മനം പോലെ മംഗല്യം : ഭാഗം 7

മനം പോലെ മംഗല്യം : ഭാഗം 7

എഴുത്തുകാരി: ജാൻസി

അങ്ങനെ കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴക്കത്തെ ആ ദിനം വന്നെത്തി.. തിങ്കളാഴ്ച… 😳😲 എല്ലാവരും നേരത്തെ തന്നെ എത്തി.. പേടിച്ചിട്ടാണോ അതോ ഫുഡ്‌ ഉണ്ടന്ന് പറഞ്ഞത് കൊണ്ടന്നോ.. എല്ലാവരും present… നമ്മുടെ ത്രിമൂർത്തികളും… തനുവിന് നേരത്തേ തന്നെ ഒരു ന്യൂസ്‌ കിട്ടിരുന്നു…. ഈ വർഷം പുതിയ രീതിയിൽ ആണ് വെൽക്കം… കഴിഞ്ഞ വർഷം വരെ അതാതു ഡിപ്പാർട്മെന്റ്കാർ തന്നെയായിരുന്നു അവരുടെ ജൂനിയർസിനെ വെൽക്കം ചെയ്തിരുന്നത്… ഈ വർഷം എല്ലാ ഡിപ്പാർട്മെന്റും ചേർന്നാണ് വെൽക്കം ഡേ നടത്തുന്നത്.. അതുകൊണ്ട് എല്ലാ ഡിപ്പാർട്മെന്റിന്റെയും കലാപരിപാടികൾ എല്ലാ 1st ഇയർയും ചെയ്യണം… അന്നൗൺസ്‌മെന്റ്‌ വന്നു “എല്ലാ കുട്ടികളും കോളേജ് ഓഡിറ്റോറിയത്തിൽ എത്തേണ്ടതാണ്… ”

കേൾക്കണ്ട താമസം എല്ലാവരും ബാഗും എടുത്തു നേരെ ഓഡിറ്റോറിയത്തിലേക്കു വച്ചു പിടിച്ചു… സീനിയർസ് എല്ലാം നേരത്തേ അവിടെ ഇരിപ്പു ഉറപ്പിച്ചു.. 1st യേർസ് വന്നപ്പോൾ അവരുടെ മുഖത്തെ ഭാവങ്ങൾ വായിച്ചറിയാൻ പറ്റുണ്ടായിരുന്നു.. കുറേ പേർക്ക് സഹതാപം.. കുറേ പേർക്ക് പുച്ഛം.. കുറേ പേർക്ക് ഇതൊക്കെ എന്തു 😎 എന്നുള്ള ഭാവം… കുറച്ചു പേർ എന്തോ ഒരു ആക്കി ചിരി (കൊല ചിരി എന്നും പറയാം)😆 .അങ്ങനെ പോകുന്നു ലിസ്റ്റ്…. നുമ്മ ത്രിമൂർത്തികൾ തനു കൊണ്ട് വന്ന ന്യൂസിൽ പേടിച്ചിരിക്കുവായിരുന്നു… അവർ എന്തായാലും അറിഞ്ഞ കാര്യം ക്ലാസ്സിൽ വന്നു വിളമ്പാൻ നിന്നില്ല…. വേറെ ഒന്നും കൊണ്ടല്ല.. ക്ലാസ്സിലേക്ക് വന്നപ്പോൾ തന്നെ എല്ലാരും പന്തം കണ്ട പെരുച്ചാഴിയെ പോലെ ഇരിക്കുന്നു… 😚😳🥺…ഇനി ഈ വാർത്തയും കൂടെ അറിഞ്ഞാൽ ചിലപ്പോൾ കുറേ എണ്ണം അറ്റാക്ക് വന്നു ചാവും…. സോ അവർ മൗനം വിധ്വാന ഭൂഷണം..

😶😶😶🤫🤫🤫 🎤🎤🎤🎤🎤🎤🎤🎤🎤🎤🎤 അങ്ങനെ പരിപാടികൾ ആരംഭിച്ചു…. ഉദ്ഘടനം കഴിഞ്ഞു… പ്രിൻസിയും മറ്റു ടീച്ചേഴ്സും ബ്ലാ.. ബ്ലാ…. ബ്ലാ… ബ്ലാ….. പറഞ്ഞു.. അവരുടെ പണി നോക്കി പോയി…. പിന്നെ അവിടെ അവശേഷിച്ചത് സീനിയോഴ്സും പിന്നെ പാവങ്ങൾ… ജൂനിയർസ്… 1st നറുക്ക് വീണത് B.Com മിനായിരുന്നു… അവർ എല്ലാവരും നല്ല വൃത്തിയായി ഭംഗിയായും അവരുടെ ടാസ്ക്കുകൾ ചെയ്തു.. പിന്നെ നറുക്ക് വീണത് ഫിസിക്സ്‌ നായിരുന്നു.. അവരും തരക്കേടില്ലാതെ ഭംഗി ആക്കി.. ആദ്യത്തെ 2ഡിപ്പാർട്മെന്റ് പരിപാടികൾ കഴിഞ്ഞു കുറച്ചു ഇടവേള തന്നു… A small tea ബ്രേക്ക്‌.. അപ്പോഴേക്കും എല്ലാവർക്കും പരിപാടികളെ പറ്റി ഒരു ചെറിയ ഐഡിയ കിട്ടി… എന്നാൽ നുമ്മ മരിയ ആരും കണ്ടുപിടിക്കാത്ത ഒരു കാര്യം കണ്ടെടുത്തു ശിവയോടും തനുവിനോടും പറഞ്ഞു.. “എടി, നിങ്ങൾ ശ്രദ്ധിച്ചോ ഒരു കാര്യം?

“… “ഇവിടെ മനുഷ്യന്റെ കണ്ണിൽ ഇരുട്ടു കേറി ഇരിക്കുവാ… ടെൻഷൻ അടിച്ചിട്ട്… അപ്പോഴാ.. അവളുടെ…. 😡😡😡” തനുവാണു “എടി അതല്ല…. നിങ്ങൾ ഇനി നോക്കിക്കോണം… നമ്മുടെ സ്വന്തം സീനിയർസ് കൊച്ചു കൊച്ചു പണികളാ തരുന്നേ.. വല്ല പാട്ടു പാടാനോ ആക്ഷൻ കാണിക്കാനോ ഒക്കെ ഉള്ളു.. എന്നാൽ 8 ന്റെ പണി തരുന്നത് ബാക്കി ഡിപ്പാർട്മെന്റാ…🙄” അത് കേട്ടപ്പോൾ അവർ ഒന്നു ഞെട്ടാതിരുന്നില്ല.. 😳😳😳 “അരുതന്നാലും ചെയേണ്ടത് നമ്മൾ അല്ലെ.” ശിവ ഒരു ദീർഘശ്വാസം എടുത്തു.. അതോടു കൂടി 3 പേരും ഞെട്ടലിനോട് വിട പറഞ്ഞു.. അത് ശരിയാ എന്നുള്ള അർത്ഥത്തിൽ ബാക്കി രണ്ടു പേരും തലയാട്ടി.. അപ്പോഴേക്കും tea break കഴിഞ്ഞു എല്ലാവരും അകത്തു കയറി ഇരുന്നു..

നെക്സ്റ്റ് നറുക്ക് വീണത് മാത്‍സ്…. അവരും ആരെയും നിരാശപ്പെടുത്തില്ല.. പിന്നെ വന്നത് zoology.. അവരും ആരെയും നിരാശപ്പെടുത്തില്ല.. പിന്നെ ബോട്ടണി… അവരും മറ്റു ഡിപ്പാർട്മെന്റ് പോലെ ആരെയും നിരാശപ്പെടുത്തില്ല.. അപ്പോഴേക്കും ലഞ്ച് ടൈം ആയിരുന്നു… എല്ലാവരും ഫുഡ്‌ അടിക്കാൻ ഓടി… ടെൻഷൻ കാരണം ശിവക്ക് വലിയ വിശപ്പൊന്നും തോന്നില്ല… എന്നാൽ ബാക്കി രണ്ടു പേരും അവൾക്കു വിപരീതം ആയിരുന്നു… ഓസ്സിനു കിട്ടിയതല്ലേ.. വെറുതെ കളയണ്ട എന്നു വച്ചു.. നല്ല ഒരു പോളിംഗ് നടത്തി…. 🎤🎤🎤🎤🎤🎤🎤🎤🎤🎤🎤🎤 അടുത്ത സെക്ഷൻ ആരംഭിച്ചു… ഇനി ആകെ ഉള്ളത് ഇംഗ്ലീഷും കെമിസ്ട്രി ഡിപ്പാർട്മെന്റ് ഉം മാത്രം… ഇടക്കിടെ പ്രിൻസി വന്നു നോക്കിട്ട് പോകുന്നുണ്ട്…

ബാക്കി എല്ലാ ഡിപ്പാർട്മെന്റ് ന്റെ മുഖത്തും കഴിഞ്ഞല്ലോ എന്നാ ആശ്വാസം.. നറുക്കെടുത്തു ഇംഗ്ലീഷ് ജൂനിയർസ് നും കെമിസ്ട്രി ജൂനിയർസിനും ഉള്ളിൽ പെരുമ്പറ കൊട്ടി… അടുത്തതായി സ്റ്റേജിൽ വരുന്ന ഡിപ്പാർട്മെന്റ്… ‘ഇംഗ്ലീഷ് ‘ കെമിസ്ട്രി ഒന്നു ആശ്വസിച്ചു… ഇംഗ്ലീഷ് കാരെ വിളിച്ചു… അവർക്കും കിട്ടി പാട്ടു ഡാൻസ് ഒക്കെ… കിട്ടിയതെല്ലാം ഭംഗിയാക്കി…… അടുത്ത ആരാണ് എന്ന് പറയണ്ടല്ലോ… ‘കെമിസ്ട്രി ‘ കെമിസ്ട്രി സീനിയർസ് സ്റ്റേജിലേക്ക് വന്നു.. ഓരോരുത്തരെ വിളിക്കാൻ തുടങ്ങി.. ആദ്യo സെൽഫ് ഇൻട്രോ പിന്നെ സദസിൽ ഇരിക്കുന്ന ചേച്ചിമാരുടെയും ചേട്ടൻമാരുടെയും ക്രോസ്സ് വിസ്താരം…. ആ ചടങ്ങു എല്ലാം കഴിഞ്ഞാണ് ടാസ്ക്.. ആദ്യത്തെ ആൾക്ക് സ്വന്തം ഡിപ്പാർട്മെന്റ് തന്നെ ടാസ്ക് കൊടുക്കും എന്നിട്ടു ആളേ അടുത്ത ഡിപ്പാർട്മെന്റ് നു കൈമാറും….

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story