മനം പോലെ മംഗല്യം : ഭാഗം 14

Share with your friends

എഴുത്തുകാരി: ജാൻസി

“അഥിതി “!!!!!!!😵😳 “അതെല്ലോ.. അഥിതി.. വെറും അഥിതി അല്ല അഥിതി വർമ്മ ” “നിങ്ങൾക്ക് എന്ത് വേണം? എന്തിനാ എന്നെ എവിടെ വിളിച്ചു വരുത്തിയത്? ” “എനിക്ക് വേണ്ടത് എന്താന്ന് പറഞ്ഞാൽ അതു നീ എനിക്ക് തരുമോ “? “ആ… ആഹാ…. തരാം… “ശിവ വിക്കി വിക്കി മറുപടി കൊടുത്തു.. “ഹ ഹ ഹ ഹ… ” അഥിതി പൊട്ടിച്ചിരിച്ചു… അവളുടെ അടുത്തേക്ക് നടന്നു… ഇതെല്ലാം കണ്ടു കതകിൽ ചേർന്ന് നിൽക്കുന്ന ശിവ പേടിച്ചു ചുറ്റും നോക്കി… അപ്പോഴേക്കും അഥിതി അവളുടെ കൈയിൽ പിടുത്തം ഇട്ടു.. എന്നിട്ടു അവളെ വലിച്ചു മുന്നിലേക്ക് ഇട്ടു.. പെട്ടന്നുള്ള വലിയായതു കൊണ്ട് ശിവ ആയം തട്ടി മുന്നിൽലെക്ക് വീണു..

അവൾ എഴുന്നേൽക്കാൻ ശ്രമം നടത്താൻ നോക്കിയെങ്കിലും അഥിതി അവളുടെ അടുത്ത് എത്തിക്കഴിഞ്ഞിരുന്നു… “എനിക്ക് വേണ്ടത്….” അവൾ ശിവയുടെ അടുത്ത് മുട്ടുകുത്തി നിന്ന് അവളുടെ മുഖത്തിനു അടുത്തേക്ക് വന്നു ചെവിയിൽ പതിയെ പറഞ്ഞു … “നിന്റെ ജീവൻ “!!!! എന്ന് പറഞ്ഞു അവൾ വീണ്ടും ചിരിച്ചു.. അതു കേട്ടതും ശിവ ഞെട്ടി.. “എ… ന്താ…. എന്താ പറഞ്ഞെ? “കേട്ടിലെ… നിന്റെ ജീവൻ… നിന്റെ ജീവൻ എനിക്ക് വേണം എന്ന് ” അതും പറഞ്ഞു അവൾ അവിടെ നിന്നും എഴുന്നേറ്റു… ശിവക്ക് ഒന്ന് അലറി വിളിക്കണം എന്ന് ഉണ്ട്.. പക്ഷേ അതുകൊണ്ട് വലിയ പ്രേയോജനം ഒന്നും ഇല്ല..

കാരണം ലാബിന്റെ അടുത്ത് എങ്ങും ക്ലാസുകൾ ഇല്ല… അതുകൊണ്ട് വിളിച്ചാലും ആരും കേൾക്കില്ല.. അവൾ സകല ദെയിവത്തെയും മനസ്സിൽ വിചാരിച്ചു പ്രാർത്ഥിച്ചു.. “അപ്പോൾ എങ്ങനെ ഞാൻ പറഞ്ഞ കാര്യം നീ എനിക്ക് തരുവല്ലേ ” ശിവക്കു എവിടുന്നോ കിട്ടിയ ധ്യര്യത്തിൽ ചാടിപിടഞ്ഞു എഴുന്നേറ്റു.. “നിനക്ക് എന്തിനാ എന്റെ ജീവൻ… ഞാൻ അതിനു നിന്നോട് എന്ത് തെറ്റ് ചെയ്തു “? “അയ്യയോ പാവം ഒന്നും അറിയാത്ത ള്ള കുട്ടി…. ” പെട്ടന്ന് അദിതിയുടെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുക്കി.. “നിനക്ക് അറിയില്ല അല്ലെ… ദേവ്.. അവൻ ആരാണ് എന്ന് നിനക്ക് അറിയില്ല..

അവൻ എന്റെ ആരാണ് നിനക്ക് അറിയില്ല… ” ദേവ് എന്ന് കേട്ടതുo അവളുടെ ഉള്ള് ഒന്ന് തുടിച്ചു… പക്ഷേ ആ തുടിപ്പ് വേഗം പിടച്ചിലിലേക്കു വഴുതി വീണു… “ദേവ്… ” അവൾ അറിയാതെ ആ പേരു അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.. “അതെ ദേവ്.. അവൻ എന്റെ ആരാണ് എന്ന്‌ ചോദിച്ചാൽ എന്റെ എല്ലാം എല്ലാം ആണ്… പക്ഷെ ഇപ്പൊ നീ ഞങ്ങളുടെ ഇടയിൽ വിലങ്ങു തടിയായി മാറുന്നു… ദേവ് എന്നോട് മിണ്ടുന്നില്ല…അതും നീ കാരണം… വേറെ എന്തും ഞാൻ സഹിക്കും.. പക്ഷേ അവന്റെ മൗനം…. അവനു എന്നോടുള്ള മൗനം.. എന്നോട് കാണിക്കുന്ന അകലം…. അത് എനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ്..

എല്ലാത്തിനും കാരണം നീ ആണ്.. നീ ഒറ്റയൊരുത്തി…. അവൾ ശിവയ്ക്കു നേരെ വിരൽ ചൂണ്ടി… “അതിനു ഞാനും ദേവേട്ടനും തമ്മിൽ…. ” “അങ്ങനെ ഒന്നും ഇല്ലാന്നാകും അല്ലേ ” ശിവ അതെ എന്ന അർത്ഥത്തിൽ തലയാട്ടി.. അഥിതി ശരവേഗം വന്നു അവളുടെ മുടിയിൽ പിടിച്ചു വലിച്ചു… ശിവ വേദന കൊണ്ട് നിലവിളിച്ചു… അതിഥിയുടെ കൈ മുടിയിൽ നിന്ന് പിടിച്ചു മാറ്റാൻ ഒരു ചിന്ന ശ്രമം നടത്തി.. എന്നാൽ അഥിതി പിടി മുറുക്കി… “നിങ്ങൾ തമ്മിൽ ഒന്നും ഇല്ല എന്ന് ഞാൻ വിശ്വസിക്കണം അല്ലേടി.. അവൾ ശിവയുടെ തല പിടിച്ചു കുലുക്കി… “അപ്പൊ പിന്നെ ഇതിന്റെ അർത്ഥം എന്താ? ”

അവൾ ശിവക്ക് നേരെ മൊബൈലിൽ ഒരു ഫോട്ടോ കാണിച്ചു… ഫോട്ടോ കണ്ട ശിവയ്ക്കു തല ചുറ്റുന്നത് പോലെ തോന്നി.. അവൾ വിറയാർന്ന ശബ്ദത്തോടെ ചോദിച്ചു “ഇതു “? !!!!!! “അതെ.. ഇതു അതു തന്നെ… അന്ന് അടി നടന്നപ്പോൾ നീയും ദേവും കയറിയ റൂമിലെ ഫോട്ടോ .. ഇനി പറ നീയും ദേവും തമ്മിൽ ഒന്നും ഇല്ലാ എന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ? ” അതും പറഞ്ഞു അവളുടെ മുടിയിൽ നിന്നും അവൾ പിടിവിട്ടു.. “അത്…. അന്ന്… എന്നെ… “ശിവക്കു വാക്കുകൾ കിട്ടില്ല… “എന്തായാലും നീ ഇനി ഈ കോലത്തിൽ പുറത്തേക്കു പോകില്ല… അതിനു മുൻപ് ഒരു നഗ്ന സത്യം കൂടി അറിഞ്ഞേക്കു…

നീ എന്താ വിചാരിച്ചേ അന്ന് ഇലക്ഷന് മുൻപ് നടന്ന അടി സ്വാഭാവികമായി ഉണ്ടായതാണെന്നോ… ഹാ ഹാ ഹാ ഹാ.. എന്നാൽ നിനക്ക് തെറ്റി അതു well പ്ലാൻഡ് ആയിരുന്നു…. നിനക്ക് വേണ്ടി ഞാൻ ഡെഡിക്കേറ്റ് ചെയ്തതായിരുന്നു.. ” അത് കേട്ട ശിവക്ക് അവളുടെ ശരീരത്തിലെ ബലം ചോർന്നു പോകുന്ന പോലെ തോന്നി.. അവൾ ഊർന്നു താഴേക്ക് ഇരുന്നു…. “പക്ഷേ ആ ഏറ്… ആദ്യത്തെ ഏറ് എന്റെ എല്ലാം പ്ലാനും തകിടം മറിച്ചു.. ആ എറിഞ്ഞവന് ഉന്നം പിഴച്ചു… നിന്റെ തലക്കു കൊള്ളേണ്ട അടി കാലിൽ കൊണ്ടു.. രണ്ടാമത്തെ ഏറ് വന്നപ്പോഴേക്കും നീ നിലത്തു വീണിരുന്നു…”

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!