കനൽ : ഭാഗം 19

Share with your friends

എഴുത്തുകാരി: Tintu Dhanoj

അവർ ഇരട്ടകൾ ആണെന്നുള്ള വിവരം എപ്പോഴെങ്കിലും അറിഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു.. പ്രിയ പറഞ്ഞത് കേട്ട് തളർച്ചയോടെ പ്രതികരിക്കാൻ പോലും ആവാതെ ആയി ഞാൻ..കുറെ നേരം ആയിട്ടും എന്റെ പ്രതികരണം ഇല്ലാതെ ആയപ്പോൾ “മാധവ് എന്നെ വെറുക്കല്ലേടാ ….ഞാൻ ഞാൻ ഇൗ ജന്മം മുഴുവൻ കാത്തിരിക്കുമായിരുന്നു .പക്ഷേ കാത്തിരിപ്പിന് ഒരു അർത്ഥവും ഉണ്ടാവില്ല എന്ന് തോന്നിയ നിമിഷം എനിക്ക് എന്നെ തന്നെ നഷ്ടമായി ..”

എന്ന് പറഞ്ഞു എന്റെ കാലിൽ വീണു അവള് കരഞ്ഞു തുടങ്ങി. അവളുടെ ഏറ്റു പറച്ചിലുകൾ ഒന്നും എന്റെ കാതിൽ എത്തുന്നുണ്ടായിരുന്നില്ല..എന്റെ മനസ്സിൽ അപ്പോഴൊക്കെ കടന്നു വന്നത് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത കിച്ചിവിന്റെ ഭാര്യ ആയിരുന്നു..അവൾക്ക് നഷ്ടം ആയ കുഞ്ഞിനെ ഓർത്തപ്പോൾ എനിക്ക് നിയന്ത്രിക്കാൻ ആയില്ല..

ഇരുന്നിടത്ത് നിന്നും ചാടി എഴുന്നേറ്റു കോപം കൊണ്ട് വിറച്ച ഞാൻ അവളുടെ കരണം നോക്കി ആഞ്ഞ് അടിച്ചു .എന്റെ അടിയിൽ പ്രിയ വേച്ച് പോയിരുന്നു..എങ്കിലും അവൾ വീഴാതെ ഭിത്തിയിൽ പിടിച്ചു നിന്നു . അതൊന്നും എന്നെ സ്വാധീനിച്ചില്ല.. തന്നെയുമല്ല വീണ്ടും ഞാൻ അലറി “നിനക്ക് നിനക്ക് ഇപ്പൊൾ സമാധാനം ആയോ?

ഒരു പാവം പെണ്ണിന്റെ ജീവിതം,അവരുടെ കുടുംബം,ഇതൊന്നും പോരാത്തതിന് അതിന്റെ വയറ്റിൽ വളരുന്ന ഒരു കുഞ്ഞു ജീവൻ എല്ലാം..എല്ലാം നശിപ്പിച്ചു കഴിഞ്ഞപ്പോൾ നിനക്ക് സമാധാനം കിട്ടിയോ?പറയെടി പറയാൻ “..എന്നും പറഞ്ഞു ഞാൻ വീണ്ടും അവളുടെ അടുത്തേക്ക് ചെന്നതും അവള് വീണു കഴിഞ്ഞിരുന്നു.

പക്ഷേ എന്ത് കൊണ്ടോ എനിക്ക് അവളെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..എന്റെ മനസ്സ് അതിനു അനുവദിച്ചില്ല എന്നതാണ് സത്യം..അനങ്ങാൻ പോലും പറ്റാതെ ആ ഇരിപ്പ് ഞാൻ തുടർന്നു. .പക്ഷേ അപ്പോഴും എന്റെ മനസ്സ് നിറയെ അവരായിരുന്നു.അവരെ കുറിച്ച് ഓർക്കും തോറും എന്റെ മിഴികൾ അനുസരണ ഇല്ലാതെ ഒഴുകി കൊണ്ടിരുന്നു.. എപ്പഴോ ഞാൻ പ്രിയയുടെ മുഖത്തേക്ക് നോക്കി..

എന്റെ പ്രിയ അവൾക്ക് ഇത്രേം ഒക്കെ കഴിയുവോ? എവിടെയാണ് എനിക്ക് തെറ്റിയത്. ആകെ ഭ്രാന്താകുന്ന അവസ്ഥ.. ഞാൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു..കുറച്ചു വെള്ളം എടുത്തു കൊണ്ട് വന്ന് പ്രിയയുടെ മുഖത്ത് തളിച്ചു. പതിയെ കണ്ണുതുറന്ന അവളെ പിടിച്ചെഴുന്നേൽപ്പിച്ചു മുറിയിൽ കൊണ്ട് കിടത്തി ..

ഇനി എന്തെങ്കിലും ചെയ്യും മുൻപ് ബാക്കി കൂടി അവളുടെ വായിൽ നിന്നും തന്നെ എനിക്ക് അറിയണമായിരുന്നു.. അങ്ങനെ അവൾ ഉണരാൻ ആയി ഞാൻ കാവലിരുന്നു.. വൈകുന്നേരം അവൾ ഉണർന്നെഴുന്നേറ്റതും ഞാൻ പറഞ്ഞു .. “പ്രിയ എനിക്ക് നിന്നോട് സംസാരിക്കണം.. എല്ലാം നീ പറഞ്ഞേ മതിയാവൂ …അതിനുശേഷം ഞാൻ പറയും നീ എന്ത് ചെയ്യണമെന്ന് .അതുപോലെ അങ്ങ് അനുസരിച്ചാൽ മാത്രം മതി കേട്ടോ..”

എൻറെ വാക്കുകൾക്ക് മറുപടി ഒന്നും പറയാതെ അവൾ തല കുലുക്കി സമ്മതിച്ചു..”എങ്കിൽ പറ ആരാ ആര നിന്നെ സഹായിച്ചത് ഇതിന്? നിനക്ക് ഒറ്റയ്ക്ക് ഇതൊന്നും ചെയ്യാൻ കഴിയില്ല എന്ന് എനിക്കറിയാം ,..അതുകൊണ്ട് പറ ആരാ ഇതിന്റെ പിന്നിൽ?സത്യമേ പറയാവൂ..” എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു തുടങ്ങി..

“അത് ഞാൻ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് ചെറിയച്ഛൻ വിളിച്ചത് എൻറെ ശബ്ദം ഒക്കെ കേട്ടിട്ട് എന്തുപറ്റി എന്ന് ചെറിയച്ഛൻ കുറെ പ്രാവശ്യം ചോദിച്ചു ..ഒരുപാട് ആയപ്പോൾ എനിക്ക് പറയാതിരിക്കാൻ കഴിഞ്ഞില്ല മാധവ്..” എല്ലാം കേട്ടുകഴിഞ്ഞപ്പോൾ ചെറിയച്ഛൻ ഒന്നിരുത്തി മൂളി ..”ശരി എങ്കിൽ നീ ഫോൺ വെച്ചോളൂ “. എന്ന് മാത്രമേ എന്നോടു പറഞ്ഞുള്ളൂ..

ഞാൻ പിന്നെ വിളിച്ചിട്ട് ഒന്നും ചെറിയച്ഛൻ ഫോൺ എടുത്തില്ല.. ഞാൻ കുറെ മെസ്സേജ് അയച്ചു ..ഒന്നും ചെയ്യേണ്ട ..ഞാൻ പറയാതെ വേറെ ഒന്നും ചെയ്യരുത് എന്നൊക്കെ ..പക്ഷേ മറുപടിയൊന്നും കിട്ടിയിരുന്നില്ല. ചെറിയച്ഛന്റെ സ്വഭാവം അറിയുന്നത് കൊണ്ട് തന്നെ എനിക്ക് പേടിയായിരുന്നു..

വേറെ എന്തെങ്കിലും സംഭവിക്കുമോ എന്ന്.. നിന്നോട് പറയാനും തോന്നിയില്ല ..അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഞാൻ അവരെ ഫോളോ ചെയ്യുമായിരുന്നു ..അവര് പോകുന്നവഴി ഒക്കെ ഞാനും കാണുമായിരുന്നു ..എന്തോ ഒരു ഭയം എന്നെ പിടികൂടിയിരുന്നു.. അന്ന് അവര് അമ്പലത്തിൽ പോയി മടങ്ങുമ്പോഴും ഞാനുണ്ടായിരുന്നു അവരുടെ പിറകെ തന്നെ.. രണ്ടുമൂന്നു പ്രാവശ്യം ആ പെൺകുട്ടി എന്നെ കണ്ടിരുന്നു എന്ന് എനിക്ക് തോന്നുന്നു..

അവസാനം അവരുടെ വീട്ടിലേക്ക് എത്തും മുൻപ് ഉള്ള ഒരു ഇടവഴിയിൽ വെച്ചാണ് ഞാൻ അവരെ ഫോളോ ചെയ്യുന്നത് അവസാനിപ്പിച്ച് തിരിച്ചു പോരുന്നത്..ഇനി കുറച്ചല്ലേ ഉള്ളൂ വീട്ടിലേക്ക് എത്താൻ.. കുഴപ്പമൊന്നുമില്ല ..അവര് സേഫ് ആയി എത്തുമെന്ന് മാത്രമായിരുന്നു എൻറെ വിശ്വാസം.. അതൊക്കെ കഴിഞ്ഞ് അന്ന് രാവിലെ പത്രവാർത്ത കണ്ടാണ് ഞാൻ പോലും അറിയുന്നത് ഇതെല്ലാം..

പക്ഷേ അറിഞ്ഞപ്പോൾ മുതൽ എനിക്ക് എന്തോ സംശയം ഉണ്ടായിരുന്നു.. ഇതിൽ ചെറിയച്ഛന് എന്തെങ്കിലും പങ്കുണ്ടോയെന്ന്.. പിന്നീട് അത് അറിയാനായി ഞാൻ ചെറിയച്ഛനെ ഫോൺ വിളിച്ചു.. പക്ഷേ അപ്പോഴൊന്നും ചെറിയച്ഛൻ ഫോണെടുത്തില്ല.. ഇന്നലെ ചെറിയച്ഛൻ എന്നെ ഇങ്ങോട്ട് വിളിച്ചു..സാധാരണപോലെ സംസാരിച്ചു ..എൻറെ സുഖവിവരങ്ങൾ ഒക്കെ അന്വേഷിച്ചു . ഒരുപക്ഷേ എൻറെ മാനസികാവസ്ഥ അറിയാൻ ആവണം എന്നെനിക്ക് തോന്നി ..

ഫോൺ വെക്കും മുൻപ് ഞാൻ പറഞ്ഞു .. ചെറിയച്ച എനിക്കൊന്നു സംസാരിക്കണം.. ചില കാര്യങ്ങൾ അറിയണം.. എന്നോട് സത്യം പറ.. ഇന്നലെ നടന്ന ആക്സിഡൻറിൽ ചെറിയച്ഛന് എന്തെങ്കിലും പങ്കുണ്ടോ ?സത്യം മാത്രമേ പറയാവൂ ..എനിക്ക് കള്ളം കേൾക്കണ്ട.. എൻറെ വാക്കിൻറെ കാഠിന്യം കൊണ്ടാവണം ചെറിയച്ഛൻ പറഞ്ഞു ..”മോളെ അത് ചെറിയച്ഛനും അറിയില്ലായിരുന്നു ഒന്നും ..

ഞാൻ നിൻറെ സങ്കടം കണ്ടപ്പോൾ അറിയാതെ ചിലരോട് പറഞ്ഞിരുന്നു അവർ തന്നെയാണ് ചെയ്തത്..” ഇത്രയും കേട്ടതും ഞാൻ പ്രിയയോട് പറഞ്ഞു.. ” മതി ഇനി എനിക്ക് ഒന്നും കേൾക്കണ്ട എനിക്കറിയേണ്ടത് എല്ലാം ഞാനറിഞ്ഞു കഴിഞ്ഞു..പിന്നെ നിന്നോട് ഞാനൊരു കാര്യം പറയാം ..ഇപ്പോൾ നീ എൻറെ കൂടെ വരണം. നിന്നെ ഞാൻ വീട്ടിൽ നിൻറെ അമ്മയുടെ കൂടെ ആക്കാം .. നിന്നെ എനിക്ക് സേഫ് ആയി അവിടെ എത്തിക്കണം.. അതിനുശേഷം എനിക്ക് കുറച്ചു കാര്യങ്ങൾ ഉണ്ട്..”

“മാധവ് എന്നോട് പറ എന്ത് കാര്യങ്ങൾ.. നീ എന്താ ചെയ്യാൻ പോകുന്നത് ? അതിനു മുൻപ് എന്നോട് പറഞ്ഞിട്ട് പോ” .. അവൾ കുറേ വട്ടം എൻറെ കാലു പിടിച്ചു കരഞ്ഞു..പക്ഷേ അതൊന്നും ഞാൻ കേട്ടില്ല .അവളെ വലിച്ചിഴച്ച് കാറിൽ കയറ്റി.. അവളുടെ വീട്ടിലെത്തി കോളിംഗ് ബെല്ലടിച്ച് അമ്മ വരുന്നതിനായി ഞങ്ങൾ കാത്തിരുന്നു. അമ്മ വന്ന് വാതിൽ തുറന്നതും ഞാൻ പറഞ്ഞു “അമ്മെ എനിക്ക് കുറച്ചു ദിവസം നാട്ടിൽ നിന്നും മാറി നിൽക്കേണ്ടി വരും..

പക്ഷേ പ്രിയയെ കൊണ്ടു പോകാനാവില്ല ..അതുകൊണ്ട് ഇവിടെ സേഫ് ആയി എത്തിക്കാനായി ആണ് ഞാൻ വന്നത് . അമ്മ ഒന്ന് നോക്കിക്കോളൂ..”അമ്മ എന്തെങ്കിലും ചോദിക്കും മുൻപേ ഞാൻ ആ പടി കടന്നു കഴിഞ്ഞിരുന്നു.. പിന്നീട് എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ലായിരുന്നു ..എങ്കിലും ഞാൻ ഓർത്തു പ്രിയ അവളെ എനിക്ക് രക്ഷിക്കാൻ കഴിയില്ല,..അത്ര വലിയ പാപമാണ് അവൾ ചെയ്തത് ..

പക്ഷേ അവളുടെ മാനസിക നില, ആരോഗ്യം ഒക്കെ ഓർക്കുമ്പോൾ എനിക്കൊന്നും പ്രതികരിക്കാനും ആവുന്നില്ലല്ലോ.. അങ്ങനെ ഞാൻ ഒരു ഉറച്ച തീരുമാനത്തിൽ എത്തി..വേഗം തന്നെ അവിടുത്തെ അറിയുന്ന ഒരു വക്കീലിനെ ഫോൺ ചെയ്ത് കാര്യങ്ങളൊക്കെ അന്വേഷിച്ചു.. അയാള് എന്നോട് ഓഫീസിലേക്ക് എത്താൻ പറഞ്ഞു.. അയാൾ പറഞ്ഞത് അനുസരിച്ച് ഞാൻ അയാളുടെ ഓഫീസിൽ എത്തി..

ഇടിച്ച വണ്ടിയുടെ നമ്പറും, മറ്റു ഡീറ്റെയിൽസും എല്ലാം ഞാൻ പ്രിയയുടെ ചെറിയച്ഛനെ വിളിച്ച് വാങ്ങി.. എല്ലാം ഞാനറിഞ്ഞു എന്നുള്ളതുകൊണ്ട് തന്നെ വക്കീൽ ചോദിച്ചതെല്ലാം ചെറിയച്ഛൻ പറഞ്ഞുതന്നു.. അങ്ങനെ അവിടെ നിന്നും തന്നെ കറക്റ്റ് ആയി ഒരു ഫാബ്രിക്കേറ്റഡ് സ്റ്റോറി ഞങ്ങൾ ഉണ്ടാക്കിയിരുന്നു. അതിനു ശേഷം വക്കീലിനെയും കൂട്ടി ഞാൻ സ്റ്റേഷനിൽ ഹാജരായി.. സ്റ്റേഷനിൽ എത്തി എല്ലാം ഞാൻ സ്വയം ഏറ്റെടുത്തു ..

പോലീസ് സ്റ്റേഷനിൽ ഞാൻ സ്വയം കീഴടങ്ങുന്നു എന്ന് എഴുതി കൊടുത്തു. . മുൻപേ തന്നെ അവരുടെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരങ്ങൾ എല്ലാം ഞാൻ പ്ലാൻ ചെയ്തു വച്ചിരുന്നതുകൊണ്ട് ആർക്കും വലിയ സംശയം തോന്നിയില്ല . മാത്രമല്ല പ്രിയയും ഞാനും തമ്മിലുള്ള ബന്ധം അറിഞ്ഞപ്പോൾ പോലീസുകാരും ശരിവെച്ചു. .. ചെറുപ്പംമുതലേ കൂടെ കളിച്ചു വളർന്ന കളിക്കൂട്ടുകാരിക്കായി അവൾ ആഗ്രഹിച്ച ആളെ മറ്റൊരാൾ സ്വന്തമാക്കിയപ്പോൾ നിഷ്കരുണം കൊന്നുകളഞ്ഞു ..

അത് പോലീസുകാരും വിശ്വസിച്ചു.. വേറൊരു തരത്തിൽ അത് പ്രിയയ്ക്ക് ഉള്ള ശിക്ഷ കൂടിയായിരുന്നു..ഞാൻ ജയിലിൽ ഇരിക്കുമ്പോൾ അവൾ വീടിനുള്ളിൽ തന്നെ ജയിലിലായ അവസ്ഥയിലാവും എന്നും എനിക്കറിയാമായിരുന്നു.. ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അവളെ ശിക്ഷിക്കാതെയിരിക്കാൻ എൻറെ മനസ്സ് അനുവദിക്കുന്നുണ്ടായിരുന്നില്ല..

പക്ഷേ ഞാൻ ജയിലിലായി കഴിഞ്ഞപ്പോൾ അവൾ അന്വേഷിച്ചത് മുഴുവൻ അമ്മുവിനെ കുറിച്ചായിരുന്നു ..എന്നെ കാണാൻ ഒരിക്കൽ പോലും പ്രിയ വന്നിട്ടില്ല.. അന്വേഷണങ്ങൾക്കൊടുവിൽ അമ്മു ഡിസ്ചാർജ് ആയതും,വീട്ടിലെത്തിയതും അവൾ അറിഞ്ഞിരുന്നു.. ഇതൊക്കെ അറിഞ്ഞതും അവളുടെ അമ്മ അവളെ എന്നന്നേക്കുമായി ഒറ്റപ്പെടുത്തി കഴിഞ്ഞിരുന്നു..

ഒരിക്കലും സംസാരിക്കാറ് പോലും ഇല്ലാതെയായി..അങ്ങനെ ആ വീട്ടിൽ അവൾ ഒറ്റപ്പെട്ടു.. ചെറിയച്ചൻ ഒരുപാട് വിളിച്ചിട്ടും അവരുടെ കൂടെ അവൾ പോയില്ല.. അങ്ങനെയിരിക്കെയാണ് ഒരു ദിവസം അമ്മു ആ വീട്ടിലെത്തി അവളുടെ നേരെ പൊട്ടിത്തെറിക്കുന്നത്…അമ്മു പറഞ്ഞതൊക്കെ കേട്ടതും അവളുടെ അമ്മയ്ക്ക് അവളോടുള്ള ദേഷ്യം കൂടി. .. ഭർത്താവിനെ നഷ്ടപ്പെട്ട ഒരു പെണ്ണിന്റെ സങ്കടം ,,

കുഞ്ഞിന്റെ മുഖം ഒരു നോക്ക് കാണാൻ പോലും ആകാതെ നഷ്ടമായ ഒരു അമ്മയുടെ ദുഃഖം ഇതെല്ലാം കണ്മുൻപിൽ കാണേണ്ടി വന്ന അവളുടെ അമ്മ അവളെ ശാപവർഷങ്ങൾ കൊണ്ട് മൂടി…അങ്ങനെ എല്ലാവരുടെയും കണ്ണുനീരും,ശാപവും ഒക്കെക്കൂടി അവളുടെ മനസ്സിന്റെ സമനില വീണ്ടും തെറ്റിച്ചു..അവളെ ഹോസ്പിറ്റലിൽ ആക്കി. അതിനു ശേഷം അവളുടെ അമ്മ എന്നെ കാണാൻ വന്നിരുന്നു .

അമ്മ പറഞ്ഞാണ് അമ്മു വീട്ടിൽ ചെന്നതും, അതിനു ശേഷം സംഭിവച്ചതും എല്ലാം ഞാൻ അറിഞ്ഞത്.. എല്ലാം അറിഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് വളരെ ദുഃഖം തോന്നി..പിന്നെ ഒരിക്കൽ കിരൺ വന്നിരുന്നു..അവനോട് ഞാൻ പക്ഷേ ഇതൊന്നും പറഞ്ഞില്ല..പ്രിയയെ തിരിച്ചു കൊണ്ടു വരണം എന്ന് മാത്രം പറഞ്ഞു ..

തുടരും…

കനൽ : ഭാഗം 18

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!