അനു : ഭാഗം 43

Share with your friends

എഴുത്തുകാരി: അപർണ രാജൻ

“വിച്ചു വിളിക്കാറുണ്ടോടാ ????? ” തന്റെ ഭാര്യ അടുത്തില്ലയെന്നുറപ്പായതും ഈശ്വർ വിശ്വയോട് ചോദിച്ചു . “അഹ് ഇന്നലെ വിളിച്ചിരുന്നു …… അച്ഛനെ അന്വേഷിച്ചുവെന്ന പറയാൻ പറഞ്ഞു …… ” “അവൾക്കിപ്പോൾ അഞ്ചാo മാസമല്ലേ ???? ” അയാളുടെ ചോദ്യം കേട്ടതും വിശ്വ പതിയെ മൂളി . അവളുടെ അമ്മ നന്നായിരുന്നുവെങ്കിൽ ഇപ്പോൾ അവൾ ചടങ്ങു പ്രകാരം ഇവിടെ കഴിയേണ്ടതാണ് . എന്ത് ചെയ്യാം …. അതിന്റെ തലയിലെഴുത്ത് അങ്ങനെയായിപ്പോയി .

വിച്ചുവിനെ പറ്റി ഓർത്തതും ഈശ്വർ പതിയെയൊന്നു നിശ്വസിച്ചു . അച്ഛന്റെ ദീർഘ നിശ്വാസം കേട്ടപ്പോഴെ , വിശ്വയ്ക്ക് കാരണമെന്തെന്ന് മനസ്സിലായിരുന്നു . മകളെ പറ്റിയോർത്തുള്ള ആധിയാണ് . അവൾ ജനിച്ചപ്പോൾ തൊട്ട് , ഇന്നുവരെ അച്ഛനാണ് അവളെ നോക്കിയത് . അവളെ കുളിപ്പിക്കുന്നതും , കണ്ണെഴുതി കൊടുക്കുന്നതും , മുടി കെട്ടി കൊടുക്കുന്നതും , സ്കൂളിൽ കൊണ്ട് ചെന്നാക്കുന്നതും എല്ലാം …… എന്നെ സ്നേഹിക്കുന്ന തിരക്കിൽ അമ്മ അവളുടെ കാര്യം മറന്നു പോയി . എന്നെ പഠിപ്പിക്കുന്ന തിരക്കിൽ അവളെ പഠിപ്പിക്കാൻ അമ്മ മറന്നു .

എന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവളെ ഒന്ന് നോക്കാൻ കൂടി അമ്മയ്ക്ക് നേരം കിട്ടിയില്ല . അതിനെല്ലാം പകരമെന്നോണം , അച്ഛനവളെ നോക്കി . ഒരുപക്ഷെ ഒരമ്മ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ . “അവളോട് പണ്ടത്തെ പോലെ തുള്ളി ചാടി നടക്കരുതെന്ന് പറയണം ……. ഭക്ഷണം ഒക്കെ മുടങ്ങാതെ കഴിക്കണമെന്ന് പറയണം …… അച്ഛൻ ഒരു ദിവസം കാണാൻ വരാമെന്നും പറയണം കേട്ടല്ലോ ????? ” “പറയാം അച്ഛാ …….. ” ഈശ്വറിന്റെ ആധി നിറഞ്ഞ സംസാരം കേട്ടതും , അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു .

കാൾ കട്ടായതും വിശ്വ ഫോൺ മേശ പുറത്തു വച്ചു കൊണ്ട് അടുക്കളയിലേക്ക് നടന്നു . സമയമിപ്പോൾ പന്ത്രണ്ടു മണി കഴിഞ്ഞു . ഇതുവരെ താൻ ഒന്നും കഴിച്ചിട്ടില്ല . കുറച്ചു വർക്കുകൾ ചെയ്തു തീർക്കാനുള്ളത് കൊണ്ട് മാധവിയമ്മ ആദ്യം വന്നു ചോറുണ്ണാൻ വിളിച്ചപ്പോൾ ചെന്നില്ല . ഇനി ഒറ്റയ്ക്കിരുന്നു കഴിക്കാം . വാതിൽ പതിയെ ചാരി കൊണ്ട് വിശ്വ പുറത്തു കടന്നതും , അവൻ നേരെ നോക്കിയത് അനുവിന്റെ മുറിയിലേക്കാണ് . രാവിലെ പ്രാതൽ കഴിക്കുന്നതിനിടയിൽ കണ്ടതാണ് , പിന്നെ ഇതുവരെ അവളുടെ നിഴൽ പോലും കണ്ടു കിട്ടിയിട്ടില്ല .

അല്ലെങ്കിൽ തന്നെ അവൾക്ക് മീനിന്റെ സ്വഭാവമാണ് . ഒരിടത്തു കണ്ടു അവിടെ ചെന്ന് നോക്കുമ്പോൾ അവിടെ കാണത്തില്ല ….. പകരം വേറെ എവിടെയെങ്കിലും പൊങ്ങും . ഇങ്ങനെ ഒരു പെണ്ണ് … സമയം പന്ത്രണ്ടോട് അടുത്തത് കൊണ്ട് , അകം മുഴുവൻ ഇരുട്ടായിരുന്നു . വല്യമ്മ ഉറങ്ങിയോ ആവോ ???? അടഞ്ഞു കിടക്കുന്ന ഗൗരിയുടെ മുറിയിലേക്ക് ഒന്ന് നോക്കി കൊണ്ട് വിശ്വ അടുക്കളയിലേക്ക് നടന്നു . മാധവിയമ്മ ചപ്പാത്തി എടുത്തു മാറ്റി വച്ചിട്ടുണ്ടെന്ന് പറഞ്ഞു . ഫ്രിഡ്ജിൽ ആണോ എന്തോ ???? വരാന്തയിലൂടെ നടന്നു കൊണ്ട് വിശ്വ അടുക്കളയിലേക്ക് കയറാൻ കാലെടുത്തു വച്ചതും , ഫ്രിഡ്ജിൽ നിന്നും വരുന്ന അരണ്ട മഞ്ഞ വെളിച്ചത്തിൽ മുടി അഴിച്ചിട്ടു നിൽക്കുന്ന രൂപത്തെ കണ്ടതും വിശ്വ ഞെട്ടി .

“അഹ് …… കാക്കി എന്താ ഇവിടെ ????? ” ഫ്രിഡ്ജിൽ നിന്നും വെണ്ണയെടുത്തു തിരിഞ്ഞതും , വാതിൽ പടിയിൽ തന്നെ കണ്ടു സ്തംഭിച്ചു നിൽക്കുന്ന വിശ്വയെ കണ്ടതും അനു ചോദിച്ചു . ആവൂ നീലിയായിരുന്നോ ???? ഒരു നിമിഷം മുത്തശ്ശി പറഞ്ഞു തന്ന കഥയിലെ ഒക്കെ രക്തം കുടിക്കാൻ വരുന്ന യക്ഷി ആണെന്ന് വിചാരിച്ചു . “തന്റെ കാർക്കൂന്തൽ കണ്ടു ഞാൻ ഒന്ന് പേടിച്ചു കേട്ടോ ???? ” നെഞ്ചിൽ പതിയെ തട്ടി കൊണ്ട് വിശ്വ പറഞ്ഞത് കേട്ട് അനു ചിരിച്ചു . “അല്ല താനെന്താ ഈ നേരത്ത് ഇവിടെ ????? ”

അടുക്കള ഭിത്തിയിൽ ഏതോ ഭാഗത്തു എവിടെയോ ആയി ബൾബിന്റെ ഒരു സ്വിച് ഉണ്ടെന്ന കേട്ടറിവിന്റെ പുറത്തു , ഭിത്തിയിലാകമാനം തപ്പുന്നതിനിടയിൽ അവൻ ചോദിച്ചു . “ഇവിടെ എന്തെങ്കിലും ഉണ്ടെങ്കിൽ എടുത്തു തിന്നാമെന്ന് കരുതി വന്നതാണ് …….. ” കൈയിലിരുന്ന ചപ്പാത്തി എടുത്തു കടിച്ചു വലിക്കുന്നതിനിടയിൽ അനു പറഞ്ഞു . “എന്ത്യേ തനിക്ക് വിശക്കുന്നുണ്ടായിരുന്നോ ???? ” “ഏയ് ……. ബോറടിച്ചു …… അപ്പോൾ എന്തെങ്കിലും കഴിക്കണമെന്ന് തോന്നി …… ” എങ്ങനെ ഒക്കെയോ സ്വിച് കണ്ടു പിടിച്ചു കൊണ്ട് വിശ്വ ചോദിച്ചതും അനു മറുപടിയായി പറഞ്ഞു .

അനുവിന്റെ മറുപടി കേട്ടതും വിശ്വ അവൾ ഇരിക്കുന്നിടത്തേക്ക് നോക്കി . എന്തോ വലിയ ഡയലോഗ് പറയാനെന്ന ഭാവത്തിൽ തിരിഞ്ഞു നോക്കിയ വിശ്വ , തന്റെ കോലം കണ്ടതും വിജ്രംഭിച്ചു നിൽക്കുന്നത് കണ്ടു അനു ചിരിക്കാൻ തുടങ്ങി . അപ്പോൾ പകൽ മാത്രമല്ല നീലി കെട്ടി പൂട്ടി വച്ചു നടക്കുന്നത് , രാത്രിയും ഇതുപോലെ തന്നെയാണ് . “തനിക്ക് ചൂടെടുക്കില്ലേടോ ???? ” അത്രയും നേരം തന്റെ എല്ലാമെല്ലാമായ ചപ്പാത്തിക്ക് വെണ്ണ കൊണ്ട് അലങ്കാരം തീർക്കുന്ന തിരക്കിനിടയിൽ , വിശ്വയുടെ ചോദ്യം കേട്ട് തലയുയർത്തി നോക്കിയപ്പോഴാണ് ,

ഈ നശിച്ച പാന്റും കൂടി ഊരി കളയാൻ പറ്റിയാൽ അത്രയും ആശ്വാസമെന്ന രീതിയിൽ ഷർട്ടില്ലാതെ നിൽക്കുന്ന വിശ്വയെ അവൾ ശ്രദ്ധിച്ചത് . ഇങ്ങേരും ഇങ്ങേരുടെ ഒരു ജിമ്മൻ ബോഡിയും … മനുഷ്യനെ വഴി തെറ്റിക്കാനായിട്ട് … “എനിക്ക് തണുപ്പ് അത്ര ഇഷ്ടമല്ല …….. ” സ്ലാബിൽ നിന്ന് താഴേക്ക് ഇറങ്ങിക്കൊണ്ട് അവൾ പറഞ്ഞതും , വിശ്വ പതിയെ തലയാട്ടി . “കാക്കി കഴിക്കാൻ വന്നതല്ലേ ?? ഇന്നാ …… ” അവന്റെ നേരെ കൈയിലിരിക്കുന്ന പ്ലേറ്റ് നീട്ടി കൊണ്ട് അനു പറഞ്ഞതും , ഇത് കഴിക്കാവോയെന്ന രീതിയിൽ വിശ്വ അവളുടെ നേരെ നോക്കി .

“അടുക്കളയിൽ കയറാറില്ലന്നെ ഉള്ളു …… ജാമൊക്കെ തേയ്ക്കാൻ അറിയാം ……. ” വിശ്വയുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതും , അവൾ തന്റെ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു . തന്നെ നോക്കാതെ മുഖം വെട്ടിച്ചു വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്ന അനുവിനെ കണ്ടതും , വിശ്വ ഒന്നും മിണ്ടാതെ അവൾ പ്ലേറ്റിൽ ചുരുട്ടി വച്ചിരുന്ന ഒരു ചപ്പാത്തിയെടുത്തു കൊണ്ട് അടുത്തുള്ള കസേരയിലേക്ക് ചെന്നിരുന്നു . “താൻ ജാമല്ലേ എടുത്തത് ??? ” വെണ്ണയുടെ ഉപ്പ് രസം നാവിൽ കലർന്നതും , അവൻ നെറ്റി ചുളിച്ചുക്കൊണ്ട് ചോദിച്ചു .

“എനിക്ക് മധുരം ഇഷ്ടമല്ല ……. ജാമുണ്ടെങ്കിലെ തിന്നു എന്നാണെങ്കിൽ പോയി ചെന്നെടുത്തോ ……. ” താൻ എങ്ങനെ തിന്നാലും അതെന്നെ ബാധിക്കില്ലയെന്ന ഭാവത്തിലുള്ള അനുവിന്റെ മറുപടി കേട്ടതും , വിശ്വ പിന്നെ കൂടുതലൊന്നും പറയാൻ പോയില്ല . “തനിക്ക് പ്രണയിക്കാൻ ഒന്നും താല്പര്യമില്ലന്ന് പറഞ്ഞു എന്നെ ഒഴിവാക്കാൻ ശ്രമിക്കുകയാണെന്ന് എനിക്ക് മനസ്സിലായി ….. പക്ഷെ ഇപ്പോഴും മനസ്സിലാകാത്ത കാര്യം , ഒരു റിലേഷൻ ഷിപ്പും കല്യാണവും ഒന്നും ഇഷ്ടമല്ലാത്ത താൻ പിന്നെ എങ്ങനെയാ ഒരു തേപ്പ് വാങ്ങിയതെന്നാ ????

” വിശ്വയുടെ ഭാഗത്തു നിന്നും ഇതുവരെ താൻ പ്രതീക്ഷിക്കാത്ത രീതിയിലൊരു ചോദ്യം കേട്ടതും , അനു കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല . അത്രയും നേരം എന്തൊക്കെയോ മൂളി കൊണ്ട് നിന്നവൾ പെട്ടെന്ന് ഒന്നും മിണ്ടാതെ ഒരു പ്രതിമ പോലെ ഇരിക്കുന്നത് കണ്ടതും , വിശ്വയ്ക്ക് എന്തോ പോലെയായി . അവന്റെ ചോദ്യം കേട്ടതും അനുവിന് എന്തോ പോലെയായി . വിശപ്പ് കെട്ടപ്പോലെ ….. “ഫുഡ് കഴിച്ചു കഴിഞ്ഞു ബാൽക്കണിയിലേക്ക് വാ ……… ” അവന്റെ തോളിൽ തട്ടി കൊണ്ടവൾ പുറത്തേക്ക് നടന്നതും , കേട്ടത് വിശ്വസിക്കാനാവാതെ വിശ്വ തിരിഞ്ഞു നോക്കി . മഞ്ഞുരുകി തുടങ്ങിയോ ????

“ഞാനും രാഗയും , നോക്കുമ്പോൾ അവൾ എന്നേക്കാൾ ഒരു വയസ്സിനു ഇളയതാണ് …….. അനിയത്തി …….. പക്ഷെ , ചെറുപ്പം തൊട്ട് അവൾക്ക് എന്നോട് എന്തോ ഒരു വാശിയായിരുന്നു …….. ഒരു മുൻവൈരാഗ്യം പോലെ …….. ഞാൻ എവിടെ ഒക്കെ പോകുന്നോ , അവിടെ ഒക്കെ അവളും ഉണ്ടാകും എന്റെ എതിരായി … . ഒരു വടംവലി മത്സരം … ആദ്യമൊക്കെ ഞാനത് കാര്യമാക്കിയില്ല … ഓരോ ദിവസം കഴിയുമ്പോൾ വിചാരിക്കും നന്നാകും നന്നാകുമെന്ന് , എവിടെ മത്സരം കൂടി കൂടി വരുന്നതല്ലാതെ കുറയുന്നില്ലന്ന് കണ്ടതും , പിന്നെ എനിക്കും വാശിയായി ……..

പ്രായം കൂടുന്നതിനനുസരിച്ച് അവൾക്ക് എന്നോടുള്ള ദേഷ്യവും കൂടി ……. അതിന് എരിവ് കേറ്റാനായി അവളുടെ അമ്മയും ……… അത്രയും നാളും ഞങ്ങൾ തമ്മിൽ ദേഷ്യത്തിലായിരുന്നെങ്കിലും , ഇതുവരെ ശാരീരികമായി ഉപദ്രവമൊന്നുമില്ലായിരുന്നു …….. പക്ഷേ , പത്താം ക്ലാസ്സിൽ വച്ചു അതൊക്കെ അങ്ങ് മാറി …….. ” അത്രയും നേരം അനുവിന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് നിന്ന വിശ്വയ്ക്ക് , അന്നേരം അവളുടെ മുഖത്ത് വിരിഞ്ഞ ഭാവമെന്തെന്ന് മനസ്സിലായില്ല .

ദേഷ്യമല്ല , മറിച്ചു ഒരു പുച്ഛം പോലെ ……… “കലോത്സവത്തിന് എനിക്ക് ഫസ്റ്റ് പ്രൈസ് കിട്ടി ……. അവൾക്ക് മൂനാം സ്ഥാനവും ……. അതിന്റെ പേരിൽ ഞങ്ങൾ തമ്മിൽ കുറച്ചു വലിയ രീതിയിൽ തന്നെ തർക്കം ഉണ്ടായി ……. തർക്കം മൂത്തപ്പോൾ അവൾ ഒരു തള്ള് വച്ചു തന്നു …… ഞാൻ ബാലൻസ് തെറ്റി വീണത് കുളത്തിലേക്ക് …… എനിക്കന്ന് നീന്തൽ അറിയില്ലായിരുന്നു …… ഞാൻ മുങ്ങി താഴുന്നത് കണ്ടതും അവളോടി പോയി …….. പിന്നെ വഴിയിൽ കൂടി നടന്നു പോയ ഒരു ചേട്ടനാണ് എന്നെ കണ്ടത് …….. ” “എന്തെങ്കിലും പറ്റിയോ എന്നിട്ട് ????

” ആധി നിറഞ്ഞ വിശ്വയുടെ ചോദ്യം കേട്ടതും , അവൾ തിരിഞ്ഞു നോക്കി . “ഒരു ദിവസം മുഴുവനും ഹോസ്പിറ്റലിലായിരുന്നു …… ” “കേസ് ഒന്നും ആക്കിയില്ലേ ???? ” “ആക്കണ്ടന്ന് പറഞ്ഞു …… ” “ആര് ???? ” “ഞാൻ തന്നെ ……. എനിക്ക് കിട്ടിയതൊക്കെ പലിശ ചേർത്ത് തിരിച്ചു കൊടുക്കാൻ എനിക്കാരുടെയും സഹായമൊന്നും വേണ്ട ……. ” തന്റെ നേരെ കണ്ണിറുക്കിക്കൊണ്ട് പറയുന്ന അനുവിനെ കണ്ടതും , വിശ്വ അത് പിന്നെ എനിക്കറിയാലോ എന്ന രീതിയിൽ ഒന്നമർത്തി തലയാട്ടി .

“ഇതിന്റെ ഒക്കെ ഇടയിലേക്കാണ് അനുമോദെന്ന അനി കയറി വന്നത് ….. ഞാൻ ഡൽഹിയിൽ പഠിക്കാൻ തുടങ്ങിയ സമയം ……. പതിമൂന്ന് വർഷങ്ങൾക്ക് ശേഷമാണ് അപ്പച്ചിയും ചന്ദ്രമ്മാവനും തറവാട്ടിലേക്ക് വരുന്നത് ……. അവധിക്ക് ഞാൻ തിരിച്ചു നാട്ടിലേക്ക് വന്നപ്പോഴാണ് അനുമോദെന്നെ ഇഷ്ടമാണെന്ന് പറഞ്ഞത് …….. മുറച്ചെറുക്കനോക്കെ ആണെങ്കിലും എനിക്ക് വലിയ താല്പര്യം ഒന്നും തോന്നിയില്ല ……. അനിക്ക് എന്നെ ഇഷ്ടമാണെന്ന് രാഗ അറിഞ്ഞതും , അവൾ എന്നെ കാണാൻ വന്നു , അതൊരു വലിയ തർക്കത്തിലാണ് ചെന്നവസാനിച്ചത് …….. അത് കഴിഞ്ഞപ്പോൾ എനിക്ക് വാശിയായി …….

ആ വാശിയുടെ പുറത്താണ് ഞാൻ അനിയോട് ചെന്ന് ഇഷ്ടമാണെന്ന് പറഞ്ഞത് ……… ” അനു പറഞ്ഞു നിർത്തിയതും വിശ്വ കുറച്ചു നേരത്തേക്ക് ഒന്നും തന്നെ മിണ്ടിയില്ല . “തനിക്കവനെ ഇഷ്ടമായിരുന്നോ ????? ” ഒന്ന് രണ്ടു നിമിഷത്തെ മൗനത്തിന് ശേഷം വിശ്വ ചോദിച്ചതും , അത്രയും നേരം ഇരുട്ടിലേക്ക് നോക്കി നിന്ന അനു ചെറുതായിയൊന്നു പുഞ്ചിരിച്ചു . “ആയിരുന്നോ എന്ന് ചോദിച്ചാൽ ……. എപ്പോഴോ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു എന്നത് സത്യമാണ് , പക്ഷേ ……. എന്നെ വേണ്ടാത്തവരെ ഞാൻ ഒരിക്കലും എന്റെ മനസ്സിൽ സൂക്ഷിക്കാറില്ല …. .. അതിപ്പോൾ ആരായിരുന്നാലും …….. ” അവളുടെ മറുപടി കേട്ടപ്പോഴാണ് , അവനും ആശ്വാസമായത് .

ഒരുവേള അവൾക്ക് ഇപ്പോഴും അവനെ ഇഷ്ടമാണെന്ന് അവൻ വിചാരിച്ചിരുന്നു . “ഞാൻ ഇപ്പോൾ ഈ കാര്യം തന്നോട് പറഞ്ഞത് എന്തുകൊണ്ടാണെന്ന് വച്ചാൽ , എന്റെ സ്വഭാവം ……… ” അനു പറഞ്ഞു തുടങ്ങിയതും വിശ്വ , അവളുടെ ചുണ്ടിന് നേരെ കൈ നീട്ടി , വേണ്ടയെന്ന രീതിയിൽ . തന്റെ ചുണ്ടിനു കുറുകെയായി നിൽക്കുന്ന വിശ്വയുടെ വിരൽ കണ്ടതും , അനു അവന്റെ നേരെ നോക്കി . എന്താണ് എന്ന ഭാവത്തിൽ തന്നെ നോക്കുന്ന അവളുടെ കണ്ണുകൾ കണ്ടതും , വിശ്വ പതിയെ തന്റെ വിരൽ എടുത്തു മാറ്റി കൊണ്ട് അവളെ പിടിച്ചു തന്റെ നേരെ നിർത്തി .

“എന്റെ അച്ഛൻ എന്നോട് പറയാറുണ്ട് , ആരെയും നമ്മൾ കാരണങ്ങൾ കണ്ടെത്തി സ്നേഹിക്കരുതെന്ന് ……. കാരണങ്ങൾ കണ്ടെത്തി നമ്മൾ ഒരാളെ സ്നേഹിച്ചാൽ , പിന്നീട് അവരിൽ ആ കാരണങ്ങൾ നമ്മുക്ക് കാണാൻ സാധിക്കില്ലയെങ്കിൽ , നമ്മുക്ക് അവരെ സ്നേഹിക്കാൻ കഴിയില്ലന്ന് ……… ” വിശ്വ പറയുന്നത് കേട്ടതും അനു ഒന്നും മിണ്ടിയില്ല . “തന്നിൽ അവൻ കണ്ട കാരണങ്ങൾ ഒന്നും കൊണ്ടല്ല ഞാൻ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത് ……. മാത്രമല്ല കാരണമെന്നൊക്കെ പറയുമ്പോൾ ഒരു നല്ല കാരണം ഒക്കെ വേണ്ടേ ????

” അവളെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞതും , അനു കണ്ണ് രണ്ടു കൂർപ്പിച്ചു അവനെ നോക്കി . ” ഊതിയതാണല്ലേ ???? ” അവനെ ഉറ്റു നോക്കി കൊണ്ട് അനു ചോദിച്ചതും , വിശ്വ അവളുടെ നേരെ തന്റെ പല്ല് മുഴുവനും കാണാൻ പാകത്തിന് ഒരു ചിരി ചിരിച്ചു . അയ്യടാ …… എന്ത് ഊള ചിരി ….!!! “അതെ ആ പല്ലും കൊണ്ടങ്ങ് മാറി നിന്നെ , ഞാൻ എന്റെ റൂമിലേക്ക് പോകട്ടെ …… ” വിശ്വയെ പുറകിലേക്ക് തള്ളി മാറ്റി കൊണ്ട് അനു മുന്നിലേക്ക് നടന്നു . “ഗുഡ് നൈറ്റ്‌ !!!! ” പുറകിൽ നിന്ന് വിശ്വയുടെ കൂകി വിളി കേട്ടതും , അവൾ മറുപടിയെന്നൊണം തന്റെ കൈയുയർത്തി കാട്ടി …

അനു : ഭാഗം 42

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!