നിനക്കായെന്നും : ഭാഗം 13

Share with your friends

എഴുത്തുകാരി: സ്വപ്ന മാധവ്

രണ്ടുദിവസം കോളേജിൽ പോയില്ല… എന്തോ മടിയായിരുന്നു…. സാറിനെ ഫേസ് ചെയ്യാനുള്ള മടി… ഒന്നുമറിയാതെ അയാളെ സ്നേഹിച്ചു … രണ്ടുതവണ പറഞ്ഞു… വായിനോക്കി നടന്നു…. എന്നെ പറ്റി എന്ത്‌ വിചാരിക്കും സർ… ആകെയൊരു ശോകാവസ്ഥ ആയിരുന്നു… *************** കോളേജിൽ എത്തിയപ്പോൾ തന്നെ കണ്ണുകൾ സാറിനെ തേടി നടന്നു… നിയന്ത്രിച്ചിട്ടും നടന്നില്ല… ഒരു വർഷം കൊണ്ട് അത് ദിനചര്യ ആയി മാറിയിരുന്നു…

പക്ഷേ സാറിനെ കാണാൻ പറ്റിയില്ല… പണ്ട് വിഷമം ആയിരുന്നെങ്കിൽ ഇപ്പോ സമാധാനമാണ്… എല്ലാരുമായിട്ട് പഴയത് പോലെ പെരുമാറി.. ക്യാന്റീനിൽ പോയപ്പോൾ സർ ഉണ്ടായിരുന്നു…. ഞാൻ നോക്കിയില്ല… എല്ലാം മറക്കണം എന്ന ചിന്ത ആയിരുന്നു മനസ്സിൽ… സർ ക്ലാസ്സിൽ പഠിപ്പിക്കുമ്പോഴും പഴയത് പോലെ എല്ലാരേയും നോക്കും… എന്നെയും… സർ അതൊക്കെ മറന്നു… അല്ലേലും എന്ത് ഓർമ്മിക്കാനാ…?

എന്റെ പൊട്ടത്തരം ആയി കണ്ടു ക്ഷമിച്ചു കാണും… ഒരു ദിവസം ക്ലാസ്സിലേക്ക് പോകുന്ന വഴി പുറകിൽ നിന്നു ‘ച്ച ..ച്ചി ‘ …. എന്നൊരു വിളി കേട്ടു… തിരിഞ്ഞു നോക്കിയപ്പോൾ കൊലുസ് കിലുക്കികൊണ്ടു ലെച്ചു ഓടി വരുന്നു… പെട്ടെന്ന് ഓടി മോളെ എടുത്തു… കവിളിൽ ഉമ്മ കൊടുത്തു… “മോൾ എങ്ങനെ ഇവിടെ വന്നേ? ” ച്ഛ.. എന്നും പറഞ്ഞു ഒരു ക്ലാസ്സിലേക്ക് കൈ ചൂണ്ടി “മോളുടെ പനി മാറിയോ…? ” “മാ.. തി.. “എന്നും പറഞ്ഞു ചിരിച്ചു.. ആ ക്ലാസ്സിലേക്ക് നോക്കിയിട്ട് തിരഞ്ഞപ്പോൾ ഭരത് സാറിനെ കണ്ടു…

കാണാത്ത പോലെ മോളോട് സംസാരിച്ചു കൊണ്ടിരിക്കുന്നു… സർ ഞങ്ങളുടെ അടുത്ത് വന്ന് നിന്നു… ഞാൻ സാറിനെ നോക്കി… അപ്പോൾ മോളും തിരിഞ്ഞു… സാറിനെ കണ്ടപ്പോൾ അവൾ സന്തോഷം കൊണ്ട് കൈകൊട്ടി ചിരിച്ചു ച്ഛ… എന്ന് വിളിച്ചോണ്ട് സാറിന്റെ കയ്യിൽ പോയി… അച്ഛനോ…? ഞാൻ സംശയത്തോടെ സാറിനെ നോക്കി… ഇത് എന്റെ മോളാ… ഭവ്യ ലക്ഷ്മി എന്റെ ലെച്ചു… അല്ലേ ലെച്ചുസ്സേ… എന്നും ചോദിച്ചു മോളുടെ നെറ്റി മേൽ നെറ്റി മുട്ടിചോണ്ട് പറഞ്ഞു… ലെച്ചു സാറിന്റെ മോളാണോ…?

അപ്പോൾ സാറിന്റെ ഭാര്യ മരിച്ചു പോയോ…? അങ്ങനെ ഒരുപാട് സംശയങ്ങൾ മനസ്സിൽ പൊന്തി വന്നു… അല്ല തനിക്ക് എങ്ങനെ ലെച്ചുനെ അറിയാം… മോൾ പെട്ടെന്ന് ആരുമായി കൂട്ടാകാറില്ല… സാറിന്റെ ചോദ്യം എന്നെ ചിന്തകളിൽ നിന്നു പുറത്ത് കൊണ്ട് വന്നു… സാറിനെ നോക്കിയപ്പോൾ എന്നെ നോക്കി നിൽകുവാ… ഞാൻ പറയുന്നത് കേൾക്കാനായി… “അത്… ഞാൻ ഹോസ്പിറ്റലിൽ വച്ചു കണ്ടതാ… മോൾക് പനിയായിട്ട് സാറിന്റെ അമ്മയും അനിയത്തിയും കൂടെ കൊണ്ടുവന്നതാ…

അവിടെ വച്ചു മോളുമായി കൂട്ടായി … ” “ഞാൻ ഇന്ന് ലീവ് ആണ് … ഒരു നോട്ട് കൊടുക്കാൻ വന്നതാ.. ഇറങ്ങിയപ്പോൾ മോൾ വാശിപിടിച്ചു കരച്ചിലായി.. പിന്നെ മോളെയും കൊണ്ട് വന്നു…. ശരി… ഞങ്ങൾ പോകുവാ.. ചേച്ചിക്ക് റ്റാറ്റാ കൊടുക്ക് മോളെ” പെട്ടെന്ന് അവൾ എന്റെ കൈയിൽ വന്നു… മുത്തവും തന്നു… പതുക്കെ പൊട്ടിലേക്ക് കൈ നീണ്ടു… “പൊട്ടു വേണോ കുറുമ്പി… ” വേണമെന്ന് അർഥത്തിൽ തലയാട്ടി… ഞാൻ പൊട്ട് മോളുടെ നെറ്റിയിൽ വച്ചു കൊടുത്തു…

റ്റാറ്റാ പറഞ്ഞു സാറിന്റെ കൈയിൽ പോയി… അവർ പോയി… മോൾ ഇടക്ക് എന്നെ നോക്കി റ്റാറ്റാ കാണിച്ചു… ഞാനും റ്റാറ്റാ കൊടുത്തു… അവർ കണ്ണിൽ നിന്നു മറയുന്നത് വരെ അവരെ നോക്കി നിന്നു… അവർ പോയി കഴിഞ്ഞു ക്ലാസ്സിൽ പോകാൻ തിരഞ്ഞപ്പോൾ ബാക്കിയുള്ളവരെ ഓർമ്മ വന്നേ … നോക്കിയപ്പോൾ എല്ലാരും എന്റെ പുറകിൽ നിൽപ്പുണ്ട്… എല്ലാരും എന്നെ വളഞ്ഞു എല്ലാം ചോദിച്ചറിഞ്ഞു… എല്ലാ കാര്യങ്ങളും അവരോട് പറഞ്ഞു ക്ലാസ്സിൽ പോയപ്പോൾ ചിന്ത ലെച്ചു മോളെ പറ്റിയായിരുന്നു….

അവളുടെ കളിയും ചിരിയും എന്റെ മനസ്സിലെ സങ്കടം കുറച്ചു നേരത്തേക്ക് മാറ്റി… എന്നാലും മോളുടെ അമ്മ എങ്ങനെയാ മരിച്ചത്… എങ്ങനെയെങ്കിലും അറിയണം എന്ന് മനസ്സിൽ വിചാരിച്ചു… വൈകിട്ട് വീട്ടിൽ എത്തിയപ്പോൾ ചേട്ടനോടും പറഞ്ഞു… ലെച്ചു സാറിന്റെ മോൾ ആണെന്ന്… “എന്തായാലും നമുക്ക് ഇനി അവർ വേണ്ട മോളെ ” എന്ന് പറഞ്ഞു ചേട്ടൻ പോയി… *************** പിറ്റേന്ന് കോളേജിൽ പോയപ്പോൾ മോളെ ഇന്നും കൊണ്ടുവരുമോ എന്ന ചിന്തയായിരുന്നു മനസ്സിൽ…

ലെച്ചുനെ കാണാൻ മനസ്സ് വല്ലാതെ ആഗ്രഹിക്കുന്നു… സാറിനോട് ചോദിക്കാം എന്ന് കരുതി ക്ലാസ്സിൽ പോയി… ഞാനും അഞ്ജുവും കൂടെ ക്ലാസ്സിൽ കേറിയപ്പോൾ ആരുമില്ല… ഇതെല്ലാം എവിടെ പോയി എന്ന് ആലോചിച്ചു നിന്നപ്പോൾ ഒരു മൂലയിൽ അഭിയും ചഞ്ചുവും റൊമാൻസിങ്ങ് ആണ്… അഞ്ജുനെ നോക്കിയപ്പോൾ നാണിച്ചു കുനിഞ്ഞു നിൽക്കുന്ന്… “അല്ല… മോൾ ഇപ്പോ കളം വരച്ചു കഴിയോ..? ”

ഞാൻ അഞ്ജുനോട്‌ ചോദിച്ചു “എ… എന്താ..? “- അഞ്ജു “അല്ല…. നാണം കൊണ്ടു പൂത്തുനിൽകുവാണല്ലോ അഞ്ജുവേ…. ഇനി നിങ്ങൾക്ക്‌ ഇങ്ങനെ എന്തെങ്കിലും…. ” ഇച്ചിരി നാണത്തോടെ ഞാൻ ചോദിച്ചു… പ്ഫാ…. ആട്ടൽ ആയിരുന്നു മറുപടി (അല്ലേലും ആട്ടാൻ അഞ്ജു കഴിഞ്ഞേയുള്ളൂ വേറെ ആരും…. അമ്മാതിരി ആട്ടായിരുന്നു….- ആത്മ ) “ഈ… 😁” ഒരു വളിഞ്ഞ ചിരി പാസ്സാക്കി… ഇല്ലേൽ പെട്ടിയിലാക്കും അവൾ “ബാ… നമുക്ക് പുറത്ത് പോകാം… അവരുടെ സ്വർഗത്തിലെ കട്ടുറുമ്പ് ആകണ്ട..” എന്നും പറഞ്ഞു എന്നെ വലിച്ചോണ്ട് പോയി…

സീൻ പിടിക്കാന്ന് വിചാരിച്ച ഞാൻ ആരായി … വിഷമമുണ്ട് പന്നി എന്നു അവളെ മനസ്സിൽ ചീത്ത പറഞ്ഞോണ്ട് ഞാൻ കൂടെ പോയി.. പുറത്ത് നിന്നു ചളിയടിച്ചോണ്ട് നിന്നപ്പോൾ ദിച്ചു വന്നു.. ” നിങ്ങൾ എന്താ പുറത്ത് നിൽക്കുന്നേ… ഗെറ്റ് ഔട്ട്‌ അടിച്ചാ…” – ദിച്ചു “ഗെറ്റ് ഔട്ട്‌ അടിക്കാൻ ക്ലാസ്സിൽ ആരുമില്ല മോളെ…” “അവരൊക്കെ എവിടെ പോയി…. “- ദിച്ചു “ആവോ… അറിയില്ല… ഞങ്ങൾ വന്നപ്പോൾ ആരുമില്ലായിരുന്നു…” അഞ്ജു പറഞ്ഞു ആഹ്… ബാഗ് കൊണ്ടു അകത്തു വച്ചിട്ട് വരാം…

മുടിഞ്ഞ ഭാരം എന്നും പറഞ്ഞു അവൾ ക്ലാസ്സിലേക്ക് പോയി… “ദിച്ചു… നീ ഇപ്പോ ക്ലാസ്സിൽ കയറണ്ട.”. – അഞ്ജു “അതെന്താ ഞാൻ ഇപ്പോ കയറിയാൽ..” – ദിച്ചു “കയറണ്ട എന്ന് പറഞ്ഞില്ലേ… ” – അഞ്ജു “ഞാൻ കയറും എനിക്ക് കയറണം” – ദിച്ചു “വേണ്ട എന്ന് പറഞ്ഞില്ലേ… ” – അഞ്ജു “സമ്മതിക്കില്ല… നീ സമ്മതിക്കില്ല.. ഉന്നെ കൊന്നു ഓൻ രക്തത്തെ കുടിച്ച് ഓങ്കാരാ നടനമാടുവേൻ…” – ദിച്ചു “പ്ഫാാ…. നിർത്തെടി… നാഗവല്ലി… “- അഞ്ജു ( ഫീൽ വിത്ത്‌ നാഗവല്ലി ബിജിഎം 🎶)

“എന്റെ ഉള്ളിലെ നാഗവല്ലിയെ നിങ്ങൾ മുളയിലേ നുള്ളി കളഞ്ഞു… എന്നും പറഞ്ഞു ദിച്ചു നിന്ന് മോങ്ങാൻ തുടങ്ങി “ആയ്യോാ… ചേച്ചി അത് നാഗവല്ലി ആയിരുന്നോ.. ഞാൻ കരുതി പൂതന ആണെന്ന് ” – ഞാൻ ചിരിച്ചോണ്ട് പറഞ്ഞു “തമാശിച്ചതാ മോൾ…. എനിക്ക് ചിരി വരണില്ല എടി പന്നികളെ… ഞാൻ ബാഗ് കൊണ്ടു വച്ചിട്ട് വന്നു ബാക്കി പറയാം..” – ദിച്ചു ഞാൻ അവളോട് അഭിയുടെയും ചഞ്ചുന്റെയും കാര്യം പറഞ്ഞു… “ശേ…. മോശം.. മോശം… ആട്ടെ… നിങ്ങൾ എന്താ കണ്ടത്…. ഒന്ന് പറ ഞാൻ കേൾക്കട്ടെ…” –

ദിച്ചു “പ്ഫാ… മോശം ആണേൽ നീ അറിയണ്ട.. ” എന്നും പറഞ്ഞു അവളെ നോക്കി പുച്ഛിച്ചു “ഒന്ന് പറയെടി… അറിയാനുള്ള തോര കൊണ്ടാ…” – ദിച്ചു വേറെ ഒന്നുമില്ല… ഞങ്ങൾ അവിടെ പോയപ്പോൾ അഭി അവളെ ചുമരിനോട്‌ ചേർത്ത് നിർത്തി… അവളുടെ മുഖത്തിനടുത്തേക്ക് മുഖം കൊണ്ടു പോകുവായിരുന്നു….. ബാക്കി കാണാൻ പറ്റിയില്ല… ഇവൾ എന്നെ വലിച്ചോണ്ട് വന്നു… ഞാൻ വിഷമത്തോടെ പറഞ്ഞു… “ശ്ശേ…. ഞാൻ മിസ്സ്‌ ആകിയല്ലോ… 😪

സീൻ കഴിഞ്ഞു കാണോ… നമുക്ക് നോക്കിയാലോ… “- ദിച്ചു “ഒളിഞ്ഞുനോക്കുന്നത് മോശം അല്ലേ..” – അഞ്ജു “നീ നോക്കണ്ട… ഞങ്ങൾ നോക്കിക്കോളാം… എനിക്ക് നിന്നെ നല്ല സംശയമുണ്ട്… അച്ഛനോട് പറയണം രണ്ടിനെയും കെട്ടിച്ചു വിടാൻ.. ” അഞ്ജുനെ നോക്കി പറഞ്ഞു… ബാ… ദിച്ചു നമുക്ക് ഒളിഞ്ഞു നോക്കാം എന്നും പറഞ്ഞു ഞങ്ങൾ ഡോറിന്റെ അടുത്ത് പോയി.. ദിച്ചു ഫ്രണ്ടിൽ.. പുറകിൽ ഞാൻ…

രണ്ടാളും ഫുൾ ശ്രദ്ധയിൽ ആണ് നോക്കുന്നത്… പെട്ടെന്ന് ആരോയെന്റെ പുറകിൽ വന്നത് പോലെ തോന്നി.. നോക്കിയപ്പോൾ അഞ്ജു ചിരിച്ചോണ്ട് നിൽക്കുന്നു… അങ്ങനെ മൂന്നാളും ഒളിഞ്ഞു നോക്കൽ മിഷനിൽ ശ്രദ്ധ തിരിച്ചു… ആക്രാന്തം കൂടിയത് കൊണ്ടാണാവോ… മൂന്നും ‘ ദും ‘ എന്ന ഒച്ചയോട് കൂടി… മൂന്നും ഭൂമി ദേവിയെ തൊഴുതു… അയ്യോ… എന്റെ മൂക്ക്…. എന്നൊരു നിലവിളി കേട്ടു… നോക്കിയപ്പോൾ ദിച്ചുവാണ്… എന്താടി….? ഞാൻ ചോദിച്ചു “എന്താടി എന്നോ… എന്റെ മേലെ കിടക്കാതെ എണീറ്റു പോടീ പന്നി…” –

ദിച്ചു ഓഹ്…. സോറി… എന്നും പറഞ്ഞു ചിരിച്ചിട്ട് എണീറ്റു… അഞ്ജു എണീറ്റു പുറം തടവി നിൽകുവാണ്.. അവരെ നോക്കിയപ്പോൾ രണ്ടും ബെഞ്ചിൽ കിടന്നു തലതല്ലി ചിരിക്കുവാണ്… ബ്ലഡി ഗ്രാമവാസിസ്സ്… “എന്താടാ… അവിടെ കിടന്നു കിണിക്കുന്നേ… “ഞാൻ ചോദിച്ചു മൂന്നിന്റെയും ചക്ക വീഴുമ്പോലെ ഉള്ള വീഴ്ച കണ്ടു ചിരിച്ചതാ… എന്നും പറഞ്ഞു വീണ്ടും അഭി ചിരിക്കാൻ തുടങ്ങി… “ഓഹോ… അപ്പോൾ വീണത് കണ്ടിട്ടും സഹായിക്കാൻ വന്നില്ലല്ലോ… ” -ദിച്ചു “നിങ്ങൾ ഭൂമി ദേവിയെ പതുക്കെ നമസ്കരിച്ചിട്ട്‌ വരട്ടെ എന്നു വിചാരിച്ചു ” –

അഭി മൂന്നുപേരും അവനെ നോക്കി പുച്ഛിച്ചിട്ട്‌ തിരിഞ്ഞു.. “അല്ല… നിങ്ങൾ എന്തിനാ അവിടെന്ന് ഒളിഞ്ഞു നോക്കിയേ…? ” – അഭി “നിങ്ങളുടെ സീൻ കാണാൻ….. “വളരെ നിഷ്കു ഭാവത്തിൽ ദിച്ചു പറഞ്ഞു അത് കേട്ടപ്പോൾ പെട്ടെന്ന് അഭി ഒന്നു പതറി.. “സീനോ…? ഞങ്ങൾ ഇവിടെ ഇരുന്നു സംസാരിക്കുവായിരുന്നു… അല്ലേ ചഞ്ചു ” എന്ന് ചഞ്ചുനെ നോക്കി ചോദിച്ചു “ഞങ്ങൾ കണ്ടതാ മോനേ… ഇനി കിടന്നു ഉരുളണ്ട… “- ഞാൻ പറഞ്ഞു ഈ…. രണ്ടാളും ചമ്മിയ ചിരി നൽകി.. “പാവം എന്നെ വഴിതെറ്റിക്കാനായി… ”

നിഷ്കു ഭാവത്തിൽ ഞാൻ പറഞ്ഞു “അയ്യോ.. ഒരു പാവം ” അഭി എന്നെ പുച്ഛിച്ചു ആഹ്… അത് പോട്ടെ… ബാക്കിയുള്ളവർ എവിടെ പോയി… -അഞ്ജു “ഇന്ന് എന്തോ സെമിനാർ ഉണ്ട്… അങ്ങനെ എല്ലാരോടും സെമിനാർ ഹാളിൽ പോകാൻ പറഞ്ഞു… അവർ അവിടെ പോയതാ.. “- അഭി “നിങ്ങൾ എന്താ പോകാത്തത്…? “- ദിച്ചു “നിങ്ങളെ കാത്തുഇരുന്നതാ…” – ചഞ്ചു മ്മ്മ്… എന്നു ഞാൻ നീട്ടി മൂളി “നമുക്ക് ക്യാന്റീനിൽ പോകാം എനിക്ക് വിശക്കുന്നു…” – അഞ്ജു “നീ കഴിച്ചിട്ട് അല്ലേ വീട്ടീന്ന് വന്നേ..? ” ഞാൻ ചോദിച്ചു “ആഹ്… എന്നാലും എനിക്ക് ഇപ്പോ വിശക്കുന്നു…” – അഞ്ജു പിന്നെ വാ… പോകാമെന്നു പറഞ്ഞു എല്ലാരും കൂടെ ക്യാന്റീനിൽ പോയി. .

തുടരും….

നിനക്കായെന്നും : ഭാഗം 12

 

-

 

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-

 
Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-

 
Nikahinkerala ഇസ്ലാമിക താൽപര്യങ്ങൾക്ക് ഇണങ്ങുന്ന അനുയോജ്യമായ ഇണയെ അതിവേഗം കണ്ടെത്താം

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!