അനു : ഭാഗം 36

അനു : ഭാഗം 36

എഴുത്തുകാരി: അപർണ രാജൻ

കാക്കി ഇതെപ്പോ വന്നു ???? “എന്താടോ എന്തെങ്കിലും പ്രശ്നം ഉണ്ടോ ???? ” അവളുടെ കവിളിൽ പതിയെ തൊട്ട് കൊണ്ട് വിശ്വ ചോദിച്ചപ്പോഴാണ് , താൻ ഇത്രയും നേരം കരയുകയായിരുന്നുവെന്ന കാര്യം അനു ഓർത്തത് . “അങ്കിളായി എന്തെങ്കിലും പ്രശ്നം ഉണ്ടായോ ???? ” വിശ്വയുടെ ആധി നിറഞ്ഞ ചോദ്യവും ഭാവവും ഒക്കെ കണ്ടതും അനു ഇരുന്നു ചിരി തുടങ്ങി . അത്രയും നേരം മരിച്ച വീട്ടിലെന്നപ്പോലെ നെഞ്ചത്തടിച്ചു കരഞ്ഞു കൊണ്ടിരുന്നയാള് പെട്ടെന്ന് ഇരുന്നു ചിരിക്കാൻ തുടങ്ങിയതും വിശ്വയുടെ കണ്ണ് തള്ളി .

ഗുരുവായൂരപ്പാ !!!! വട്ടായോ ??? ഓടണോ ????? അത്രയും നേരം തന്റെ അടുത്തായിയിരുന്ന വിശ്വ തന്റെ ചിരി കണ്ടതും , പതിയെ നീങ്ങിയിരിക്കാൻ തുടങ്ങിയത് കണ്ടു അനുവിന്റെ ചിരി ഒന്നുകൂടി കൂടി . അനുവിന്റെ ചിരി കണ്ടതും വിശ്വയ്ക്ക് താൻ ചെറുപ്പത്തിൽ കണ്ട സിനിമകളിലെ യക്ഷികളെയാണ് ഓർമ വന്നത് . കറക്റ്റ് ആകാശ ഗംഗയിലെ മായ …… വിശ്വയുടെ വിളറി വെളുത്തുള്ള ഇരിപ്പ് കണ്ടതും അനു വേഗം തന്നെ തന്റെ ചിരി നിർത്തി .

“തനിക്ക് വല്ല പ്രശ്നവും ഉണ്ടോ ??? അങ്കിൾ എങ്ങാനും ആയിട്ട് ????? ” അനുവിന്റെ അട്ടഹാസo നിലച്ചതും വിശ്വ അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു . എങ്കിലും കുറച്ചകലം പാലിച്ചു കൊണ്ടാണ് വിശ്വ ഇരുന്നത് . ഇനി എങ്ങാനും ബാധ വീണ്ടും ഇളകി തന്റെ കൊരണവള്ളി നോക്കി വന്നാൽ എഴുന്നേറ്റു ഓടണ്ടെ ???? “എന്ത് പ്രശ്നം ??? ഒരു പ്രശ്നവും ഇല്ല …… I’m perfectly alright ……. ” കണ്ണ് പതിയെ തുടച്ചു കൊണ്ട് അനു പറഞ്ഞതും വിശ്വ തല തിരിച്ചു അനുവിനെ നോക്കി .

നീ എന്തിനാ അനു ഇങ്ങനെ കള്ളം പറയുന്നതെന്ന രീതിയിലുള്ള വിശ്വയുടെ കണ്ണ് കൂർപ്പിക്കൽ കണ്ടതും , അനു ഒന്നും മിണ്ടാതെ തന്റെ ലാപ്പെടുത്തു വിശ്വയുടെ നേരെ നീട്ടി . അനുവിന്റെ അമ്മയുടെയോ അല്ലെങ്കിൽ അവളുടെ അച്ഛന്റെയോ ഒക്കെ ഒരു ഫാമിലി ഫോട്ടോ പ്രതീക്ഷിച്ചു സ്ക്രീനിലേക്ക് നോക്കിയ വിശ്വ സ്ക്രീനിൽ തെളിഞ്ഞു നിൽക്കുന്ന ഏതോ ഒരു ചെക്കനെയും പെണ്ണിനെയും കണ്ടു മനസ്സിലാവാത്ത രീതിയിൽ അനുവിനെ നോക്കി .

“Kdrama ആണ് …… ക്ലൈമാക്സ്‌ …… നായിക മരിച്ചു പോകുന്ന സീൻ …… ഒന്നങ്ങ് ഫീലായി വന്നപ്പോഴാണ് താൻ വന്നത് …… ” തനിക്ക് ഇപ്പോൾ തന്നെ വരണമായിരുന്നോ എന്ന ഭാവത്തിൽ അനു പറഞ്ഞതും വിശ്വ കഷ്ടപ്പെട്ട് ഒന്ന് ചിരിച്ചു കാണിച്ചു . കരിച്ചില് കണ്ടു ഓടി വരുമ്പോൾ ഓർക്കണമായിരുന്നു , ഇത് തന്റെ വിച്ചുവോ , ശ്രീയോ ഒന്നും അല്ല . അനുവാണെന്ന് …. ഇങ്ങനെ ഒരു ട്വിസ്റ്റും പ്രതീക്ഷിക്കാമായിരുന്നുവെന്ന് .

ഒരു കത്തി കിട്ടിയിരുന്നെങ്കിൽ സ്വയം കുത്തി ചാവാമായിരുന്നു . അമ്പലത്തിൽ പോയതൊക്കെ വെറുതെ വേസ്റ്റ് ആയല്ലോ ഭഗവാനെ ……. തിരിഞ്ഞു നിന്ന് മുറു മുറുക്കുന്ന വിശ്വയെ കണ്ടതും അനു പൊട്ടി വന്ന ചിരി അടക്കി നിർത്തി . “അല്ല …….. താൻ ഇങ്ങനെ ഒറ്റയ്ക്കിരുന്നു കരയുന്ന കണ്ടപ്പോൾ ……. ” തല ചൊറിഞ്ഞു കൊണ്ട് വിശ്വ പറഞ്ഞതും അനു മനസ്സിലായെന്ന രീതിയിൽ തലയനക്കി . “കരയുന്നത് ആരോഗ്യത്തിനു നല്ലതാണ് കാക്കി …… അറിയില്ലേ ????? ” ലാപ് ഓഫ്‌ ചെയ്യുന്നത്തിന്റെ ഇടയിൽ അനു പറഞ്ഞതും വിശ്വയുടെ നെറ്റി ചുളിഞ്ഞു .

വീണ്ടും പെട്ടോ ????? “നമ്മൾ കരയുമ്പോൾ നമ്മുടെ ബോഡി കുറച്ചു ഹോർമോൺസ് റിലീസ് ചെയ്യും ….. oxytocin , endorphins ഒക്കെ ….. അവയുടെ എഫക്ടായി നമ്മുക്ക് ഒരു , self soothing , ഒരു ഫീൽ ഗുഡ് എന്താ പറയാ …… അഹ് , നമ്മുടെ മൈൻഡ് ബോഡി , physical emotional ആ ഒരു pain tired ഫീൽ ഒക്കെ മാറും …… ബോഡി റിലാക്സാവും ….. ഇതിനെ പറ്റി വലിയ വിവരം ഇല്ലാത്തവർ പറയും വിഷമങ്ങൾ എല്ലാം കണ്ണീരിലൂടെ പുറത്തു പോയത് കൊണ്ടാണ് ഒരു ആശ്വാസമെന്ന് …….. ” നിലത്തു നിന്ന് എഴുന്നേറ്റു കൊണ്ട് അനു പറഞ്ഞതും , വിശ്വയും അവളുടെ ഒപ്പം എഴുന്നേറ്റു .

“അല്ല , താൻ എന്തിനാ വന്നതെന്ന് പറഞ്ഞില്ലല്ലോ ???? ” തിരികെ വീട്ടിലേക്ക് നടക്കുന്ന കൂട്ടത്തിൽ അനു ചോദിച്ചത് കേട്ടതും , അത്രയും നേരം നോർമലായി പോയി കൊണ്ടിരുന്ന വിശ്വയുടെ ഹൃദയ മിടിപ്പ് കൂടാൻ തുടങ്ങി . “അത് …… പിന്നെ …… ” ഉയർന്നു വരുന്ന തന്റെ നെഞ്ചിടിപ്പ് , തനിക്ക് തൊട്ട് മുന്നിലായി നടക്കുന്ന അനു കേൾക്കുമോയെന്ന് പോലും വിശ്വയ്ക്ക് തോന്നി . “അത് പിന്നെ …… എനിക്കൊരു കാര്യം ….. ” തൊണ്ടയിൽ നിന്നും പുറത്തേക്ക് വരാതെ പാതി വഴിയിൽ തട്ടി തടഞ്ഞു വീഴുന്ന വാക്കുകളെ പ്രാകിക്കൊണ്ട് വിശ്വ പറയാൻ തുടങ്ങിയതും അനു അടുത്തു കണ്ട ബെഞ്ചിലേക്ക് ഇരുന്നു കൊണ്ട് വിശ്വയെ നോക്കി .

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story