പ്രണയം : ഭാഗം 13

പ്രണയം : ഭാഗം 13

എഴുത്തുകാരി: അതുല്യ കെ.എസ്‌

പിന്നീടുള്ള നന്ദന്റെ സമീപനത്തിൽ ഗീതുവിന് മാറ്റങ്ങൾ തോന്നിത്തുടങ്ങി . ഏതൊരു കാര്യത്തിനും തന്റെ കൂടെ നിന്നിരുന്ന നന്ദൻ ഇപ്പോൾ സംസാരിക്കുന്നതിൽ അവൾക്ക് മാറ്റം തോന്നി.നന്ദൻ അവളിൽ നിന്നും ഒഴിഞ്ഞുമാറുന്നത് പോലെ അവൾക് അനുഭവപ്പെട്ടു. നേരത്തെ നാലുനേരം സംസാരിച്ചുകൊണ്ടിരുന്ന നന്ദൻ ഇപ്പോൾ അവളോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തതു പോലെ കാണിച്ചു തുടങ്ങി.

ഗീതുവിന്‌ ഇത് വല്ലാത്ത വിഷമം ഉണ്ടാക്കിയിരുന്നു. കുടുംബത്തിൽ ഉള്ളവർ നന്ദന്റെ ഈ സ്വഭാവത്തിൽ സങ്കടം പ്രകടിപ്പിച്ചു. പണ്ടൊക്കെ സംസാരിക്കുമ്പോൾ ഒഴിഞ്ഞുമാറുന്നത് ഗീതു ആണെങ്കിൽ ഇന്ന് ഗീതു സംസാരിക്കുമ്പോൾ നന്ദൻ ഓരോ രീതിയിലും ഒഴിഞ്ഞു മാറി കൊണ്ടിരുന്നു. നന്ദൻ ഇങ്ങനെ ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോഴാണ് താൻ എത്രമാത്രം നന്ദനെ മിസ്സ് ചെയ്യുന്നുണ്ടന്ന് അവൾക്ക് മനസ്സിലായത്. അങ്ങനെയിരിക്കെയാണ് ഒരു ദിവസം രാവിലെ ഗീതു നന്ദനെ ഫോൺ വിളിക്കുന്നത്.

പലതവണ ഫോൺ ബെല്ലടിച്ചിട്ടും നന്ദൻ ഫോണെടുത്തില്ല എന്നതാണ് സത്യം. അവൾ നന്ദനെ കാണാൻ ആഗ്രഹിച്ചു. അച്ഛനും അമ്മയോടും നന്ദനെ കണ്ട് തിരികെ വരാം എന്ന് പറഞ്ഞ് അവൾ പുറത്തിറങ്ങി. ഗീതു തറവാട്ടിൽ ചെല്ലുമ്പോൾ നന്ദൻ മുറിയിലിരുന്ന് തന്റെ വസ്ത്രങ്ങൾ പാക്ക് ചെയ്യുകയായിരുന്നു. “എന്താണ് ചേട്ടാ ഇത്…………..” “ആ നീയായിരുന്നോ? ………………” ” ഏട്ടൻ എന്താ വിളിച്ചാൽ ഫോൺ എടുക്കാത്തത്.. ” “ഫോൺ……………… ഫോൺ ബെല്ലടിച്ചിരുന്നുവോ ശ്രദ്ധിച്ചില്ല” “എന്താ നന്ദേട്ടാ പറ്റിയത്… ? ഫോൺ ബെൽ അടിച്ചത് കേട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല..

പെട്ടെന്ന് എന്താണ് ഇങ്ങനെ ഒരു മാറ്റം.. ” “എന്തു മാറ്റം……? മാറ്റമൊന്നുമില്ല ഗീതു .. ” “ഇല്ല ഏട്ടനു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്…. നേരത്തെ എപ്പോഴും എന്നോട് സംസാരിക്കുമായിരുന്നു.. എന്നെ മറ്റൊരു ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് ചേട്ടനാണ്…. ആ ഏട്ടന് എന്തുപറ്റി..” “എനിക്കൊന്നും പറ്റിയില്ല……നീ പോ…… ” “നന്ദേട്ടൻ എന്താ ഇപ്പോഴേ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്യുന്നത്?” ” ഈ മാസം അവസാനം പോകുവാനാണ് തീരുമാനിച്ചിരുന്നത് ….അതുകൊണ്ട് ഇപ്പോൾ തന്നെ എടുത്തു വെച്ചു എന്നേയുള്ളൂ….. ഒന്നും എടുക്കാൻ മറക്കണ്ടല്ലോ…”

“ഏട്ടൻ എന്തിനാ ഇത്ര പെട്ടെന്ന് പോകുന്നത്. ……ഇത്ര പെട്ടെന്ന് പോകരുത് എന്നാണ് എന്റെ അഭിപ്രായം…” “പോയേ പറ്റൂ ഇനി ഇവിടെ ഞാൻ നിന്നിട്ട് കാര്യമില്ല.. കുറേ ആഗ്രഹങ്ങൾ ഒക്കെ ഉണ്ടായിരുന്നു ഇനിയിപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ.. പഴയ ജീവിതത്തിലേക്ക് പോണം…… പിന്നെ കമ്പനി.. അമേരിക്കൻ ലൈഫ് അങ്ങനെ…………………അങ്ങനെ” “പോകുന്നതിനു മുൻപ് എന്തോ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞിട്ട്………?” ” ആ…………… ചെയ്യണം” “എന്താ അത്……………………?” ” അത് നീ അറിയേണ്ട………………” “ആഹാ മോളെ എപ്പോ വന്നു” നന്ദന്റെ’അമ്മ ആയിരുന്നു അത് . ” ഞാൻ കുറച്ചു നേരമായി വന്നിട്ട്.. ” “പിന്നെ ഇപ്പോ എങ്ങനെയുണ്ട് മോളെ സുഖമായിരിക്കുന്നോ. ……….”

“അതേ അമ്മായി………പിന്നെ നന്ദേട്ടൻ പോകുവാ എന്നൊക്കെ………” “ഞങ്ങളും പറഞ്ഞു പോകണ്ടാന്ന്…. പക്ഷേ അവൻ പറയുന്നത് ഇവിടെ നിന്നിട്ട് കാര്യമില്ല എന്നാണ് പിന്നെ അവൻ പറയുന്നത് ശരിയാണെന്ന് ഞങ്ങൾക്കും തോന്നി.. ” ” അമ്മായി ഞാൻ…. ” “മോള് വിഷമിക്കേണ്ട……… മോളെ ഞങ്ങളാരും കുറ്റപ്പെടുത്തില്ല… ഇനി അതൊന്നും പറയണ്ട മോളെ.. രണ്ടാളും വേഗം വാ ചായ കുടിക്കാം…” ഇത്രയും പറഞ്ഞ് അമ്മ ചായ വെക്കാനായി അടുക്കളയിലേക്ക് പോയി.. പെട്ടെന്നാണ് നന്ദനു ഒരു ഫോൺ കോൾ വരുന്നത്.. ഫോൺകോൾ വന്നപ്പോൾ തന്നെ നന്ദൻ ഗീതുവിന്റെ മുഖത്തേയ്ക്കു നോക്കി.എന്നിട്ട് ഉടനെ അവൻ ഫോൺ കോൾ കട്ട് ചെയ്തു..

തുടർന്ന് രണ്ടുപ്രാവശ്യം ഫോൺ ബെൽ അടിച്ചു കൊണ്ടിരുന്നു.. അവന്റെ മുഖത്ത് ഒരു പതർച്ച കാണാമായിരുന്നു.. “ആരാ…ഏട്ടാ ….. കുറേ ആയല്ലോ ഫോൺ വിളിക്കുന്നു…. എന്താ ഫോൺ എടുക്കാത്തത്………?” ” അത് ആരും ഇല്ല.. അൺനോൺ നമ്പറാണ്.. നീ വാ ചായ കുടിക്കാം” അവൻ അവളെയും വിളിച്ചുകൊണ്ട് ഡൈനിംഗ് ഹാളിലേക്ക് പോയി. ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴും ഒരു തവണ ഫോൺകോൾ വന്നു. അപ്പോൾ നന്ദൻ ഫോണെടുത്ത് കുറച്ചു കഴിഞ്ഞു വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ആരാണ് വിളിച്ചത് എന്ന് കുറെ തവണ ചോദിച്ചെങ്കിലും നന്ദൻ പറയാൻ തയ്യാറായില്ല.

ഗ്ലാസ് അടുക്കളയിൽ കൊണ്ട് വെക്കാനായി നന്ദൻ പോയപ്പോൾ ഗീത ഫോണെടുത്ത് ആരാണ് വിളിച്ചത് എന്ന് നോക്കി. ആരാണ് വിളിച്ചത് എന്ന് കണ്ട് ഗീതു ഞെട്ടിപ്പോയി …യഥാർത്ഥത്തിൽ അത് അവളുടെ കൂട്ടുകാരിയായ പാർവതി ആയിരുന്നു …പക്ഷേ എന്തുകൊണ്ടാണ് നന്ദൻ അത് അവളോട് മറച്ചുവച്ചതെന്ന് ഗീതുവിനു മനസ്സിലായില്ല. നിർത്താതെ എന്തിനാണ് പാർവതി വിളിച്ചു കൊണ്ടിരിക്കുന്നത് എന്നും അവൾക്ക് വ്യക്തമായില്ല. പാർവതിയുടെ നിർത്താതെയുള്ള ഫോൺവിളി അവളുടെ മനസ്സിൽ സംശയത്തിന് നിഴൽ കൊണ്ടുവന്നു. നന്ദന്റെ കാൽപെരുമാറ്റം കേട്ടപ്പോൾ അവൾ ഫോൺ മാറ്റിവെച്ച് പഴയതുപോലെ ഒന്നുമറിയാത്ത മട്ടിൽ ഇരുന്നു. പാർവതി തന്റെ പ്രിയപ്പെട്ട കൂട്ടുകാരി ആണെങ്കിലും നന്ദനെ അവൾ വിളിക്കുന്നതിൽ ഗീതുവിന് അസൂയ അനുഭവപ്പെട്ടു.

ഗീതുവിന്റെ മനസ്സിൽ നന്ദനോട് വല്ലാത്ത അടുപ്പം തോന്നി തുടങ്ങിയിരിക്കുന്നു .അതിന്റെ ലക്ഷണമാണിതെന്ന് അവൾ മനസ്സിലാക്കി. പക്ഷേ ഈ വിവാഹം നടക്കില്ല എന്ന് അവൾ അവളുടെ മനസ്സിനോട് തന്നെ പറഞ്ഞു കൊണ്ടിരുന്നു.. ഒരു സമയം അവൾ വളരെയധികം അടുത്തുവെങ്കിലും മറ്റൊരു രീതിയിൽ നന്ദൻ അവൾക്ക് സ്വന്തം ചേട്ടൻ തന്നെയാണ്. ആ ഒരു കാഴ്ചപ്പാടിൽ നിന്ന് പിന്മാറാനായി ഗീതുവിന് കഴിയുന്നില്ല എന്നു വേണം പറയാൻ. ഈ സമയം അഞ്ജലിയുടെ പെരുമാറ്റം വളരെയധികം ദുസ്സഹമായി അനന്തുവിന് അനുഭവപ്പെട്ടുതുടങ്ങി. അനന്തുവിന് മാനസികമായി അവളെ തിരിച്ചറിയാൻ കഴിയുന്നില്ല. വിവാഹം കഴിഞ്ഞ് മാസങ്ങളായെങ്കിലും ഇന്നേവരെ ഒരു കുടുംബ ജീവിതത്തിലേക്ക് അവർ കടന്നിട്ടില്ല. ഇപ്പോഴും അതിന്റെ കാരണം വ്യക്തമാക്കാൻ അഞ്ജലി തയ്യാറല്ല.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story