അനു : ഭാഗം 31

അനു : ഭാഗം 31

എഴുത്തുകാരി: അപർണ രാജൻ

“ബാക്കി പറഞ്ഞില്ല …… ” ഒന്ന് രണ്ടു നിമിഷത്തിന് ശേഷമാണ് പിന്നെ വിശ്വ അനുവിനോട്‌ സംസാരിച്ചു തുടങ്ങിയത് . വിശ്വ മിണ്ടാതിരുന്നതും അനു പിന്നെ അവനെ ശല്യപ്പെടുത്താൻ നിന്നില്ല . ആ ചളിപ്പ് ഒന്ന് മാറട്ടെ ….. “ചെറിയ ഒരു അല്ല ,,, ചെറുതല്ല ….. മുടിഞ്ഞ ക്യുരോസിറ്റി കാരണമാണ് അങ്ങനെ ഒരിടത്തേക്ക് പോയത് …… ഞാനും കരണും മാത്രേ ഉണ്ടായോളൂ ….. ബാക്കി ആരോടും പറഞ്ഞില്ല , അറിഞ്ഞാൽ അവര് കൊല്ലും …….. കണ്ടു പിടിക്കാൻ കുറച്ചു പാട് പെട്ടു …… ഒരു ഉള്ളെരിയയായിരുന്നു …….. സിനിമയിൽ ഒക്കെ കാണുന്ന പോലെ മുട്ടിന് മുട്ടിന് നീലയും പച്ചയും ചുവപ്പും നിറത്തിൽ വെളിച്ചം കത്തി നിൽക്കുന്ന വീടുകൾ …… തട്ട് കടകളും , പൂക്കടയും , അങ്ങനെ കുറെ കടകൾ …….

കുറെ ആൾക്കാർ അതിലെയും ഇതിലെയും ഇറങ്ങി നടക്കുന്നു …….. ചിലർ ഒക്കെ ഭയങ്കര ടിപ്പ് ടോപ്പ് വേഷത്തിൽ ,,,, മിന്നുന്ന സാരി ഉടുത്ത കുറെ പെണ്ണുങ്ങൾ …… ചിലർക്ക് ഒക്കെ എന്റെ അതെ പ്രായമായിരുന്നു ……. ചിലർ ചെറിയ കുട്ടികളായിരുന്നു ….. ഒരു പതിനെട്ടു പത്തൊമ്പത് വയസുള്ളവർ ……… ചിലർക്കൊക്കെ കഥകളിൽ വായിക്കുന്ന നായികമാരെ പോലെയായിരുന്നു …. നീളൻ കണ്ണുകളും , ചുവന്നു തുടുത്ത ചുണ്ടുകളും , ആലില വയറും , നീളൻ വിരലുകളും എന്താ പറയാ വശ്യ സുന്ദരി ……. ചിലർ ഒക്കെ പ്രായമായവരായിരുന്നു …. ഒരു മുപ്പതു നാപ്പത് വയസ് ……. നിറയെ ബഹളം ഒക്കെ ആയി …… വലിയ ഒരു തെരുവ് …….. ഞങ്ങളെ കണ്ടപ്പോൾ കുറച്ചു പേരൊക്കെ അടുത്തേക്ക് വന്നു …… ഏത് ആളെയാണ് വേണ്ടത് , എങ്ങനെയുള്ള ആളെയാണ് വേണ്ടത് …….. അവിടെ വച്ചാണ് ഞാൻ ദേവിയെ ആദ്യമായി കാണുന്നത് ……… എന്നേക്കാൾ രണ്ടു വയസിനു അവൾ ഇളയതായിരുന്നു ……. ചെറിയ ഒരു പെണ്ണ് …….. ഏതോ ഒരു വലിയ കുടുംബത്തിൽ ജനിച്ചതായിരുന്നു …….

പ്രണയം തലയ്ക്കു പിടിച്ചു ഒളിച്ചോടിയതാണ് ……. പക്ഷെ അവൻ ആളൊരു %@@@&&& ആയിരുന്നു ……… ” അനു പറഞ്ഞ വാക്ക് കേട്ടതും വിശ്വ ഞെട്ടി തിരിഞ്ഞു അവളെ നോക്കി . പുറത്തേക്ക് നോക്കി ഇരിക്കുന്ന അനുവിനെ കണ്ടതും വിശ്വ വണ്ടി ഓടിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചു . “അക്ഷയ്നെ ഞാൻ അവളുടെ കൈയിൽ ആണ് കണ്ടത് …… മൂന്ന് വയസുള്ള ഒരു പൊടി കുപ്പി ……. അവള് മലയാളി ആയതു കൊണ്ടാണോ , അതോ അവളുടെ അവസ്ഥ കണ്ടാണോ എന്തോ എനിക്ക് അവളെ ഇഷ്ടമായി …….. ഞാനാണ് അവനെ അടുത്തുള്ള സ്കൂളിൽ കൊണ്ടു പോയി ചേർത്തത് ……. ഒരു ദിവസം കോളേജിൽ പോകാതെ സിനിമ കാണാൻ പോയപ്പോഴാണ് അവളെ തിയേറ്ററിൽ വച്ചു കണ്ടത് ……… കൂടെ വേറെ ഏതോ ഒരാളും ഉണ്ടായിരുന്നു …… അവളുടെ ജോലി അതായിരുന്നത് കൊണ്ടു ഞാൻ പിന്നെ ഒന്നും മിണ്ടാൻ പോയില്ല …….

പിന്നെ ഒന്ന് രണ്ടു മാസത്തിന് ശേഷം എനിക്കൊരു കാൾ വന്നു ……… അവളുടെ കാൾ ആയിരുന്നു …….. ചോദിച്ചപ്പോൾ പറഞ്ഞു മോനെ ഞാൻ ഒരു അനാഥ മന്ദിരത്തിൽ ചേർത്തുവെന്ന് ……. എന്താ കാര്യമെന്ന് ചോദിച്ചിട്ട് അവൾ ഒന്നും പറഞ്ഞില്ല …… പിന്നെ ഞാൻ വിളിച്ചിട്ട് സ്വിച് ഓഫ് ആയിരുന്നു …….. പിന്നെയും ഒന്ന് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് അവൾ മരിച്ചുവെന്ന് അറിഞ്ഞത് …… എയ്ഡ്‌സ് ആയിരുന്നു ……. പോകുന്നതിന് മുന്നേ അവൾ തന്നെ അവളുടെ കെട്ടിയോനെയും കൊന്നു …….. ” “അപ്പോൾ ആ കുട്ടിയോ ???? ” ആകാംഷ നിറഞ്ഞ വിശ്വയുടെ ചോദ്യം കേട്ടതും , അനു കുറച്ചു നേരം ഒന്നും മിണ്ടിയില്ല …..

“മരിക്കുന്നതിന് മുൻപ് അവൾ അവനെ ഒരു ഓർഫനേജിൽ കൊണ്ടു ചേർത്തത് കൊണ്ടു എനിക്ക് അവനെ ഒപ്പം കൂട്ടാൻ പറ്റില്ലായിരുന്നു ……. കല്യാണം കഴിക്കാതെ adopt ചെയ്യാൻ പറ്റില്ലന്ന് …… കോപ്പിലെ നിയമം ……. ” ദേഷ്യത്തിൽ പല്ല് കടിച്ചു കൊണ്ടു അനു പറഞ്ഞതും വിശ്വ അവളെ നോക്കി . ” അവസാനം ഞാൻ അച്ഛന്റെ അടുത്തേക്ക് പോയി …… അച്ഛന്റെ കുറച്ചു കണക്ഷൻസ് ഒക്കെ വച്ചു ഞാൻ അവന്റെ കെയർ ഓഫ് ഞാനായി ….. എങ്കിലും അവർ അവനെ എന്റെ ഒപ്പം വീട്ടില്ല ……. പക്ഷെ എനിക്ക് അവനെ കൊണ്ടു പോകാം …… രാവിലെ പോയാൽ വൈകുന്നേരം തിരിച്ചു കൊണ്ടാക്കണം ….. അങ്ങനെയായിരുന്നു രണ്ടു വർഷം …….. അതിന്റെ ഇടയിൽ ഞാൻ അവനു ഒരു നല്ല അമ്മയെയും അച്ഛനെയും തപ്പി നടക്കാൻ തുടങ്ങി …… അന്നേരം കരണാണ് അവളുടെ ചെറിയമ്മയെ പറ്റി പറഞ്ഞത് …..

കല്യാണം കഴിഞ്ഞു പത്തു വർഷമായിട്ടും കുട്ടികൾ ഇല്ലന്ന് ….. ” “എന്നിട്ടിപ്പോ അവൻ അവരുടെ ഒപ്പമാണോ ???? ” “അവൻ ഇപ്പോൾ അവരുടെ ഒപ്പം പഞ്ചാബിലാണ് …… ഇടയ്ക്ക് ഒക്കെ വീഡിയോ കാൾ ചെയ്യും …… അവന്റെ പടങ്ങൾ അയച്ചു തരും , വിളിക്കും , സംസാരിക്കും ………. ” നീലി അപ്പോൾ വിചാരിച്ചപ്പോലെ ഒന്നും അല്ല ….. “വണ്ടി നിർത്ത് ……. നിർത്ത് …….. നിർത്താൻ !!!!!!!! ” പെട്ടെന്നുള്ള അനുവിന്റെ അലർച്ച കേട്ടതും വിശ്വ വേഗം വണ്ടി ഒതുക്കി . “എന്താ എന്തെങ്കിലും പറ്റിയോ ????? തല കറങ്ങുന്നുണ്ടോ ????? ഹോസ്പിറ്റലിൽ പോകണോ ???? / ” വിശ്വയുടെ ആധി നിറഞ്ഞ ചോദ്യം കേട്ടതും അനു പുറത്തേക്ക് കൈ ചൂണ്ടി . “എന്താ ,,, കൈ വല്ലോടത്തും തട്ടിയോ ???? ” അനുവിന്റെ കൈയിൽ പതിയെ പിടിച്ചു കൊണ്ടു വിശ്വ ചോദിച്ചു . “അല്ല തട്ട് കട …… എനിക്ക് വിശക്കണ് ……. ” വിശ്വയെ നോക്കി പല്ലിളിച്ചു കൊണ്ടു അനു പറഞ്ഞതും , വിശ്വ പറയാൻ വന്ന ഏതോ ഒരു നല്ല വാക്ക് അങ്ങനെ തന്നെ വിഴുങ്ങി കൊണ്ടു അനുവിനെ കൂർപ്പിച്ചു നോക്കി .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story