💔 മൊഴിയിടറാതെ 💔 : ഭാഗം 15

Share with your friends

എഴുത്തുകാരി: തമസാ

മൊഴിയിടാറാതെ…. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വരുന്നു…എല്ലാവരും ഗീതുവിനെയും ദീപനെയും ഓർമിക്കുന്നുവെന്ന് കരുതുന്നു…. മറന്നു പോയവർക്കായി ഒരു കുഞ്ഞ് ഓർമ്മ പെടുത്തൽ… ○ഗീതു ഒരു കൂട്ട മാനഭംഗത്തിന് ഇരയായ യുവതിയാണ്…. തളർന്നുകിടക്കുന്ന അമ്മയും , ഒരു വയസായ കുഞ്ഞു മായി ജീവിതം മുന്നോട്ടു കൊണ്ട് പോകുന്നതിനിടയിൽ.. പത്തൊമ്പത് വയസ്സിനിടയിൽ അവൾ അനുഭവിച്ച എല്ലാ വേദനയുടെയും ദുഃഖത്തിന്റെയും കാരണകാരിൽ ഒരുവനായ ദീപൻ അവളെ തേടി വരുന്നു… അവന്റെ ആവശ്യം അവളെ അടിമുടി തകർത്തു കളയുന്ന ഒന്നായിരുന്നു… അവളുടെ കുഞ്ഞിനെ ആണ് അവന് ആവശ്യം… അതിന്റെ പിതൃത്വം…. സമൂഹത്തിലെ ഉന്നതൻ മാരുടെ കുടിപകയിൽ നശിച്ചു പോയ ജീവിതം ആയിരുന്നു അവളുടെതെങ്കിൽ…

ആ നാശത്തിന്റെ കാരണമായവൻ മുന്നിൽ വന്നു നിൽക്കുമ്പോൾ പലപ്പോഴും നിസ്സഹായയായി പോകുന്നു അവൾ… ശാരീരിക ബലം കൊണ്ട് അവളെ തോൽപ്പിക്കാൻ ദീപന് സാധിക്കും… എന്നാൽ അവളുടെ മനോ ബലത്തിന് മുൻപിൽ അവൻ തോറ്റു പോകുകയാണ് പലപ്പോഴും… മകൾ അവന്റെതാണ് എന്ന്‌ തെളിയിക്കാൻ dna ടെസ്റ്റിന് വേണ്ടി സാമ്പിൾ എടുക്കാൻ ഒരു രാത്രി വീട് അതിക്രമിച്ചു കയറി ഗീതുവിനെ കെട്ടിയിട്ടു കുഞ്ഞിന്റെ സാമ്പിൾ എടുക്കുന്നു ദീപൻ…. അവിടെയും ദീപന്റെ plan പൊളിഞ്ഞു പോകുന്നു… അവന് കുഞ്ഞിന്റെ ഒപ്പം അവളുടെ അമ്മയെ കൂടി വേണം എന്ന ചിന്തയിലാണ്… ഗീതുവിനെ ആരെങ്കിലും സ്നേഹിക്കു വോ .. അല്ലെങ്കിൽ അവൾ ആരെയെങ്കിലും സ്നേഹിക്കുവോ ചെയ്യതാൽ അവരെ കൊല്ലാനും മടിക്കാത്ത മാനസികാവസ്ഥയിലാണ് ദീപൻ ഉള്ളത്…. കഥ തുടർന്നു വായിക്കാം….

ചന്ത വലംവെച്ച് പോകുന്നതിനിടയിലാണ്, നിനിലിനെ പോലെ ഒരാളെ ദീപൻ കണ്ടത്……ബൈക്കിൽ ഇരുന്നു കൊണ്ട് തന്നെ ഒന്നുകൂടി നോക്കി… അതേ….. അവൻ തന്നെ….. എന്റെ കുഞ്ഞിനെ തട്ടിയെടുക്കാൻ വന്നവൻ….. അവന്റെ ദേഷ്യം താടയെല്ലുകളെ ഞെരുക്കി…….കാലിലെ മരവിപ്പിനെ ഉള്ളിലെ കോപം കൊണ്ട് ചൂടാക്കി, ദീപൻ നിനിലിന്റെ അടുത്തേക്ക് മുടന്തി നടന്നു….. രാവിലെ സൊസൈറ്റിയിൽ എരുമപ്പാൽ കൊടുക്കാൻ വന്നതായിരുന്നു നിനിൽ…. രാവിലെ കുര്യാച്ചന്റെ കൂടെ ചേർന്ന് കുറച്ചു പണികൾ ഒക്കെ ചെയ്യാൻ കൂടിയിട്ടണ് കോളേജിൽ പോവാറ്…….. തോളിൽ പതിച്ച കൈ നോക്കി പിന്തിരിഞ്ഞ നിനിൽ കണ്ടത്, തന്നെ അറപ്പോടെന്ന പോലെ നോക്കുന്ന ദീപനെ ആണ്…. “”””ഹാ…. താനാരുന്നോ…… എന്താ ദീപാ ഈ നേരത്ത്……

എന്ത്യേ…… “”” പാൽ സൊസൈറ്റിയിൽ നിൽക്കുന്ന സ്ത്രീ പാലിന്റെ അളവെടുക്കുന്നതും നോക്കിക്കൊണ്ട് ദീപനിൽ നിന്നും നിനിൽ പിന്തിരിഞ്ഞു. …. “””എന്താ നിന്റെ തീരുമാനം….. അവളേം കൊച്ചിനേം അങ്ങ് കൂടെ കൂട്ടാം ന്ന് ആണോ……. അതറിയാനാ നിന്നെ കണ്ടപ്പോ ഞാൻ വണ്ടി നിർത്തി വന്നത് “””” തന്നെ കണ്ടിട്ട് മാത്രമാണ് ദീപൻ വന്നതെന്ന് അവൻ വിചാരിച്ചില്ലായിരുന്നു…. “””അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം ദീപാ…. ഇയാള് ചെല്ല്…… ഇതൊക്കെ സംസാരിക്കാൻ പറ്റിയ ഇടം ഇതല്ല…. “”” അവനെ പറഞ്ഞു വിടാൻ സൗമ്യമായി ശ്രമിച്ചു നോക്കി നിനിൽ….. “””ഇനി നിന്നോട് മിണ്ടാൻ നീ വിളിക്കുന്നിടത്ത് വരണായിരിക്കും ഞാൻ…..”””” പല്ല് ഞെരിച്ചു കൊണ്ട് ദീപൻ, നിനിലിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു കൊണ്ട് അവന് അഭിമുഖമായി നിർത്തി…. “

“” എന്നോട് മിണ്ടണമെങ്കിൽ ഞാൻ വിളിക്കുന്നിടത്തു വരേണ്ടി വരും…… സൗകര്യം ഉണ്ടേൽ വന്നാൽ മതിയല്ലോ…. ഞാൻ ആയിട്ട് പറഞ്ഞോ തന്നോടിങ്ങോട്ട് വന്നു മിണ്ടാൻ….. പോടോ…. രാവിലെ തന്നെ ഓരോന്ന് വലിച്ചു കേറ്റിയിട്ട് ഇറങ്യേക്കുവാ മനുഷ്യനെ ഉപദ്രവിക്കാൻ…… “””” കൈലി മുണ്ട് മടക്കി ഉടുത്തു കൊണ്ട് ആ സ്ത്രീയ്ക്ക് നേരെ പോവാനായി തിരിഞ്ഞു കൈ നീട്ടി….. “”””ചേച്ചീ…. കഴിഞ്ഞെങ്കിൽ ആ പാൽപാത്രം ഇങ്ങോട്ട് താ….എവിടേലും എഴുതി വെച്ചേരെ…. നാല് ലിറ്ററില്ലെരുന്നോ പാല്…. രാവിലെ ഇറങ്ങീപ്പോ കണക്കെഴുതുന്ന ചീട്ടെടുക്കാൻ മറന്നു…. ഇനീപ്പോ വൈകിട്ട് ഇതൂടി എഴുതി ചേർക്കാം… “”” മേശപ്പുറത്തേക്ക് വെച്ച പാല്പാത്രം വലിച്ചെടുക്കുന്നതിനിടയിലാണ് ദീപന്റെ ഒച്ച ഉയർന്നത്….. ‘”””ആണുങ്ങൾ വിളിച്ചാൽ മാത്രേ അവന് സൗകര്യപ്പെടാത്തതുള്ളൂ. …. പെണ്ണുങ്ങള് വിളിച്ചാൽ നീ ഓടിച്ചെല്ലൂലോ പറയുന്നിടത്തേക്ക്. ……. “””

ഉടക്കാൻ തീരുമാനിച്ചു തന്നെ ഉള്ള വരവാണെന്ന് മനസിലായത് കൊണ്ട് മറുപടി കൊടുക്കാതെ നിനിൽ സ്റ്റെപ്പിറങ്ങി ബൈക്കിനടുത്തേക്ക് നടക്കാനൊരുങ്ങി…… “”” ആ കട്ടിൽ കണ്ടിട്ട് നീ പനിക്കേണ്ടട്ടോ…… അവളെ, ആ ഗീതൂനെ കണ്ടിട്ടേ….. വേണ്ടടാ ചെറുക്കാ…… പെട്ടീല് കുരിശും പിടിച്ചു കെടത്തിക്കും നിന്നെ ദീപൻ എന്റെ കൊച്ചിന്റെ തള്ളേനെ മോഹിച്ചാൽ “”” ഗീതുവിന്റെ പേര് കേട്ടതോട് കൂടി ആളുകൾ ഓരോ കടയിൽ നിന്നും എത്തി നോക്കി……. രാവിലെ കൈ നീട്ടം കിട്ടിയിട്ട് കടം കൊടുക്കാൻ കാത്തിരുന്ന കടക്കാരന്മാര് വരെ അണിനിരന്നു…… “”” ദീപാ….. തനിക്ക് ഉളുപ്പുണ്ടോ…… ഹേ….. അറിയാൻ വയ്യാത്തത് കൊണ്ടാ ചോദിക്കുന്നത്…….

നിർബന്ധം ആണേൽ നമ്മൾ മാത്രം സംസാരിക്കേണ്ടൊരു കാര്യമാ ഇതിപ്പോ വിളിച്ചു കൂട്ടി നാട്ടുകാരെ മുഴുവൻ അറിയിക്കുന്നത്….., ” കൈകൊണ്ടു പുറകിൽ നിന്നൊരു ഉന്തു കിട്ടിയതോടെ ബൈക്കിനു മുകളിലേക്ക് നിനിൽ വീണു….. കൈ വിട്ടു പാത്രം നിലത്തു കിടന്നു…. പ്രശ്നം വഷളാക്കാതെ പോകാൻ തുടങ്ങിയ നിനിലിനെ പിന്നെയും വട്ടം തടഞ്ഞു നിർത്തി ദീപൻ…..അതൊരു തുടക്കമായിരുന്നു…… ക്ഷമ കെട്ടിട്ടൊടുവിൽ നിനിലും തിരിച്ചു തല്ലി….. ടാറിൽ ഉരഞ്ഞു പരിക്കുകൾ പറ്റിയിട്ടും രണ്ടുകൂട്ടരും പിന്തിരിഞ്ഞില്ല…… നാവ് കൊണ്ട് പ്രോത്സാഹിപ്പിച്ചില്ലെങ്കിലും ചുറ്റും കൂടിയവരുടെ കണ്ണുകൾ ആ കർമം മനോഹരമായി തന്നെ ചെയ്തു……. ബൈക്കിൽ നിന്ന് വീണു മുറിഞ്ഞിട്ട് പൊതിഞ്ഞു വെച്ചിരുന്ന ദീപന്റെ കാലിലെ മുറിവിൽ കൂടി ചോര നിനിലിന്റെ ദേഹത്തേയ്ക്കും ആയി …..

മുടന്തൻ കാൽ വെച്ച് നിനിലിനെ പിന്നെയും ആക്രമിക്കാൻ ഒരുങ്ങുമ്പോൾ ദീപന്റെ മനസ്സിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല ……ഭയം ……ഗീതു നിനിലിനെ പ്രണയിക്കുന്നുണ്ടോ എന്ന ഭയം ….പ്രണയിച്ചു പോകുമോ എന്ന ഭയം ……കണ്ട് നിൽക്കാൻ പറ്റില്ല അങ്ങനെ ഒരു നിമിഷം …..എന്റെയാ …..എന്റെ മാത്രം …….മറ്റൊന്നായാൽ നമ്മളൊരുമിച്ചു പോവും ……തനിച്ചാക്കാൻ പറ്റില്ലെനിക്ക് നിങ്ങളെ …..മറ്റൊരാൾക്കും കൊടുക്കാനും വയ്യ ….. ക്ഷീണം കൊണ്ട് അതിക്രമിച്ചിരിക്കുന്ന ദീപനെ വീഴ്ത്താൻ കുറച്ചു പണിപ്പെട്ടെങ്കിലും നിനിലിനു സാധ്യമായിരുന്നു …… ടാറിട്ട റോഡിലേക്ക് മലർന്ന് കിടന്നു കൊണ്ട് ദീപൻ കിതച്ചുകൊണ്ടിരുന്നു ….കാലിലെ വേദന ശരീരം മുഴുവൻ വ്യാപിക്കുന്നപോലെ …..ഇനി മനസിന്റെ ആണോ ……തല്ലി തോറ്റപ്പോൾ , ഗീതുവിനെ കൈ വിട്ടു കൊടുത്ത പോലെ …….തോറ്റു പോയവന്റെ അല്ല പെണ്ണ് …..അങ്ങനെ ആണ് ഇതുവരെ പഠിച്ചത് …….പക്ഷേ …….തോറ്റു കഴിഞ്ഞപ്പോൾ തോന്നുന്നു അങ്ങനെ ചിന്തിക്കരുതെന്ന് ……..എന്റെ ……എന്റെ മാത്രം ……… ദീപന്റെ ചെന്നിയിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി ……

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!