മനം പോലെ മംഗല്യം : ഭാഗം 30

Share with your friends

എഴുത്തുകാരി: ജാൻസി

” മോൾക്ക് എന്നെ മനസ്സിലായോ” ഇല്ല എന്നർത്ഥത്തിൽ ശിവ തലയാട്ടി. ” മോൾക്ക് പേര് പറഞ്ഞാൽ അറിയാം. ഞാൻ ദേവന്റെ അച്ഛനാണ് ശങ്കർ നാഥ് ” “അയ്യോ സോറി അങ്കിൾ എനിക്ക് പെട്ടന്ന് കണ്ടപ്പോൾ മനസിലായില്ലായിരുന്നു ” ” സാരമില്ല മോൾ എന്നെ ആദ്യമായി അല്ലേ കാണുന്നത് ” ശിവയുടെ കണ്ണുകൾ ദേവിനു വേണ്ടി അന്വേഷണം തുടങ്ങി.. അതു മനസിലാക്കിയ ശങ്കർ പറഞ്ഞു ” അവൻ അവന്റെ ഒരു ഫ്രണ്ടിനെ കണ്ടു അവനുമായി സംസാരിച്ചുകൊണ്ട് നിൽക്കുവാ ഇപ്പോ വരും” അത് കേട്ടതും ശിവയുടെ കണ്ണ് അന്വേഷണം അവസാനിപ്പിച്ചു..

ശങ്കറിനെ നോക്കി ഒരു ചിരിയും പാസാക്കി. ” മോളുടെ അച്ഛനുo അമ്മയും എന്തിയേ? ” ” അവർ തൊഴാൻ പോയി. ഇപ്പോ വരും” ” മോളെ പറ്റി ദേവ് എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്. മോളുടെ തീരുമാനമാണ് ശരി. ഇന്നത്തെ കാലത്തെ പെൺകുട്ടികൾക്ക് സ്വന്തമായി ഒരു ജോലി വളരെ അത്യാവശ്യം ആണ്. സ്വന്തം കാലിൽ നിൽക്കാൻ ഇന്നത്തെ തലമുറയിലെ പെൺകുട്ടികൾ പ്രാപ്തരാക്കണം.

എനിക്കും അതു തന്നെ ആണ് ഇഷ്ട്ടം. ശിവാനിയെ ഞാൻ കാണണമെന്ന് അവന് ഒറ്റ നിർബന്ധം… അതാണ് ഞാൻ ഇവിടെ വന്നത്.. അവന്റെ ഇഷ്ടമാണ് എന്റെ ഇഷ്ടം അവന്റെ ഇഷ്ടം മോളാണ്…. അത് തന്നെയാണ് എനിക്കും ഇഷ്ടം..”ശങ്കർ ശിവയുടെ തലയിൽ തലോടി.. ദേവ് അവരുടെ അടുത്തേക്ക് വന്നു.. ” ഡാ നീ അവളുടെ അടുത്തേക്ക് ഒന്നു നിന്നെ ഞാനൊന്ന് കാണട്ടെ ” അത് പറഞ്ഞു ശങ്കർ ദേവിനെ ശിവയുടെ അടുത്തേക്ക് നിർത്തി.സെലക്ഷൻ സൂപ്പർ ആണ് എന്ന് കാണിച്ചു… ദേവന്റെയും ശിവയുടെയും മുഖത്ത് ഒരുപോലെ നാണം മിന്നിമറഞ്ഞു..

അപ്പോഴേക്കും ഹരിയും ദേവികയും തൊഴുതു കഴിഞ്ഞ് അവരുടെ അടുത്ത് എത്തി. ശങ്കർ ഹരിയെയും ദേവികയെയും പരിചയപ്പെട്ടു. ” നിങ്ങൾ സമയം പോലെ വീട്ടിലേക്ക് ഒക്കെ ഇറങ്ങു” ഹരി ശങ്കറിനെ ക്ഷണിച്ചു. ശങ്കർ ക്ഷണം സ്വീകരിച്ചു പറഞ്ഞു ” തീർച്ചയായും ഞങ്ങൾ ഒരു ദിവസം അവിടെ ഉറപ്പായും വരുന്നുണ്ട് ” ശങ്കർ ദേവിനെയും ശിവയെയും മാറിമാറി നോക്കി ഒരു കള്ള ചിരി പാസാക്കി.തിരിച്ചു അവരും..

ഫൈനൽ ഇയർ ബാച്ചിന്റെ കോളേജിലെ അവസാനത്തെ അടിച്ചുപൊളി ആഘോഷം ആയിരുന്നു ഹോളി.. അതിനായി കോളേജും കുട്ടികളും തയ്യാറായി. എല്ലാവരും ശുഭ്രവസ്ത്രധാരികൾ ആയി കോളേജിൽ വന്നു… അതുകൊണ്ട് തന്നെ ഉച്ചകഴിഞ്ഞ് അവർക്ക് ക്ലാസ് ഇല്ലായിരുന്നു.. എല്ലാവരും സ്കൂൾ ഗ്രൗണ്ടിലേക്ക് വന്നു.അവിടിവിടായി സീപീക്കറുകൾ സെറ്റ് ചെയ്തിട്ടുണ്ട്.. പലനിറത്തിലുള്ള വർണ്ണ പൊടി പാത്രങ്ങളിൽ നിറച്ച് വെച്ചിരുന്നു. വലിയ ഒരു ടാബ് ഉണ്ടാക്കിയിട്ട് ഉണ്ടായിരുന്നു..

അതിൽ പീച്ചാം കുഴലും വർണങ്ങൾ നിറഞ്ഞ വെള്ളവും നിറച്ചു.. എല്ലാവരും വർണ്ണപൊടികൾ വാരി പൂശാൻ വെമ്പൽ കൊണ്ടു.. പ്രായഭേദമന്യേ ആൺപെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ഹോളി ആഘോഷിക്കാൻ ഗ്രൗണ്ടിൽ വന്നു.. വിസിൽ മുഴങ്ങിയതും ഹോളി സോങ്‌സ് പ്ലേ ചെയ്തു. Balam Pichkari Jo Tune മുജഹി Maari Toh Bole Re Zamana Kharabi Ho Gayi Mere Ang Raja, Jo Tera Rang Laga Toh Seedhi-Saadi Chhori Sharabi Ho Gayi എല്ലാവരും അവരുടെ കൈയിൽ കിട്ടിയ വർണ്ണ കൂട്ടും പീച്ചാംകുഴൽ കൊണ്ടു പണി തുടങ്ങി.

പാട്ടിനൊപ്പം ഡാൻസും കളിച്ചു.. വരുണും മരിയയും മത്സരിച്ചു നിറങ്ങൾ പരസ്പരം വാരി പൂശി.. തനുവും ശിവയും ആളറിയാൻ പറ്റാത്ത വിധം ഉച്ചി മുതൽ ഉള്ളം കാൽ വരെ നിറങ്ങൾ പരസ്പരവും മറ്റുള്ളവരെയും എറിഞ്ഞു തീർത്തു.. കുറച്ചു നേരത്തെ പൂശലിനു ശേഷം.. ശിവ ക്ഷീണിച്ച പടിയിൽ വന്നിരുന്നു.. ഗ്രൗണ്ടിൽ മരിയയും വരുണും തനുവും മത്സരിച്ചു എറിയുന്നുണ്ട്.. അതും കണ്ടു ആസ്വദിച്ചിരുന്നപ്പോൾ അവളുടെ അടുത്ത് ദേവ് വന്നിരുന്നു.. മോശം അല്ലാത്ത രീതിയിൽ നിറത്തിൽ കുളിച്ചിട്ടുണ്ട്..

ദേവ് ശിവയെ നോക്കി ചിരിച്ചു… ആ ചിരിയിലെ അപകടം മണത്തറിഞ്ഞ ശിവ അവിടെ നിന്നും ഓടി.. പുറകേ ദേവും.. ഓടി ഓടി അവർ ഓഡിറ്റോറിയത്തിന് അടുത്തെത്തി. ശിവ ഓട്ടം നിർത്തി പുറകോട്ട് നടക്കാൻ തുടങ്ങി.. “ദേവേട്ടാ വേണ്ട ട്ടോ.. ഞാൻ നിറത്തിൽ കുളിച്ച് നിൽക്കുവാ ഇനി എന്നെ കുളിപ്പിക്കല്ലേ ദേവേട്ടാ… പ്ലീസ്..” പക്ഷേ ദേവ് ശിവ പറഞ്ഞു കേൾക്കാതെ ഇരുകൈകളിലും വർണ്ണ പൊടികൾ എടുത്തു.. ശിവയുടെ നേരെ നടന്നു. ശിവ പിന്നെയും ഓടി ദേവ് അവളെ വിടാതെ പുറകെ ഓടി.

ഒടുവിൽ തളർന്നു ഓഡിറ്റോറിയത്തിന് ഭിത്തിയിൽ ചാരിനിന്നു. ദേവും അവളുടെ അടുത്തെത്തി. ” ഓട്ടം കഴിഞ്ഞോ.. അതോ ഇനിയും ഓടുന്നോ” ദേവ ഒരു കുസൃതി ചിരിയോടെ ചോദിച്ചു. ശിവ അവളുടെ നെഞ്ചിൽ കൈ വച്ചു കിതച്ചു കൊണ്ട്.. ഇനി ഓടാൻ വയ്യ എന്നർത്ഥത്തിൽ കൈ എടുത്തു വീശി.. രണ്ടുപേരും നല്ലപോലെ കിതയ്ക്കുന്നുണ്ടായിരുന്നു.. ദേവ് കയ്യിലുണ്ടായിരുന്ന വർണ്ണ പൊടി ദേവിന്റെ മുഖത്തു തേച്ചു.. ശിവ അതുകണ്ടു പുരികം ചുളിച്ചു.. ദേവ് അവന്റെ മുഖം അവളുടെ മുഖത്തോടു ചേർത്തു..

കവിളുകൾ പരസ്പരം ഉരസി ദേവന്റെ മുഖത്തെ വർണ്ണ പൊടി അവളുടെ മുഖത്തേക്ക് പറ്റിച്ചേർന്നു.. ശിവ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു.. ദേവ് ശിവയെ നോക്കി.. എന്നിട്ട് അവളുടെ മറ്റേ കവിളിലും അവന്റെ കവിൾ ഉരസി.. ശിവയുടെ കൈകൾ അവന്റെ ഷർട്ടിൽ പിടിമുറുക്കി.. ദേവ് ശിവയുടെ ചെവിയുടെ അടുത്തേക്ക് വന്നു.. അവന്റെ നിശ്വാസ ചൂട് ശിവയുടെ ചെവിയിൽ തട്ടിയപ്പോൾ അവളുടെ ഉള്ളിൽ ഇതുവരെ അനുഭവിക്കാത്ത എന്തോ വികാരം രൂപപ്പെടുന്നത് അവൾ അറിഞ്ഞു.

ഷർട്ടിലെ പിടി ഒന്നുകൂടെ മുറുകി..ചെറുതായി അവളുടെ ചെവിയിൽ ഒരു കടി കൊടുത്തു.. അതിൽ ശിവ പുളഞ്ഞു അവനിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു.. പക്ഷെ ദേവ് കൈകൾകൊണ്ട് ലോക്ക് ചെയ്തു..ശിവ ദേവിന്റെ കണ്ണിലേക്കു നോക്കി.. ആ കണ്ണുകൾ പിന്നെയും തന്നിലേക്ക അടുക്കാൻ വെമ്പൽ കൊള്ളുന്നു എന്ന് ശിവ അറിഞ്ഞു.ദേവ് ശിവയുടെ ചുണ്ടുകളോട് അടുത്തപ്പോൾ.. ശിവ കൈ വച്ചു ദേവിന്റെ ചുണ്ടുകൾ തടഞ്ഞു.. പാടില്ല എന്നർത്ഥത്തിൽ തലയാട്ടി..

ദേവ് പുഞ്ചിരിച്ചു കൊണ്ട് ശിവയുടെ നെറുകയിൽ ചുംബിച്ചു അവളിൽ നിന്നും അകന്നു മാറി.. ദേവിനെ അന്വേഷിച്ചു വന്ന അഥിതി അവരുടെ പ്രവർത്തി കണ്ടു സ്തംഭിച്ചു നിന്നു. അഥിതിയുടെ കൈയിൽ ഉണ്ടായിരുന്ന വർണ്ണ പൊടികൾ അവളുടെ ദേഷ്യം ഏറ്റു വാങ്ങി നിലത്തേക്ക് വീണു. ശിവയും ദേവും അവിടെനിന്നും ഗ്രൗണ്ടിലേക്ക് പോകാൻ ഒരുങ്ങിയതും എവിടെ നിന്നോ വരുണും മരിയയും തനുവും അവരുടെ മുന്നിലേക്ക്‌ ഹാപ്പി ഹോളി വിഷ് ചെയ്തു എടുത്തു ചാടി…

പീച്ചകാരി കൊണ്ട് വെള്ളം ചീറ്റി.. മിന്നൽ ആക്രമണം ആയതുകൊണ്ട് ദേവും ശിവയും ആ വെള്ളത്തിൽ നിന്നു കുളിച്ചു… അവർ കുളിപ്പിച്ചു.. എല്ലാം കഴിഞ്ഞു.. കോളേജിൽ നിന്നും ഇറങ്ങിയ കുട്ടികളെ നാട്ടുകാർ ഏതോ അന്യഗ്രഹ ജീവികളെ നോക്കുന്നപോലെ നോക്കി നിന്നു.. നുമ്മ കുട്ടികളെ അവർക്ക് വേണ്ടപ്പെട്ടവർ നേരെ വീട്ടിൽ എത്തിച്ചു.. അതായത്.. മരിയയെ വരുൺ ബൈക്കിലും… ശിവയെയും തനുവിനെയും ദേവ് കാറിലും കൊണ്ടാക്കി..

കുളിച്ചു ഫ്രഷ് ആയി ശിവ കണ്ണാടിയുടെ മുന്നിൽ വന്നു നിന്നു… ഇന്ന് നടന്ന സംഭവം ഓർത്തു.. ദേവന്റെ ശ്വാസം പതിഞ്ഞ ചെവിയിൽ കൈകൾ ഒടിച്ചു.. മുഖത്തു ചെറിയ നാണം വന്നു.. പെട്ടന്ന് അവളോട് ആരോ മന്ത്രിക്കുന്ന പോലെ തോന്നി.. ‘വേണ്ട ശിവ… മനസ് പതറരുത്.. നിനക്ക് നിന്റേതായ ലക്ഷ്യം ഉണ്ട്.. ആദ്യo അതു നേടിയെടുക്കു…പിന്നെ മതി ബാക്കി ഉള്ളത്. ദേവ് എന്നും നിന്റേതു മാത്രം ആയിരിക്കും….

പക്ഷേ ഒരിക്കലും നിന്റെ ആഗ്രഹങ്ങൾ ലക്ഷ്യങ്ങൾ മറന്നു പോകരുത്.. നിന്നിൽ വിശ്വാസം അർപ്പിച്ചിരിക്കുന്ന നിന്റെ അച്ഛനെയും അമ്മയെയും മറന്നു പോകരുത്. ഒരു പക്ഷേ പിന്നീട് നിനക്ക് ദുഖിക്കേണ്ടി വരും.. അതിനു ഇട കൊടുക്കരുത്.. ‘ പെട്ടന്ന് ആ ശബ്ദം നിലച്ചു… ശിവ ഫോൺ ഓപ്പൺ ചെയ്ത് ദേവിന്റെ ഫോട്ടോ നോക്കി അതിൽ മൃദുവായി തലോടി.. “ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞാൽ കോളേജ് വിട്ട് പോകുവാണ് അല്ലേ.. കാണാതിരിക്കാൻ പറ്റുമോ എന്ന് അറിയില്ല.. ഓർത്തിരിക്കാൻ ധാരാളം ഓർമ്മകൾ മാത്രം ബാക്കി…” ശിവ ദേവിന്റെ ഫോട്ടോയിൽ ഉമ്മ വച്ചു.

ഒടുവിൽ എല്ലാവരോടും കോളേജിനോടും യാത്ര പറയാൻ ഉള്ള നേരം വന്നെത്തി.. 3 rd യേർസ് എല്ലാവരും വലിയ സങ്കടത്തിൽ ആണ്.. അതുകൊണ്ട് തന്നെ കോളേജിൽ എങ്ങും ഒരു മൂകത പടർന്നു പന്തലിച്ചു നിന്നു.. ജൂനിയർസിന്റെ അഭ്യർത്ഥന മാനിച്ചു.. അവരവരുടെ ഡിപ്പാർട്മെന്റ് സൂപ്പർ സീനിയോഴ്സിനു ഫെയർ വെൽ നൽകി.. ഉച്ചക്ക് ശേഷം എല്ലാവരും ഓഡിറ്റോറിയത്തിൽ ഒത്തുകൂടി.. അധ്യാപകരും പ്രിൻസിയും സീനിയോഴ്സിനെ പറ്റി പുകഴ്ത്തി പറഞ്ഞതിനോടൊപ്പം അവരും കരഞ്ഞു പോയി..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!