മനം പോലെ മംഗല്യം : ഭാഗം 27

Share with your friends

എഴുത്തുകാരി: ജാൻസി

പരീക്ഷ കഴിഞ്ഞതിന്റെ സന്തോഷത്തിൽ വെക്കേഷൻ അടിച്ചു പൊളിച്ചു.. ഊഞ്ഞാൽ ആടിയും സദ്യ ഉണ്ടും യാത്ര ചെയ്തും ഷോപ്പിംഗ് നടത്തിയും ത്രിമൂർത്തികൾ ഓണം പൊളിച്ചടുക്കി. ദേവ് അച്ഛന്റെ കൂടെ ബിസ്സ്നസ് ആവിശ്യത്തിനു പോയിരുന്നതിനാൽ ശിവയും ആയി ഫോണിൽ വീഡിയോ കാൾ ചെയ്തു സംതൃപ്തി അടഞ്ഞു..

കോളേജ് തുറന്നു ഒരു മാസത്തിനു ശേഷം കോളേജും കുട്ടികളും അടുത്ത പൊളിച്ചടുക്കലിന് തയ്യാർ ആയി.. കോളേജ് ഡേ…. വരുൺ ചെയർമാൻ ആയതുകൊണ്ട് അവന്റെ തന്നെ പരിചയത്തിൽ ഉള്ള തൈക്കുടം ബ്രിഡ്ജിന്റെ വകയായിരുന്നു ഗാനമേള..😉അവർക്കു കട്ട സപ്പോർട്ട് മുകളിലും താഴെയും ഉള്ള ക്ലാസ്സ്‌ വരാന്തയിൽ ആൺപെൺ ഭേദമന്യേ ഡാൻസും കൂക്കി വിളിയും മത്സരിച്ചു കൊടുത്തു കൊണ്ടിരുന്നു.. വന്നവരും അതെല്ലാം എൻജോയ് ചെയ്തു അവരോടൊപ്പം കൂടി…

കുട്ടികൾ ആവിശ്യപ്പെട്ട പാട്ടുകളും പാടി രസിച്ചു കൊണ്ടിരുന്നപ്പോൾ ഡാൻസ് കളിച്ചു കൊണ്ടിരുന്ന ശിവ വെള്ളം കുടിക്കാൻ നോക്കിയപ്പോൾ വെള്ളക്കുപ്പി കാലി.. “എടി ഇതിൽ ഇരുന്ന വെള്ളം ആരാടി തീർത്തേ “ശിവ മരിയയോടും തനുവിനോടും ചോദിച്ചു.. പാട്ടിന്റെയും കുട്ടികളുടെയും ബഹളത്തിനിടയിൽ ശിവ പറഞ്ഞത് അവർ കേട്ടില്ല.. അപ്പോൾ ശിവ ആംഗ്യ ഭാഷയിൽ ആരാ വെള്ളം എടുത്തേ എന്ന് ചോദിച്ചതിന് മരിയ ഡാൻസ് കളിച്ചു കൊണ്ട് ഞാനാ എന്ന് പറഞ്ഞു..

“ഞാൻ കൂളറിൽ പോയി വെള്ളം എടുത്തു കൊണ്ട് വരാം” എന്ന് പറഞ്ഞു അവൾ ഗ്രൗണ്ട് ഫ്ലോറിലേക്ക് പോയി… എല്ലാവരും പാട്ടിന്റെയും ഡാൻസിന്റെയും തിമിർപ്പിൽ ആണ്… ശിവ വെള്ളവും എടുത്തു വരുന്ന വഴി തന്നെ ആരോ ഫോളോ ചെയുന്നു എന്ന് തോന്നി തിരിഞ്ഞു നോക്കി… ആരെയും കണ്ടില്ല.. കുറച്ചു കൂടി നടന്നപ്പോൾ അതെ തോന്നൽ പിന്നെയും ഉണ്ടായി..തിരിഞ്ഞു നോക്കി.. ആരും ഇല്ല. തല നേരെ വച്ചതും അവളുടെ മുന്നിൽ തൂവാല കൊണ്ട് മുഖം മറച്ച ഒരു രൂപം. അവൾ ഞെട്ടി 2അടി പിറകോട്ടു പോയി.

ആ രൂപം അവളുടെ അടുത്തേക്ക് നടന്നതും ശിവ പ്രോഗ്രാം നടക്കുന്ന സ്ഥലത്തേക്ക് ഓടി. പക്ഷേ അവിടെയും അവളുടെ വഴിക്ക് തടസമായി മറ്റൊരു മുഖം വന്നു.. അവൾ പേടിച്ചു ഗത്യന്തരം ഇല്ലാതെ എങ്ങോട്ടൊക്കെയോ ഓടി അവളുടെ പുറകേ ആ രണ്ട് മുഖങ്ങളും.. ഒടുവിൽ ഓടി ഓടി അവൾ ഒരു സ്റ്റോർ റൂമിൽ കയറി ഒളിച്ചു.. അപ്പോഴേക്കും വാതിൽ പുറത്തു നിന്ന് കുറ്റി ഇട്ടു. ശിവ തുറക്കാൻ നോക്കിട്ടും പറ്റിയില്ല..

ഇതേ സമയം വരുൺ ക്ലാസ്സിൽ നിന്നും വരുന്ന വഴി അവനെ ബലമായി പിടിച്ചു വലിച്ചു.. കുതറി മാറാൻ നോക്കി.. പക്ഷെ ഒന്ന് അനങ്ങാൻ പോലും പറ്റിയില്ല.. വാ പൊത്തി പിടിച്ചിരിക്കുന്നത് കൊണ്ട് മൂളലുകൾ മാത്രമേ പുറത്തേക്ക് വരുന്നോളു. ശിവ കയറിയ അതെ മുറിയിൽ വരുണിനെയും തള്ളിയിട്ടു കതകു അടച്ചു. അപ്പോഴാണ് അവിടെ കരഞ്ഞു കൊണ്ടിരിക്കുന്ന ശിവയെ വരുൺ കാണുന്നത്.. “ശിവാനി നീ ഇവിടെ.. ഇവിടെ എങ്ങനെ.. ”

അവൻ അതിശയത്തോടെ ചോദിച്ചു.. കരഞ്ഞു കലങ്ങിയ കണ്ണുമായി നിൽക്കുന്ന ശിവാനിയുടെ മുഖത്തും അതെ അമ്പരപ്പ് ഉണ്ടായിരുന്നു.. “ഞാൻ വെള്ളം എടുക്കാൻ വന്നതാ അപ്പോൾ മുഖം മറച്ചു രണ്ടു പേർ എന്നെ ഓടിച്ചു ഈ റൂമിൽ കയറ്റി കതകു അടച്ചു.. വരുൺ ചേട്ടൻ എങ്ങനെ ഇവിടെ എത്തി “? “ഞാൻ ക്ലാസിൽ നിന്ന് വരുന്ന വഴി ആരോ എന്നെ പിടിച്ചു വലിച്ചു ഈ റൂമിൽ കയറ്റി.. മുഖം എനിക്കും വ്യക്തo ആയില്ല.. “വരുൺ പറഞ്ഞു “എന്നെയും വരുൺ ചേട്ടനെയും എന്തിനാണ് ഈ റൂമിൽ കൊണ്ട് വന്ന് കതക് അടച്ചിരിക്കുന്നെ..

“ശിവ പേടിയോടെ ചോദിച്ചു “എന്തോ പ്രശ്നം ഉണ്ട്.. നീ പേടിക്കാതെ.. ഞാൻ ഇല്ലേ.. നിനക്ക് ഒന്നും സംഭവിക്കാതെ ഞാൻ നോക്കിക്കൊള്ളാം.. “അതും പറഞ്ഞു വരുൺ ശിവയെ തോളിൽ തട്ടി സമാധാനിപ്പിച്ചു. ഇതേ സമയം മരിയയും തനുവും ഡാൻസ് കളിച്ചു ക്ഷീണിച്ചു അടുത്ത കിടന്ന ബെഞ്ചിൽ വന്നിരുന്നു.. “വെള്ളം എടുക്കാൻ പോയവളെ കാണുന്നില്ലല്ലോ.. അവളു വെള്ളം ഉണ്ടാക്കി കൊണ്ട് വരാൻ പോയതെന്നോ “മരിയ തനുവിനോട് പറഞ്ഞു..

എന്നിട്ട് ബാഗിൽ നിന്ന് ഫോൺ എടുത്തു.. നോക്കിയപ്പോൾ unknown നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നത് കണ്ടു.. “ഡി തനു നോക്കിക്കേ എനിക്ക് ഒരു മെസ്സേജ് വന്നിരിക്കുന്നു… നമ്പർ saved അല്ല.. ” “നീ മെസ്സേജ് എടുത്തു നോക്ക് എന്താന്ന് ” തനു പറഞ്ഞു മരിയ മെസ്സേജ് ഓപ്പൺ ചെയ്തു Your friend is in danger.if you can save her. Go and save her. മെസ്സേജ് വായിച്ച മരിയ അങ്ങനെ നിന്ന് പോയി.. “ഡി മരിയ നോക്കികേ എനിക്കും വന്നിട്ടുണ്ട് മെസ്സേജ്.. ഡി നമ്മുടെ ശിവ… “തനുവിന്റെ ശബ്ദം ഇടറി..

“ഡി അവൾ എങ്ങോട്ടാ പോയേ “മരിയ ചോദിച്ചു “വെള്ളം എടുക്കാൻ അല്ലേ പോയേ.. വാ നമ്മുക്ക് കൂളറിന്റെ അടുത്ത് പോകാം “അതും പറഞ്ഞു തനു മരിയയെ കൊണ്ട് കൂളറിനടുത്തേക്ക് ഓടി.. പക്ഷേ അവിടെ ശിവയെ കണ്ടില്ല. അവർ പലസ്ഥലത്തും അന്വേഷിച്ചു… കണ്ടവരോട് ഒക്കെ തിരക്കി.. ആരും ശിവയെ കണ്ടില്ല. അവർ തിരിച്ചു കൂളറിനടുത്തു വന്നു… നല്ല പോലെ രണ്ടുപേരും കിതക്കുന്നുണ്ടായിരുന്നു..

“ഇവൾ ഇതു എവിടെ പോയി.. ഇവിടെങ്ങും കാണുന്നില്ലല്ലോ “തനു പറഞ്ഞു “ഡി ദേ ദേവ് ചേട്ടൻ വരുന്നു ” മരിയ പറഞ്ഞു ദേവിന്റെ മുഖത്തും ടെൻഷൻ ഉണ്ടായിരുന്നു.. “നിങ്ങൾ എന്താ ഇവിടെ.. ശിവാനി എവിടെ ” “അറിയില്ല ചേട്ടാ.. വെള്ളം എടുത്തിട്ട് വരാം എന്ന് പറഞ്ഞു പോയതാ.. ഫോൺ നോക്കിയപ്പോൾ ഞങ്ങൾക്ക് ഇങ്ങനെ ഒരു മെസ്സേജ് വന്നു കിടക്കുന്നു ” മരിയ പറഞ്ഞു “മെസ്സേജോ.. നോക്കട്ടെ.. “മെസ്സേജ് കണ്ട ദേവും അതിശയിച്ചു.. “എനിക്കും വന്നു ഒരു മെസ്സേജ് അത് കണ്ടിട്ടാ ഞാനും വന്നേ “ദേവ് പറഞ്ഞു.. അവർ പരസ്പരം മുഖത്തോടു മുഖം നോക്കി.. മൂന്നു പേരും മൂന്നു വഴിക്ക് അന്വേഷിച്ചു പോയി..

ഇതേ സമയം വരുണും ശിവയും കതക് തുറക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.. കതകു തുറക്കുന്നതിനിടയിൽ ശിവയുടെ ടോപ് ഒരാണിയിൽ ഉടക്കി കീറി പോയി.. ഒപ്പം അണി കൈയിൽ കൊണ്ട് മുറിഞ്ഞു.. “അയ്യോ എന്റെ കൈ ” ശിവ പറഞ്ഞു “ശിവാനി നീ അവിടെ പോയി ഇരിക്ക് ഞാൻ കതകു തുറക്കാൻ നോക്കാം.. ഇനിയും ഇവിടെ നിന്നാൽ അത് അപകടമാണ്. ” “ചേട്ടന്റെ മൊബൈൽ എന്തിയെ ” ശിവക്ക് വേദനയും ദേഷ്യവും വന്നു “അത് സ്റ്റേജിൽ ആണ്..

അതിൽ കുറച്ചു പാട്ടുകൾ സെറ്റ് ചെയ്തു വച്ചിരിക്കുവാ.. അതുകൊണ്ട് അത് അവിടെ വച്ചിട്ടാണ് ഞാൻ ക്ലാസ്സിൽ പോയേ ” “ഈശ്വരന്മാരെ.. ഇനി എന്ത് ചെയ്യും “ശിവ കരഞ്ഞു കൊണ്ട് തലയിൽ കൈ വച്ചു “താൻ ഇങ്ങനെ പേടിക്കാതെ.. ഞാൻ പറഞ്ഞില്ലേ തനിക്കു ഒന്നും പറ്റാതെ ഞാൻ നോക്കിക്കൊള്ളാം എന്ന് “വരുൺ ശിവയെ ആശ്വസിപ്പിച്ചു. വരുൺ കതകു തുറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു..

ദേവും മരിയയും തനുവും ശിവയെ കാണാതെ ഒരുമിച്ചു കണ്ടുമുട്ടി. “ഇല്ല ദേവ് ചേട്ടാ ഇവിടെ എങ്ങും ഇല്ല.. ഇനി നോക്കാൻ ഒരു സ്ഥലവും ബാക്കി ഇല്ല “തനു കിതച്ചുകൊണ്ട് പറഞ്ഞു മൂന്നു പേരുടെയും ഫോണിൽ മെസ്സേജ് റിങ് ചെയ്തു.. “Well well well.. you are fail to find your friend… okay then i will help you. Go and check the store room ” മൂന്നു പേരും സ്റ്റോർ റൂമിലേക്ക് ഓടി.. വരുൺ കതകു തുറക്കുന്നതിൽ പരാജയപ്പെട്ടു ശിവയുടെ അടുത്ത് വന്നിരുന്നു.

“ഇനി എന്ത് ചെയ്യും വരുൺ ചേട്ടാ.. ഇതിൽ കിടന്നു പോകുമോ ” “ഇല്ലടോ.. നമ്മുക്ക് എന്തെങ്കിലും വഴി നോക്കാം. തന്റെ കൈയിൽ നല്ല മുറിവുണ്ടല്ലോ.. ദേ ചോര പോന്നു..”അതും പറഞ്ഞു വരുൺ ശിവയുടെ മുറിഞ്ഞ കൈയിൽ പിടിച്ചു.. അപ്പോഴേക്കും ദേവും മരിയയും തനുവും സ്റ്റോർ റൂമിന്റെ മുൻപിൽ എത്തി.. അവർ നോക്കുമ്പോൾ അഥിതി അവരുടെ നേരെ ഓടി കിതച്ചു വരുന്നു.. “ഇവൾ എന്താ ഇവിടെ “മരിയ ചോദിച്ചു.. “നീ എന്താ ഇവിടെ “ദേവ് ചോദിച്ചു “അത് എനിക്ക് ഒരു മെസ്സേജ് വന്നു സ്റ്റോർ റൂമിൽ വരാൻ..

അങ്ങനെ വന്നതാ “അഥിതി പറഞ്ഞു “ആരു അയച്ചു “ദേവ് ചോദിച്ചു “അറിയില്ല.. unknown നമ്പർ ആണ് ” “ദേവ് ചേട്ടാ വാതിൽ തുറക്ക്… അതൊക്ക പിന്നെ ചോദിക്കാം “തനു പറഞ്ഞു വാതിൽ തുറന്നപ്പോൾ കണ്ട കാഴ്ച്ച മൂന്നു പേരെയും ഞെട്ടിച്ചു.. അത് കണ്ട അദിതിയുടെ മുഖത്തു ഒരു നിഗൂഢമായ ചിരി വിരിഞ്ഞു.. അവരെ കണ്ടു ശിവയും വരുണും ഞെട്ടി.. “നിങ്ങൾ എങ്ങനെ ഇവിടെ എത്തി ” വരുൺ ചോദിച്ചു ദേവും മരിയയും തനുവും അവരെ മാറി മാറി നോക്കി.. “ആ ചോദിച്ചതിന് ഉത്തരം പറയുന്നതിന് മുൻപ്…

നിങ്ങൾ ഇവിടെ എന്തിനാ വന്നേ “ദേവ് അല്പം ദേഷ്യം കലർന്ന ശബ്ദത്തിൽ ചോദിച്ചു “അത്… ദേവ്.. ഞങ്ങളെ ആരോ ഇതിൽ തള്ളിയിട്ടു.. എന്നിട്ട് വാതിൽ പുറത്തു നിന്ന് കുറ്റി ഇട്ടു.. തുറക്കാൻ നോക്കിട്ട് പറ്റില്ല” വരുൺ പറഞ്ഞു ദേവും മരിയയെയും തനുവിനെയും നോക്കി… അവരും അതിശയത്തോടെ ദേവിനെ നോക്കി.. “കതക് കുറ്റി ഇട്ടന്നോ ആരു “മരിയ ചോദിച്ചു “അത് അറിയില്ല “ശിവ പറഞ്ഞു “ആരും കതകു ഒന്നും കുറ്റി ഇട്ടിട്ടില്ല… ഞങ്ങൾ വന്നപ്പോൾ കതക് കുറ്റി ഇട്ടിട്ടില്ല “ദേവ് പറഞ്ഞു വരുണും ശിവയും അത് കേട്ടു ഞെട്ടി..

“അല്ല ദേവ് കതക് പുറത്തു നിന്ന് പൂട്ടിയായിരുന്നു.. സത്യം.. പൂട്ടിലെങ്കിൽ ഞങ്ങൾ ഇതിനകത്തു ഇരിക്കുമോ ” വരുൺ പറഞ്ഞു “അതു തന്നെയാ ഞാനും ചോദിക്കുന്നെ.. നിങ്ങൾക്ക് എന്തായിരുന്നു ഇതിനകത്തു പരിപാടി ” ദേവിന്റ് ചോദ്യ ഉദ്ദേശം മനസിലാക്കിയ വരുണും ശിവയും നിന്ന് ഉരുകി.. “ചോദിച്ച കേട്ടില്ലേ.. എന്തായിരുന്നു ഇവിടെ രണ്ടു പേരുടെയും പരിപാടി എന്ന് “ദേവിന്റെ ശബ്ദം കനത്തു… “ദേവ് നീ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നേ…

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!