മനം പോലെ മംഗല്യം : ഭാഗം 24

Share with your friends

എഴുത്തുകാരി: ജാൻസി

ദേവിനെ നോക്കി അക്ഷമയോടെ ശിവ കാത്തിരുന്നു.. പക്ഷേ നിരാശയായിരുന്നു ഫലം… തനുവിനോട് ക്ലാസ്സിൽ വരെ പോയിട്ട് വരാം എന്ന് പറഞ്ഞു ദേവിനെ തപ്പാൻ ഇറങ്ങി… കുറച്ചു ദൂരം ചെന്നപ്പോഴേക്കും അവൾ കണ്ടു തന്റെ നേരെ ചിരിച്ചു കൊണ്ടു വരുന്ന ദേവിനെ…. അവളുടെ മനസ്സിൽ ആയിരം ലഡു ഒരുമിച്ചു പൊട്ടി… ശിവയും ദേവിന് അടുത്തേക്ക് നടന്നു.. ഓറഞ്ച് ഷർട്ടും സെറ്റ് മുണ്ടും നെറ്റിയിൽ ചന്ദനം ആരും ഒന്ന് നോക്കി പോകും.. അത്രക്ക് handsome ആയിരുന്നു ദേവ്..

ദേവിനെ വായിനോക്കി നടന്നത് കാരണം ശിവ സാരിയിൽ തട്ടി മുന്നോട്ടു.. കുറച്ചു കഴിഞ്ഞിട്ടും താൻ താഴെ വീണില്ലലോ എന്ന് ചിന്തിച്ചു കണ്ണു തുറന്നപ്പോൾ ദേ ദേവിന്റെ കൈ തന്റെ വയറിൽ ചുറ്റി പിടിച്ചിരിക്കുന്നു.. താൻ ദേവിന്റെ കൈയിൽ ആണ് എന്ന ചിന്ത അവളുടെ ഉള്ളിൽ കുളിരു കോരി.. ദേവും ഇമ വെട്ടാതെ ശിവയിൽ തന്നെ ആയിരുന്നു കണ്ണു… ദേവിന്റെ വിരലുകൾ അറിയാതെ അവളുടെ ആലില വയറിൽ തൊട്ടപ്പോൾ രണ്ടു പേരുടെയും ഉള്ളിൽ ഒരു മിന്നൽ തരിപ്പ് കടന്നു പോയി.. വേഗം ദേവ് ശിവയെ നേരെ നിർത്തി..

അവളുടെ മുഖത്തും ചമ്മലും നാണവും നിറഞ്ഞു.. “എന്താ ശിവാനി തനിക്കു ഒന്ന് നോക്കി നടന്നുകൂടെ ” “അത് ചേട്ടാ ഞാൻ സാരിയിൽ തട്ടി വീണതാ” “ഉം എവിടെ പോകുന്നു ” “ക്ലാസ്സിൽ.. “അതും പറഞ്ഞു ശിവ അവിടെ നിന്നും വേഗത്തിൽ ഓടി ദേവിന്റെ കണ്ണിൽ നിന്നും മറഞ്ഞു.. ദേവ് അവളുടെ വയറിൽ തൊട്ട കൈയിലേക്ക് നോക്കി പുഞ്ചിരിച്ചു.. ഇതേ സമയം ശിവ വരാന്തയിലൂടെ കുറച്ചു മുൻപ് സംഭവിച്ച കാര്യം ഓർത്തു നടക്കുവായിരുന്നു.. “എന്റെ കൃഷ്ണ ഈ പോക്ക് പോയാൽ അധികം നാൾ എനിക്ക് ദേവേട്ടന്റെ മുൻപിൽ എന്റെ ഇഷ്ട്ടം മറച്ചു വക്കാൻ പറ്റും എന്ന് തോന്നുന്നില്ല..

“അങ്ങനെ ചിന്തിച്ചു നടന്നത് കൊണ്ട് പരിസര ബോധം ഇല്ലായിരുന്നു… നേരെ പോയി അഥിതിക്ക്‌ ഒരു തട്ട് കൊടുത്തു… “എവിടെ നോക്കിയാടി നടക്കുന്നെ… എന്റെ തോള് ഒടിഞ്ഞു ” അഥിതി ദേഷ്യപ്പെട്ടു… “സോറി ചേച്ചി.. ഞാൻ ” അപ്പോഴേക്കും ദേവ് അവിടെ എത്തി “എന്താ എവിടെ ഒരു പ്രശ്നം..താൻ ഇവിടെ നിൽക്കുവാന്നോ തന്നെ അവിടെ എല്ലാവരും അന്വേഷിക്കുന്നു വന്നേ “അതും പറഞ്ഞു ദേവ് ശിവയുടെ കൈ പിടിച്ചു കൊണ്ട് പോയി. അത് കണ്ട അഥിതിക്ക് ദേഷ്യം വന്നു.. അവളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരികൾ പറഞ്ഞു “ഡി ദേവ് നിന്റെ കൈ വിട്ടു പോകും എന്ന് തോന്നുന്നു…

മിക്കവാറും അവൾ അവനെ സ്വന്തം ആക്കും ” “ഇല്ലഡി ഒരിക്കലും ഇല്ല.. ഞാൻ ജീവനോടെ ഉള്ളപ്പോൾ അവർ ഒന്നിക്കാൻ സമ്മതിക്കില്ല”അവർ പോകുന്നതും നോക്കി അഥിതി പറഞ്ഞു. ശിവയെ ആളൊഴിഞ്ഞ ഭാഗത്തേക്ക് ദേവ് കൊണ്ട് ചെന്ന് നിർത്തി.. അല്പം ഗൗരവത്തിൽ ചോദിച്ചു “നീ എന്തിനാ അദിതിയുടെ അടുത്ത് പോയെ” “അത് ഞാൻ അങ്ങോട്ടു.. അറിയാതെ.. “ശിവ വാക്കുകൾക്ക് പരതി… ദേവ് അവളുടെ അടുത്തേക്ക് നടന്നു ശിവയുടെ കാലുകൾ പുറകോട്ടും.. ഒടുവിൽ നടത്തം അവസാനിച്ചത് അവൾ വന്നു ഭിത്തിയിൽ തട്ടി നിന്നപ്പോൾ ആണ്..

ദേവ് ഒരു കുസൃതി ചിരിയുമായി അവളുടെ അടുത്തേക്ക് വന്നു.. അവൾ പോകാൻ തുടങ്ങിയപ്പോൾ അവൻ ഇരുവശവും കൈകൾ കൊണ്ട് ലോക്ക് ചെയ്തു.. അവളുടെ ചെവിയുടെ അടുത്തേക്ക് മുഖം ചേർത്ത്..അവന്റെ ശ്വാസം അവളുടെ കഴുത്തിൽ തട്ടി..ശിവ കൈകൾ മുറുക്കി ചുരുട്ടി പിടിച്ചു കണ്ണുകൾ അടച്ചു.. ചെവിയിൽ പതിയെ പറഞ്ഞു you are looks awsome.. i love it.. i….😍😍😍 പറഞ്ഞു പൂർത്തിയാക്കുന്നതിനു മുൻപ് ദേവിന് കാൾ വന്നു… ആ ഗ്യാപ്പിൽ ശിവ ദേവിന്റെ കൈ തട്ടി മാറ്റി ഓടി.. “എന്റെ ഭഗവാനെ ഇപ്പൊ എന്താ അവിടെ നടന്നേ… കുറച്ചു കൂടി അവിടെ നിന്നു പോയിരുന്നങ്കിൽ…

“ശിവയുടെ മുഖത്തു നാണം കൊണ്ടു ചുമന്നു.. ഇതേ സമയം ദേവ് ഫോണിൽ നോക്കി പറഞ്ഞു… “ഇപ്പൊ നീ കണ്ടുപിടിച്ചേനെ…. ഇതു ഒരു നടക്കു പോകും എന്ന് തോന്നുന്നില്ല “അതും പറഞ്ഞു ദേവ് ഒരു ദീർഘശ്വാസം എടുത്തു.. അത്തപ്പൂക്കളം മത്സരം കഴിഞ്ഞു… എല്ലാവരും മത്സരിക്കാൻ റെഡി ആയി കോളേജ് ഗ്രൗണ്ടിൽ എത്തി. ആദ്യ ഇനം കുപ്പിയിൽ വെള്ളം നിറക്കൽ അതിനു ശേഷം ചാക്കിൽ ഓട്ടം.. അതിൽ ത്രിമൂർത്തികൾ പങ്കെടുത്തു..

നിർഭാഗ്യo പാതി വഴി എത്തിയപ്പോഴേക്കും മരിയ മറിഞ്ഞു വീണു… വീണപ്പോൾ അവൾ വെറും കൈയോടെ വീണില്ല.. അവളുടെ മുന്നിൽ ചാടി കൊണ്ടിരുന്ന ശിവയുടെ പുറത്തേക്കു വീണു.. രണ്ടുകൂടെ മൂക്കും കുത്തി താഴെ വീണു.. ശിവ മരിയയെ കൊല്ലാതെ വിട്ടത് ഭാഗ്യം. സുന്ദരിക്ക് പൊട്ടു തൊടാൻ ആദ്യo മരിയ ഇറങ്ങി.. അവൾ ഭംഗി ആയി മൂക്കിൽ പൊട്ടു കുത്തി… കുറച്ചു പേർ തടിയിൽ പൊട്ടിട്ടു.. കുറച്ചു പേർ കവിളിൽ തൊട്ടു.. നുമ്മ തനു ഏതാണ്ട് പൊട്ടു correct ആയിട്ടു ഇട്ടതായിരുന്നു… പക്ഷേ അവസാനം സുന്ദരിക്ക് സിന്ദൂരം ഇട്ട് കൊടുത്തു..

ശിവാനിക്ക് നേരെത്തെ ഒന്ന് വീണതിന്റെ ക്ഷീണം കൊണ്ട് പിന്നീടുള്ള ഗെയിംസ് ഒന്നും ഇറങ്ങില്ല..  അപ്പോഴേക്കും ഫുഡ്‌ ടൈം ആയി… എല്ലാവർക്കും കോളേജിൽ തന്നെ ഓണ സദ്യ ഒരുക്കിരുന്നു… തനുവും വരുണും ദേവും മരിയയും സദ്യ വിളമ്പാൻ മുന്നിൽ തന്നെ നിന്നു… ദേവ് ഇലയെടുക്കാൻ കുനിഞ്ഞ സമയത്തു ഫോൺ പോക്കറ്റിൽ നിന്നും താഴെ വീണു.. ഉടനെ ദേവിന്റെ അടുത്ത് നിന്ന തനുവിനോട് “തസ്‌നി ഈ ഫോൺ നിന്റെ ബാഗിലേക്ക് വച്ചേക്കാമോ..ഇതു കഴിയുമ്പോൾ തന്നാൽ മതി ”

“അതിനെന്താ.. ഇങ്ങു താ ഞാൻ ഫോൺ കൊണ്ടു വച്ചിട്ട് വരാം.. പോകാൻ നേരം മറക്കല്ലേ വാങ്ങാൻ… ഞാൻ ചിലപ്പോൾ മറന്നു പോകും ” അതും പറഞ്ഞു തനു ഫോൺ ബാഗിൽ വക്കാൻ പോയി.. അപ്പോൾ അവളുടെ നേരെ ശിവ വരുന്നത് കണ്ടു.. “ആഹാ ഡി ഈ ഫോൺ എന്റെയോ നിന്റെയോ ബാഗിലേക്കു വച്ചേക്കു.. നീ വരുന്നിലെ വിളമ്പാൻ ” “ഇല്ലടി… ആ കാലമാടത്തി എന്റെ കൈ മുറിച്ചു “ശിവ മരിയയെ പ്രാകി.. “അല്ല ഇതാരുടെ ഫോൺ ആണ് “ശിവ ചോദിച്ചു “അതോ ദേവ് ചേട്ടന്റെ ” തനു ആ പേര് പറഞ്ഞപ്പോൾ അവളുടെ മുഖം വിടർന്നു ഫോണും ആയി അവൾ ക്ലാസ്സിൽ വന്നു.

ബാഗിലേക്കു ഫോൺ വക്കാൻ തുടങ്ങിയതും അവളുടെ മനസ്സിൽ ചെറിയ ഒരു കുസൃതി തോന്നി.. ‘ദേവേട്ടൻ എന്റെ പേര് എങ്ങനെ ആകും സേവ് ചെയ്തിരിക്കുന്നെ ‘…അവൾ ഫോൺ ഓപ്പൺ ചെയ്യാൻ നോക്കി… എന്നാൽ ഫോൺ ലോക്ക് ആയിരുന്നു.. അവൾ ഉടനെ അവളുടെ ഫോൺ എടുത്തു ദേവിന്റെ ഫോണിലേക്കു വിളിച്ചു… അതിൽ തെളിഞ്ഞ പേര് കണ്ടു ശിവക്ക്‌ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷo തോന്നി.. ‘My heart beat ‘ calling.. അവൾ ഉറപ്പിക്കാൻ വേണ്ടി നമ്പർ ചെക്ക് ചെയ്തു… രണ്ടു മൂന്ന് തവണ വിളിച്ചു നോക്കി… അവൾക്കു സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യാത്ത അവസ്ഥ.. “യെസ്…. ഒടുവിൽ ഞാൻ എന്റെ love നെ കണ്ടെത്തി…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!