💔 മൊഴിയിടറാതെ 💔 : ഭാഗം 16

Share with your friends

എഴുത്തുകാരി: തമസാ

“”” നിനക്ക് മടി ആണെങ്കിൽ ഞങ്ങള് പോയി നേരിട്ട് സംസാരിക്കാം കൊച്ചേ നിന്റെ കാര്യം ആ ചെക്കനോട് ……കൊച്ചു വലുതായി വരുവല്ലേ ഗീതു ……ആലോചിച്ചു നോക്കിക്കേ നീ …..ഒരു പെൺകൊച്ചിനേം കൊണ്ട് അന്തിക്കൂട്ടിനാളില്ലാതെ ജീവിക്കാൻ പറ്റും ന്ന് നിനക്ക് തോന്നുന്നുണ്ടോ …….പറയാൻ എളുപ്പവാ …..നിന്റെ ഗതി നന്ദൂട്ടിയ്ക്കും വരുത്തണോ …….ചോദിക്കട്ടെ മോളേ അവനോട് ഞങ്ങള് …..??? “””””””… പുറകിൽ നിന്ന് കേട്ട ചോദ്യത്തിനുത്തരം കൊടുക്കാൻ അവൾ തിരിഞ്ഞു …….ഉള്ളിൽ നിറയെ നന്ദൂട്ടിയുടെ മുഖമായിരുന്നു …….നിനിലിന്റെ നെഞ്ചിൽ ചാഞ്ഞു മയങ്ങാറുള്ള കുഞ്ഞാറ്റപ്പെണ്ണിന്റെ മുഖം ….

എന്റെ കുഞ്ഞിന്റെ സുരക്ഷയല്ലേ ചേച്ചീ എനിക്ക് ഏറ്റവും പ്രധാനം… …. എന്റെ ജീവിതം തന്നെ അവൾക്ക് വേണ്ടിയിട്ടാ…….. അപ്പൊ പിന്നെ അറിഞ്ഞോണ്ട് ഞാൻ എങ്ങനെയാ എന്നെ റേപ്പ് ചെയ്തൊരാളെ തന്നെ കെട്ടുന്നത്……. എനിക്ക് സമാധാനമായി ഒരു രാത്രി എങ്കിലും പിന്നെ ഉറങ്ങാൻ പറ്റുവോ…… അയാള് എന്റെ കുട്ടിയെ ഒന്ന് എടുത്താൽ….. ഉമ്മ വെച്ചാൽ…… എന്തിനാ അധികം….. അയാളുടെ മുന്നിലിരുന്ന് എന്റെ കുഞ്ഞൊന്ന് മൂത്രമൊഴിച്ചാൽ പോലും എന്റെ…….. ചിന്ത…. എന്റെ പേടി…… ഒക്കെ തുടങ്ങും…… ഇപ്പൊ നിനിൽ വന്നു മോളേ കൊണ്ട് പോവുമ്പോൾ എനിക്കൊരു സമാധാനം ഉണ്ട്….

ന്റെ കുഞ്ഞു സേഫ് ആയിരിക്കുംന്ന്…. ഇപ്പറഞ്ഞതൊന്നും എനിക്കയാളുടെ ഒപ്പം നിന്നാൽ തോന്നുവോ……. പിന്നെ അവൾ വലുതായി കഴിയുമ്പോൾ ഞാൻ എങ്ങനെ അവളെ തെറ്റും ശരിയും പറഞ്ഞു പഠിപ്പിക്കും…. !! അവളെന്നോട് ചോദിക്കില്ലേ തെറ്റും ശരിയും അറിയാവുന്ന അമ്മ എന്തിനാ അമ്മയെ പീഡിപ്പിച്ചവന്റെ കൂടെ പിന്നെയും ജീവിച്ചത്….. അതുപോലെ തന്നെയാ എനിക്കും എന്ന് എന്റെ മോളെന്നോട് പറയും…….. അവൾക്ക് നാളെ ഒരു തെറ്റ് പറ്റിയാൽ, അവൾ പറയും എന്നെ കണ്ടു വളർന്നിട്ടാണെന്ന്……. അതിലും നല്ലത് ഞാൻ അവളെ വളർത്താതിരിക്കുന്നതല്ലേ……..

ഞാൻ സമ്മതിക്കില്ല ചേച്ചി………. എന്റെ കൊച്ചിനൊരച്ഛനെ വേണം എന്ന് അവളെന്നോട് പറഞ്ഞാൽ ചിലപ്പോൾ അന്ന് ഞാൻ അത് സമ്മതിക്കുമായിരിക്കാം ….. പക്ഷേ അതൊരിക്കലും ദീപനോ കൂട്ടുകാരോ ആയിരിക്കില്ല……. അത്രയും വില ഇല്ലാത്തതല്ല എന്റെ മനസും ശരീരവും……. “”””” പ്രായത്തിൽ മൂത്തവരോട് ഇങ്ങനെ പറഞ്ഞാൽ നിഷേധി ആണെന്നും തന്റേടി ആണെന്നും ഒക്കെ പറയും……… തന്റെ ഇടം പറയാൻ, സ്ഥാപിക്കാൻ തന്റേടി ആവാൻ സന്തോഷം മാത്രേ ഉള്ളു…. ചുറ്റും നിൽക്കുന്ന ചില ആളുകളുടെ മുഖത്തെ പുച്ഛം കണ്ടില്ലെന്ന് വെച്ചു….. ജീവിതം എന്റെത് മാത്രമാണ്…… ഇവരുടെ ആരുടേയും അല്ല…….. “”””” നിന്റെ നല്ല ജീവിതത്തിന് വേണ്ടി ഞങ്ങൾ പറഞ്ഞെന്നെ ഉള്ളു കുട്ടീ…….

മുഖവും മനസും രണ്ടു രീതിയിൽ വേഷം കെട്ടിക്കൊണ്ട് അവർ പറഞ്ഞു……. “”””” എനിക്കറിയാം ചേച്ചീ….. പിന്നെ നിങ്ങൾക്ക് പറയാൻ മാത്രല്ലേ പറ്റുള്ളൂ….. ജീവിക്കുന്നത് ഞാൻ മാത്രമല്ലെ…… “””” അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ പിന്നെയും പണി തുടർന്നു…… ഇനിയിപ്പോ ഈ കേട്ടതിന്റെ അമർഷം മുഴുവനും ഇവര് തീർക്കുന്നത് പരദൂഷണം പറഞ്ഞു നടന്നിട്ടാവും……. പറയട്ടെ……. എന്തായാലും ഇവരൊന്നും നല്ലത് പറയാൻ പോവുന്നില്ല…. പിന്നെ എന്താ……. ഉച്ചയ്ക്ക് ഉണ്ണാൻ വേണ്ടി നൈർമല്യം ബസ് പോയ സമയത്തു കേറി…. മോൾക്ക് ചെറുതായ് പണിക്കുന്നുണ്ടല്ലോ സ്വാമീ…… ഏയ്‌…. ചിലപ്പോൾ ഇത്രയും നേരം വെയിലത്തിരുന്നിട്ടാവും…… മോളെയും ഒക്കത്തു വെച്ചവൾ വീട്ടിലേക്ക് നടന്നു….അകത്തു കേറി നേരെ ചെന്നത് അമ്മയുടെ അടുത്തേക്കാണ്…. രാവിലെയും ശ്രദ്ധിച്ചു….

അമ്മയ്ക്ക് നല്ല ക്ഷീണം ഉണ്ട്…… കണ്ണൊക്കെ ഇടയ്ക്ക് മറിഞ്ഞു പോവുന്നത് പോലെ……. മോളേ തറയിലിരുത്തി അമ്മയെ നോക്കിയപ്പോൾ ആള് വിസർജിച്ചു കിടക്കുകയാണ്…… പിന്നെ അമ്മയെ വൃത്തിയാക്കി, മോളേ തറയിലിരുത്തി രണ്ടു വാതിലും കുറ്റിയിട്ടിട്ട് വേഗം മേൽ കഴുകി നൈറ്റി മാറ്റി….. അപകടം ഉണ്ടാവുന്ന അധികം സാധനങ്ങൾ ഒന്നും മോൾക്ക് എത്തില്ല…. അതാണ്‌ ഒരു വിശ്വാസം…. അപ്പോഴേക്കും സമയം പോയി…. മോളും കരച്ചിലായി…… അടുക്കളയിൽ ചെന്ന് ഒരു ബൗൾ ചോറ് ചെറുതായി ഉടച്ചിട്ട് അമ്മയ്ക്കും മോൾക്കും കൊടുത്തു….. പിന്നെ ഒട്ടുമില്ല സമയം…. പട്ടിണിക്ക് പോകാം ന്ന് വെച്ചാൽ ഇനി ചാണകം ചുമടാണ്…. മറിഞ്ഞു വീഴും വയറ്റിലൊന്നും ഇല്ലാതെ ആ പണിക്കിറങ്ങിയാൽ……

മോൾക്കും പാല് കൊടുത്തു കൊണ്ട് തന്നെ വേഗം ചോറുരുട്ടി വായിലേക്ക് വെച്ചു….പണ്ട് ഗിരിയേട്ടന്റെ കൂടെ ചന്തയിൽ പോകുമ്പോൾ, വർഷങ്ങൾക്ക് മുൻപാണ്, അന്ന് രണ്ടുപേരും കുട്ടികളാ….. അന്ന് കണ്ടിട്ടുണ്ട് ചന്തയ്‌ക്ക് പുറകിലെ കൺസ്ട്രക്ഷൻ വർക്ക്‌ നിന്ന് പോയ കടമുറിയുടെ നാല് തൂണുകൾക്കുള്ളിൽ തുറന്നായിരുന്നു പാല് കൊടുക്കുന്ന അന്യസംസ്ഥാനക്കാരായ സ്ത്രീകളെ…… ഇന്ന് ഭായിമാരെന്നു പറയുന്നപോലെ കയ്യിൽ നിറയെ വേറെ വേറെ നിറത്തിൽ വളയിട്ടു നടക്കുന്ന അവരെ എല്ലാവരെയും പാണ്ടിക്കാർ എന്നാണ് വിളിക്കുന്നത്…. പറയുന്ന ഭാഷപോലും നോക്കില്ല….

അല്ലാതെ തന്നെ അവരെ പാണ്ടി ആക്കും….. വെള്ളപ്പൊക്കം എന്ന് പറഞ്ഞു നാടായ നാട് മൊത്തം അലഞ്ഞിട്ട് കിട്ടിയ തുണികൾ അവർ അവിടെ ഇരുന്നാവും മടക്കുക……. കുറേ എണ്ണക്കറുപ്പുള്ള കുട്ടികൾ…. കയ്യിൽ….. തൊട്ടിയിൽ….. മുട്ടിലിഴഞ്ഞ്…. നടന്ന്….. അങ്ങനെ ഓരോ പ്രായക്കാരും കാണും….. അതിനിടയിൽ കണ്ട ചില സ്ത്രീരൂപങ്ങൾ ഇന്നും മനസിലുണ്ട്….. മടിയിൽ കിടക്കുന്ന കുഞ്ഞിന്റെ വായിലേക്ക് മുലകണ്ണു തിരുകി വെച്ചിട്ട് സ്വന്തം പണികളിൽ ഏർപ്പെടുന്നവർ….. അമ്മ ചെയ്യുന്നതിനെ ശല്യം ചെയ്യാൻ കുഞ്ഞോ, കുഞ്ഞിനെ മാറ്റാൻ അമ്മയോ ശ്രമിക്കാറില്ല….. അതുപോലെ ആണ് തന്റെ അവസ്ഥയും….. സംതൃപ്തിയോടെ ഒന്ന് പാലൂട്ടാൻ പോലും നേരമില്ല…….

ഓരോന്ന് ഓർത്താൽ കരയാൻ മാത്രേ തോന്നുള്ളു… അതുകൊണ്ട് പിന്നെ ചോറ് വേഗത്തിൽ വിഴുങ്ങി എന്ന് വേണം പറയാൻ…. അടുക്കളയിലെ രാവിലെ കൂമ്പാരം കൂട്ടിയിട്ട പാത്രങ്ങൾക്ക് മേലേക്ക് അതും ഇട്ടിട്ട് വേഗം പാടത്തേക്ക് മോളെയും എടുത്തുകൊണ്ടോടി…… അവിടെ എത്തിയപ്പോൾ പാടത്തു കാണാനില്ല ആരെയും… മോട്ടോർ പുരയുടെ അടുത്തേക്ക് നടന്നു ചെന്നപ്പോഴാണ് ജലജച്ചേച്ചിയുടെ ശബ്ദം കേട്ടത്….. “””” ഞങ്ങള് പറയാനുള്ളത് പറഞ്ഞുന്നെ ഉള്ളു കുര്യാച്ചാ….. ഇങ്ങനെ പോയാൽ താമസിക്കാതെ ഇവിടത്തെ ഒരു ഓഹരി നന്ദുമോൾക്ക് പോകും…. നിനിൽ നന്ദൂന്നു വെച്ചാൽ ചാവും…. ഇതൊക്കെ എവിടെ ചെന്നാ അവസാനിക്കുക…… പെണ്ണും ചെറുക്കനും ഒരേ പ്രായക്കാരാ….

അവനാണെങ്കില് ഗീതൂനോട്‌ ഒരു സിമ്പതി എപ്പോഴും ഉണ്ട്…. സൂക്ഷിച്ചോ…. അവസാനം ചെറുക്കൻ അവളേം കൊണ്ട് വരുമ്പോഴേ കുര്യാച്ചൻ അറിയൂ……അതും കൂടി ഓർത്തിട്ടാ ഇന്ന് ഞങ്ങള് അവളോട് മറ്റേ ചെറുക്കനെ കെട്ടുന്ന കാര്യം ചോദിച്ചത് . “”””” ചെവി അടഞ്ഞു പോകുന്നത് പോലെ തോന്നി ഗീതുവിന്‌ …….ഇത്രയും നാളും കൂടെ നിന്ന ചേച്ചിയിൽ നിന്ന് ഇങ്ങനെ ……..ഒന്ന് നാവ് ചലിപ്പിക്കാനാവാതെ അമ്മ കിടപ്പ് തുടങ്ങിയ കാലം തൊട്ട് ചെറുതായിട്ടെങ്കിലും ആ സ്ഥാനത്തല്ലേ താൻ അവരെ കണ്ടത് ….എന്നിട്ട് ……ഇത്രയും നേരം മിണ്ടാതിരുന്നിട്ട് ….ഒടുവിൽ ശകുനിയെ പോലെ ………..വിശ്വസിക്കാൻ കൂടി പറ്റുന്നില്ല ….അടുത്ത് ചെന്നപ്പോൾ ജലജ ചേച്ചിക്ക് എന്തോ ഒരു വെപ്രാളം പോലെ …..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!