ഭദ്ര IPS : ഭാഗം 3

ഭദ്ര IPS : ഭാഗം 3

എഴുത്തുകാരി: രജിത ജയൻ

ഭദ്ര ഐ പി എസ് എന്ന ഷാനവാസിന്റ്റെ വാക്കുകൾ കേട്ടതും സ്റ്റേഷനിലെ മറ്റുപോലീസുക്കാർ വേഗം ഭദ്രയ്ക്ക് മുമ്പിൽ അറ്റൻഷനായി…!! ഭദ്ര ഐ പി എസിനെ, നോക്കുന്ന പോലീസുക്കാരുടെ മുഖത്ത് തെളിഞ്ഞു കണ്ട ബഹുമാനവും ആരാധനയും ജോസപ്പൻ ഡോക്ടറുടെ മുഖത്ത് കൗതുകമുണർത്തി.. ഇരുപത്തഞ്ചോ ഇരൂപത്താറോ വയസ്സു പ്രായം തോന്നിക്കുന്ന ഒരു യുവതി. ..

ആരെയും ആഘർഷിക്കുന്ന അവളുടെ മുഖത്ത് ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ശാന്തതയാണ്..പക്ഷേ കണ്ണുകൾ തീക്ഷ്ണമാണ്…!!ഒരാളുടെ ഹൃദയത്തിലേക്ക് നേരിട്ടിറങ്ങി ചെല്ലാൻ മാത്രം തീഷ്ണത അവളുടെ കണ്ണുകൾക്കുണ്ടെന്ന് ഡോക്ടർക്ക് തോന്നി. .. “മാഡം. മാഡമെന്താണൊരു മുന്നറിയിപ്പുമില്ലാതെ ഈ വഴി. ..? എസ് ഐ ഷാനവാസിന്റ്റെ ചോദ്യത്തിനൊരു പുഞ്ചിരി മറുപടിയായി നൽകി ഭദ്ര സ്റ്റേഷനുളളിലേക്ക് നടക്കവേ,

പെട്ടന്നവളുടെ കണ്ണുകൾ ജോസപ്പൻ ഡോക്ടറിലും മക്കളിലും ഉടക്കി…,അവൾ ചോദ്യഭാവത്തിൽ ഷാനവാസിനെ നോക്കി. .. “മാഡം …,ഇത് ഡോക്ടർ ജോസും മക്കളും. .. ഇപ്പോഴത്തെ സെൻസേഷൻ ന്യൂസായ ജേക്കബച്ചൻ ലീന മിസ്സിംഗ് കേസിലെ ലീനയുടെ, ഭർത്താവാണ് ജോസ് ഡോക്ടറുടെ മകൻ പീറ്റർ. … ഷാനവാസിന്റ്റെ മറുപടി കേട്ട ഭദ്ര ജോസപ്പൻ ഡോക്ടറെ ഒന്ന് സൂക്ഷിച്ച് നോക്കി. .. അപ്പോൾ ആ മുഖത്ത് ശാന്തത മാറി ഗൗരവ്വം നിറയുന്നത് ഡോക്ടർ കണ്ടു…

ഓകെ..ഓകെ. മനസ്സിലായ് ഷാനവാസ്.., എന്താണ് ആ കേസിന്റെ പുരോഗതി. ..? വല്ല തുമ്പും കിട്ടിയോടോ….? അത് മാഡം…..,,ഷാനവാസ് മറുപടി പകുതിയിൽ നിർത്തവേ ജോസപ്പൻ ഡോക്ടർ വേഗം ഭദ്രയ്ക്കരികിലെത്തി… ഇല്ല മാഡം…,, ഇവരിപ്പോഴും പത്രങ്ങൾ പാടുന്ന കഥയ്ക്ക് പുറകിലാണ്.., ഞങ്ങളുടെ ലീനയൊരിക്കലും അച്ചനുമൊത്ത് ഒളിച്ചോടില്ല…!! ഞങ്ങൾക്കുറപ്പാണ് മാഡം. ..!!

ഡോക്ടറുടെ സംസാരം കേട്ടു നിന്ന ഭദ്ര അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ച് നോക്കി ….പിന്നെ മെല്ലെ പറഞ്ഞു, നമ്മുക്ക് കണ്ടു പിടിക്കാം ഡോക്ടർ.., ഞാൻ കുറച്ചു ദിവസം ഇവിടെ തന്നെയുണ്ടാവും. ..കാണാം നമുക്ക്..!! അത്രയും പറഞ്ഞു കൊണ്ട് ഡോക്ടറുടെ പ്രതികരണത്തിനു കാത്തുനിൽക്കാതെ ഭദ്ര അകത്തേക്ക് നടന്നു. … മാഡം ആ ബസ്..? ഷാനവാസ് പിന്നിൽ നിന്നും വിളിച്ചു ചോദിച്ചു. .. അവരെ പറഞ്ഞു വിട്ടേക്കടോ…. പിന്നെ ആ തെന്മല സുനി,അവനെയും വിട്ടേരെ…,

അവനുളളത് ഞാൻ ബസിൽ വെച്ച് കൊടുത്തിട്ടുണ്ട്..!! അതും പറഞ്ഞുകൊണ്ടവൾ സ്റ്റേഷനുളളിലേക്ക് കയറി പോയി ‘ ഷാനവാസ് സാറെ….!! ജോസപ്പൻ ഡോക്ടർ ഷാനവാസിനരികിലെത്തി…. എന്താണ് ഡോക്ടർ ..? “ഈ ഭദ്ര ഐപിഎസ് ഒരു മിടുക്കിയാണോ..? ‘അതെന്താ ഡോക്ടർ അങ്ങനെയൊരു ചോദ്യം. ..? കഴിവും മിടുക്കും ഉളളവർതന്നെയാണ് കേരള പോലീസിലെ ഓരോ പോലീസുക്കാരനും.!! “ഞാനങ്ങനെയൊരർത്ഥത്തിൽ ചോദിച്ചതല്ല ഷാനവാസ് സാറെ,

അവരെ കണ്ടപ്പോൾ സാറിന്റ്റെ മുഖത്തവരോടുകണ്ട ബഹുമാനവും പേടിയും കണ്ടതുകൊണ്ട് ചോദിച്ചതാണ്… ബഹുമാനിക്കണം ഡോക്ടരെ അവരെ…, പേടിക്കുകയും വേണം …!! അതെന്റ്റെ സീനിയർ ഓഫീസറായതുകൊണ്ടല്ല .., മറിച്ച് വളർന്നു വരുന്ന തലമുറയ്ക്ക് എന്താണ് പോലീസെന്ന് ചൂണ്ടിക്കാട്ടി കൊടുക്കാൻ തക്ക മാതൃകയാണ് ഭദ്ര മാഡം. ..!! ആരെയും കൂസാത്ത, ഒരു വമ്പനെയും പേടിക്കാത്ത,

ഏറ്റെടുത്ത കേസുകളെല്ലാം വേഗത്തിൽ തെളിയിച്ച അവരോട് ഞങ്ങൾക്കെല്ലാം ബഹുമാനവും ആദരവും തന്നെയാണ് …!! മാഡം സർവ്വീസിൽ കയറിയിട്ട് രണ്ട് വർഷം തികഞ്ഞിട്ടില്ല , പക്ഷേ തെളിയിച്ചത് വർഷങ്ങളായി തുമ്പുകിട്ടാതെ കിടന്ന അനേകം കേസുകളാണ്. ..!! അപ്പോൾ ഞങ്ങളുടെ ലീന മോളെവിടെയെന്ന് മാഡം കണ്ടെത്തി തരും ല്ലേ സാറെ….? ജോസപ്പൻ ഡോക്ടറുടെ ചോദ്യത്തിന് ഒരു മൂളൽ മാത്രമായിരുന്നു ഷാനവാസിന്റ്റെ മറുപടി. ..

ബസുക്കാരെയും സുനിയെയും പറഞ്ഞു വിടാനായ് ഷാനവാസ് അവർക്കരികിലേക്ക് പോയപ്പോൾ ഡോക്ടറും മക്കളും തങ്ങളുടെ കാറിൽ കയറി പുറത്തേക്ക് പോയി…. ഡോക്ടറുടെ കാർ സ്റ്റേഷൻ വിട്ട് പോവുന്നതും നോക്കി അകത്ത് ജനലിനരികെ നിന്നിരുന്ന ഭദ്ര കയ്യിലിരുന്ന ഫോണെടുത്താർക്കോ ഒരു നിർദ്ദേശം നൽക്കി , ആ സമയം അവളുടെ കണ്ണുകളിലൊരു തീപ്പൊരി വീണു എരിഞ്ഞു തുടങ്ങിയിരുന്നു…!

മുഖത്തും കൈയിലും പറ്റിയ മുറിവുകൾക്ക് മരുന്നുംമേടിച്ച് ആശുപത്രിയിൽ നിന്നിറങ്ങി വരുന്ന സുനിയെ ജോസപ്പൻ ഡോക്ടറാകെയൊന്ന് നോക്കി… നടക്കുമ്പോൾ നല്ല വേദനയുണ്ടെന്നവന്റ്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു,കൂടാതെ റോഡിലേക്ക് തല ശക്തിയായി ചേർത്ത് ഭദ്ര ഇടിച്ചതുകൊണ്ടവന്റ്റെ ഇടതുകണ്ണ് നീരുവെച്ച് വീർക്കുകയും ചുണ്ടുകൾ തടിച്ചുപൊന്തുകയും ചെയ്തിരുന്നു. … “ടാ. ..പീറ്ററേ ഈ ഭദ്ര ഐ പി എസ് അത്ര ചെറിയ പുളളിയല്ലാന്ന് നിനക്ക് ഇപ്പോൾ തോന്നുന്നില്ലേ..?

ആരെയും കൂസാതെ ,ഈ തെന്മലയിലൊരു രാജാവിനെ പോലെനടന്നിരുന്ന സുനിയെയാണവൾ ഒരു ബസിലെ ആളുകൾ മുഴുവൻ നോക്കി നിൽക്കെ മിനിട്ടുകൾക്കൊണ്ട് അടിച്ചു വീഴ്ത്തി ഈ കോലത്തിലാക്കിയത്”” അവർ മിടുക്കിയോ, സാമർത്ഥ്യക്കാരിയോ ആരു വേണമെങ്കിലും ആയിക്കോട്ടെ ഡാഡീ….,അവരൊരു പക്ഷേ എന്റെ ലീനയെ കണ്ടത്തിതരുമായിരിക്കാം എന്നെങ്കിലും.. ,അതുമതിയോ ഡാഡീ നമ്മുക്ക്…? അവൾക്കെന്തു പറ്റീയെന്നറിയാതെ പിടക്കുകയാണെന്റ്റെ നെഞ്ച് കഴിഞ്ഞ കുറെ ദിവസങ്ങളായിട്ട്…!!

ഇനിയും പോലീസുക്കാരെ വിശ്വസിച്ചിരിക്കാനെനിക്ക് പറ്റില്ല..,നമ്മുടെ ആളുകൾക്കും സാധിച്ചിട്ടില്ലിതുവരെ ലീനയെവിടെ എന്ന് കണ്ടെത്താൻ, അതുകൊണ്ട് നമ്മുക്ക് ഇപ്പോൾ സുനിയെ കൂട്ട് പിടിച്ചേ മതിയാവുകയുളളൂ ഡാഡീ…. ”നീ പറഞ്ഞത് ശരിയാണ് മോനെ ,ഇനിയും നമ്മൾ കാത്തിരുന്നാലൊരു പക്ഷേ…..,പറഞ്ഞു വന്നത് പൂർത്തിയാക്കാതെ ജോസപ്പൻ ഡോക്ടർ വേഗം കാറിൽ നിന്നിറങ്ങി സുനിയ്ക്കരികിലേക്ക് നടന്നു. . സുനീ. …..,,, ആ ജോസപ്പൻ ഡോക്ടറോ ….? എന്താ ഡോക്ടറെ….?

‘നീ വന്നേ.., നിന്നോടു കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്….,, എന്തു കാര്യങ്ങൾ..? സുനിയുടെ നെറ്റിചുളിഞ്ഞു.. ‘ഡോക്ടറെ ഞാൻ കുറച്ചു മുമ്പ് പോലീസ് സ്റ്റേഷനിൽ വെച്ച് കണ്ടിരുന്നല്ലോ….? ആ…അതുതന്നെയാണ് എനിക്ക് നിന്നോടു പറയാനും ചോദിക്കാനുമുളളത്,നീ വന്നേ…ഞാൻ പറയാം കാര്യങ്ങൾ. .. അവനെയും കൂട്ടി ഡോക്ടർ കാറിൽ കയറിയതും പീറ്റർ കാർ മുന്നോട്ടെടുത്തു… ******** പോലീസ് സ്റ്റേഷനുളളിലാകെയൊന്ന് കണ്ണോടിച്ചു കൊണ്ട് ഭദ്ര തന്റെ മുന്നിൽ നിൽക്കുന്ന എസ് ഐ ഷാനവാസിനെ നോക്കി.

ഭദ്രയുടെ നോട്ടത്തെ നേരിടാനെന്നവണ്ണം ഷാനവാസവരുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി,ഒട്ടും പതർച്ചയില്ലാതെ. ..!! “ലുക്ക് മിസ്റ്റർ ഷാനവാസ്,, ഞാനിപ്പോൾ നിങ്ങളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങളുടെ മേലധിക്കാരിയായിട്ടല്ല ..,എവിടെയും ഞാനൊരിക്കലും ഒരു മേലധിക്കാരിയുടെ അധികാരം കാണിക്കാറുമില്ല,, സഹജോലിക്കാർ അത്രയേ ഞാൻ ചിന്തിക്കാറുളളു… അതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ ഇപ്പോൾ മുതൽ കാണുന്നതെന്റ്റെ സുഹൃത്തായിട്ടാണ്.,, മാഡം ..,മാഡം പറഞ്ഞു വരുന്നത്. …?

‘ഞാൻ പറഞ്ഞു വരുന്നത് വേറൊന്നുമല്ല ഷാനവാസ്, വ്യക്തമായ ലക്ഷ്യത്തോടെ, കൃത്യമായ പ്ളാനോടെ ഒരു കേസന്വേഷണത്തിനു തന്നെയാണ് ഞാനിവിടെ ഈ തെന്മലയിൽ എത്തിയത്…!! മാഡം ..,ജേക്കബച്ചൻ മിസ്സിംഗ് കേസാണോ..? അല്ല ഷാനവാസ്..,, പക്ഷേ ഇപ്പോൾ മുതലെന്റ്റെ അന്വേഷണപരിധിയിലച്ചനും ലീനാ ഡോക്ടറുമുണ്ട്.. പക്ഷേ എന്റെ അന്വേഷണമാരംഭിക്കുന്നത് അവിടെ നിന്നല്ല. .. അതു ഞാൻ പിന്നീട് പറയാം,

പക്ഷേ അതിനുമുൻപ് ഷാനവാസ് ഒരു വിശ്വസ്തനായ പോലീസുക്കാരനാണോ എന്നെനിക്കറിയണം..!! പറയൂ ഷാനവാസ്, എനിക്ക് തന്നെ നൂറു ശതമാനം വിശ്വസിക്കാൻ പറ്റുമോ….? പറ്റും മേഡം…!! ഇട്ടിരിക്കുന്ന യൂണിഫോമിനോട് നൂറു ശതമാനം നീതിപുലർത്താൻ നോക്കിയിട്ടുണ്ടിതുവരെ….!! ആത്മവിശ്വാസത്തോടെ ഷാനവാസതു പറയുമ്പോൾ ഭദ്രയുടെ ചുണ്ടിലൊരു ചിരി തെളിഞ്ഞു…,, ഒരുപാടർത്ഥങ്ങളൊളിഞ്ഞിരിക്കുന്നൊരു ചിരി. .

തുടരും…..

ഭദ്ര IPS : ഭാഗം 2

Share this story