കനൽ : ഭാഗം 8

കനൽ : ഭാഗം 8

അങ്ങനെ രണ്ടു മൂന്നു ദിവസം അമ്മയോടൊപ്പം തന്നെ മണിക്കുട്ടി ക്ലാസ്സിൽ വന്നു… അപ്പഴേക്കും അവൾക്ക് പുതിയ രണ്ടു കൂട്ടുകാരെ കിട്ടി..മാധവ് മേനോൻ,കിരൺ ശങ്കർ..അവരെ കിട്ടിയതോടെ അവള് തന്നെ പറഞ്ഞു ഇനി അമ്മ വരണ്ട ഞാൻ അവരോടൊപ്പം ഇരുന്നോളാം എന്ന്..അങ്ങനെ ജീവിത അവസാനം വരേയ്ക്കും ഉള്ള വലിയൊരു സൗഹൃദം അവിടെ തുടങ്ങുക ആയിരുന്നു.. പ്രിയ ഒരു പെൺകുട്ടി ആണെന്ന് ഉള്ള ഒരു വേർതിരിവും ഇല്ലാതെ തന്നെ അവരുടെ സൗഹൃദം മുന്നോട്ട് പോയി..പഠിക്കാൻ മിടുക്കി ആയിരുന്നു പ്രിയ .

ഒപ്പം അമ്മയിൽ നിന്നും ചെറുപ്പം മുതൽ ലഭിച്ച പരിശീലനം കൊണ്ട് നൃത്തവും അവൾക്ക് അനായാസം ആയി ചെയ്യാൻ കഴിയുമായിരുന്നു. അങ്ങനെ സ്കൂളിൽ എല്ലാ തലത്തിലും ഒരു നല്ല സ്റ്റുഡൻറ് ആയിരുന്നു പ്രിയ..ചെറിയ ചെറിയ വാശികൾ ഉണ്ടെന്ന് ഉള്ളത് ഒഴിച്ചാൽ ടീച്ചേഴ്സിന്റെ ഒക്കെ പ്രിയപ്പെട്ട സ്റ്റുഡൻറ് അതായിരുന്നു അവൾ.. കിരണിന്റെ അമ്മയുടെ ദത്തുപുത്രി. അവർ 2 ആൺകുട്ടികൾ ആയത് കൊണ്ട് തന്നെ അമ്മക് അവളെ വലിയ കാര്യം ആയിരുന്നു..പിന്നെ മാധവ്.. 6 മാസം മാത്രം പ്രായം ഉള്ളപ്പോൾ മരിച്ചു പോയ സ്വന്തം കുഞ്ഞു അനിയത്തിയുടെ സ്ഥാനം ആയിരുന്നു അവന്റെ മനസ്സിൽ പ്രിയക്ക്..

അത് കൊണ്ട് തന്നെ അവൾക്ക് വേണ്ടി ആരോടും തല്ല് ഉണ്ടാക്കാനും,അവളുടെ കണ്ണ് നിറഞ്ഞാൽ അതിന്റെ കാരണം അന്വേഷിക്കാനും അവന് ആയിരുന്നു കിരണിനേക്കൾ മുന്നിൽ നിന്നത്.. അങ്ങനെ 5 ത്‌ സ്റ്റാൻഡേർഡ് ൽ പഠിക്കുമ്പോൾ ആണ് അവളുടെ ജീവിതം മാറി മറിയുന്നത്.. തലേ ദിവസം രാത്രി സ്വന്തം റൂമിൽ കിടക്കാൻ പോയ അവളെ അച്ഛന്റെയും,അമ്മയുടെയും കൂടെ പിടിച്ചു കിടത്തിയത് അവളുടെ അച്ഛൻ തന്നെ ആയിരുന്നു..പിറ്റെ ദിവസം ഞായറാഴ്ച ആയ കൊണ്ട് താമസിച്ചു എഴുന്നേറ്റാൽ മതിയെന്നും,,ഉച്ച കഴിഞ്ഞു പാർക്കിൽ കൊണ്ട് പോകാം എന്നൊക്കെ പറഞ്ഞു കെട്ടിപിടിച്ചു കിടന്നു അവര് ഉറങ്ങി..

പിറ്റെ ദിവസം അമ്മ പതിവു പോലെ വെളുപ്പിനെ എഴുന്നേറ്റു..അച്ഛനും,മകളും കുറച്ചൂടെ ഉറങ്ങട്ടെന്ന് വച്ച് വിളിച്ചില്ല…പിന്നീട് പ്രിയ എഴുന്നേറ്റിട്ട് കുറെ വിളിച്ചിട്ടും അച്ഛൻ കണ്ണ് തുറക്കാതെ ആയപ്പോൾ അവള് കരുതി അച്ഛൻ തന്നെ പറ്റിക്കുക ആണെന്ന്..അവള് പോയി അമ്മയെ വിളിച്ചു കൊണ്ട് വന്നു..അമ്മയുടെ നിലവിളി അത് കേട്ടതും പ്രിയ വീണു കഴിഞ്ഞിരുന്നു.. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഒന്നും ചെയ്യാൻ ആയില്ല..സൈലന്റ് അറ്റാക് ആയിരുന്നു. .പക്ഷെ പ്രിയ അവളുടെ കുഞ്ഞു മനസ്സിന് അത് താങ്ങാൻ കഴിയുമായിരുന്നില്ല..

തന്നെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങിയ അച്ഛൻ മരിച്ചു എന്നത് ഉൾക്കൊള്ളാൻ അവള് തയ്യാറായില്ല.. അവളുടെ സ്കൂളിലേക്ക് ഉള്ള വരവ് നിലച്ചു..അച്ഛന്റെ റൂമിൽ ആരെയും സ്വന്തം അമ്മയെ പോലും കയറാൻ സമ്മതിക്കാതെ അവളുടെ ദിവസങ്ങൾ ഒക്കെ അവിടെ തന്നെ ചെലവഴിച്ചു തീർത്തു . അവസാനം ആരുടെ വാക്കുകൾക്കും അവളെ നേരെ ആക്കാൻ ആവില്ലെന്ന് കണ്ടു ഹരീന്ദ്രൻ ഡോക്ടറുടെ കീഴിൽ ട്രീറ്റ്മെന്റ് തുടങ്ങി..എല്ലാം കൊണ്ടും .അവിടെ കിട്ടാവുന്നതിൽ ഏറ്റവും നല്ല ഡോക്ടർ..അവര് തമ്മില് കൂട്ടായി.. ഡോക്ടറിന് അവളെ ഒരു പരിധി വരെ നേരെയാക്കാൻ കഴിഞ്ഞു..

പക്ഷെ അപ്പോഴേക്കും ഒരു വർഷത്തെ പഠനം പ്രിയക്ക്‌ നഷ്ടം ആയിരുന്നു..അവളെ തന്നെ ആക്കാൻ വയ്യാത്ത കൊണ്ട് കിരണും,മാധവും 5 ആം ക്ലാസ്സിൽ തന്നെ ഒരു വർഷം കൂടെ അവളോടൊപ്പം പഠിച്ചു..അങ്ങനെ ഒരിക്കലും അവളെ തന്നെ ആക്കാതെ തങ്ങൾ കൂടെ ഉണ്ടാവും എന്ന ആത്മവിശ്വാസം പകർന്നു നൽകാൻ അവർക്ക് ആയി.. അങ്ങനെ , ഫ്രണ്ട്സ് ഉം അവളുടെ അമ്മയും ബാക്കി എല്ലാവരും കൂടെ ഉണ്ടെന്ന് ഉള്ളത് പ്രിയക്കു വലിയ ആശ്വാസമായി. .ഒരുപാട് സ്നേഹിച്ചു.. എല്ലാ വാശിക്കും കൂട്ട് നിന്നു .. അങ്ങനെ അവളെ അവർ മടക്കി കൊണ്ട് വന്നു.. പക്ഷെ അപ്പോഴും ഡോക്ടർ പറഞ്ഞൊരു കാര്യം ഇനി അവളുടെ മനസ്സിന് ഒരുപാട് ഷോക്ക് ഏൽക്കാതെ നോക്കണം എന്ന് ആയിരുന്നു…

അത്രയും പറഞ്ഞതും “അമ്മൂ അമ്മു എന്നുള്ള പ്രിയയുടെ നിലവിളി icu വിൽ മുഴങ്ങി കേട്ടു.. ഞാനും,കിരൺ ഡോക്ടർ ഉം ഓടി ചെന്നു. “പ്രിയ എന്താടാ ഒന്നുമില്ല..”എന്ന കിരൺ ഡോക്ടർ ന്റെ മറുപടി കേട്ട് അവള് അമ്പരപ്പോടെ ഞങ്ങളെ നോക്കി… “ആരാ നിങ്ങളൊക്കെ” പ്രിയയുടെ ആ ചോദ്യം കിരൺ ഡോക്ടറിന്റെ മനോധൈര്യം മുഴുവൻ കളഞ്ഞു എന്ന് എനിക്ക് മനസിലായി. .വേഗം പ്രിയയെ പിടിച്ചു ബെഡിലേക്ക്‌ കിടത്തി കൊണ്ട് ഞാൻ പറഞ്ഞു .. “പ്രിയ ഇപ്പൊൾ ഹോസ്പിറ്റലിൽ ആണ്..ഞാൻ ഇവിടുത്തെ നഴ്സ് ആണ്..ഇത് ഡോക്ടറും. മനസ്സിലായോ?? എന്റെ ചോദ്യത്തിന് തലയാട്ടി വീണ്ടും പ്രിയ ചോദിച്ചു തുടങ്ങി..”ഞാൻ ഞാനെന്താ ഇവിടെ എന്ന്??” “അത് ഒക്കെ പറയാം..ഇപ്പൊൾ ഒന്ന് ഉറങ്ങിക്കോ..

എന്നിട്ട് എഴുന്നേൽക്കുമ്പോൾ എല്ലാം പറയാം..” എന്ന് പറഞ്ഞു ഞാൻ പതിയെ തലയിൽ തലോടി കൊടുത്തു..പ്രിയ വീണ്ടും ഉറക്കത്തിലേക്ക് പോയി.. ഞാൻ അവിടെ നിന്നും ഇറങ്ങി.. എനിക്ക് എങ്ങനെ കഴിയുന്നു പ്രിയയോട് ഇത് പോലെ പെരുമാറാൻ..ഒരു പക്ഷെ ഇപ്പൊൾ ഞാൻ അവളെ രോഗി ആയി മാത്രം അല്ലേ കാണുന്നുള്ളൂ അതാകും എന്ന് ഞാൻ ഓർത്തു.. അവള് വിളിച്ച പേര് അത് വീണ്ടും എന്റെ ഓർമയിലേക്ക് വന്നു..അമ്മു,ഒരു പക്ഷെ അതെന്നെ ആകുമോ?വീണ്ടും സംശയങ്ങൾ കൂടുക ആണല്ലോ ദൈവമേ..ഇത് എങ്ങനെ ഒന്ന് പരിഹരിക്കും..ഒക്കെ ഓർത്ത് എനിക്ക് തലവേദന എടുത്ത് തുടങ്ങി.. പ്രിയ ഉറങ്ങി കഴിഞ്ഞ് കിരൺ സാർ പുറത്തേക്ക് വന്നു..”ആദി അവൾക്ക് എന്നെ മനസിലായില്ല..

എന്താ ആദി ഇനിയും ദൈവം ഞങ്ങളെ പരീക്ഷിക്കുന്നത്..” ഒന്നും പറയാൻ എനിക്ക് തോന്നിയില്ല.ഒരുപക്ഷേ ഒരുപാട് പേരെ അവള് കണ്ണുനീര് കുടിപ്പിച്ചതല്ലെ?അതിന്റെ ഒക്കെ ആകും. ഞാൻ മനസ്സിൽ ഓർത്തു.. പിന്നെ രണ്ടും കൽപ്പിച്ചു ചോദിച്ചു “ആരാ ആരാ സാർ ഇൗ അമ്മു”” “അമ്മുവിനെ കുറിച്ച് പറയാൻ അറിയുന്ന ആൾ ഇപ്പൊൾ ജയിലിൽ ആണ് ആദി”. ..കിരൺ ഡോക്ടറുടെ ഓർമകൾ വീണ്ടും പഴയ കാലത്തേക്ക് പോയി.. “എനിക്ക് ഒന്നും അറിയില്ല. ..ഒക്കേത്തിനും കാരണം എന്റെ ഈ മെഡിസിൻ പഠിക്കണം എന്ന ഭ്രാന്ത് മാത്രമാണ്. .. എല്ലാവരും പ്രൊഫഷൻ തിരഞ്ഞു എടുക്കാൻ സമയം ആയപ്പോൾ ഞാൻ മെഡിസിൻ എന്ന് പറഞ്ഞു…

പക്ഷെ പ്രിയ അവൾക്ക് M.B.A.ചെയ്യാൻ ആയിരുന്നു ഇഷ്ടം..അത് കഴിഞ്ഞ് അവളുടെ അച്ഛന്റെ ബിസിനസ് ഒക്കെ നോക്കി നടത്തണം എന്ന് പറഞ്ഞു. . “പ്രിയയുടെ M.B.A..യും, എനിക്ക് മെഡിസിൻ ഉം രണ്ടിന്റെയും ഇടയിൽ പെട്ട് പോയത് മാധവ് ആണ്..അവസാനം മാധവ് പ്രിയയുടെ കൂടെ M.B.A. ചെയ്യാൻ ബാംഗ്ലൂർ പോകാൻ തീരുമാനം ആയി..ഞാൻ മെഡിസിൻ പഠിക്കാൻ ലണ്ടനിലേക്കും യാത്ര ആയി..” “ആ യാത്ര ഞങ്ങളുടെ ജീവിതത്തിൽ കരുതി വച്ചത് മറ്റു എന്തൊക്കെയോ ആണെന്ന് ആരും അറിഞ്ഞിരുന്നില്ല..” “ആദ്യ ആഴ്ചകളിൽ ഒക്കെ എന്നും 3 പേരും വിളിക്കുമായിരുന്നു..പിന്നെ പിന്നെ എനിക്ക് പഠിക്കാൻ ഉള്ള തിരക്കും,പാർട്ട് ടൈം ജോലിയും,രണ്ടു രാജ്യങ്ങളിലെയും ടൈം ഡിഫറെൻസ് ഒക്കെ ആയിട്ട് വിളികൾ കുറഞ്ഞു വന്നു..എങ്കിലും മെസ്സേജ് അയക്കുമായിരുന്നു ..”

“പ്രിയയുടെ കൂടെ മാധവ് ഉണ്ടല്ലോ എന്നതും എനിക്ക് ആശ്വാസം ആയിരുന്നു..അങ്ങനെ ഞാൻ ഇല്ലാത്തതിന്റെ വിഷമങ്ങൾ ഒക്കെ പതിയെ മറന്നു അവർ ബാംഗ്ലൂർ ലൈഫ് എൻജോയ് ചെയ്ത് തുടങ്ങി .”അത് എനിക്കും ഒരു വലിയ റിലീഫ് ആയിരുന്നു. ” “ക്ലാസ്സ് തുടങ്ങി ഒരു വർഷം കഴിഞ്ഞപ്പോൾ തൊട്ടു ആണ് പ്രിയ ക്ലാസ്സിൽ ഉള്ള മറ്റൊരാളെ കുറിച്ച് പറഞ്ഞു തുടങ്ങുന്നത്..കണ്ണൻ ..അതായിരുന്നു അവൾ പറഞ്ഞ പേര്. .വേറെ ആരെയും ശ്രദ്ധിക്കാതെ ഒരുപാട് കൂട്ടും,ബഹളവും ഒന്നും ഇല്ലാതെ നടക്കുന്ന അവളുടെ കണ്ണേട്ടൻ .” “പിന്നീടുള്ള അവളുടെ സംസാരത്തിലൂടെ അവൾക്ക് അവനെ ഇഷ്ടം ആണെന്നും, ലൈഫ് പാർട്ണർ ആയി അവൻ മാത്രം മതി എന്നും അവള് വ്യക്തമാക്കി..

എല്ലാം വീട്ടിൽ പറയാൻ ഉള്ള ചുമതല എനിക്ക് ആണ് അവൾ‌ തന്നത്..” “പക്ഷെ ഒരുപാട് പ്രാവശ്യം ഞാൻ ചോദിച്ചിട്ടും അവന്റെ യഥാർത്ഥ പേരോ,ഒരു ഫോട്ടോ പോലും അവളെന്നെ കാണിച്ചില്ല..ഒരിക്കൽ ഞാൻ മാധവിനോട് ഇത് സംസാരിക്കുന്ന കേട്ടതും എന്നോട് സമയം ആകുമ്പോൾ എല്ലാം പറയാം എന്ന് പറഞ്ഞു അവള് ഫോൺ വച്ചു.. പിന്നീട് എത്ര ചോദിച്ചിട്ടും അവൻ ഒന്നും പറഞ്ഞില്ല .” “പ്രിയ പറയും എന്ന് മാത്രം പറഞ്ഞു.പിന്നീട് ഞാനും അത് ഉപേക്ഷിച്ചു. . അങ്ങനെ കോഴ്സ് ഒക്കെ കഴിഞ്ഞു പക്ഷെ അവള് നാട്ടിലേക്ക് വരാൻ തയ്യാറായില്ല..കണ്ണൻ ബാംഗ്ലൂർ ആണ് അത് കൊണ്ട് വരുന്നില്ല എന്ന് മാത്രമേ എന്നോട് പറഞ്ഞുള്ളൂ..അവളെ തന്നെ ആക്കാൻ മടിയായത് കൊണ്ട് മാധവും വന്നില്ല..

ബാക്കിവായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story