സിദ്ധ ശിവ : ഭാഗം 7

സിദ്ധ ശിവ : ഭാഗം 7

എഴുത്തുകാരി: വാസുകി വസു


ഓർമ്മകളുടെ കുത്തൊഴുക്കിലേക്ക് സിദ്ദയുടെ മനസ്സ് ഒഴുകിപ്പോയി.വർഷങ്ങൾ മുമ്പുള്ള ബംഗ്ലൂരിലെ കലാലയം അന്തരംഗത്തിൽ തെളിഞ്ഞ് നിന്നു. എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ ബാച്ച്.നവാഗാതരെ സ്വീകരിക്കുവാനായി മൽസരിക്കുന്ന സീനിയേഴ്സ് വിദ്യാർത്ഥികൾ. എല്ലാം ഇന്നലെയെന്ന പോലെ മനസ്സിലേക്ക് ഓടിയെത്തി. സീനിയർ ചേട്ടന്മാരുടെ സ്വീകരണവും കുസൃതിത്തരങ്ങളും ഏറ്റുവാങ്ങി മൂന്നംഗ വിദ്യാർത്ഥികൾ മുന്നോട്ട് നീങ്ങിയപ്പോഴാണ് കുറച്ചു വിദ്യാർത്ഥികൾ വന്ന് റാഗ് ചെയ്യാൻ ശ്രമിച്ചത്.കരയുന്നത് പോലെയായി മറ്റ് രണ്ടു പേരുടെയും മുഖമെങ്കിലും അതിലൊരു പെൺകുട്ടി മാത്രം കൂസലില്ലാതെ നിന്നു.

“ചേട്ടന്മാരെ വിട്ടേക്കൂ..ഇത് പഴയ കാലമൊന്നും അല്ല കേട്ടോ” ഇടുപ്പിൽ കൈകുത്തി സംസാരിക്കുന്ന പെൺകുട്ടി സീനിയേഴ്സിനെ അത്ഭുതപ്പെടുത്തി. “നീയേതാടി മരമാക്രി” അതിലൊരുത്തൻ ആ പെൺകുട്ടികൾക്ക് മുമ്പിലേക്കായി നീങ്ങി നിന്നു. “മരമാക്രി നിന്റെ കെട്ടിയോൾ” അവളുടെ മറുപടി കേട്ടിട്ട് എല്ലാവർക്കും ചിരി വന്നു. പിന്നീട് അതൊരു കൂട്ടച്ചിരിയായി മാറി. “ഡാ അതിനെ വിട്ടേക്ക്..കണ്ടിട്ട് ഏതോ മരം കേറി മറിയേടെ മോളാണെന്ന് തോന്നുന്നു”

അവർക്ക് സമീപത്തേക്ക് നടന്നെത്തിയ സുമുഖനായൊരു ചെറുപ്പക്കാരൻ കമന്റടിച്ചു.അതോടെ കത്തിജ്വലിച്ചു നിന്ന പെൺകുട്ടിയുടെ മുഖം ഫ്യൂസ് പോയ ബൾബ് പോലെയായി.വിളറി നിന്ന അവളുടെ മുഖത്തെ ചമ്മൽ ആസ്വദിച്ചിട്ട് അവൻ പറഞ്ഞു. “ഉം ..പൊയ്ക്കോളൂ” സീനിയേഴ്സ് വഴി മാറി കൊടുത്തതോടെ മൂന്നു പെൺകുട്ടികളും ക്ലാസിലേക്ക് നടന്നു. “സിദ്ദ..ഇത് നമ്മുടെ നാടല്ല..ഇത് ബംഗ്ലൂരൂ ആണ്”

“എന്റെ വൃന്ദേ എവിടായാലെന്താ.ഇതെല്ലാം മലയാളികളല്ലേ.എവിടെ ചെന്നാലും ഇവറ്റകൾ ജാഡ കാണിക്കും” സിദ്ദ ദേഷ്യപ്പെട്ടെങ്കിലും സുമുഖനായ ചെറുപ്പക്കാരൻ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. കൂട്ടുകാരായ വൃന്ദയോടും നന്ദിതയോടും അവളത് സൂചിപ്പിച്ചില്ല. ഇതുവരെ പ്രണയം സൂചിപ്പിക്കാനൊന്നും സിദ്ദയോട് ആരും മുതർന്നട്ടില്ല.സമ്പന്നയും അതിലുപരി തണ്ട് കാണിക്കുന്നവളുമാണ് സിദ്ദ.അച്ഛന്റെ സമ്പന്നത മകളിൽ ആഹങ്കാരമുണ്ടാക്കിയിരുന്നു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story