നിൻ നിഴലായ് : ഭാഗം 10

Share with your friends

എഴുത്തുകാരി: ശ്രീകുട്ടി

കാത്തിരുന്ന് നേരം അർദ്ധരാത്രിയോടടുത്തിരുന്നു. അല്പമൊന്ന് മയങ്ങിപ്പോയ ജാനകി കാറിന്റെ ശബ്ദം കേട്ട് ഞെട്ടിയുണർന്നു. കാർ പോർച്ചിലേക്കിട്ട് അകത്തേക്ക് കയറിയ അവനെത്തന്നെ നോക്കി ഒരുതരം നിർവികാരതയോടെ ജാനകി അവിടെത്തന്നെ നിന്നു. കാലുകൾ നിലത്തുറയ്ക്കാത്ത വിധം അവൻ മദ്യപിച്ചിരുന്നു. അവളെയൊന്ന് നോക്കുക പോലും ചെയ്യാതെ അവൻ അകത്തേക്ക് കയറിപ്പോയി.

മുൻ വാതിലടച്ച് ജാനകിയും പതിയെ റൂമിലെത്തി. അപ്പോഴേക്കും ബെഡിലേക്ക് വീണ അവനിൽ നിന്നും കൂർക്കംവലികളുയർന്ന് തുടങ്ങിയിരുന്നു. അവന്റെ മുഖത്തേക്ക് തന്നെ നോക്കി കുറച്ചുനേരം നിന്നിട്ട് മുറിയിലെ ലൈറ്റണച്ച് അവളും അവനരികിലായി ബെഡിന്റെ ഓരം ചേർന്ന് കിടന്നു. ഉറക്കം വരാതെ കിടക്കുമ്പോൾ ഓർമവച്ച നാൾ മുതൽ ഹൃദയത്തിൽ പേറിയവന്റെ ജീവിതത്തിൽ ഇന്നേറ്റവും വെറുക്കപ്പെട്ടവളാണ് താനെന്നോർത്തതും അവളുടെ നെഞ്ച് വിങ്ങി.

പെട്ടന്നായിരുന്നു അത് സംഭവിച്ചത് അവളുടെ നേരെ തിരിഞ്ഞുവന്ന അഭിയവളെ തന്റെ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു. ആ കൈകൾ അവളെ വരിഞ്ഞുമുറുക്കി. ജാനകി ഒരു ഞെട്ടലോടെ അവനിൽ നിന്നും കുതറിമാറാൻ ശ്രമിച്ചുവെങ്കിലും അവന്റെ കൈകൾ അവളുടെ ശരീരത്തിലൊന്ന് കൂടി മുറുകുകമാത്രമാണ് ചെയ്തത്. അവന്റെ വിരലുകളും ചുണ്ടുകളും അവളിലൂടെ ഒഴുകി നടക്കുന്നതവളറിഞ്ഞു. അവളുടെ എതിർപ്പിന്റെ അവസാനത്തെ നൂലിഴയും പൊട്ടിച്ചുകൊണ്ട് അവനവളുടെ അധരങ്ങളെ സ്വന്തമാക്കി.

പതിയെ അവളിലെ എതിർപ്പുകൾ കുറഞ്ഞുകുറഞ്ഞ് ഇഷ്ടദേവനർപ്പിക്കപ്പെട്ട പുഷ്പം പോലെ അവളവനിലേക്കലിഞ്ഞ് ചേർന്നു. കാലത്ത് അഭിജിത്ത് കണ്ണ് തുറക്കുമ്പോൾ പ്രഭാതസൂര്യന്റെ കിരണങ്ങളാൽ മുറിയിലാകെ വെളിച്ചം പരന്നിരുന്നു. അപ്പോഴും അവന്റെ നെഞ്ചോട് ചേർന്ന് കിടന്നിരുന്ന ജാനകി നല്ല ഉറക്കത്തിൽ തന്നെയായിരുന്നു. പതിയെ അവളെ തന്നിൽ നിന്നുമടർത്തി മാറ്റിക്കിടത്തി എണീറ്റിരിക്കുമ്പോൾ തലേദിവസം രാത്രി നടന്ന സംഭവങ്ങൾ ഒരു പുകമറയിലെന്ന പോലെ അവന്റെ തലച്ചോറിലേക്കിരച്ചുകയറി.

പറ്റിപ്പോയതെറ്റൊരു വാള് പോലെയവന്റെ തലയ്ക്ക് മുകളിൽ തൂങ്ങിയാടി. വിവാഹം കഴിഞ്ഞിട്ടിത്രയും നാളായിട്ടും ഒരു നോട്ടം കൊണ്ട് പോലും അശുദ്ധമാക്കാതിരുന്നവളെ മദ്യലഹരിയിൽ തോന്നിയ ചാപല്യം കൊണ്ട് മാത്രം കശക്കിയെറിഞ്ഞതോർത്തപ്പോൾ അവന് സ്വയം പുച്ഛം തോന്നി. ” മ്മ്ഹ്….. ” പെട്ടന്ന് അരികിൽ കിടന്ന ജാനകിയിൽ നിന്നും ഒരു ഞരക്കം കേട്ടുകൊണ്ട് അവൻ തിരിഞ്ഞു നോക്കി. അവൾ ഉണരുകയാണെന്നുറപ്പായതും അവൻ വേഗമെണീറ്റ് ബാത്‌റൂമിലേക്ക് കയറി.

കുളിച്ച് ഫ്രഷായിക്കഴിഞ്ഞിട്ടും അവളുടെ മുഖത്ത് നോക്കാനുള്ള ധൈര്യമില്ലാതെ അവനുള്ളിൽ തന്നെ നിന്നു. ” അഭിയേട്ടാ….. ” പെട്ടന്ന് ബാത്‌റൂമിന്റെ ഡോറിൽ തട്ടിക്കോണ്ടുള്ള ജാനകിയുടെ വിളി കേട്ടു. എന്തുചെയ്യണം അവളെയെങ്ങനെ ഫേസ്ചെയ്യൂമെന്നറിയാതെ അവൻ നിന്ന് വിയർത്തു. ” അഭിയേട്ടാ…. ഒന്നിങ്ങോട്ടിറങ്ങ് സമയമൊരുപാടായി എനിക്ക് കുളിക്കണം ” വീണ്ടും അവളുടെ ശബ്ദം മുഴങ്ങിക്കേട്ടു. എന്നിട്ടും മറുപടിയൊന്നും കൊടുക്കാതെ അവനവിടെത്തന്നെ നിന്നു. ” ഇങ്ങേരെന്തോന്ന് ഇതിനകത്തിരുന്ന് മുട്ടയിടുവാണോ ???? ” അല്പം ഉച്ചത്തിലുള്ള അവളുടെ ആത്മഗതം കേട്ടു.

കുറച്ചുസമയം കഴിഞ്ഞപ്പോൾ അവളുടെ അനക്കമൊന്നും കേൾക്കാതെ വന്നപ്പോൾ അഭി വേഗത്തിൽ ഡോറ് തുറന്ന് പുറത്തിറങ്ങി. അപ്പോൾ മുറിയിൽ അവളുണ്ടായിരുന്നില്ല. ” ഇവളിതെങ്ങോട്ട് പോയി ??? ഓഹ് ഇനി അപ്പൂന്റെ മുറിയിൽ പോയിക്കാണും കുളിക്കാൻ ” സ്വയം പറഞ്ഞുകൊണ്ട് അവൻ വേഗം ഡ്രസ്സ്‌ മാറി താഴേക്ക് ചെന്നു. ” അഭീ…. നീയിത്ര കാലത്തെതന്നെയിതെങ്ങോട്ടാ ??? ” അവൾ താഴേക്ക് വരും മുന്നേ പുറത്തേക്ക് പോകാനിറങ്ങിയ അവനെ പിന്നിൽ നിന്നും വിളിച്ചുകൊണ്ട് ശ്രീജ ചോദിച്ചു. “

അതമ്മേ ഞാൻ ഹോസ്പിറ്റലിലോട്ടൊന്ന് പോയിട്ട് വരാം ” അവൻ പറഞ്ഞു. ” എന്തായാലും കാപ്പി കുടിച്ചിട്ട് പോയാൽ മതി നീ വന്നിരിക്ക് ” ശ്രീജ പറഞ്ഞത് കേട്ട് ഒന്നും വയ്യാതെ അവനവിടെത്തന്നെ നിന്നു. ” ഇനിയെന്താ അഭീ നീയീ ആലോചിച്ചുകൂട്ടുന്നത് ??? വന്നിരുന്ന് കഴിക്ക് അച്ഛനും അങ്കിളും നിന്നെ നോക്കിയാ ഇരിക്കുന്നത്. ” ശ്രീജ പറഞ്ഞത് കേട്ട് വേറെ വഴിയില്ലാതെ അവൻ പതിയെ ഡൈനിങ്ങ് ഹാളിലേക്ക് ചെന്നു. ” ജാനകിമോളെവിടെ ??? ” അവന്റെ മുന്നിലെ പ്ലേറ്റിലേക്ക് ചൂട് പുട്ടും കടലക്കറിയും വിളമ്പിക്കൊണ്ട് ശ്രീജ ചോദിച്ചു. “

അത്…. അവള് കുളിക്കുവാണെന്ന് തോന്നുന്നു ” അവൻ പെട്ടന്ന് പറഞ്ഞു. ” ഈശ്വരാ…. അവളിങ്ങോട്ട് വരും മുന്നേ പോകാൻ പറ്റിയാൽ മതിയായിരുന്നു. ” പറഞ്ഞത് മനസ്സിലാണെങ്കിലും ശബ്ദമൽപ്പം ഉയർന്നുപോയിരുന്നു. ” നീയെന്തായീ പിറുപിറുക്കുന്നത് ??? ” പെട്ടന്ന് മേനോൻ ചോദിച്ചു. ” ഏഹ്…. അത്…. ഒന്നുല്ലച്ഛാ ഞാൻ പെട്ടന്നെന്തോ ആലോചിച്ചതാ ” അവൻ വെപ്രാളത്തോടെ പറഞ്ഞു. പെട്ടന്ന് പിന്നിലൊരു കാൽപ്പെരുമാറ്റം കേട്ട് അവൻ തിരിഞ്ഞുനോക്കി. അപ്പോഴേക്കും ജാനകിയവന്റെ പിന്നിലെത്തിയിരുന്നു. ” വാ മോളേ വന്നിരുന്ന് കഴിക്ക് ….. ” അവളെക്കണ്ട് ശ്രീജ പറഞ്ഞു.

അത്കേട്ട് ജാനകിയൊരു ചിരിയോടെ അഭിക്കെതിരെയുള്ള കസേരയിലേക്കിരുന്നു. അവനൊളികണ്ണിട്ടവളെ നോക്കി. പക്ഷേ അവളവനെ ശ്രദ്ധിക്കുന്നേയുണ്ടായിരുന്നില്ല. അടുത്തിരുന്നിരുന്ന അപ്പുവിനോടെന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്ന് കഴിക്കുകയായിരുന്നു അവൾ. അന്നാദ്യമായി അഭിയുടെ കണ്ണുകൾ കൗതുകത്തോടെ അവളെ നോക്കി. സീമന്തരേഖയിലെ സിന്ദൂരച്ചുവപ്പൊഴിച്ചാൽ മേക്കപ്പൊന്നുമുണ്ടായിരുന്നില്ല അവളുടെ മുഖത്ത്. ചുവന്ന് തുടുത്ത അധരങ്ങളും വിടർന്ന മിഴികളും വെളുത്ത കവിളിലെ തുടുത്ത മുഖക്കുരുവുമൊക്കെ അവൻ വെറുതെ നോക്കിയിരുന്നു.

അവളുടെ കവിളുകൾക്ക് പതിവില്ലാത്തൊരു തുടുപ്പ് തോന്നിയവന്. ഇടയ്ക്കെപ്പോഴോ പിടയ്ക്കുന്ന അവളുടെ മിഴികൾ അവനിലേക്ക് നീണ്ടു. അവന്റെ കണ്ണുകൾ തന്നിലാണെന്ന് മനസ്സിലായതും അവളുടെ മുഖം വീണ്ടുമൊന്ന് തുടുത്തു. അഭി വേഗം നോട്ടം പിൻവലിച്ചു. ” അഭിയേട്ടാ…. ഞാനും വരുന്നു. ” കാപ്പികുടിയൊക്കെ കഴിഞ്ഞ് ഹോസ്പിറ്റലിലേക്ക് പോകാനായി പുറത്തേക്കിറങ്ങിയ അഭി കാറിലേക്ക് കയറാൻ നേരം പിന്നിൽ നിന്നും ജാനകി വിളിച്ചുപറഞ്ഞു. അവൻ തിരിഞ്ഞുനോക്കുമ്പോൾ അവൾ സാരിയൊക്കെയുടുത്ത് ഒരുങ്ങി സിറ്റ്ഔട്ടിൽ നിന്നിരുന്നു. “

ഇവളിത്ര വേഗത്തിൽ സാരിയുമുടുത്തോ ??? ” ഓർത്തുകൊണ്ടവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു. അവൾ വേഗമോടി വന്ന് മറുവശത്തെ ഡോറ് തുറന്നകത്തേക്ക് കയറി. പോകും വഴി അവളുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹോസ്പിറ്റലിലെത്തി അഭി കാറ്‌ പാർക്ക് ചെയ്യാൻ പോയപ്പോൾ ജാനകി അകത്തേക്ക് കയറി. അവൾ ശ്രദ്ധയുടെ റൂമിലെത്തുമ്പോൾ തലയിണയിൽ ചാരിയിരുന്ന് സുധ പിടിച്ചുകൊടുത്ത ചായ ഊതിക്കുടിക്കുകയായിരുന്നു ശ്രദ്ധ. ” ആഹാ ഇതാര് ജാനകിമോളോ കേറി വാ മോളേ… ” അകത്തേക്ക് വന്ന ജാനകിയെക്കണ്ടൊരു വിളറിയ ചിരിയോടെ സുധ ചോദിച്ചു. മറുപടിയായി അവളുമൊന്ന് ചിരിച്ചു.

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!