താദാത്മ്യം : ഭാഗം 40

Share with your friends

എഴുത്തുകാരി: മാലിനി വാരിയർ

തന്റെ ചേച്ചിയും സിദ്ധുവേട്ടനും സ്നേഹത്തോടെ ഇരിക്കുന്നത് കണ്ട് മൃദലയുടെ മനസ്സ് സംതൃപ്തിയടഞ്ഞു.. ആ ഒന്നിക്കലിന് ദൈവത്തോട് നന്ദി പറഞ്ഞുകൊണ്ട് സന്തോഷത്തോടെ അവൾ അന്നത്തെ ജോലികളിൽ മുഴുകി.. അപ്പോഴാണ് അവളുടെ മൊബൈൽ ഫോൺ ശബ്‌ദിച്ചത്.. അവൾ ഫോൺ എടുത്ത് ചെവിയിൽ വെച്ചു. “മിലു.. ഇത് ഞാനാ വർഷ… ” മറുതലയ്ക്കൽ മറ്റൊരു സ്ത്രീശബ്ദം.. “ഹായ് വർഷ.. സുഖാണോ നിനക്ക്..? ” സൗഹാർദ്ദപരമായി തന്നെ മിലു വിശേഷം തിരക്കി.. “സുഖമായിരിക്കുന്നു മിലു.. പിന്നെ നിന്നോടൊരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഞാനിപ്പോ വിളിച്ചത്.. ”

വർഷ ഒരു മടിയോടെ പറഞ്ഞു.. “എന്താ വർഷു.. എന്തെങ്കിലും പ്രശ്നമുണ്ടോ..?” മിലു സ്നേഹത്തോടെ ചോദിച്ചു. “അത് മിലു… ഞാനിന്ന് ഋഷിയുടെ ഫ്രണ്ട് സേതുവിനെ കണ്ടിരുന്നു… അവൻ.. ആശു….” വർഷ പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ മിലു അവളെ തടഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങി. “ഇത് നോക്ക് വർഷേ.. എനിക്ക് ആരെ കുറിച്ചറിയാനും താല്പര്യമില്ല..നിന്നെ കുറിച്ചെന്തെങ്കിലും പറയാനുണ്ടേൽ പറ..ഞാൻ കേൾക്കാം..മറ്റുള്ളവരെ കുറിച്ച് എനിക്കറിയേണ്ട കാര്യമില്ല…” മിലു ദേഷ്യത്തോടെ പറഞ്ഞു.. “അതല്ല മിലു.. ഞാൻ അവിടെ കണ്ടത്…” അവൾ വീണ്ടും അവളെ കാര്യം പറഞ്ഞു മനനസിലാക്കാൻ ശ്രമിച്ചു.. “വേണ്ട വർഷേ… ലോകത്ത് എന്തെല്ലാം കാര്യങ്ങൾ നടക്കുന്നു, അതൊക്കെ ഞാനറിയേണ്ട കാര്യമില്ല.. ഇപ്പൊ ഞാൻ പറഞ്ഞത് നിന്നെ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്ക്..

ഞാൻ ഫോൺ വെക്കുവാ…” എന്ന് പറഞ്ഞുകൊണ്ട് അവൾ ഫോൺ കട്ട് ചെയ്തു. “ഏത് ഓർമ്മകൾ മറക്കണമെന്ന് വിചാരിക്കുന്നുവോ.. എല്ലാരും വീണ്ടും വീണ്ടും അത് തന്നെ ഓർമ്മിപ്പിക്കുകയാണല്ലോ..” എന്നോർത്ത് അവളുടെ കണ്ണുകൾ കലങ്ങി. ഈ വർഷയാണ് ആദ്യമായി ഋഷിയെ അവൾക്ക് പരിചയപ്പെടുത്തി കൊടുത്തത്.. ഋഷിയെ കുറിച്ച് പറയാനാണ് വർഷ വിളിച്ചതെന്ന് അവൾക്ക് അറിയാമായിരുന്നു.ഇനിയും ഒരു കോമാളിയാവാൻ മനസിന് ശക്തിയില്ലാത്തതിനാലാണ് വർഷയെ കൂടുതലൊന്നും സംസാരിക്കാൻ വിടാതെ അവൾ ഫോൺ കട്ട്‌ ചെയ്തത്.. “സിദ്ധു… ഞങ്ങൾ ഇന്നലെ വന്നല്ലേ ഉള്ളൂ… ഒരു രാത്രി വെളുത്തപ്പോഴേക്കും നീ ഇവിടെ ഉണ്ടല്ലോ..” ശോഭ ചിരി അടക്കിപിടിച്ചുകൊണ്ട് പറഞ്ഞു.

“അത്.. ഇവിടെ ഒരു ഫ്രണ്ടിനെ കാണാനുണ്ടായിരുന്നമ്മായി… അതാ ഉടനെ പുറപ്പെട്ട് വന്നേ..” അവനും ചിരിച്ചുകൊണ്ടേ മറുപടി പറഞ്ഞു. “ശരി.. ശരി.. നീ പോയി കുളിച്ച് ഡ്രസ്സ്‌ മാറി വാ.. അപ്പോഴേക്കും ഞാൻ കഴിക്കാൻ എടുത്ത് വെക്കാം..” ശോഭ പുഞ്ചിരിയോടെ പറഞ്ഞതും സിദ്ധു ശരിയെന്ന് പറഞ്ഞുകൊണ്ട് മിഥുവുന്റെ മുറിയിലേക്ക് നടന്നു. ആ സമയം മിഥു കുളി കഴിഞ്ഞ് തല തുവർത്തുകയായിരുന്നു.. സിദ്ധു അകത്ത് കയറിയതറിഞ്ഞ് അവൾ അവനെ തിരിഞ്ഞു നോക്കി.. “മിഥു… നിന്റെ അമ്മയും അനിയത്തിയും എന്നെ കളിയാക്കി കൊല്ലുവാ… നീ ഇവിടെ മുടിയും തുവർത്തിക്കൊണ്ടിരുന്നോ…? ” അവനൊരു പരാതി പോലെ പറഞ്ഞതും അവൾക്ക് ചിരിയാണ് വന്നത്.. “ഏട്ടന്റെ അമ്മായി അല്ലേ… സ്വയം കൈകാര്യം ചെയ്യണം..

കൊച്ചു കുട്ടികളെ പോലെ എന്നോട് പരാതി പറഞ്ഞാൽ ഞാൻ എന്ത് ചെയ്യാനാ..” അവൾ പൊട്ടിച്ചിരിച്ചു.. “കാര്യം പറയുമ്പോ ഇരുന്ന് ചിരിക്കുന്നോ… നിന്നെ ഞാൻ…” എന്ന് പറഞ്ഞ് അവളെ പിടക്കാൻ ശ്രമിച്ചതും അവൾ അവന്റെ കയ്യിൽ പിടികൊടുക്കാതെ അവിടെ നിന്നും ഓടി.. “അവിടെ നില്ലെടി… ഞാനൊരു സമ്മാനം തരാം…” അവൻ അവളുടെ പിന്നാലെ ഓടി.. “എനിക്ക് വേണ്ടാ….” പൊട്ടി ചിരിച്ചുകൊണ്ട് അവൾ അവന് പിടികൊടുക്കാതെ ഓടി.. പെട്ടെന്ന് മിഥുന നിന്നു.. നിശ്ചലയായി നിൽക്കുന്ന മിഥുനയുടെ തോളിൽ പിടിച്ചുകൊണ്ട് അവൻ നിന്നു.. അവളുടെ നോട്ടം മറ്റെവിടെയോ ആണെന്ന് തിരിച്ചറിഞ്ഞ് സിദ്ധുവും അങ്ങോട്ട് നോക്കി. “എന്ത് പറ്റി മിഥു..”

അകത്തെ മുറിയിലിരുന്ന് കരയുകയായിരുന്ന മിലുവിനെ നോക്കി നിൽക്കുന്ന മിഥുനയോട് അവൻ ചോദിച്ചു. “മിലു കരയുവാ.. ഇത്ര നേരം ഒരു കുഴപ്പവുമില്ലായിരുന്നല്ലോ.. സിദ്ധുവേട്ട…” അവൾ വിഷമത്തോടെ സിദ്ധുവിനെ നോക്കി..മൃദുലയെ അങ്ങനെ കാണുന്നത് അവൾക്ക് താങ്ങാൻ ആവില്ലല്ലോ.. “ശരിയാണല്ലോ.. ഇത്ര നേരം ചിരിച്ചു കളിച്ചു നിന്ന ഇവൾക്കിത് എന്ത് പറ്റി… നീ മുറിയിലേക്ക് പൊയ്ക്കോ.. ഞാനവളോട് സംസാരിച്ചിട്ട് വരാം..” സിദ്ധു അവളെ മുറിയിലേക്ക് പറഞ്ഞുവിട്ടുകൊണ്ട് മിലുവിന്റെ മുറിയിലേക്ക് നടന്നു… “എന്ത് പറ്റി മിലുക്കുട്ടി..? ” അവൻ കരുതലോടെ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.. “സിദ്ധുവേട്ടാ… ഞാൻ എല്ലാം മറന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിച്ചതാണ്.. എന്നാൽ ദിവസവും എന്തെങ്കിലും ഒന്ന് പഴയ കാര്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു..

അതെനിക്ക് താങ്ങാൻ കഴിയുന്നില്ല സിദ്ധുവേട്ടാ…” അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു. “ഇപ്പൊ ആരാ നിന്നെ പഴയതൊക്കെ ഓർമ്മിപ്പിച്ചത്..? ” സിദ്ധു സംശയത്തോടെ ചോദിച്ചതും മിലു നടന്നതൊക്കെ അവനോട് പറഞ്ഞു.. “ആരാ വർഷ…? അവളും ഋഷിയും തമ്മിൽ എന്താ ബന്ധം.. ഇപ്പൊ എന്തിനാ അവള് നിന്നെ വിളിച്ച് ഋഷിയുടെ കാര്യം പറഞ്ഞത്..? ” സിദ്ധു ചോദിച്ചു. “വർഷ എന്റെ കൂട്ടുക്കാരിയാ… അവളാ എനിക്ക് ഋഷിയെ പരിചയപ്പെടുത്തി തന്നത്..പക്ഷെ.. അവളിപ്പോ എന്തിനാ വിളിച്ചതെന്ന് എനിക്കറിയില്ല സിദ്ധുവേട്ടാ.. അതൊന്നും കേൾക്കാൻ എനിക്ക് താല്പര്യമില്ല.. അതാ അവളെന്തെങ്കിലും പറയും മുന്നേ ഞാൻ ഫോൺ കട്ട് ചെയ്തു..” മിലു നടന്നത് പറഞ്ഞു തീർത്തതും സിദ്ധു അല്പനേരം ഒന്നാലോചിച്ചു.. “മിലു… നീ ഇപ്പൊ ഇങ്ങനെ വിഷമിക്കേണ്ട കാര്യമില്ല..

വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടണ്ട.. മനസ്സിനെ അതിന്റെ വഴിക്ക് വിട്ടിട്ട് ഈ അവധിക്കാലം പരമാവധി എൻജോയ് ചെയ്യ്.. ഇതൊക്കെ ഞാൻ നോക്കിക്കോളാം…” എന്ന് പറഞ്ഞ് അവളെ സമാധാനിപ്പിച്ചുകൊണ്ട് വർഷയുടെ ഫോൺ നമ്പറും വാങ്ങി.. “ഇപ്പൊ ഇങ്ങനെ കരഞ്ഞുകൊണ്ടിരിക്കാതെ… സമാധാനത്തോടെ കുറച്ചു നേരം കിടക്ക്… എല്ലാം ശരിയാകും..” എന്ന് പറഞ്ഞ് അവളെ കട്ടിലിൽ കിടത്തി.. അടുത്തത് എന്ത് ചെയ്യണമെന്ന് ആലോചിച്ചുകൊണ്ട് അവൻ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു. അൽപനേരം കഴിഞ്ഞ് അവരുടെ മുറിയിലേക്ക് ചെന്നപ്പോൾ മിഥു ശോകമായിരിക്കുകയായിരുന്നു. അവൻ അവളുടെ അടുത്ത് പോയിരുന്ന് അവളുടെ തോളിൽ പിടിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് സ്നേഹത്തോടെ നോക്കി. “സിദ്ധുവേട്ടാ.. എന്ത് പറ്റി മിലുക്ക്.. അവളെന്തിനാ കരഞ്ഞേ…?

എന്തെങ്കിലും പറഞ്ഞോ അവൾ…? ” മിഥു പരിഭ്രമത്തോടെ ചോദിച്ചു. “ഒന്നുമില്ല മിഥു.. അവളുടെ മനസ്സിൽ ഒരു ചെറിയ ആശയക്കുഴപ്പം.. അതാണ് അവളിങ്ങനെ ഇടയ്ക്കിടയ്ക്ക് അപ്സെറ്റ് ആകുന്നത്…” സിദ്ധു വ്യക്തമാക്കി.. “മിലു ഒരു പാവമാ സിദ്ധുവേട്ടാ… ചെറിയ കുട്ടിയല്ലേ അവൾ.. പക്ഷെ ഒരുപാട് സങ്കടം അവൾ മനസ്സിൽ സൂക്ഷിക്കുന്നുണ്ട്..അവളുടെ ഈ പ്രശ്നങ്ങളൊക്കെ മാറണെ എന്ന് മാത്രേ ഞാൻ ദൈവത്തോട് പ്രാർഥിക്കുന്നുള്ളു… എനിക്ക് അത്രേം മതി സിദ്ധുവേട്ടാ..” മിഥു അവന്റെ മാറിൽ ചാഞ്ഞുകൊണ്ട് പറഞ്ഞു. “ഞാൻ നോക്കിക്കോളാം മിഥു.. നീ വിഷമിക്കണ്ട..ഇപ്പൊ അവൾ ഉറങ്ങിക്കൊണ്ടിരിക്കുവാ… അവൾ എഴുന്നേറ്റാൽ നമുക്ക് പുറത്തോട്ട് എങ്ങോട്ടെങ്കിലും പോകാം…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!