ശക്തി: ഭാഗം 4

Share with your friends

എഴുത്തുകാരി: ബിജി

അവളുടെ കാലൊന്നു വഴുക്കി …വീഴാൻ പോയി….. ശക്തി പെട്ടെന്ന് തന്നെ അവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു അവന്റെ വിരിഞ്ഞ മാറിലേക്ക് മുഖം ചേർത്തവൾ….. മുഖം ഉയർത്തിയ അവൾ കാണുന്നത് തന്നെ മിഴികൾ മാറ്റതെ നോക്കുന്ന ശക്തിയേയാണ്….. അവളുടെ പരൽ മീൻ കണക്കെയുള്ള മിഴികൾ പിടയുന്നത് അവൻ നോക്കി നിന്നു…… ആ മിഴിയിൽ ഊളിയിടാൻ അവനൊന്നു കൊതിച്ചു. അവിടെ കൂടുകൂട്ടാൻ വെമ്പൽ കൊണ്ടു…..!!

ഒരു തോന്നലിൽ അവനവളെ ഒന്നുകൂടി തന്നോടു ചേർത്തു……!! ലയയിൽ ഒരാളൽ ഉണ്ടായി അവളൊന്നു പിടഞ്ഞു റോസാദളം പകൃത്തു വെച്ചതു പോലെയുള്ള അവളുടെ അധരങ്ങൾ വിറച്ചു. അവനിൽ നിന്നകന്ന് മാറി……!!! അപ്പോഴാണ് അവനും അതിൽ നിന്ന് ഉണരുന്നത്…. അവനൊന്നും മിണ്ടാതെ അവളുടെ പിന്നാലെ നടന്നു. അവനൊന്നു പുഞ്ചിരിച്ചു. കറുത്ത നൂൽ കെട്ടിയ അവളുടെ കാലുകൾ പോണ വഴിയേ അവനും നടന്നു….!!

അവളുടെ വീടെത്തിയതും അവൾ പോകുവാണെന്ന് മെല്ലെ തലയാട്ടി അവനും പുഞ്ചിരിച്ചോണ്ട് തലയാട്ടി…!!! അവൾ അകത്ത് കയറി മറയുന്നതുവരെ ഗെയിറ്റിനു വെളിയിൽ തന്നെ അവൻ നിന്നു…..!! നിറ നീലാവിൽ ശക്തി ചുണ്ടിലൂറിയ മൂളിപ്പാട്ടോടെ മുന്നിലുള്ള ചെറിയ കല്ലുകളെ ഒരു കാലാൽ തട്ടിത്തെറിപ്പിച്ച് നടന്നു പെട്ടെന്ന് തന്നെ തന്റെ സന്തോഷങ്ങളെ ആരും അറിയാതിരിക്കാൻ ഹൃദയത്തിൽ താഴിട്ട് പൂട്ടിവച്ചു……!! ചന്ദ്രികയോട് അവൻ പറഞ്ഞു നമ്മുക്കിതൊന്നും ആഗ്രഹിക്കാൻ പോലും അവകാശമില്ല.

ആരും അറിയാതെ ഹൃദയത്തിൻ താലോലിക്കാം അത്രമാത്രം….. വേദനനിറഞ്ഞ ചിരി അവനിൽ തെളിഞ്ഞു….!! മാലഖയെ പോലുള്ള ലയയുടെ പുഞ്ചിരി നിറഞ്ഞ മുഖം മുന്നിൽ തെളിഞ്ഞു ആരും അറിയാതെ കാത്തുവച്ചൊരിഷ്ടം ഇനിയും ഇനിയും ഓമനിക്കാനും താലോലിക്കാനും തോന്നുന്നൊരിഷ്ടം…!! അവൾ ഒരിക്കലും അറിയാതിരിക്കട്ടെ …. വെറുതേ ആശ കൊടുത്ത് അതിന്റെ ജീവിതം എന്തിന് പാഴാക്കുന്നു.

അല്ലെങ്കിൽ അവളെന്തിന് തന്നെപ്പോലൊരുവനെ സ്നേഹിക്കണം പഠിപ്പു വിവരവും സമ്പത്തും അതിലേറെ നന്മയുള്ള ഒരു കുട്ടി അവൾക്ക് എല്ലാം തികഞ്ഞ ഒരാളെ തന്നെ ലഭിക്കും തന്റെ നിഴലു പോലും തന്നെ നോക്കി പുശ്ചിക്കുന്നതായി തോന്നി അർഹതയില്ലാത്തത് എന്തിന് നീ ആഗ്രഹിക്കുന്നു….!! മുളയിലെ നുള്ളികളഞ്ഞു തന്റെ പ്രാണനിൽ ഇഴുകിച്ചേർന്ന പ്രണയത്തെ ആദ്യമായി തോന്നിയ ഇഷ്ടത്തെ…… അതിലോലമായി തോന്നിയ നിനവുകളെ……. അത്രമേൽ സ്നേഹിച്ചൊരാളെ…..!

ആ പരൽ മീൻ കണ്ണുകൾ പിടയുന്നത് ഓർത്തതും അവന്റെ നെഞ്ചൊന്നിടറി തനിക്ക് ഭാഗ്യമില്ല……. തന്റെ ജീവിതം തനിക്ക് ചില പരിധികൾ ഏർപ്പെടുത്തിയിട്ടുണ്ട് അല്ലെങ്കിൽ ആഗ്രഹങ്ങൾക്ക് , ഇഷ്ടങ്ങൾ, സ്വപ്നങ്ങൾ ഇവയ്ക്കൊക്കെ ലക്ഷ്മണ രേഖ വരച്ചിട്ടുണ്ട് തനിക്കൊരിക്കലും അത് മറികടക്കാൻ കഴിയില്ല. ശക്തി തന്റെ വീട്ടിലേക്ക് വേഗം നടന്നു…!! പിറ്റേദിവസം അവധി ആയതിനാൽ നീലുവിനോട് തലേ ദിവസം ശക്തിയോടൊപ്പം പാതിരാവിൽ നടന്നു വന്നതിനേ കുറിച്ച് വിശദീകരിക്കുകയായിരുന്നു….!!

എന്താ റൊമാന്റിക് സിറ്റ്വോഷൻ…… നിലാവും ചന്ദ്രികയും, തണുത്ത ഇളം കാറ്റ്, മെല്ലെ ചാഞ്ചാടുന്ന നെൽകതിരുകൾ എല്ലാത്തിനു മേൽ പ്രീയപ്പെട്ടവനോടൊപ്പം അവന്റെ നെഞ്ചോട് ചേർന്നു നില്ക്കുക. ഹാ….. ദേ എന്റെ മേലാകെ കുളിരു കോരുന്നു. ടി പോത്തേ…. നിനക്ക് പ്രൊപ്പോസ് ചെയ്തു കൂടാരുന്നോ . അറ്റ്ലിസ്റ്റ് ഒരു കുഞ്ഞി കിസ്സെങ്കിലും അയ്യേ….!!! എന്തൊക്കെയാടി ഈ വിളിച്ചു കൂവുന്നത് ലയ ജാള്യതയോടെ ചോദിച്ചു. നിന്റെ സ്ഥാനത്ത് ഞാനായിരുന്നേൽ….. കലവറ ഞാനൊരു മണിയറ ആക്കിയേനെ….. അല്ല പാട വരമ്പൊരു മണിയറ ആക്കിയേനെ ലയ അവളെ തലയിണ എടുത്തു തല്ലി….!!

നല്ല മഴയുള്ള ദിവസമായിരുന്നു രുദ്രനൊപ്പം കാറിലായിരുന്നു ലയയും നീലുവും കോളേജിലേക്ക് തിരിച്ചത് ലയ മഴ പെയ്യുന്നതും നോക്കിയിരുന്നു. അപ്പോഴാണ് ശക്തി കോളേജിൽ പോകാനായി ബസ്റ്റോപ്പിലേക്ക് നടക്കുന്നത് കണ്ടത് അച്ഛാ….. ശക്തി , ഒന്നു വണ്ടി നിർത്ത് ലയ പറഞ്ഞു. രുദ്രൻ അവൻ്റെ അടുത്തായി വണ്ടി നിർത്തി ലയ ഗ്ലാസ് താഴ്ത്തി പറഞ്ഞു ശക്തി വരൂ കാറിൽ പോകാം അവനൊന്നു മടിച്ചു നിന്നു ഒന്നു കേറുചേട്ടാ ….. ലയ ഇത്ര ആത്മാർത്ഥമായി വിളിക്കുന്നതല്ലേ ….?? അവിടെയും നീലു അവരെ ഒന്നുകൊള്ളിച്ചു പറഞ്ഞു….!! ശക്തി ഫ്രണ്ടിൽ കയറി … യാത്രയിലുടനീളം ശക്തിയും ലയയും മൗനത്തെ കൂട്ടുപിടിച്ചു.

എന്താണ് ശക്തിയുടെ ഫ്യൂച്ചർ പ്ലാൻ രുദ്രൻ ചോദിച്ചു. ശക്തി രുദ്രനെ ഒന്നു നോക്കി അല്ല ഡിഗ്രി റാങ്ക് വിന്നറല്ലേ പി.ജി കഴിഞ്ഞ് എന്താണ് പരുപാടി സിവിൽ സർവ്വീസ് …. വല്ലാത്തൊരു കടുപ്പത്തോടെയാണ് ശക്തി അത് പറഞ്ഞത് നിന്നേക്കൊണ്ടത് സാധിക്കും മോനേ …. രുദ്രൻ അവനെ പ്രോത്സാഹിപ്പിച്ചു. രാഗലയയും അവൻ്റെ നിശ്ചയദാർഡ്യത്തെ അപ്രിഷിയേറ്റ് ചെയ്തു. നീലുവും സന്തോഷത്തിലായി. എതായാലും ഒരു കളക്ടർ സ്വന്തമായി കുടുംബത്തിലുള്ളത് ഒരു ഗുമ്മല്ലേ….

അവളതും പറഞ്ഞതും ശക്തി നീലുവിനെ ‘അരിശത്തോടെ നോക്കി പെട്ടെന്നവൻ്റെ കണ്ണുകൾ ലയയിലേക്ക് തിരിഞ്ഞു. അവളും അവനെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. പരിസരബോധം വന്നതുപോലെ ശക്തി നേരെയിരുന്നു. അപ്പോഴേക്കും കാർ കോളേജിലെത്തിയിരുന്നു. ശക്തി കാറിൽ നിന്നിറങ്ങി രു ദ്രനോട് താങ്ക്സ് പറഞ്ഞ് പി ജി ബ്ലോക്കിലേക്ക് നടന്നു. ലയ അവനെത്തന്നെ നോക്കി നടന്നു.അവനും അവളെ തിരിഞ്ഞൊന്നു നോക്കി ലയയുടെ മുഖത്ത് അമ്പിളി ഉദിച്ച പോലെ …..

ഒന്നു പുഞ്ചിരിച്ചു കൊണ്ട് അവൾ നടന്നു. ഉച്ചഭക്ഷണം കഴിക്കാൻ പുറത്തിങ്ങിയപ്പോഴാണ് ലയ ശക്തിയെ കാണുന്നത് അവൻ ബുക്സ് വായിച്ചോണ്ട് വാകമരച്ചുവട്ടിലിരിക്കുന്നു. ശക്തി ഫുഡ് കൊണ്ടു വന്നില്ലേ എന്തോ ഒരു ഉൾപ്രേരണയിൽ ഭക്ഷണവുമായി അവനരികിലേക്ക് നടന്നു. വാകചില്ലകളിൽ നിന്ന് ചോരത്തുണ്ടുകൾ പോലെ പൂക്കൾ ഉതിർന്നുവീണു കൊണ്ടിരുന്നു. മെല്ലെ ലയ അവനരികിലെത്തി കാലൊച്ച കേട്ടപ്പോൾ ശക്തി ബുക്കിൽ നിന്ന് തല ഉയർത്തി ലയയെ കണ്ടതും അവൻ്റെ മിഴികൾ ഒന്നു തിളങ്ങി പെട്ടെന്നു തന്നെ ഗൗരവത്തിൻ്റെ മുഖം മൂടീ ചൂടി എന്താ …. താനിവിടെ…??

ശക്തി ഫുഡ് കഴിച്ചില്ലേ…. എന്തു പറയണമെന്നറിയാതെ അവനൊന്നു വിഷമിച്ചു. ങാ… കഴിച്ചു അവളെ നോക്കാതെ അവൻ പറഞ്ഞു. ശക്തി വിരോധമില്ലെങ്കിൽ ഈ ഫുഡ് കഴിച്ചോളൂ വേണ്ടാ ….. ഞാൻ കഴിച്ചതാ താൻ പൊയ്ക്കൊള്ളു അവൻ്റെ പറച്ചിലിൽ ലയയുടെ മുഖം വാടി അവൾ ലഞ്ച് ബോക്സ് അവിടെ വച്ചിട്ട് ഓടിപ്പോയി ലയേ ….. അവൻ്റെ വിളി കേട്ട് അവൾ നിന്നു ഇങ്ങു വാ ….. ഇതിപ്പോൾ ഞാൻ കഴിച്ചാൽ താനെന്തു കഴിക്കും അതു സാരമില്ല നീലുവിൻ്റെ കൈയ്യിൽ നിന്ന് ഷെയർ ചെയ്തോളാം പറഞ്ഞു കൊണ്ടവൾ നടന്നു …..

കോളേജ് വിട്ടതും അച്ഛൻ വരാത്തതു കൊണ്ട് ബസ്റ്റോപ്പിലേക്ക് നടന്നു. നീലു പുറകിലോട്ട് നോക്കി വായിട്ടലച്ച് നടന്ന് ആരുടെ ദേഹത്തോ ചെന്നിടിച്ചു. ആരാടാ എന്നെ വന്ന് മുട്ടാൻ പറഞ്ഞതും നീലു വാ പൊളിച്ച് നിന്നു പോയി കാക്കി ……. ആറടിയിലൊരു സുന്ദര കുട്ടപ്പൻ ആ മുതലിനെ നോക്കി വെള്ളമിറക്കിയതും ദാ വരുന്നു ആ തിരുവായിൽ നിന്നും പോലിസ് കാരുടെ നിഘണ്ടുവിലെ ചില മൊഴികൾ ആരുടെ അമ്മേടെ നെഞ്ചത്തോട്ടടി നിൻ്റെ തളളികേറ്റം അയ്യേ ….

ഇത്ര ഭീകര സൗന്ദര്യത്തിൽ നിന്ന് ഇങ്ങനെ ഭരണിപ്പാട്ട് എന്താടി പിറുപിറുക്കുന്നത് പോലീസ് ചേട്ടൻ മുരണ്ടു താങ്കൾ സുന്ദരനാണെന്ന് പറഞ്ഞതാ നീലുവിൻ്റെ വായീന്ന് അറിയാതെ വീണു… കൈവിട്ട അവസ്ഥയിൽ അവൾ നാക്കു കടിച്ചു. അവളെ അടിമുടിയൊന്നു നോക്കീട്ട് അവൻ വണ്ടിയിൽ കയറി പോയി പെണ്ണ് കളിച്ചു കളിച്ച് പോലീസിനോട് വരെയായി ടി നീലു നീ ആളും തരവും കാണാതെ ഇടപെടരുത് ലയ അവളെ വഴക്കു പറഞ്ഞു. നീലു പോലിസ് വണ്ടി പോയ വഴിയെ നോക്കിക്കൊണ്ട് പറഞ്ഞു അഡാറ് മുതല് ….. മ്മ്മ് ….

മുതലൊക്കെ കൊള്ളാം പക്ഷേ നിന്നെ കണ്ടാൽ ചുവരിലോട്ട് വലിച്ചൊട്ടിക്കും. ലയ പറഞ്ഞതും നീലു ഇളിച്ചു കാട്ടി കോളേജും വീടുമായി രാഗലയയും നീലുവും ദിവസവങ്ങൾ തള്ളി നീക്കി ഇപ്പോൾ ദിവസവും ശക്തിക്കുള്ള പൊതിച്ചോറു മായാണ് രാഗലയയുടെ കോളേജിലേക്കുള്ള വരവ് ….. ഒന്നും വെറുതെ വാങ്ങുന്നത് ഇഷ്ടമല്ലെന്ന് അവൻ പറഞ്ഞപ്പോൾ കളക്ടറാകുമ്പോൾ മുന്നിൽ വരുന്ന നിരാലംബരെ കൈവിടാതിരുന്നാൽ മതിയെന്നായിരുന്നു അവളുടെ മറുപടി അവൻ അവളെ നോക്കിയൊന്നു പുഞ്ചിരിച്ചു.

ഇതിനിടയിൽ സെമസ്റ്റർ എക്സാം കഴിഞ്ഞ് കിട്ടിയ അവധി നീലു ഉറങ്ങി തീർത്തു രാഗലയ പാലിയേറ്റിവ് കെയർ യൂണിറ്റിൻ്റെ വാളണ്ടിയർ ആയി പ്രവർത്തിക്കുന്നുണ്ട്. അതിൻ പ്രകാരം സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെJPHN ആയ നിഖില സിസ്റ്ററിനൊപ്പം കിടപ്പു രോഗികളായവരെ വീടുകളിൽ പോയി ശുശ്രൂഷിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് ചെറിയൊരു വീട്ടിലേക്ക് ഇവർ ചെല്ലുന്നത് ഒറ്റമുറിയും വരാന്തയും ചായ്പ്പും ഉള്ള വീട് അകത്തു കയറി രോഗിയെ കണ്ടതും ലയയുടെ മുഖത്ത് വേദന നിറഞ്ഞു എല്ലിൻ കൂട് അങ്ങനെ വേണം പറയാൻ ആ കുഴിഞ്ഞ കണ്ണുകളിൽ ഇത്തിരി പ്രതീക്ഷകെടാതെ സൂക്ഷിക്കുന്നതു പോലെ തോന്നി ശ്രീദേവി എന്നാണ് രോഗിയുടെ പേര് പരാലിസിസ് സംഭവിച്ചതാണ്.

ആക്സിഡൻറിൽ സുഷുമ്നാ നാഡിക്കേറ്റ ക്ഷതം കംപ്ലിറ്റ് പരാലിസിസ് ആക്കിയിരിക്കുന്നു. സംസാരിക്കാൻ കഴിയുന്നുണ്ട് വേറാരുമില്ലേന്ന് ചോദിച്ചപ്പോൾ മകനുണ്ട് ജോലിക്ക് പോയേക്കുവാന്ന് പറഞ്ഞു. ആ മുറിയിൽ ഒരു ഭാഗത്ത് ചെറിയൊരു ടേബിളിൽ ടെസ്റ്റ് ബുക്ക്സ് അടുക്കി വച്ചിരിക്കുന്നു. ലയമെല്ലെ അതെടുത്തു. ശക്തി എന്ന പേരുകണ്ടപ്പോൾ അവൾ ആശ്ചര്യപ്പെട്ടു. അവൻ്റെ കോളേജ് സ്റ്റുഡൻ്റ് ഐഡി കാർഡിലെ ഫോട്ടോ കണ്ടതും അവൾ തരിച്ചു നിന്നു പോയി അവൾ ആ മുറി ആകമാനം ഒന്നു നോക്കി അശയിൽ കുറേ തുണികൾ ശ്രീദേവി കിടക്കുന്ന മരക്കട്ടിലിനെ കൂടാതെ ശക്തിയുടെ ബുക്സ് വച്ചിരിക്കുന്ന പലക കൊണ്ട് തല്ലി കൂട്ടിയ ചെറിയ ടേബിൾ മാത്രമേ ഉള്ളായിരുന്നു.

ചുവരിൽ പഴയ ഫോട്ടോ തൂക്കിയിട്ടുണ്ട് ശക്തിയുടെ ചെറുപ്പത്തിലെ ഫോട്ടോ ….. ഓടാകെ മാറാല പിടിച്ചിരിക്കുന്നു. ചായ്പ്പെന്നു പറയുന്നിടത്ത് താഴെ അടുപ്പ് കൂട്ടിയിരിക്കുന്നു. ഒരു കരിപിടിച്ച അലുമിനിയം കലം അടുപ്പത്ത് ഇരിക്കുന്നു. കുറച്ച് പാത്രങ്ങൾ മൂലയ്ക്ക് വച്ചിട്ടുണ്ട് കുറച്ച് വിറകുകൾ കൂട്ടിയിട്ടിട്ടുണ്ട് പലക കൊണ്ട് തല്ലി കൂട്ടിയ ഒരു ഷെൽഫിൽ കുറച്ച് ടിന്നുകൾ നിരന്നിരിക്കുന്നു മിക്കതും ഒഴിഞ്ഞതാണ് ഈ വീട്ടിൽ ഇരുന്ന് പഠിച്ച് റാങ്കു നേടിയ ശക്തിയെ ഓർത്തപ്പോൾ ലയ കരഞ്ഞു പോയി അവനെങ്ങനെ കഴിയുന്നു.

ശ്രീദേവിയിൽ നിന്നറിഞ്ഞതൊക്കെയും വേദനിപ്പിക്കുന്നതായിരുന്നു. ശക്തിക്ക് പന്ത്രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയ്ക്കും ആക്സിഡൻ്റുണ്ടാക്കുന്നത് അച്ഛൻ സ്പോട്ടിലെ മരിച്ചു. അമ്മ പരാലിസിസും ആയി ആദ്യമൊക്കെ ബന്ധുക്കളൊക്കെ സഹായിച്ചു.പിന്നെ അവരും തിരിഞ്ഞു നോക്കാതെയായി. ഇപ്പോഴുള്ള ഈ ഒറ്റമുറി വീട് അമ്മാവൻ്റെ സ്ഥലത്താണ് അമ്മയുടെ ചികിത്സയ്ക്ക് ആദ്യമൊക്കെ അമ്മാവൻ സഹായിച്ചിരുന്നു. ഇപ്പോൾ ശക്തി ജോലി ചെയ്താണ് അമ്മയുടെ ചികിത്സ നടത്തുന്നത്.

അതിൻ്റെ കൂടെ അവൻ്റെ വിദ്യാഭ്യാസ ചിലവും അവൻ കോളേജിൽ പോയാൽ അടുത്ത വീട്ടിലെ ചേച്ചിയാണ് അമ്മയെ നോക്കുന്നത്. ഇപ്പോൾ ലയയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. അവൻ ഉച്ചഭക്ഷണം എന്തുകൊണ്ട് ഉപേക്ഷിക്കുന്നു എന്ന്….. അവൾ ആ അമ്മയോട് പിന്നെ വരാം എന്നു പറഞ്ഞ് ഇറങ്ങി….. പിന്നിടുള്ള അവളുടെ ജീവിതയാത്രയിൽ അവൾ ആ വഴി മറന്നില്ല. ശക്തിയോടൊരിക്കലും അവൾ പറഞ്ഞില്ല വീട്ടിൽ വന്നിരുന്നു എന്ന്. പിന്നിടുള്ള അവധി ദിവസങ്ങളിൽ ശക്തി ഇല്ലാത്ത സമയം നോക്കി അവൾ ആ കുഞ്ഞു വീട്ടിൽ എത്തിയിരുന്നു. ….

അതിനവളെ സഹായിച്ചത് അടുത്ത വീട്ടിലെ ഗീത ചേച്ചി തന്നെയായിരുന്നു ലയ അവരുടെ ഫോൺ നമ്പർ വാങ്ങിയിരുന്നു. ആ അമ്മയോട് ഇഷ്ടങ്ങളൊക്കെ ചോദിച്ചറിഞ്ഞ് രുചികരമായ ഭക്ഷണവുമായി അവളെത്തും അവരെ സ്നേഹത്തോടെ വിശേഷങ്ങളൊക്കെ പറഞ്ഞ് കഴിപ്പിക്കും. ശ്രീദേവിയോടും പറയും ഞാൻ വരുന്നത് ശക്തിയോട് പറയണ്ട. ചെക്കന് ഇഷ്ടപ്പെടില്ല. ലേശം അഭിമാനത്തിൻ്റെ സൂക്കേടുണ്ട് അവളത് പറയുമ്പോൾ അവളോടൊപ്പം ആ അമ്മയിലും വരണ്ട ചിരി ഉണരും പോരാൻ നേരം ആ കുഴിഞ്ഞ കണ്ണുകളിൽ മിഴിനീർ ഉരുണ്ടുകൂടുന്നത് ലയ കാണുമായിരുന്നു.

അപ്പോഴവൾ ആ ശുഷ്കിച്ച നെറ്റിയിൽ ചുണ്ട് ചേർക്കും വീട്ടിൽ വന്ന് രുദ്രനോട് കണ്ണിരോടെയാണ് ലയ ഈ കാര്യങ്ങളൊക്കെ പറഞ്ഞു കേൾപ്പിക്കുന്നത്. നമുക്ക് ആ അമ്മയെ ചികിത്സിക്കാം. അച്ഛാ ആ വീട് കാണണം സഹിക്കില്ല. എല്ലാം നേരെയാക്കണം ഇവരെ മാത്രമല്ല ഇവരെപ്പോലെ കഷ്ടപ്പെടുന്ന എല്ലാവരേയും രാഗലയ പറഞ്ഞു കൊണ്ടിരുന്നു. ….. മോളെ സഹായിക്കാം എന്നു വച്ചാലും അവൻ സമ്മതിക്കില്ല അഭിമാനി ആണവൻ രുദ്രൻ പറഞ്ഞു. ശരിയാണ് പക്ഷേ എതേലും വിധത്തിൽ സഹായിക്കാൻ വഴികണ്ടെത്തണം ലയ അച്ഛനോട് പറഞ്ഞു.

പതിവുപോലെ ശക്തിക്കുള്ള ലെഞ്ചു ബോക്സുമായി വാകമരച്ചുവട്ടിലേക്ക് ലയ ചെല്ലുമ്പോൾ ശക്തിയുടെ കണ്ണാക്കെ നിറഞ്ഞ് ചുവന്നിരിക്കുന്നു. അവൻ ഭയങ്കര മാനസീക വിഷമത്തിലാണെന്ന് അവർക്ക് മനസ്സിലായി. ശക്തി എന്താ എന്തുപറ്റി….. അവൻ അവളെ നോക്കി പിന്നെ കണ്ണമർത്തി തുടച്ച് കോളേജിന് വെളിയിലേക്ക് നടന്നു. ലയ പിന്നാലെ ഓടിയെങ്കിലും അവൻ ഒരു ബസിന് കൈകാട്ടി നിർത്തി കയറിപ്പോയി. ….. ശക്തിയുടെ അമ്മയ്ക്കെന്തെങ്കിലും ലയയിൽ നടുക്കം ഉണ്ടായി.

അവൾ വേഗം ക്ലാസിൽ ചെന്ന് ഫോണെടുത്ത് ശക്തിയുടെ അടുത്ത വീട്ടിലെ ഗീത ചേച്ചിയെ വിളിച്ചു. അമ്മയ്ക്ക് വല്ലാതെ ശ്വാസം മുട്ടലിൽ വെപ്രാളപ്പെടുകയാ ഞാനെന്തു ചെയ്യും മോളേ….. അവരും കരയുന്നു. ലയ വേഗം അച്ഛനെ വിളിച്ച് വിവരം പറഞ്ഞു. രുദ്രൻ അപ്പോൾ തന്നെ ഹോസ്പിറ്റലിൽ വിളിച്ചു. ഡോക്ടേഴുസുൾപ്പടെ എല്ലാ സംവിധാനത്തോടു കൂടീ ശക്തിയുടെ വീട്ടീലേക്ക് തിരിച്ചു.

തുടരും ബിജി

ശക്തി: ഭാഗം 3

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!