അറിയാതെ : ഭാഗം 36

Share with your friends

എഴുത്തുകാരി: അഗ്നി

അവളുടെ നെറുകയിൽ കാണുന്ന കുങ്കുമം മീരയുടെ ഉള്ളിൽ.സംശയത്തിന്റെ വിത്തുകൾ പാകി… അവളുടെ നോട്ടം സൈറയുടെ വീർത്ത വയറിലേക്ക് നീണ്ടു….അവയിൽ പിടിച്ചുകൊണ്ട് നിൽക്കുന്ന കാശിയെ കണ്ടതും താൻ ഇത്രയും നാൾ ചതിക്കപ്പെടുകയായിരുന്നു എന്നവൾക്ക് മനസ്സിലായി… തന്റെ കൈകളിൽ പിടിച്ചിരുന്ന വാണിതപോലീസുകാരെ അവൾ ഊക്കോടെ തള്ളിമാറ്റി….ആ സാരിയും ചുറ്റിപ്പിടിച്ചുകൊണ്ട് അവളോടി സ്റ്റേജിലേക്ക് കയറി കാശിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചു… “എടാ..ചതിയാ…അപ്പോൾ നീ എല്ലാവരെയും ചതിക്കുകയായിരുന്നല്ലേ…പറയെടാ…” “ഛീ…കൈ വിടടി….”കാശി അവളുടെ കൈ എടുത്തുമാറ്റി മീരയുടെ കരണക്കുറ്റി നോക്കി ഒരു അടി അടിച്ചു…

സാമും മിയായും കുഞ്ഞുങ്ങളെയും കൊണ്ട് മാറിയിരുന്നു…കൂടെ സൈറയേയും അവർ മാറ്റി നിറുത്തി….അവരുടെയടുക്കൽ സാമിന്റെ ചേട്ടനും പിന്നെ വേറെ കുറച്ചുപേരും ഉണ്ടായിരുന്നു…കുഞ്ഞുങ്ങൾ ഇതൊന്നും കാണാതിരിക്കുവാൻ സാമും മിയായും കൂടെ പരമാവധി അവരെ കളിപ്പിച്ചുകൊണ്ടിരുന്നു… തനിക്ക് കിട്ടിയ അടിയിൽ മീര ഒന്ന് വേച്ചു പോയി…അവൾക്ക് അടി കിട്ടിയത് കണ്ടപ്പോൾ വരുണും പോലീസുകാരുടെ കയ്യിൽ നിന്നും കുതറി മാറി അങ്ങോട്ടേയ്ക്കെത്തി…എന്നാൽ അവിടെ എത്തുന്നതിന് മുന്നേ ഒരു ചവിട്ട് കിട്ടി വരുൺ നിലത്ത് വീണിരുന്നു…. അവൻ നോക്കിയപ്പോൾ തനിക്ക് പരിചയമില്ലാത്ത ഒരു വ്യക്തിയായിരുന്നു അത്…. “താൻ ഏതാ….”..തന്റെ അടുക്കലേക്ക് നടന്നടുക്കുന്ന അയാളെ നോക്കി വരുൺ ചോദിച്ചു… “ഞാനോ…ഹ ഹ…ഞാൻ ശ്രീഹരി…ശ്രീഹരി സുധാകർ….ഇന്ദുബാല എന്ന എന്റെ ഇന്ദൂട്ടിയുടെ കണ്ണേട്ടൻ….

ഈ നിൽക്കുന്ന കാശിയുടെ ആത്മാർത്ഥ സുഹൃത്ത്….”… വരുൺ എഴുന്നേൽക്കുന്നതിനു മുന്നേ അവന് വീണ്ടും ഒരു പ്രഹരം അവന്റെ അടിവയറ്റിലേക്ക് കിട്ടി….അവനെ ഹരി തൂക്കിയെടുത്ത് ജയകൃഷ്ണന്റെ കയ്യിൽ കൊടുത്തു…. അവൻ പതിയെ സൈറയുടെ അടുക്കൽ ചെന്നു…ഇന്ദു അവളുടെ അടുക്കൽ ഉണ്ടായിരുന്നു…മക്കൾ എല്ലാവരും ആദിയുടെയും ആമിയുടെയും കൂടെ കളിക്കുകയായിരുന്നു…അവരുടെ ഇളയ മകൻ വിഷ്ണു എന്ന വിച്ചുവിന് ആദിയുടെയും ആമിയുടെയും അതേ പ്രായമായിരുന്നു……. “മോളെ നീ ഇങ്ങനെ ടെൻഷൻ ആകല്ലേ….അതും ഈ സമയത്ത്…എല്ലാം ശെരിയാകും..ഇന്ദൂട്ടി…നീ ഒന്ന് പറഞ്ഞുകൊടുക്ക്..” ഹരി സൈറയേയും ബാലയെയും നോക്കി പറഞ്ഞു… “മോളെ..സൈറ…നീ സങ്കടപ്പെടാതെ…അത് ദേ..നിന്റെ ഉദരത്തിൽ കിടക്കുന്ന കുഞ്ഞുങ്ങളെ ദോഷമായി ബാധിയ്ക്കും….”

“ഇല്ലേച്ചി..എന്നാലും…”…. “ഒരു എന്നാലും ഇല്ല… ..നീ നിന്റെ ആവശ്യമില്ലാത്ത ടെൻഷൻ എടുത്ത് കല കൊച്ചേ…” മിയ വന്ന് സൈറയുടെ തലയിൽ കൊട്ടിക്കൊണ്ട് പറഞ്ഞു….” “എല്ലാവരും ഒന്ന് ശ്രദ്ധിയ്ക്കു…..” കാശിയുടെ ശബ്ദം.കെട്ടിട്ടാണ് അവർ വേദിയിലേക്ക് നോക്കിയത്… അവിടെ സാമും സാംസണും മീരയെ വട്ടം പിടിച്ചു വച്ചിട്ടുണ്ട്…കാശി അപ്പോഴേക്കും സംസാരിച്ചു തുടങ്ങിയിരുന്നു.. “എല്ലാവരുടെയും ശ്രദ്ധയ്ക്ക്….അതിന് മുന്നേ പുറത്തേക്കുള്ള എല്ലാ വാതിലുകളും ദയവ് ചെയ്ത് അടച്ചിടണം.. ഞാൻ പറയാതെ ആർക്കും ഇവിടെ നിന്ന് പുറത്ത് കടക്കുവാൻ കഴിയുന്നതല്ല… ഇനി എല്ലാവരും ശ്രദ്ധിച്ചോളൂ…ഇന്നിവിടെ നമ്മൾ എന്റെ അനിയത്തിയുടെയും സഞ്ജുവിന്റെയും വിവാഹം കൂടുവാനാണ് വന്നിരിക്കുന്നത് എന്നറിയാമല്ലോ…

അത് കൂടാതെ ചില രഹസ്യങ്ങൾ കൂടെ വെളിപ്പെടുത്താനാണ്…. ആ രഹസ്യങ്ങളുടെ ഉറവിടമാണ് ഈ നിൽക്കുന്ന നമ്പ്യാർ ഗ്രൂപ്സിന്റെ ഇളമുറക്കാരി മീര…സത്യങ്ങൾ എല്ലാം അവൾ തന്നെ മണി മണിയായി പറയും…അല്ലെങ്കിൽ ഞാൻ പറയിക്കും…” അവൻ നേരെ മീരയുടെ നേർക്ക് തിരിഞ്ഞു… “അപ്പോൾ മീര…നീ പറഞ്ഞോളൂ…..” കാശി അവളോടായി പറഞ്ഞു… “ഞാനോ..എന്നെ വെറുതെ കുറ്റക്കാരിയാക്കല്ലേ… എന്നെപ്പറ്റി എന്തെല്ലാം ആരോപണങ്ങളാണ് ഉന്നയിക്കുന്നെ…ഇതിൽ യാതൊരു കഴമ്പുമില്ല…” അവൾ വല്ലാത്ത വീറോടെ അവനോട് പറഞ്ഞു… “ഛീ പറയെടി…അവളുടെ ഒരു ആരോപണം….ത്ഫൂ….ഞാൻ നല്ല അസ്സല് പൊലീസാ…വെറുതെ എന്നെക്കൊണ്ട് പോലീസ് മുറ എടുപ്പിക്കരുത്…പറയെടി…

എല്ല തെളിവുകളും നിനക്ക് എതിരെയാണ്…നിന്നെ രക്ഷിക്കാൻ ഇനി ദൈവം തമ്പുരാന് പോലും കഴിയില്ല….നീ പറഞ്ഞില്ലെങ്കിൽ നിന്റെ എല്ലാ നേരികേടുകളും ഞാൻ വീണയെക്കൊണ്ട് പറയിക്കും…അവലാടി നിന്റെ എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞത്…അന്ന് മുതലാടി ഞാനും കളിച്ചു തുടങ്ങിയത്…. നീ എന്നതാ വിചാരിച്ചത്…. എനിക്ക് നിന്നോട് ദിവ്യ പ്രേമം ആണെന്നോ…എങ്കിൽ തെറ്റി… നിന്നെ ദേ ഇവിടെ..ഇങ്ങനെ ഒരു അവസ്ഥയിൽ എല്ലാവരുടെയും മുന്നിൽ വച്ച് നാണം കെടുത്തുവാൻ ആയിരുന്നെടി ഇതൊക്കെ…. നീ ആരാണെന്നാ നിന്റെ വിചാരം…നീ എന്നതാ വിചാരിച്ചത്..ഞങ്ങൾ തെറ്റി പിരിഞ്ഞുവെന്നോ.. അന്ന് ഞങ്ങൾ കളിച്ചതെല്ലാം പരസ്പരം അറിഞ്ഞുകൊണ്ടുള്ള ഒരു അസ്സല് നാടകം ആയിരുന്നു…

നീ കൊഞ്ചിക്കുഴയാൻ വരുമ്പോൾ മറിയാമ്മ മൈൻഡ് ചെയ്യാത്തതും ഞാൻ നിന്നു തന്നതുമെല്ലാം ഞങ്ങളുടെ നാടകത്തിന്റെ ഭാഗം… ആൻ ഞങ്ങൾ പിരിഞ്ഞു എന്ന് നീ വിശ്വസിച്ചു…അല്ലെങ്കിൽ ഞങ്ങൾ വിശ്വസിപ്പിച്ചു….അതിന് ശേഷം ഞാനാണ് അവരെ മുംബൈയിലേക്ക് മാറ്റിയത്… ഓരോ മാസവും കേസ് അന്വേഷണം,കോണ്ഫറൻസ്,ട്രെയിനിങ് എന്നൊക്കെ പറഞ്ഞ് ഞാൻ പോകുന്നത് എന്റെ മറിയാമ്മയെയും കുഞ്ഞുങ്ങളെയും കാണുവാൻ തന്നെ ആയിരുന്നെടി… നിങ്ങൾക്ക് മൂന്നിനും സംശയം തോന്നതിരിക്കുവാൻ ഡയറക്റ്റ് ഫ്‌ളൈറ്റ് എടുക്കാതെ രണ്ട് ഫ്‌ളൈറ്റ് മാറിക്കയറി ആണ് ഞാൻ പൊയ്ക്കൊണ്ടിരുന്നത്… ഞങ്ങൾക്ക് പിരിയുവാൻ കഴിയില്ല …നീ വിളിച്ച് രാത്രി പന്ത്രണ്ട് മാണി വരെ സംസാരിക്കുമ്പോൾ എനിക്കുണ്ടാകുന്ന ആ ദേഷ്യം മാറ്റാൻ ഇവളുടെ പുഞ്ചിരിക്ക് കഴിയുമായിരുന്നു….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!