താദാത്മ്യം : ഭാഗം 24

താദാത്മ്യം : ഭാഗം 24

നോവൽ
എഴുത്തുകാരി: മാലിനി വാരിയർ

താദാത്മ്യം : ഭാഗം 24


“ഞാൻ വീണ്ടും പറയുന്നു അർജുൻ, മിലുവിനെ പറ്റി പറയാൻ ഉണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് ഞാനിപ്പോ ഇവിടെ വന്നിരിക്കുന്നത്.. അതുകൊണ്ട് അത് മാത്രം പറഞ്ഞാൽ മതി.. എന്താ നിനക്ക് മിലുവിനെ കുറിച്ച് പറയാനുള്ളത്… ” മിഥു അവന്റെ മുഖത്തേക്ക് നോക്കാതെ തന്നെ കാര്യം വ്യക്തമാക്കി. “എന്താ മിഥു ഇത്.. ഏതോ അന്യനോട്‌ സംസാരിക്കുന്നത് പോലെ സംസാരിക്കുന്നത്.. ഞാൻ നിന്നോട് ക്ഷമ പറയാൻ കൂടിയാണ് വന്നിരിക്കുന്നത്.. ആദ്യം ഞാൻ പറയുന്നത് നീ സമാധാനത്തോടെ കേൾക്ക്… ”

അവൻ സൗമ്യമായ സ്വരത്തിൽ പറഞ്ഞു.. “എന്താ..? ” അവൾ അവനെ നോക്കി നെറ്റി ചുളിച്ചു. “മിലു ഒരുത്തനെ പ്രേമിക്കുന്നുണ്ട്.. !ആ കാര്യം നിനക്ക് അറിയാമോ..? ” അവൻ ചുറ്റി വളയ്ക്കാതെ നേരെ വിഷയത്തിലേക്ക് വന്നു. മിഥു അവനെ ആശ്ചര്യത്തോടെ നോക്കി.. “ഇവന് ഇതെങ്ങനെ അറിയാം…? ” അവൾ മനസ്സിൽ പറഞ്ഞു.. “മറുപടി പറ മിഥു.. ആ കാര്യം നിനക്ക് അറിയാമോ..? ” അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു.

“എനിക്ക് മിലുവിനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയാം.. ഇതൊക്കെ പറഞ്ഞ് എന്നെ ഭയപ്പെടുത്താനോ മിലുവിനെ കുറിച്ച് മോശമായി പറയാനോ ആണ് നീ ഉദ്ദേശിക്കുന്നതെങ്കിൽ നീ ഇനി ഒന്നും പറയേണ്ട കാര്യമില്ല.. വേഗം സ്ഥലം കാലിയാക്കാൻ നോക്ക്.. എന്റെ അനിയത്തിയെ കുറിച്ച് നീ ഒന്നും പറയേണ്ട ആവശ്യമില്ല..” അവൾ അവന്റെ മുഖത്തടിച്ചതു പോലെ പറഞ്ഞു.അത് കേട്ട് അവന്റെ ഉള്ളിലെ ദേഷ്യം അരിച്ചു കയറി എങ്കിലും അവൻ അതിനെ നിയന്ത്രിച്ചുകൊണ്ട് വീണ്ടും പറഞ്ഞു തുടങ്ങി..

“ഞാൻ പറയാൻ വന്ന കാര്യം മുഴുവനായി കേൾക്കാതെ ഇങ്ങനെ എടുത്തു ചാടി സംസാരിക്കല്ലേ മിഥു.. അവൾ പ്രണയിക്കുന്ന കാര്യം നിനക്ക് അറിയാം പക്ഷെ ആരെയാണെന്ന് അറിയാമോ..? അവൻ എങ്ങനെ ഉള്ളവനാണെന്ന് നിനക്ക് അറിയോ..? ” അർജുൻ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ ചോദിച്ചു. മിഥു ഒന്നും മിണ്ടാതെ അവനെ ചോദ്യഭാവത്തിൽ നോക്കി. “അവന്റെ പേര് ഋഷി.. വലിയ പണക്കാരനാണ്.നീ കേട്ടിട്ടുണ്ടാകും ഋഷി കൺസ്ട്രക്ഷൻ, അതിന്റെ ഓണർ ഋഷിയെയാണ് അവൾ സ്നേഹിക്കുന്നത്..”

അർജുൻ പറഞ്ഞതും ഒരു ഞെട്ടലോടെ അവൾ അവനെ തുറിച്ചു നോക്കി.. “എന്ത് ഋഷി കൺസ്ട്രക്ഷൻ എം.ഡി യോ? അയാളെ ഇവൾക്ക് എങ്ങനെ അറിയാം..? അതൊക്കെ പോട്ടെ ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു..” അവൾ വീണ്ടും സംശയത്തോടെ ചോദിച്ചു. “ഇത് മാത്രമല്ല മിഥു… ഇനിയും ഒരുപാട് കാര്യങ്ങൾ എനിക്കറിയാം.. പക്ഷെ അതൊക്കെ അറിയുമ്പോൾ നീ അതിനെ ഏതു വിധത്തിൽ പ്രതികരിക്കും എന്നെനിക്കറിയില്ല.. നമ്മുടെ മിലു ഒരു പാവം കുട്ടിയാണ്. എന്നാൽ ആ ഋഷി ഒരു തരം താണവനാണ്.. പെണ്ണ് അവനൊരു വീക്ക്നെസ് ആണ്.. പാവപ്പെട്ട പെൺകുട്ടികളുടെ ജീവിതം വെച്ച് കളിക്കുന്നത് അവനെ സംബന്ധിച്ച് ഒരു തമാശ മാത്രം, ഒരുപാട് പെൺക്കുട്ടികളുടെ ജീവിതം അവൻ നശിപ്പിച്ചിട്ടുണ്ട്.

ഭാഗ്യം കൊണ്ട് മാത്രമാണ് മിലുവിന് അവൻ മൂലം ആപത്തതൊന്നും വരതിരുന്നത്.. അതിനു മുൻപ് തന്നെ ദൈവം അവളെ രക്ഷിച്ചു എന്ന് നമുക്ക് ആശ്വസിക്കാം.” അവൻ പറഞ്ഞതൊന്നും മിഥുവിന് മനസ്സിലായില്ല. “എന്താ കാര്യമെന്ന് ഒന്ന് തെളിച്ചു പറ.. എനിക്ക് നീ പറയുന്നതൊന്നും മനസ്സിലാവുന്നില്ല..” അവൾ പരിഭ്രമത്തോടെ അവനെ നോക്കി. “നമ്മുടെ മിലുവിനെ അവൻ എവിടെയോ വെച്ചു കണ്ടിരുന്നു. അവളോട് മോഹം തോന്നിയ അവന് അവളെ സ്വന്തമാക്കണം എന്ന് തോന്നി. അതിനു വേണ്ടി അവൻ ഒരുപാട് നാടകങ്ങൾ കളിച്ചു.ഒടുവിൽ എങ്ങനെയോ അവൻ മിലുവുമായി പരിചയപ്പെട്ടു.. ഒരു പാവത്തെ പോലെ അഭിനയിച്ച് അവളെ വശീകരിക്കുക എന്നതായിരുന്നു അവന്റെ പ്ലാൻ.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story