മനം പോലെ മംഗല്യം : ഭാഗം 26

മനം പോലെ മംഗല്യം : ഭാഗം 26

എഴുത്തുകാരി: ജാൻസി

ശിവ ദേവ് പറഞ്ഞപോലെ ബോക്സ്‌ തുറന്നു… ശിവയുടെ കണ്ണുകൾ അതിശയം കൊണ്ടു വിടർന്നു…. അവൾ ദേവിനെ നോക്കി…. “ഇത് അന്ന് വെൽക്കം ഡേയിൽ ഞാൻ ദേവേട്ടന്റെ കൈയിൽ ഇട്ട് തന്ന മോതിരം അല്ലെ ” ദേവ് ചിരിച്ചു കൊണ്ട് അതെ എന്ന് തലയാട്ടി. “ഇതെങ്ങനെ “!!!!! ശിവ ചോദിച്ചു “അതൊക്കെ ഉണ്ട്.. തനിക്കു അറിയാമോ അന്ന് ആ പ്രൊപോസൽ ശിവാനിക്ക് വേണ്ടി പ്രത്യേകം എഴുതിയതാ ” “എനിക്ക് വേണ്ടിയോ.. !!!” ശിവ അതിശയിച്ചു.

“ഉം… ഒരു പക്ഷേ താൻ എന്നെ ഈ കോളേജിൽ വച്ചായിരിക്കും ആദ്യo ആയി കാണുന്നത്… എന്നാൽ ഞാൻ അതിനും മുൻപേ തന്നെ കണ്ടിട്ടുണ്ട്… ഈ മുഖം ഞാൻ പോലും അറിയാതെ എന്റെ മനസ്സിൽ പതിഞ്ഞു പോയതാണ് “ദേവ് ശിവയുടെ മുഖത്തു നോക്കി.. ശിവ കേട്ടതിന്റെ ഷോക്കിൽ ആണെന്ന് അവളുടെ ഇരിപ്പ് വശം കണ്ടപ്പോൾ ദേവിന് മനസിലായി. “ഡോ.. ഞാൻ പറഞ്ഞത് വല്ലതും കേൾക്കുന്നുണ്ടോ “ദേവ് ചോദിച്ചു ഉണ്ട് എന്ന് ശിവ തലയാട്ടി “ഞാൻ ചേട്ടനെ…. എനിക്ക് ഓർമ കിട്ടുന്നില്ല ”

“ഓർക്കാൻ അതിനു താൻ എന്നെ കണ്ടിട്ട് വേണ്ടേ “ദേവ് ചിരിച്ചു “പിന്നെ എങ്ങനെ എന്നെ കണ്ടേ “ശിവക്ക് ആകാംഷ ആയി “ശിവാനിയെ ഞാൻ ആദ്യമായി കാണുന്നത് നാല് അഞ്ചു മാസം മുൻപാണ്.. അമ്പലത്തിൽ വച്ചു..ശിവാനി പ്രാർത്ഥിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് ഞാനും അവിടെ തൊഴാൻ വന്നത്.. എന്റെ നേരെ നിൽക്കുന്ന ആ നീല പാട്ടുപാവാടക്കാരിയെ കണ്ടപ്പോൾ എന്തോ ഒരു ഇഷ്ട്ടം തോന്നി.. താൻ പോലും അറിയാതെ തന്നെ ഞാൻ പിന്തുടർന്നു.. പലസ്ഥലത്തും നിന്നെ ദൈവം എന്റെ മുന്നിൽ കൊണ്ടു തന്നു..

അന്ന് തോന്നിയ ഇഷ്ട്ടം ഞാൻ പോലും അറിയാതെ പ്രണയത്തിലേക്ക് വഴി മാറി… പിന്നെ കുറച്ചു നാൾ തന്നെ പറ്റി വിവരം ഒന്നും ഇല്ലായിരുന്നു.. ആ സമയങ്ങളിൽ ഞാൻ മനസിലാക്കി താൻ എനിക്ക് വെറും പ്രണയം ആയിരുന്നില്ല.. അതിനും ഉപരി ആയിരുന്നു എന്ന് … താൻ വരാറുള്ള സ്ഥലത്തെല്ലാം പോയി… പക്ഷേ നിരാശ ആയിരുന്നു… അങ്ങനെ വിഷമിച്ചു ഇരിക്കുമ്പോൾ ആണ് 1st ഇയർ ക്ലാസ്സ്‌ ആരംഭിച്ചത്.. നിങ്ങൾ വന്ന 1st ഡേ ഓർമയില്ലേ.. ശിവ ആ ദിവസം മനസ്സിൽ ഓർത്തു..

അന്ന് ആണ് താൻ ദേവേട്ടനെ ആദ്യമായി കാണുന്നതും ശ്രദ്ധിക്കുന്നതും ദേവ് തുടർന്നു “അന്ന് ഞാൻ ഫ്രണ്ട്സും ആയി കോളേജിൽ വന്നപ്പോൾ എന്റെ ഹൃദയം എന്നോട് മന്ത്രിച്ചിരുന്നു.. ഞാൻ തേടുന്ന… കാണാൻ ആഗ്രഹിക്കുന്ന മുഖം എന്റെ കൈ എത്തും ദൂരത്തു ഉണ്ട് എന്ന്… പക്ഷേ ഞാൻ നോക്കിയപ്പോൾ ആരെയും കണ്ടില്ല… തോന്നിയതാകും എന്ന് വിചാരിച്ചു.. പക്ഷേ അപ്പോഴും മനസ് പറഞ്ഞു എന്റെ ഹൃദയം എന്റെ അടുത്ത് ഉണ്ട് എന്ന്.. ദേവ് പറയുന്നത് കേട്ട് ശിവ അക്ഷമയോടെ ഇരുന്നു..

“അങ്ങനെ ഞാൻ അന്വേഷിച്ചു നടന്നപ്പോഴാണ് ഈശ്വരൻ ഒരിക്കൽ കൂടെ എന്നെ സഹായിച്ചത്.. ശിവാനിക്ക് ഓർമ്മയില്ലേ അന്ന് ഒരു മഴയുള്ള വൈകുന്നേരം.. തന്നെ കുറെ പേർ ഫോളോ ചെയ്തത്.. എന്റെ കാറിന്റെ മുന്നിൽ പെട്ടത്.. സത്യത്തിൽ ഞാൻ ശരിക്കും ഷോക്ക് ആയി പോയി… തന്നെ കണ്ടപ്പോൾ.. അപ്പോഴത്തെ എന്റെ മാനസിക അവസ്ഥ എന്തായിരുന്നു എന്ന് എനിക്ക് ഇപ്പോഴും അറിയില്ല.. എന്റെ കൺ മുന്നിൽ ഉണ്ടായിട്ടും ഞാൻ കണ്ടില്ലല്ലോ എന്നതിന്റെ ദേഷ്യം എനിക്ക് എന്നോട് തന്നെ നന്നേ ഉണ്ടായിരുന്നു…

പക്ഷേ തന്റെ മുഖം കണ്ടപ്പോൾ… ആ ദേഷ്യം ഒക്കെ അലിഞ്ഞു ഇല്ലാതെ ആയി…ആ സംഭവത്തോടെ കൂടി താൻ എന്നോട് സംസാരിക്കാൻ തുടങ്ങി… നേരിൽ കാണാൻ തുടങ്ങി…. എന്റെ ഉള്ളിലെ സ്നേഹം തന്നോട് പറയാൻ പലയാവർത്തി ശ്രമിച്ചു… പക്ഷേ എന്തോ നടന്നില്ല… അങ്ങനെയാണ് വെൽക്കം ഡേയ്ക്ക് തന്നെ കൊണ്ട് എന്റെ കൈയിൽ ഒരു മോതിരം അണിയിച്ചത്.. “അത് പറഞ്ഞപ്പോൾ ദേവിന്റെ മുഖത്തു ഒരു കുസൃതി ചിരി വിരിഞ്ഞു… “കൊച്ചു കള്ളാ…

ഇത്രേം സ്നേഹം എന്നോട് ഒളിപ്പിച്ചു വച്ചിട്ടെന്നോ എന്നെ കൊണ്ടു സ്നേഹിക്കുന്ന ആളെ കണ്ടുപിടിക്ക് എന്ന് പറഞ്ഞു കുരങ്ങ് കളിപ്പിച്ചേ ദുഷ്ട്ടാ… “അതും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ ഒരു ഇടി കൊടുത്തു.. “അയ്യോ.. എന്റെ നെഞ്ച് “അതും പറഞ്ഞു ദേവ് അവളെ നെഞ്ചോടു ചേർത്തു… “എന്റെ പെണ്ണിനെ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു…നിനക്ക് വേണ്ടി തുടിക്കുന്ന എന്റെ ഹൃദയത്തെ നീ തിരിച്ചറിയും എന്ന് ” ശിവ ദേവിന്റെ കൈവിരലുകൾ തന്റെ കൈവിരലുകളുമായി കൂട്ടികെട്ടി…

“ഞാനും ശ്രദ്ധിച്ചിരുന്നു കോളേജിൽ വന്ന ദിവസം..കണ്ട നാൾ മുതൽ എന്റെയും ഹൃദയത്തിൽ പതിഞ്ഞിരുന്നു ഈ മുഖം… .പക്ഷേ ദേവേട്ടനെ കാണുമ്പോൾ എന്റെ മുന്നിൽ വരുന്നത് അഥിതി ആണ്.. ” ശിവ വിഷമത്തോടെ പറഞ്ഞു.. അത് മനസിലാക്കിയ ദേവ് താടിയിൽ പിടിച്ചു അവളുടെ മുഖം ഉയർത്തി… “ഇനി നീ അവളുടെ കാര്യം ഓർത്തു പേടിക്കണ്ട.. ഞാൻ നോക്കിക്കോളാം “അതും പറഞ്ഞു ദേവ് ശിവയുടെ നെറുകയിൽ മുത്തം നൽകി.. “എന്നാൽ ഞാൻ ഇനി ക്ലാസ്സിൽ പൊയ്ക്കോട്ടേ “ശിവ ദേവിനോട് ചോദിച്ചു.. “ഉം അതിനു മുൻപ് ആ മോതിരം എന്റെ വിരലിൽ ഇട്ട് താ..

എന്നിട്ട് പോയിക്കോ “ദേവ് ചിരിച്ചു ശിവയുടെ മുഖം നാണം കൊണ്ടു ചുമന്നു.. അവൾ ദേവിന്റെ കൈയിൽ മോതിരം ഇട്ടു കൊടുത്തു.. “ഇനി പൊയ്ക്കോട്ടേ “ശിവ ചോദിച്ചു ദേവ് ചുറ്റും കണ്ണോടിച്ചു.. എന്നിട്ട് ദേവ് അവന്റെ കവിളിൽ തൊട്ടിട്ടു പറഞ്ഞു “ഇവിടെയും കൂടെ സമ്മാനം തന്നിട്ട് പോയിക്കോ “ദേവ് കള്ളച്ചിരി പാസ് ആക്കി.. ശിവ ചുറ്റും നോക്കിട്ട് ദേവിന്റെ കവിളിൽ മുത്തിട്ട് അവിടെ നിന്നും ഓടി.. അതുകണ്ടു ദേവ് പുഞ്ചിരിച്ചു.. പക്ഷേ ഇതെല്ലാം അഥിതി മറഞ്ഞിരുന്നു കാണുന്നുണ്ടായിരുന്നു…

അവളുടെ ദേഷ്യം അവൾ ചുമരിൽ ഇടിച്ചു തീർത്തു . “ഇല്ലടി ശിവാനി.. ഇതു അധികം നാൾ കാണില്ല… അതിനു മുൻപ് നിന്നെയും ദേവിനെയും ഞാൻ പിരിക്കും… നോക്കിക്കോ … ദേവ് നിന്നെ തള്ളി പറയും…. ഇല്ലെങ്കിൽ ഞാൻ പറയിച്ചിരിക്കും… ” ദേഷ്യം കൊണ്ടു അഥിതി നിന്ന് കിതക്കുന്നുണ്ടായിരുന്നു…. ▪▪▪▪▪▪▪▪▪▪▪▪▪▪▪ വീട്ടിൽ വന്ന ശിവ നേരെ റൂമിൽ ചെന്ന് തന്റെ അലമാരി തുറന്നു അതിൽ നിന്ന് ദേവ് അന്ന് കൊടുത്ത കമ്പിളി എടുത്തു പതിയെ തലോടി… നമ്മൾ തമ്മിൽ കണ്ടു മുട്ടിയതിന്റെ ആദ്യ അടയാളം ആണ് ഇതു….ശിവ ആ പുതപ്പിനുള്ളിൽ കിടന്നു ഉറങ്ങി…

1st hour പതിവില്ലാതെ hod ക്ലാസ്സിലേക്ക് വന്നു.. “നിങ്ങളുടെ 1st sem എക്സാം അടുത്ത രണ്ടാഴ്ചക്കുളിൽ ഉണ്ടായിരിക്കും… എക്സാം ഡേറ്റ് ഇതുവരെ ഡിക്ലയർ ചെയ്തിട്ടില്ല.. അതുകൊണ്ട് എല്ലാവരും ഇപ്പോൾ മുതൽ പഠിച്ചു തുടങ്ങി കോളു… ഇനിയുള്ള ദിവസങ്ങളിൽ അറ്റെന്റ്റ്നസ് കളയാതിരിക്കാൻ ശ്രദ്ധിക്കുക “അതും പറഞ്ഞു hod ക്ലാസ്സിൽ നിന്ന് ഇറങ്ങിയതും കുട്ടികൾ എല്ലാവരും എരിയുടെയും കരച്ചിലിന്റെയും ശബ്ദം പുറപ്പെടുവിക്കാൻ തുടങ്ങി… “ഇതു എന്തുവാടി വെള്ളരിക്ക പട്ടണമോ..

ബാക്കി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story