നിനക്കായെന്നും : ഭാഗം 7

Share with your friends

എഴുത്തുകാരി: സ്വപ്ന മാധവ്

“എന്താ അഭി…? നീ ചോദിച്ചോ…? ” “ശാരി അത്… സർ… റിസൈൻ ചെയ്തു പോയി…. ” ” എന്താ….?? ” ഞാൻ പോലുമറിയാതെ ഒരിറ്റു കണ്ണീർ അടർന്നു വീണു…… “ശാരി… നീ കരയല്ലേ… “- അഞ്ജു “അഞ്ജു.. സർ പോയെന്ന്… നീ കേട്ടില്ലേ…? ” അത് പറഞ്ഞു കഴിഞ്ഞപ്പോഴേക്കും പൊട്ടി കരഞ്ഞു പോയി ” നീ ഇങ്ങനെ കരയാതെ അവൻ വെറുതെ പറഞ്ഞതാകും… ടാ സത്യം പറ ” എന്നെ സമാധാനിപ്പിച്ചു കൊണ്ടു അഞ്ജു അവനോട് ചോദിച്ചു

“ഡീ…. അയാൾ പോയിട്ടോന്നുമില്ല… ഞാൻ വെറുതെ പറഞ്ഞതാ… നീ ഇങ്ങനെ കരയല്ലേ ” – അഭി “ഏഹ്… സത്യം പറയ് ഡാ.. “കണ്ണൊക്കെ തുടച്ചു ഞാൻ ചോദിച്ചു “ആഹ് ഡി …. സത്യമാ… സർ രണ്ടുദിവസം ലീവ് എടുത്തതാ…. റിസൈൻ ചെയ്യ്തു പോയില്ല “- അഭി “പ്ഫാ….. പന്നി…. എന്റെ ജീവൻ പോയി…. നിനക്ക് എങ്ങനെ തോന്നി കള്ളം പറയാൻ അതും ഇക്കാര്യത്തിൽ …. “എന്നും പറഞ്ഞു അവന്റെ നടുപുറം നോക്കി നല്ലത് കൊടുത്തു…

അല്ല പിന്നെ അവന്റെ തമാശ… “ഡീ… നിർത്തെടി…. നിനക്ക് ശരിക്കും അയാളെ ഇഷ്ടാണോ എന്നറിയാൻ പറഞ്ഞതാ…. ” അഭി തൊഴുതോണ്ട് പറഞ്ഞു.. “ആഹാ…. എന്നിട്ട് മോനു മനസിലായോ…??? ” “മ്മ്മ്…. നിനക്ക് അങ്ങേരോട് മുടിഞ്ഞ പ്രേമമാ… എനിക്ക് മനസ്സിലായി ” – അഭി അഭി അടികിട്ടിയടുതെല്ലാം തടവി കൊണ്ട് നിൽകുവാ… അടി കൊടുത്തത് കൂടി പോയോ… ഏഹ്… ഇല്ല അവൻ അങ്ങനെ പറഞ്ഞിട്ടല്ലേ…

അവൻ എന്നെ പരീക്ഷിച്ചതാ പോലും… … ബ്ലഡി ഫൂൾ… “സാരമില്ല അഭി…. അങ്ങനെ പറഞ്ഞോണ്ട് അല്ലേ… “- ചഞ്ചു ” പോടീ…. ” ” നീ പോടാ കൊരങ്ങാ… ” ഒന്ന് നിർത്തിക്കേ രണ്ടാളും… ക്ലാസ്സിൽ പോകാം വാ… എന്നും പറഞ്ഞു എല്ലാരേയും ക്ലാസ്സിൽ കൊണ്ട് പോയി… സാറിനെ കാണാത്തോണ്ട് ഒരു ഉഷാറില്ല… **************** വീട്ടിൽ എത്തിയപ്പോഴും ഒരു മ്ലാനത ആയിരുന്നു…. ശോകം അടിച്ചു പണ്ടാരടങ്ങി ഇരുന്നപ്പോഴാ… ചേട്ടൻ തെണ്ടിയുടെ എൻട്രി… “ഡീ നീ അഞ്ജുനോട്‌ ചോദിച്ചോ…? ” “ഇല്ല…. അവൾ ഒന്നും പറഞ്ഞില്ല…. ”

“ആഹ്… ന്താ മോളേ മുഖം വാടിയിരിക്കുന്നേ..? ” “ഏഹ്….? ” ഞാൻ കണ്ണാടിയിൽ നോക്കി… “കുഴപ്പമൊന്നും ഇല്ലല്ലോ… എന്റെ മുഖത്തിന്‌ ഒരു വാട്ടലും ഇല്ല… ദേ നോക്കിക്കേ ” എന്നും പറഞ്ഞു അവനു മുഖം കാണിച്ചുകൊടുത്തു… “നീ ഇങ്ങനെ ചളി അടിക്കല്ലേ… ഞാൻ ഇപ്പൊ കുളിച്ചതാ… ഇനിയും കുളിക്കാൻ വയ്യ… ” ഞ ഞ ഞാ… (കൊഞ്ഞനംകുത്തിയതാണേ … ) പെട്ടെന്നാ അത് സംഭവിച്ചത്… അവൻ എന്റെ ചുണ്ടിൽ ഒരു കൊട്ട് തന്നു…. എന്റെ ചേട്ടനായോണ്ട് പറയുന്നതല്ല… നല്ല കൊട്ട് ആയിരുന്നു….

അതിന്റെ എഫക്ടിൽ ഞാൻ കരയാൻ തുടങ്ങി… ( വേദനയുടെ എഫക്ടിൽ കണ്ണീർ ഒഴുകിയതാ അല്ലാതെ ഞാൻ കരഞ്ഞതൊന്നുമല്ലാട്ടോ… ) “നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് കൊഞ്ഞനം കുത്തല്ലേന്ന്… ഇനി ആവർത്തിച്ചാൽ…. ഇതായിരിക്കില്ല…” “ങ്ങീ… ങ്ങീ…. “കരയുന്നതിനിടയിൽ അവനെ നോക്കി…. എവിടെ…. നോ മൈൻഡ്…. കുറേ നോക്കിയിട്ടും അവൻ സമാധാനിപ്പിക്കാൻ വന്നില്ല…. അവൻ സമാധാനിപ്പിക്കാൻ വരുമെന്ന് വിചാരിച്ചു കരഞ്ഞ ഞാനാരായി…. അത് തന്നെ…. 😑

“കരഞ്ഞു തീർന്നാ…?” ……. ” മിണ്ടില്ലേ… വാവേ…? ” എപ്പോഴും പിണങ്ങുമ്പോൾ എന്നെ വാവേയെന്ന് വിളിച്ചു സോപ്പിടും…. പാവം ഞാൻ വീഴും അതിൽ… പക്ഷേ ഇപ്പോ വീഴില്ല… ങ്ങും.. ഹും… ഞാൻ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി ” വാവേ… ” ഞാൻ വീണു പോയി ആ വിളിയിൽ ” മ്മ്… പറയ്… ” “ഇനി കൊഞ്ഞനം കുത്തിയാൽ…. ” ” പോടാ ചേട്ടൻ തെണ്ടി… ഞാൻ അച്ഛനോട് പറഞ്ഞു കൊടുക്കും ” ” എന്തിനാണെന്ന് ചോദിക്കുമ്പോൾ കാര്യം പറഞ്ഞാൽ മതി അപ്പോൾ അച്ഛന്റെന്നു കിട്ടിക്കോളും ”

” പോടാ… ബ്ലഡി പൂൾ… ” ” ആഹ്… ഇപ്പോ ശരിയായല്ലോ ഇനി പറ.. എന്താ മോളുടെ വിഷമം… കുറേ നാളായി ശ്രദ്ധിക്കുന്ന്… നീ ഈ ലോകത്തോന്നുമല്ല… എന്താ കാര്യം..? ” “അത്…. ചേട്ടാ… ” “ചേട്ടനോട് പറയാൻ പറ്റാത്ത കാര്യാണോ…?” “അല്ല ചേട്ടാ…” എന്നും പറഞ്ഞ്… സാറിനെ വായിനോക്കിയത് മുതൽ രാവിലെ അഭി പറ്റിച്ചത് വരെ എല്ലാം കൃത്യമായി പറഞ്ഞു… “നിനക്ക് അയാളെ അത്രയ്ക്ക് ഇഷ്ടാ…?” ” മ്മ്മ്… ” ഒന്ന് മൂളി “അത് നിന്നെ പഠിപ്പിക്കുന്ന സർ അല്ലേ മോളേ… ഇത് വേണോ…? ” “ചേട്ടാ… സർ ആയാൽ എന്താ …?

ഇഷ്ടപ്പെട്ടു പോയി… ഇനി മറക്കാൻ പറ്റില്ല ” ” ഇക്കാര്യം സർ അറിയുമ്പോൾ എങ്ങനെ പ്രതികരിക്കും…? ” “ആ… അതൊന്നും അറിയില്ല… നമുക്ക് നോക്കാം… ” “ഇനി ഇതിന്റെ പേരിൽ മുഖം വീർപ്പിച്ചു ഇരിക്കണ്ട ” “ഓഹ്… ശരി തമ്പ്രാ… 😝” ” ഡി കുരുപ്പേ… നിന്നെ ഉണ്ടല്ലോ ” എന്നും പറഞ്ഞു അടിക്കാനായി വന്നു “ചോറി സേട്ടാ… അച്ഛനും അമ്മയും സമ്മതിക്കോ…? ” ” പൊന്നു പെങ്ങളെ… ആദ്യം സർ സമ്മതിക്കട്ടെ… പിന്നെ വീട്ടുകാരെ നോക്കാം… ”

” ഇങ്ങനെ തളർത്തല്ലേ.. ” “മ്മ്… ഞാൻ ഇപ്പോ ആരോടും പറയുന്നില്ല… നീ പഠിക്കു… ഇപ്പോ കൂടുതൽ ആലോചിക്കണ്ട… പഠിത്തത്തിൽ ശ്രദ്ധിക്കു.. ” ” മ്മ്മ്… ” ” പിന്നെ ഇതിനിടയിൽ ചേട്ടന്റെ പ്രേമം മുക്കല്ലേ മോളുസേ.. ” ” ഇല്ലെടാ ചേട്ടാ… ഞാൻ ശരിയാക്കി തരാം ” “കിടന്നു ഉറങ്ങേടി… ഗുഡ് നൈറ്റ് ” എന്നും പറഞ്ഞു ചേട്ടൻ പോയി **************** സാറിനെ സ്നേഹിച്ചും, വായിനോക്കിയും ദിവസങ്ങൾ പറന്നു പോയി…

സാറിനെ എത്ര നോക്കിയാലും… അയാൾ ഒരു നോട്ടം കൊണ്ട് പോലും എന്നെ കടാക്ഷിചില്ല…. 6, 7 മാസങ്ങൾ കഴിഞ്ഞു ഇങ്ങനെ നോക്കി നടക്കാൻ തുടങ്ങിയിട്ട് …. ഇനിയെങ്കിലും സാറിനോട് എന്റെ ഇഷ്ടം പറയണം എന്ന് മനസ്സ് പറഞ്ഞു….. “അതേ….. ഞാൻ ഭരത് സാറിനോട് എന്റെ ഇഷ്ട്ടം പറയട്ടെ…? എന്താ നിങ്ങളുടെ അഭിപ്രായം…? ” ” ഇപ്പോഴേ പറയണോ…? ” – ദിച്ചു ” ഇനി എപ്പോ പറയാനാ…? അഞ്ചാം സെം ആയി… പിന്നെ എപ്പോഴാ..? ”

” എന്നാലും വഴിയേ പോകുന്ന അടിയെ ചോദിച്ചു വാങ്ങണോ..? ” – അഞ്ജു ” അടി കിട്ടിയാലും കുഴപ്പമില്ല… പറയാതെ സർ അറിയില്ല.. ” ” മ്മ്മ് അത് ശരിയാണ്… എത്ര നാൾ ഇങ്ങനെ നോക്കി വെള്ളമിറക്കും… ” – അഭി “പോടാ പന്നി… ” ” ടാ ഒന്ന് മിണ്ടാതെ ഇരിക്ക് അടി ഉണ്ടാകാതെ ” – അഞ്ജു ” പറയണം… പറയാതെ സർ അറിയില്ല… ഇത്രേയും നാൾ ഞാൻ വായിനോക്കിയത് പോലും അയാൾ അറിഞ്ഞിട്ടുണ്ടാകില്ല.. ”

“അതേടി… നീ പോയി പറയ്… സ്നേഹിച്ചാൽ മാത്രം പോരാ അത് തുറന്നു പറയാനുള്ള ധൈര്യവും വേണം… നീ പറയ് “- ചഞ്ചു ” ആഹ്… പറയണം… ” ” എന്തിനും ഞങ്ങൾ കൂടെ ഉണ്ടാകും നീ പേടിക്കാതെ… നമുക്ക് ശരിയാക്കാം… ” – ദിച്ചു അന്ന് സാറിനെ ഒറ്റയ്ക്ക് ഒരിടത്തും കണ്ടില്ല… അല്ലെങ്കിൽ എപ്പോഴും ഒറ്റയ്ക്ക് നടക്കുന്നയാൾ ആണ്… ഇന്ന് ഒറ്റയ്ക്ക് കിട്ടിയില്ല… എപ്പോഴും കൂടെ ആളുണ്ട്… അല്ലേലും ആവശ്യം വരുമ്പോൾ അങ്ങനെ ആണല്ലോ… ആവശ്യമുള്ളപ്പോൾ ഒന്നും നടക്കില്ല…

അടുത്ത ദിവസം പറയാം എന്ന് എന്റെ മനസിനെ സമാധാനിപ്പിച്ചു… രാത്രി ഭക്ഷണം കഴിച്ചു …. നിലാവും നോക്കി സ്വപ്നം കാണുവായിരുന്നു… രാത്രി ആകാശത്തിലെ പൂർണചന്ദ്രനും .. മിന്നിതിളങ്ങുന്ന കുഞ്ഞു നക്ഷത്രങ്ങളും… ഇളം തെന്നലും…. ഒരു പ്രത്യേക അന്തരീക്ഷമാണ്…. പ്രണിയിക്കുന്നവർക് സ്വപ്നം കാണാൻ സാറിന്റെ ഒപ്പം ഒരിക്കലെങ്കിലും ഇങ്ങനെ പൂർണ്ണചന്ദ്രനെ നോക്കി കഥ പറയണം… “സാറിനെ സ്വപ്നം കാണുവാണോ പെങ്ങളെ…? ” ” ആഹ് അതേ… ആങ്ങളെ ” ” ഇതൊന്നും അത്ര നല്ലതല്ല കേട്ടോ… ” ” ഓഹോ… ”

” നീ സാറിനോട് പറയുന്നില്ലേ…? എത്ര നാൾ ഇങ്ങനെ അയാൾ അറിയാതെ പിറകെ നടക്കും…? ” ” ഞാൻ ഇന്ന് പറയാമെന്നു വിചാരിച്ചതാ… ” ” എന്നിട്ട് എന്തെ നടന്നില്ലേ…? ” ” ഈ… ഇല്ല… സാറിന്റെ എപ്പോഴും ആൾകാർ ഉണ്ടായിരുന്നു… ” ” ശോ… കഷ്ടായി… ” ” അത്രയ്ക്ക് ബേണ്ട സേട്ടാ… 😏” ” ഓഹ്… വേണ്ടെങ്കിൽ വേണ്ട… അഞ്ജുന്റെ കാര്യം എന്തായി… നീ അവളോട് ചോദിച്ചോ… അവൾക് എന്നെ ഇഷ്ടാണോ…? ” ” ഒന്ന് നിർത്തി നിർത്തി ചോദിക്കേടാ… 🤦‍♀️” “ഈൗ… നീ പറയെടി മോളെ.. ” ” അവൾ എന്നോട് ഒന്നും പറഞ്ഞില്ല…

നീ പ്രൊപ്പോസ് ചെയ്‌തത്‌ പോലും പറഞ്ഞില്ല ഇതുവരെ…. ” “ആണോ…. എന്റെ അപേക്ഷ അവൾ എഴുതി തള്ളിയോ…? ” ” ആവോ…? എനിക്ക് അറിയില്ല.. ” “ഒന്ന് ശരിയാക്കി താ മോളെ… ” “മ്മ്മ്… ഞാൻ ശ്രമിക്കാം ” ” ആഹ്… ധത് മതിയീ ചേട്ടൻ… ” ” ഓവർ ആക്കല്ലേ ” “ഈ… പോയി ഉറങ്ങേടി കുരുപ്പേ… സ്വപ്നം കാണാതെ.. ” ” ഇത്രയും നേരം മോളെയെന്ന് വിളിച്ചവനാ… ഇപ്പോ കുരുപ്പേയെന്ന്… 😪” ” ഗുഡ് നൈറ്റ് മോളെ ” എന്നും പറഞ്ഞു അവൻ പോയി

രാവിലെ നേരത്തെ എണീറ്റു റെഡിയായി… ഇന്ന് എന്തായാലും പറയണമെന്ന് മനസ്സിൽ ഉറപ്പിച്ചു… ഒരുങ്ങിയതിനു ശേഷം ഒന്നൂടെ കണ്ണാടിയിൽ നോക്കി … സുന്ദരിയായിട്ടുണ്ട്…. എന്തായാലും ഞാൻ അയാളെ വീഴ്ത്തും… കോളേജിൽ എത്തി ഒരുപാട് നോക്കിയിട്ടും അയാളെ കണ്ടില്ല.. ഇന്നും വരില്ലേ ഭഗവാനെ.. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണല്ലോ അവസ്ഥ… 😑 “വാ ക്ലാസ്സിൽ പോകാം… നീ ആരെ നോക്കുവാ ” ” അഞ്ജു… സർ വന്നില്ല ” ” വരും.. നീ വിഷമിക്കാതെ നമുക്ക് ഇപ്പോ ക്ലാസ്സിൽ പോകാം ”

ക്ലാസ്സിൽ എത്തിയിട്ടും മനസ്സിൽ സർ ആയിരുന്നു… “അയാൾക് നേരത്തെ വന്നാൽ എന്താ? ” “ആർക്ക്? ” – ദിച്ചു “ഈ.. ഒന്നുല്ല ” ” സർ വന്നില്ല അതായിരിക്കും…. എത്തിയപ്പോൾ തന്നെ പാർക്കിങ്ങിൽ കാർ ഉണ്ടോയെന്ന് നോക്കി ചേച്ചി… അത് ഇല്ലാത്തോണ്ടാണ്.. ” – അഞ്ജു അങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കെ സർ വരാന്തയിൽ കൂടെ പോകുന്നത് കണ്ടു ” ഞാൻ ഇപ്പോ വരാവേ ” എന്നും പറഞ്ഞു ക്ലാസ്സിൽ നിന്നിറങ്ങി… ”

സർ…. ” പിന്നാലെ ഓടി പോയി വിളിച്ചു വിളി കേട്ടുകാണണം സർ നിന്നു “എന്താടോ..? ” “സർ… എനിക്ക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.. ” “ആഹ് പറയ് ഡൌട്ട് ആണോ…? ” “(ഇയാൾക്ക് എപ്പോഴും ഡൌട്ട് ചോദികലേ ഉള്ളു.. ) “ഇല്ല സർ.. ” ” കാര്യം പറയെടോ ” എനിക്ക് സാറിനെ ഇഷ്ടാണ്.. ഐ ലവ് യു.. ❤ വിൽ യു മ്യേരി മീ…? ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു സാറിന്റെ മറുപടിക്ക്‌ ആയി സാറിന്റെ മുഖത്തേക്ക് നോക്കി

തുടരും….

നിനക്കായെന്നും : ഭാഗം 6

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!