കൗസ്തുഭം : ഭാഗം 35

Share with your friends

എഴുത്തുകാരി: അഞ്ജു ശബരി

അടുത്ത ദിവസം രാവിലെ അനു കണ്ണുതുറന്നപ്പോൾ അവൾ കിടക്കുന്നത് കട്ടിലിൽ ആയിരുന്നു… ഞാനെങ്ങനെ ഇവിടെ… ഞാനിന്നലെ താഴെയല്ലേ കിടന്നത് പിന്നെ എങ്ങനെ ഇവിടെയെത്തി.. ഇനി നവി എങ്ങാനും… ശേ… എനിക്ക് എന്താ ഈ പറ്റിയത്.. ഇന്നലെ എന്നോട് അങ്ങനൊക്കെ ചെയ്തതിന് രണ്ട് ദിവസം നവിയോട് പിണങ്ങി ഇരിക്കണം എന്ന് കരുതിയതാ… പക്ഷേ… പക്ഷേ എനിക്കത് പറ്റുമെന്ന് തോന്നുന്നില്ല… അനു ക്ലോക്കിലേക്ക് നോക്കി… സമയം ഏഴര കഴിഞ്ഞു… ദൈവമേ ഏഴര ആയോ.. ആദ്യത്തെ ദിവസം തന്നെ എഴുന്നേൽക്കാൻ വൈകിയല്ലോ എല്ലാവരും എന്തു വിചാരിക്കും..

അനു വേഗം എഴുന്നേറ്റ് കുളിച്ച് ഫ്രഷായി താഴേക്ക് ചെന്നു.. അടുക്കളയിൽ അമ്മയും ആമിയും ഉണ്ടായിരുന്നു.. അടുക്കളവാതിലിന്റെ അവിടെ ഒരു കസേരയിൽ അച്ഛമ്മ ഇരുന്ന് ചായകുടിക്കുന്നുണ്ടായിരുന്നു… എഴുനേൽക്കാൻ താമസിച്ചത് കാരണം അനുവിന് അവിടേക്ക് കയറി ചെല്ലാൻ ഒരു മടി തോന്നി.. എന്താ അനു അവിടെ നിൽക്കുന്നത് ഇങ്ങോട്ട് കയറി വാ.. ആമി വിളിച്ചു.. അഹ് മോളെ എഴുന്നേറ്റോ.. അമ്മ കുറച്ചു മുമ്പേ കയറി വന്നതാണ് മോളെ വിളിക്കാൻ പിന്നെ വിചാരിച്ചു കിടന്നുറങ്ങട്ടേ ഇന്നലത്തെ അലച്ചിലിന്റെ ഒരു ക്ഷീണം ഉണ്ടാവുമല്ലോ… സുഭദ്രമ്മ പറഞ്ഞു..

അനു അതിനു മറുപടിയായി ഒന്നു ചിരിക്കുക മാത്രം ചെയ്തു.. അനുവിന് രാവിലെ ചായ കുടിക്കുന്ന ശീലമുണ്ടോ… അമ്മ ചോദിച്ചു. അങ്ങനെ നിർബന്ധമൊന്നുമില്ല അമ്മേ… ഇവിടെ എല്ലാവർക്കും രാവിലെ ചായ വേണം… അതുകാരണം ഞാൻ ചായ ഇട്ടു ഫ്ലാസ്കിൽ നിറച്ചു വയ്ക്കും… കാരണം ഓരോരുത്തരും ഓരോ സമയത്താണ് എഴുന്നേറ്റു വരുന്നത്.. അനുവിനോട് സംസാരിച്ചുകൊണ്ട് അമ്മ ഫ്ലാസ്കിൽ നിന്നും രണ്ട് കപ്പിലേക്ക് ചായ പകർന്നു.. ഞാൻ നവിക്ക് ചായ കൊടുത്തില്ല മോളള് കൊണ്ട് കൊടുക്കു.. അയ്യോ അമ്മേ നവിക്കിഷ്ടം കട്ടൻ കാപ്പിയാണ് ചായയല്ല.. അനു പറഞ്ഞു കട്ടനോ എന്നിട്ട് നവി ഇതുവരെ എന്നോട് അതിനെക്കുറിച്ച് പറഞ്ഞിട്ടില്ലല്ലോ…

ഇവിടെ ഉണ്ടായിരുന്ന സമയത്തൊന്നും അവൻ അങ്ങനെ ഒരു നിർബന്ധം കാണിച്ചിരുന്നില്ല…. അമ്മ പറഞ്ഞു അത് അമ്മേ നവിയുടെ തോട്ടത്തിൽ കാപ്പി കൃഷിയുണ്ട്… അവിടെനിന്നും കാപ്പിക്കുരു എടുത്ത് വറുത്തുപൊടിച്ച് നല്ല ഫ്രഷ് കാപ്പിപ്പൊടി ഉണ്ടാക്കുന്നുണ്ട്… ചെലപ്പോ അവിടെ ചെന്നതിനു ശേഷം ആയിരിക്കും ഇങ്ങനെ ഒരു ശീലം തുടങ്ങിയത്… രാവിലെ കാപ്പി കിട്ടിയില്ലെങ്കിൽ നവിക്ക് ഭയങ്കര ദേഷ്യമാണ്…കാപ്പി കിട്ടിയില്ലെങ്കിൽ തലവേദന വരുമെന്നാണ് പറയുന്നത്.. അതെയോ എനിക്കൊന്നും അറിയില്ല മോളെ… അത് സാരമില്ല അമ്മേ…

ഞാനിത് അറിഞ്ഞത് കൗസ്തുഭത്തിൽ താമസിക്കുന്ന സമയത്താ പലപ്പോഴും രാവിലെ മറിയാമ്മച്ചേടത്തിയുമായി അടി ഉണ്ടാക്കുന്നത് ഈ കാര്യം പറഞ്ഞതാണ്… രാവിലെത്തെ കാപ്പി കിട്ടിയില്ലെങ്കിൽ നവി കൗസ്തുഭം തിരിച്ചു വയ്ക്കും… അനു പറയുന്നത് കേട്ട് അവരെല്ലാവരും ചിരിച്ചു.. അനു കുഞ്ഞാ… നച്ചു മോള് വിളിക്കുന്നത് കേട്ടാണ് എല്ലാവരും പുറത്തേക്കു നോക്കിയത്… നച്ചൂട്ടാ… ഇനി ഇത് അനു കുഞ്ഞ അല്ലാട്ടോ ചെറിയച്ഛന്റെ ഭാര്യ ആണ് അപ്പൊ മോള് ചിറ്റമ്മെ എന്ന് വിളിക്കണം.. അമ്മ പറഞ്ഞു… അതൊന്നും സാരമില്ല അമ്മെ… അവൾ കുഞ്ഞല്ലേ… വിളിച്ചത് തിരുത്തി എടുക്കാൻ ഭയങ്കര പാടാണ്…

നാച്ചൂട്ടന് ഇഷ്ടമുള്ളത് വിളിച്ചോട്ടെ.. അനു പറഞ്ഞു.. എവിടെയാ ചെറിയച്ഛൻ… കുഞ്ഞിന്റെ അടുത്ത് അനു പതിയെ ചോദിച്ചു.. പുറത്തുണ്ട്… നമുക്ക് ചെറിയച്ഛന് ചായ കൊണ്ട് കൊടുക്കാം.. മ്മ്… അനു പറയുന്നത് കേട്ട് കുഞ്ഞ് തലയാട്ടി… അവര് രണ്ടു പുറത്തേക്കിറങ്ങുമ്പോൾ പുറത്ത് ഗാർഡനിൽ നിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു നവി… അനു അടുത്തേക്ക് വന്നപ്പോൾ നവി ഫോൺ കട്ട് ചെയ്തു.. ചായ.. എന്താടോ ഒരു ഗൗരവം ഇന്നലത്തെ പിണക്കം ഇതുവരെ തീർന്നില്ലേ എനിക്ക് പിണക്കം ഒന്നുമില്ല.. അതി മുഖം കണ്ടാലും അറിയാമല്ലോ.. അല്ലെ നച്ചൂട്ടാ .. എന്റെ അനു താൻ ഇത്രയും അല്ലേ കാണിച്ചുള്ളൂ…

സത്യം പറഞ്ഞാ ഒരു അടി ഞാൻ പ്രതീക്ഷിച്ചു… അമ്മാതിരി പരിപാടി അല്ലെ ഞാൻ കാണിച്ചത്.. ഞാൻ ഇങ്ങനെ ആയിപ്പോയി അനു… എനിക്ക് പഴയതുപോലെ ആകാൻ പറ്റുന്നില്ല… പിന്നെ പ്രണയിച്ചു നടക്കാൻ ഇഷ്ടമില്ലാഞ്ഞിട്ട് ഒന്നുമല്ല… സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ് നിന്നെയും കൂടി നഷ്ടപ്പെടാൻ എനിക്ക് വയ്യ… അതുകൊണ്ടാ പ്രണയിച്ച് നടക്കാൻ നിൽക്കാതെ വീട്ടുകാരോട് പറഞ്ഞ് വേഗം വിവാഹം നടത്തിയത്… ഇനിയിപ്പോ ആരുടേയും ശല്യമില്ലാതെ നമുക്ക് ഇഷ്ടം പോലെ പ്രണയിക്കാമല്ലോ… അതിന് മറുപടി ഒന്നും കിട്ടാതായപ്പോൾ നവി അനുവിനെ നോക്കി അവൾ മറ്റേതോ ലോകത്തായിരുന്നു..

ആ ബെസ്റ്റ് ഞാനിപ്പോ ആരോടാ ഈ സംസാരിക്കുന്നത്… ടോ താനെന്താ ആലോചിച്ചു നിൽക്കുന്നത്… അല്ല …. ഞാനെങ്ങനെ രാവിലെ കട്ടിലിൽ… ഓഹ് അതാണോ എന്നോട് വാശി കാണിച്ചു താഴെ കിടന്നതല്ലേ കിടന്നു തണുത്തു വിറയ്ക്കുന്നത് കണ്ടപ്പോൾ ഞാനാ എടുത്തു കിടത്തിയത്… നവി അങ്ങനെ പറഞ്ഞപ്പോൾ അനുവിന്റെ മുഖത്തൊരു ചമ്മൽ ഉണ്ടായിരുന്നു… അവളത് മറയ്ക്കാനായി പറഞ്ഞു.. ചായ കുടിച്ചെങ്കിൽ ആ ഗ്ലാസ്‌ താ എനിക്ക് പണിയുണ്ട്… അനു ഗൗരവം കാണിച്ചു പറഞ്ഞു നവി കപ്പ് കൊടുത്തു.. അനു അതുമായി അകത്തേക്ക് പോയി.. നീ ഇപ്പൊ പൊക്കോ നിന്നെഞാൻ എടുത്തോളാം എന്റെ മൃഗഡോട്ടരെ… നവി പറഞ്ഞു..

രാവിലെ ഇലഞ്ഞിമറ്റത്തു വീട്ടിൽ ഒരു അഥിതി എത്തിയിരുന്നു… സുമിത്രാമ്മ ആയിരുന്നു വാതിൽ തുറന്നത്.. മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവരുടെ മുഖം കറുത്തു.. സുമിത്രേ.. മ്മ്.. ബെന്നിക്ക് എന്താ വേണ്ടത്.. എനിക്ക്… എനിക്ക് മോളേ… മോളേ ഒന്ന് കാണണം… മോളെയോ… ആരുടെ മോളേ… സനയെ… അതിന് സന നിങ്ങളുടെ മോളാണോ…. സുമിത്രാമ്മ പുച്ഛത്തോടെ ചോദിച്ചു.. ബെന്നിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല.. ആരാമ്മെ അവിടെ… അക്ഷയ് ചോദിച്ചു.. ഏതോ ഒരു വഴിപോക്കൻ അയാൾക്ക് അയാളുടെ മോളേ കാണണമെന്ന്… സുമിത്രാമ്മ പറഞ്ഞു.. അവർ പറയുന്നത് കേട്ട് ബെന്നി തലകുനിച്ചു നിന്നു..

അക്ഷയിയോടൊപ്പം സനയും ഇറങ്ങി വന്നു.. വാതിൽക്കൽ നിൽക്കുന്ന ആളെ കണ്ട് അവളൊന്നു ഞെട്ടി.. താനെന്താ ഇവിടെ.. എന്തിനാ അമ്മെ വലിഞ്ഞു കേറി വരുന്നവരെയൊക്കെ വീട്ടിൽ വിളിച്ചു കയറ്റിയത്.. അക്ഷയ് ചോദിച്ചു ഞാൻ വിളിച്ചത് ഒന്നുമല്ല തനിയെ വലിഞ്ഞു കയറി വന്നതാണ്.. സുമിത്രാമ്മ പറഞ്ഞു .. മോളേ… ബെന്നി യാചനയോടെ വിളിച്ചു.. മോളോ ആരുടെ മോള്… അതുവരെ മിണ്ടാതെ നിന്ന സന പറഞ്ഞു എന്റെ അച്ഛനുമമ്മയും ആരാണെന്ന് എനിക്കറിയില്ല… ഏതോ തെരുവ് തെണ്ടികൾ ആണ് അല്ലെങ്കിൽ എന്നെയെന്റെ അമ്മ പിഴച്ചു പ്രസവിച്ചതാണ്… സനമോളേ അങ്ങനൊന്നും പറയല്ലേ.. അന്നത്തെ മാനസികാവസ്ഥയിൽ.. എനിക്കൊരു തെറ്റ് പറ്റിപ്പോയി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!