കനൽ : ഭാഗം 3

Share with your friends

പക്ഷെ ഒരു ദിവസം അമ്മ അച്ഛനോട് ചോദിക്കുന്നത് കേട്ടു.അമ്മു നന്നായി പഠിക്കും ഇനി മുൻപോട്ടു എന്ത് ചെയ്യും .ഒരുപാട് ഫീസ് ആവില്ലേ?അവൾക്ക് മെഡിസിൻ ഇഷ്ടമാണ് എന്ന് തോന്നുന്നു എന്ന്.അപ്പോഴത്തെ അച്ഛന്റെ മറുപടി അത് എന്നെ തളർത്തി കളഞ്ഞു പ്ലസ് ടൂ ഫൈനൽ എക്സാമിന് മുമ്പായി ഒരു ദിവസം കമ്പയിൻ സ്‌റ്റഡിക് മാളുവിന്റെ വീട്ടിൽ പോകുവാണ് എന്ന് പറയാനായി പോയപ്പോഴാണ് ഞാൻ അത് കേൾക്കുന്നത് .. വിഷയം ഞാൻ ആയത് കൊണ്ടും എന്റെ പഠന കാര്യം ആയതു കൊണ്ടും അച്ഛന്റെ മറുപടിക്ക് ആയി ഞാൻ കാത്തു നിന്നു .

“അതിനെന്താ മാലതി അപ്പൊൾ എന്തേലും വഴി നോക്കാം ..എന്തായാലും അനിയന്മാരു ഉണ്ടല്ലോ അവരോടൊന്ന് ചോദിക്കാം..അവരേം ഞാൻ അല്ലേ കഷ്ടപ്പെട്ട് പഠിപ്പിച്ചത്..ഇതിപ്പോൾ എന്റെ മകളുടെ പഠനം തന്നെയല്ലേ” എന്ന്… “അതൊന്നും ശരിയാവില്ല നമുക്ക് അനുഭവം ഉള്ളതല്ലേ പലപ്പോഴും.”.അമ്മയുടെ മറുപടി.. “അങ്ങനെ വന്നാൽ ഞാൻ അമ്മയോട് എന്റെ വീതം എഴുതി തരാൻ പറയും..ലോൺ വച്ചിട്ട് എങ്ങാനും നോക്കാം”അച്ഛൻ പറഞ്ഞു. “അതൊന്നും വേണ്ട ഞാൻ അമ്മുവിന്റെ അടുത്ത് ഒന്ന് സംസാരിച്ചു നോക്കാം.

നഴ്സിംഗ് എന്തേലും നോക്കാന് പറയാം.അതാകുമ്പോൾ ചിട്ടി പിടിച്ചും,ഉള്ള നെല്ലും,നാളികേരവും,ഒക്കെ കൊടുത്തിട്ട് ഒക്കെ ആയാലും അഡ്ജസ്റ്റ് ചെയ്യമല്ലോ…”പറഞ്ഞിട്ട് അമ്മ അച്ഛന്റെ മറുപടിക്കായി കാത്തു.. “മാലതി മതി നിർത്ത്.. ഇത് എനിക്കറിയാം എന്താ വേണ്ടതെന്ന്.ഇതിൽ നീ ഇടപെടാൻ വരണ്ട..അമ്മുവിന്റെ ആഗ്രഹം അതെന്ത് തന്നെ ആയാലും ഞാൻ നടത്തും.അതിനു വേണ്ടി ആരുടെ കാലും പിടിക്കും,ആരോടും എതിർത്തു പറയും..

അതല്ല അതിനു പറ്റില്ലേൽ പിന്നെ അവളുടെ അച്ഛൻ ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം..നിന്റെ പോലെ അവളുടെ ജീവിതം അടുക്കളയിൽ തീരാൻ സമ്മതിക്കില്ല ഞാൻ.അമ്മുവിനേ അവളുടെ ആഗ്രഹത്തിന് ഒത്ത് പഠിപ്പിക്കാൻ പറ്റിയില്ലങ്കിൽ പിന്നെ കഴിവ് കെട്ടൊരു അച്ഛനായി ഞാൻ ഉണ്ടാകില്ല” അച്ഛന്റെ വാക്കുകൾ എന്നെ തളർത്തി കളഞ്ഞു..അതിലേറെ എനിക്ക് മനസ്സിലായി ആ വാക്കുകളിലെ ദൃഢത..അച്ഛന്റെ തീരുമാനം ഉറച്ചതാണ് .അതിനെ ആർക്കും മാറ്റാൻ ആവില്ല .എന്റെ ആഗ്രഹം ഞാൻ ആയി ഉപേക്ഷിച്ചാൽ അല്ലാതെ..

ഇപ്പൊൾ തൽകാലം അവര് കാണാതെ ഇവിടുന്ന് പോകാം.എന്ന് ഓർത്ത് ഞാൻ അവിടുന്ന് നടന്നു നീങ്ങി.. കാരണം എനിക്ക് അറിയാം അച്ഛമ്മ അതൊന്നും മരണം വരെ ആരുടെ പേരിലും കൊടുക്കില്ല.. ലോൺ വയ്ക്കാൻ സമ്മതിക്കാൻ പോകുന്നും ഇല്ല.. ഞാൻ പറയാതെ എന്റെ ഇഷ്ടങ്ങൾ മനസ്സിലാകുന്ന അമ്മ,അതിനു വേണ്ടി മാത്രം ജീവിക്കുന്ന അച്ഛൻ അതിൽ കൂടുതൽ എന്ത് വേണം.അവരാണ് എന്റെ ഭാഗ്യം..അതിൽ വലുത് അല്ല ഒരു സ്വപ്നവും.. അത് കൊണ്ട് ഇൗ സ്വപ്നം ഇവിടെ ഉപേക്ഷിക്കുന്നു.. എന്നന്നേക്മായി..

അച്ഛന്റെ ഉള്ളിൽ ഇത്ര അധികം സ്നേഹം ഉണ്ടായിരുന്നോ.ചെറുപ്പത്തിൽ എന്നെ അച്ഛന്റെ നെഞ്ചില് കിടത്തി ആണ് ഉറക്കിയിട്ട് ഉള്ളതെന്ന് അമ്മ പറഞ്ഞത് ഓർത്തു. അപ്പു ഉണ്ടായ ശേഷം അവനെ അങ്ങനെ ഉറക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.. എന്റെ അച്ഛൻ ആരുടെ മുന്നിലും യാചിക്കൻ പാടില്ല..അമ്മ പറഞ്ഞതാണ് ശരി .നഴ്സിംഗ് മതി..അതാകുമ്പോൾ ഫീസ് ഒക്കെ അമ്മ പറഞ്ഞ പോലെ തന്നെ അടഞ്ഞു പോകും. പിന്നീട് നഴ്സിംഗ് നേ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ തുടങ്ങി..അതിനെ സ്നേഹിച്ച് തുടങ്ങി.. ഇതൊക്കെ ഓർത്ത് ഇരുന്നു ബസ് സ്റ്റോപ്പ് എത്തി..

ബസ് ഇറങ്ങി നടക്കുമ്പോൾ കണ്ടു മാളുവിന്റെ കാർ അവരുടെ മുറ്റത്ത്..മാളു വന്നോ?സന്തോഷം കൊണ്ട് അങ്ങോട്ടേക്ക് ഒരു ഓട്ടം ആയിരുന്നു. അപ്പൊൾ അവളും മുറ്റത്തേക്ക് വന്നു.. “അമ്മു എടീ എത്ര നാൾ ആയൊന്ന് കണ്ടിട്ട്? എന്തുണ്ട് വിശേഷം? ഇതെന്ത് കോലമാ.നി ഒന്നും കഴിക്കുന്നില്ലേ..വല്ലാതെ ക്ഷീണിച്ചു”എന്ന് പറഞ്ഞു എന്നെ കെട്ടിപിടിച്ചു.. “എന്താ മാളു ഇത് . നീ ഒറ്റയടിക്ക് എല്ലാം കൂടെ പറയാതെ ശ്വാസം എടുത്തുകൊണ്ട് പറ പെണ്ണേ” എന്റെ മറുപടി കേട്ടു അവള് ചിരിച്ചു ” അത് എടീ എത്ര നാളായി കണ്ടിട്ട്..

വിഡിയൊ കോൾ വിളിച്ചാൽ നി എടുക്കില്ല ..നേരിട്ട് കാണാന് പറയും..പിന്നെ പറ” എന്നും പറഞ്ഞു അവളെന്നെ അകത്തേക്ക് കൊണ്ടുപോയി. “എന്ത് പറയാനടി വിശേഷം ഒന്നുമില്ല..കിങ്ങിണി എവിടെ ഒന്ന് നേരിട്ട് കാണട്ടെ..ഫോട്ടോ അല്ലേ കണ്ടിട്ട് ഉള്ളൂ “അതും പറഞ്ഞു ഞാൻ അകത്തു മുറിയിലേക്ക് പോയി.. “അവള് ഇപ്പൊൾ ഉറങ്ങി ..ഞാൻ ബസ് ന്റെ ഹോൺ കേട്ടു മുറ്റത്തേക്ക് ഇറങ്ങി വന്നതാണ് നിന്നെ കാണാന് കഴിയും എന്ന് ഓർത്ത്.” അതും പറഞ്ഞു അവളെന്നെ കുഞ്ഞിന്റെ അടുത്തേക്ക് കൊണ്ടുപോയി.. മാളുവിന്റെ അതെ മുഖം..അവളുടെ മകൾ ആണെന്ന് പറയാതെ തന്നെ അറിയാം.

എന്ന് ഞാൻ ഓർത്തു.. “ശരി ടി എങ്കിൽ ഞാൻ ഇറങ്ങുവാ..അല്ല അച്ഛൻ അമ്മ അവരൊക്കെ എവിടെ?”എന്ന് ചോദിച്ചു ഞാൻ ഇറങ്ങി.. “അവര് അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി..കാലു ഒന്ന് മുറിഞ്ഞു.. ഡ്രസ്സിംഗ് വേണം..നി എന്താ പോകുന്നേ ഇരിക്കടി ..കുറച്ച് കഴിഞ്ഞ് കിങ്ങിണി എഴുന്നെട്ടിട്ട് പോകാം” എന്ന് പറഞ്ഞു മാളു എന്നെ നോക്കി.. “ഇല്ലാടി അമ്മ പേടിക്കും..ഇപ്പഴേ ലയിറ്റ്റ് ആണ് എന്ന് പറഞ്ഞു ഞാൻ വാച്ചിലേക്ക്‌ നോക്കി..” “അത് ശരിയാ എങ്കിൽ നി പൊയ്ക്കോ നാളെ അമ്മയോട് പറഞ്ഞിട്ട് വരാൻ മറക്കല്ല്”എന്നും പറഞ്ഞു എന്നെ യാത്രയാക്കി മാളു..

പിന്നീട് നടത്തം കുറച്ച് വേഗത്തിൽ ആക്കി..മുറ്റത്തേക്ക് കയറുമപോള് കേട്ടു.. “ഒഹ് വന്നോ തമ്പുരാട്ടി..?എവിടെ നിരങ്ങിട്ട് വരുവാ?ഞാൻ കുറച്ചു ദിവസം ഇല്ലാതെ ആയപ്പോൾ തോന്നുമ്പോൾ ഒക്കെയായി വരവും, പോക്കും..ഇതൊന്നും ഇവിടെ നടക്കില്ല..”അര മണിക്കൂർ ആയല്ലോ ബസ് പോയിട്ട്” അച്ഛമ്മ ..അച്ഛമ്മ വന്നോ?ഇന്ന് വരുമെന്നു അല്ലല്ലോ പറഞ്ഞതു..എന്ന് ഓർത്ത് ഞാൻ അകത്തേക്ക് കയറാൻ തുടങ്ങിയതും വീണ്ടും ചോദ്യം എത്തി.. “എന്താ ചെവി കേൾക്കില്ല എന്നുണ്ടോ ” “അത് അച്ചമ്മെ മാളു അവള് വന്നു..അതാ അവിടെ കേറി അവളെ കണ്ടു”ഞാൻ പറഞ്ഞു”

“ഓഹോ എത്തിയോ ആ ചിങ്കാരി ഇനിയിപ്പോൾ പൂർത്തി ആയല്ലോ? അല്ല എന്തെ അവളെ സായിപ്പന്മാർ തല്ലി ഓടിചോ?അത് പോലെ ആണല്ലോ നാക്ക്?പഴയത് ഒക്കെ ഓർമ ഉണ്ടല്ലോ അല്ലെ? എവിടെ ഉണ്ടാവാൻ? കാണില്ല ..ഉണ്ടെൽ ഇപ്പഴും ജോലിക്ക് എന്ന് പറഞ്ഞു ഇങ്ങനെ ഇറങ്ങി പോവില്ലല്ലോ ?അടങ്ങി ഒതുങ്ങി നടന്നാൽ നിനക്ക് കൊള്ളാം..ഇനി ആരുടെ ഒക്കെ ശവം കാണണോ ആവോ” ഒന്നും പറയാൻ ആകാതെ നിറഞ്ഞ മിഴികളോടെ ഞാൻ അവിടെ ചാരി ഇരുന്നു… “അമ്മു നീ ഇവിടെ ഇരിക്കുവാ..ഞാൻ റൂമിൽ പോയി നോക്കിട്ട വന്നെ?പേടിച്ച് പോയി കാണാത്ത കൊണ്ട്..

ഇതെന്ത ഇത് വരെ ഡ്രസ്സ് മാറിയില്ലേ ?”ബാഗും എടുത്ത് വചില്ലെ നീ? ഇതും ചോദിച്ച് അമ്മ എന്റെ അടുത്തേക്ക് വന്നു ..എന്റെ മുഖം കണ്ടതും അമ്മ വിളിച്ചു “അമ്മുക്കുട്ടി എന്താടാ?എന്താ ..പറ..എന്താ കണ്ണ് ഒക്കെ നിറഞ്ഞു..”. അത് കേട്ടതും ഞാൻ കരഞ്ഞു കൊണ്ട് അമ്മയുടെ നെഞ്ചിലേക്ക് വീണു .സംഭവിച്ചത് ഒക്കെ എങ്ങനെയോ പറഞ്ഞു തീർത്തു..” “അമ്മെ മാളു അവളെ കണ്ടിട് രണ്ടു വർഷം ആയില്ലേ അതാ ഞാൻ..പിന്നെ അച്ഛമ്മ വന്നുന്ന് എനിക്ക് അറിയിലാരുന്ന്..അതാ ഞാൻ”…പൂർത്തി ആക്കാൻ ആവാതെ ഞാൻ ഏങ്ങൽ അടിച്ചു.. അപ്പൊൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു…

“എന്റെ കൃഷ്ണാ എന്റെ കുട്ടി അതിന്റെ ഒരു വിധി. ” “അമ്മു സോറി മോളെ അമ്മ മുറ്റത്ത് തന്നെ നിൽക്കുവായിരുന്നു അമ്മുനെ നോക്കി. അച്ഛമ്മ വന്ന കൊണ്ട്..കുറെ നാളായി കാണാത്ത കൊണ്ട് ഇന്ന് മോളോട് വഴക്കിന് വന്നാലോ എന്ന് ഓർത്ത്..” “പക്ഷെ അപഴെക്കും വേലായുധൻ തേങ്ങ ഇടാൻ വന്നു അത് പെറുക്കി ഇട്ടില്ലെൽ നാട്ടുകാര് കൊണ്ട് പോകുല്ലോ .ആകെ അരയ്ക്കൻ ഉള്ളത് മാത്ര കിട്ടുന്നെ …ഇനി അതുടെ കാശ് കൊടുത്ത് വാങ്ങണല്ലോ എന്ന് ഓർത്ത് പോയതാ.. ആ സമയത്ത് ഇത്രേം ഒക്കെ…

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-

 
Seclob മലയാളികൾക്കായി ഇതാ സെക്ലോബ് എന്ന ഒരു മൊബൈൽ സൈറ്റ്… മൊബൈൽ വഴി ഒരുപാട് സേവനങ്ങൾ ഒരു കുടകീഴിൽ നമുക്ക് ലഭിക്കുകയാണ് ഇത് വഴി…

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!