മനം പോലെ മംഗല്യം : ഭാഗം 4

മനം പോലെ മംഗല്യം : ഭാഗം 4

എഴുത്തുകാരി: ജാൻസി

കാറിൽ നിന്നും ഇറങ്ങി വന്ന രൂപം അവളുടെ അടുത്തേക്ക് വന്നു.. ആ രൂപത്തെ കണ്ടതും അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. “ദേവ് നാഥ്‌ ” !!!!!!😲😳 ദേവിനെ കണ്ടതും ബൈക്കിൽ വന്നവർ വേഗം സ്ഥലം കാലിയാക്കി.. അവൻ കാറിന്റെ ഡോർ തുറന്നു ശിവ അനുസരണ ഉള്ള കുട്ടിയെപ്പോലെ കാറിൽ വന്നു കയറി.. ദേവ് കാർ എടുത്തു.. അവർക്കിടയിൽ മൗനം തളം കെട്ടി നിന്നു.. അതിനെ മുറിച്ചു ദേവ് തന്നെ സംസാരിക്കാൻ തുടങ്ങി. “എന്താ ഇയാളുടെ പേര്? ” “ശി.. ശിവ.. ശിവാനി ” “എന്തെ വിക്കുണ്ടോ? ” ഇല്ല എന്ന് തലയാട്ടി.. “ഏതാ ഡിപ്പാർട്മെന്റ് ” “കെമിസ്ട്രി ” “ഉം ” “എന്തെ ലേറ്റ് ആയേ ” “അതു ലൈബ്രറിയിൽ ടെക്സ്റ്റ്‌ നോക്കിയിരുന്നു സമയം പോയി” “താൻ ഒറ്റക്കന്നോ പോകുന്നതും വരുന്നതും?” “അല്ല, തനുവും മരിയയും ഉണ്ട്.. ഇന്ന് അവർ വന്നില്ല ” “ഉം ” അവൻ നോക്കിയപ്പോൾ അവൾ ആകെ നനഞ്ഞു വിറയ്ക്കുന്നു ..

കാറിലുണ്ടായിരുന്ന ഒരു കമ്പിളി പുതപ്പു അവൾക്കു നേരെ നീട്ടി… “ഇത് വെച്ചു പുതച്ചോ തണുപ്പു മാറും. ” അവൾ അത് വാങ്ങി പുതച്ചു.. നന്ദിയോടെ അവനെ നോക്കി.. ശിവ പറഞ്ഞു കൊടുത്ത വഴിയേ ദേവ് കാർ ഓടിച്ചു… കുറച്ചു കഴിഞ്ഞു മഴയ്ക്ക് അൽപ്പം ശമനം വന്നു.. അപ്പോഴേക്കും കാർ ശിവയുടെ വീട്ടിൽ എത്തിയിരുന്നു… “താങ്ക്സ് “പറഞ്ഞു അവൻ കൊടുത്ത പുതപ്പ് തിരിച്ചു കൊടുക്കാൻ വേണ്ടി ഊരാൻ തുടങ്ങി.. “എന്തിനു “? “അത് എന്നെ അവരുടെ കൈയിൽ നിന്നു രക്ഷിച്ചതിനും പിന്നെ ഈ പുതപ്പിനും… ” അവൾ വണ്ടിയിൽ നിന്നു ഇറങ്ങി.. പുതപ്പ് അവനു നേരെ നീട്ടി.. അവൻ പുഞ്ചിരിച്ചു.. അവൾ അതു നോക്കി ഒരു നിമിഷം നിന്നു.. “വേണ്ട… പിന്നെ തന്നാൽ മതി..എന്നാ ശരി… see you ” അതും പറഞ്ഞു അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു പോയി…

അവളെയും കാത്തു ഹരിയും ദേവികയും പുറത്തു നിൽക്കുന്നുണ്ടായിരുന്നു… ആകെ നനഞ്ഞു കുളിച്ചു വരുന്ന ശിവയെ ദേവിക ഓടി വന്നു ടവൽ കൊണ്ട് തുവർത്തി… ഒപ്പം വഴക്കും പറയാൻ തുടങ്ങി.. “നിന്നോട് കുട എടുക്കാൻ പറഞ്ഞിട്ട് എന്താ എടുക്കാഞ്ഞേ? മഴക്കാലം അന്ന് അറിയില്ലേ.. അല്ലെങ്കിലും പെണ്ണിന് ഇത്തിരി അഹങ്കാരം കൂടുന്നു.. ” “സോറി അമ്മേ… ഇനി മറക്കില്ല.. എന്തു മറന്നാലും ഞാൻ കുട മറക്കില്ല പോരെ ” അവൾ ദേവികയുടെ തോളിൽ കൈ ഇട്ടു പറഞ്ഞു. “അല്ല നീ മൊബൈൽ എടുക്കാനും മറന്നോ “? ഹരിയാണ് “എന്റെ അച്ഛാ ഞാൻ അച്ഛനെ വിളിക്കാൻ തുടങ്ങിയതാ അപ്പോഴാ ഫോൺ ഡെഡ് ബോഡി ആയ കാര്യം അറിഞ്ഞേ ” “ആരാ നിന്നെ കൊണ്ടാക്കിയെ? ഇത് ആരുടെയ “? ദേവിക അവൾ നടന്ന സംഭവങ്ങൾ എല്ലാം പറഞ്ഞു…. അതു കേട്ട് അവർ പേടിച്ചെങ്കിലും അവർ അവൾക്കു ധ്യര്യം നൽകി..

ഡ്രസ്സ്‌ ഒക്കെ മാറി, ശിവ നേരെ അടുക്കളയിൽ കേറി കഴിക്കാൻ തപ്പി.. “പോയി കുളിച്ചിട്ട് വാ പെണ്കൊച്ചേ.. “ദേവിക വഴക്ക് പറഞ്ഞു “എന്റെ പൊന്നമ്മേ ഞാൻ നല്ലൊരു മഴക്കുളി കഴിഞ്ഞ ഇങ്ങോട്ട് വന്നേ… ഇനി കുളിക്കാൻ വയ്യ.. കഴിക്കാൻ എന്തെങ്കിലും താ.. വിശന്നു കൊടല് കരിഞ്ഞ മണം വന്നു… ” ആഹാരം കഴിച്ചു അവൾ ബാഗും ഡ്രെസ്സും എടുത്തു മുകളിൽ ചെന്നു.. നേരെ ബാൽക്കണിയിൽ ചെന്നു നിന്നു.. മഴമാറി ഇപ്പോ ചെറിയ തണുത്ത കാറ്റു മാത്രം വീശുന്നു…. കാർമേഘം അടർന്നു നീങ്ങി അതിൽ നിന്നും പൂർണ ചന്ദ്രൻ പുറത്തേക്ക് വന്നു വെളിച്ചം പകരുന്നു… അവൾ കൈകൾ കൂട്ടി തിരുമ്മി തണുപ്പ് കുറക്കാൻ നോക്കി..

ഇന്ന് നടന്ന കാര്യങ്ങൾ അവൾ ഓർത്തു…. ദേവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു… അതു അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിടർത്തി.. റൂമിൽ വന്നപ്പോൾ അവളുടെ കണ്ണുകൾ ആ കമ്പിളി പുതപ്പിൽ ഉടക്കി.. കോളേജിൽ വച്ചു ഇടക്ക് ഇടക്ക് മിന്നായം പോലെ കാണാറുണ്ട്.. അടുത്ത് കാണുന്നതും സംസാരിക്കുന്നതും ആദ്യമായിട്ടാണ്… നല്ല ശബ്ദം…. അതു പാടുമോ….. ആ ആർക്കറിയാം… അല്ലെ ഞാൻ എന്തിനാ അയാളെ പറ്റി ആലോചിക്കുന്നേ 🙄🤔…. ശിവ ആ പുതപ്പ് എടുത്തു അലമാരയിൽ വച്ചു… പതിയെ അവൾ ഉറക്കത്തിലേക്കു വഴുതി വീണു…. 😴😴😴 🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄

രാവിലെ ഉണർന്നപ്പോൾ അവൾക്കു ദേഹം ആസകലം വേദന… തല ഉയർത്താൻ പറ്റുന്നില്ല….. ദേവിക അവളെ വിളിക്കാൻ വന്നു.. അവൾ കിടക്കുന്നത് കണ്ടു അവളുടെ അടുത്ത് ചെന്നു നെറ്റിയിൽ കൈ വച്ചു നോക്കി നല്ല പൊള്ളുന്ന ചൂട്… “ഹരിയേട്ടാ ഒന്നിങ്ങു വന്നേ ദേ മോൾക്ക് നല്ല temperature… ” അപ്പോഴേക്കും ഹരി തെർമോമീറ്റർ കൊണ്ട് വന്നു ചൂട് നോക്കി.. “ദൈവമെ temperture 102 ഓ… വാ നമുക്ക് ഹോസ്പിറ്റലിൽ പോകാം “. “ഹരിയേട്ടാ സ്കൂളിൽ വിളിച്ചു ലീവ് പറഞ്ഞേക്കു” ദേവിക അതും പറഞ്ഞു അടുക്കളയിൽ പോയി അവൾക്കു ചൂട് കഞ്ഞി ഉണ്ടാക്കി കൊണ്ട് വന്നു… കഞ്ഞി കുടിച്ചു അവർ ഹോസ്പിറ്റലിൽ പോയി… അവൾ തീരെ അവശയായിരുന്നു… ഇൻജെക്ഷൻ നും എടുത്തു ട്രിപ്പും ഇട്ടു… “പേടിക്കണ്ട ഈ ട്രിപ്പ്‌ തീരുമ്പോൾ വീട്ടിൽ പോകാം..പിന്നെ 2ദിവസം റസ്റ്റ്‌ എടുക്കു എന്നിട്ട് കോളേജിൽ പോകാം “ഡോക്ടർ പറഞ്ഞു.. “ശരി ഡോക്ടർ “.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story