട.. ” അത്രെയും പറഞ്ഞു വിഷ്ണു ഗംഗയുടെ കൈയിൽ പിടിച്ചു വലിച്ചതും ആകാശ് വിഷ്ണുവിന്റെ കൈയിൽ പിടുത്തം ഇട്ടു.. ഗംഗയുടെ കൈയിൽ നിന്നും വിഷ്ണുവിന്റെ കൈ മോചിപ്പിച്ചു.. ഗംഗയുടെ മുന്നിലേക്ക് വന്നു നിന്നതും ആകാശ് വിഷ്ണുവിന്റെ കരണം പുകച്ചു ഒന്ന് കൊടുത്തു.. “ഡാ ” വിഷ്ണു അലറി.. “എന്താടാ… ” ആകാശ് പുച്ഛത്തോടെ ചോദിച്ചു “നീ എന്നെ തല്ലി അല്ലെ… ”

“പിന്നെ എന്റെ ഭാര്യയുടെ കയ്യിൽ കേറി പിടിച്ചാൽ ഞാൻ നോക്കി ഇരിക്കാനോ ” ആകാശ് ചോദിച്ചു വിഷ്ണു ആകാശിന്റെ പുറകിൽ നിൽക്കുന്ന ഗംഗയെ എത്തി നോക്കി.. അവൾ ഒന്നുകൂടെ ഒതുങ്ങി ആകാശിന്റെ പുറകിൽ ചേർന്ന് നിന്നു.. “ഇല്ലടാ.. നിന്റെ ഭാര്യ എന്ന പട്ടം ഞാൻ ഉടനെ ഇല്ലാതാകും… ഇവൾ വിധവായായി ജീവിക്കുന്നത് ഞാൻ കണ്ട് രസിക്കും നോക്കിക്കോ ” വിഷ്ണു വെല്ലു വിളിച്ചു. “നീ എന്താണ് എന്ന് വച്ചാൽ ചെയ്തു കാണിക്ക്.. ” ആകാശ് പറഞ്ഞു “നീ കരുതി ഇരുന്നോ.. ” അതും പറഞ്ഞു വിഷ്ണു പോയി.. “നന്ദേട്ടാ എനിക്ക് പേടി ആകുന്നു.. അവൻ.. ” ഗംഗ പേടിയോടെ പറഞ്ഞു “അവൻ എന്ത് ചെയ്യാൻ ചുമ്മാ പേടിപ്പിക്കാൻ പറയുന്നത് അല്ലേ.. വിട്ടു കള… തനിക്കു വേണ്ടതൊക്കെ എടുത്തോ ” ആകാശ് ചോദിച്ചു.. അവൾ തലയാട്ടി..

ബില്ല് പേ ചെയ്തു അവർ പുറത്തു ഇറങ്ങിയപ്പോഴും ഗംഗയുടെ ഉള്ളിൽ വിഷ്‌ണു പറഞ്ഞ കാര്യം അലതല്ലി കൊണ്ടിരുന്നു.. അന്ന് വന്ന ഫോൺ കാളിലും നന്ദേട്ടന് അപകടം പറ്റുമെന്ന് തന്നെ ആണ് പറഞ്ഞത്.. ആ വിളിച്ചത് അപ്പോൾ വിഷ്ണു തന്നെ… ഗംഗ ഉറപ്പിച്ചു.. “ഡോ…. താൻ ഇതു ഏതു ലോകത്താണ്… ഇതാണ് നമ്മൾ വന്ന കാർ ” ആകാശ് പറഞ്ഞു അപ്പോഴാണ് ഗംഗ ശ്രദ്ധിക്കുന്നത് കാറും കഴിഞ്ഞു താൻ മുന്നോട്ടു നടന്നു പോയെന്ന്.. അവൾ ഒന്ന് ചിരിച്ചു കാണിച്ചിട്ട് കാറിൽ കയറി.. “താൻ ആ വിഷ്ണു പറഞ്ഞതിൽ പിടിച്ചോണ്ട് ഇരിക്കുവാനോ.. ” ആകാശ് ഡ്രവ് ചെയുന്നതിനിടയിൽ ചോദിച്ചു..

“അത്.. അവൻ.. പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും..” ഗംഗ പറഞ്ഞു “അവൻ എന്താ ചെയുന്നത് എന്ന് നോക്കട്ടെ.. ബാക്കി പിന്നെ നോക്കാം ” ആകാശ് പറഞ്ഞു 💞💞💞💞💞💞 ഗംഗ ജെഗിൽ വെള്ളവും ആയി റൂമിലേക്ക് വന്നപ്പോൾ ആകാശ് ബാല്കണിയിൽ എന്തോ ആലോചിച്ചു നിൽക്കുന്നു “ഇതാണ് അവതരിപ്പിക്കാൻ പറ്റിയ അവസരം ” ഗംഗ മനസ്സിൽ പറഞ്ഞു അവൾ ആകാശിന്റെ അടുത്തേക്ക് നടന്നു.. അടുത്തു ചെന്നു നിന്നു.. “താങ്ക്സ്.. എന്നെ വിഷ്ണുവിന്റെ കൈയിൽ നിന്ന് രക്ഷിച്ചതിനു ” ആകാശ് മറുപടി പറയാതെ പുറത്തേക്കു നോക്കി നിന്നു. ഗംഗയും ആകാശ് ചെയ്യുന്നപോലെ പുറത്തേക്കു നോക്കി നിന്നിട്ട് മുഖത്തു നോക്കാതെ പറഞ്ഞു..

“എനിക്ക് അറിയാം നന്ദേട്ടാ.. നന്ദേട്ടന് മഹിമയോട് ഉള്ള സ്നേഹത്തിന്റെ ആഴം.. നന്ദേട്ടൻ എഴുതിയ വരികളുടെ എനിക്ക് മനസിലായി … “ആകാശ് ഞെട്ടലോടെ ഗംഗയെ നോക്കി.. “നോക്കണ്ട… ഞാൻ കണ്ടായിരുന്നു ഡയറി.. വായിച്ചു.. ”

“അത്.. ഗംഗ.. പിന്നെ.. ” ആകാശ് വാക്കുകൾക്ക് കിടന്നു പരതി. “വേണ്ട.. ഇനി എന്നെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടണ്ട. ” ഗംഗ പറഞ്ഞു “സോറി ഗംഗ… ഞാൻ തന്നോട്… എങ്ങനെ പറയണം എന്ന് അറിയില്ല.. അതാ ഞാൻ അന്ന് അങ്ങനെ ഒക്കെ പറഞ്ഞത്… തനിക്കു വിഷമം ആയെങ്കിൽ സോറി.. ” ആകാശ് പറഞ്ഞു “വിഷമം ആയില്ല എന്ന് പറഞ്ഞാൽ അത് കളവ് ആകും.. ഞാനും നന്ദേട്ടനിൽ നിന്ന് അങ്ങനെ പ്രതീക്ഷിച്ചു തന്നെ ആണ് വന്നത്.. എന്നാലും പെട്ടന്ന് കേട്ടപ്പോൾ…. ” ഗംഗയുടെ വാക്കുകൾ മുറിഞ്ഞു… ശബ്ദം ഇടറി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story