ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 46

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 46

എഴുത്തുകാരി: അഷിത കൃഷ്ണ (മിഥ്യ )

മുകളിലുള്ള വലിയൊരു മുറിയുടെ മുന്നിൽ എത്തിയതും കണ്ണൻ വാതിൽ മെല്ലെ തുറന്നു.. ആ മുറിയിലേക്ക് വസുവിന്റെ കയ്യിൽ പിടിച്ചു കൊണ്ട് കാലെടുത്തു വച്ചു.. സ്‌പീക്കറിൽ നിന്നും ആ മുറിയിലാകെ പാട്ടൊഴുകിയെത്തി.. പ്രിയസഖി എവിടെ നീ.. പ്രണയിനി അറിയുമോ ഒരു കാവൽ മാടം കണ്ണുറങ്ങാതിന്നും എന്നുള്ളിൽ.. എവിടെ നീ.. മിഴിനീരിലൂടൊരു തോണിയിൽ.. ഒഴുകുന്ന നൊമ്പരമായി ഞാൻ.. അണയും… തീരം.. അകലെ.. അകലെ… പ്രിയസഖി എവിടെ നീ.. പകലിതാ തൻ പുൽക്കൂട്ടിൽ.. തിരികൾ താഴ്ത്തുന്നു..

ഇടറുമീ പുഴ കണ്ണീരിൻ തടവിലാകുന്നു.. കടലിനും അറിയാം തോഴി കടലുപോൽ വിരഹം.. ഇരവുകൾക്കറിയാം നാളെ തെളിയുമീ പ്രണയം.. തനി മരത്തിനു പൂക്കാലം താനെ വരുമോ.. എവിടെ നീ.. പ്രണയിനി അറിയുമോ ഒരു കാവൽ മാടം കണ്ണുറങ്ങാതിന്നുമെന്നുള്ളിൽ.. പ്രണയിനീ.. ഒരു വിളിക്കായ് കാതോർക്കാം മിഴിയടക്കുമ്പോൾ… മറു വിളിക്കായ് ഞാൻ പോരാം ഉയിര്പൊള്ളുമ്പോൾ.. അതിരുകൾക്കകലെ പാറാം കിളികളെ പോലെ.. പുലരുമോ സ്നേഹം.. നാളെ തെളിയുമോ മാനം…

ഇനിയുമുള്ളൊരു ജന്മം നീ കൂട്ടായ് വരുമോ… പ്രിയസഖി എവിടെ നീ.. പ്രണയിനി അറിയുമോ ഒരു കാവൽ മാടം കണ്ണുറങ്ങാതിന്നും എന്നുള്ളിൽ.. എവിടെ നീ.. മിഴിനീരിലൂടൊരു തോണിയിൽ.. ഒഴുകുന്ന നൊമ്പരമായി ഞാൻ.. അണയും… തീരം.. അകലെ.. അകലെ… പാട്ടിന്റെ വരികൾക്കനുസരിച്ചാണ് വസു മുറിയിലേക്ക് കയറിയത് കൂടെ തന്നെ കണ്ണനും ഉണ്ടായിരുന്നു… ചുവരുകളിൽ അത്രയും അവൾ സൂക്ഷിച്ചു നോക്കി… അച്ഛനും അമ്മയും കൂടെ കുഞ്ഞു വസുവും.. ഈ മുറി?

ഇതാരുടെയാണ് നന്ദൂട്ടാ നിറയെ എന്റെ പടങ്ങളാണല്ലോ.. കൗതകത്തോടെ അവയിൽ വിരലോടിച്ചു വസു നിന്നു.. നിന്റെ മുറിയായിരുന്നു ഇത്.. ഇവിടെ നിന്നും നോക്കിയാൽ താഴെയുള്ള ചെമ്പക കാട് കാണാം.. കണ്ണൻ പറഞ്ഞു.. അപ്പോഴേക്കും മറ്റുള്ളവരും അങ്ങോട്ടേക്ക് എത്തിയിരുന്നു.. മുറിയിൽ നേരിയ വെട്ടത്തോടൊപ്പം ലൈറ്റ് ഇട്ടു കണ്ണൻ.. ഓരോരുത്തരായി അവിടെ ഇരുന്നിരുന്ന സോഫയിൽ ചെന്നിരുന്നു.

അനുവിനും മനുവിനും നിവിക്കും വസുവിനെ പോലെ തന്നെ തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്ന് മനസ്സിലായിരുന്നില്ല.. എന്താ നന്ദൂട്ടാ… എന്തിനാ എല്ലാവരും കൂടെ ഇങ്ങോട്ടേക്ക് വന്നത്..? വസു ഓരോരുത്തരുടെയും മുഖത്തു നോക്കി കണ്ണനോട് ചോദിച്ചു.. കണ്ണൻ വസുവിനെ അടുത്തിരുന്നിരുന്ന ഒരു കസേരയിൽ കൊണ്ടിരുത്തി.. അവളുടെ കൈകൾ അവന്റെ കൈകളിൽ ഭദ്രമാക്കി വെച്ചു. ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ ലച്ചൂട്ടി നിനക്ക്?

സിനിമ പോലും മാറി നിൽക്കുന്ന ഒരു ജീവിത കഥ.. അവളെ നോക്കി കണ്ണൻ ചോദിച്ചു.. എന്തോ അവളിൽ നിന്നും പുഞ്ചിരിയായിരുന്നില്ല മറുപടിയായി ലഭിച്ചത്.. പകരം ഒരുതരം നിർജീവതനിറഞ്ഞ കണ്ണുകളാൽ അവൾ അവനെ നോക്കി.. നിന്റെ അച്ഛൻ ജയൻ അങ്കിൾ അല്ലെന്നും അമ്മ സുമംഗല അല്ലെന്നും നിനക്കറിയില്ലേ..? സുമയമ്മയുടെ സഹോദരൻ സഹദേവന്റെ മകളാണ് നീ.. അദ്ദേഹത്തിന് പഠിക്കുന്ന കാലത്തു തന്റെ കോളേജിൽ ജൂനിയർ ആയിരുന്ന ആരോരും ഇല്ലാത്ത പെൺകുട്ടിയോട് തോന്നിയ പ്രണയം..

വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും എതിർത്തു ജാതിയോ മതമോ എന്തിനധികം അച്ഛനാര് അമ്മയാര് എന്നറിയാത്ത ഒരു അനാഥയെ ചെമ്പകശ്ശേരിയിലെ മരുമകളാക്കാൻ നിന്റെ മുത്തശ്ശൻ തയ്യാറായിരുന്നില്ല.. എന്നാൽ എത്ര എതിർത്തിട്ടും നിന്റെ അച്ഛൻ ആ ബന്ധത്തിൽ നിന്നും പിന്മാറിയിരുന്നില്ല.. അങ്ങനെ നിന്റെ അമ്മയെ നിന്റെ അച്ഛൻ വിവാഹം ചെയ്തു.. ആദ്യമൊക്കെ വളരെ ബുദ്ധിമുട്ടായിരുന്നു അവർക്ക് ജീവിക്കാൻ നിന്റെ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിലേക്ക് വന്ന വസന്തമായിരുന്നു നിന്റെ അച്ഛന്റെ സഹപാഠിയായിരുന്ന ഗോപനും അദ്ദേഹത്തിന്റെ ഭാര്യയും മകളും ..

അവർ ഒരുമിച്ചായിരുന്നു പിന്നീട് ഉള്ള ബിസിനസ്സും മറ്റും ചെയ്തത്.. പിന്നീട് വീണ്ടും കുഞ്ഞുണ്ടായത് അവർക്ക് തന്നെയായിരുന്നു.. നിന്റെ കളിക്കൂട്ടുകാരൻ.. അവൻ സ്കൂളിൽ പോയി തുടങ്ങിയതിൽ പിന്നെ ആണ് നീ ജനിക്കുന്നത്.. നീണ്ട ആറര വർഷത്തെ കാത്തിരിപ്പ്.. നിന്നെക്കാൾ അഞ്ചു വയസു മൂത്ത ഗോപൻ അങ്കിളിന്റെ മകനായിരുന്നു പിന്നീട് വസിഷ്ഠ ലക്ഷ്മിയുടെ സർവ്വസവും.. നീ ജനിച്ചതിനു ശേഷമാണ് മുത്തശ്ശനും മുത്തശ്ശിയും പഴയതെല്ലാം മറക്കാൻ തയ്യാറായത്..

നിങ്ങൾ അങ്ങോട്ടേക്ക് വന്നതത്രയും വെക്കേഷൻ സമയത്തായിരുന്നു.. ഞാനും ഹരിയും സുദേവും എല്ലാം നിന്നോടൊത്ത് കളിക്കുമായിരുന്നു.. എങ്കിലും നിനക്ക് എന്നും പ്രിയപ്പെട്ടത് ഗോപൻ അങ്കിളിന്റെ മകൻ മാത്രമായിരുന്നു.. ഞങ്ങളോടൊക്കെ കൂട്ട് കൂടുമെങ്കിലും അവന്റെ അഭാവത്തിൽ നിനക്ക് ഉത്സാഹം കുറവായിരുന്നെന്ന് നിന്റെ അച്ഛനും അമ്മയും പറയുമായിരുന്നു. കണ്ണന്റെയും അവിടെ കൂടിയവരുടെയും ഓർമ്മകൾ ആ കാലഘട്ടത്തിലേക്ക് തഴയപ്പെട്ടു കൊണ്ടിരുന്നു..

ഓർമകളിൽ വസുവും തിരയുകയായിരുന്നു അത്രമേൽ പ്രിയപ്പെട്ട ആ മുഖങ്ങൾ എന്നാൽ ഓരോ തവണയും മറവി അവളെ വരിഞ്ഞു മുറുകി കൊണ്ടേ ഇരുന്നു.. കണ്ണടച്ച് തന്റെ ഉള്ളിലേക്ക് അവരെ ആവാഹിക്കാനായി അവൾ പരിശ്രമിച്ചു കൊണ്ടേയിരുന്നു.. അതിന്റെ ഭാഗമായി അവളിൽ കടുത്ത തലവേദനയും രൂപപ്പെട്ടു കൊണ്ടിരുന്നു.. എന്നാൽ തോൽക്കാൻ തയ്യാറാകാതെ അവൾ വീണ്ടും ഓർമയെന്ന കയത്തിൽ മുങ്ങി കൊണ്ടേ ഇരുന്നു.. തലപൊട്ടിപിളരുമെന്ന ഘട്ടം എത്തിയപ്പോൾ കണ്ണുകൾ വലിച്ചു തുറന്നു..

കണ്ണൻ കൂട്ടിന് താനുണ്ടെന്ന് പറയാതെ പറയുമ്പോലെ അവളുടെ കയ്യിൽ തന്റെ പിടിമുറുക്കി.. ശരിയാണ് നീ നിന്റെ കളിക്കൂട്ടുകാരന്റെ കൂടെ മാത്രമാണ് എന്നും സന്തോഷവതിയായിരുന്നത്.. മതി നന്ദൂട്ടാ.. ഞാനിപ്പോൾ നമ്മുടെ മോളുടെയും നന്ദൂട്ടന്റെയും കൂടെയല്ലേ.. പിന്നെ എന്തിനാ എന്റെ കൂടെയില്ലാത്ത ഒരാളെ കുറിച്ചും അവരുടെ ഓർമ്മകളെ കുറിച്ചും എന്നോട് പറയുന്നത്… കണ്ണുനീർ തുടച്ചുകൊണ്ട് അവൾ പറഞ്ഞു.. നീ അറിയണം എന്ന് തോന്നി..

നിനക്കറിയാവോ ലച്ചൂ സ്നേഹിക്കുന്ന രണ്ടു മനുഷ്യരെ സ്വന്തം സ്വാർത്ഥതാല്പര്യങ്ങൾക്ക് വേണ്ടി പിരിക്കുന്നത് തെറ്റ് തന്നെയാണ് അങ്ങനെ ഒരു തെറ്റിന്റെ അനന്തര ഫലം മാത്രമാണ് ലച്ചു എന്ന നീ.. ഈ ലോകത്ത് നിന്നിൽ എന്നേക്കാൾ അവകാശമുള്ള ഒരാളുണ്ട്.. നീയും എന്നോട് പറഞ്ഞിട്ടുണ്ട്.. മറവി കാർന്നു തിന്ന നിന്റെ ഭൂതകാലത്തിൽ അവ പൊടി പിടിച്ചു കിടപ്പുണ്ടാവും.. പിന്നെ.. നിങ്ങളെ തമ്മിൽ പിരിച്ചത് വിധി മാത്രമല്ല.. ചില സാഹചര്യങ്ങൾ കൂടിയാണ്..

ആരുടെയൊക്കെയോ ചൂതാട്ടത്തിന്റെ ഇരകൾ.. പ്രണയം പലപ്പോഴും അങ്ങനെയല്ലേ? അന്ന് നിനക്ക് പത്തു വയസുള്ള സമയത്താണ് നിങ്ങൾ വീണ്ടും നാട്ടിലേക്ക് വരുന്നത്.. എന്തോ കൂട്ടുകാരനുമായി തല്ലു പിടിച്ചത് കൊണ്ട് നീ നിന്റെ അമ്മയുടെയും അച്ഛന്റെയും കൂടെ പോകാൻ തയ്യാറായില്ല.. വാശി പിടിച്ചു സുധിയോടൊപ്പം നിന്നു.. ഞങ്ങൾ പക്ഷേ അന്ന് നമ്മൾ ഇപ്പോൾ താമസിക്കുന്നിടത്തേക്ക് മാറിയിരുന്നു.. തിരികെ പോകുന്ന വഴിയിൽ വെച്ചു ഒരു ആക്സിഡന്റ്.. നീ തനിച്ചായി പോയി..

നിന്റെയും ഗോപൻ അങ്കിളിന്റെയും നിർബന്ധം കൊണ്ട് അച്ഛനെയും അമ്മയെയും ഇവിടെ അടക്കി.. പക്ഷേ.. മുത്തശ്ശന്റെയും മുത്തശ്ശിയുടെയും നിർബന്ധം കൊണ്ട് നീ സുമയമ്മയുടെ കൂടെ തറവാട്ടിലേക്ക് തിരിച്ചു വന്നു.. അവരുടെ കർമങ്ങൾക്ക് ശേഷം ആണ് നീ തിരികെ വന്നത്.. . പിന്നീടുള്ള ദിവസങ്ങൾ അത്രയും ഇരുട്ടിനെ മാത്രം കൂട്ടുപിടിച്ചായിരുന്നു നീ ജീവിച്ചതത്രയും.. എല്ലാവർക്കും പേടിയായിരുന്നു നിന്റെ അവസ്ഥ കണ്ട്.. അങ്ങനെ ഇരിക്കെ ഒരു ദിവസം ഗോപൻ അങ്കിൾ ഹാർട്ട് അറ്റാക്ക് വന്നു മരിച്ചെന്നു പറഞ്ഞു ഫോൺ വന്നു..

നിന്നെ കാണിക്കണ്ട എന്നത് മുത്തശ്ശന്റെ തീരുമാനമായിരുന്നു.. അവർക്ക് നിന്നെ അങ്ങോട്ടേക്ക് വിടാൻ താല്പര്യം ഉണ്ടായിരുന്നില്ല.. അവിടത്തെ ബിസിനെസ്സ് വിറ്റ് ജയൻ അങ്കിളിന്റെ കൂടെ ചേർക്കാൻ ആയിരുന്നു ഇഷ്ടം.. കുറച്ചു ദിവസങ്ങൾ കഴിഞ്ഞു നിന്റെ കൂട്ടുകാരൻ അയച്ച കത്തു നിനക്ക് കിട്ടി.. ആ കത്തിലൂടെ ആണ് നീ എല്ലാം അറിയുന്നത്.. കാര്യങ്ങൾ അറിഞ്ഞപ്പോൾ നീ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടി പക്ഷേ.. എതിരെ വന്ന ഒരു വണ്ടിക്കിടയിൽ നീയും… പിന്നീട് നീ ഉണർന്നത് ഓർമ്മകൾ ഇല്ലാതെയായിരുന്നു..

ഇടക്ക് ഒരു തവണ ഗോപൻ അങ്കിളിന്റെ മോനും ഭാര്യയും വന്നപ്പോൾ പോലും നീ അവരെ തിരിച്ചറിഞ്ഞില്ല.. നിന്റെ അച്ഛന്റെ പേരിലുള്ളതെല്ലാം പിന്നീട് വിറ്റു ചെമ്പകശ്ശേരിയിൽ ചേർത്തു.. ഓർമകളില്ലാത്ത നീ ജയപ്രകാശിന്റെയും സുമംഗലയുടെയും മകളായി ജീവിച്ചു.. സുദേവ് നിന്റെ ഇച്ചേട്ടൻ ആയി.. കുടുംബത്തിൽ നിന്നു പോലും സത്യങ്ങൾ നീ അറിയാതിരിക്കാൻ സുമയമ്മയും ജയൻ അങ്കിളും ഞങ്ങൾ താമസിക്കുന്ന ഇടത്തേക്ക് വന്നു.. നീ വസു ആയി ജീവിച്ചു തുടങ്ങി..

നിന്നെ അന്വേഷിച്ചു നിന്റെ കൂട്ടുകാരൻ വന്നപ്പോഴൊക്കെ മുത്തശ്ശൻ നീ താമസിക്കുന്ന ഇടം പറഞ്ഞു കൊടുത്തിരുന്നില്ല.. പിന്നീട് അവർ വരാതെയായി.. ഈ വീട് നിന്റെയും അവന്റെയും പേരിൽ നിങ്ങളുടെ അച്ഛന്മാർ എഴുതി വച്ചിരുന്നതാണ്.. നിങ്ങളെ ഒന്നിച്ചു ചേർക്കാൻ ആണ് അവർ എന്നും ആഗ്രഹിച്ചിരുന്നത്.. പക്ഷേ അത് ഒരിക്കലും ഇനി നടക്കില്ലല്ലോ.. എല്ലാം കേട്ട് തകർന്നിരിക്കാൻ മാത്രമേ അവൾക്കായുള്ളു.. നിശബ്ദമായി അവൾ തേങ്ങി കൊണ്ടിരുന്നു.. പിന്നെ നിനക്ക് വിഷമം തരുന്ന മറ്റൊരു വാർത്തയുണ്ട്..

അതിന് മുൻപ് ചില ആളുകളെ നീ കാണേണ്ടതുണ്ട് അത്രയും പറഞ്ഞു കൊണ്ട് കണ്ണൻ പുറത്തേക്ക് പോയി.. പാറുവും നീരജയും വസുവിന്റെ അരികിൽ ചെന്നിരുന്നു അവളെ പൊതിഞ്ഞു പിടിച്ചു.. എന്റെ അസ്തിത്വം എന്താണ്? ഞാൻ ആരാണ്.. ? ഇത്രയും കാലം ഒന്നുമറിയാതെ വേഷം കെട്ടിയാടിയ കോമാളി ആയി അല്ലേ ഞാൻ.. ഒന്ന് വിശ്വസ്തതയോടെ ചായാൻ പോലും ഒരു തോൾ എനിക്കില്ലാതെ പോയല്ലോ.. ആര് പറഞ്ഞു വസുമ്മ അത്..

അങ്ങോട്ടേക്ക് കയറി വന്ന ആളുടെ ശബ്‍ദം കേട്ടതും വസു മിഴികൾ ഉയർത്തി നോക്കി.. അന്നമ്മ.. വസുവിന്റെ ചുണ്ടുകൾ മന്ത്രിച്ചു… ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് വസു അങ്ങോട്ടേക്ക് നടന്നു ആൻ നെ കെട്ടിപിടിച്ചു കരഞ്ഞു.. എന്നാത്തിനാ കൊച്ചെ നീ കരയുന്നെ.. ആരാണെന്നോ എന്താണെന്നോ അറിയാതെ അല്ലേ ഇത്രയും നാൾ നീ ജീവിച്ചത്… ഇനിയത് വേണ്ട.. ആൻ അവൾക്ക് ധൈര്യം നൽകി..

ആൻ നെ കണ്ടപ്പോൾ കുറ്റബോധമോ ദേഷ്യമോ എല്ലാം ചേർന്നൊരു ഭാവമായിരുന്നു ഹരിയിൽ മുന്നിട്ട് നിന്നത്.. മുറിക്ക് പുറത്തു പോയ കണ്ണൻ കയറി വന്നപ്പോൾ അവനു പുറകിലായി വന്ന ആളെ കണ്ടതും വസു അമ്പരന്നു.. അത് മനസിലാക്കിയെന്നോണം ആൻ അവളുടെ കയ്യിൽ പിടിമുറുക്കി.. നിന്റെ ഗോപച്ഛന്റെ ഭാര്യ.. നിന്റെ അമ്മയുടെ കൂട്ടുകാരി.. സ്വന്തം മകനെക്കാൾ ഏറെ നിന്നെ സ്നേഹിച്ചവർ… പക്ഷേ..

എല്ലാരും സ്വാർത്ഥരല്ലേ ലച്ചൂ… ഇടക്ക് സത്യമറിയാതെ ആണെങ്കിലും ചെറിയൊരു സ്വാർത്ഥത ഇവരും കാണിച്ചു.. കണ്ണൻ പറഞ്ഞു നിർത്തിയതും വസു അവരെ തന്നെ നോക്കി നിന്നു.. അവളുടെ ചുണ്ടുകൾ മൗനമായി അവരുടെ പേര് വിളിച്ചോതി.. ചെമ്പകം പൂക്കും.. കാത്തിരിക്കാം.

ചെമ്പകം പൂക്കും യാമങ്ങൾ : ഭാഗം 45

Share this story